പച്ച കോളര്‍ സമ്പദ്‌വ്യവസ്ഥ

ആഗോള സാമ്പത്തിക ഉരുകിയൊലിക്കല്‍ വലിയ പ്രശ്നമായി കണക്കാക്കി സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെടുമ്പോള്‍ മറ്റൊരു വലിയ പ്രശ്നം policymakers ന്റെ ശ്രദ്ധയില്‍ പെടുന്നതേയില്ല. ഐക്യ രാഷ്ട്ര സഭയുടെ ഒരു റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലെ 5 പ്രധാന നഗരങ്ങളില്‍ (New York, Washington, Atlanta and New Orleans) സാമ്പത്തിക അസമത്വം ആഫ്രിക്കയിലേത് പോലെയാണ്. മെക്സിക്കോയ്ക്കും ടര്‍ക്കിക്കും ശേഷം ഏറ്റവും കൂടുതല്‍ ദാരിദ്ര്യവും അസമത്വവും അമേരിക്കയിലാണെന്ന് Organization for Economic Co-operation and Development കണ്ടെത്തി. 2000 ന് ശേഷം ഈ വിടവ് വന്‍തോതില്‍ കൂടിയിട്ടുണ്ട്.

ഇതിനിടക്ക് പരിസ്ഥിതി വാര്‍ത്തകള്‍ ഭൂമിക്ക് പുതിയ മുന്നറീപ്പ് നല്‍കിക്കൊണ്ടിരിക്കുന്നു. ഏറ്റവും പേടിപ്പിക്കുന്ന ശാസ്ത്രീയ പ്രവചനങ്ങളേയും കവച്ച് വെച്ചുകൊണ്ട് CO2 ഉദ്‌വമനം കൂടി.
Global Carbon Project പറയുന്നത് CO2 ഉദ്‌വമനം പ്രതിവര്‍ഷം 3% എന്ന തോതിലാണ് കൂടുന്നത്. Intergovernmental Panel on Climate Change പരിഗണിക്കുന്ന ഏറ്റവും കൂടിയ CO2 ഉദ്‌വമനം ആണിത്. അതില്‍ കൂടിയ ഉദ്‌വമനം അതിഭീകര കാലാവസ്ഥയാകും ഭാവിയില്‍ ഭൂമിക്ക് സമ്മാനിക്കുക.

സാമൂഹ്യ പ്രവര്‍ത്തകനും attorney യും ആയ Van Jones തന്റെ പുതിയ പുസ്തകത്തില്‍ ഒരു ഹരിത സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ഒരു പദ്ധതി തയ്യാറാക്കുന്നതിനെക്കുറിച്ച് വിശദീകരിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ രാജ്യത്തെ സാമ്പത്തിക അസമത്വം ഇല്ലാതാക്കാനും അതേസമയം ദീര്‍ഘകാലത്തെ പരിസ്ഥിതി ദുരന്തങ്ങളില്‍ നിന്ന് പ്രകൃതിയെ സംരക്ഷിക്കാനും ഇത് സഹായിക്കും. അതിന്റെ പേര് The Green Collar Economy: How One Solution Can Fix Our Two Biggest Problems. അദ്ദേഹം Green for All ന്റെ സ്ഥാപക പ്രസിഡന്റും Ella Baker Center for Human Rights സ്ഥാപിച്ചയാളുമാണ്. അമേരിക്കയിലെ ക്രിമിനല്‍ നീതിന്യായവ്യവസ്ഥയിലെ മനുഷ്യാവകാശധ്വംസനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു.

അമേരിക്കന്‍ മുതലാളിത്തത്തിന്റെ അന്ത്യകാലമാണ് നാം കാണുന്നത്. ഉത്പാദനത്തിന് പകരം ഉപഭോഗത്തിലടിസ്ഥാനമായ സമ്പദ്‌വ്യവസ്ഥ തുടര്‍ന്ന് കൊണ്ടുപോകാമെന്ന് നാം കരുതി. creativity ക്ക് പകരം കടം(credit), building ന് പകരം borrowing. ഏറ്റവും പ്രധാനമായി പരിസ്ഥിതി restoration ന് പകരം പരിസ്ഥിതി destruction.

ആ കാലം കഴിഞ്ഞു എന്നാണ് ഈ പുസ്തകത്തില്‍ പറയുന്നത്. നമുക്ക് ഇനി പുതിയ ദിശയിലേക്ക് നീങ്ങണം. അതിന് വേണ്ട പ്രധാന കാര്യം അമേരിക്കന്‍ സമ്പദ്‌ഘടന ക്രഡിറ്റ് കാര്‍ഡുകളെ അടിസ്ഥാനമായി ആകരുത്. പകരം ശുദ്ധ ഊര്‍ജ്ജത്തിലടിസ്ഥാനമായാകണം. ശുദ്ധ ഊര്‍ജ്ജ വ്യവസായത്തിന് ലക്ഷക്കണക്കിനാളുകള്‍ക്ക് വേണ്ട തൊഴില്‍ നല്‍കാനാകും. അമേരിക്ക മുഴുവനും സോളാര്‍ പാനലുകള്‍ സ്ഥാപിക്കണം. ഊര്‍ജ്ജം ചോരാത്ത തരം ഭവനങ്ങള്‍ നിര്‍മ്മിക്കണം. കാറ്റാടി പാടങ്ങള്‍ സ്ഥാപിക്കണം. തിരമാലാ നിലയങ്ങള്‍ സ്ഥാപിക്കണം. കാറ്റാടികള്‍ നിര്‍മ്മിക്കണം. Detroit ന് വീണ്ടും പണി കിട്ടും. ലോകത്തെ നശിപ്പിക്കാനുള്ള SUVs നിര്‍മ്മിക്കാനല്ല. പകരം കാറ്റാടി നിര്‍മ്മിക്കാന്‍. ഓരോ കാറ്റാടിയിലും 8,000 ഘടകങ്ങള്‍ ഉണ്ട്. ഓരോ ടവറും 20 ടണ്‍ ഉരുക്കാണ്. ഇവ നിര്‍മ്മിക്കുന്നത് ലോകത്തെ രക്ഷിക്കും.

നമുക്ക് മലിനീകരണത്തിനെതിരേയും പട്ടിണിക്കെതിരേയും ഒരേ സമയം യുദ്ധം ചെയ്യാനാവുമെന്ന് നാം കരുതുന്നു ആളുകള്‍ക്ക് ജോലി നല്‍കി ഈ സാമ്പത്തിക മാന്ദ്യ കാലത്ത് ഊര്‍ജ്ജം ഉത്പാദിപ്പിക്കാനാവുമെന്ന് നാം കരുതുന്നു. നാം ഇവിടെ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാന്‍ പോകുകയാണ്. ഭൂമിക്ക് വേണ്ടിയും നമുക്കെല്ലാവര്‍ക്കും വേണ്ടിയും സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാനുള്ള വഴി ഇതാണ്.

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വളരെ താല്‍പ്പര്യമുള്ള സംഭവങ്ങള്‍ നടക്കാന്‍ പോകുകയാണ്. നാം അതിന് ഹരിത കെയ്നീഷ്യനുകളുടെ ഉയര്‍ച്ച എന്ന് നാം വിളിക്കുന്നു. സമ്പദ്ഘടനയില്‍ സര്‍ക്കാര്‍ ഇടപെടാന്‍ പോകുകയാണ്. സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാന്‍ സര്‍ക്കാര്‍ പണം ചിലവഴിക്കും. [എന്നാല്‍ വാന്‍ ജോണ്‍സിന്റെ ഈ സ്വപ്നം നടന്നില്ല. ഒബാമക്ക് വാചകമടി മാത്രമേയുള്ളു. മുഖംമൂടിവെച്ച ബുഷ് ആണ് അയാള്‍.]

മുമ്പ് നാം സമ്പദ്ഘടനയെ ഉത്തേജിപ്പിച്ചപ്പോള്‍ എല്ലാവരും പോയു ഫ്ലാറ്റ് സ്ക്രീന്‍ ടെലിവിഷന്‍ വാങ്ങി. സത്യത്തില്‍ അപ്പോള്‍ ഉത്തേജിക്കപ്പെട്ടത് ചൈനീസ്‍ സമ്പദ്ഘടനയാണ്. infrastructure ല്‍ പണം നിക്ഷേപിക്കുകയാണ് ഉത്തേജനം ചെയ്യേണ്ടത്. ഊര്‍ത്തിന്റെ വിലകുറക്കാനുള്ള infrastructure ആണ് നിക്ഷേപം നടത്താന്‍ പറ്റിയ മിടുക്കന്‍ infrastructure. അത് നമ്മേ ഊര്‍ജ്ജ സ്വയംപര്യാപ്തമാക്കും.

കാര്‍ബണിന് വിലയിടുക എന്നതാണ് ഏറ്റവും പ്രധാനം. കാര്‍ബണ്‍ നികുതി, cap and dividend, cap and cash back തുടങ്ങി കാര്‍ബണിനെ പരിമിതപ്പെടുത്തുന്ന നിയമാണ് ഏറ്റവും വലിയ സാമ്പത്തിക ഉത്തേജനം എന്ന് എനിക്ക് തോന്നുന്നു. അത് നിക്ഷേപങ്ങളെ ശുദ്ധ ഊര്‍ജ്ജത്തിലേക്ക് നയിക്കും.

അത് ചെയ്താല്‍, കണ്ടുപിടുത്തങ്ങളെ അഴിച്ച് വിടുകയായിരിക്കും, സാങ്കേതിക വിദ്യയെ വിടുകയായിരിക്കും, entrepreneurship നെ വിടുകയായിരിക്കും. പിന്നെ, സോളാര്‍ പാനലുകള്‍ തനിയെയുണ്ടാവില്ല, കാറ്റാടികള്‍ തനിയെയുണ്ടാവില്ല. ഭൂമിക്ക് നല്ലതായിട്ടുള്ളതെന്തും, ശുദ്ധ ഊര്‍ജ്ജത്തിന് നല്ലതായതെന്തും തൊഴിലവസരങ്ങളുണ്ടാക്കും, സാമ്പത്തിക ഗുണമായിരിക്കും. കഷ്ടപ്പെടുന്ന, ജോലി നഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി അത് പിടിച്ചെടുക്കുകയാണ് നാം ചെയ്യേണ്ടത്. ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് മേലെ ഒരു സമ്പദ്‌വ്യവസ്ഥ നിങ്ങള്‍ക്ക് നിര്‍മ്മിക്കാനാവില്ല. സോളാര്‍ പാനലുകളും, കാറ്റാടികളും, ഭൗമതാപോര്‍ജ്ജവും, ആഹാരമല്ലാത്ത ജൈവ ഇന്ധനവും നല്‍കുന്ന ശുദ്ധ ഊര്‍ജ്ജത്തിന് മീതെ നിങ്ങള്‍ക്കൊരു സമ്പദ്‌വ്യവസ്ഥ നിര്‍മ്മിക്കാനാവും. ഇപ്പോള്‍ $10,000 കോടി ഡോളറിന്റെ വലിപ്പത്തില്‍ ശുദ്ധ ഊര്‍ജ്ജ രംഗത്ത് കളിക്കുന്നുണ്ട്. എന്നാല്‍ ഇത്രയും ശുദ്ധ ഊര്‍ജ്ജ സമ്പദ്ഘടനയില്‍ കളിക്കുന്നില്ല.

Green New Deal. neoliberal paradigm ന്റെ തകര്‍ച്ചയോടെ നാം പറഞ്ഞതെല്ലാം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. 1999 സിയാറ്റിലില്‍ (Seattle) പ്രകടനം നടത്തിയനാം പറഞ്ഞിരുന്നു, ഇത് ദാരിദ്ര്യത്തേയും അപകടത്തേയും(risk) ആണ് ആഗോളവത്കരിക്കുന്നത്, അല്ലാതെ prosperity യെയല്ല. ഇത് ഭൂമിക്ക് ദോഷമാണ്. ഇതാ ഇപ്പോള്‍ നമുക്ക് വേറൊരു വഴി തെരഞ്ഞെടുക്കാനുള്ള അവസരം കിട്ടിയിരിക്കുന്നു.

Discussion: Van Jones, Amy Goodman

Van Jones, author of The Green Collar Economy: How One Solution Can Fix Our Two Biggest Problems. He is also the founding president of Green for All and the founder of the Ella Baker Center for Human Rights, which challenges human rights abuses within the US criminal justice system.

– സ്രോതസ്സ് democracynow

One thought on “പച്ച കോളര്‍ സമ്പദ്‌വ്യവസ്ഥ

  1. നന്ദി, തിരിച്ചറിവ് ഉണ്ടാക്കിത്തരുന്ന കാര്യങ്ങൾ മാധ്യമങ്ങളും, വ്യക്തികളും അവഗണിക്കുമ്പോൾ യാഥാർത്ഥങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ഗുണപരമാകും. യഥാർത്ഥ അറിവ് പകർന്നു തരുന്ന ലേഖനങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു. ആശംസകൾ

Leave a reply to GODWILLEE മറുപടി റദ്ദാക്കുക