ഷെല്ലിന് ദുഖം

പൊതുജനം കാണ്‍കെ കമ്പനിയുടെ public relations നയം തുറന്ന് കാണിക്കുന്നത് അപൂര്‍വ്വമാണ്. അതിലും അപൂര്‍വ്വമാണ് വളരേറെ sensitive ആയ കമ്പനി രേഖകള്‍ – persuasion ന്റെ കറുത്ത കല – വെളിച്ചം കാണുന്നത്.

ചിലപ്പോഴൊക്കെ അങ്ങനെ സംഭവിക്കും. മിനസോട്ടയിലെ (Minnesota) litigation ന്റെ നിര്‍ബന്ധപ്രകാരം ദശലക്ഷക്കണക്കിന് രേഖകള്‍ ഭീമന്‍ പുകയില കമ്പനികള്‍ പുറത്തുവിട്ടത് ഉദാഹരണം. പെട്ടെന്ന് തന്നെ ചെറുപ്പക്കാരേയും കൌമാരക്കാരേയും ലക്ഷ്യം വെക്കുന്ന എല്ലാ devious PR strategies ഉം മാറ്റി മരിക്കുന്ന പുകവലിക്കാരിലേക്കാകുന്നതായ വിവരം പുറത്തുവന്നു. വര്‍ഷങ്ങളായി പുകയില കമ്പനികള്‍ സമൂഹത്തെ നിയന്ത്രിക്കുന്നത് വിപുലമായ ആ രേഖകള്‍ തെളിയിച്ചു.

വിവയും ഷെല്ലും (Wiwa Vs Shell) തമ്മിലുള്ള കേസിന്റെ രേഖകള്‍ പൊതുജനത്തിന് ലഭ്യമാക്കിയിട്ടുണ്ട്. എങ്ങനെ അവര്‍ വിമര്‍ശകരെ നിരീക്ഷിച്ചിരുന്നു എന്നും, എങ്ങനെ അവരെ തമ്മിലടിപ്പിച്ചിരുന്നു എന്നുമുള്ള ഷെല്ലിന്റെ രഹസ്യ PR രേഖകള്‍ ഇതിലുണ്ട്.

Ogoni പ്രശ്നത്തില്‍ “starve it of oxygen” എന്നതായിരുന്നു 1994 വരെ Shell ന്റെ PR strategy. എന്നാല്‍ ആ പ്രശ്നത്തിന് കൂടുതല്‍ കൂടുതല്‍ അന്താരാഷ്ട്ര ശ്രദ്ധ കിട്ടിക്കൊണ്ടിരുന്നു. അതുകൊണ്ട് ഇപ്പോഴത്തെ നയം പോരാ എന്നും കൂടുതല്‍ proactive ആയി ഇടപെടണമെന്നും ഷെല്‍ തീരുമാനിച്ചു.

flaring, മലിനീകരണം തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങളില്‍ ഉണ്ടാവുന്ന വിമര്‍ശനങ്ങളെ അവഗണിച്ച് ന്യായീകരണങ്ങള്‍ പ്രചരിപ്പിക്കുന്നത് ഷെല്ലിന് പ്രത്യേക ഇഷ്ടമാണ്. തിളക്കമാര്‍ ബ്രോഷറുകള്‍ അവര്‍ അച്ചടിച്ചിറക്കും. അവരുടെ greenwashing പൂര്‍ണ്ണമായും പ്രശ്നമില്ലാത്തതല്ല. ചില ചിത്രങ്ങള്‍ അംഗീകരിക്കാനാവാത്തതാണ്.

ഒരു രേഖ പറയുന്നു: “നിങ്ങള്‍ ലഘുലേഘ നന്നായി ചെയ്തതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. എന്നാല്‍ ‘People and the Environment’, ‘Nigeria and Shell: Partners in Progress’ ന്റെ ഭാഗങ്ങള്‍, എന്നിവയിലെ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് വിഷമമുണ്ടാക്കുന്നു ഞങ്ങള്‍ മനസിലാക്കുന്നു. വീണ്ടും അവ പ്രിന്റ് ചെയ്യുന്നുണ്ട്. എണ്ണ ഉത്പാദക സമൂഹത്തില്‍ ജീവിക്കുന്നവരുടെ യാഥാര്‍ത്ഥ്യം വ്യക്തമാക്കാന്‍ വേണ്ടിയുള്ളതാണ് ആ ചിത്രങ്ങള്‍. നഗരത്തില്‍ ജീവിക്കുന്ന കുട്ടികളേ അപേക്ഷിച്ച് ആ കുട്ടികള്‍ക്ക് പ്രശ്നങ്ങളുണ്ട് എന്ന് ഞങ്ങള്‍ മനസിലാക്കുന്നു. അതുകൊണ്ട് തിളക്കമാര്‍ന്ന PR ചിത്രത്തിന് അനുയോജ്യമല്ല അത്.”

മറ്റൊരു PR രേഖ “ഞങ്ങളുടെ ഇപ്പോഴത്തെ സന്ദേശങ്ങള്‍ ഹരിത ചിത്രങ്ങളാല്‍ നിര്‍മ്മിച്ചതാണ്” എന്ന് മുന്നറീപ്പ് നല്‍കുന്നു.

Glen Ellis ന്റെ Catma films നിര്‍മ്മിച്ച Drilling Fields, Delta Force and Heat of the Moment എന്നീ ഷെല്‍ വിരുദ്ധ സിനിമകള്‍ക്ക് ബദലായി അവര്‍ സ്വന്തമായി സിനിമയും നിര്‍മ്മിച്ചിട്ടിട്ടുണ്ട്. സ്വതന്ത്ര സി
നിമ നിര്‍മ്മാതാക്കളെ ഉപയോഗിച്ച് “Heartbeat of Nigeria” പോലുള്ള സിനിമ നിര്‍മ്മിക്കുന്നത് “communications tool kit” ന്റെ “key part” ആണ്. ഇത് Catma films ന് പകരം ആകുമെന്ന് ഷെല്‍ കരുതുന്നു. നൈജീരിയയിലെ പട്ടാള ഭരണത്തേയും പ്രചാരവേലാ സിനിമകളില്‍ അവര്‍ ഉള്‍പ്പെടുത്തുന്നു.

1995 ന്റെ തുടക്കത്തോടെ “രാഷ്ട്രീയക്കാര്‍, NGOs, പള്ളികള്‍, പ്രധാന വ്യക്തികള്‍, മാധ്യമങ്ങള്‍, വ്യവസായ സംഘടനകള്‍ തുടങ്ങിയവരുള്‍പ്പെടുന്ന communications matrix” സ്ഥാപിച്ചെടുത്ത് എന്തൊക്കെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യണമെന്ന് തീര്‍ച്ചപ്പെടുത്തിത്തുടങ്ങി.

പ്രതിഷേധത്തെ നേരിടാന്‍ “ബഹുമാനാര്‍ഹമായ” NGOകളുമായി സംഘം ചേര്‍ന്ന് radical ആയവരെ ഒറ്റപ്പെടുത്തി കമ്പനി ക്ലാസിക് PR തന്ത്രമായ “ഭിന്നിപ്പിക്കുക ഭരിക്കുക” ഉപയോഗിക്കുന്നു. A Strategy and Action Plan for Nigeria ല്‍ “യൂറോപ്പിലെ UNPO, Amnesty International, WIP പോലുള്ള പ്രധാന NGOകളുമായി പരസ്പര വിശ്വാസത്തിലും പ്രചരണ പരിപാടി ഏത് ദിശയിലാണ് പോകുന്നതെന്ന് വ്യക്തമായ അറിഞ്ഞ് അവരുടെ ചിന്താ രീതിയെ സ്വാധീനിക്കുന്നതരത്തില്‍ നമ്മുടെ കഴിവിനെ ശക്തമാക്കുന്ന വ്യക്തിപരമായ ബന്ധങ്ങളുണ്ടാക്കി… ധാരാളം NGOകളെ ഷെല്ലിന്റെ പ്രവര്‍ത്തനം കാണാനായി ക്ഷണിക്കുകയുണ്ടായി”.

മൃദു സ്വഭാവക്കാരെ കൂടെക്കൂട്ടി അല്ലാത്തവരെ നിരീക്ഷിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. വിമര്‍ശകരായ Body Shop നൈജീരിയല്‍ പ്രവേശിക്കുന്നത് അറിയാന്‍ അവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു.

Saro-Wiwa യുടെ കൊലപാതകത്തിന് ശേഷവും Ogoni പ്രശ്നം തുടര്‍ന്നു. ഷെല്‍ അപ്പോഴും വിഭജിക്കുക ഭരിക്കുക തന്ത്രം പയറ്റിക്കൊണ്ടിരുന്നു. സഹായകരമായ NGOകള്‍, പള്ളികള്‍, മറ്റ് സംഘങ്ങളെന്നിവരെ ഉപയോഗിച്ച് “hard-care campaigners” നെ ഒറ്റപ്പെടുത്താനുള്ള പദ്ധതികള്‍ ഒക്റ്റോബര്‍ 1997 – മെയ് 1998 വരെയുള്ള രഹസ്യ രേഖകളില്‍ കാണാം. സൌഹൃദ സംഘടകളുമായി അവര്‍ ‘structured dialogue’ എന്ന പ്രകൃിയ വികസിപ്പിച്ചു അതേ സമയം Bodyshop, Sierra Club, Rainforest Action Network പോലുള്ള സംഘടനകളെ ആക്രമിക്കുകയും ചെയ്തു.

വിഭജന തന്ത്രത്തിനോടൊപ്പം സൈന്യവുമായി ചേര്‍ന്നായിരുന്നു PR campaign ആസൂത്രണം ചെയ്തിരുന്നത്. ഒരു ഓഫീസ് മെമ്മോയില്‍ ഷെല്‍ തലവന്‍ Brian Anderson

എല്ലാ രേഖകളും Public Access to Electronic Court Records (PACER) database ല‍ ലഭ്യമാണ്.

– സ്രോതസ്സ് priceofoil

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )