ബീജിങ്ങിലെ പ്രയമായവരുടെ ഈ സമൂഹം ഹരിത സാങ്കേതിക വിദ്യകളുടെ നേതാക്കള്‍ ആകുകയാണ്. പാവപ്പെട്ട വീടുകള്‍ക്ക് ഇനി പെഡലിന്റെ ശക്തിയുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാം.
1998 മുതല്‍ ചൈന 34 ലക്ഷം ചതുരശ്രമീറ്റര്‍ ജിം ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബീജിങ്ങിലെ Donggaodi ല്‍ സ്ഥാപിച്ച ഉപകരണങ്ങള്‍ പുനരുത്പാദിതോര്‍ജ്ജത്തിന്റെ സ്രോതസ്സുമാണ്. ഓരോ സൈക്കിളുകളും ബാറ്ററിയുമായി ബന്ധപ്പെടുത്തിയിരിക്കുകയാണ്. അതിന് പത്ത് മണിക്കൂര്‍ നേരത്തേക്ക് ടെലിവിഷന്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ഊര്‍ജ്ജം സംഭരിക്കാനാകും. വ്യായാമം കഴിഞ്ഞ് ബാറ്ററി അഴിച്ച് മാറ്റി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാന്‍ എളുപ്പം. അവിടെ അവര്‍ക്ക് ബാറ്ററി വൈദ്യുതി ഏത് ആവശ്യത്തിനും ഉപകരിക്കുന്നു.
മൂന്നില്‍ രണ്ട് ഊര്‍ജ്ജം മലിനീകരണം ഉണ്ടാക്കുന്ന കല്‍ക്കരിയില്‍ നിന്ന് കണ്ടെത്തുന്ന ചൈന അവരുടെ പുനരുത്പാദിതോര്‍ജ്ജത്തിന്റെ അളവ് കൂട്ടാന്‍ അതിയായി ശ്രമിക്കുകയാണ്. അടുത്ത രണ്ട് വര്‍ഷത്തേക്ക് സര്‍ക്കാര്‍ A$7200 കോടി ഡോളറാണ് ഈ രംഗത്ത് ചിലവാക്കുന്നത്.
– from bigpondnews