ലോകത്തെ ഏറ്റവും വലിയ കാര്‍ബണ്‍ കാല്‍പ്പാട്

ഈ സാമ്പത്തിക മാന്ദ്യം നേരിടുന്ന സമയത്ത് നാം വൃത്തികെട്ട സമ്പന്നരെ വെറുപ്പോടെയാണ് കാണുന്നത്. ധാര്‍മ്മികതയുള്ള നാം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പാടുപെടുമ്പോള്‍ ഈ അതിസമ്പന്നര്‍ “നിങ്ങള്‍ക്കതുണ്ടെങ്കില്‍ ഡംഭുകാണിച്ചോളൂ” എന്ന ആപ്തവാക്യവുമായി ജീവിക്കുകയാണ്. ധാരാളം വീട്, എണ്ണകുടിയന്‍മാരായ ധാരാളം കാറുകള്‍, സ്വന്തം ജറ്റ് വിമാനങ്ങള്‍, തുടങ്ങി വമ്പന്‍ കളിപ്പാട്ടങ്ങളെല്ലാം ഈ പ്രമാണിവര്‍ഗ്ഗത്തിന് വേണ്ടി മാത്രമുള്ളതാണ്. കാലാവസ്ഥാ നിയന്ത്രണവും പരിസ്ഥിതി ഉത്‌കണ്‌ഠയേയും സംബന്ധിച്ചാണെങ്കില്‍- അറിവില്ലായ്മ പരമാനന്ദമാണ്. ചില അതിസമ്പന്നര്‍ അവരുടെ കാര്‍ബണ്‍ കാല്‍പ്പാട് കുറക്കോനോ ഇല്ലാതാക്കാനോ ശ്രമിക്കുന്നുണ്ടെങ്കിലും ദാ, ഇവരാണ് ഏഴ് പരിസ്ഥിതി-കുറ്റവാളികള്](eco-sinners).

1. ഡേവിഡ് ബക്കാം

ഹരിതവകുപ്പില്‍ ചുവപ്പ് കാര്‍ഡ് കിട്ടിയ ഫുട്ബാള്‍ മെഗാസ്റ്റാറാണ് ഇയാള്‍. ഇയാളുടെ മഹത്വം ലോകം മുഴുവന്‍ പടരുമ്പോളും വേറൊരു ബഹുമതിയും ഇയാള്‍ക്ക് കിട്ടിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ കാര്‍ബണ്‍ കാല്‍പ്പാടുള്ളവന്‍. ബ്രിട്ടണിലെ Carbon Trust ന്റെ കണക്ക് പ്രകാരം ഇയാള്‍ 163 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് അന്തരീക്ഷത്തിലേക്ക് തള്ളുന്നത്. ലോകം മുഴുവന്‍ ഫുട്ബാള്‍ കളിക്കാനും പരസ്യത്തില്‍ അഭിനയിക്കാനുമായി 2007 ല്‍ ഇയാള്] 400,000 കിലോമീറ്റര്‍ വിമാനത്തില്‍ യാത്ര ചെയ്തു. അതിന്റെ കൂടെ ഇയാളുടെ ഭാര്യ ദിവസവും ഷോപ്പിങ്ങിനായി ലോകത്തിലെ പല സ്ഥലങ്ങളിലേക്കും പോകുന്നതും വലിയ കാര്‍ബണ്‍ കാല്‍പ്പാടാണ്. ധാരാളം എസ്റ്റേറ്റുകളും ഒരു Hummer, ഒരു Aston-Martin, രണ്ട് Ferraris, ഒരു Lamborghini തുടങ്ങി 15 എണ്ണകുടിയന്‍മാരായ വാഹനങ്ങള്‍ ഇയാള്‍ക്ക് സ്വന്തമായുണ്ട്.

2. Alwaleed bin Talal രാജകുമാരന്‍

സൌദി രാജകുമാരന് $1700 കോടി ഡോളര്‍ ആസ്ഥിയുണ്ട്. ലോകത്തെ 20 ആമത്തെ സമ്പന്നനാണ് ഇയാള്‍ക്ക് ലോകത്തെ ഏറ്റവും വലിയ സ്വകാര്യ ജറ്റ് വിമാനമുണ്ട്. “ആകാശക്കൊട്ടാരം” എന്ന പേരുള്ള 6,400 ചതുരശ്ര അടി സ്ഥലമുള്ളു A380 ജംബോജറ്റ്. 282 അടിയുള്ള ആഡംബരക്കപ്പലും, 300 കാറുകളും 317 മുറികളുള്ള കൊട്ടാരവും ഇയാള്‍ക്കുണ്ട്. ഇദ്ദേഹം വലിയ ജീവകാരുണ്യ പ്രവര്‍ത്തകനാണ് കേട്ടോ.

3. മഡോണ

ഹരിതം എന്നാല്‍ മാഡം M നെ സംബന്ധിച്ചടത്തോളം പണമാണ്. Live Earth എന്ന തലക്കെട്ടും, പരിസ്ഥിതി പ്രഭാഷണങ്ങളും കൊണ്ട് താന്‍ വലിയ പരിസ്ഥിതി സ്നേഹിയാണെന്ന് അവള്‍ നമ്മേ വിശ്വസിപ്പിക്കുന്നു. മഡോണ അമ്മച്ചിയുടെ തട്ടിപ്പില്‍ വിശ്വസിച്ച് വിഢികളാവല്ലേ. $28 കോടി ഡോളര്‍ നേടിയ അവളുടെ Sticky & Sweet പരിപാടി നോക്കൂ. നാല് മാസം നീണ്ടുനിന്ന 45 ദിവസത്തെ പരിപാടി. 37 സ്ഥലത്തേക്കുള്ള വിമാനയാത്ര. യാത്ര മാത്രം 1,635 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് മലിനീകരണമുണ്ടാക്കി. Telegraph UK യുടെ അഭിപ്രായത്തില്‍ മഡോണ മാത്രം സ്വന്തം ജറ്റ് വിമാനത്താല്‍ 95 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് യാത്രക്ക് വേണ്ടി പുറന്തള്ളി. റോഡിലൂടെ ഈ പാട്ടുകാരിയെ 250 പേരുടെ സംഘം അനുഗമിക്കുന്നുണ്ട്. അതില്‍ 12 seamstresses, 16 caterers, 9 wardrobe assistants, 1 personal trainer, masseuse എന്നിവര്‍ ഉള്‍പ്പെടും. 4 freezers ഉം ഉണ്ട്. പാട്ട്കാരിയെ സാന്ത്വനിപ്പിക്കാനും dancers’ aches ഇല്ലാതാക്കാനുമുള്ള ഐസിനാണിതി. മിക്ക ഹരിതരും ചുവപ്പെന്നുപറയുന്ന, കുപ്പിവെള്ളം വാങ്ങാന്‍ ഇവള്‍ $100,000 ഡോളറാണ് ചിലവാക്കുന്നത്.

4. ടോം ക്രൂസ്

ഹോളീവുഡ്ഡിലെ Top Gun ന് മാന്ദ്യമോ സംരക്ഷിക്കലോ ബാധകമല്ല. ഇയാളുടെ വരുമാനം 25 കോടി ഡോളറാണ്. 3 സ്വന്തം വിമാനങ്ങളുണ്ട്. പരിസ്ഥിതി നിരീക്ഷകര്‍ ഇയാളെ “emissions impossible†എന്നാണ് വിളിക്കുന്നത്. പ്രതിവര്‍ഷം ഇയാള്‍ $10 ലക്ഷം ഡോളര്‍ എണ്ണയടിക്കാന്‍ ചിലവാക്കുന്നു. ഇതാണ് അതി സമ്പന്ന പ്രണയം. high-flying indulgences ഉപയോഗിച്ചാണ് ടോം, ഭാര്യ Katie Holmes നെ impress ചെയ്യുന്നത്. ഇവരുടെ ആദ്യ കൂടിച്ചേരലില്‍ സ്വന്തം വിമാനത്തില്‍ romantic sushi വിളമ്പിയാണ് സദ്യയോരുക്കിയത്. Katie വേണ്ടി organic groceries വാങ്ങുന്നത് സ്വന്തം വിമാനത്തില്‍ പോയാണ്. Cruise വംശം(കുഞ്ഞ് Suri യെ മറക്കേണ്ട) ദിവസവും ഓരോ നഗരത്തില്‍ പ്രത്യക്ഷപ്പെടുന്നത് കാണാം. ധാരാളം പണം അവര്‍ designer തുണിത്തരങ്ങള്‍ക്ക് ചിലവാക്കുന്നു(go green/shop vintage). കുട്ടികള‍ക്കുള്ള വിലകൂടിയ കളിപ്പാട്ടങ്ങളും. New York Post ന്റെ കണക്ക് പ്രകാരം ആര്‍ഭാട ജീവിതത്തിനായി ടോമിന്റെ ഭാര്യ $1.4 കോടി ഡോളര്‍ വെറും ആറ് മാസം ചിലവാക്കുന്നു എന്നാണ്.

5. ജോണ്‍ മകെയിന്‍

റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആഗോളതപനത്തിനൊക്കെ എതിരായി പ്രവര്‍ത്തിക്കണമെന്നൊക്കെ പറയുന്നയാളാണ്. പക്ഷേ സ്വന്തം കാര്‍ബണ്‍ കാല്‍പ്പാട് എണ്ണമറ്റ സ്വന്തം വീടുകളില്‍ നിന്ന തന്നെ തുടങ്ങണം. 7 മുതല്‍ 10 വരെ വീടുകള്‍ ഇയാള്‍ക്കുണ്ട്. (വീടിന്റെ അയാളുടെ നിര്‍വ്വചനമനുസരിച്ച്) പരിസ്ഥിതി പ്രവര്‍ത്തകരുടെ കണക്ക് പ്രകാരം ഇയാളുടെ വീടുകള്‍ 150 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവിടുന്നു. ശരാശരി അമേരിക്കന്‍ വീടുകളെ അപേക്ഷിച്ച് 10 മടങ്ങ് അധികമാണിത്. ഇയാള്‍ വീടുതോറും യാത്രചെയ്യുന്നതിന്റെ കാര്‍ബണ്‍ കാല്‍പ്പാട് നാം നോക്കിയിട്ടില്ല. കൂടാതെ ഇയാളുടെ ഭാര്യക്ക് സ്വന്തമായ ജറ്റ് വിമാനമുണ്ട്.

6. എലിസബത്ത് ഹര്‍ലി

ജൈവമായതെന്തും ഇഷ്ടപ്പെടുന്ന നടിയായ ഇവര്‍ ജൈവ ആഹാരമേ ഉച്ചഭക്ഷണത്തിനെടുക്കൂ. പക്ഷേ ആരോഗ്യ ശ്രദ്ധാലുവായ ഇവളുടെ 2007 ലെ വിവാഹം വലിയ eco ദുരന്തമായിരുന്നു. വിവാഹച്ചടങ്ങ് രണ്ട് ഭൂഖണ്ഡങ്ങളില്‍, നാല് നഗരങ്ങളില്‍, മാലി ദ്വീപുകളില്‍ ഒക്കെ പരന്നു. ഹര്‍ലിയും ഭര്‍ത്താവ് Arun Nayarഉം തങ്ങളുടെ 24 അടുത്ത സുഹൃത്തുക്കളുമായി ലണ്ടനില്‍ നിന്ന് മുംബേയിലേക്ക് പറന്നു. അവിട നിന്ന് 250 അതിഥികളുമായി 7 ജറ്റ് വിമാനത്തില്‍ ജോധ്പൂരിലേക്ക് പറന്നു. പരിസ്ഥിതി കമ്പനിയായ Best Foot Forward ന്റെ അഭിപ്രായത്തില്‍ ഇവരുടെ കല്യാണം 228 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവിട്ടു എന്നാണ്. അതിഥികളെ കൂടാതെ പൂക്കളും 3 പാചകക്കാരും ഇവരോടൊപ്പം യാത്രചെയ്തു. Hurley തുണി എടുക്കാനായി Milan നിലേക്കും പറന്നിട്ടുണ്ട്.

7. ടൈഗര്‍ വുഡ്സ്

ഗോള്‍ഫ് കളിയിടത്തിന് വെള്ളം ഒരു പ്രശ്നമാണ്. ടൈഗറിനും അങ്ങനെ തന്നെ. ഫ്ലോറിഡയിലെ Jupiter Island ല്‍ വലിയ ജല ഉപഭോക്താവാണ് ടൈഗര്‍ എന്ന് Orlando Sentinel പറയുന്നു. അയാള്‍ 4.9 ലക്ഷം ലിറ്റര്‍ ജലം $3.9 കോടി ഡോളര്‍ വിലയുള്ള എസ്റ്റേറ്റിന് വേണ്ടി പ്രതിമാസം ഉപയോഗിക്കുന്നു. പൂന്തോട്ടം നനക്കാനാണ് അധിക ജല ഉപയോഗം.

– from treehugger

ഇവരെല്ലാം വിദേശികളാണ്. നമ്മുടെ നാട്ടിലെ സെലിബ്രിറ്റികളുടെ അവസ്ഥ എന്താണ്? ഇത്രയും വരില്ലെങ്കിലും സാധാരണക്കാരെക്കാള്‍ തീര്‍ച്ചയായും വലിയ കാര്‍ബണ്‍ കാല്‍പ്പാടാവും എന്നതില്‍ തര്‍ക്കമില്ല. വിദേശികളെ അനുകരിച്ച് അവര്‍ക്കൊപ്പമെത്താന്‍ വെമ്പുകയാണവര്‍. എന്താണ് അവരും നമ്മളും തമ്മിലുള്ള വ്യത്യാസം. അവര്‍ക്ക് കൂടുതല്‍ പണമുണ്ട്. ആരാണ് അവര്‍ക്ക് പണം നല്‍കിയതി? സംശയം വേണ്ടാ, നാം തന്നെ. സത്യത്തില്‍ പകരി‍പ്പവകാശനിയമങ്ങളുപയോഗിച്ച് ഈ വിനോദവ്യവസായികള്‍ നമ്മേ കൊള്ളയടിക്കുകയാണ്. സിനിമ, സംഗീതം തുടങ്ങിയവക്ക് പണം നല്‍കരുത്. വിനോദം സൌജന്യവും സ്വതന്ത്രവുമാക്കുക.

One thought on “ലോകത്തെ ഏറ്റവും വലിയ കാര്‍ബണ്‍ കാല്‍പ്പാട്

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )