ചിലവ് കുറഞ്ഞ LED ബള്‍ബ് നിര്‍മ്മിക്കുന്നതിനെക്കുറിച്ച്

ബ്രിട്ടണിലെ പദാര്‍ത്ഥ ശാസ്ത്രജ്ഞര്‍ ചിലവ് കുറഞ്ഞ LED ബള്‍ബ് നിര്‍മ്മിക്കുന്നതിനുള്ള വഴി കണ്ടുപിടിച്ചു. ഈ വിളക്ക് ഫ്ലൂറസെന്റ് വിളക്കുകളേക്കാള്‍ മൂന്ന് മടങ്ങ് ദക്ഷതയുള്ളതാണ്. ഗാലിയം നൈട്രേഡ് (GaN) LEDകള്‍ക്ക് CFL നേക്കാളും സാദാബള്‍ബുകളേക്കാളും ഒരുപാട് ഗുണങ്ങള്‍ ഉണ്ട്. അവ വേഗം പ്രകാശിക്കും. warm-up ആവശ്യമില്ല. ആയുസ് ഒരു ലക്ഷം മണിക്കൂര്‍ ആണ്. CFL നെക്കാള്‍ 10 മടങ്ങ് ആയുസ്, സാദാ ബള്‍ബിനെക്കാള്‍ 130 മടങ്ങ് ആയുസ്. CFL ല്‍ കുറച്ച് മെര്‍ക്കുറി അടങ്ങിയിട്ടുണ്ട്. ഇത് നിര്‍മ്മാര്‍ജ്ജന സമയത്ത് പരിസരമലിനീകരണം ഉണ്ടാക്കുന്നതാണ്.

വില കൂടുന്നതാണ് LEDകളെ വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. മറ്റ് solid-state ഇലക്ട്രോണിക് ഘടകങ്ങള്‍ ഉപയോഗിക്കുന്നതുപോലെ ഗാലിയം നൈട്രേഡ് സിലിക്കണിന് പുറത്ത് വളര്‍ത്തിയെടുക്കാന്‍ കഴിയില്ല. കാരണം അത് തണുക്കുമ്പോള്‍ സിലിക്കണിനെക്കാള്‍ രണ്ടിരട്ടി ചുരുങ്ങും. GaN ക്രിസ്റ്റലുകള്‍ വളര്‍ത്തിയെടുക്കുന്നത് 1000°C താപനിലയിലാണ്. സിലിക്കണിന് പുറത്ത് നിര്‍മ്മിക്കുന്ന പുതിയ LED തണുക്കുമ്പോഴേക്കും പൊട്ടിയിരിക്കും.

ഇന്ദ്രനീലക്കല്ലിന് മുകളില്‍ LED വളര്‍ത്തിയെടുക്കുക എന്നതാണ് ഒരു പരിഹാരം. ഇവ രണ്ടും ഒരേ തോതിലാണ് തണുക്കുന്നത്. പക്ഷേ വില വളരെ കൂടും.

ഇപ്പോള്‍ University of Cambridge ലെ Colin Humphreys ന്റെ സംഘം ഈ പൊട്ടലിന് പരിഹാരം കണ്ടെത്തി.

അവര്‍ അലൂമനിയം ഗാലിയം നൈട്രൈഡിന്റെ ഒരു പാളി കൂടി LED രൂപകല്‍പ്പനയില്‍ ഉള്‍പ്പെടുത്തി. ഈ പാളി വളരെ സാവധാനമാണ് തണുക്കുക. ഇതിനെ സിലിക്കണിന് പുറത്ത് മറ്റ് ഇലക്ട്രോണിക് ഘടകങ്ങള്‍ വളര്‍ത്തുന്നതുപോലെ വളര്‍ത്താവുന്നവയാണ്. ഒരു പാളി അധികം ഉണ്ടെങ്കില്‍ കൂടിയും ഇത് LED പോലെ പ്രവര്‍ത്തിക്കുന്നു.

— സ്രോതസ്സ് newscientist


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s