കടലിന്റെ അമ്ലവത്കരണം

സമുദ്രത്തിലെ ജൈവവ്യവസ്ഥയുടെ തകര്‍ച്ച ഒഴുവാക്കാന്‍ ഉടനടി CO2 ഉദ്‌വമനം വന്‍തോതില്‍ കുറക്കണമെന്ന് 26 രാജ്യങ്ങളില്‍ നിന്നുള്ള 150 പ്രധാന സമുദ്ര ശാസ്ത്രജ്ഞര്‍ ഭരണാധികാരികളോടും ആസൂത്രണ വിദഗ്ദ്ധരോടും ആവശ്യപ്പെട്ടു. സമുദ്രം കൂടുതല്‍ കൂടുതല്‍ അമ്ല സ്വഭാവമുള്ളതായി തീരുകയാണ്. അതോടൊപ്പം മറ്റ് CO2 പ്രശ്നങ്ങളുമുണ്ട്. Monaco Declaration എന്ന പേരിലാണ് അവര്‍ ഈ മുന്നറീപ്പ് നല്‍കുന്നത്.

സമുദ്രത്തിന്റെ അമ്ലവത്കരണം ഇപ്പോള്‍ തന്നെ detectable ആണ്. അതിന്റെ തോത് കൂടിവരുകയും ചെയ്യുന്നു. ഇതിന്റെ സാമൂഹ്യ-സാമ്പത്തിക ആഘാതം കുറക്കണമെങ്കില്‍ അന്തരീക്ഷത്തിലെ CO2 ന്റെ നില കുറച്ചേ മതിയാവൂ.

പ്രതി ദിനം 2 കോടി ടണ്‍ എന്ന തോതിലാണ് സമുദ്രം CO2 നെ ആഗിരണം ചെയ്യുന്നത്. പ്രതി വര്‍ഷം അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന CO2 ന്റെ നാലിലൊന്ന് സമുദ്രം വലിച്ചെടുത്ത് കാലാവസ്ഥാമാറ്റത്തിന്റെ ഭീകരത താല്‍ക്കാലികമായി ലഘുവാക്കുന്നു. എന്നാലും CO2 സമുദ്ര ജലത്തില്‍ ലയിച്ച് ചേരുമ്പോള്‍ അത് കാര്‍ബോളിക് ആസിഡ് ആയി മാറുന്നു. അങ്ങനെ സമുദ്രത്തിലെ അമ്ലവത്കരണം തുടരുമ്പോള്‍ സമുദ്രത്തിന്റെ pH മൂല്യം കുറയുന്നു. ഒപ്പം കാര്‍ബണേറ്റ് അയോണിന്റെ അളവും. അതുപയോഗിച്ചാണ് സമുദ്ര ജീവികളുടെ തോടും കക്കയും അസ്ഥിയും ഒക്കെ നിര്‍മ്മിച്ചിരിക്കുന്നത്.

പ്രകൃതിയിലെ സാധാരണ മാറ്റങ്ങള്‍ പോലെയല്ല ഇപ്പോള്‍ ഉണ്ടാകുന്ന അമ്ലവത്കരണം. വ്യാവസായി വിപ്ലവത്തിന് ശേഷം സമുദ്രത്തിന്റെ pH, 0.1 യൂണീറ്റ് താഴ്ന്നു. കഴിഞ്ഞ ദശലക്ഷം വര്‍ഷങ്ങളായി സമുദ്ര ജീവികള്‍ ഇത്തരത്തിലുള്ള ഒരു അമ്ലവത്കരണം നേരിട്ടിട്ടില്ല. അന്തരീക്ഷത്തിലെ CO2 ന്റെ അളവ് കൂടുന്നതുമൂലം ഭാവിയില്‍ സമുദ്രത്തിലുണ്ടാകുന്ന രാസമാറ്റങ്ങള്‍ എന്തൊക്കെ ആകുമെന്ന് പ്രവചിക്കാനാവില്ല.

– from greencarcongress

ഒരു അഭിപ്രായം ഇടൂ