എബ്രഹാം ലിങ്കണിനെ പോലെ അനുനയിപ്പിക്കുന്നവനാകുന്നതെങ്ങനെ

ഭാഗം 1: പ്രഭാഷണ പ്രതിരൂപങ്ങളേക്കുറിച്ചുള്ള പഠനവും ഷേക്സ്പിയറും

പ്രസിദ്ധമായ 1858 ലെ പ്രഭാഷണത്തില്‍ യേശുവിനെ ഭാവാര്‍ത്ഥം നല്കി(paraphrased) ലിങ്കണ് പറഞ്ഞു “A house divided against itself cannot stand,” അദ്ദേഹം house എന്ന ഭാവാര്‍ത്ഥത്തെ(metaphor) തന്റെ പ്രസംഗത്തിലുടനീളം പ്രയോഗിച്ചു. “some universally known figure [of speech] expressed in simple language … that may strike home to the minds of men in order to raise them up to the peril of the times” എന്ന് ലിങ്കണ്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ നിയമ സഹകാരി ആയ William Herndon പിന്നീട് എഴുതി.

ഷേക്സ്പിയര്‍ പോലുള്ള Elizabethans ഈ സിദ്ധാന്തം വിഷമം പിടിച്ച മാര്‍ങ്ങളിലൂടെയാണ് പഠിച്ചത്. വില്യം നഗരത്തിലെ വ്യാകരണ വിദ്യാലയത്തില് 7 മുതല് 13 വയസ്സുവരെ പഠിച്ചിരുന്നു. വ്യാകരണം- ലാറ്റിന്‍ വ്യാകരണം പഠിപ്പിച്ചിരുന്നതിനാലാണ് ആ വിദ്യാലയങ്ങളെ വ്യാകരണ വിദ്യാലയങ്ങള്‍ എന്ന് വിളിച്ചിരുന്നത്. തീവൃമായിരുന്നു ആ വിദ്യാലയങ്ങള്‍. ദിവസം 10 മണിക്കൂര്‍, ആഴ്ച്ചയില്‍ 6 ദിവസം, വര്‍ഷത്തില് 36 ആഴ്ച്ച.

ആവര്‍ത്തനത്തിന്റെ എണ്ണം അമ്പരപ്പിക്കുന്നതാണ്: 16 ആം നൂറ്റാണ്ടിലെ ഒരു സ്കൂള്‍ അദ്ധ്യാപന്‍ പറയുന്നതനുസരിച്ച്, ഒരു മണിക്കൂര്‍ പഠനത്തിന് 6 ഓ അതിലധികമോ എഴുത്തിലും സംസാരിക്കുന്നതിലുമുള്ള വ്യായാമം. പ്രസംഗകല നേടി എടുക്കേണ്ട മഹത്തായ കഴിവാണെന്നും ബൈബിളിലേക്കും സാഹിത്യത്തിലേക്കുമുള്ള വഴി അതാണെന്നും Elizabethans കരുതി. പഠന രീതി ചിട്ടയായ ഒന്നായിരുന്നു: “First learn the figures, secondly identify them in whatever you read, thirdly use them yourself.” മണിക്കൂറുകള്‍ ശ്രമിച്ച് Ovid ലോ Cicero ലോ ഉള്ള ഓരോ figure ഉം കണ്ടെത്തുക അതിന് ശേഷം നിങ്ങളുടെ സ്വന്തമായത് സൃഷ്ടിക്കുക.

ഈ കടുത്ത പഠനത്തോട് കുട്ടികള്‍ പ്രതികരിച്ചതെങ്ങനെയാണ്? Elizabethan കവികളില്‍ നിന്ന് നമുക്കത് അറിയാനാവുമെന്ന് C. S. Lewis പറയുന്നു: “നിങ്ങളുടെ അച്ഛന്‍, നിങ്ങളുടെ മുതിര്‍ന്ന സഹോദരന്‍, സ്കൂളിലെ ഇഷ്ടപ്പെട്ട മുതിര്‍ന്നവര്‍ എല്ലവരും വാചാടോപം ഇഷ്ടപ്പെടുന്നു. അതുകൊണ്ട് നിങ്ങളും ഇഷ്ടപ്പെടുന്നു. ആധുനിക സ്കൂള്‍ വിദ്യാര്‍ത്ഥി ക്രിക്കറ്റ് കളിക്കാരേയും വിമാനങ്ങളും ഇഷ്ടപ്പെടുന്ന പോലെ അവര്‍ മാധുര്യമുള്ള Tully [Marcus Tullius Cicero] യേയും അതേപോലെ asyndeton ഉം chiasmus ഉം ഓര്‍ത്ത് വിഷമിക്കുകയും ചെയ്തിരുന്നു.”

19 ആം നൂറ്റാണ്ടിലെ അമേരിക്കയില്‍ ഷേക്സ്പിയര്‍ ദിനങ്ങളിലേതു പോലുള്ള തീവൃമായ വാചാടോപ പഠനം നടത്തിയിരുന്നില്ല. എന്നാലും വാഗ്മികളെ പൊതുവെ അംഗീകരിച്ചിരുന്നു. വലിയ സദസുകളെ ആസ്വദിപ്പിച്ച രണ്ട് മണിക്കൂറില്‍ അധികമുള്ള പ്രസംഗങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രാദേശിക പത്രങ്ങളുടെ ആദ്യപുറത്തില്‍ തന്നെ അച്ചടിച്ച് വരുമായിരുന്നു. അമേരിക്കന്‍ പ്രസംഗകലയുടെ സുവര്‍ണ്ണകാലമായിരുന്നു അത്. Daniel Webster, Henry Clay, Stephen Douglas, Abraham Lincoln ന്റെ ഒക്കെ കാലം.

ടെലിവിഷന്‍, സിനിമ, റേഡിയോ, ഇന്റര്‍നെറ്റ്, വീഡിയോ ഗയിം, iPods തുടങ്ങി ധാരാളം മാധ്യമങ്ങള്‍ നമ്മേ രസിപ്പിക്കാനുള്ള ആധുനിക കാലത്ത് പൊതു പ്രസംഗങ്ങളും സംവാദങ്ങളും പ്രധാന വിനോദമാര്‍ഗ്ഗമാകുന്നത് നമുക്ക് ചിന്തിക്കാന്‍ പോലുമാവുന്നില്ല. 1858 ലെ ഒരു സദസ്യന്‍ മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന Lincoln–Douglas സംവാദം കേട്ട ശേഷം മറ്റൊരു പ്രസംഗം കേള്‍ക്കാനാണ് പുറത്ത് പോയത്. അതും ലിങ്കണിന്റെ തന്നെ. സംവാദം കഴിഞ്ഞ് ലിങ്കണ്‍ പോയത് അടുത്ത പ്രസംഗത്തിന് ആണ്.

പ്രാസംഗിക ഗുരുവും, താര്‍ക്കികനും, വാചാടോപക്കാരനുമായ ലിങ്കണ്‍ അമേരിക്കന്‍ പ്രസിഡന്റ്മാരില്‍ ഏറ്റവും ബോധപൂര്‍വ്വമായ വാചാടോപക്കാരനാണ്. അദ്ദേഹത്തിന്റെ തന്നെ ഒരു ഭാവാര്‍ത്ഥത്തെ ഉപയോഗിച്ച ഒരു എതിരാളിയോട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “I wish gentlemen on the other side to understand that the use of degrading figures [of speech] is a game at which they may not find themselves able to take all the winnings.”

ലിങ്കണിന്റെ കാലത്ത് ആത്മീയ സാഫല്യമാഗ്രഹിക്കുന്ന വൈദികരും, വക്കീലും, രാഷ്ട്രീയക്കാരും കോളേജില്‍ വാചാടോപം അഭ്യസിച്ചിരുന്നു. എന്നാലും അവര്‍ കൂടുതലും അത് നേടിയത് ബൈബിള്‍ പഠനത്തില്‍ നിന്നാണ്. വ്യാകരണവും അക്ഷരശുദ്ധിയും നേടാന്‍ ലിങ്കണ്‍ സ്വയം കഠിനമായി അദ്ധ്വാനിച്ചിരുന്നു.

അദ്ദേഹത്തിന്റെ കാലത്തെ മഹാനായ Elizabethan പ്രാസംഗികനായ Daniel Webster പോലുള്ളവരുടെ പ്രസംഗങ്ങള്‍ അദ്ദേഹം പഠിച്ചു. വളരെ ചെറുപ്പത്തില്‍ തന്നെ William Scott ന്റെ Lessons in Elocution പഠിച്ചു. ജീവിതത്തിലെ, കലയിലെ, 49 പ്രസംഗങ്ങളും ഷേക്സ്പിയറിന്റെ 19 പ്രസംഗങ്ങളും ആ പുസ്തകത്തിന്റെ അവസാനം ചേര്‍ത്തിട്ടുണ്ട്. ഹാംലറ്റിന്റെ അച്ഛനെ കൊന്നതിന്റെ കുറ്റബോധം നിറഞ്ഞ ക്ലൌഡിയസ് രാജാവിന്റെ(King Claudius) ആത്മഗതം പോലുള്ള പലതും അദ്ദേഹം മനപ്പാഠമാക്കി. ലിങ്കണ്‍ 23 ആം വയസ്സില് 9.7 കിലോമീറ്റര്‍ നടന്നായിരുന്നു Samuel Kirkham ന്റെ English Grammar എന്ന പുസ്തകത്തിന്റെ ഒരു കോപ്പി വാങ്ങാന്‍ പോയത്. പ്രസംഗകലയെക്കുറിച്ച് ധാരാളം പേജുള്ള ചര്‍ച്ച അതിന്റെ അവസാനം ഉണ്ടായിരുന്നു.

കവിതയോടും ഷേക്സ്പിയറോടുമുള്ള അദ്ദേഹത്തിന്റെ അത്യാസക്തി ലിങ്കണ് ജീവിതാവസാനം വരെ നിലനിര്‍ത്തി. അദ്ദേഹത്തിന്റെ സെക്രട്ടറിയായ John Hay, കലാകാരന്‍ F. B. Carpenter എന്നിവര്‍ക്ക് അദ്ദേഹം ഷേക്സ്പിയറിന്റെ ഖണ്ഡികകള്‍ വായിച്ച് കൊടുക്കാന്‍ മണിക്കൂറുകള്‍ ചിലവഴിച്ചിട്ടുണ്ട്. ഹെന്റി IV ഭാഗം 1 (Henry IV) നാടകത്തിന്റെ ഒരു പ്രകടനം കണ്ട് കഴിഞ്ഞ് Falstaff ന്റെ ഒരു ഉപവാക്യത്തിന്റെ അര്‍ത്ഥവും പ്രാധാന്യവും സംബന്ധിച്ച് ലിങ്കണ്‍ Hay യുമായി സംവാദത്തിലേര്‍പ്പെട്ടു. “Signing of the Emancipation Proclamation,” എന്ന പെയിന്റിങ് വരക്കുന്ന സമയത്ത് ഹാംലെറ്റില്‍ നിന്ന് ക്ലൌഡിയസിന്റെ 36 വരി പ്രസംഗം അദ്ദേഹം ചൊല്ലി എന്ന് Carpenter പറയുന്നു. “from memory, with a feeling and appreciation unsurpassed by anything I ever witnessed upon the stage.”

Kirkham ന്റെ പുസ്തകത്തിലും Scott ന്റെ പുസ്തകത്തിലും ചര്‍ച്ച ചെയ്യുന്ന ഒരു പ്രസംഗ മാതൃക, ഒരു വാചകത്തില്‍ തന്നെ പരസ്പര വിരുദ്ധമായ വാക്കുകളോ ആശയങ്ങളോ ഉപയോഗിക്കുന്ന വിരോധാലങ്കാരം(antithesis) ആണ്. ഉദാഹരണത്തിന് Lord Chesterfield ന്റെ പരിഹാസം, “The manner of speaking is as important as the matter,” ഷേക്സ്പിയറിന്റെ

Cowards die many times before their deaths, The valiant never taste of death but once.”

ഇതാണ് ലിങ്കണിന്റെ ഇഷ്ടപ്പെട്ട മാതൃക, മറക്കാനാവാത്ത ഇതുപോലുള്ള വരികള്‍ “the world will little note, nor long remember, what we say here, but it can never forget what they did here” ഉം “with malice toward none; with charity for all.”

— സ്രോതസ്സ് climateprogress.org

പുരാതനകാലം മുതല് നാം ഉപയോഗിക്കുന്ന വാചാടോപം എന്ന ഈ തട്ടിപ്പ് മാര്‍ഗ്ഗം ഉപേക്ഷിച്ച് കാര്യങ്ങളെ വസ്തുനിഷ്ടമായും സത്യസന്ധമായും പരിഗണിക്കാനുള്ള മാനസിക വളര്‍ച്ച നാം ഇപ്പോഴും നേടിയെടുത്തിട്ടില്ല എന്നത് നാണംകെട്ട കാര്യമാണ്.
ബോധപൂര്‍വ്വവും അന്തസ്സോടും ജീവിക്കാന്‍ പഠിക്കുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )