http://njaanmanoj.blogspot.com/2009/08/blog-post.html
അഹിംസയിലൂടെ ജനാധിപത്യപരമായി നടത്താത്ത സമരം ഗുണ്ടായിസമാണ്. കാരണം ശാശ്വതമായ ശരികള്‍ എന്നൊന്നില്ല. മനുഷ്യന് കൂടുതല്‍ അറിവ് വരുമ്പോള്‍ പഴയതിനേക്കാള്‍ കൂടുതല്‍ ശരിയായ പുതിയ ശരികള്‍ ഉണ്ടാകും. അതുകൊണ്ട് ഏതെങ്കിലുമൊരാശയത്തിന്റെ പേരില്‍ ആരെയെങ്കിലും കൊല്ലുന്നത് തെറ്റാണ്.
ജനാധിപത്യപരമായി പടിപടിയായുണ്ടാക്കാവുന്ന മാറ്റങ്ങളെ വിജയിക്കുകയുള്ളു. എന്നാല്‍ അത്തരം സമരങ്ങള്‍ക്ക് അതിന്റെ ആത്മാവ് നിലനിര്‍ത്താണമെങ്കില്‍ മാത്രമേ അതിന് ജീവിക്കാനാവൂ. എന്തിനെതിരെ സമരം ചെയ്തുവോ അത് പുതിയ വേഷത്തിലും ഭാവത്തിലും എത്തുമ്പോള്‍ എതിര്‍ക്കാനാവതെ പനിയുടെ രോഗാണുവിനെ നശിപ്പിക്കാവാത്ത ശ്വേത രക്താണുവിനെ പോലെ പരാജപ്പെടുന്നു.
നമ്മുടെ സ്വാതന്ത്ര്യ സമരം അങ്ങനെയൊന്നാണ്. മറ്റ് സമാധാനപരമായ സമരങ്ങളുടെ ഭാവിയും ശ്രദ്ധയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അങ്ങനെ ആയിത്തീരും. ഉദാഹരണത്തിന് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം. കുത്തക സോഫ്റ്റ്‌വെയറുകള്‍ക്ക് പകരം ഉപയോക്താക്കള്‍ക്കും സമൂഹത്തിനും സ്വാതന്ത്രം ഉറപ്പ് നല്‍ക്കുന്ന സമരമാണ് അതിന്റേത്. ആദ്യ കാലങ്ങളില്‍ കുത്തക സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ ഇതിനെ അത്ര കാര്യമായി എടുത്തിരുന്നില്ല. ഓ ഒരിക്കലും വിജയിക്കില്ല എന്നവര്‍ കരുതി. എന്നാല്‍ 20,000 ത്തോളം സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുമായി ഗ്നൂ ഒരു പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റമായി വളര്‍ന്നു.
മൈക്രോസോഫ്റ്റ് ഇപ്പോള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ ഏറ്റവും വലിയ എതിരാളിയായി അംഗീകരിക്കുന്നു. ഗ്നൂവില്‍ അവരുടെ ഉത്പന്നങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മോണോ എന്നൊരു framework നോവല്‍ എന്ന കമ്പനിയുടെ പേരില്‍ വികസിപ്പിക്കുന്നു. ഓപ്പറേറ്റിങ്ങ് സിസ്റ്റം സൌജന്യമായി ഉണ്ടല്ലോ ഇനി അതില്‍ പ്രവര്‍ത്തിക്കുന്ന പ്രോഗ്രാമുകള്‍ ഉപയോഗിച്ച് ലഭമുണ്ടാക്കാമെന്ന വിചാരമായിരിക്കും. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം കരുതലോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ എന്തിന് വേണ്ടി ഈ പ്രസ്ഥാനം തുടങ്ങിയോ ആ ലക്ഷ്യം തന്നെ മായ ആയി മാറി സമൂഹം വീണ്ടും കുത്തക സോഫ്റ്റ്‌വെയറുകള്‍ക്ക് അടിമയാകും.
ഗാന്ധിജിയുടെ സമരം ബ്രിട്ടീഷുകാര്‍ പുഛിച്ചേക്കാം. എന്നാല്‍ ഒരു കാര്യം ഓര്‍ക്കണം, ജയിലുകള്‍ നറഞ്ഞതിനാല്‍ സമരക്കാരെ തടവിലിടാന്‍ സ്ഥലമില്ലാത്തതുകൊണ്ട് ബ്രിട്ടീഷുകാര്‍ വിദ്യാഭ്യാസ പ്രചരണം എന്ന ഒരേലക്ഷ്യമുള്ള പള്ളികള്‍ നടത്തുന്ന വിദ്യാലയങ്ങളെ ആണ് ജയിലുകളായി ഉപയോഗിച്ചത്. (പള്ളിയുടെ ഇപ്പോഴത്തെ മുതലക്കണ്ണുനീര്‍ കാണുമ്പോള്‍ കഷ്ടം തോന്നുന്നു.) 42 ല്‍ സമരക്കാരെ എറണാകുളത്ത് പള്ളിയുടെ ഏതോ സ്കൂളില്‍ ആണ് തടവിലിട്ടിരുന്നത്. കഴിഞ്ഞ ദിവസത്തെ പൈതൃകം പരിപാടിയില്‍ (DD4) സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത പി വിശ്വംഭരന്‍ പറഞ്ഞിരുന്നു.
ഇനി പോലീസുകാര്‍ക്ക് ക്ഷാമമുണ്ടായിരുന്നെങ്കില്‍ പള്ളീലച്ചന്‍മാരും കപ്പ്യര്‍മാരും കന്യാസ്ത്രീകളും കൂട്ടമായി ഇറങ്ങിയേനെ!
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടണ്‍ പാപ്പരായെങ്കില്‍ ഇന്‍ഡ്യയെ നഷ്ടപ്പെടുന്നതു വഴി അവര്‍ കൂടുതല്‍ പാപ്പരാകുകയല്ലേ ചെയ്യുക?
അന്നായാലും ഇന്നായാലും അധിനിവേശത്തിന്റെ കാരണം ചൂഷണമല്ലേ, അന്ന് അവര്‍ നേരിട്ട് ചെയ്തു. ഇന്ന് അവരുടെ പാവകള്‍ ഭരിക്കുന്ന കാപ്പിരി സര്‍ക്കാരിനെക്കൊണ്ടും. ആസിയാന്‍ കരാര്‍, ആണവ കരാര്‍, എന്‍റോണ്‍, വിദേശ കമ്പനികളായ പെപ്സി, കോള, യൂണീലിവര്‍, കോള്‍ഗേറ്റ്, തുടങ്ങി അനേകം. മൊബൈല്‍ മുഴുവനും വിദേശത്തുനിന്ന് വരുന്നു. ടെലിവിഷനും. സോപ്പ്, ചീപ്പ്, കണ്ണടി, കാര്‍ തുടങ്ങി എന്തും അവരുടെ ബിനാമി കമ്പനികള്‍ ഉത്പാദിപ്പിക്കുന്നു.
പെപ്സിയും, കോളയും അവരുടെ പരസ്യ മോഡലുകളുടെ ദേശസ്നേഹം തുളുമ്പുന്ന സിനിമയും ഇല്ലെങ്കില്‍ എങ്ങനെ ഇന്‍ഡ്യക്കാരന്‍ സ്വാതന്ത്ര്യ ദിനമാഘോഷിക്കും.
എങ്കിലും നമ്മള്‍ പറയും ഇത് സ്വാതന്ത്ര്യമാണെന്ന്. വിപണിയില്‍ നിന്ന് ഒരു ഉത്പന്നം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം.
വായിക്കുക: പുത്തന്‍ കോളനി വാഴ്ച്ച
അമേരിക്ക മറ്റുരാജ്യങ്ങളില്‍ നിന്ന് പ്രതിദിനം കൊണ്ടുപോകുന്നത്, $200 കോടി ഡോളറാണ്. നമ്മള്‍ സോപ്പ് ചീപ്പ് കണ്ണാടി വാങ്ങുമ്പോള്‍ അവര്‍ കൂടുതല്‍ സമ്പന്നരാകുകയാണ്. യഥാര്‍ത്ഥത്തില്‍ നാം നമ്മുടെ തലയിലിടാനുള്ള ബോമ്പുകള്‍ നിര്‍മ്മിക്കാനുള്ള പണം നല്‍കുകയാണ്. കാരണം അമേരിക്ക ഏതൊക്കെ രാജ്യങ്ങളുമായും കരാറുണ്ടാകിയിട്ടിട്ടുണ്ടോ അവിടൊക്കെ പിന്നീട് ബോമ്പ് ഇട്ടിട്ടുണ്ട്.
പ്രാദേശികവും സ്വദേശിയുമായ ഉത്പന്നങ്ങള്‍ വാങ്ങു, നമ്മുടെ സമ്പദ് ഘടനയെ ശക്തിപ്പെടുത്തി യഥാര്‍ത്ഥ രാജ്യത്തെ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്ക് നയിക്കൂ.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഉണ്ടായ സൈനികവും ,സാമ്പത്തുകവുമായ ക്ഷീണം കോളനികള്‍ക്ക് സ്വാതത്യം കൊടുക്കാന്‍ കാരണമായിട്ടില്ലേ.
കോര്‍പറെറ്റുകളാണ് ലോകത്തിലെ തന്നെ ജോലി ദായകര്‍ ഇവരെ തള്ളിപ്പറഞ്ഞാല്‍ ആളുകള്‍ തേരാ പാര നടക്കേണ്ടിവരും എന്നൊക്കെയാണ് , കോര്‍പറേറ്റ് വാദികള്‍ പറയുന്നത്. ഇവര്‍ക്ക് എങ്ങനെ മറുപടി കൊടുക്കും ?
അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്ത്യ രാജ്യമാണേന്നും കേള്‍ക്കുന്നു. അത് കൊണ്ടാണാത്രെ ഇപ്പോള്‍ അമേരിക്കയെ ബാധിച്ച മാന്ദ്യം വളരെ പെട്ടെന്ന് ലോകത്തെ തന്നെ ബാധിക്കാന്‍ കാരണമെന്നും പറയപ്പെടുന്നു.
ഉടമ രാജ്യത്തിന് സാമ്പത്തികമായി ലാഭം ഉണ്ടാക്കുകയാണല്ലോ അടിമ രാജ്യത്തിന്റെ ഉപയോഗം. അങ്ങനെയെങ്കില്‍ ആ അടിമ കോളനി നഷ്ടപ്പെട്ടാല്‍ ഉടമ രാജ്യത്തിന് കൂടുതല്‍ സാമ്പത്തിക ബാദ്ധ്യത ആകുകയല്ലേ. വേറൊരു നിവര്‍ത്തിയുലാതിരുന്നതിലായിരിക്കാം അവര്‍ ഇവിടം വിട്ടുപോയത്, പുതിയ ചൂഷണരീതികളുമായി തിരിച്ച് വരാമെന്ന് കരുതിയിരിക്കാം.
ഉത്പനങ്ങള്‍ ഉണ്ടാക്കുകയാണ് വ്യവസായത്തിന്റെ ലക്ഷ്യം. അത് കോര്‍പ്പറേറ്റ് പുതിതായി കണ്ടെത്തിയ ഒന്നല്ല. ഇന്‍ഡ്യയുടെ പുരാതന കാലം ഒന്ന് ഓര്‍ത്തുനോക്കൂ. ഡല്‍ഹിയിലെ തുരുമ്പെടുക്കാത്ത ഇരുമ്പ് സ്ഥൂപം ഇപ്പോഴും നിലനില്‍ക്കുന്നു. കൂടാതെ, ആരോഗ്യ, കൃഷി, വസ്ത്രം, ആഭരണം തുടങ്ങി മനുഷ്യന്‍ അവരുടെ ആവശ്യത്തിനുള്ള ഉത്പന്നങ്ങള്‍ എല്ലായിടത്തും എല്ലാക്കാലത്തും ഉണ്ടാക്കിയിരുന്നു. ഓരോ കാലത്തും സാമൂഹ്യ വ്യവസ്ഥയില്‍ ചിലപ്പോള്‍ കുഴപ്പങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. ഉദാഹരണത്തിന് ജാതി വ്യവസ്ഥ, അടിമത്തം തുടങ്ങിയവ. അത് നീക്കം ചെയ്ത് മെച്ചപ്പെട്ട വ്യവസ്ഥ ഉണ്ടായാല്‍ എല്ലാവര്‍ക്കും ഗുണകരമായിരിക്കും.
ഒരു ഉദാഹരണമായി പലചരക്ക് കച്ചവടം നോക്കൂ. FCI ആയിരുന്നു നമുക്ക് വേണ്ട കാര്‍ഷിക ഉത്പന്നങ്ങള്‍ കൃഷിക്കാരുടെ കൈയ്യില്‍നിന്നും ഒരു താങ്ങുവിലയുടെ അടിസ്ഥാനത്തില്‍ സംഭരിച്ച് ചെറുകിട കച്ചവടക്കാരില്‍ എത്തിച്ചിരുന്നത്. എന്നാല്‍ FCI യെ ആജോലിയില്‍ നിന്ന് ഒഴുവാക്കി അതിന് പകരം കോര്‍പ്പറേറ്റ്കള്‍ക്ക് എന്തും ചെയ്യാനുള്ള അവകാശം സര്‍ക്കാര്‍ കൊടുത്തു. ഫലമോ കൃഷിക്കാര്‍ക്ക് താങ്ങുവില നഷ്ടമായി, പണപ്പെരുപ്പം ഗെഗറ്റീവായ കാലത്തും ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങളുടെ വില മാനം മുട്ടെ. റിലയന്‍സ് ഉള്‍പ്പടെയുള്ള കോര്‍പ്പറേറ്റ് ഷോപ്പിങ്ങ് മാളുകളില്‍ ടിഷര്‍ട്ടിട്ട ഒരുപാട് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട് എന്ന് നമുക്ക് തോന്നാം. എന്നാല്‍ അതിലധികം ആളുകള്‍ ആത്മഹത്യയുടെ വക്കിലാണ്.
സാമൂഹ്യപരമായ ആവശ്യങ്ങളാണ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും നിര്‍മ്മിക്കുന്നതിന് കാരണമാകുന്നത്. അതാണ് തൊഴില്‍ നല്‍കുന്നത്. കോര്‍പ്പറേറ്റ് ഒരു നടത്തിപ്പുകാര്‍ മാത്രമാണ്.
1930 ലെ സാമ്പത്തിക മാന്ദ്യം അനുഭവപ്പെടാത്ത ഒരേ ഒരു രാജ്യം സോവ്യേറ്റ് യൂണിയനാണ്. കമ്മ്യൂണിസത്തിന്റെ ഗുണമൊന്നുമല്ല. അമേരിക്കയുള്‍പ്പടെയുള്ള മറ്റ് രാജ്യങ്ങളുടെ ഉപരോധം ആണ് കാരണം. സോവ്യേറ്റ് യൂണിയനന്റെ സമ്പദ്ഘടന ഒറ്റപ്പെട്ടതായിരുന്നു. free market, ആഗോള വത്കരണം എന്നൊക്കെ പുതിയ പേരില്‍ അറിയപ്പെടുന്നതൊക്കെ ചൂഷണത്തിന്റെ പുതിയ പേരുകളാണ്. സോളമന്റെ കാലത്ത് കേരളത്തിന് യൂറോപ്പും ചൈനയുമായൊക്കെ കച്ചവട ബന്ധം ഉണ്ടായിരുന്നു. പിന്നെ എന്തോന്ന് ആഗോളവത്കരണം. കച്ചവടത്തിന്റെ ആവശ്യം നമുക്ക് വേണ്ടതും നമ്മുടെ കൈവശം ഇല്ലാത്തതുമായ ഉത്പന്നങ്ങള്‍ വാങ്ങുക എന്നതാണ്. നമുക്ക് വേണ്ടതു നമ്മുടെ നാട്ടില്‍ തന്നെ ഉണ്ടാക്കിയാല്‍ നമുക്ക് വേറൊരു രാജ്യത്തേയും നമുക്ക് ആശ്രയിക്കേണ്ട കാര്യമുണ്ടാകില്ല.
ഒട്ടും തന്നെ ദീര്‍ഘ വീക്ഷണമില്ലാത്ത ഒരു വര്‍ഗ്ഗമാണ് സാമ്പത്തിക വിദഗ്ധര്‍. അതാണ് സാമ്പത്തികവര്‍ഷത്തില്‍ ഗ്രാഫ് മുകളിലേക്ക് പോകണമെന്നല്ലാതെ പുരോഗതി സ്ഥായിയായിട്ടുള്ളതാവണമെന്ന് അവര്‍ക്ക് നിര്‍ബന്ധമില്ല. അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ അവര്‍ വാങ്ങുന്ന ഉത്പങ്ങളില്‍ വെറും 1% മാത്രമാണ് 6 മാസത്തില്‍ കൂടുതല്‍ അവര്‍ ഉപയോഗിക്കുന്നത്. ഈ മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന പാര്സ്ഥിതിക പ്രശ്നങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണും. അതിന്റെ ചിലവ് എന്തായിരിക്കും. അങ്ങനെ ഒരുപാട് കാര്യങ്ങള്‍.
ലോകത്തെ ഏറ്റവും സമ്പന്നമായ 100 സമ്പദ്‌വ്യവസ്ഥയില്‍ 51 എണ്ണം കോര്‍പ്പറേറ്റുകളാണ്. അതായത് രാഷ്ട്രങ്ങളേക്കാള്‍ വലിയ ശക്തി. അമേരിക്ക എന്നൊരു സ്വപ്ന ഭൂമിയിലെ ജനങ്ങള്‍ക്ക് വേണ്ടി ചിലവ് കുറഞ്ഞ ഉത്പന്നങ്ങള്‍ ഉണ്ടാക്കുക ആവരുത് ലോക ജനതടെ തൊഴില്‍. ഉപഭോഗ സംസ്കാരത്തിലടിസ്ഥാനമായ ജീവിതക്രമം സ്വാഭാവികമായി ഉണ്ടായതല്ല. അത് ബോധപൂര്‍വ്വം ഉണ്ടാക്കിയെടുത്തതാണ്. അത് നാശത്തിലേക്കുള്ള വഴിയുമാണ്.
സത്യത്തില്‍ സാമ്പത്തിക തകര്‍ച്ചയുണ്ടായത് ചൂതുകളിച്ച ധനകാര്യ സ്ഥപനങ്ങള്‍ക്കാണ്. എന്നാല്‍ അവര്‍ അതി ശക്തരായതിനാല്‍ അധികാരികളെ പേടിപ്പിച്ച് നഷ്ടം മുഴുവന്‍ ജനങ്ങളുടെ തലയില്‍ വെക്കാനും, നഷ്ടപ്പെട്ടതിലുമധികം പണം നികുതിദായകരില്‍ നിന്ന് നേടാനാകുകയും, അവരെ പാപ്പരാക്കാനും കഴിഞ്ഞു. ആ സമ്പദ്വ്യവസ്ഥയുമായി ബന്ധമുള്ള എല്ലാ സമ്പദ്‌വ്യവസ്ഥകള്‍ക്കും തകര്‍ച്ചയുണ്ടായി. നമ്മുടെ ICICI ക്കും നഷ്ടം സംഭവിച്ചല്ലോ. പരിഹാരമായി ചിദംബരം നമ്മുടെ ഖജനാവില്‍ നിന്നും കോടിക്കണക്കിന് പണം അവര്‍ക്ക് ദാനം ചെയ്തു.
പ്രതികരണത്തിന് നന്ദി
ശ്രീ.ജഗദീഷ് നേരത്തെ ഒരു ചോദ്യം വിട്ടുപോയി.
ഒരു ചോദ്യം നേരത്തേതില്‍ വിട്ടു പോയി. കേരളത്തിലേതടക്കമുള്ള കാര്‍ഷിക മേഖലയുടെ തകര്‍ച്ച. കേരളത്തില്‍ നെല്‍ക്യഷിയുടെ കാര്യമെടുക്കുകയാണെങ്കില്‍. എന്റെ നാട്ടില്‍ ഒക്കെ യുള്ള 50 ശതമാനത്തിലധികം നെല്‍ക്യഷിക്ക് യോഗ്യമായിരുന്ന സ്ഥലങ്ങള്‍ ഇന്ന് മറ്റ് നാണ്യ വിളകളാണ് ക്യഷി ചെയ്യുന്നത്. നെല്‍ ക്യഷി നഷ്ടമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. ജോലിക്കാരെ കിട്ടാനില്ല, വളം, കീടനാശിനികള്‍ തുടങ്ങിയവക്കും തീവിലയാണ് എന്നൊക്കെയാണ് വാദങ്ങള്‍. കൂടാതെ സാമ്പതിക വിദഗ്ദരുടെ അഭിപ്രായത്തില്‍ കാര്‍ഷിക മേഖല പ്രൈമറി സെക്ടറില്‍ നിന്നും മാറി ഇന്‍ഡസ്റ്റ്രിയല്‍ സെക്ടര്‍ പ്രമറിയാവുമ്പോള്‍ മാത്രമേ സാമ്പത്തിക രംഗം വികസനത്തില്‍ ആവുകയുള്ളൂ എന്നൊക്കെയാണല്ലോ. നെല്ലിനു പകരം അടക്ക ക്യഷി ചെയ്താലും ലാഭവും സാമ്പത്തിക ഉന്നമനത്തിന് വഴിവെക്കുകയും ചെയ്യുകയല്ലേ ചെയ്യുക.ആ അര്‍ഥത്തില്‍ അത് ശരിയാവുകയും ചെയ്യും. പക്ഷെ കേരളത്തിലടക്കമുള്ള ഭക്ഷ്യ ക്ഷാമം എന്ന പ്രതി സന്ധിക്കുള്ള പരിഹാരം എന്താണ് ? സര്‍ക്കാറ് ഭഗത്ത് നിന്നുള്ള ഇടപെടലുകള്‍ കൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമോ ? അല്ലെങ്കില്‍ ഇന്ന് കാണുന്ന തകര്‍ച്ചയിലേക്കുള്ള തുടക്കം ഭൂപരിഷകരണമാണ് എന്നൊക്കെയുള്ള വാദത്തോട് താങ്കളുടെ പ്രതികരണം എന്താണ്. ആധുനിക വൈറ്റ് കോളര്‍ ജോലിയോടുള്ള ഈ പ്രതിപത്തിയുടെ പിന്നിലും കോറ്പറേറ്റ് കാര്യ സാധൂകരണാത്തിനുള്ള തന്ത്രങ്ങള്‍ ആണോ ? വിദ്യാഭ്യാസം എന്ന സംഗതി തന്നെ വൈറ്റ് കോളര്‍ ജോലിക്കുള്ള ഒരേയൊരു ഏര്‍പ്പാടാണ് എന്നുള്ളതാണ് ഇപ്പോഴത്തെ അവസ്ഥ. ഡിഗ്രി എടുത്തു കഴിഞ്ഞാല്‍ പിന്നെ ഒരു മൂട് മരച്ചീനിയോ , വാഴയോ വെക്കാന്‍ മടിയാണ്. എവിടെയാണ് പിഴച്ചത് ?
ഇവിടെ വരുന്നതിനും കമന്റ് ഇടുന്നതിനും നന്ദി സുഹൃത്തേ.
താങ്കളുടെ ചോദ്യങ്ങള്‍ വളരെ ആഴമുള്ളതാണ്. ഒരു കമന്റില്‍ ഒതുങ്ങുന്നതണോ എന്ന് സംശയം. നോക്കട്ടെ, സമയം കിട്ടുന്നതനുസരിച്ച് പോസ്റ്റായോ മറ്റോ ഇതിനെക്കുറിച്ചുള്ള എന്റെ അഭിപ്രായം എഴുതാം.