
ബഡ്ജറ്റിനകത്ത് നിന്ന് സമയത്ത് തന്നെ പുതിയ ആണവനിലയങ്ങള്‍ പണിയാം എന്ന് സംശയാലുക്കളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന മന്ത്രിമാരില്‍ അമ്പരപ്പ് ഉണ്ടാക്കിയിരിക്കുകയാണ് Sellafield Mox plant (SMP) ന്റെ ചരമം.
Cumbria ല്‍ സ്ഥിതിചെയ്യുന്ന Sellafield സൈറ്റില്‍ സൂക്ഷിച്ചിരിക്കുന്ന ഉയര്‍ന്ന ആണവവികിരണ ശേഷിയുള്ള 100 ടണ്‍ പ്ലൂട്ടോണിയം നിലയത്തിന്റെ അടച്ചുപൂട്ടല്‍ പൂര്‍ണ്ണമാകുന്നത് വരെ ഇന്ധനമാക്കുന്നതിന് പകരം സംരക്ഷിക്കും. ആണവനിലയങ്ങളില്‍ നിന്നുള്ള യുറേനിയവും പ്ലൂട്ടോണിയവും പുനര്‍ചംക്രമണം ചെയ്ത് പുതിയ ഇന്ധനമുണ്ടാക്കുകയാണ് Mox നിലയത്തിന്റെ പണി.
NDA യുടെ Plutonium Topic Strategy എന്ന പ്രസിദ്ധീകരണത്തില്‍ അവര്‍ ഇങ്ങനെ പറയുന്നു: “SMP യില്‍ NDA പുനഃപരിശോധന നടത്തി. UK യുടെ സിവില്‍ ആണവ ഇന്ധന ആവശ്യകത നിറവേറ്റാനുള്ള ശേഷി ഈ നിലയത്തിനുണ്ടെന്ന് വിശ്വസിക്കുന്നില്ല. പ്ലൂട്ടോണിയം നേരിട്ട് വില്ക്കുകയോ Mox പുതിയ നിലയങ്ങളില്‍ fabricate ചെയ്യുകയോ ആവാം എന്നതാണ് NDA പരിഗണിക്കുന്ന പുനചംക്രമണ പരിപാടികള്‍. ഇപ്പോഴുള്ള നിലയങ്ങള്‍ക്ക് താഴ്ന്ന രീതിയില്‍ Mox ഉപയോഗിക്കാവുന്ന ഒരു വഴിയും പരിഗണനയിലുണ്ട്.”
അവസാന തീരുമാനമൊന്നുമെടുത്തിട്ടില്ലാത്തതിനാല്‍ മറുപടി പറയാന് NDA വിസമ്മതിച്ചു. മന്ത്രിമാരാവും അവസാന തീരുമാനമെടുക്കുക.
SMP യുടെ സാങ്കേതിക പുനഃപരിശോധനയിലെ വാക്കുകള്‍ അനുസരിച്ച് അത് അടച്ചുപൂട്ടാനാണ് സാധ്യത. തുടര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള വളരെ കുറവ് സാധ്യതയേയുള്ളു എന്നാണ് ഈ വ്യവസായത്തിലെ ഒരു ഉന്നത വ്യക്തി പറയുന്നത്.
നിലയം പണിയാന് £47 കോടി പൌണ്ട് ചിലവായി. നിര്‍മ്മാണ ചിലവ് എഴുതിത്തള്ളിയ സര്‍ക്കാര്‍, 2001 അവര്‍ കൊണ്ടുവന്ന consultants ഇതിന്‍ കണക്കാക്കിയത് £21.6 കോടിയാണ്. അതും ജപ്പാനില് നിന്നുള്ള കരാര്‍ കിട്ടയതിന് ശേഷം.
1990കളുടെ അവസാനം പദ്ധതി തുടങ്ങിയപ്പോള്‍ പരിസ്ഥിതി സംഘങ്ങള്‍ ആരോപിച്ചത് ഇതൊരു സാമ്പത്തിക പരാജയമായിത്തീരും എന്നാണ്. എന്നിട്ടും പുനപ്രവര്‍ത്തനം(reprocess) ചെയ്ത 120 ടണ്‍ ഇന്ധനം ബ്രിട്ടണില്‍ നിന്ന് കയറ്റിഅയക്കാമെന്ന നിബന്ധനയില്‍ അതിന് മുന്നോട്ട് പോകാനുള്ള അനുമതി ലഭിച്ചു.
കഴിഞ്ഞ വര്‍ഷം നിലയത്തിന് പല പ്രാവശ്യം തകരാറുണ്ടായി. അത് പാര്‍ലമെന്റില്‍ സംവാദത്തിന് കാരണമായി. അന്നത്തെ ഊര്‍ജ്ജ മന്ത്രി Malcolm Wicks ചോദ്യത്തിന് മറുപടിയായി പാര്‍ലമെന്റില്‍ പറഞ്ഞത് 2002 – 2007 കാലത്ത് SMP 2.6 ടണ്‍ ഇന്ധനമേ പ്രതിവര്‍ഷം ഉത്പാദിപ്പിച്ചുള്ളു എന്നാണ്.
സാങ്കേതികമായ പരാധീതനതകളാല്‍ 1998 – 2002 കാലത്ത് വാര്‍ഷിക ഇന്ധന ഉത്പാദനം 2.3 ടണ്‍, 0.3 ടണ്‍, പൂജ്യം ടണ്‍, പൂജ്യം ടണ്‍ വീതമാണ് ഉത്പാദിപ്പിച്ചത്. “largely unproven technology” ആണ് അവിടെ ഉപയോഗിക്കുന്നതെന്ന് Wicks പറഞ്ഞു. പൂര്‍ണ്ണ ശക്തിയില്‍ പ്രവര്‍ത്തിച്ചാലും അതിന് 2001 ല്‍ 72 ടണ് ഇന്ധനം ഉത്പാദിപ്പിക്കാനുള്ള ശേഷിയേയുണ്ടായിരുന്നുള്ളു.
ഉപയോഗിച്ച ആണവ ഇന്ധനത്തില്‍ നിന്നും യുറേനിയവും പ്ലൂട്ടോണിയവും പുനചംക്രമണം ചെയ്ത്ടുക്കാനാണ് SMP രൂപകല്പ്പന ചെയ്തത്. അടുത്തുള്ള Sellafield ലെ thermal oxide reprocessing plant (Thorp) ആണ് പുനപ്രവര്‍ത്തനം നടത്തിയിരുന്നത്. 1998 ല്‍ Mox ന്റെ demonstration complex തുറന്നു. ഗുണമേന്മ തട്ടിപ്പും രേഖകള്‍തിരുത്തുന്നതിന്റേയും അഴിമതി അതിനെ ബാധിച്ചു. അതിന്റെ ഫലമായി BNFL ന്റെ CEO ആയ John Taylor ക്ക് രാജിവെക്കേണ്ടതായി വന്നു.
SMP നിലയം തുറക്കാനുള്ള നീക്കത്തെ Greenpeace ഉം Friends of the Earth ഉം കോടതിയില്‍ എതിര്‍ത്തിരിക്കുകയാണ്. BNFL ന് പ്രവര്‍ത്തിക്കാമെന്ന സര്‍ക്കാരിന്റെ തീരുമാനം യൂറോപ്യന്‍ നിയമമനുസരിച്ച് തെറ്റാണ് എന്ന് അവര്‍ പറയുന്നു. ഐറിഷ് കടലില്‍ ആണവ മാലിന്യങ്ങള്‍ പടരുന്നു എന്ന കാരണത്താല്‍ SMP തുറക്കുന്നതിനെതിരെ ഐറിഷ് സര്‍ക്കാരും ഒരു നിയമ നടപടി തുടങ്ങിയെങ്കിലും അത് പരാജയപ്പെട്ടു.
SMP നിലയും കുഴപ്പം പിടിച്ച Thorp facility യും വലിയ പരാജയമാണെന്ന് ഗ്രീന്‍പീസ് ആണവോര്‍ജ്ജ വിരുദ്ധ പ്രവര്‍ത്തകയായ Jean McSorley പറഞ്ഞു. “ആണവ വ്യവസായത്തിലെ വാഗ്ദാനങ്ങളും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വ്യത്യാസം അത് കാണിച്ചുതരുന്നു. അവര്‍ ഫ്രാന്‍സില് നിന്ന് പുതിയ Mox നിലയത്തിന്റെ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുമോ എന്നാണെന്റെ പേടി. അതും ഒഴുവാക്കേണ്ടതാണ്,” അവര്‍ കൂട്ടിച്ചേര്ത്തു.
– സ്രോതസ്സ് guardian