ബൊറാക് ഒബാമയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയവും ശരിക്കുള്ള ജനാധിപത്യപരമായ മാറ്റങ്ങളും സംബന്ധിച്ച് ബോസ്റ്റണില്‍ വെച്ച് “Encuentro 5.” സംഘടിപ്പിച്ച ചടങ്ങില്‍ നോം ചോംസ്കി സംസാരിക്കുന്നു:
തെരഞ്ഞെടുപ്പില്‍ തന്നെ തുടങ്ങാം. എല്ലാവരുടേയും നാവില്‍ നിറഞ്ഞ് നില്‍ക്കുന്ന വാക്കാണ് ചരിത്രം. ചരിത്രപരമായ തെരഞ്ഞെടുപ്പ്. ഞാന്‍ അതിനോട് യോജിക്കുന്നു. അത് ചരിത്രപരമായ തെരഞ്ഞെടുപ്പായിരുന്നു. ഒരു കറുത്ത കുടുംബം വൈറ്റ്ഹൌസില്‍ എത്തുന്നത് വലിയ വിജയമാണ്. സത്യത്തില്‍ ഇത് വിശാലമായ അര്‍ത്ഥത്തിലും ചരിത്രപരമാണ്. ഡമോക്രാറ്റ് പ്രതിനിധികളില്‍ ഒന്ന് ആഫ്രിക്കന്‍-അമേരിക്കന്‍ മറ്റൊന്ന് സ്ത്രീ. രണ്ടും അസാധാരണമായ നേട്ടമാണ്. 40 വര്‍ഷം പിറകോട്ട് പോയാല്‍ അന്ന് ഇത് ചിന്തിക്കാന്‍ പോലുമാവില്ല. അതായത് കഴിഞ്ഞ 40 വര്‍ഷം കൊണ്ട് അമേരിക്കയില്‍ എന്തോ സംഭവിച്ചിരിക്കുന്നു. നാം സൂചിപ്പിക്കാനാഗ്രഹിക്കാത്ത 1960 കളിലെ സാമൂഹ്യ പ്രക്ഷോഭങ്ങളാണ് അത്. അതുപോലെ 70 കളില്‍, 80 കളില്‍, ഇപ്പോഴും തുടരുന്ന ഫെമിനിസ്റ്റ് ക്ഷോഭങ്ങള്‍.
അതിന്റെയൊക്കെ വിജയം രാജ്യത്തിന് നാഗരികത്വം നല്കി. 40 വര്‍ഷം മുമ്പുള്ളതിനേക്കാള്‍ വളരെ നാഗരികമാണ് ഇന്ന് അമേരിക്ക. ഇനി എന്ത് ചെയ്യണമെന്നുള്ളതിന്റെ പാഠമാണ് അത്.ഇനി എന്ത് എന്നതും അതിനെയാണാശ്രയിച്ചിരിക്കുന്നത്. മുകളില്‍ നിന്നുള്ള ഒരു സമ്മാനമായി മാറ്റവും പുരോഗതിയും വരുന്നത് വളരെ അപൂര്‍വ്വമാണ്. സാധാരണ താഴെ നിന്നുള്ള സമരത്തിന്റെ ഫലമായാണ് അവ വരുന്നത്. ഇനി എന്ത് എന്നുള്ളത് നിങ്ങളെ പോലുള്ള ആളുകളെ ആശ്രയിച്ചിരിക്കുന്നു. ആര്‍ക്കും അതിന് ഉത്തരം നല്കാനാവില്ല. അത് പ്രവചിക്കാനുമാവില്ല. ചില രീതിയില്‍ തെരഞ്ഞെടുപ്പ് അത്ഭുതപ്പെടുത്തുന്നു. എന്റെ തെറ്റായ പ്രവചനത്തിലേക്ക് പോയാല്‍, സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നില്ലെങ്കില്‍, കുറച്ച് മാസം അത് വൈകിയിരുന്നുവെങ്കില്‍ എന്റെ പ്രവചനം ഫലിച്ചേനെ. ഊഹക്കച്ചവടം നടത്തുകയല്ല. തെരഞ്ഞെടുപ്പ് ഒരു ഗംഭീരവിജയമല്ല.
ഇന്ന് നിനില്ക്കുന്ന അവസ്ഥ അനുസരിച്ച് എതിര്‍ പാര്‍ട്ടി വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സാധാരണയുള്ള മാനദണ്ഡമനുസരിച്ച് നിങ്ങള്‍ വിചാരിക്കും. 8 വര്‍ഷമായി ഭരിക്കുന്ന ജനപ്രിയനല്ലാത്ത പ്രസിഡന്റിന്റെ പേര് പോലും സ്വന്തം പാര്‍ട്ടി പരാമര്‍ശിക്കുന്നില്ല. അദ്ദേഹത്തിന്റെ നയങ്ങള്‍ക്കെതിരാണെന്ന് ഭാവിക്കുകയും ചെയ്തു. സാധാരണ ജനങ്ങളുടെ തൊഴില്‍ അവസരം, യഥാര്‍ത്ഥ സമ്പത്ത് തുടങ്ങിയ പല കാര്യങ്ങളിലും യുദ്ധത്തിന് ശേഷം അദ്ദേഹം വളരെ മോശം പ്രകടനമാണ് കാഴ്ച്ച വെച്ചത്. എല്ലാറ്റിനും ഉപരി സര്‍ക്കാര്‍ ഒരു ദുരന്തമാകുകയായിരുന്നു. ലോകത്തിന്റെ മുന്നില്‍ അമേരിക്ക അതിന്റെ ഏറ്റവും താഴ്ന്ന നിലയിലെത്തി. സമ്പദ്‌ഘടന തകര്‍ന്നു. മുഖതാളില്‍ വരുന്ന സാമ്പത്തിക മാന്ദ്യമല്ലാത്ത പല മാന്ദ്യങ്ങള്‍ സംഭവിച്ചു. യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥയില്‍ മാന്ദ്യമുണ്ടായി. ഉത്പാദന സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം ജനത്തിന് അനുഭവിക്കാമായിരുന്നു. രാജ്യം തെറ്റായ വഴിയിലൂടെ പോകുന്നു എന്ന് 80% ജനം പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടിയല്ല സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് 80% ജനം പറഞ്ഞു. പകരം വളരെ ചെറിയ ഒരു വിഭാഗത്തിന്റെ ലാഭത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പൊതുജനത്തിന്റെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ചെവികൊടുക്കുന്നില്ല എന്ന 94% ജനം പറഞ്ഞു. അതങ്ങനെ പോകുന്നു. അങ്ങനെയുള്ള ഒരു അവസ്ഥയില്‍ നിങ്ങള്‍ പ്രതീക്ഷിക്കുക ആരായാലും എതിര്‍ പാര്‍ട്ടിയുടെ ഒരു തകര്‍പ്പന്‍ വിജയമായിരിക്കും. എന്നാല്‍ അങ്ങനെയൊന്നുണ്ടായില്ല.
എന്തുകൊണ്ട് തകര്‍പ്പന്‍ വിജയമുണ്ടായില്ല എന്ന് നിങ്ങള്‍ ചോദിക്കുന്നുണ്ടാവും? അത് താല്‍പ്പര്യമുള്ള ഒരു ദിശയിലേക്ക് പോകുന്നു. ഫലത്തിന്റെ മറ്റ് വശങ്ങളും അതുപോലെയാണ്. ഒരു പ്രാവശ്യം കൂടി തെരഞ്ഞെടുപ്പ് വാങ്ങപ്പെട്ടു. 10 ല്‍ 9 വിജയികളും എതിരാളികളേക്കാള് കൂടുതല് പണം ചിലവാക്കി. ഒബാമ, മകെയിനെക്കാള്‍ പണം ചിലവാക്കി. ഒബാമക്കും, മകെയിനും കൂടുതല്‍ പണം ലഭിച്ചത് സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നാണ്. പണത്തിന്റെ കിടപ്പ് നോക്കിയാല്‍ ഭാവി നയപരിപാടികളെന്തെല്ലാമെന്ന് അറിയാനാവും. Umass Boston ലെ Tom Ferguson നല്ല ഒരു പഠനം അതിനെക്കുറിച്ച് നടത്തിയിട്ടുണ്ട്. രാഷ്ട്രീയത്തിന്റെ നിക്ഷേപ സിദ്ധാന്തം എന്നാണതിനെ വിളിക്കുന്നത്. നിക്ഷേപകരുടെ സംഘങ്ങള്‍ ഒത്തുചേരുകയും സ്റ്റേറ്റിനെ നിയന്ത്രിക്കാന്‍ നിക്ഷേപം നടത്തുന്ന സമയമാണ് തെരഞ്ഞെടുപ്പ്. പ്രവചിക്കാനാവുന്ന വിജയം ഇതില്‍ അവര്‍ക്കുണ്ട്. എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ച് കുറച്ച് സൂചന അത് നല്കും. ആ കാര്യം പരിചിതമാണ്. എന്നാല്‍ എന്താണ് ഭാവി എന്നത് നിങ്ങളെ പോലുള്ള ആളുകളിലാണെന്നാണ് എനിക്ക് പറയാനുള്ളത്.
തെരഞ്ഞെടുപ്പിന്റെ പ്രതികരണം താല്‍പ്പര്യമുള്ളതും സൂചനാപരവുമാണ്. കുതിച്ചുയരുന്ന വാചാടോപമായിരുന്നു, ആ വാക്ക് കടമെടുത്തോട്ടെ, ഈ തെരഞ്ഞെടുപ്പിന്റെ പ്രധാന പ്രമേയം. ജനാധിപത്യത്തിന്റെ അസാധാരണമായ ഒരു പ്രകടനമായാണ് ആ തെരഞ്ഞെടുപ്പിനെ വിവരിച്ചത്. അമേരിക്കയില്‍ നടക്കുന്ന ദിവ്യാത്ഭുതം. അങ്ങനെ പോകുന്നു വിവരങ്ങള്‍. യൂറോപ്പിനേക്കാള്‍ തീവൃം. പടിഞ്ഞാറിനെക്കുറിച്ചാണ് അതെങ്കില്‍ അതില്‍ കുറച്ച് യാഥാര്‍ത്ഥ്യമുണ്ട്. മറ്റെങ്ങും നടക്കാത്തത് പടിഞ്ഞാറ് നടന്നു. അമേരിക്കയേക്കാള്‍ കൂടുതല്‍ വര്‍ഗ്ഗീയമാണ് യൂറോപ്പ്. അവിടെ ഇങ്ങനെയൊന്നും സംഭവിക്കില്ല.
ഇതിന് വിപരീതമായി ലോകം മൊത്തം നിങ്ങള്‍ നോക്കിയാല്‍ ഇതില്‍ അത്ര വിശേഷിച്ചൊന്നുമില്ലെന്ന് കാണാം. പടിഞ്ഞാറേ അര്‍ദ്ധഗോളത്തിലെ ദരിദ്ര രാജ്യങ്ങളെയെടുക്കുക. ഹെയ്തിയും (Haiti) ബൊളീവിയയും. 1990 ല്‍ അവിടെ നടന്ന തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഇതിനേക്കാള്‍ അസാധാരണമായ പ്രകടനമായിരുന്നു.
ഹെയ്തിയില്‍ ചേരികളിലും മലകളിലും വികസിച്ച grassroots പ്രസ്ഥാനങ്ങള്‍, ബഹുജന പ്രസ്ഥാനങ്ങള്‍ ഇവയെ ആരും ശ്രദ്ധിച്ചില്ല. ഒരു വിഭവങ്ങളില്ലാതിരുന്നിട്ടും അവര്‍ അവരുടെ സ്വന്തം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചു. ഒരു ജനപ്രിയ പുരോഹിതനായ Jean-Bertrand Aristide(അരിസ്റ്റീഡ്). അത് ജനാധിപത്യത്തിന്റെ വിജയമായിരുന്നു. ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കുകയും, പദ്ധതികള്‍ നിര്‍മ്മിക്കുകയും, സ്വന്തം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുകയും അവരെ അധികാരത്തിലേറ്റുകയും ചെയ്തു. തീര്‍ച്ചയായും അത് അമേരിക്കയില്‍ സംഭവിച്ചിട്ടില്ല.
ഒബാമ വളരേധികം ആളുകളെ സംഘടിപ്പിച്ചു, ധാരാളം ഊര്‍ജ്ജസ്വലരായ ആളുകള്‍. പത്രക്കാര്‍ അവരെ വിളിച്ചിരുന്നത് ഒബാമയുടെ പട്ടാളം എന്നായിരുന്നു. ആജ്ഞകള്‍ സ്വീകരിക്കാനാണ് പട്ടാളം. അല്ലാതെ പദ്ധതികള്‍ ആസൂത്രണം ചെയ്ത്, വികസിപ്പിച്ച്, സ്വന്തം പ്രതിനിധിയെക്കൊണ്ട് നടപ്പാക്കാനുള്ളതല്ല. അത് വളരെ പ്രധാനപ്പെട്ടതാണ്. പട്ടാളം പട്ടാളത്തിന്റെ രീതിയില്‍ നിന്നാല്‍ ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല. പകരം അറുപതുകളിലെ സന്നദ്ധപ്രവര്‍ത്തകര്‍ ചെയ്ത പോലുള്ള കാര്യങ്ങള്‍ ചെയ്താല്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും. ആ ഒരു തെരഞ്ഞെടുപ്പാണ് എടുക്കാനുള്ളത്. അതാണ് ഹെയ്തി. ശരിയാണ്, അത് അധികകാലം നിലനിന്നില്ല. മാസങ്ങള്‍ക്ക് ശേഷം ഒരു പട്ടാള അട്ടിമറിയുണ്ടായി. ഭീകരതയുടെ ഒരു കാലം. എല്ലാക്കാര്യങ്ങളും നാം ഇവിടെ പറയേണ്ടതില്ല. ഇതുവരെ ഹെയ്തിയുടെ പീഡനക്കാരായ ഫ്രാന്‍സ്, അമേരിക്ക എന്നിവര്‍ ജനാധിപത്യത്തിന് അവിടെ ഒരു വിജയം ഉണ്ടാകാന്‍ അനുവദിക്കില്ല. പല മായാദര്‍ശനത്തിന്റേയും ഇടക്ക് അതാണ് ശോച്യമായ അവസ്ഥ.
രണ്ടാമത്തെ ദരിദ്ര രാജ്യമായ ബൊളീവിയയുടെ കാര്യമെടുക്കാം. 2005 ല്‍ അവിടെ ഒരു തെരഞ്ഞെടുപ്പ് നടന്നു. പടിഞ്ഞാറിന് വിശ്വസിക്കിന്‍ പറ്റത്ത കാര്യമായിരുന്നു അത്. തെരഞ്ഞെടുക്കപ്പെട്ടയാള്‍ ഒരു ആദിവാസി. ആ അര്‍ദ്ധഗോളത്തിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗം. ദരിദ്രനായ ഒരു കര്‍ഷകന്‍ ആയിരുന്നു അദ്ദേഹം. എങ്ങനെ അദ്ദേഹം തെരഞ്ഞടുക്കപ്പെട്ടു. വലിയ ജനകീയ പ്രസ്ഥാനങ്ങള്‍ ആണ് ഇവിടെയും കാരണമായത്. അവര്‍ അവരില്‍ ഒരാളെ തെരഞ്ഞെടുത്തു. ഗൌരവമുള്ള പദ്ധതികളുടെ സ്രോതസ്സ് അവരായിരുന്നു. അവ യഥാര്‍ത്ഥ പ്രശ്നങ്ങളായിരുന്നു. ജനങ്ങള്‍ക്കതറിയാം. വിഭവങ്ങളുടെ നിയന്ത്രണാവകാശം, സാംസ്കാരിക അവകാശങ്ങള്‍, സാമൂഹ്യ നീതി തുടങ്ങിവ.
ദീര്‍ഘകാലത്തെ നിലനില്ക്കുന്ന സമരത്തിന്റെ ഒരു പ്രതേക സമയത്തെ സംഭവമാണ് തെരഞ്ഞെടുപ്പ്. ഒരു ദിവസം ജനം സ്വിച്ച് അമര്‍ത്തും എന്നാല്‍ കൂടുതല്‍ പ്രാധാന്യമുള്ള, തുടരുന്ന ജനകീയ സമരത്തിലെ ഒരു സംഭവം മാത്രമാണത്. ജലത്തിന്റെ സ്വകാര്യവത്കരണത്തിനെതിരായി കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയ ഒരു സമരം നടന്നു. ജനസംഖ്യയിലെ വലിയൊരു വിഭാഗത്തില്‍ കുടിവെള്ളം കവരാനുള്ള പരിപാടി. വേദനിപ്പിക്കുന്ന പോരാട്ടമായിരുന്നു അത്. ധാരാളമാളുകള്‍ കൊലചെയ്യപ്പെട്ടു. എങ്കിലും ജനം വിജയിച്ചു. അന്തര്‍ദേശീയ സാഹോദര്യവും അവരെ സഹായിച്ചു. അത് തുടരുന്നു. അതാണ് യഥാര്‍ത്ഥ തെരഞ്ഞെടുപ്പ്. വലിയ ജനകീയ മുന്നേറ്റങ്ങളായിരുന്നു പദ്ധതികള്‍ ആവിഷ്കരിച്ച്, വികസിപ്പിച്ച് നടപ്പാക്കിയത്. അവരുടെ പദ്ധതികള്‍ നടപ്പാക്കാന്‍ അവര്‍ അവരില്‍ നിന്നുള്ള ഒരാളെ തെരഞ്ഞെടുക്കുകയാണുണ്ടായത്. അതില്‍ നിന്ന് വളരെ വിഭിന്നമായ ഒന്നാണ് ഇവിടെ അമേരിക്കയില്‍ സംഭവിച്ചത്.
അമേരിക്കയില്‍ നടക്കുന്നത് വരേണ്യ വിഭാഗം മനസിലാക്കിയിട്ടുണ്ട്. പൊതുജനസമ്പര്‍ക്ക(public relations) വ്യവസായം ആണ് അമേരിക്കയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത്. അവര്‍ വ്യക്തി വൈശിഷ്ട്യവും സ്വഭാവവും പോലുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രശ്നങ്ങളെ അകറ്റി നിര്‍ത്തുന്നത് ഉറപ്പാക്കുന്നു. നല്ല കാരണത്താലാണവര് അത് ചെയ്യുന്നത്. പൊതുജനാഭിപ്രായത്തെക്കുറിച്ച് അവര്‍ പഠിക്കുന്നു. ജനത്തിന്റെ അവകാശത്തിലും രണ്ട് പാര്‍ട്ടികളിലുമുള്ള പ്രധാന പ്രശ്നങ്ങളുടെ ഒരു കൂട്ടത്തെക്കുറിച്ച് അവര്‍ക്ക് നന്നായി അറിയാം. ഇതെല്ലാം മേശപ്പുറത്തു നിന്ന് നീക്കം ചെയ്യുകയാണ് ഒരു കാരണം. അത് വിജയമായി അവര് കണക്കാക്കുന്നു.
അതത് വര്‍ഷത്തെ ഏറ്റവും മെച്ചമായ marketing campaign ന് ഓരോ വര്‍ഷവും അവാര്‍ഡ് നല്കുന്ന ഒരു പരിപാടി പരസ്യ വ്യവസായത്തിനുണ്ട്. 2008 ലെ ഏറ്റവും വിജയിച്ച marketing campaign ആയി തെരഞ്ഞെടുക്കപ്പെട്ടത് ഒബാമയെയാണ്. Apple കമ്പനിയെ തോല്‍പ്പിച്ച് ഒബാമ സമ്മാനം നേടി. അത് ശരിയാണ്, അതാണ് സത്യത്തില്‍ നടന്നതും. ബൊളീവിയ, ഹെയ്തി പോലുള്ള പ്രവര്‍ത്തിക്കുന്ന ജനാധിപത്യമുള്ള രാജ്യങ്ങളില്‍ സംഭവിച്ചതില്‍ നിന്നും വിഭിന്നമായിരുന്നു അത്. അവരെ തകര്‍ത്തു എന്ന വ്യത്യാസമുണ്ട്. തെക്ക് ഇത് അസാധാരണമായ കാര്യമൊന്നുമല്ല. ഇതില്‍ രണ്ടിലും അമേരിക്കയിലുണ്ടായതിനേക്കള്‍ ജനാധിപത്യത്തിന്റെ അസാധാരണമായ പ്രകടനം കാണാമായിരുന്നു. തെക്ക് നടന്നത് കണ്ടില്ലെന്ന് നടിക്കുകയോ പ്രാധാന്യമില്ലെന്ന് കരുതുകയോ ചെയ്ത് അമേരിക്കക്കാരുടെ സങ്കുചിത, വര്‍ഗ്ഗീയവാദ വീക്ഷണം തുടര്‍ന്നാല്‍ നമ്മുടെ യൂറോപ്പിനെച്ചൊല്ലിയുള്ള വാചാടോപം ശരിയാണ്. നമ്മുടെ നിലയും നാം എന്ത് ചെയ്യുന്നു എന്നത് മാത്രം കണക്കാക്കിയാല്‍ അമേരിക്കയില്‍ സംഭവിച്ചത് ദിവ്യാത്ഭുതമാണ്. എന്നാല്‍ അത് ശരിയായ ജനാധിപത്യത്തിന്റെ നിലവാരത്തിലല്ല. അമേരിക്കയേയും ബൊളീവിയ, ഹേയ്തിയേയും വേര്‍തിരിക്കുന്ന ഒരു വ്യത്യാസം ജനാധിപത്യ സിദ്ധാന്തത്തിലുണ്ട്.
ജനാധിപത്യം എന്തായിരിക്കണം എന്നതാണ് ചോദ്യം? ആ സംവാദം ഭരണഘടനാ സംയുക്തസമ്മേളനത്തോളം പഴക്കമുണ്ട്. എന്നാല്‍ അടുത്ത കാലത്ത് 20 ആം നൂറ്റാണ്ടില്‍ അതിനെക്കുറിച്ച് പ്രധാനപ്പെട്ട വ്യക്തികള്‍ സ്പഷ്ടമാക്കിയിട്ടുണ്ട്. നവീകരണ പുരോഗമന വിഭാഗത്തില്‍ നിന്നുള്ള വാള്‍ട്ടര്‍ ലിപ്പ്മന്‍(Walter Lippman) അത്തരത്തിലുള്ള ഒരാളാണ്. ഒരു വില്‍സണ്‍, റൂസവെല്‍റ്റ്, കെന്നഡി പുരോഗമനവാദി. തുറന്ന മനോഭാവക്കാരനായ അദ്ദേഹത്തിന്റെ ധാരാളം കൃതികളും ജനാധിപത്യ സിദ്ധാന്തത്തെക്കുറിച്ചുള്ളതായിരുന്നു. ജയിംസ് മാഡിസണിനേക്കാള്(James Madison) വ്യത്യസ്ഥമല്ല അത്. ഒരു ജനാധിപത്യത്തില്‍ ജനത്തിന് ഒരു ധര്‍മ്മമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. അവരുടെ ധര്‍മ്മം കാണികളായി ഇരിക്കുക എന്നതാണ്, അല്ലാതെ ഭാഗഭാക്കാകുകയല്ല. ജനം എന്നല്ല അദ്ദേഹം അതിനെ വിളിച്ചത്. അറിവില്ലാത്ത, ശല്യം ചെയ്യുന്ന അന്യര്‍ (ignorant and meddlesome outsiders) എന്നാണ് അദ്ദേഹം ജനത്തെ വിളിച്ചത്. അറിവില്ലാത്ത, ശല്യം ചെയ്യുന്ന ഈ അന്യര്‍ക്ക് ഒരു ധര്‍മ്മമുണ്ട്, അത് നടക്കുന്നതെന്തെന്ന് കണ്ടുകൊണ്ടിരിക്കുകയാണ്. ഇടക്കിടക്ക് ഒരു സ്വിച്ച് അമര്‍ത്തിയ ശേഷം വീട്ടില്‍ പോയേക്കണം. ഭാഗഭാക്കാകുന്നവര്‍ ഞങ്ങളാണ്. ഞങ്ങള്‍ പ്രത്യേകാവകാശമുള്ളവര്‍, മിടുക്കന്മാര്‍. ജനാധിപത്യത്തെക്കുറിച്ചുള്ള ഒരു ആശയമാണത്. നാം അതിന്റെ ഒരു ഉപാഖ്യാനം കണ്ടു. ജനങ്ങള്‍ മിക്കപ്പോളും ഇത് അംഗീകരിച്ച് തരില്ല. അടുത്തകാലത്ത് നടന്ന polls ല്‍ ജനം വന്‍ തോതില്‍ ഇത് തള്ളിക്കളഞ്ഞു. എന്നാല്‍ അവര്‍ ഒറ്റപ്പെട്ടവരാണ്, വിഭജിക്കപ്പെട്ടവരാണ്. മിക്കവരും നിരാശരാണ്. സംഘടിതരല്ല. തങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവരല്ല. അതുകൊണ്ട് അവര്‍ അതിനെ വെറുക്കുന്നു. എന്നാല്‍ അത് അവിടെ അവസാനിക്കുകയാണ്.
ജനാധിപത്യം പ്രവര്‍ത്തിക്കുന്ന രാജ്യമായ ബൊളീവിയ, അമേരിക്കയുടെ തുടക്കകാലം, ജനം അതിനെക്കുറിച്ച് അവര്‍ എന്തെങ്കിലും ചെയ്തിരുന്നു. അതുകൊണ്ടാണ് നമുക്ക് New Deal, Great Society പോലുള്ള നയങ്ങള്‍. സ്ത്രീകളുടെ അവകാശങ്ങള്‍, അടിമത്തമില്ലാതാക്കല്‍ തുടങ്ങി ഏത് കാര്യമെടുത്താലും അതൊന്നും ഒരു സമ്മാനമായി കിട്ടിയതല്ല. ഭാവിയിലും അങ്ങനെതന്നെ. വിശദീകരണക്കാര്‍ക്കത് നല്ലതുപോലെ അറിയാം. മാധ്യമങ്ങളില്‍ അവര്‍ ഞാന്‍ പറയുന്നത് പോലെയല്ല പറയുക. പകരം അത് തനിയെ കിട്ടിയതായാണ്. നമ്മുടെ പുരോഗമന വര്‍ണ്ണരാജിയിലെ പ്രാദേശിക പത്രം എടുക്കൂ. “Boston Globe,” ല്‍ തെരഞ്ഞെടുപ്പിന് ശേഷം മുഖതാളില്‍ ഒബാമ എങ്ങനെയാണ് grassroots പട്ടാളത്തെ വികസിപ്പിച്ചെടുത്തതെന്നതിന്റെ ഒരു വലിയ വാര്‍ത്ത വന്നിരുന്നു. ഒബാമക്ക് കടവും ഇല്ല എന്നതില്‍ പറയുന്നു. കടം ഇല്ലാത്തത് നല്ല കാര്യമാണ്. അതുകൊണ്ട് അദ്ദേഹത്തിന് സ്വതന്ത്രമായി എന്തും ചെയ്യാം. അദ്ദേഹത്തിന് കടമില്ലാത്തതിനാല്‍ സാധാരണ ജനാധിപത്യ constituency, തൊഴിലാളികള്‍, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരെ ഓഫീസിലേക്ക് കൊണ്ടുവരേണ്ട കാര്യമില്ല. കാരണം അദ്ദേത്തിന് അവരോട് കടപ്പാടില്ല.
ഒബാമക്ക് വേണ്ട വോട്ടുകള്‍ നേടിയെടുക്കാനാവശ്യമായ ആളുകളുടെ ഒരു സൈന്യത്തെ അദ്ദേഹം നിര്‍മ്മിച്ചു. Brand Obama എന്നാണ് മാധ്യമക്കാര്‍ അതിനെ വിളിക്കുന്നത്. അത് Brand Obama ആണെന്നെന്നതില്‍ പരസ്യക്കാരോട് അവര്‍ യോജിക്കുന്നു. അദ്ദേഹത്തെ ഓഫീസില്‍ എത്തിക്കുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ പട്ടാളത്തെ അണിനിരത്തിയിരിക്കുന്നു. ഇത് ജനാധിപത്യത്തെക്കുറിച്ചുള്ള Lippman ന്റെ കാഴ്ച്ചപ്പാടാണ്. അറിവില്ലാത്ത, ശല്യം ചെയ്യുന്ന അന്യര്‍, അവരോട് പറഞ്ഞ കാര്യം ചെയ്തശേഷം വീട്ടില്‍ പോയേക്കണം. Wall Street Journal വര്‍ണ്ണരാജിയിലെ അതിന്റെ നേരെ എതിരായ ഭാഗത്താണ്. അതേ കാര്യത്തെക്കുറിച്ച് അതേ സമയത്ത് അതിലും ഒരു ലേഖനം വന്നു. വമ്പന്‍ grassroots പട്ടാളത്തെക്കുറിച്ച് സംസാരിച്ച് ആ ലേഖനം grassroots പട്ടാളം നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തുനില്ക്കുകയാണെന്നും പറയുന്നു. ഒബാമയുടെ അജണ്ടകള്‍ മുന്നോട്ട് കൊണ്ടുപോകാന് അവര്‍ ഏത് ബട്ടണിലാണ് അമര്‍ത്തേണ്ടത്? അത് എന്ത് തന്നെയായാലും, പട്ടാളം നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തുനില്ക്കണം, അത് കിട്ടിക്കഴിഞ്ഞാല്‍ ആ പണി ചെയ്യണം. Los Angeles Times ലും അതുപോലൊരു ലേഖനം വന്നിരുന്നു. അങ്ങനെ മറ്റ് പല പത്രങ്ങളിലും. ഇതിലെല്ലാം അവര്‍ ജനാധിപത്യത്തിന്റെയല്ല, ഏകാധിപത്യത്തിന്റെ ശ്രഷ്‌ഠതയാണ് വിവരിക്കുന്നത് എന്നതാണ് അവര്‍ക്ക് തന്നെ മനസിലാക്കാത്ത കാര്യം. ഞാന്‍ Lippman നെ തെരഞ്ഞെടുക്കാന്‍ കാരണം അദ്ദേഹം പ്രസിദ്ധനായതുകൊണ്ടാണ്. പൊതുവെ സാധാരണയായുള്ള വിചാരമാണ് Lippman ന്റെ ധാരണയിലുള്ള ജനാധിപത്യം. എന്നാല്‍ അതല്ലാതെ ശരിക്കുള്ള ജനാധിപത്യം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. വലിയ ജനകീയ മുന്നേറ്റങ്ങള്‍ നടക്കുന്ന തെക്ക് ജനം സംഘടിക്കുന്നു, തെരഞ്ഞെടുപ്പിന് പോകുന്നു, എന്നാല്‍ അത് ഒരു തുടര്‍ച്ചയാണ്. അവര്‍ അവരുടെ നിലയിലുള്ള ഒരാളെ അവര്‍ വികസിപ്പിച്ച നയങ്ങള്‍ നടപ്പാക്കാന്‍ അധികാരത്തിലേറ്റുന്നു. അയാള്‍ക്കതിന് കഴിഞ്ഞില്ലെങ്കില്‍ അയാളെ അവര്‍ പുറത്താക്കും. അത് വേറൊരു രീതിയിലുള്ള ജനാധിപത്യമാണ്. ഇതില്‍ ഏത് തരത്തിലുള്ള ജനാധിപത്യമാണ് വേണ്ടതെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. അതായിരിക്കും ഇനി എന്ത് നടക്കുമെന്ന് നിശ്ഛയിക്കുക.
ബഹുജന സൈന്യം, grassroots സൈന്യം തങ്ങള്‍ സംഭവങ്ങളുടെ കാഴ്ച്ചക്കാരോ പങ്കാളികളോ ആകണമെന്നതില് നമുക്ക് എന്ത് പ്രതീക്ഷിക്കാം? രണ്ട് തരത്തിലുള്ള തെളിവുകളുണ്ട്. വാചാടോപവും പ്രവര്‍ത്തനവും. വാചാടോപം ആവേശം തരുന്നതാണ്: മാറ്റം, പ്രത്യാശ(change, hope) തുടങ്ങിയവ. തെരഞ്ഞെടുപ്പ് polls വായിക്കുന്ന ഏത് പാര്‍ട്ടി മാനേജര്‍മാര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ് മാറ്റം എന്ന ആവശ്യം. തെരഞ്ഞെടുപ്പിന്റെ പ്രമേയം മാറ്റമാകണമെന്ന് അവര്‍ക്ക് വേഗം തീരുമാനിക്കാം. നല്ല കാരണങ്ങള്‍. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെ ജനം വെറുക്കുന്നു. അതുകൊണ്ട് പ്രമേയം മാറ്റമാണ്. സത്യത്തില്‍ രണ്ട് പാര്‍ട്ടികളുടേയും പ്രമേയം അതാണ്. പഴയ രാഷ്ട്രീയത്തിലൊന്നിലും പുതിയ കാര്യങ്ങള്‍ സംഭവിക്കാന് പോകുന്നില്ല. ഒബാമ പ്രചരണപരിപാടി നന്നായി തിളങ്ങി അതുകൊണ്ട് marketing award ലഭിച്ചു, McCain ന് അതിന് കഴിഞ്ഞില്ല.
തെരഞ്ഞെടുപ്പ് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള, public relations വ്യവസായം, പരസ്യക്കാര്‍ തുടങ്ങിയവര്‍ക്കൊരു ധര്‍മ്മമുണ്ട്. അവരുടെ പ്രധാന ധര്‍മ്മം വാണിജ്യ പരസ്യം ചെയ്യലാണ്. അതായത് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വില്ക്കുന്നത് ഒരു പാര്‍ശ്വ നിയമമാണ്. ഉത്പന്നങ്ങളേക്കുറിച്ചുള്ള വിവരങ്ങള്‍ നല്കുകയല്ല എന്നത് വാണിജ്യ പരസ്യങ്ങള്‍ കണ്ടിട്ടുള്ള, ടെലിവിഷന് പരിപാടികള്‍ കണ്ടിട്ടുള്ള ഏതൊരാള്‍ക്കും അറിയാവുന്ന കാര്യമാണ്. ദൃശ്യങ്ങള്‍കൊണ്ട്, നിങ്ങളറിയുന്ന ക്രിക്കറ്റ് കളിക്കാരന്റെയും സുന്ദരിയായ നടിയുടേയുമൊക്കെ, കാറില്‍ ചന്ദ്രനിലേക്ക് പോയന്നത് പോലുള്ള കഥകള്‍ പറഞ്ഞ് കൊണ്ട്, നിങ്ങളെ വ്യാമോഹിപ്പിക്കുകയാണ് പരസ്യത്തിന്റെ ലക്ഷ്യം. തീര്‍ച്ചയായും അത് ജനത്തിന് അറിവ് നല്കാനുള്ളതല്ല. സത്യത്തില്‍ ജനത്തെ അറിവില്ലാത്തവരാക്കാനുള്ളതാണ് അവ.
യുക്തിഹീനമായ തീരുമാനങ്ങളെടുക്കുന്ന വിവരംകെട്ട ഉപഭോക്താക്കളെ സൃഷ്ടിക്കുകയാണ് പരസ്യങ്ങളുടെ ലക്ഷ്യം. യുക്തിപൂര്‍വ്വമായ തീരുമാനങ്ങളെടുക്കുന്ന വിവരുമുള്ള ഉപഭോക്താക്കളിലടിസ്ഥാനമായിരിക്കണം കമ്പോളം എന്ന് സാമ്പത്തിക ശാസ്ത്രത്തിന്റെ കഠിനമായ ക്ലാസുകളിലൂടെ കടന്നു പോയ നിങ്ങളില്‍ ചിലര്‍ക്കറിയാം. എന്നാല്‍ നിങ്ങളെ യുക്തിഹീനമായ തീരുമാനങ്ങളെടുക്കുന്ന വിവരമില്ലാത്ത ഉപഭോക്താക്കളാക്കാനും കമ്പോളത്തെ തകര്‍ക്കാനും വ്യവസായം കോടിക്കണക്കിന് ഡോളര്‍ പ്രതിവര്‍ഷം ചിലവാക്കുന്നു.
ഒരു സ്ഥാനാര്‍ത്ഥിയെ വില്ക്കാന്‍(പ്രചരിപ്പിക്കാന്‍) ശ്രമിക്കോമ്പോഴും അവര്‍ അതാണ് ചെയ്യുന്നത്. അവര്‍ക്ക് വിവരംകെട്ട ഉപഭോക്താക്കളെയാണ് വേണ്ടത്. മായാദര്‍ശനം, അപഖ്യാതി, ഊര്‍ജ്ജിതമായ ശരീരഭാഷ തുടങ്ങി പ്രബലമായ മറ്റെന്തിന്റേ വിജയമനുസരിച്ച് യുക്തിഹീനമായ തീരുമാനങ്ങളെടുക്കുന്ന വിവരംകെട്ട വോട്ടര്‍മാര്. അതായ് കമ്പോളത്തെ എങ്ങനെ നിങ്ങള്‍ നശിപ്പിക്കുന്നുവോ അതേ പോലെ ജനാധിപത്യത്തേയും നിങ്ങള് നശിപ്പിക്കുന്നു.
വാണിജ്യ ലോകം തെരഞ്ഞെടുപ്പ് നടത്തിയാല്‍ തെരഞ്ഞെടുപ്പിന്റെ സ്വഭാവം അങ്ങനെയിരിക്കും. നിങ്ങള്‍ അത് പ്രതീക്ഷിക്കണം. അതില്‍ അത്ഭുതമൊന്നുമില്ല. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ത്ഥിക്ക് ഒരു കടവും ഇല്ലെന്ന് ഇത് ഉറപ്പാക്കുന്നു. അതുകൊണ്ട് അവര്‍ തീരുമാനിക്കുന്നതുപോലുള്ള ഒബാമയെ നിങ്ങള്‍ക്ക് പിന്തുടരാം. തെക്കുള്ളത് പോലെ ജനം ആഗ്രഹിക്കുന്ന തരത്തിലുള്ളതല്ല. സംസ്‌ക്കാരങ്ങളുടെ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള പരിചിതമായ അസാധാരണ മൂഢമായ മുദ്രാവാക്യത്തിന്റെ യഥാര്‍ത്ഥ സംഭവമാണ്. ചിലപ്പോള്‍ അങ്ങനെയൊന്നുണ്ടാവാം, പ്രചരിപ്പിച്ച തരത്തിലുള്ളതാവില്ല.
വാചാടോപത്തേന്റേയും പ്രവര്‍ത്തിയുടേയും തെളിവുകളിലേക്ക് നമുക്ക് പോകാം. വാചാടോപം നമുക്കറിയാം. പ്രവര്‍ത്തി എന്തൊക്കെയാണ്? തെരഞ്ഞെടുക്കലാണ് ഇതുവരെ നാം കണ്ട ഏക പ്രവര്‍ത്തി. Brand Obama നടപ്പാക്കാന് വേണ്ട ഉദ്യോഗസ്ഥസഞ്ചയത്തെ തെരഞ്ഞെടുക്കല്‍. വൈസ് പ്രസിഡന്റ് ജോ ബൈഡന്‍(Joe Biden) ആദ്യത്തെ നറുക്ക്(choice), ഇറാഖ് യുദ്ധത്തിന്റെ സെനറ്റിലെ ശക്തനായ ഒരു പിന്തുണക്കാരന്‍. പാര്‍ട്ടി വോട്ട് വ്യതിചലിപ്പിക്കാത്ത ദീര്‍ഘകാലത്തെ വാഷിങ്ടണ്‍ insider. വ്യത്യാസം കാണിച്ച ഒരു കാര്യം സന്തോഷിപ്പിക്കുന്നതല്ല. പാപ്പരത്തം പ്രഖ്യാപിച്ച്, വ്യക്തികള്‍ക്ക് അവരുടെ കടബാദ്ധ്യതയില്‍ നിന്ന് മോചനം നേടാനുന്നതിനെതിരായ സെനറ്റിലെ പ്രമേയത്തിന് വോട്ട് ചെയ്തതാണ് പാര്‍ട്ടി നയത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ വ്യതിയാനം. അപാരമായ കടക്കെണിയില്‍ കുടുങ്ങിയ ദരിദ്രരായ ജനങ്ങള്‍ക്കെതിരെയുള്ള ഒരു തല്ലാണത്. കടമാണ് ഇപ്പോള്‍ സമ്പദ്‌വ്യവസ്ഥയിലെ വലിയ ഒരു ഭാഗം. പക്ഷേ സാധാരണ അദ്ദേഹം നേരെയുള്ള party-liner ആണ്. ഒബാമക്ക് വോട്ട് ചെയ്ത ജന പക്ഷത്തെയും അദ്ദേഹത്തെ യുദ്ധ വിരുദ്ധ സ്ഥാനാര്‍ത്ഥിയായി പ്രചരിപ്പിച്ച പ്രവര്‍ത്തകരേയും നിന്ദിക്കാനാണ് ബൈഡനെ ബോധപൂര്വ്വം തെരഞ്ഞെടുത്തത്.
തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആദ്യത്തെ നിയമനം വളരെ പ്രധാനപ്പെട്ട Chief of Staff ന്റേതായിരുന്നു. പ്രസിഡന്റിന്റെ അജണ്ടകളുടെ വലിയ ഭാഗം തീരുമാനിക്കുന്ന സ്ഥാനം. അത് Rahm Emanuel ആയിരുന്നു. ഇറാഖ് യുദ്ധത്തിന്റെ House ലെ ശക്തനായ അനുയായി. യുദ്ധത്തിന് വേണ്ടി ബുഷിന് വോട്ട് ചെയ്ത Illinois സംഘത്തിലെ ഏക അംഗവും അദ്ദേഹം തന്നെ. ദീര്‍ഘകാലത്തെ വാഷിങ്ടണ്‍ insider. സാമ്പത്തിക സ്ഥാപനങ്ങള്‍, hedge funds തുടങ്ങിയവയില്‍ നിന്നുള്ള വലിയ ധനസഹായം നേടിയിരുന്ന Congress ലെ പ്രമുഖന്‍. അദ്ദേഹം തന്നെ ഒരു investment banker ആണ്. അതാണ് Chief of Staff ന്റെ പശ്ചാത്തലം.
നിയമനം കിട്ടിയ അടുത്ത കൂട്ടര്‍ തന്നെ പ്രശ്നമാണ്. സര്‍ക്കാര്‍ നേരിടാന്‍ പോകുന്ന പ്രധാന പ്രശ്നം സാമ്പത്തിക പ്രതിസന്ധി എങ്ങനെ നേരിടും എന്നതാണ്. ഒബാമ അതിന് കണ്ടുപിടിച്ചയാള്‍ക്കാര്‍ ക്ലിന്റണിന്റെ കാലത്ത് ട്രഷറി സെക്രട്ടറിയായിരുന്ന റോബര്‍ട്ട് റൂബിന്‍(Robert Rubin), ലാറി സമ്മേര്‍സ്(Larry Summers) എന്നിവരാണ്. ഈ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായവരില്‍ പ്രമുഖരും ഇവര്‍ തന്നെ. ഇതിനെക്കുറിച്ച് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡീന്‍ ബേക്കര്‍(Dean Baker) പറഞ്ഞത്, ഭീകരതക്കെതിരെയുള്ള യുദ്ധം നയിക്കാന്‍ അമേരിക്ക ഒസാമ ബിന്‍ ലാദനെ ഏല്‍പ്പിക്കുന്നത് പോലെയാണിത്. സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന് മുന്നറീപ്പ് നല്കിയവരിലൊരാളാണ് ഡീന്‍ ബേക്കര്‍.
ഇനി എന്ത് സംഭവിക്കുമെന്നുള്ള ചോദ്യത്തില്‍ നിന്ന് ഈ കാര്യങ്ങള്‍ എന്നെ രക്ഷപെടുത്തുന്നു. നവംബറ് 7 ന് സാമ്പത്തിക പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഉപദേശിക്കാന്‍ ഒരു കൂട്ടം വിദഗ്ദ്ധര്‍ ഒത്തു ചേര്‍ന്നു. അവരുടെ തൊഴില്‍ ചരിത്രം business press വിശദമായി നല്കുകയും ചെയ്തിരുന്നു. Bloomberg News ഇതെല്ലാം പരിശോധിച്ച് വിശദമായ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അതില്‍ പറയുന്നത് ഈ വിദഗ്ദ്ധന്മാരില്‍ നിന്ന് സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ഒരിക്കലും ഉപദേശങ്ങള്‍ സ്വീകരിക്കരുതെന്നാണ്. പകരം അവര്‍ക്ക് കോടതിയില്‍ ഹാജരാവാനുള്ള കല്പ്പന നല്കണം.
കാരണം അവില്‍ മിക്കവരും ഒന്നോ അതിലധികമോ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുള്ളവരാണ്. ഉദാഹരണത്തിന് Rahm Emanuel. ഈ പ്രശ്നം സൃഷ്ടിച്ചവര്‍ അതിനുള്ള പരിഹാരം എങ്ങനെയെങ്കിലും കണ്ടെത്തുമെന്നുള്ള ചിന്തക്ക് കാരണമെന്താണ്. നാം പ്രവര്‍ത്തിയാണ് ശ്രദ്ധിക്കുന്നതെങ്കില്‍ ഇനി എന്ത് സംഭവിക്കുമെന്നുള്ളതിന്റെ നല്ല സൂചനയാണത്. നിങ്ങള്‍ക്കത് ശ്രദ്ധയില്‍ കൊണ്ടുവരുത്താം. ഈ പ്രത്യേക കാര്യത്തില്‍ നാം എന്താണ് കാണാനാഗ്രഹിക്കുന്നത് എന്ന് ചോദിക്കുക. ഒബാമയുടെ വെബ് സൈറ്റില്‍ നിന്നും തെളിവുകള്‍ കിട്ടും. ഒബാമയുടെ വെബ് സൈറ്റിലെ ഒരു കാര്യം ഇവിടെ സൂചിപ്പിക്കട്ടേ. എന്ത് ഇനി നടക്കുമെന്നുള്ള സൂചന അത് നല്കും. പാകിസ്ഥാനും അഫ്ഗാനിസ്ഥാനുമാണ് വളരെ വലിയ ഒരു പ്രശ്നം. അത് വളരെ ഗൌരവമുള്ളതാണ്. ഒബാമയുടെ വെബ് സൈറ്റില്‍ വിദേശനയ പ്രശ്നങ്ങള്‍ എന്ന വിഭാഗത്തിന് താഴെ നോക്കൂ. ആ പേരുകള്‍ പോലും അവിടെ കാണില്ല. അതായത് നാം വിവരംകെട്ട മറ്റുള്ളവരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്ന ശല്യക്കാരായ അന്യരാണ്. നാം Brand Obama എന്തെന്നറിയാന്‍ അര്‍ഹതയില്ലാത്തവരാണ്. അതുകൊണ്ട് നിങ്ങള്‍ക്ക് അതറിയാനാവില്ല. നിങ്ങള്‍ കേള്‍ക്കുന്ന പ്രസ്ഥാവനകള്‍ പേടിപ്പെടുത്തുന്ന നയങ്ങളാണ്. നിങ്ങളാ പട്ടിക പരിശോധിച്ചാല്‍ മാറ്റങ്ങളൊന്നും കാണാനാവില്ല. ഞാന്‍ ഇവിടെ നിര്‍ത്തുന്നു. ഇനി നിങ്ങളാണ് തുടരേണ്ടത്.
— സ്രോതസ്സ് democracynow