Oyster® ഒരു hydro-electric Wave Energy Converter ആണ്. സമുദ്രത്തിലെ തിരമാലകളില്‍ നിന്നുള്ള പുനരുത്പാദിതോര്‍ജ്ജത്തെ ഉപയോഗിക്കാവുന്ന വൈദ്യുതിയായി മാറ്റാനുള്ള ഉപകരണമാണിത്.
കടല്‍ത്തട്ടില്‍ സ്ഥാപിച്ചിട്ടുള്ള Oyster® ല്‍ ഒരു Oscillator ഉം പിസ്റ്റണുമുണ്ട്. ഓരോ തിരയും Oscillator നെ ചലിപ്പിച്ച് ഉയര്‍ന്ന മര്‍ദ്ദമുള്ള ജലത്തെ പൈപ്പിലൂടെ തീരത്തേക്ക് അയക്കുന്നു. തീരത്തുള്ള സാധാരണ ജല വൈദ്യുത നിലയം ഉയര്‍ന്ന മര്‍ദ്ദമുള്ള ജലത്തെ വൈദ്യുതിയായി മാറ്റുന്നു.
പല മെഗാവാട്ട് നിരകളായി ആണ് Oyster® രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 300-600kW peak ശക്തി വീതമുള്ള Oyster® ഉപയോഗിക്കുന്ന ഒരു വാണിജ്യ പാടത്തിന് വെറും 10 എണ്ണം വെച്ചാല്‍ 3,000 വീടിന് വൈദ്യുതി നല്‍കാനാവും.
Oyster® ന്റെ തീരത്തുള്ള ഘടകം വളരെ ലളിതമാണ്. വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ജനറേറ്റര്‍, ഗിയര്‍ബോക്സോ, power electronics ഭാഗങ്ങളൊന്നും അതിനില്ല. സങ്കീര്‍ണ്ണമായ ജനറേറ്റര്‍ ഭാഗങ്ങള്‍ തീരത്ത് തന്നെ വെച്ച് ഘടിപ്പിക്കാനാവും. 10-12m കടലിനടിയില്‍ സ്ഥാപിക്കുന്ന Oyster® ന് കടല്‍ തീരത്തെ സ്ഥിരമായ ഒഴുക്കിനെ ഉപയോഗിക്കാനാവും. തിരയുടെ പൊക്കക്കുറവ് ഇതിന് കൂടിയ ആയുസ് നല്‍കുന്നു.
തീരത്തോടടുത്ത് സ്ഥാപിക്കുന്ന ഈ ഉപകരണത്തിന് കൂടിയ വാര്‍ഷിക ഊര്‍ജ്ജോത്പാദനം ഉറപ്പാക്കുന്നു. തീരത്തെ ഒരു ജനറേറ്ററിന് വേണ്ട മര്‍ദ്ദം കൂടിയ ജലം നല്‍കാന്‍ ധാരാളം Oyster® ഉപയോഗിക്കാം. അത് Oyster® പാടത്തെ സാമ്പത്തികമായി ലാഭകരമാക്കുന്നു. മാസ് പ്രൊഡക്ഷന്‍ നിക്ഷേപ ചിലവ് കുറക്കുന്നു. പരിപാലന ചിലവ് കുറവാണ്.
hydraulic fluid ആയി ജലത്തെയാണ് Oyster® ഉപയോഗിക്കുന്നത്. oil hydraulics, ജലത്തിനടിയിലുള്ള വൈദ്യുത ഉപകരണങ്ങള്‍ എന്നിവ ഉപേക്ഷിക്കുന്നതിനാല്‍ അപകടം കുറവാണ്. 18m x 12m x 2m വലിപ്പമുള്ള Oyster® ന് കുറവ് പരിസ്ഥിതി കാല്‍പ്പാടാണുള്ളത്. പ്രവര്‍ത്തിക്കുമ്പോള്‍ ശബ്ദമോ വിഷ വസ്തുക്കളോ പുറത്തുവിടുന്നില്ല. Carbon Trust ന്റെ കണക്ക് പ്രകാരം പ്രതിവര്‍ഷം ഓരോ Oyster® ഉം 500 ടണ്‍ കാര്‍ബണ്‍ ഇല്ലാതാക്കുന്നു.
Queens University, Belfast ലെ ഗവേഷണ സംഘവും Aquamarine Power ഉം ചേര്‍ന്ന് 2005 മുതല്‍ വികസിപ്പിച്ചെടുത്തതാണ് Oyster®. 2008 ല്‍ ആദ്യത്തെ Oyster® പാടം സ്കോട്‌ലാന്റില്‍ Isleburn സ്ഥാപിച്ചു.
— സ്രോതസ്സ് aquamarinepower