
അത്ഭുതം തോന്നിയേക്കാം, കാരണം വലിയ കാര്‍ബണ്‍ കാല്‍പ്പാട് സന്തോഷത്തിലേക്ക് നയിക്കില്ല. അമേരിക്കക്കാരും അമേരിക്കയുമാണ് വ്യക്തിഗത, ദേശീയ കാര്‍ബണ്‍ ഉദ്‌വമനത്തില്‍ ഒന്നാമത്തേതിനടുത്ത്. എന്നാല്‍ സന്തോഷത്തിന്റെ കാര്യത്തില്‍ ആദ്യത്തെ 10 ല്‍ അവര്‍ വരില്ല. സത്യത്തില്‍ പ്രകൃതിക്ക് കുറവ് നാശമുണ്ടാക്കുന്ന ധാരളം രാജ്യങ്ങള്‍ അമേരിക്കയേക്കാള്‍ സന്തുഷ്ടരാണെന്ന് കാണാം. അമേരിക്കയുടെ കാര്‍ബണ്‍ ഉദ്‌വമനം എവിടെ നിന്ന് വരുന്നു എന്നു എന്നും മറ്റ് രാജ്യങ്ങള്‍ എങ്ങനെ അത് ശരിയായ രീതിയില്‍ ചെയ്യുന്നു എന്ന് വായിക്കുക.
ലോകത്തെ ഏറ്റവും കൂടുതല്‍ വ്യക്തിഗത കാര്‍ബണ്‍ ഉദ്‌വമനമില്ലെങ്കിലും അമേരിക്ക അതിനടുത്താണ്. ശരാശരി അമേരിക്കക്കാരന്‍ 20.4 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനം നടത്തുന്നു. മാന്ദ്യം കാരണം അതിന് ഇത്തിരി കുറവ് വരുന്നുണ്ട്. എന്നാലും അമേരിക്കയുടെ ദേശീയ ശരാശരി അത്ര വരും. അതായത് ചില സംസ്ഥാനങ്ങള്‍ക്ക് ഇതില്‍ കുറവ് ഉദ്‌വമനമാണുള്ളത്. ഉദാഹരണത്തിന് ന്യൂയോര്‍ക്, കാലിഫോര്‍ണിയ തുടങ്ങിയ സംസ്ഥാനങ്ങള്‍. അതേ സമയം Wyoming, Louisiana പോലുള്ള സംസ്ഥാനങ്ങള്‍ക്ക് വളരെ അധികമായ ഉദ്‌വമനമാണുള്ളത്. അവിടെയുള്ള വ്യവസായങ്ങളുടെ രീതിയാണ് ഈ വ്യത്യാസത്തിന് കാരണം.
Human Development Index കാര്യത്തില്‍ അമേരിക്കക്ക് ലോകത്തില്‍ 15ആം സ്ഥാനമാണുള്ളത്. ആയുര്‍ ദൈര്ഘ്യം 78 വര്‍ഷം. 99% ആളുകളും സാക്ഷരരാണ്.
അമേരിക്ക ധാരാളം ഊര്‍ജ്ജം ഉപയോഗിക്കുന്നു(230 കോടി ടണ്‍ oil equivalent) എന്ന് മാത്രമല്ല, ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ കൂടുതലും കല്‍ക്കരിയെയാണ് ആശ്രയിക്കുന്നത്. 48% വൈദ്യുതിയും വരുന്നത് കല്‍ക്കരിയില്‍ നിന്നാണ്. 20% വരുന്നത് പ്രകൃതി വാതകത്തില്‍ നിന്നും. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് disproportionate അളവിലാണ് ഗതാഗത രംഗത്ത് ഊര്‍ജ്ജം ഉപയോഗിക്കുന്നത്.
അമേരിക്കന്‍ ഊര്‍ജ്ജത്തെ വിഭാഗങ്ങളനുസരിച്ച് വേര്‍തിരിച്ചാല്‍, അമേരിക്ക 41% ഊര്‍ജ്ജം ഉപയേഗിക്കുന്നത് ഗതാഗതത്തിനാണ് (കിട്ടുന്ന എണ്ണ ഏകദേശം പൂര്‍ണ്ണമായും ഉപയോഗിക്കുന്നു.) 18% ഊര്‍ജ്ജം ഉപയോഗിക്കുന്നത് വ്യവസായമാണ് (പ്രധാനമായും പ്രകൃതിവാതകം). 16% ഗാര്‍ഹിക ഉപയോഗമാണ് (വൈദ്യുതിയും കുറച്ച് പ്രകൃതി വാതകവും). ബാക്കി പോകുന്നത് തരം തിരിച്ചിട്ടില്ലാത്ത വാണിജ്യ, പൊതുജന ഉപയോഗത്തിനാണ്. 1% കൃഷിക്കും, മീന്‍ പിടുത്തത്തിനും വനവത്കരണത്തിനുമുപയോഗിക്കുന്നു.
ഡന്മാര്‍ക്കിന്റെ ഉപഭോഗവുമായി അമേരിക്കയുടെ ഉപഭോഗത്തെ താരതമ്യം ചെയ്യ്താല്‍ എന്തുകൊണ്ട് ഉപഭോഗം കൂടുന്നു എന്ന് വ്യക്തമാകും. ഗതാഗതത്തിന് വേണ്ട ഊര്‍ജ്ജം രാജ്യത്തിന്റെ civic infrastructure എങ്ങനെയാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നതനുസരിച്ചാണിരിക്കുന്നത്. വലിയ പ്രദേശങ്ങള്‍ , ജന സാന്ദ്രതയിലെ കുറവ്, പൊതു ഗതാഗതം ഇല്ലാതിരിക്കുന്നത് തുടങ്ങിയവ ഗതാഗതത്തിന് വേണ്ട ഊര്‍ജ്ജത്തിന്റെ അളവ് ഉയര്‍ത്തുന്നു.
1.ഡന്മാര്‍ക്ക്: ഉദ്‌വമനം കുറവും, ഉയര്‍ന്ന സന്തോഷവുമുള്ള ഡന്മാര്‍ക്കിനെ വളരുന്ന ഹരിത പ്രദേശമായാണ് കണക്കാക്കുന്നത്. അവര്‍ കാറ്റില്‍ നിന്ന് ധാരാളം ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നു. വളരെ നല്ല പൊതു ഗതാഗത സംവിധാനം അവിടെയുണ്ട്. സൈക്കിളിലും നടന്നും യാത്ര ചെയ്യുക വളരെ അനുയോജ്യമാണ് അവിടെ. അമേരിക്കയുടെ അത്രതന്നെ ആയുര്‍ ദൈര്‍ഘ്യവും സാക്ഷരതയും ഡന്മാര്‍ക്കിലുണ്ട്. human development ന്റെ കാര്യത്തില്‍ അവര്‍ അമേരിക്കയേക്കാള്‍ മുന്നിലുമാണ്. എങ്ങനെയാണ് ഡന്മാര്‍ക്ക്കാരന്റെ പേരില്‍ ശരാശരി അമേരിക്കക്കാരന്റെ പ്രതിവര്‍ഷ കാര്‍ബണ്‍ കാല്‍പ്പാടായ 9.8 ടണ്‍ CO2 ന്റെ പകുതി മാത്രമേ വരുന്നുള്ളു?
ഗതാഗതമാണ് ഡന്മാര്‍ക്കിലും ഊര്‍ജ്ജോപഭോഗത്തില്‍ ഒന്നാം സ്ഥാനത്ത്. അമേരിക്കയിലേ പോലെ അതില്‍ കൂടുതലും വരുന്നത് എണ്ണയില്‍ നിന്നാണ്. എന്നാലും ഡന്മാര്‍ക്കുകാര്‍ മൊത്തം ഊര്‍ജ്ജത്തിന്റെ 34% മാത്രമേ ഗതാഗതത്തിനുപയോഗിക്കുന്നുള്ളു. ലോകത്തെ മിക്ക രാജ്യങ്ങളിലും ഇങ്ങനെ തന്നെയാണ്. ഇതിന് തൊട്ടു പിറകിലുള്ളത് 28% വരുന്ന ഗാര്‍ഹികോപയോഗമാണ്. (biomass, പ്രകൃതി വാതകം എന്നിവയില്‍ നിന്നുള്ള താപമാണ് ഇതില്‍ കൂടുതലും). 18% ഊര്‍ജ്ജം ഉപയോഗിക്കുന്ന വ്യവസായമാണ് മൂന്നാം സ്ഥാനത്ത്. വാണിജ്യ ഉപഭോഗം അമേരിക്കയുടെ തുല്യവും കാര്‍ഷിക ഉപഭോഗം അമേരിക്കയേക്കാള്‍ കൂടുതലുമാണ്.
വൈദ്യുതി ഉത്പാദനത്തിന്റെ കാര്യത്തില്‍ ഡന്മാര്‍ക്ക് അമേരിക്കയേക്കാള്‍ കൂടുതല്‍ കല്‍ക്കരി ഉപയോഗിക്കുന്നു(54%). എന്നാല്‍ അവിടെ 22% വൈദ്യുതി ഉത്പാദിപ്പിക്കുന്നത് കാറ്റില്‍ നിന്നും biomass ല്‍ നിന്നുമാണ്. ഡന്മാര്‍ക്ക് ഊര്‍ജ്ജം ദക്ഷതയോടുകൂടി ഉപയോഗിക്കുന്നു എന്നതിന്റെ ഈ വിവരങ്ങളെല്ലാം ഒത്തു ചേര്‍ത്താല്‍ അവര്‍ക്ക് എന്തുകൊണ്ട് ഉയര്‍ന്ന human development, ജീവിത നിലവാരം, സന്തോഷം എന്നിവ കിട്ടുന്നു എന്ന് നമുക്ക് മനസിലാക്കാന്‍ കഴിയും.
2.സ്വിറ്റ്സര്‍ലാന്റ്: താഴ്ന്ന് കാര്‍ബണ്‍ വൈദ്യുതി ഈ രാജ്യത്തിന്റെ പ്രത്യേകതയാണ്. പ്രതിശീര്‍ഷ കാര്‍ബണ്‍ കാല്‍പ്പാട് 5.5 ടണില്‍ നിര്‍ത്താന്‍ അവര്‍ക്കറിയാം. അമേരിക്കയിലെ മികച്ച നഗരങ്ങളേക്കാള്‍ കുറവാണിത്. എന്നാല്‍ ഉയര്‍ന്ന ജീവിതനിലവാരമുണ്ട് താനും. കാര്‍ബണ്‍ കുറഞ്ഞ സ്രോതസ്സുകളില്‍ നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതാണ് അവരുടെ വിജയം.
34% ഉപയോഗിച്ചുകൊണ്ട് ഗതാഗതമാണ് സ്വിറ്റ്സര്‍ലാന്റിലെ ഒന്നാമത്തെ ഊര്‍ജ്ജോപഭോക്താവായിരിക്കുന്നത്. അതില്‍ കൂടുതലും വരുന്നത് എണ്ണയില്‍ നിന്നാണ്. എന്നാലും 4% വൈദ്യുതോര്‍ജ്ജത്തെ ആശ്രയിക്കുന്നു. ശരിയായ ദിശയിലേക്കുള്ള തുടക്കമാണത്. വീടുകളുടെ ഊര്‍ജ്ജോപഭോഗം 29% ആണ്. (ഇതില്‍ പകുതി ഉപഭോഗം എണ്ണയും നാലിലൊന്ന് വൈദ്യുതിയുമാണ്.) വ്യവസായം 19% ഊര്‍ജ്ജം ഉപയോഗിക്കുന്നു. (അതില്‍ പകുതി വൈദ്യുതിയാണ്.)
3.ന്യൂസിലാന്റ് : ഗതാഗത ഉദ്‌വമനം കുറക്കാന്‍ താഴ്ന്ന കാര്‍ബണുള്ള വൈദ്യുതി
ന്യൂസിലാന്റിന്റെ കാര്യം രസകരമാണ്. അമേരിക്കയെപ്പോലെ ഇവിടെയും പൊരുത്തമില്ലാത്ത രീതിയിലാണ് ഗതാഗതത്തിനുള്ള ഊര്‍ജ്ജോപഭോഗം. മൊത്തം ആവശ്യകതയുടെ 44% ആണ് ഇത്. എണ്ണയില്‍ നിന്നാണ് ഇത് പൂര്‍ണ്ണമായും നേടുന്നത്. എന്നിരുന്നാലും പ്രതിശീര്‍ഷ കാര്‍ബണ്‍ ഉദ്‌വമനം താരതമ്യേനെ കുറവാണ്, പ്രതിവര്‍ഷം 7.8 ടണ്‍. human development ന്റെ കാര്യം നോക്കിയാല്‍ ന്യൂസിലാന്റ് വളരേറെ വികസിതമായ രാജ്യമാണ്. 20 ആം സ്ഥാനമുണ്ട് അവര്‍ക്ക്. ആയുര്‍ ദൈര്‍ഘ്യം 80 വയസ്. എന്താണ് ഇതിന്റെ രഹസ്യം ?
അത് വൈദ്യുതിയാണ്. 65% വൈദ്യുതിയും കിട്ടുന്നത് കാര്‍ബണ്‍ കുറവായ സ്രോതസ്സില്‍ നിന്നുമാണ്. (പ്രധാനമായും ജലവൈദ്യുതി, ഭൌമതാപോര്‍ജ്ജം, കാറ്റ്, biomass തുടങ്ങിയവ.) 4/10 വൈദ്യുതി വ്യവസായത്തിനും ¾ ഗാര്‍ഹിക ഉപയോഗത്തിനുമാണ് ഉപയോഗിക്കുന്നത്.
ഗതാഗതം ഹരിതവത്കരിക്കുന്നത് ന്യൂസിലാന്റിന്റെ ഹരിതഗ്രഹവാതക ഉദ്‌വമനം കുറക്കും. കൂടുതല്‍ ഊര്‍ജ്ജം ഈ മേഖല ഉപയോഗിക്കുന്നതിനാല്‍ വലിയൊരു വ്യത്യാസമാകും അത് സൃഷടിക്കുക.
4. കൊളംബിയ: ഹരിത വൈദ്യുതി, ചൂടുള്ള കാലാവസ്ഥയുടെ സഹായം
ഈ കൂട്ടത്തിലെ വ്യത്യസ്ഥമായ രാജ്യമാണ് കൊളംബിയ. പ്രതിശീര്‍ഷ ഉദ്‌വമനം വളരേറെ കുറവാണ് അവിടെ. 1.2 ടണ്‍ CO2. ശരാശരി നിലയിലാണ് human development. ആയുര്‍ദൈര്‍ഘ്യം 72 വര്‍ഷം. 92% സാക്ഷരരാണ് കൊളംബിയക്കാര്‍. വളരെ സന്തുഷ്ടരായ രാജ്യമായാണ് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. പ്രതിശീര്‍ഷ ഉദ്‌വമനം കുറച്ച് നിര്‍ത്തിക്കൊണ്ട് ഊര്‍ജ്ജോപഭോഗം അല്‍പ്പം കൂട്ടിയാല്‍ അവരുടെ human development ഉയര്‍ത്താന്‍ കഴിയും.
ഒരു പിടി ഊര്‍ജ്ജ ഘടകങ്ങളാണ് ഈ സംഖ്യ കുറക്കുന്നത്. വീട് ചൂടാക്കാന്‍ വേണ്ടി കൊളംബിയയില്‍ ഊര്‍ജ്ജം ചിലവാക്കേണ്ടതില്ല. ചൂടുള്ള കാലാവസ്ഥയാണിവിടെ പ്രവര്‍ത്തിക്കുന്നത്. വലിയ തോതില്‍ ഊര്‍ജ്ജം വരുന്നത് ഹരിത സ്രോതസ്സുകളില്‍ നിന്നുമാണ്. വൈദ്യുതിയുടെ 80% വരുന്നത് ജല വൈദ്യുത പദ്ധതികളില്‍ നിന്നാണ്.
ഡന്മാര്‍ക്ക്, സ്വിറ്റ്‌സര്‍ലാന്റ് എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ദക്ഷതയോടുകൂടിയാണ് അവര്‍ ഊര്‍ജ്ജം ഉപയോഗിക്കുന്നത്. എന്നാലും അമേരിക്കയെക്കാള്‍ ഭേദമാണ്. ഗതാഗതത്തിന് അവര്‍ 32% ഊര്‍ജ്ജം ഉപയോഗിക്കുന്നു. (പ്രധാനമായും എണ്ണ കൂട്ടത്തില് 7% പ്രകൃതിവാതകവും ജൈവ ഇന്ധനങ്ങളും.) വ്യവസായത്തിലേക്ക് 29% ഊര്‍ജ്ജം പോകുന്നു. (ഇതില്‍ കൂടുതലും കത്തുന്ന പുനരുത്പാദിതവും പ്രകൃതിവാതകം, വൈദ്യുതി എന്നിവയാണ്.) 20% ഗാര്‍ഹിക ഉപയോഗമാണ്. (20% പ്രകൃതിവാതകത്തില്‍ നിന്നുള്ളതൊഴിച്ചാല്‍ കൂടുതലും ഹരിത സ്രോതസ്സാണ്.)
കൊളംബിയയുടെ പ്രതിശീര്‍ഷ Gross Domestic Product വളരെ താഴെയാണെങ്കിലും അവര്‍ ശരിയായ ചില കാര്യങ്ങള്‍ ചെയ്യുന്നു. സാക്ഷരത, ആയുര്‍ ദൈര്‍ഘ്യം, സന്തോഷം എന്നിവ കൊളംബിയയില്‍ വളരെ ഉയര്‍ന്നതാണ്. പ്രതിശീര്‍ഷ ഉദ്‌വമനം പരിസ്ഥിതി സുസ്ഥിരമാണ്. human development ന്റെ കാര്യത്തില്‍ കൂടുതല്‍ “വികസിത” രാജ്യങ്ങളുണ്ടെങ്കിലും ധാരാളം പ്രദേശങ്ങള്‍ ഇതിലും മോശമാണ്.
– സ്രോതസ്സ് treehugger