1970കളിലെ ജീവിതരീതി സുരക്ഷിതമാണ്

ബ്രിട്ടണില്‍ പൊണ്ണത്തടിക്കാരുടെ എണ്ണം കൂടുന്നു എന്നത് ബ്രിട്ടണ്‍ 40 വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന ആഹാരത്തിന്റെ 19% അധികം ആഹാരം ഇപ്പോള്‍ ഉപയോഗിക്കുന്നുവെന്നതിന്റെ തെളിവാണെന്ന് പുതിയ പഠനം കണ്ടെത്തി.

ഇതുമൂലം പ്രതിവര്‍ഷം 60 മെഗാ ടണ്‍ ഹരിതഗ്രഹവാതകങ്ങള്‍ അധികം പുറത്തുവരുന്നു എന്നാണ് കണക്കാക്കുന്നത്.

തടി കൂടുന്നത് ഗതാഗതത്തിന് വേണ്ടിവരുന്ന ചിലവും വര്‍ദ്ധിപ്പിക്കുന്നു എന്നതും International Journal of Epidemiology യുടെ പഠനത്തില്‍ പറയുന്നുണ്ട്.

London School of Hygiene and Tropical Medicine ലെ Dr Phil Edwards ആണ് പഠന സംഘത്തെ നയിച്ചത്. കുറച്ച് ദശാബ്ദങ്ങള്‍ക്ക് മുമ്പുള്ള ജനങ്ങളുടെ ഭാരമാണ് ഇപ്പോഴുള്ളവര്‍ക്കെങ്കില്‍ ബ്രിട്ടണിന്റെ ഊര്‍ജ്ജ ഉപഭോഗം എന്താകുമെന്നും അവര്‍ കണക്കാക്കി.

അന്നത്തെ ജനങ്ങളില്‍ 3.5% പൊണ്ണത്തടിക്കാരായിരുന്നപ്പോള്‍ ഇന്നത് 40% ആണ്.

പൊണ്ണത്തടിക്കാര്‍ക്ക് വേണ്ട ആഹാര ഉത്പാദനത്തിനും അവരുടെ കാര്‍ യാത്രക്കും കൂടി 100 കോടിയാളുകള്‍ക്ക് 0.4 മുതല്‍ 1 ഗിഗാ ടണ്‍ എന്ന തോതില്‍ ഹരിതഗ്രഹവാതകങ്ങള്‍ അധികം പുറത്തുവരുന്നു.

മുപ്പത് കൊല്ലം മുമ്പുണ്ടായിരുന്നവരെക്കാള്‍ വലുതാണ് ഇന്നത്തെ ജനം.

1994 – 2004 കാലത്ത് ഇംഗ്ലണ്ടിലെ പുരുഷന്മാരുടെ body mass index (BMI) 26 ല്‍ നിന്ന് 27.3 ആയും സ്ത്രീകളുടേത് 25.8 ല്‍ നിന്ന് 26.9 ഉം മാറി. അത് മൂന്ന് കിലോ അധികം വരും.

ഇത് പൊണ്ണത്തടിക്കാരുടെ മാത്രം കാര്യമല്ല. ജനങ്ങളില്‍ മൊത്തം ഈ മാറ്റം പ്രകടമാണ്. എല്ലാവര്‍ക്കും തടി കൂടുന്നു.

മെലിഞ്ഞിരിക്കുന്നത് ആരോഗ്യത്തിനും പരിസ്ഥിതിക്കും നല്ലതാണ്. തടി കൂടുന്ന പ്രവണതക്കെതിരെ പ്രവര്‍ത്തിക്കേണ്ട കാലമായി. തടി കുറക്കുന്നത് കാലാവസ്ഥാ മാറ്റത്തെ ചെറുക്കും.

ഇത് ബ്രിട്ടണിന്റെ മാത്രം പ്രശ്നമല്ല. ലോകത്തെ എല്ലാ രാജ്യങ്ങളിലും BMI ഉയരുകയാണ്.

ലോകത്തെ ജനങ്ങളുടെ ഭാരത്തിന്റെ വിതരണം 1970കളിലേത് പോലെയാക്കുന്നത് ഭൂമിയിലെ ജീവന് ഗുണകരമാണ് എന്ന് Faculty of Public Health പ്രസിഡന്റ് Alan Maryon-Davis പറയുന്നു. 1970കളില്‍ ജനങ്ങളുടെ ആഹാരത്തിന്റെ വലിയ ഭാഗം പച്ചക്കറികളും ഇറച്ചി കുറവും ആയിരുന്നു. വ്യായാമം ചെയ്യുന്നതിന്റെ അളവും കൂടുതലായിരുന്നു. ഇക്കാലത്തെ മാറ്റങ്ങള്‍ ഇതെല്ലാം ഭൂമിയിലെ ജീവനെ ദ്രോഹിക്കുന്നു.

– സ്രോതസ്സ് bbc.

One thought on “1970കളിലെ ജീവിതരീതി സുരക്ഷിതമാണ്

  1. ചില പ്രതീക്ഷക്കു വക നൽകുന്ന വാർത്തകൾ വരുന്നുണ്ട്. അമേരിക്കയിലെ സെന്റര് ഫോര് ഡിസീസ് കണ്ട്രോൾ കണ്ടെത്തിയത് കഴിഞ്ഞ ദശകത്തിൽ കുട്ടികളിലെ പൊണ്ണത്തടിക്കാരുടെ എണ്ണം 43 ശതമാനം കുരഞ്ഞെന്നാണ്. ബോധവല്കരണം ഗുണം ചെയ്യും.

Leave a reply to Manoj മറുപടി റദ്ദാക്കുക