സഹകരിക്കുന്ന കോര്‍പ്പറേറ്റുകള്‍

ഫ്ലോറിഡയില്‍ നിന്ന തക്കാളി വാങ്ങുന്ന ലോകത്തെ മൂന്നാമത്തെ fast-food chain ആയ Subway യും Coalition of Immokalee Workers ഉം തമ്മില്‍ ധാരണയായി. ഫാമിലെ തൊഴിലാളികള്‍ക്ക് ഒരു പൌണ്ട് തക്കാളിക്ക് ഒരു പെന്നി അധികം നല്കാനും working conditions പരിഷ്കരിക്കാനും Subway യും McDonald’sഉം Taco Bell ഉം Burger King ഉം തീരുമാനിക്കുകയായിരുന്നു.

Subwayയുമായുള്ള കരാറിനെ വെര്‍മൊണ്ടിലെ സെനറ്റര്‍ ആയ ബര്‍ണി സാന്റേഴ്സ് (Bernie Sanders) “ഫ്ലോറിഡയിലെ തക്കാളി പാടങ്ങളിലെ അടിമത്തിനേറ്റ ഒരു ആഘാതമാണിത്” എന്ന് പുകഴ്ത്തി.

Coalition ന്റെ അംഗങ്ങള്‍ Northeast Fair Food ടൂറിന്റെ ഭാഗമായി ന്യൂയോര്‍ക്കില്‍ ഈ ആഴ്ച്ചയുണ്ടായിരുന്നു. United Nations Declaration of Human Rights ന്റെ 16 ആം വര്‍ഷികത്തില്‍ അവരെ Small Planet Fund ആദരിക്കും.

ഈ കരാര്‍ Coalition of Immokalee Workers പ്രസ്ഥാനത്തിന് വളരെ പ്രധാനപ്പെട്ടതാണ്. ഭീമന്‍ fast-food കോര്‍പ്പറേറ്റുകളെ തൊഴില്‍ സൌകര്യം വര്ദ്ധിപ്പിക്കാനും അടിമത്തത്തിന് തുല്യമായ ശമ്പളം പരിഷ്കരിക്കാനും വേണ്ടിയുള്ള ചര്‍ച്ചക്ക് കൊണ്ടുവരാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. fast-food വ്യവസായത്തിലെ വമ്പന്‍മാര്‍ മാറ്റത്തിന് തയ്യാറാവുന്നു എന്ന് തൊഴിലാളികള്‍ക്ക് ഇനി പറയാം. ഇമോക്കിലിയിലെ തൊഴിലാളികളുടെ ദുരിതത്തെ ഇതുവരെ ഉപയോഗിച്ച supermarket വ്യവസായവും, സ്കൂളുകള്‍ക്ക് ആഹാരം നല്കുന്ന Aramark, Sodexo പോലുള്ള കമ്പനികളും എന്താണ് ചെയ്യുക എന്നതാണ് ചോദ്യം.

ഇന്ന് ഫാമിലെ തൊഴിലാളിക്ക് 2.5 ടണ്‍ തക്കാളി ശേഖരിച്ചെങ്കില്‍ മാത്രമേ ഫ്ലോറിഡയിലെ minimum കൂലി നേടാനാവൂ. 32 പൌണ്ടിന്റെ തക്കാളി ബക്കറ്റിന് 40-45 സെന്റാണ് കിട്ടുന്നത്. ഒരു ആനുകൂല്യവും സംരക്ഷണവും ഇല്ലാതെയാണിത്. ആഴ്ച്ചയിലെ 7 ദിവസവും അവര്‍ 10-14 മണിക്കൂര്‍ പണിയെടുക്കുന്നു. overtime ജോലിക്ക് അധികം ശമ്പളമില്ല.

അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങള്‍ National Labor Relations Act ല്‍ നിന്ന് ഫാം തൊഴിലാളികളെ ഒഴുവാക്കിയിരിക്കുകയാണ്. ആ നിയമം തൊഴിലാളികള്‍ക്ക് സംഘടിക്കാനുള്ള അവകാശം നല്കുന്നു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് കൃഷി വ്യവസായം ചെവികൊടുക്കാത്തതിന്റെ കാരണം അതാണ്. അവരുടെ ദാരിദ്ര്യം ആരാണ് മുതലാക്കുന്നത് എന്നതാണ് ചോദ്യം. വലിയ കമ്പനികളാണ് അത്. അവര്‍ക്കാണ് ഏറ്റവും അധികം ലാഭം കിട്ടുന്നത്.

ഫ്ലോറിഡയില്‍ തക്കാളി കൃഷിചെയ്യുന്നവരുടെ 90% നെ പ്രതിനിധാനം ചെയ്യുന്നത് Tomato Growers Exchange ആണ്. അവര്‍ അവര്‍ക്ക് വേണ്ടി Tallahassee ലോ വാഷിങ്ടണ്‍ ഡിസിയിലിലോ പോയി സര്‍ക്കാരിനെ സ്വാധീനിക്കുന്നു.

ഞങ്ങള്‍ McDonald’s മായി കരാറിലായതിന് ശേഷം Growers Exchange അതിനെതിരെ ശക്തമായി മുന്നോട്ട് വന്നിരിക്കുകയാണ്, അത് അമേരിക്കന്‍ വിരുദ്ധ നയമാണ്, അത് നിയമവിരുദ്ധമാണ് എന്നൊക്കെയാണ് അവരുടെ ആരോപണം. അവരുടെ അംഗങ്ങള്‍ അതില്‍ പങ്ക്കൊള്ളരുതെന്നാണ് അതിനര്‍ത്ഥം. ഒരു പൌണ്ടിന് ഒരു പെന്നി അധികം തൊഴിലാളികള്‍ക്ക് കിട്ടുന്നതിന് $100,000 ഡോളറിന്റെ പിഴയാണ് അവര്‍ അംഗങ്ങളില്‍ ചുമത്തുന്നത്.

അതിന് സമ്മതിക്കുന്ന കൃഷിക്കാരുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊഴിലാളികള്‍ Taco Bell മായി കരാറിലേര്‍പ്പെട്ടു. ഒരു പൌണ്ടിന് ഒരു പെന്നി അധികം എന്ന കരാര്‍ അംഗീകരിച്ചെങ്കിലും പിഴയുണ്ടായിരുന്നു. അടുത്തിടയാണ് കൃഷിക്കാരുടെ എതിര്‍പ്പിനാല്‍ അത് നിര്‍ത്തിയത്.

ഇന്ന് തൊഴിലാളികള്‍ കരാറിലേര്‍പ്പെട്ട ഒരു കോര്‍പ്പറേറ്റ് കരാറിനെ പൂര്‍ണ്ണമായി അംഗീകരിക്കുന്നു. അവര്‍ ഇപ്പോഴും ഒരു പൌണ്ടിന് ഒരു പെന്നി അധികം നല്കുന്നു. പക്ഷേ ഒരു neutral escrow account ലേക്കാണ് ആ പണം അവര് അടക്കുന്നത്. അത് തൊഴിലാളികളില്‍ എത്തുന്നില്ല. ഉടന് തന്നെ ആ പണം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും.

Marc Rodrigues and Gerardo Reyes talking with Anjali Kamat and Sharif Abdel Kouddous

Marc Rodrigues, Co-coordinator of Student/Farmworker Alliance. That’s the national network of students in partnership with the Coalition of Immokalee Workers.
Gerardo Reyes, Farmworker and member of Coalition of Immokalee Workers.

— സ്രോതസ്സ് democracynow

ഒരു അഭിപ്രായം ഇടൂ