ദീര്‍ഘകാലത്തെ ഓര്‍മ്മ എന്നത് ലോകത്തിലെ ഏറ്റവും റാഡിക്കലായ ആശയമാണ്

നാല് ദശാബ്ദത്തെ കാലത്തിനിടക്ക് ഉട്ടാ ഫിലിപ്പ്സ് (Utah Phillips) അമേരിക്കയിലേയും, ക്യാനഡയിലേയും, യൂറോപ്പിലേയും വലുതും ചെറുതുമായ നഗരങ്ങളിലെമ്പാടും വിശ്രമമില്ലാതെ താന്‍ വിളിക്കുന്ന “the Trade” എന്ന പരിപാടിയുമായി ചുറ്റിത്തരിയുന്നു. അദ്ദേഹത്തിന്റെ പാട്ടുകള്‍ Emmylou Harris, Waylon Jennings, Joan Baez, Arlo Guthrie തുടങ്ങിയവരൊക്കെ പാടിയിട്ടുണ്ട്. Ani DiFranco യോടൊപ്പം അദ്ദേഹത്തിന് ഗ്രാമി സമ്മാനം ലഭിച്ചു. Folk Alliance അദ്ദേഹത്തിന് Lifetime Achievement Award നല്‍കി.

സാമാധാന, തൊഴിലാളി പ്രവര്‍ത്തകനായ ആ മഹാനായ നാടോടിപ്പാട്ടുകാരന്‍ ഈ വര്‍ഷം മേയ് 23 ന് മരിച്ചു. നെവാഡ സിറ്റിയില്‍ ഉറക്കത്തിലാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിന് 73 വയസ്സായിരുന്നു.

Bruce Duncan Phillips ജനിച്ചത് 1935 ല്‍ ആണ്. പിന്നീട് അദ്ദേഹം താന്‍ വളര്‍ന്ന സ്ഥലത്തിന്റെ പേരായ “Utah” എന്ന പേര് സ്വീകരിക്കുകയായിരുന്നു. തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്‍. Wobblies എന്നറിയപ്പെടുന്ന Industrial Workers of the World എന്ന സംഘടയുടെ ആജീവനാംഗമാണ് ഉട്ടാ ഫിലിപ്പ്സ്. കൌമാര പ്രായത്തില്‍ അദ്ദേഹം വീട്ടില്‍ നിന്ന് ഒളിച്ചോടി, തീവണ്ടിയില്‍ യാത്ര ചെയ്ത് അനുഭവങ്ങളെക്കുറിച്ച് പാട്ടുകളെഴുതുന്ന hobo ആയി ജീവിതം ആരംഭിച്ചു. 1956 ല്‍ ഉട്ടാ ഫിലിപ്പ്സ് സൈന്യത്തില്‍ ചേര്‍ന്ന് കൊറിയന്‍ യുദ്ധത്തില്‍ സേവനമനുഷ്ടിച്ചു. ആ അനുഭവം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരുവായിരുന്നു. 1968 ല്‍ Peace and Freedom Party യുടെ പേരില്‍ അദ്ദേഹം അമേരിക്കന്‍ സെനറ്റിലേക്ക് മത്സരിച്ചു.

കാലിഫോര്‍ണിയയിലെ നെവാഡാ സിറ്റിയില്‍ Loafer’s Gloryഎന്ന ഒരു നാടോടിഗാന റേഡിയോ പരിപാടി തുടങ്ങി. സമൂഹ റേഡിയോ സ്റ്റേഷനായ KVMR ആണ് ഇത് നിര്‍മ്മിച്ചത്. വീടില്ലാത്തവര്‍ക്ക് വേണ്ടി Hospitality House സ്ഥാപിക്കുന്നതിന് സഹായിക്കുകയും അവിടെ Peace and Justice Center തുടങ്ങി.

നിങ്ങള്‍ക്ക് ഒരു engagement ഉണ്ടെങ്കില്‍ , കുറഞ്ഞ പക്ഷം എന്റെ ലോകത്ത്, ആ ലോകത്തെ ഞാന്‍ സൃഷ്ടിക്കുകയാണ്. സ്റ്റേജില്‍ കയറുമ്പോള്‍ തുടങ്ങുകയും ഇറങ്ങുമ്പോള്‍ ഇല്ലാതാകുകയും ചെയ്യുന്ന engagement അല്ല അത്. ആ നഗരത്തില്‍ പ്രവേശിക്കുമ്പോള്‍ മുതല്‍ ആ നഗരത്തില്‍ നിന്ന് പോരുമ്പോള്‍ വരെയുള്ള engagement ആണ്.

ഉട്ടാ ഫിലിപ്പ്സ് സംസാരിക്കുന്നു:

എന്റെ നഗരത്തില്‍ ധാരാളം കാര്യങ്ങളുണ്ടായിരുന്നു. എന്റെ ജോലി സ്കൂളില്‍ പോയാല്‍ പണം കിട്ടും എന്നതായിരുന്നു. ഓരോ നഗരവും അതിന്റെ തന്നെ ഗുരുവാണ്. ഓരോ നഗരവുമാണ് എന്റെ സര്‍വ്വകലാശാല. അവിടെയെല്ലാം ധാരാളം അത്ഭുതങ്ങളുണ്ട്. അവിടെ നരകത്തില്‍ നിന്നുള്ളതോ Santa Cruz ല്‍ നിന്നുള്ളതോ ആയ Hobos ഉണ്ട്. freight trains ല്‍ യാത്ര ചെയ്യുന്ന കൌമാരക്കാരുണ്ട്. ഞാന്‍ കരുതിയതിനേക്കാള്‍ അവര്‍ അതില്‍ മിടുക്കരാണ്. Homeless Garden Project ഉണ്ട്. വളരെ സമ്പന്നമായ സമൂഹമാണവിടെ.

street singers’ guild സംഘടിപ്പിക്കുന്നതിനായി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഈ നഗരത്തില്‍ വന്നിരുന്നു. ജനങ്ങളില്‍ നിന്ന് പഠിക്കാനുണ്ട്. അവര്‍ നല്‍കിയ വേദിയില്‍ പാട്ട് പാടി പോകുന്നയാളല്ല. പകരം നിങ്ങള്‍ ആരോടൊക്കെ ഒപ്പമായിരുന്നു എന്നും എവിടെയായിരുന്നു എന്നതൊക്കെ അറിയണം. എന്നെ സംബന്ധിച്ചടത്തോളം അത് പ്രധാനപ്പെട്ടതാണ്. ഞാന്‍ ശരിക്കും അവര്‍ക്ക് വേണ്ടിയാണ് അവിടെ വന്നതെന്ന് അവര്‍ മനസിലാക്കണം,

1935 ല്‍ ഓഹായോയിലെ ക്ലീവ്‌ലാന്റിലാണ് ഞാന്‍ ജനിച്ചത്.

ഞാന്‍ വീട് ഉപേക്ഷിച്ചു. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ Yellowstone National Park വരെ ജോലിക്ക് പോയി. കുറച്ച് വേനല്‍ക്കാല പണം സമ്പാദിക്കുകയായിരുന്നു ഉദ്ദേശം. freight trains ല്‍ പോയി. road rating ജോലിക്കാരോടൊപ്പം പണിയെടുത്തു. ആസമയത്ത് ഞാന്‍ ukulele വായിച്ച് Johnny Noble ന്റെ പാട്ടുകള്‍ പാടി. “Lovely Hula Hands,” “Malihini Melee.” പോലുള്ള പാട്ടുകള്‍.

മറ്റ് സമയങ്ങള്‍ ജോലിക്കാരോടൊപ്പം പണിയെടുത്തു. അധികം പേരും പ്രായമായ മദ്യപാനികളായിരുന്നു. അവര്‍ ഗ്രാവല്‍ കോരുക മാത്രമേ ചെയ്യുകയുള്ളു. അവര്‍ക്ക് എന്റെ പാട്ട് ഇഷ്ടപ്പെട്ടു. രാത്രികളില്‍ അവര്‍ തീ കൂട്ടും. clapboard shanties ല്‍ ആയിരുന്നു ഞങ്ങള്‍ ജീവിച്ചിരുന്നത്. അവര്‍ പഴയ പാട്ടുകള്‍ പാടി. Jimmie Rodgers, പഴയ Gene Autry പാട്ടുകള്‍ അവര്‍ പാടി. ഞാന്‍ കേട്ടിട്ടില്ലാത്ത പാട്ടുകള്‍ ആയിരുന്നു അത്. എന്നാല്‍ അവ എന്റെ അക്കാലത്തെ ജീവിതം പോലയുള്ളവയായിരുന്നു. Hawaiian സംഗീതവുമായി വളരെ അടുപ്പം. എന്റെ ukulele കമ്പികളെ ഗിത്താര്‍ പോലെ ഉപയോഗിക്കാന്‍ അവര്‍ എന്നെ പഠിപ്പിച്ചു. ഒപ്പം ആ പാട്ടുകളും.

പിന്നീട് എന്റെ ചുറ്റുപാടുകളെക്കുറിച്ചുള്ള പാട്ടുകള്‍ ഞാന്‍ തന്നെ എഴുതി. പഴയ ഈണത്തില്‍ അവ ഞാന്‍ പാടി. കഴിഞ്ഞ 50 വര്‍ഷങ്ങളായി ഞാന്‍ കഥകളും പാട്ടുകളുമെഴുതുകയാണ്. അത് ഒരു ജീവിത രീതിയാണ്. ശ്വാസം പോലെയൊന്ന്.

ഞാന്‍ പിന്നീട് പട്ടാളത്തില്‍ ചേര്‍ന്നു. പഴമക്കാര്‍ പറയുന്നത് പോലെ, ചില ആളുകള്‍ കാര്യങ്ങള്‍ വളരെ കഷ്ടപ്പെട്ടതിന് ശേഷമാണ് പഠിക്കുന്നത്. കുറഞ്ഞ പക്ഷം പഠിച്ചവ മറക്കാതിരിക്കാന്‍ അത് സഹായിക്കും. എന്നെ അവര്‍ കൊറിയയിലേക്ക് അയച്ചു. Panmunjan ല്‍ ഞാനുണ്ടായിരുന്നു. കരാറായതിന് ശേഷവും. എല്ലായിടവും നാശം ഞാന്‍ കണ്ടു. കുട്ടികള്‍ കരയുന്നു. അതാണ് കൊറിയയെക്കുറിച്ചുള്ള എന്റെ ഓര്‍മ്മ. തകര്‍ച്ച. സാംസ്കാരികവും സാമ്പത്തികവുമായ സാമ്രാജ്യത്തിന്റെ ആഘാതത്താല്‍ ചെറു ഏഷ്യന്‍ രാജ്യത്തെ elegant, പുരാതന സംസ്കാരം തകരുന്നത് ഞാന്‍ കണ്ടു. ചെറുപ്പക്കാരുടെ പട്ടാളത്തിന് എല്ലാത്തിനുമുള്ള അനിയന്ത്രിയ ലൈസന്‍സ് അക്രമം, ലൈംഗികത, മദ്യപാനം, മയക്ക് മരുന്ന് തുടങ്ങിയ സ്വന്തം നാശത്തിന്റെ blueprint ആയിരുന്നു. ഞാന്‍ അത് ചെയ്താല്‍ അത് എന്റെ നാശമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

കൊറിയയിലെ ഇത്തരം ധാരാളം മോശം അനുഭവങ്ങളായിരുന്നുണ്ടായിരുന്നത്. ഇതെല്ലാം Imjin നദിയില്‍ നീന്താന്‍ ഞാന്‍ ആഗ്രഹിച്ചു. കാരണം തെറ്റുകള്‍ അതില്‍ കഴുകിക്കളയണം.എന്നാല്‍ ചെറുപ്പക്കാരനായ ഒരു കൊറിയക്കാരനായ Yoon Suk An എന്നെ വിലക്കി. അയാള്‍ ഇങ്ങനെ പറഞ്ഞു. “ഞങ്ങള്‍ വിവാഹം കഴിക്കുമ്പോള്‍ ഞങ്ങളുടെ മുത്തച്ഛന്റേയും മുത്തശിയുടേയും വീട്ടിലേക്ക് മാറും. അവരോടൊപ്പം അവിടെ ജീവിക്കും. വലിയ ക്ഷാമ കാലമായിരുന്നു. ഒന്നും വളരില്ല. എല്ലാം മരിച്ചു. അങ്ങനെ ആദ്യത്തെ കുട്ടി ജനിക്കുമ്പോള്‍ ആരെങ്കിലും ആ വീട്ടില്‍ നിന്ന് ഒഴിഞ്ഞ് പോകണം. ഏറ്റവും പ്രായമുള്ള ആളായിരിക്കും അത്. മുത്തച്ഛന്‍ വീട്ടില്‍ നിന്ന് മാറി Imjin നദിക്കരയില്‍ ഒരു പുതപ്പും ഒരു ജഗ്ഗു വെള്ളവുമായി മരണം വരെയിരിക്കും. നദി അദ്ദേഹത്തെ കടലിലേക്ക് കൊണ്ടുപോകും. അതുകൊണ്ട് നിങ്ങള്‍ അതില്‍ നീന്താനാവില്ല. ഞങ്ങളുടെ പിതാമഹന്‍മാരെ കടലിലേക്ക് കൊണ്ടുപോകാനുള്ളതാണത്”.

അപ്പോഴാണ് ഞാന്‍ തകര്‍ന്നത്. ഇനി എനിക്കിത് ചെയ്യാനാവില്ല എന്ന് ഞാന്‍ പറഞ്ഞു. ഇതെല്ലാം മൊത്തത്തില്‍ തെറ്റാണ്. ഇതെല്ലാം മാറണം. ആ മാറ്റം എന്നില്‍ നിന്ന് തുടങ്ങണം. എന്റെ അച്ഛന്‍ എന്നെ പഠിപ്പിച്ച, എന്റെ drill instructors എന്നെ പഠിപ്പിച്ച, സൈനിക സാര്‍ജന്റ് എന്റെ പഠിപ്പിച്ച, scoutmaster, gym instructor ഒക്കെ എന്നെ പഠിപ്പിച്ച പുരുഷത്വം എന്ന ആശയം സ്വന്തം തകര്‍ച്ചയുടെ രേഖാചിത്രമാണെന്ന് ഞാന്‍ തീരുമാനിച്ചു. പുരുഷത്വം എന്താണെന്ന് അവരെല്ലാം എന്നോട് കള്ളം പറയുകയായിരുന്നു. ഞാന്‍ തന്നെ അത് എന്തെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.

വായടക്കാനും ശ്രദ്ധിക്കാനും ധാരാളം സമയമെടുക്കും. Bosnian War, Pol Pot ന്റേയോ Khmer Rouge യോ യുദ്ധം, കൊറിയന്‍ യുദ്ധം, ഇറാഖ് യുദ്ധം ഏത് തന്നെ ആയാലും അതിലെല്ലാം ഒരു പൊതു സ്വഭാവമുണ്ട്. തോക്കേന്തിയ ചെറുപ്പക്കാരായ പുരുഷന്‍മാര്‍ മറ്റുള്ളവര്‍ക്കെല്ലാം എതിരെ ആക്രമിക്കുന്നു. സ്തീകള്‍ ഇത് ചെയ്യുന്നില്ല. കുട്ടികള്‍ ഇത് ചെയ്യുന്നില്ല. വൃദ്ധര്‍ ഇത് ചെയ്യുന്നില്ല. Disabled ആള്‍ക്കാര്‍ അത് ചെയ്യുന്നില്ല. തോക്കുള്ള ചെറുപ്പക്കാരാണ് ഇത് ചെയ്യുന്നത്. മറ്റുള്ളവര്‍ക്കെതിരെ. ഈ ലോകത്ത് അക്രമം കൊണ്ട് ഒരു പ്രശ്നവുമില്ല. പുരുഷന്‍മാരുടെ ഗൌരവകരമായ പ്രശ്നമാണുള്ളത്. അത് ഞാന്‍ സ്വീകരിക്കുന്നു. ആളുകള്‍ അത് മനസിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് ഞാന്‍ വായടച്ച് ശ്രദ്ധിക്കുകയാണ്. ഈ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രസ്ഥാനം ഫെമിനിസ്റ്റ് പ്രസ്ഥാനമാണ്. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഇടയില്‍ എന്ത് സംഭവിക്കുന്നു എന്ന് മനസിലാക്കാന്‍ അതിന് കഴിയും. മറ്റ് പ്രശ്നങ്ങള്‍ എല്ലാം താനേ പരിഹരിക്കപ്പെട്ടോളും. എനിക്കുറപ്പുണ്ട്.

ഞാന്‍ 18 മാസം കൊറിയയിലുണ്ടായിരുന്നു. പിന്നീട് കുറച്ച് മാസം കൂടി നീണ്ടു. പിന്നീട് Salt Lake ല്‍ തിരിച്ചെത്തി. അവിടെ ഞാന്‍ പോസ്റ്റ് ഓഫീസിലേക്ക് പോകുകയായിരുന്നു. ഒരു പ്രായമായ മനുഷ്യന്‍ മരത്തണലിലിരിക്കുന്നത് കണ്ടു. ആ മനുഷ്യന്‍ മഹാനയ Catholic Worker ആയ Ammon Hennacy ആയിരുന്നു. Dorothy യുടെ കാലത്തെ ആളുകളില്‍ ഒരാള്‍. അദ്ദേഹം Salt Lake ല്‍ എത്തിയത് Joe Hill House of Hospitality തുടങ്ങാനായിരുന്നു. ഒരു Catholic Worker വീട്. Ammon എന്നേയും കൂട്ടത്തില്‍ കൂട്ടി. Joe Hill വീട്ടില്‍ Ammon ഓടൊപ്പം ഞാന്‍ 8 വര്‍ഷം താമസിച്ചു.

Ammon ഒരു ദിവസം എന്നോട് ചോദിച്ചു, “നീ ഒരു പസഫിസ്റ്റ് ആകണം.” ഞാന്‍ പറഞ്ഞു, “എങ്ങനെയാണത്?” അദ്ദേഹം പറഞ്ഞു, “നീ ഒരുപാട് പ്രതിഷേധം കാണിക്കുന്നു. ധാരാളം അക്രമാസക്തമായ സ്വഭാവം നീ പ്രകടിപ്പിക്കുന്നു.” ഞാന്‍ അങ്ങനെയായിരുന്നു. ഞാന്‍ വളരെ വളരെ ദേഷ്യക്കാരനായ മനുഷ്യനായിരുന്നു. “നീ ഒരുപാട് പ്രതികരിക്കുന്നു. നീ ഒരുപാട് കാര്യങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ അതില്‍ നല്ലതൊന്നുമില്ല. ഞാന്‍ അത് ശരിയാക്കാന്‍ നോക്കി വിഷമിച്ചിരിക്കുകയാണ്. നിന്നെ തൂക്കി വെളിയില്‍ കളയും. നീ പസഫിസ്റ്റ് ആകാന്‍ പോകുകയാണ്.”

കൂടുതല്‍ മൌലികവാദപരമായ വഴിയേയാണ് അദ്ദേഹം അത് നോക്കിയത്. ഞാന്‍ പറഞ്ഞു, “എന്താണ് അത്?” അദ്ദേഹം പറഞ്ഞു, “എനിക്ക് വേണമെങ്കില്‍ ഗാന്ധിയുടെ ഒരു പുസ്തകം നിനക്ക് നല്‍കാം. പക്ഷേ നീ അത് വായിക്കില്ല. അതുകൊണ്ട് നീ ഇതിനെ അക്രമരാഹിത്യം പോലെ നോക്കണം. അക്രമത്തിനോടുള്ള നിന്റെ താല്‍പ്പര്യം മദ്യാസക്തി പോലെയാണ്. ഒരു കൂട്ടം ആളുകള്‍ക്ക് മുമ്പില്‍ ഇരുന്ന്, എന്റെ പേര് ഉട്ടാ, ഞാന്‍ ഒരു മദ്യപാനിയാണ് എന്ന് പറയാന്‍ ധൈര്യം കാണിക്കാതിരുന്നാല്‍ മദ്യം നിന്നെ കൊല്ലും. നിന്റെ സ്വഭാവത്തെ നിനക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ നിനക്ക് അതിനെ കൈകാര്യം ചെയ്യാന്‍ കഴിയും. നീ അത് ചെയ്യാന്‍ പോകുകയാണ്.”

അദ്ദേഹം പറഞ്ഞു, “ഏത് അക്രമത്തിന് തുല്യമാണ്. അക്രമത്തിനുള്ള നിന്റെ കഴിവ് നി അംഗീകരിച്ച് കഴിഞ്ഞാല്‍ ദിവസവും അതിനെ എങ്ങനെ കൈകാര്യം ചെയ്യാനാവുമെന്ന് നിനക്ക് മനസിലാവും. അത് ഒരിക്കലും നിന്നെ വിട്ട് പോകില്ല. ജീവിതകാലം മുഴുവന്‍ നിന്റെ കൂടെയുണ്ടാവും. തിരിച്ചറിവ് നിന്റെ ജീവിതം രക്ഷിക്കും. പസഫിസത്തെ വേറൊരു രീതിയില്‍ നോക്കുന്നത് പോലെയാണ്. എനിക്ക് പസഫിസ്റ്റ് ആകണം.”

ഞാന്‍ പറഞ്ഞു, “ശരി Ammon ഞാന്‍ അത് ചെയ്യാം.” അദ്ദേഹം പറഞ്ഞു, “അത് പോരാ. 20 ആം നൂറ്റാണ്ടിന്റെ പകുതിയില്‍ വ്യാവസായിക അമേരിക്കയില്‍ ജനിച്ച വെള്ളക്കാരനാണ് നീ. ഈ സാമ്പത്തിക മുന്‍ഗണന, വംശ മുന്‍ഗണന, ലിംഗ മുന്‍ഗണന, തുടങ്ങിയ ആയുധങ്ങളണിഞ്ഞാണ് നീ ഈ ലോകത്തിലെത്തിയത്. നീ പസഫിസ്റ്റാവാന്‍ പോകുകയാണ്. നീ തോക്കുകള്‍, മുഷ്ടി, കടുത്ത ദേഷ്യത്തോടുള്ള വാക്കുകള്‍ ഇവയെല്ലാം നീ അടിയറവ് വെക്കുകയാണ്. മുന്‍ഗണനയുടെ ആയുധങ്ങളും നീ അടിയറവ് വെക്കും. പൂര്‍ണ്ണമായി നിരായുധനായി നീ ലോകത്തിലെക്ക് പോകും. ശ്രമിച്ച് നോക്കൂ.” Ammon 30 വര്‍ഷം മുമ്പ് മരിച്ചുപോയി. ഞാന്‍ ഇപ്പോഴും അദ്ദേഹത്തിന്റെ ഉപദേശത്തിലാണ്. എന്റെ ജീവിതത്തില്‍ നിലനില്‍ക്കുന്ന ഒരേ ഒരു സമരം അതാണ്.

എനിക്ക് ഈ പേര് കിട്ടിയത് പട്ടാളത്തിലായിരുന്നപ്പോഴാണ്. ഞാന്‍ ഉട്ടായില്‍ (Utah) നിന്നാണ് വന്നത്. ഉട്ടായില്‍ നിന്ന് വേറെ ആരെങ്കിലും വന്നതായി ആര്‍ക്കും അറിയില്ലായിരുന്നു. കത്ത് വരുമ്പോള്‍ തെരുവില്‍ നിന്ന് അവര്‍ അലറി വിളിക്കും “Utah!”, ഞാന്‍ പറയും “ഇതാ വരുന്നു സര്‍.” ടെക്സാസില്‍ നിന്നാരെങ്കിലുമുണ്ടെങ്കില്‍ അവരെ Tex എന്നും Louisiana ക്കാരെ Louise എന്നും ആയിരുന്നു വിളിച്ചിരുന്നത്. എന്തായാലും എന്റെ പേര് അങ്ങനെ പതിഞ്ഞു.

എന്നെ “U. Utah Phillips” എന്നാണ് അറിയപ്പെട്ടത്. അതൊരു രഹസ്യമാണ്. ഉട്ടായില്‍ ഞാന്‍ ആദ്യമായി എനിക്കിഷ്ടപ്പെട്ട സംഗീതം പഠിക്കുന്ന സമയത്ത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകാരന്‍ T. Texas Tyler ആയിരുന്നു. എന്റെ സുഹൃത്ത് ആയിരുന്ന Norman Ritchie എന്നെ U. Utah Phillips എന്ന് വിളിച്ച് തുടങ്ങി.

Industrial Workers of the World എന്ന എന്റെ യൂണിയനില്‍ ഇപ്പോള്‍ 50 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. ഈ ഒരേയൊരു സംഘടയുമായാണ് ഞാന്‍ ഇത് വരെ തകരാത്ത ബന്ധം കാത്തുസുക്ഷിച്ചിട്ടുള്ളത്.

ഞാന്‍ എന്നെ കണ്ടെത്താന്‍ ശ്രമിച്ചതുടങ്ങിയകാലത്ത്, ഞാന്‍ എന്റെ ജീവിതം പുനസൃഷ്ടിച്ച് തുടങ്ങിയകാലത്ത്, ഞാന്‍ ഉട്ട വിട്ട കാലത്ത് ആ മുതിര്‍ന്നവരെ കാണുകയും I sought them out. ഇതൊക്കെ പറയാനാവുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. എന്റെ ഗുരുക്കന്‍മാര്‍ ഒരു നൂറ്റാണ്ട് മുമ്പ് ജനിച്ചവരാണ്. 1890കളില്‍ ജനിച്ചവര്‍. Fred Thompson നേയും മറ്റ് മുതിര്‍ന്നവരേയും ഞാന്‍ ഓര്‍ക്കുന്നു. യൂണിയന്‍ പ്രവര്‍ത്തകരായി അവര്‍ ഒന്നാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തവരാണ്. Espionage Act നെ സഹിച്ചവരാണ്. വലിയ കുറ്റവിചാരണകള്‍ സഹിച്ചു. അത് വലിയ കാര്യമാണ്. വലിയ ദേശാഭിമാനവും സര്‍ക്കാരിന്റെ വലിയ ശക്തി തൊഴിലാളി പ്രസ്ഥാനങ്ങളെ തകര്‍ക്കുന്നതും(പ്രത്യേകിച്ച് റാഡിക്കല്‍ തൊഴിലാളി പ്രസ്ഥാനങ്ങളെ) യുദ്ധത്തിന്റെ ഫലങ്ങളാണ്. അത് രണാം ലോക മഹായുദ്ധത്തിലും സംഭവിച്ചു. എന്നാല്‍ IWW നന്നായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ശക്തമായ അടിച്ചമര്‍ത്തലിനും യുദ്ധത്തിനും ഇടയില്‍ ഞങ്ങള്‍ 8 മണിക്കൂര്‍ ജോലി, ഖനി സുരക്ഷാ നിയമങ്ങള്‍, ബാലവേല നിയമങ്ങള്‍ എന്നിവയൊക്കെയായി കടന്നുവന്നു. നാം ഇപ്പോഴും വിജയിച്ചുകൊണ്ടിരിക്കുന്നു. ഒപ്പം പരാജയപ്പെടുകയും ചെയ്യുന്നു.

Western Federation of Miners ല്‍ നിന്നാണ് Industrial Workers of the World തുടങ്ങിയതും വളര്‍ന്നതും. 1905 ല്‍ ആണ് അത് തുടങ്ങിയത്. അതത് വ്യവസായത്തിലുള്ളവര്‍ അതത് യൂണിയനുകളില്‍ പ്രവര്‍ത്തിക്കണം എന്ന ആശയമാണ് IWW ന്റെ അടിസ്ഥാന തത്വം.

Big Bill Haywood ല്‍ കൊളറാഡോയിലുണ്ടായിരുന്നു. ഒരു ശരിയായ അമേരിക്കക്കാരനായിരുന്ന Big Bill, IWW ന്റെ സ്ഥാപക നേതാക്കളിലൊരാളാണ്. Pony Express ഓടിച്ചിരുന്നത് അദ്ദേഹത്തിന്റെ അച്ഛനായിരുന്നു. കൊളറാഡോയിലെ Salt Lake ല്‍ ആയിരുന്നു അദ്ദേഹം ജനിച്ചത്. ഖനികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന അവിടെ അദ്ദേഹം കണ്ടു. അയിര് കുഴിച്ചെടുത്ത് യൂണിയന്‍ തീവണ്ടിയിലൂടെ യുണിയന്‍ മില്ലിലെത്തിക്കുന്നു. ഈ വ്യവസായത്തിലെ എല്ലാ ആളുകളും ഒരു യൂണിയനില്‍ പ്രവര്‍ത്തിക്കണം എന്ന് അദ്ദേഹം പറഞ്ഞു.

പരസ്പരം തമ്മിലടിക്കുന്ന തൊഴിലാളികളുടെ organized bodies ആയ AFL പോലുള്ള craft unionism ന് ബദലായാണ് വ്യാവസായിക യൂണിനിസം തുടങ്ങിയത്. വ്യാവസായിക യൂണിനിസം മാത്രമായിരുന്നില്ല അത്. അത് One Big Union, the OBU ആയിരുന്നു. എല്ലാ തരം വിദഗ്ദ്ധ, അവിദഗ്ദ്ധ തൊഴിലാളികളുടേയും വലിയ യൂണിയന്‍. വ്യാവസായിക ഡിപ്പാര്‍ട്ട്മെന്റായി വിഭജിച്ചിട്ടുള്ള അത് ഒരു സര്‍ക്കാര്‍ പോലെയായിരുന്നു. ഉത്പാദകരിലായിരുന്നു means of production. ലാഭത്തിനല്ലാതെ ആവശ്യത്തിന് വേണ്ടിയുള്ള ഉത്പാദനം. വേതന വ്യവസ്ഥയുടെ അന്ത്യം. മുതലാളിത്തത്തിനെതിരെ IWW ഒരു banzai charge ആണ് നടത്തിയത് എന്ന് John Greenway പറഞ്ഞു. അത് ശരിയാണ്.

ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം, Palmer Raids ന് ശേഷം യൂണിയനുകള്‍ ക്ഷയിച്ചുവന്നു. ഇപ്പോള്‍ നാം അനുഭവിക്കുന്നതിലും ഏറ്റവും മോശമായ സംഭവമായ Palmer Raids ന് ശേഷവും നാം നിലനിന്നു. ദീര്‍ഘകാലത്തിന് ശേഷം ഇപ്പോള്‍ യൂണിയനുകള്‍ വളരുകയാണ്.

Attorney General ആയ Palmer ആയിരുന്നു ആദ്യത്തെ ചുവപ്പ് ഭീതിക്ക് കാരണക്കാരന്‍. ഒന്നാം ലോക മഹായുദ്ധം നടന്ന ആ കാലത്താണ് റഷ്യന്‍ വിപ്ലവം കഴിഞ്ഞത്. ധാരാളം യൂണിയന്‍കാരെ ജയിലിലടക്കുകയും കുടിയേറ്റ തൊളിലാളികളെ തിരികെ അയച്ചും Attorney General ആയ Palmer വലിയ ചുവപ്പ് ഭീതിക്ക് തുടക്കം കുറിച്ചു. ഒരു യുദ്ധം പോലെയായിരുന്നു അത്. IWW നെ പിളര്‍ത്താന്‍ അവര്‍ ‍ശ്രമിച്ചെങ്കിലും അവര്‍ക്ക് വിജയിക്കാനായില്ല. ഞങ്ങള്‍ അതിജീവിക്കുകയും നിലനില്‍ക്കുകയും ചെയ്തു.

Palmer Raids ഉം Espionage Act ഉം നമ്മുടെ കാലവുമായുള്ള താരതമ്യം

രാജ്യത്തെ കോര്‍പ്പറേറ്റ് ഫാസിസ്റ്റുകള്‍ കൈയ്യേറുന്നതിലേക്കുള്ള തവളച്ചാട്ടമാണ് നാം നടത്തുന്നത്. കളിയാക്കുകയല്ല, നാം Weimar Republic ലാണ് ജീവിക്കുന്നത്. ചെറുപ്പക്കാര്‍ മനസിലാക്കേണ്ട മറ്റൊരു ഒരു കാര്യമുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പുള്ള ജര്‍മ്മനി, ഹിറ്റ്‌ലറുടെ വളര്‍ച്ച, നാസിസത്തിന്റെ വളര്‍ച്ച എന്തുകൊണ്ട് ജനങ്ങള്‍ ഒന്നും ചെയ്തില്ല? ജര്‍മ്മനിയിലെ കൊച്ചുകുട്ടികള്‍ അവരുടെ മുത്തച്ഛന്‍മാരോടും മുത്തശിമാരോടും ചോദിക്കുന്ന ചോദ്യമാണ്:”എന്തുകൊണ്ട് നിങ്ങള്‍ ഒന്നും ചെയ്തില്ല?” Weimar നെക്കുറിച്ച് വായിക്കുക. 1920 കളില്‍ ജര്‍മ്മനിയില്‍ ഫാസിസം വളര്‍ന്നതും ഇപ്പോള്‍ സംഭവിക്കുന്നതും തമ്മില്‍ താരതമ്യം ചെയ്തുനോക്കൂ.

ഏറ്റവും റാഡിക്കലായ കാര്യം ദീര്‍ഘകാലത്തെ ഓര്‍മ്മയാണ്. നമ്മില്‍ നിന്ന് ദീര്‍ഘകാലത്തെ ഓര്‍മ്മ ഇല്ലാതാക്കി. കുട്ടികളോട് ഞാന്‍ പറയുന്നു, നിങ്ങളുടെ ദീര്‍ഘകാലത്തെ ഓര്‍മ്മ അവര്‍ എടുത്തുകൊണ്ട് പോയി. അടുത്ത തകര്‍ച്ചയിലേക്ക് നിങ്ങള്‍ കുതിച്ച് ചാടുകയാണ്. കഴിഞ്ഞ ആഴ്ച്ച എന്ത് സംഭവിച്ചു എന്നത് നിങ്ങള്‍ക്ക് ഓര്‍ക്കാനാവുന്നില്ല. കാരണം ഈ ആഴ്ച്ചയിലെ തകര്‍ച്ചയില്‍ നിങ്ങള്‍ ചങ്ങലക്കിടപ്പെട്ടിരിക്കുന്നു.

അത് ഓഫ് ചെയ്യൂ. അതില്‍ നിന്ന് പിന്‍തിരിഞ്ഞ് നടക്കൂ. പ്രായമുള്ള ആളുകളെ കണ്ടെത്തൂ. ശരിക്കുള്ള പ്രായമുള്ളവര്‍. ആ ചരിത്രം അറിയാവുന്ന ആ ജീവിതം മുമ്പ് ജീവിച്ചവരെ കണ്ടെത്തൂ. ആ പഴയ ചരിത്രത്തിന്റെ ആഴങ്ങളിലേക്ക് പോകൂ. നാം നമ്മുടെ സംസ്കാരത്തെ കൌമാരക്കാരുടെ കമ്പോളം, ചെറുപ്പക്കാരുടെ കമ്പോളം, കല്യാണം കഴിഞ്ഞവരുടെ കമ്പോളം, പ്രായം കൂടിയവരുടെ കമ്പോളം എന്നൊക്കെ വിഭജിച്ചിരിക്കുകയാണ്. അത് ശരിയല്ല. ബഹുജനമാധ്യമങ്ങള്‍ അതിനെ സഹായിക്കുന്നു.

വര്‍ഷത്തിലൊരിക്കല്‍ ഞാന്‍ ടെലിവിഷന്‍ കാണും, എന്താണ് ആളുകളുടെ മനസിലൂടെ പോകുന്നത് എന്ന് മനസിലാക്കാന്‍. ചിത്രങ്ങളുടെ ആവൃത്തി വളരെ വളരെ വേഗത്തിലാണ്. എനിക്ക് അതിനെ പിന്‍തുടരാനാവുന്നില്ല. എനിക്ക് ടെലിവിഷനില്ല. എനിക്കതിഷ്ടമല്ല. ആളുകള്‍ അത് എങ്ങനെ കണ്ടിരിക്കുന്നു എന്ന് എനിക്ക് മനസിലാവുന്നില്ല. ചിത്രങ്ങളുടെ ആവൃത്തി വളരെ വേഗത്തിലാണ്. എനിക്കതെല്ലാം സ്വീകരിക്കാനാവുന്നില്ല. വേറെ രീതിയിലാണ് നാം ചിന്തിക്കുന്നത്. ടെലിവിഷന്‍ നമ്മുടെ ബോധത്തെ മാറ്റുന്നു. അങ്ങനെയല്ലായിരുന്നെങ്കില്‍ അവര്‍ അത് ഉപയോഗിക്കില്ലായിരുന്നു. അത് ബോധത്തെ മാറ്റാനുള്ള ഉപകരണമാണ്.

എനിക്ക് അവസാനമുണ്ടായിരുന്ന ടെലിവിഷന്‍ ഞാന്‍ വെടിവെച്ച് തകര്‍ത്തു. പിന്നീട് അത് കത്തിച്ച് കളഞ്ഞു. പിന്നീട് നല്ലതായി എനിക്ക് തോന്നി. അതിന് ശേഷം ആ വിഢിത്തം നിറഞ്ഞ സാധനം ഞാന്‍ സ്വന്തമാക്കിയിട്ടില്ല.

കുട്ടികളെ ടെലിവിഷന്റെ മുമ്പില്‍ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് – ലോക സമയത്തിന്റേയും(world time) സ്വപ്ന സമയത്തിന്റേയും(dreamtime) പാലത്താലാണ് കുട്ടികള്‍ ജനിക്കുന്നത്. അവര്‍ എപ്പോഴും അങ്ങോട്ടുമിങ്ങോട്ടും പൊയ്ക്കൊണ്ടിരിക്കുന്നു. അവര്‍ എവിടെയാണെന്ന് നിങ്ങള്‍ക്കറിയാന്‍ കഴിയില്ല. അവര്‍ സ്വപ്ന സമയത്തിന്റെ വശത്ത് നില്‍ക്കുമ്പോള്‍ നിങ്ങള്‍ അവരോടൊപ്പമുണ്ടാകണം. അല്ലാതെ അവരെ ലോകസമയത്തെക്ക് പിടിച്ച് തള്ളി യാഥാര്‍ത്ഥ്യങ്ങള്‍ അവരെ രക്ഷിക്കുമെന്ന് കരുതരുത്.

കഥകള്‍ കുട്ടികള്‍ക്ക് മനസിലാകും. ഒരു പ്രത്യേക തരത്തിലുള്ള മായാജാലവും അവര്‍ക്ക് മനസിലാകും. മനസിന് എല്ലാക്കാര്യവും explicit ആകണമെന്നില്ല എന്നതും അവര്‍ക്കറിയാം. നാം കുട്ടികളെ അവരുടെ imagination ല്‍ നിന്ന് മോഷ്ടിക്കുകയാണ്. imagination നെ തുറന്നുവിടുന്നു എന്നതാണ് റേഡിയോയുടെ മഹത്വം എന്ന് എന്റെ ഭാര്യ പറയാറുണ്ട്. അവിടെ നിങ്ങള്‍ ചിത്രങ്ങള്‍ സൃഷ്ടിക്കുകയാണ്. എന്നാല്‍ ടെലിവിഷന്‍ നിങ്ങള്‍ക്ക് വേണ്ടി ചിത്രങ്ങള്‍ നല്‍കുന്നു. കുട്ടികള്‍ക്ക് ഒരു കാപ്പി പെട്ടി എടുത്ത് അതിനെ ഒരു സ്പേസ് ഷിപ്പ് ആക്കിമാറ്റാനാവും. നിങ്ങളാണ് കഥ സൃഷ്ടിക്കുന്നത്. നിങ്ങള്‍ക്ക് ഒരു കഥയുണ്ടെങ്കില്‍ , അത് അഭിനയിപ്പിക്കണമെങ്കില്‍, നിങ്ങള്‍ ഒരു വസ്തുവിനെ സൃഷ്ടിച്ച് അതിനെക്കൊണ്ട് അഭിനയിപ്പിക്കുന്നു. ടെലിവിഷന്‍ ഇതെല്ലാം പിന്നിലേക്ക് കൊണ്ടുപോകുന്നു. ആ വസ്തു വാങ്ങാതെ നിങ്ങള്‍ക്ക് ആ കഥ പാടില്ല എന്നാണ് അത് പറയുന്നത്. നമ്മുടെ ജന്മസ്വഭാവത്തിന് തികച്ചും എതിരായ കാര്യം. നമ്മുടെ സ്വാഭാവിക സ്വഭാവത്തിലേക്ക് തിരിച്ച് വരാന്‍ നമുക്ക് അതിശക്തമായി അദ്ധ്വാനിക്കേണ്ടിവരുന്നു. അതാണ് ഞാന്‍ ചെയ്യുന്നതില്‍ ഒരു കാര്യം.

മൈല്‍സ് ഹോര്‍ടണ്‍ (Myles Horton) ലോകത്തിലെ ഏറ്റവും നല്ല വിദ്യാഭ്യാസ വിദഗ്ദ്ധനാണ്. എനിക്കദ്ദേഹത്തെ അറിയാം. ഒരു സമൂദത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നത്തിന്റെ പരിഹാരം Highlander തത്വമാണ്. കുറച്ച് ദിവസം വട്ടംകൂടിയിരുന്ന് മറ്റുള്ളവരോട് സ്വന്തം ജീവിത അനുഭവം പറയുന്നത് വഴി അവസാനം പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാവും. ജനങ്ങള്‍ ഒന്നിച്ച് വന്ന് അങ്ങനെ ചെയ്യാന്‍ വേണ്ടിയാണ് Highlander School നിര്‍മ്മിച്ചത്.

അവര്‍ക്ക് വേണ്ടി ആഹാരം അവിടെ വെക്കുന്നു. താമസിക്കാന്‍ സ്ഥലം കൊടുക്കുന്നു. വക്കീലിന്റെ സേവനം പോലുമവിടെ ലഭിക്കും. റോസാ പാര്‍ക്സ് (Rosa Parks) അവിടെയായിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് അവിടെയായിരുന്നു. ഓര്‍ക്കുന്നുണ്ടോ, ’60 കളില്‍ John Birch Society പറഞ്ഞില്ലേ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് കമ്യൂണിസ്റ്റ് പരിശീലന സ്കൂളിലാണെന്ന്? Highlander നെക്കുറിച്ചായിരുന്നു അത്.

മൈല്‍സിന്റെ ആശയമായിരുന്നു അത്. അദ്ദേഹം വലിയ ഒരു സംഘാടകനായിരുന്നു. ഒരു ചെറു നഗരത്തില്‍ സംഘടനാ പ്രവര്‍ത്തനം നടത്തിയിരുന്ന കാലത്തെ ഒരു സംഭവം അദ്ദേഹം ഒരിക്കല്‍ എന്നോട് പറഞ്ഞു. നഗരത്തിലെ ഗുണ്ടകള്‍ യൂണിയന്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അക്രമാസക്തമായ കാലമായിരുന്നു അത്. മൈല്‍സിന്റെ ജീവന് ഭീഷണിയുള്ളതിനാല്‍ preacher ഒരു തോക്ക് (horse pistol) അദ്ദേഹത്തിന്‍ നല്‍കി. എന്നാല്‍ അത് തകര്‍ന്നതായിരുന്നു. കൂടാതെ ഉണ്ടയും ഇല്ലായിരുന്നു. അത് എങ്ങനെ ഉപയോഗിക്കണമെന്നത് പോലും മൈല്‍സിന് അറിയില്ലായിരുന്നു.

ഒരു ദിവസം മൈല്‍ ജനാലയിലൂടെ റോഡിലേക്ക് നോക്കി നില്‍ക്കുന്ന അവസരത്തില്‍ വലിയ കറുത്ത കാര്‍ പാഞ്ഞ് വന്ന് വീടിന്റെ മുമ്പില്‍ വന്നു നില്‍ക്കുന്നതായി കണ്ടു. അതില്‍ നിന്ന് മൂന്ന് ഗുണ്ടകള്‍ ഇറങ്ങി. മൈല്‍സ് ജനാല തുറന്ന് തോക്ക് പുറത്ത് കാണിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു, “അതേ, എനിക്ക് നിങ്ങളോടൊരു കാര്യം പറയാനുണ്ട്.” അവര്‍ അദ്ദേഹത്തെ നോക്കിക്കൊണ്ടു പറഞ്ഞു, “ഹോര്‍ട്ടണ്‍, ഞങ്ങള്‍ക്ക് നിങ്ങളില്‍ നിന്ന് ഒന്നും കേള്‍ക്കാനില്ല.” അദ്ദേഹത്തിന്റെ മറുപടി, “ഉണ്ട്. എനിക്ക് പറയാനുണ്ട്. നിങ്ങള്‍ സംഘടിതരല്ല.” അവര്‍ക്കൊന്നും മനസിലായില്ല. അദ്ദേഹം തുടര്‍ന്നു, “നോക്ക്, എന്നെ കൊല്ലാന്‍ വേണ്ടി നിങ്ങള്‍ മുകളിലേക്ക് വരികയാണ്. നിങ്ങള്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് വരും. ആദ്യം വരുന്ന ആളിനെ ഞാന്‍ വെടിവെക്കും. രണ്ടാമത്തെ ആളിനേയും ചിലപ്പോള്‍ ഞാന്‍ വെടിവെക്കും. മൂന്നാമത്തെ ആളാവും എന്നെ നേരിടുക. അപ്പോള്‍ നിങ്ങളില്‍ ആരാണ് ആദ്യം വരുന്നത്. നിങ്ങള്‍ സംഘടിക്കണം.” അവര്‍ പരസ്പരം എന്തോ സംസാരിച്ച് വേഗം കാറില്‍ കയറി പോയി. മൈല്‍സിന് അത് ചെയ്യാനാവും.

ഒരിക്കല്‍ നേതൃത്വ ഗുണത്തെക്കുറിച്ച് പ്രഭാഷണം നടത്താന്‍ മൈല്‍സ് ഹോര്‍ട്ടണിനെ ആരോ വിളിച്ചു. അദ്ദേഹം ആ നഗരത്തില്‍ എത്തി. പക്ഷേ വിലാസം എഴുതിയ പേപ്പര്‍ നഷ്ടപ്പെട്ടതിനാല്‍ എങ്ങോട്ട് പോകണമെന്ന് അദ്ദേഹത്തിനറിയല്ലായിരുന്നു. നഗരത്തിന്റെ പ്രധാന ഭാഗത്ത് എത്തിയ അദ്ദേഹം ഒരു കൂട്ടം ആളുകള്‍ ഒരു ഹാളിലേക്ക് കയറിപ്പോകുന്നത് കണ്ടു. അദ്ദേഹം അവരെ പിന്‍തുടര്‍ന്നു. ആ ഹാളില്‍ പ്രഭാഷകന്റെ പേരിന്റെ സ്ഥാനത്ത് തന്റെ പേര് കണ്ട അദ്ദേഹം സ്റ്റേജില്‍ കയറി കസേരയില്‍ ഇരുന്നു. എല്ലാവരും ഇരുന്ന ശേഷം പ്രഭാഷണം തുടങ്ങി. അദ്ദേഹം ഇങ്ങനെ പറഞ്ഞു, “എവിടേക്കാണ് പോകേണ്ടത് എന്ന് കൃത്യമായി അറിയാവുന്ന ഒരു കൂട്ടം ആളുകളെ പിന്‍തുടരുകയും പിന്നീട് അവരെല്ലാം ഇരുന്നതിന് ശേഷം എഴുനേറ്റ് നിന്ന് അവരോട് നേതൃത്വത്തെക്കുറിച്ച് സംസാരിക്കുന്നതിനേയാണ് നേതൃത്വഗുണം എന്ന് വിളിക്കുന്നത്.”

Highlander നെ ക്കുറിച്ച് നല്ല ഒരു പുസ്തകമുണ്ട്. Seeds of Fire, Seeds of Change. Long Haul എന്നത് മൈല്‍സ് ഹോര്‍ട്ടണിന്റെ ആത്മകഥയാണ്. എല്ലാവരും ഹോര്‍ട്ടണിനെ വായിച്ചിരിക്കണം. Ammon Hennacy പറഞ്ഞതാണ്, “നിങ്ങള്‍ക്കൊരു ഗുരുവോ, നായകനോ ഉണ്ടെങ്കില്‍ അയാള്‍ മരിച്ചു എന്ന് ഉറപ്പാക്കാണം. അല്ലെങ്കില്‍ അയാള്‍ എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാല്‍ നിങ്ങളുടെ കോട്ട തകരും.” അത് നല്ല ഒരു ഉപദേശമാണ്. [പക്ഷേ നമ്മുടെ സുധാമണിയുടെ കാര്യത്തില്‍ അത് സംഭവിച്ചില്ല. വിഢികള്‍ ഇപ്പോഴും വാലേതൂങ്ങി പോകുന്നുണ്ട്.]

“എനിക്ക് പ്രീയപ്പെട്ട വേറൊരാളാണ് Idaho Blackie. അദ്ദേഹവും അവിടെയുണ്ടായിരുന്നു. കാട്ടില്‍ പണിയെടുക്കാന്‍ പോകുമായിരുന്നു അദ്ദേഹം. ഐഡഹോയിലെ ഹെയ്ഡന്‍ തടാകത്തിനടുത്ത് അദ്ദേഹം cabin നിര്‍മ്മിച്ചു. വടക്കേ ഐഡഹോയിലേക്ക് നീങ്ങിയ നവ നാസികളായ Church of Aryan Nations ന്റെ ആസ്ഥാനമായിരുന്നു ഹെയ്ഡന്‍ തടാകം. Reverend Butler ഉം കൂട്ടരും. Church of Aryan Nations ന്റെ സ്ഥലത്തിന്റെ നേരെ എതിര്‍വശത്തായിരുന്നു cabin. അത് സ്വര്‍ഗ്ഗത്തിലെ വിവാഹമായിരുന്നില്ല എന്ന് പറയേണ്ടല്ലോ.

അദ്ദേഹം ജീവിച്ചിരുപ്പമുണ്ടോ എന്നറിയാന്‍ ഞാന്‍ ഒരിക്കല്‍ അവിടെ പോയി. കാട്ടില്‍ താറാവിനെ വേട്ടയാടാന്‍ പോയിരിക്കുകയാണെന്ന് അറിഞ്ഞു. ഒരണ്ണത്തെ വെടിവെച്ചിട്ടു. പക്ഷേ അത് വീണത് Church of Aryan Nations ന്റെ സ്ഥലത്താണ്. മിക്ക നവനാസികള്‍ ക്രിസ്ത്യാനികളാണെന്നാണ് പറയുന്നത്. അവിടെ ഒരു സ്കൂള്‍ ഉണ്ടായിരുന്നു. ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ അവിടെ പഠിപ്പിക്കുന്നു. കൊച്ച് ഫാസിസ്റ്റ് കുഞ്ഞുങ്ങള്‍ Klaus Barbie പാവകളുമായി കളിക്കുന്നത് കാണാമായിരുന്നു അവടെ. ഞാന്‍ ഉണ്ടാക്കിപ്പറയുന്നതല്ല കേട്ടോ.

അദ്ദേഹം പോയി പള്ളിയുടെ പിറകില്‍ നിന്ന് താറാവിനെ എടുത്തു. അപ്പോള്‍ പള്ളിയില്‍ നിന്ന് Reverend Butler ഇറങ്ങിവന്നു. They altercated some—fun to watch—and it got to be rancorous, though. അവസാനം ഇത് ആര്യന്‍ മാന്യന്‍മാരെ പോലെ ഈ പ്രശ്നത്തിന് തീര്‍പ്പ് കല്‍പ്പിക്കാം എന്ന് പറഞ്ഞു. അത് സാരമില്ല. നിങ്ങള്‍ താറാവിനെ എടുത്തോളൂ എന്ന് Blackie യും.

മറ്റ് മാധ്യമങ്ങളില്‍ നിന്ന് നിങ്ങള്‍ വ്യത്യസ്ഥമാണ്. അത് എന്നേക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്കറിയാം. അതുകൊണ്ടാണ് നിങ്ങളത് ചെയ്യൂന്നത്. ബദല്‍ മാധ്യമപ്രവര്‍ത്തനമാണ് നിങ്ങള്‍ ചെയ്യുന്നത്. നമ്മള്‍ നമ്മുടെ കളി ശരിക്ക് ചെയ്താല്‍ നമുക്ക് സമയമുണ്ടെങ്കില്‍ ഉടന്‍ തന്നെ അത് ബദല്‍ മാധ്യമമല്ലാതാവും. അവര്‍ പണം ഉപയോഗിച്ചാണ് യുദ്ധം ചെയ്യുന്നതെന്ന് നമുക്കറിയാം. നാം സമയം ഉപയോഗിച്ചുമാണ് യുദ്ധം ചെയ്യുന്നത്. നമുക്ക് സമയം ഇല്ലാതാകുന്നതിന് മുമ്പ് അവര്‍ക്ക് പണം ഇല്ലാതാവും. അതുകൊണ്ട് നമുക്ക് ക്ഷമ വേണം. നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യുക ഞാന്‍ എന്റെയും. നാം ഒന്നായി അവരെ മറികടക്കും.

നാം ബദല്‍ ആയി നിലനില്‍ക്കുന്നത് നാണക്കേടാണ്. എന്നാല്‍ നാം ജീവിക്കുന്നത് മുതലാളിത്ത പരിസ്ഥിതിയിലാണ്. നന്മയേക്കാള്‍ least commendable ഗുണങ്ങളായാ ആര്‍ത്തി, അസൂയ തുടങ്ങിയ മനുഷ്യ psyche യാല്‍ നിര്‍മ്മിച്ച മുതലാളിത്ത വ്യവസ്ഥയിലാണ് നാം ജീവിക്കുന്നത്. സാമൂഹ്യ റേഡിയോയില്‍, പൈറേറ്റ് റേഡിയോയില്‍, ബദല്‍ സംഗീത വിതരണത്തില്‍ പ്രവര്‍ത്തിക്കുന്ന നാം ഏറ്റവും നല്ലതിനെ ജനങ്ങളുടെ നന്മയെ കണ്ടെത്താന്‍ ശ്രമിക്കുന്നു. പഴയ ലോകത്തിനകത്ത് പുതിയ ലോകം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍

ഇതിലെല്ലാം ഞാന്‍ ദോഷൈകദൃക്കാകുന്നില്ല. ഇപ്പോള്‍ തന്നെ ധാരാളം നല്ല കാര്യങ്ങള്‍ ചെയ്യുന്ന ധാരാളം നല്ല ആള്‍ക്കാര്‍ നമുക്ക് ചുറ്റുമുണ്ട്. അതിനാല്‍ എനിക്ക് ദോഷൈകതൃക്കാവാന്‍ കഴിയില്ല. ലോകത്തെ നിങ്ങള്‍ മുകളില്‍ നിന്ന്, FOX ല്‍ നിന്നോ, CNN ല്‍ നിന്നോ, നോക്കിയില്‍. എനിക്ക് വലിയ മനക്ലേശമുണ്ടാകും. ലോകം തകരാന്‍ പോകുന്നു എന്ന് തോന്നും. അതെല്ലാം നിര്‍ത്തിവെച്ചിട്ട് നിങ്ങള്‍ പുറത്തേക്കിറങ്ങിയാല്‍, ആളുകളോടൊപ്പം സഞ്ചരിച്ചാല്‍, നല്ല കാര്യങ്ങള്‍ ചെയ്യുന്ന ധാരാളം നല്ല മനുഷ്യരെ നിങ്ങള്‍ക്ക് കാണാനാവും. ദോഷൈകദൃക്കാവുന്നതില്‍ നിന്ന് അതെന്നെ തടയുന്നു. എനിക്ക് വിശ്വാസമുണ്ട്. വിശ്വാസമില്ലാതെ ജീവിക്കാനാവുമോ?

സംഗീത വ്യവസായം സംഗീത രാക്ഷസനാണ്. I bailed on them. ഉട്ട വിട്ട ശേഷം ഞാന്‍ എത്തിച്ചേര്‍ന്നത് ന്യൂയോര്‍ക്കിലായിരുന്നു. വെള്ളം നഷ്ടപ്പെട്ട മീനിന്റെ അവസ്ഥയായിരുന്നു എന്റേത്. നാടോടി ഗാനങ്ങള്‍ പാടുന്ന ആളെണെന്ന് എനിക്ക് സ്വയം പറയേണ്ടിവന്നു. എന്നേയും Rosalee Sorrels നേയും മാനേജ് ചെയ്യാനായി ഒരാള്‍ ന്യൂയോര്‍ക്കിലുണ്ടായിരുന്നു. ന്യൂയോര്‍ക്കിലെ ഏറ്റവും സത്യസന്ധനായ മാനേജറാണ് അദ്ദേഹമെന്നായിരുന്നു ഞങ്ങളെ പറഞ്ഞ് ധരിപ്പിച്ചിരുന്നത്. ന്യൂയോര്‍ക്ക് നഗരത്തിലെ “scrupulously honest” ആയയാള്‍ മറ്റെല്ലായിടത്തും ജയിലില്‍ പോകാന്‍ തക്ക കുറ്റങ്ങള്‍ ചെയ്യുന്നയാളാണെന്ന് ഞങ്ങള്‍ക്ക് മനസിലാവാന്‍ ഒരു വര്‍ഷമെടുത്തു. ഞാന്‍ അവിടെ നിന്ന് രക്ഷപെട്ടു. പക്ഷേ ഞാന്‍ ചെയ്തതൊന്നും എന്റെ സ്വന്തമല്ല എന്ന സത്യം ഞാന്‍ മനസിലാക്കി. ഞാന്‍ നല്ല Wobbly ആയിരുന്നു. means of your production നിങ്ങളുടെ തന്നെ ഉടമസ്ഥതയിലാവണം. കലാകാരന്‍മാരല്ലാത്ത ആളുകളോട് സൃഷ്ടിപരമായ തീരുമാനങ്ങള്‍ abdicate ചെയ്യേണ്ടതായി വരുന്നു. ഇനി അങ്ങനെ ചെയ്യില്ല എന്ന് ഞാന്‍ തീരുമാനിച്ചു.

ആ trade പഠിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. ആ trade നല്ല, ഭംഗിയുള്ള, elegant, വളരെ fruitful trade ആണ്. അതുപയോഗിച്ച് എനിക്ക് കൊലചെയ്യാതെ ജീവിതവൃത്തി കണ്ടെത്താനാവും. കൊലചെയ്യാതെ ജീവിതവൃത്തി കണ്ടെത്തുക എന്നത് എന്നെ സംബന്ധിച്ചടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ്. നാടോടി ഗാനങ്ങളുടെ ലോകം ഞാന്‍ കണ്ടെത്തി. രാജ്യം മുഴുവനുള്ള നാടോടി ഗാന സമൂഹത്തെ കണ്ടെത്തി. ചെറു പാട്ടുകാരുടെ കൂട്ടം, ചെറിയ പരിപാടികള്‍ എല്ലാം Spirit of the Woods, Manistee, Michigan ഒക്കെയുണ്ട്. നാടോടി ഗാന പരിപാടികള്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ധാരാളമാളുകളുണ്ട്. ഞാന്‍ സംഘത്തിന്റെ ഭാഗമെന്ന് നിലയില്‍ ചെറു നഗരങ്ങളിലെത്തുകയും അവിടെ സംഗീതപരിപാടികള്‍ നടത്തുകയും ചെയ്യും. കഴിഞ്ഞ 35 വര്‍ഷമായി ഈ പണിയാണ് ഞാന്‍ ചെയ്യുന്നത്. എനിക്ക് മേലധികാരികളില്ല. അതുകൊണ്ട് എല്ലാ സൃഷ്ടിപരമായ തീരുമാനങ്ങളും ഞാനാണെടുക്കുന്നത്.

വളരെ അത്ഭുതകരമായ രീതിയിലാണ് നാടോടിഗാന പ്രസ്ഥാനം വളരുന്നത്. ആളുകള്‍ യന്ത്രങ്ങള്‍ ഓഫ് ചെയ്ത് വെച്ചിട്ട് ഒത്തുചേര്‍ന്ന് സംഗീതവും ആഹാരവും പങ്കുവെക്കുന്ന വിശുദ്ധമായ പ്രവര്‍ത്തനം. സംഗീതക്കൂട്ടം, നാടോടിഗാനക്കൂട്ടം, campouts പോലുള്ള കാര്യങ്ങള്‍. കുട്ടികളെ അവര്‍ പരസ്പരം പരിപാലിക്കുന്നു, potlucks. മാധ്യമങങളുടെ ശ്രദ്ധകിട്ടാതെ ഇത്തരം പരിപാടികള്‍ നഗരങ്ങള്‍ തോറും നടക്കുന്നു. മാധ്യമ റഡാറുകള്‍ക്ക് താഴെ അവര്‍ ശ്രദ്ധിക്കാതെ ഈ സമൂഹം വളരുന്നു. നാം ഇനിമേല്‍ ബദലുകളല്ല.

John R. Cash ഒരിക്കല്‍ എന്നെ വിളിച്ചു. Austin ല്‍ outlaw country singers ന് വേണ്ടി ചിത്രങ്ങള്‍ വരക്കുന്ന Paul Milosevich എന്ന ഒരാളുണ്ടായിരുന്നു. outlaw country music ഉം Nashville country music ഉം തമ്മിലുള്ള വ്യത്യാസം ഞാന്‍ കണ്ടുപിടിച്ചു. outlawക്കാര്‍ വൃത്തികെട്ട തൊപ്പിയാണ് ധരിക്കുന്നത്. Nashvilleക്കാര്‍ വൃത്തിയുള്ള വെളുത്ത തൊപ്പിയും. നിങ്ങള്‍ക്ക് outlaw ആകണമെങ്കില്‍ നിങ്ങള്‍ തൊപ്പിയെടുത്ത് റോഡിലോടുന്ന ലോറിയുടെ മുന്നിലെക്കിടുക. നാലഞ്ച് ലോറികള്‍ അതിന് മേലെ കയറി പോയതിന് ശേഷം അതെടുക്കുക. നിങ്ങള്‍ outlaw ആയി. എനിക്കതറിയാം.

ഞാന്‍ സൃഷ്ടിച്ച ഒരു കൂട്ടം പാട്ടുകള്‍ Paul Milosevich എടുത്തിട്ടുണ്ട്. ജോണി ക്യാഷ് എന്ന John R. Cash ഒരിക്കല്‍ Paul നോട് പറഞ്ഞു, “എനിക്ക് ഈ പാട്ടുകള്‍ റിക്കോഡ് ചെയ്യാനാഗ്രഹിക്കുന്നു. അതിന് നിങ്ങള്‍ ആദ്യം ഉട്ടയോടാണ് ചോദിക്കേണ്ടതെന്നും, അദ്ദേഹം ലൈസന്‍സ് ചോദിച്ചേക്കാം എന്നും Paul അദ്ദേഹത്തോട് മറുപടി പറഞ്ഞു. അങ്ങനെയാണ് ഈ പകര്‍പ്പവകാശ നിയമങ്ങളെഴുതപ്പെട്ടിരിക്കുന്നത്. ഉട്ട നല്ല മനുഷ്യനാണ് അതുകൊണ്ട് അദ്ദേഹത്തെ നേരിട്ട് വിളിക്കാമെന്ന് ക്യാഷ് പറഞ്ഞു. ഈ പാട്ടുകള്‍ റിക്കോഡാക്കാനാഗ്രഹിക്കുന്നു എന്ന് ക്യാഷ് എന്നെ വിളിച്ച് അനുവാദം ചോദിച്ചു. ഞാന്‍ അതിനെ അനുകൂലിച്ചില്ല.

അതിനെക്കുറിച്ച് ഞങ്ങള്‍ ധാരാളം സംസാരിച്ചു. “ഈ വ്യവസായിത്തിനായി ഒന്നും സംഭാവന ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ ചെയ്യുന്നതിനെ ഞാന്‍ തെറ്റെന്ന് പറയുന്നില്ല. അതിനെ admire ചെയ്യുന്നു. എന്നാല്‍ ഈ വ്യാളിക്ക് തീറ്റകൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.” എന്ന് ഞാന്‍ പറഞ്ഞു. “ഇതിവഴി നിങ്ങള്‍ക്ക് നേടാനാവുന്ന പണത്തെക്കുറിച്ചോര്‍ക്കൂ. അത് ഒത്തുകൂട്ടി നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും ചിലവഴിക്കാം” എന്നാണ് അവര്‍ പറഞ്ഞ മറുപടി. “പ്രീയപ്പെട്ട ക്യാഷ്. പണം വെടിയുണ്ടകളാണെന്ന് കരുതൂ. വിപ്ലവകാരികളും പട്ടാളവും യുദ്ധത്തിനായി യുദ്ധക്കളത്തിലേക്ക് ഇറങ്ങി. പട്ടാള നേതാവ് പറഞ്ഞു, വെടിയുണ്ടകള്‍ നമുക്ക് പങ്കുവെക്കാം. ഞാന്‍ എഴെണ്ണവും നിങ്ങള്‍ മൂന്നെണ്ണവും എടുത്തോളൂ. ഇനി യുദ്ധം ചെയ്യൂ. നിങ്ങള്‍ പറയൂ ആരുജയിക്കും?” എന്ന് ഞാനും മറുപടി പറഞ്ഞു. ധാരാളം ആളുകള്‍ എനിക്കെതിരായി. ആ കരാര്‍ സ്വീകരിക്കാത്തതിന് Melvina Reynolds എന്നോട് ദേഷ്യപ്പെട്ടു. ധാരാളം പ്രാവശ്യം ആ കരാര്‍ സ്വീകരിക്കുന്നതിനടുത്തായിരുന്നു ഞാന്‍.

അവസാനം പ്രശ്നത്തിന് ഒരു തീര്‍പ്പുണ്ടാക്കണമെന്ന് ഞാന്‍ കരുതി. Santa Rosa യുടെ ഫോണ്‍ എനിക്ക് വന്നു. അവര്‍ ഒരു സമാധാന കേന്ദ്രം തുറക്കാന്‍ പോകുന്നു എന്ന് അറിയിച്ചു. അവിടെ എന്നോട് പാട്ട് പാടണമെന്ന് ആവശ്യപ്പെട്ടു. Father Daniel Berrigan ഉം അവിടെയുണ്ടായിരുന്നു. അദ്ദേഹത്ത് ഈ പ്രശ്നത്തിന്റെ പരിഹാരത്തെക്കുറിച്ച് ചോദിച്ചു. “വൃത്തികെട്ട പണമുപയോഗിച്ച് എന്തെല്ലാം ചെയ്യാമെന്ന് അവര്‍ എല്ലായിപ്പോഴും പറഞ്ഞുകൊണ്ടിരിക്കും,” ഇങ്ങനെ പറഞ്ഞ് അദ്ദേഹം നടന്ന് പോയി.

ലൈസന്‍സ് എടുക്കേണ്ടത് അത്യാവശ്യമായതിനാല്‍ ഞാന്‍ ഒരു കുറുക്കുവഴി സ്വീകരിച്ചു. എന്റെ പാട്ട് ആര്‍ക്കെങ്കിലും റിക്കോഡാക്കാനാഗ്രിഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് അത് ചെയ്യാം എത്ര ചെറിയ കമ്പനിയാണെങ്കിലും അങ്ങനെ ചെയ്യാം. ഞാന്‍ നിങ്ങള്‍ക്കെതിരെ കേസ് എടുക്കില്ല. ഇനി ആരെങ്കിലും ലൈസന്‍സ് ആവശ്യപ്പെട്ടാലോ. വ്യാവസായിക പാട്ടുകാര്‍ക്കോ മറ്റോ. അതിനായി ഞാന്‍ busker’s fund എന്ന പേരില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ചു. അതിലേക്ക് വന്ന പണം ഞാന്‍ കണ്ടിട്ടേയില്ല. ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്ത നാടോടിപ്പാട്ടുകാര്‍ക്ക് ആരോഗ്യ പരിപാലനത്തിന് എന്നെ മറികടന്ന് ചിലവാക്കപ്പെട്ടു.

പാട്ട് എഴുതിയുണ്ടാക്കുന്ന പണം എനിക്ക് വേണ്ട. പാട്ട് എഴുതി പണമുണ്ടാക്കുന്ന ധാരാളമാളുകളുണ്ട്. അതില്‍ തെറ്റില്ല. ഞാന്‍ ഒരു അരാജകവാദിയാണ്(anarchist). ഞാന്‍ മറ്റുള്ളവര്‍ക്കായി നിയമങ്ങള്‍ സൃഷ്ടിക്കില്ല. ഞാന്‍ എനിക്ക് വേണ്ടിമാത്രമാണ് നിയമങ്ങളുണ്ടാക്കുന്നത്. കൊറിയയിലായിരുന്നപ്പോള്‍ ഞാന്‍ കണ്ടതിന്റേയും അനുഭവിച്ചതിന്റേയും ഒരു penance ആണത്. അവിടെയാണ് നമ്മള്‍ തുടങ്ങിയത്, അല്ലേ.

Peace and Freedom പാര്‍ട്ടിയുടെ പേരില്‍ ഞാന്‍ US Senate ലേക്ക് 1968 ല്‍ മത്സരിച്ചു. ഞങ്ങള്‍ക്ക് 6,000 വോട്ട് കിട്ടി. അത് കഴിഞ്ഞു. ഉട്ടായില്‍ അധികം പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

ഒരു warehouse ന്റെ പിറകിലുള്ള ചെറിയ മുറിയില്‍ ഒരു വര്‍ഷം താമസിച്ചു. Utah Migrant Council ന്റെ ചില പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. Ammon ഫിനിക്സിലെക്ക് പോയതിനാല്‍ Joe Hill House വീണ്ടും തുടങ്ങി. അദ്ദേഹത്തിന് പ്രായം ഏറെയായിരുന്നു.

അവസാനം എനിക്ക് ഇനി പോകാനിടമില്ലാതായി. ജോലി കിട്ടാതെയായി. അപ്പോള്‍ Rosalee Sorrels പോലുള്ള സുഹൃത്തുക്കള്‍ ഉട്ട ഉപേക്ഷിക്കാനും കഥ പറഞ്ഞും പാട്ട് പാടിയും ജീവിതവൃത്തി കണ്ടെത്താനും ഉപദേശിച്ചു. ഉട്ടയില്‍ അത് കുറ്റകൃത്യമായോ ചിന്തിക്കാന്‍ പറ്റാത്തതോയായാണ് കരുതുന്നത്.

ഞാന്‍ ഒരു സന്നദ്ധ പ്രവര്‍ത്തകനാണ്. ഞാന്‍ 75,000 ഘനയടി റിക്കോഡിങ് കൈകാര്യം ചെയ്തിട്ടുണ്ട്. വിവര ജങ്കിക്ക് അതൊരു സ്വര്‍ഗ്ഗമാണ്. archival science പഠിക്കുന്നത് എനിക്ക് ഇഷ്ടമാണ്. എന്റെ വീട്ടില്‍ ഇപ്പോഴും ഒരു ചെറിയ വായനശാലയുണ്ട്. വീട്ടിലായിരിക്കുന്ന സമയത്ത് ഞാന്‍ അവിടെയായിരിക്കും സമയം ചെലവഴിക്കുന്നത്.

Archival science ഇന്ന് വലിയ ഒരു പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഇലക്ട്രോണിക് മാധ്യമമാണ് കാരണം. ഇലക്ട്രോണിക് സംഭരണവും പുറത്തെടുക്കലും. ധാരാളം hotshot, fancy, high-tech സെയില്‍സ് മാന്‍മാര്‍ archivistsക്ക് തെറ്റുകളുള്ള ധാരാളം ഹാര്‍ഡ്‌വെയറുകളും സോഫ്റ്റ്‌വെയറുകളും വില്‍ക്കുകയുണ്ടായി. Library of Congress ന് എത്ര പുസ്തകങ്ങള്‍ നഷ്ടമായി എന്നറിയാമോ? ദശലക്ഷക്കണക്കിന് പുസ്തകങ്ങള്‍. കാരണം electronic storage system ല്‍ നിന്ന് ചിത്രങ്ങള്‍ അപ്രത്യക്ഷമായി. അത് ഒരിക്കലും തിരിച്ച് കിട്ടാത്തവിധം നഷ്ടമായി.

Utah state archives ല്‍ ഏറ്റവും durable ആയ റിക്കോഡ് കടലാസാണ്. 1800 കളിലെ പഴയ Mormon ഗവര്‍ണര്‍ Brigham Young ന്റെ പേപ്പറുകള്‍ വരെയുണ്ട്. എന്താണ് കാരണം. ആ പേപ്പറുകളുണ്ടാക്കാനുപയോഗിച്ച പേപ്പറില്‍ പൊട്ടാസിയമുണ്ട്. അത് കടലാസിനെ സംരക്ഷിക്കുന്നു. ഏത് archivists നോടും ചോദിച്ചുനോക്കൂ, ഏറ്റവും ഈട് നില്‍ക്കുന്ന മാധ്യമം ഇപ്പോഴും കടലാസാണെന്ന് അവര്‍ പറയും.

CD ആയുസ് എത്രയാണ് 10 – 12 വര്‍ഷം. archival ആവശ്യത്തിനായി അതിനെ Congress അംഗീകരിക്കില്ല. എനിക്ക് 150 ല്‍ അധികം John McCormack ന്റെ LPയുണ്ട്. എന്റെ ഇഷ്ടപ്പെട്ട പാട്ടുകാരനാണത്. വിവരങ്ങള്‍ ഇപ്പോള്‍ ക്ഷണികമായിക്കൊണ്ടിരിക്കുകയാണ്. ടെക്നോക്രാറ്റുകള്‍ ഓരോ archive നേയും ആക്രമിക്കുന്നത് എന്നെ ഭയപ്പെടുത്തുന്നു.

Ammon ഒരിക്കലും തെരഞ്ഞെടുപ്പിന് പോയിട്ടില്ല. അദ്ദേഹം വോട്ട് ചെയ്തിട്ടില്ല എന്ന് പറയാന്‍ പാടില്ല. Ammon ന്റെ ശരീരമായിരുന്നു ബാലറ്റ്. അദ്ദേഹത്തിന്റെ ഓരോ ദിവസവും അത് പാവപ്പെട്ടവര്‍ക്ക് വേണ്ടി വോട്ടുചെയ്തു. അതിന് വലിയ വില അദ്ദേഹത്തിന് നല്‍കേണ്ടിവന്നിട്ടുണ്ട്. അദ്ദേഹം വോട്ട് ചെയ്തിട്ടില്ല എന്ന് പറയാന്‍ പാടില്ല. അദ്ദേഹം പറഞ്ഞു, “ഞാന്‍ വോട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്തം ഞാന്‍ കൊടുത്തിട്ടില്ല. എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് ഞാന്‍ സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്”. വോട്ട് ചെയ്യുന്നതിനെക്കുറിച്ചുള്ള വ്യത്യസ്ഥമായ ഒരു അഭിപ്രായമാണത്. അത് നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ചെയ്യാം. അങ്ങനെയാണ് ഞാന്‍ എന്റെ ജീവിതവും ജീവിച്ചത്. എന്റെ ശരീരമാണ് എന്റെ ബാലറ്റ്. Ammon ല്‍ നിന്നാണ് ഞാനത് പഠിച്ചത്. അതാണ് എന്റെ വഴി. അത് ഞാന്‍ തിരുത്താന്‍ ആഗ്രഹിക്കുന്നില്ല.

ഞാന്‍ ചെയ്യുന്നത് മറ്റുള്ളവരും ചെയ്യണമെന്ന് ആവശ്യപ്പെടാനാവില്ല. എന്നാല്‍ ഈ ഫാസിസ്റ്റുകളെ നമുക്ക് ഇല്ലാതാക്കണം. അവര്‍ റിപ്പബ്ലിക്കന്‍മാരല്ല, അവര്‍ ഡമോക്രാറ്റുകളുമല്ല. അവര്‍ മറ്റെന്തോ ആണ്. അവര്‍ കോര്‍പ്പറേറ്റ് ഫാസിസ്റ്റുകളാണ്. ഡമോക്രാറ്റിക് പാര്‍ട്ടിക്ക് അവരെ ഒഴുവാക്കാനാവും. ദൈവം സഹായിക്കട്ടേ. അത് മാത്രമാണ് ഒരു സംഘടിത ശക്തി. മഹാസാമ്പത്തിക തകര്‍ച്ചകാലത്ത് എല്ലാ പുരോഗമന ശക്തികള്‍ ഒത്തുചേര്‍ന്നത് പോലുള്ള ഒരു പ്രവര്‍ത്തനം. CIO യുടെ കാലം.

രാജ്യത്തെ ഓരോ പുരോഗമന ശക്തിയും ഒത്ത് ചേര്‍ന്ന് സാദ്ധ്യതകളുടെ ഒരു ജാലകം തുറന്നു. റൂസവെല്‍റ്റിനെ രണ്ടാമതും തെരഞ്ഞെടുത്തു. വ്യത്യാസങ്ങളെല്ലാം പെട്ടിയില്‍ വെച്ച് പൂട്ടി. തമ്മിലടക്കുന്നത് നിര്‍ത്തി. ആ മഹാസാമ്പത്തിക തകര്‍ച്ചകാലത്ത്. Social Security, minimum കൂലി, തൊഴിലാളികളുടെ വേതനം തുടങ്ങി അനേകം നല്ല കാര്യങ്ങളുമായാണ് അതില്‍ നിന്ന് നാം പുറത്തുവന്നത്. മൂഗ സംരക്ഷണം, ആണവ വിരുദ്ധ പ്രസ്ഥാനം മുതല്‍ ഫെമിനിസ്റ്റ് പ്രസ്ഥാനം വരെ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളും വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഒന്നിച്ച് പ്രവര്‍ത്തിച്ച് ഡമോക്രാറ്റിക് പാര്‍ട്ടിയെ ഏറ്റെടുത്തു. അതാണ് ഒരേയൊരു വഴി. അത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും തമ്മിലടിക്കാം.

സമയം നഷ്ടമായിട്ടില്ല. മെച്ചമാക്കാന്‍ കൂടുതല്‍ കഷ്ടപ്പാടുണ്ട് എന്ന് മാത്രം.
____
Utah Phillips
legendary folk musician and peace and labor activist, interviewed in January 2004. He passed away in his sleep in his Nevada City home on May 23, 2008 of congestive heart failure. He was 73 years old.

— സ്രോതസ്സ് democracynow

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )