നിലനില്‍പ്പ് ഭീഷണി നേരിടുന്ന നീലച്ചിറകുള്ള ചൂരയെ വിളമ്പിയതിന് കഴിഞ്ഞ വര്‍ഷം Nobu നെ പിടികൂടിയതാണ്. നീലച്ചിറകുള്ള ചൂരയല്ല എന്ന് പറഞ്ഞാണ് അവര്‍ അത് വിളമ്പിയത്. ഇപ്പോള്‍ Robert DeNiro ന്റെ ഉടമസ്ഥതയിലുള്ള ഈ ഹോട്ടലുകള്‍ പരിഹാരം ചെയ്യാന്‍ തീരുമാനിച്ചു.
പല പരിസ്ഥിതി സംഘടനകളുടേയും മത്സരിക്കുന്ന മറ്റ് ഹോട്ടലുകളുടേയും ആവശ്യപ്രകാരം മെനുവില്‍ നിന്ന് നീലച്ചിറകുള്ള ചൂരയെ ഒഴുവാക്കി. കൂടാതെ മെനുവില്‍ ഒരു മുന്നറീപ്പും നല്‍കി. നീലച്ചിറകുള്ള ചൂര അടങ്ങിയ ഭക്ഷണത്തിനോട് ചേര്‍ന്ന് ഒരു * ചിഹ്നവും അടിയില്‍ അടിക്കുറിപ്പും: “നീലച്ചിറകുള്ള ചൂര നിലനില്‍പ്പ് ഭീഷണി നേരിടുന്ന ജീവിയാണ്. അതിനാല്‍ ദയവ് ചെയ്ത് ഏതെങ്കിലും ബദല്‍ ഭക്ഷണം ആവശ്യപ്പെടൂ”
“കടുവയെ തിന്നുന്ന പോലെ, ഗോറില്ലയെ തിന്നുന്ന പോലെ ഒരു മോശം പ്രവര്‍ത്തിയാണ് നീലച്ചിറകുള്ള ചൂരയെ തിന്നുന്നത്. Nobu പോലുള്ള ഹോട്ടലുകള്‍ വംശനാശം നേരിടുന്ന ഇത്തരം ജീവികളെ വിളമ്പുന്നത് അംഗീകരിക്കാനാവില്ല,” എന്ന് Greenpeace UK Oceans Campaigner ആയ Willie Mackenzie പറഞ്ഞു. നീലച്ചിറകുള്ള ചൂരയെ പിടിക്കുന്നത് പൂര്‍ണ്ണമായി നിര്‍ത്തിയില്ലെങ്കില്‍ അത് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇല്ലാതാകും എന്ന് World Wildlife Fund പഠനം കണ്ടെത്തി.
എന്നിട്ടും ഇവയെ പിടിക്കുന്നതും വിളമ്പുന്നതും തടഞ്ഞിട്ടില്ല. മെനുവില്‍ നീലച്ചിറകുള്ള ചൂരയെ നിലനിര്‍ത്തുന്നതിനാല്‍ കഴിഞ്ഞ 5 വര്‍ഷമായി പരിസ്ഥിതി സംഘടനകള്‍ Nobu ന് എതിരെ സമരത്തിലായിരുന്നു. പുതിയ തീരുമാനം അതിന് മാറ്റം ഉണ്ടാക്കും.
– സ്രോതസ്സ് mongabay