യുദ്ധവും സാമൂഹ്യ നീതിയും

എന്തുകൊണ്ടാണ് എല്ലാ രാഷ്ട്രീയ വാചാടോപങ്ങളും പരിമിതമായിരിക്കുന്നത്? സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കണ്ടെത്തുന്ന പരിഹാരങ്ങള്‍ അവശ്യമായതിനേക്കാള്‍ ചെറുതാകുന്നതെന്തുകൊണ്ടാണ്? Universal Declaration of Human Rights ആവശ്യപ്പെടുന്നതിനേക്കാളും ചെറുതാണ്. ഒബാമ വളരേറെ ദീര്‍ഘവീക്ഷണമുള്ളയാളായിട്ടും എന്തുകൊണ്ട് പരിമതമായി സംസാരിക്കുന്നു? ആരോഗ്യ പരിപാലനത്തിന് എന്തുകൊണ്ട് single-payer system കൊണ്ടുവരുന്നില്ല?

single-payer system ത്തെക്കുറിച്ച് നിങ്ങള്‍ക്കറിയാം. വിചിത്രമായ പേരാണ് അതിന്. അത് എന്താണ് എന്ന് വിശദീകരിക്കുന്നതല്ല ആ വാക്ക്. Social Security പോലുള്ള ഒന്നാണത്. സര്‍ക്കാരിന്റെ പരിപാടിയാണ്. ഇടനിലക്കാര്‍ അതില്‍ ഇല്ല. ഇന്‍ഷുറന്‍സ് കമ്പനികള്‍ അതില്‍ ഇല്ല. ഫോം ഫില്ല് ചെയ്ത് പണമടക്കേണ്ട കാര്യമില്ല. നിങ്ങള്‍ക്ക് മുമ്പേയുള്ള എന്തെങ്കിലും ആരോഗ്യ സ്ഥിതിയുണ്ടോ എന്ന് പേടിക്കേണ്ട. 4 കോടിയാളുകളെ ആരോഗ്യ ഇന്‍ഷുറന്‍സില്‍ നിന്ന് പുറത്താക്കുന്ന ആ rigamarole ല്‍ കൂടി കടന്നു പോകേണ്ട. എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങള്‍ നേരെ ഡോക്റ്ററുടെ അടുത്ത് പോകുന്നു. നിങ്ങള്‍ക്ക് ചികിത്സ കിട്ടുന്നു. അത്രമാത്രം. സര്‍ക്കാര്‍ പണമടച്ചോളും. അതേ. അതിനാണ് സര്‍ക്കാരുള്ളത്.

സര്‍ക്കാര്‍ അത് പട്ടാളത്തിന് വേണ്ടി ചെയ്യുന്നുണ്ട്. സൈന്യത്തിന്‍ സൌജന്യ ആരോഗ്യ ഇന്‍ഷുറന്‍സുണ്ട്. ഞാന്‍ ഒരിക്കല്‍ സൈന്യത്തിലായിരുന്നു. എനിക്ക് ന്യുമോണിയ പിടിച്ചു. എനിക്ക് ഏത് ആരോഗ്യ പദ്ധതിയാണ് എന്ന് ആലോചിച്ച് വിഷമിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. എന്റെ ചികില്‍സ പൂര്‍ണ്ണമായും അവര്‍ ചെയ്തു. പണത്തെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ദശലക്ഷക്കണക്കിന് പട്ടാളക്കാര്‍ക്ക് ഈ ആനുകൂല്യമുണ്ട്. എന്നാല്‍ അതേ കാര്യം എല്ലാ ജനങ്ങള്‍ക്കും വേണ്ടി ചെയ്യണം എന്ന് പറയുമ്പോള്‍ അവര്‍ കരയുന്നു, “അത് സോഷ്യലിസമാണ്!” അത് സോഷ്യലിസമാണെങ്കില്‍ അത് നല്ലതാണല്ലോ.

പണക്കാരില്‍ നിന്ന് കൂടുകല്‍ നികുതി ഈടാക്കണം. പാവപ്പെട്ടവരില്‍ നിന്ന് കുറച്ചും. അപ്പോഴും അവര്‍ പറഞ്ഞു “അത് സോഷ്യലിസമാണ്!” സോഷ്യലിസത്തിന് നല്ല പേര് വന്നു എന്ന് കേട്ടതില്‍ എനിക്ക് സന്തോഷം തോന്നി. സ്റ്റാലിനും മറ്റുള്ളവരും കൂടി സോഷ്യലിസത്തിന് ചീത്തപ്പേരാണ് നല്‍കിയത്. അവര്‍ സോഷ്യലിസ്റ്റുകളായിരുന്നില്ല. ചീത്തപ്പേര് സമ്മാനിക്കുക മാത്രമാണ് അവര്‍ ചെയ്തത്. എന്നാല്‍ സോഷ്യലിസത്തിന് നല്ല പേരുണ്ടായിരുന്നു. ഈ അമേരിക്കയില്‍. 20 ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സോവ്യേറ്റ് യൂണിയന്‍ ആ പേര് ചീത്തയാക്കുന്നതിന് മുമ്പ് അതിനൊരു നല്ല പേരുണ്ടായിരുന്നു. ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ സോഷ്യലിസ്റ്റ് പത്രങ്ങള്‍ ദിവസവും വായിച്ചിരുന്നു. കോണ്‍ഗ്രസ്സിലേക്ക് അവര്‍ സോഷ്യലിസ്റ്റുകളെ തെരഞ്ഞെടുത്തു. [അമേരിക്കയിലേക്ക് സോഷ്യലിസം തിരിച്ച് വന്നുകൊണ്ടിരിക്കുകയാണ്. സിയാറ്റില്‍ ക്ഷാമാ സാവന്ത് എന്ന സോഷ്യലിസ്റ്റിനെ തെരഞ്ഞെടുത്തു.] Oklahoma യില്‍ 14 സോഷ്യലിസ്റ്റ് chapters ഉണ്ടായിരുന്നു. ആരൊക്കെയാണ് സോഷ്യലിസത്തിന് വേണ്ടി നിലകൊണ്ടത്? Eugene Debs, ഹെലന്‍ കെല്ലര്‍(Helen Keller) എമ്മാ ഗോള്‍ഡ്മന്‍(Emma Goldman), Clarence Darrow, Jack London, Upton Sinclair തുടങ്ങിയവര്‍. സോഷ്യലിസത്തിന് നല്ല പേരായിരുന്നു. അത് തിരിച്ചെടുക്കണം.

ഒബാമ single-payer health system കൊണ്ടുവന്നില്ല. Social Security യോടൊപ്പം ആരോഗ്യ സുരക്ഷക്ക് അതാണ് വേണ്ടത്. ഈ ദശാബ്ദത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് ഇപ്പോള്‍. സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം. സ്വകാര്യമേഖല അത് ചെയ്യുന്നില്ല. സ്വകാര്യമേഖല പരാജയമാണ്. വീണ്ടും വീണ്ടും അത് പരാജയപ്പെടുന്നു. സ്വതന്ത്ര കമ്പോള വ്യവസ്ഥയും പരാജയപ്പെട്ടു. 1930 കളില്‍ മഹാമാന്ദ്യം അനുഭവിച്ചപ്പോള്‍ റൂസവെല്‍റ്റ് New Deal പ്രകാരം ദശലക്ഷക്കണക്കിന് തൊഴിലുകള്‍ സൃഷ്ടിച്ചു. “സോഷ്യലിസം!” എന്ന് വിളിച്ച് പറഞ്ഞ ബഹളം വെച്ചവര്‍ ധാരാളമുണ്ടായിരുന്നു അന്നും. ആരും അത് ഗൌരവമായി എടുത്തില്ല. ജനത്തിന് അത് വേണം. ജനത്തിന് എന്തെങ്കിലും അതിയായി വേണമെന്ന് തോന്നിയാല്‍ എത്രൊക്കെ ബഹളം വെച്ചാലും അവര്‍ അത് നേടിയെടുത്തിരിക്കും.

ഒബാമയും മകെയിനും ഒത്ത് ചോര്‍ന്ന് $70000 കോടി ഡോളറിന്റെ സാമ്പത്തിക സഹായം ബാങ്കുകള്‍ക്ക് നല്‍കുന്നത് കണ്ടിട്ട് അത് ചെയ്യരുതെന്ന് പറയാനാണ് എനിക്ക് തോന്നുന്നത്. ആ കരാറിനെക്കുറിച്ച് കേട്ടാല്‍ തന്നെ വേണ്ട എന്നേ പറയാനാവൂ. ആ കരാര്‍ ജനത്തിന്റെ അഭിപ്രായമല്ല. ജനം അതിന് എതിരായിരുന്നു. അവര്‍ക്കെന്തിന് പണം നല്‍കുന്നു, ഞങ്ങള്‍ക്കാണതിന്റെ ആവശ്യം എന്നാണ് അവര്‍ പറയുന്നത്.

ഭവനവായ്പ തിരികെ അടക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ് ആ പണം ചിലവാക്കേണ്ടത്. തെഴില്‍ സൃഷ്ടിക്കാന്‍ വേണ്ടിയാവണം അത് ചിലവാക്കേണ്ടത്. ഇറ്റ് ഇറ്റ് താഴേക്കെത്തും എന്നു പറഞ്ഞ് പകരം അത് മുകളിലേക്ക് കൊടുക്കുന്നു. മാറ്റം ആണ് ഒബാമ മുന്നോട്ട് വെച്ചത്. യഥാര്‍ത്ഥ മാറ്റം. പഴയ കാര്യങ്ങള്‍ അതുപോലെ ചെയ്തുകൊണ്ട് നിങ്ങള്‍ക്ക് മാറ്റം എന്ന് പറയാനാവില്ല.

ഒബാമക്കും ഡമോക്രാറ്റിക് പാര്‍ട്ടിക്കും Universal Declaration of Human Rights നേടിയെടുക്കനുള്ള സാമൂഹിക സാമ്പത്തിക പദ്ധതിക്കും ഒബാമ അല്ലെങ്കില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്കും ഇടക്ക് തടസമായി നില്‍ക്കുന്നതെന്താണ്. രണ്ട് കാര്യങ്ങളാണ് അതെന്ന് എനിക്ക് തോന്നുന്നു. വലിയ ശക്തരായ സാമ്പത്തിക താല്‍പ്പര്യങ്ങളാണ് ഒന്ന്. ആരോഗ്യ പരിരക്ഷ എടുക്കൂ. ഇപ്പോഴത്തെ വ്യവസ്ഥയില്‍ നിന്ന് ധാരാളം പണമുണ്ടാക്കുന്ന ആളുകളുണ്ട്. അതുകൊണ്ടാണ് അമേരിക്കയില്‍ മറ്റ് രാജ്യങ്ങളേക്കാല്‍ ഇരട്ടി ആരോഗ്യ ചിലവുണ്ടാകുന്നത്. പ്രത്യേകിച്ച് administrative costs. ഇന്‍ഷുറന്‍സ് കമ്പനികളാണ് പണമുണ്ടാക്കുന്നത്. health executives, CEOs തുടങ്ങിയവരും. ഈ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ യഥാര്‍ത്ഥ സാമ്പത്തിക മാറ്റങ്ങളുണ്ടാകുന്നത് തടയുന്നു.

ഒബാമ ഇതുവരെ ഈ സാമ്പത്തിക ശക്തികളെ വെല്ലുവിളിച്ചിട്ടില്ല. റൂസവെല്‍റ്റ് ഈ ശക്തികളെ നേരിട്ട് വെല്ലുവിളിച്ചു. economic royalists എന്നാണ് അവരെ അദ്ദേഹം വിളിച്ചത്. “നിങ്ങള്‍ വര്‍ഗ്ഗ സമരത്തെ പ്രോത്സാഹിപ്പിക്കുന്നു,” എന്ന് ആളുകള്‍ പറഞ്ഞാലോ എന്ന് അദ്ദേഹം പേടിച്ചില്ല. അങ്ങനെയൊരു സമരം നടക്കുന്നില്ലെങ്കിലും അവര്‍ എപ്പോഴും അത് പറഞ്ഞ് പേടിച്ചുകൊണ്ടിന്നു. ഇപ്പോഴും. “നിങ്ങള്‍ വര്‍ഗ്ഗ സമരം സൃഷ്ടിക്കുകയാണ്. നമുക്ക് വര്‍ഗ്ഗ സമരം ഇല്ല. നമ്മളെല്ലാം ഒരു കുടുംബമാണ്.” എന്നാണ് അവരുടെ പറച്ചില്‍. ഡമോക്രാറ്റിക് പാര്‍ട്ടി ഇത്തരം സാമ്പത്തിക ശക്തികളുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ഒബാമയുടെ സാമ്പത്തിക സംഘത്തിലെ ആളുകളെ നോക്കൂ. അവരെല്ലാം ഗോള്‍ഡ്മന്‍ സാച്ചെസില്‍ നിന്നുള്ള ആളുകളാണ്. അവര്‍ മാറ്റത്തെ പ്രതിനിധീകരിക്കുന്നില്ല.

സാമൂഹ്യമാറ്റത്തിന് വിലങ്ങുതടിയായി നില്‍ക്കുന്ന മറ്റൊരു സംഗതി യുദ്ധമാണ്. $60000 കോടി ഡോളറാണ് സൈനിക ബ‍ഡ്ജറ്റ്. സര്‍ക്കാരിന് എങ്ങനം ആരോഗ്യ പരിരക്ഷ നല്‍കാനാവും? ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് എങ്ങനെ തൊഴില്‍ നല്‍കാന്‍ കഴിയും?

ആ പണം എവിടെ നിന്ന് വരുന്നു. രണ്ട് സ്രോതസ്സുകളില്‍ നിന്നാണ് ആ പണം വരുന്നത്. ഒന്ന് നികുതി. പണക്കാര്‍ക്ക് നികുതിയിളവ് നിര്‍ത്തുകയും പാവപ്പെട്ടവര്‍ക്ക് നികുതിയിളവ് നല്‍കുകയും ചെയ്യണം എന്ന് ഒബാമ പറയുന്നു. അത് ശരിയായ ദിശയാണ്. അത് മാത്രം പോരാ. കഴിഞ്ഞ 30 വര്‍ഷങ്ങളാണ് ഒരു ശതമാനം വരുന്ന സമ്പന്നര്‍ ട്രില്യണ്‍ കണക്കിന് സമ്പത്താണ് കുത്തഴിഞ്ഞ നികുതി വ്യവസ്ഥകാരണം നേടിയിരിക്കുന്നത്. 200 സമ്പന്ന കോര്‍പ്പറേറ്റുകള്‍ നികുതിയേ നല്‍കുന്നില്ല. അവരെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരണം. loopholes ഇല്ലാതാക്കണം.

യുദ്ധത്തിന് $60000 കോടി ഡോളര്‍ നമുക്ക് വേണം. അതിനായി പണക്കാരില്‍ നിന്ന് കൂടുതല്‍ നികുതി പിരിക്കാം. അതിനാല്‍ അവര്‍ പാപ്പരാവില്ല. അവര്‍ അതി സമ്പന്നരാവില്ലെന്ന് മാത്രം. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനാവാത്ത സ്ഥലത്ത് അതിസമ്പന്നര്‍ വേണ്ട. നികുതി സംവിധാനത്തില്‍ റാഡിക്കല്‍ മാറ്റം വേണം. എന്തിന് നമുക്ക് $60000 കോടി ഡോളര്‍ യുദ്ധത്തിന് വേണം? എന്തിന് ഈ രണ്ട് യുദ്ധങ്ങള്‍? സത്യത്തില്‍ നാം ഒരു യുദ്ധവും ചെയ്യേണ്ട കാര്യമില്ല.

ഇതാണ് ഒബായും ഡമോക്രാറ്റിക് പാര്‍ട്ടിയും സംസാരിക്കാതിരിക്കുന്നത്. പൌരന്‍മാര്‍ ഇത് സംസാരിക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍ ഒബായും ഡമോക്രാറ്റിക് പാര്‍ട്ടിയും ഇപ്പോഴത്തേതുപോലെ തുടരും. നാം ഈ യുദ്ധങ്ങള്‍ ചെയ്യേണ്ട കാര്യമില്ല എന്നാണ് എന്റെ അഭിപ്രായം. യുദ്ധം വിഢിത്തമാണ്. യുദ്ധം ഭീകരമാണ്. 30 ലക്ഷം ഇറാഖികള്‍ക്ക് വീട് നഷ്ടപ്പെട്ടു. ജനാധിപത്യത്തിനായി, സ്വാതന്ത്ര്യത്തിനായുള്ള നമ്മുടെ യുദ്ധത്തിന്റെ ഫലമാണത്.

അവശ്യമായ എണ്ണം ആളുകള്‍ സംസാരിച്ചാല്‍ ഒബാമ കേള്‍ക്കും. ഒബാക്ക് മുമ്പുണ്ടായിരുന്നവര്‍ ശ്രദ്ധിക്കുന്നവരായിരുന്നില്ല. [ഇത് ശരിയല്ല. അവശ്യം ആളുകള്‍ സംസാരിച്ചാല്‍ ഏത് ഭരണാധികാരിക്കും കേള്‍ക്കേണ്ടതായി വരും.] നമുക്ക് യുദ്ധം, സൈനികവല്‍ക്കരണം, അക്രമം എന്നിവയെക്കുറിച്ച് രാജ്യത്തിന്റെ തന്നെ അഭിപ്രായം മാറ്റിമറിക്കേണ്ടതായുണ്ട്. നാം അക്രമാസക്തമായി യുദ്ധത്തിന് പോകില്ല എന്ന് പ്രഖ്യാപിക്കണം.. ആ ദരിദ്ര രാജ്യം ഒരിക്കല്‍ വളര്‍ന്ന് നമുക്ക് ഭീഷണിയാകും, അവര്‍ 5 വര്‍ഷം കൊണ്ട് ആണവായുധം നിര്‍മ്മിക്കം തുടങ്ങിയ വാചാടോപം തള്ളിക്കളയണം. അമേരിക്കക്ക് 10,000 ആണവായുധമുണ്ട്. മറ്റുള്ളവര്‍ നമ്മേക്കുറിച്ച് എന്ത് പറയും? Weapons of mass destruct മുതലായ ന്യായങ്ങള്‍ ഒരു രാജ്യത്തിനെതിരെ അക്രമാസക്തമായി യുദ്ധത്തിന് പോകാനുള്ള കാരണങ്ങളല്ല. We have to renounce war as an instrument of foreign policy.

നൂറില്‍ അധികം രാജ്യങ്ങളില്‍ നമുക്ക് സൈനിക ആസ്ഥാനങ്ങളുണ്ട്. സമാധനാമാഗ്രഹിക്കുന്ന രാജ്യമായി അതില്‍ നിന്ന് തോന്നുന്നില്ല. അത് അത്യധികം ചിലവേറിയതാണെന്നതാണ് ഏറ്റവും പ്രധാനം. എന്തിനാണ് ഇവയെന്ന് എനിക്ക് മനസിലാവുന്നില്ല. അവയെല്ലാം ഉപേക്ഷിച്ച് നാം ഒരു സമാധാന രാജ്യമായി പ്രഖ്യാപിക്കണം. നാം സൈനിക സൂപ്പര്‍ പവര്‍ ആകരുത്. നാം സൂപ്പര്‍ പവര്‍ ആകണമെന്നാണ് അളുകള്‍ കരുതുന്നത്. നമുക്ക് മാനവീകതയുടെ സൂപ്പര്‍ പവര്‍ ആകാം. എന്നാലും നാം ശക്തരായിരിക്കും. എന്നാലും നാം സമ്പന്നരായിരിക്കും. ആ ശക്തിയും ആ സമ്പത്തും ഉപയോഗിച്ച് ലോകത്തെ നമുക്ക് സഹായിക്കാനാകും. ഭൂകമ്പവും കൊടുംകാറ്റും ഒക്കെ നേരിടുന്ന സമയത്ത് ഹെലികോപ്റ്ററുകള്‍ നല്‍കാതെ അതിന് പകരം ആളുകളെ ബോംബിടാനാണ് ഹെലികോപ്റ്ററുകള്‍ അയക്കുന്നത്. അമേരിക്ക തങ്ങളുടെ വിദേശകാര്യനയത്തില്‍ അടിസ്ഥാനപരമായി മാറ്റങ്ങള്‍ വരുത്തിയാല്‍ ധാരാളം പണം നമുക്ക് ബാക്കിയുണ്ടാവും.

ഒബാമ അത് ചെയ്യാന്‍ വിസമ്മതിക്കുകയാണ്. ഒരു പ്രത്യേക mindset കാരണമാണിത്. അതിന് രാഷ്ട്രീയമായി ബന്ധമില്ല. നാം നൂറിലധികം രാജ്യങ്ങളില്‍ സൈനിക കേന്ദ്രങ്ങള്‍ നടന്നുണ്ടെന്ന് അമേരിക്കക്കാര്‍ക്ക് അറിയില്ല. വേറൊരു രീതിയില്‍ പറഞ്ഞാല്‍ നൂറിലധികം രാജ്യങ്ങളില്‍ സൈനിക കേന്ദ്രങ്ങള്‍ നടത്തണമെന്നത് പൊതുജനാഭിപ്രായമല്ല. അതുകൊണ്ട് അതിന് രാഷ്ട്രീയ ലാഭം ഇല്ല. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്ക് സാമ്പത്തിക ലാഭമുണ്ട്. ഇതില്‍ നിന്ന് അവര്‍ ധാരാളം ലാഭമുണ്ടാക്കുന്നു.

അമേരിക്കന്‍ ജനങ്ങള്‍ യുദ്ധക്കൊതിയന്‍മാരായ ജനമല്ല. പേടിയുടേയും hysteria യുടേയും അന്തരീക്ഷം പ്രസിഡന്റ് സൃഷ്ടിച്ച് “നാം യുദ്ധത്തിന് പോയേ തീരൂ” എന്ന് പറയുമ്പോഴാണ് അവര്‍ യുദ്ധത്തിനെ അനുകൂലിക്കുന്നത്. ജനത്തിന് വേണമെങ്കില്‍ യുദ്ധത്തില്‍ നിന്ന് പിന്‍മാറാം. എന്നാന്‍ അതിന് രാഷ്ട്രീയ ലാഭമില്ല എന്നതാണ് കുഴപ്പം.

ഒബാമ തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് ധാരാളം നല്ല കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അവ പിന്‍തുടരുക മാത്രമാണ് ചെയ്യേണ്ടത്. ഒരിക്കല്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു, “ഇറാഖില്‍ നിന്ന് പിന്‍വാങ്ങണം എന്ന് മാത്രമല്ല നമ്മേ ഇറാഖിലെത്തിച്ച mindset തന്നെ നാം മാറ്റണം”. അത് വളരെ പ്രധാനപ്പെട്ട പ്രസ്ഥാവനയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ തന്നെ mindset തന്നെ മാറുന്നില്ല എന്നത് ദൌര്‍ഭാഗ്യം. അദ്ദേഹത്തിന് ചുറ്റും ധാരാളം ശക്തികള്‍ പ്രവര്‍ത്തിക്കുന്നതിനാലാണോ? എനിക്കറിയില്ല. mindset ഇപ്പോഴും അവിടെയുണ്ട്. അതിന്റെ ഘടകങ്ങളെക്കുറിച്ച് ഞാന്‍ ഇനി സംസാരിക്കാം.

അമേരിക്ക വിശിഷ്ടമായ ഒന്നാണെന്ന ആശയമാണ് അതിലൊന്ന്. സാമൂഹ്യ ശാസ്ത്രത്തില്‍ അതിനൊരു വാക്കുണ്ട്. അതിനെ അമേരിക്കന്‍ വിശിഷ്ടവാദം(American exceptionalism) എന്നാണ് പറയുന്നത്. ലോകത്ത് അമേരിക്ക പ്രത്യേകമായ ഒന്നാണ്. അത് വ്യത്യസ്ഥമാണ്. അമേരിക്കക്കാര്‍ മറ്റുള്ളവരെക്കാള്‍ നല്ലതാണ്. മറ്റ് സമൂഹങ്ങളെക്കാള്‍ അമേരിക്കന്‍ സമൂഹം നല്ലതാണ്. ഇത് അപകടകരമായ ചിന്താഗതിയാണ്. നിങ്ങള്‍ ദേഷ്യം പിടിച്ചിരിക്കുന്ന സമയത്ത് നിങ്ങള്‍ മറ്റുള്ളവരെക്കാള്‍ നല്ലതാണെന്ന ചിന്താഗതി നിങ്ങളെ ഒരുപാട് ചീത്തക്കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും. നിങ്ങള്‍ നല്ലതായതുകൊണ്ട് നിങ്ങള്‍ ചീത്തക്കാര്യങ്ങള്‍ ചെയ്യുന്നതില്‍ കുഴപ്പമില്ല. നിങ്ങള്‍ വ്യത്യസ്ഥരായതുകൊണ്ട് നിങ്ങള്‍ ചീത്തക്കാര്യങ്ങള്‍ ചെയ്യുന്നതില്‍ കുഴപ്പമില്ല. അതുകൊണ്ട് നാം മെച്ചപ്പട്ടവരാണെന്ന ആശയം തള്ളിക്കളയണം. നാം “City on the Hill,” ആണെന്ന് Massachusetts ന്റെ ആദ്യത്തെ ഗവര്‍ണര്‍ ആയ John Winthrop പറഞ്ഞിട്ടുണ്ട്. റീഗണും അത് പറഞ്ഞിട്ടുണ്ട്. മറ്റ് സാമ്രാജ്യങ്ങളെ പോലെ നാം ഒരു സാമ്രാജ്യമാണ്.

ബ്രിട്ടീഷ് സമ്രാജ്യമുണ്ടായിരുന്നു. റഷ്യന്‍ സാമ്രാജ്യമുണ്ടായിരുന്നു. ഫ്രഞ്ച്, ജപ്പാന്‍, ജര്‍മ്മനി, ബള്‍ഗേറിയ ഡച്ച്, സ്പാനിഷ് സാമ്രാജ്യങ്ങളൊക്കെ ഒരിക്കലുണ്ടായിരുന്നു. ഇപ്പോള്‍ അമേരിക്കന്‍ സാമ്രാജ്യമാണുള്ളത്. എന്നാല്‍ നാം പറയും നമ്മുടേത് സാമ്രാജ്യത്വമല്ല എന്ന്. New York Times ലെ ഒരു ലേഖകന്‍ പറഞ്ഞത് നാം ലഘു സാമ്രാജ്യത്വമാണെന്നാണ്. ഇറാഖിലെ ജനങ്ങളോട് ചോദിച്ചുനോക്കൂ. അഫ്ഗാനിസ്ഥാനിലെ ജനങ്ങളോട് ഇത് പറയൂ. അങ്ങനെയല്ല, നാം ഭീമനായ ഒരു സാമ്രാജ്യത്വമാണ്.

ചരിത്രം നോക്കുകമാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്. ലോക രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യുന്ന ഒരു രാജ്യമല്ല നമ്മുടേത് എന്ന് ചരിത്രത്തില്‍ നിന്ന് കാണാം. വികാസത്തിന്റേതാണ് നമ്മുടെ ചരിത്രം. Louisiana Purchase ഓടെ നമ്മുടെ വലിപ്പം ഇരട്ടിയായി. ഓ, ആ ശൂന്യമായ സ്ഥലം ഇപ്പോള്‍ നമ്മുടേതായി എന്നാണ് അതിനെക്കുറിച്ച് ആളുകള്‍ പറയുന്നത്. അത് ശൂന്യമായിരുന്നില്ല. അവിടെ ആളുകളുണ്ടായിരുന്നു. റെഡ് ഇന്‍ഡ്യക്കാരുണ്ടായിരുന്നു അവിടെ. അവരെ ഓടിക്കാതെ നമുക്ക് ആ സ്ഥലം കിട്ടില്ല. 1846 – 1848 കാലത്ത് മെക്സിക്കോയില്‍ വെച്ച് യുദ്ധം ചെയ്തു. ആ യുദ്ധത്തില്‍ നാം മെക്സിക്കൊയുടെ പകുതി കൈവശപ്പെടുത്തി. നമുക്ക് ആ ഭൂമി വേണം അത്രയേയുള്ളു. നമുക്ക് സാധനങ്ങള്‍ വേണം. മറ്റ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തി അവിടേക്ക് വികസിക്കുക എന്നത് ശക്തിയുള്ള രാജ്യങ്ങളുടെ സ്വഭാവമാണ്. ലോകം മൊത്തം അത് കാണാം. അമേരിക്ക അത് വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരിക്കുന്നു. പിന്നീട് നാം കരീബിയനിലേക്ക് കടന്ന് കയറി. പിന്നീട് ഹവായ്. ഫിനിപ്പീന്‍സ്. 20ആം നൂറ്റാണ്ടില്‍ നമ്മുടെ വികാസം യുറോപ്പിലേക്കും ഏഷ്യയയിലേക്കുമായിരുന്നു. ഇപ്പോള്‍ മദ്ധ്യ പൂര്‍വ്വേഷ്യയും. ഒരു വിശിഷ്ട രാജ്യം, ഒരു സാമ്രാജ്യത്വ ശക്തി.

വിശിഷ്ടവാദമാണ് നാം തള്ളിക്കളയേണ്ട ഒരു ആശയം. നാം ആരാണെന്നത് നമുക്ക് സത്യസന്ധമായി നോക്കണം. മറ്റ് സാമ്രാജ്യത്വങ്ങളേ പോലെ നമ്മളും ഒരു സാമ്രാജ്യത്വമാണ്. കോംഗോയില്‍ ബല്‍ജിയക്കാര്‍ എത്രമാത്രം ദുഷ്ടരായിരുന്ന അതുപോലെ ഇന്‍ഡ്യയില്‍ ബ്രിട്ടീഷുകാര്‍ ദുഷ്ടരായിരുന്നത് പോലെ നമ്മളും ദുഷ്ടരാണ്. നാം അവരെ പോലെയാണ്. നാം അത് നേരിടണം.

നാം ലോകത്തില്‍ ചെയ്തതെന്താണാണെന്നെതിനെക്കുറിച്ച് സത്യസന്ധമായി വിശകലനം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്താല്‍ അവര്‍ പറയും നിങ്ങള്‍ രാജ്യസ്നേഹിയല്ല എന്ന്. അതാണ് ഇല്ലാതാക്കേണ്ട രണ്ടാമത്തെ മനോഭാവം. രാജ്യസ്നേഹമെന്നാല്‍ ദേശീയ പതാക വീശുന്നതോ, സര്‍ക്കാരിന്റെ എല്ലാ പരിപാടികളേയും എതിര്‍ക്കാതെ അംഗീകരിക്കുന്നതോ അല്ല എന്ന് സത്യസന്ധനായ സ്ഥാനാര്‍ത്ഥി പറയും. രാജ്യസ്നേഹം എന്നാല്‍ രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ പിന്‍താങ്ങുന്നതാണ്. അതുകൊണ്ട് നമുക്കത് പുനര്‍ നിര്‍വ്വചിക്കേണ്ടതായുണ്ട്. സര്‍ക്കാര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സര്‍ക്കാരിനെ എതിര്‍ക്കുകയാണ് നിങ്ങള്‍ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ രാജ്യസ്നേഹപരമായ പ്രവര്‍ത്തി. കാരണം അതാണ് Declaration of Independence. അതാണ് നമ്മുടെ അടിസ്ഥാനപരമായ ജനാധിപത്യ charter. ജനങ്ങള്‍ സൃഷ്ടിച്ച സര്‍ക്കാരിനെ സൃഷ്ടിച്ചത്. അത് കൃത്രിമമായി സൃഷ്ടിയാണ്. ചില പ്രത്യേക അവകാശങ്ങള്‍ ഉറപ്പാക്കാനാണ് അത് സൃഷ്ടിച്ചത്. ജീവിക്കാനുള്ള തുല്യ അവകാശം. സ്വാതന്ത്ര്യത്തിനുള്ള അവകാശം, സന്തോഷം നേടാനുള്ള അവകാശം. ആ സര്‍ക്കാര്‍ നശീകരണ പ്രവര്‍ത്തനളിലേര്‍പ്പെടുമ്പോള്‍ Declaration പറയുന്നു, അപ്പോള്‍ “സര്‍ക്കാരിനെ മാറ്റാനോ ഇല്ലാതാക്കാനോ ജനങ്ങള്‍ക്ക് അവകാശമുണ്ട്.” അതാണ് അടിസ്ഥാന ജനാധിപത്യ charter. ആളുകള്‍ അത് മറന്നുപോയി. സര്‍ക്കാര്‍ ജനങ്ങളോട് തെറ്റ് ചെയ്യുമ്പോള്‍ അതിനെ മാറ്റാനോ ഇല്ലാതാക്കാനോ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അപ്പോഴാണ് നിങ്ങള്‍ രാജ്യസ്നേഹിയാവുന്നത്.

നമുക്ക് ചിന്തിക്കാന്‍ പോലും സമയം നല്‍കാതെ നമ്മളിലേക്ക് വലിച്ചെറിയുന്ന വാക്കുകളേയും പ്രയോഗങ്ങളേയും കുറിച്ച് നാം ചിന്തിക്കണം. ആ വാക്കുകള്‍ നാം പുനര്‍നിര്‍വ്വചിക്കണം. ഉദാഹരണത്തിന് “ദേശീയ സുരക്ഷ.” എന്താണ് ദേശീയ സുരക്ഷ? അത് ഓരോ വ്യക്തിക്കള്‍ക്കും ഓരോ വ്യത്യസ്ഥ കാര്യമാണ്. ചിലര്‍ക്ക് അത് ലോകം മുഴുവന്‍ സൈനിക താവളങ്ങളുണ്ടാക്കുന്നതാണ്. എന്നാല്‍ ചിലര്‍ക്ക് അത് ആരോഗ്യ സുരക്ഷ, തൊഴില്‍ എന്നിവയാണ്. തീര്‍ച്ചയായും നാം ഈ വാക്കുകള്‍ പുനര്‍നിര്‍വ്വചിക്കണം.

“ഭീകരവാദ”ത്തെ പുനര്‍നിര്‍വ്വചിക്കണം. അല്ലെങ്കില്‍ സര്‍ക്കാന്‍ എത്തുചെയ്താലും അത് ഭീകരവാദത്തെ ചെറുക്കാനാണെന്ന് പറയും. എന്താണ് ഭീകരവാദം? നിങ്ങള്‍ വിശ്വസിക്കുന്ന ഒരു ആശയത്തിന്റെ പേരില്‍ നിരപരാധികളെ കൊന്നുടുക്കുന്നതാണ് ഭീകരവാദം. 9/11 സംഭവം ഒരു ഭീകരവാദ പ്രവര്‍ത്തനമാണ്. നിരപരാധികളെ കൊല്ലുന്നതാണ് ഭീകരവാദമെങ്കില്‍ യുദ്ധവും ഒരു ഭീകരവാദമാണ്.

പ്രശ്നങ്ങളുടെ പരിഹാരം സൈനികമാണ്, പ്രശ്നങ്ങളുടെ പരിഹാരം അക്രമമാണ് എന്ന ചിന്ത നാം നിര്‍ത്തണം. അക്രമം കൊണ്ട് ഒരിക്കലും നിങ്ങള്‍ക്ക് ഒന്നിന്റേയും പരിഹാരം കണ്ടെത്താനാവില്ല. “നായകത്വ” ത്തിന്റെ നിര്‍വ്വചനം നാം മാറ്റണം. നായകത്വത്തെക്കുറിച്ച് പറയുമ്പോള്‍ അമേരിക്കക്കാര്‍ക്ക് ഓര്‍മ്മ വരുന്നത് സൈനിക നായകന്‍മാരെയാണ്. രാജ്യം മുഴുവന്‍ അത്തരം ആളുകളുടെ പ്രതിമകള്‍ കാണാം. John McCain നെ സൈനിക നായകനെന്ന് ഒബാമ വിശേഷിപ്പിക്കുന്നതെന്തിനാണ്. അദ്ദേഹം അങ്ങനെ പറയേണ്ട കാര്യമില്ല. McCain സൈനിക നായകനല്ല. അദ്ദേഹം തടവില്‍ കിടക്കുകയും, പീഡനമനുഭവിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ അതിന് മുമ്പ് നിരപരാധികളായ മനുഷ്യരുടെ മുകളില്‍ അദ്ദേഹം ബോബുകളിട്ടു. Air Force ലെ മറ്റുള്ളവരും അങ്ങനെ ചെയ്തു. ദരിദ്രരായ ഗ്രാമീണരുടെ മുകളില്‍ അവര്‍ ബോംബിട്ടു. എനിക്കതിനെ നായകത്വം എന്ന് കരുതാനാവില്ല. അതുകൊണ്ട് നമുക്ക് പുനര്‍നിര്‍വ്വചനം ചെയ്യണം. യുദ്ധത്തിനെതിരെ സംസാരിച്ചവരാണ് നായകര്‍ എന്നാണ് എന്റെ അഭിപ്രായം. അവരാണ് നായകര്‍.

നാം നമ്മുടെ മനോഭാവം മാറ്റണം. സര്‍ക്കാരിന്റെ താല്‍പ്പര്യം നമ്മുടെ താല്‍പ്പര്യമല്ല എന്നതാണ് നാം അറിയേണ്ട അടിസ്ഥാന കാര്യം. ദേശീയ താല്‍പ്പര്യം എന്ന് അവര്‍ പറയുമ്പോള്‍ Kurt Vonnegut പറഞ്ഞ ഒരു “granfalloon” ആണ് അവര്‍ നിര്‍മ്മിക്കുന്നത്. ഒരു അര്‍ത്ഥമില്ലാത്ത abstraction. ഒരു ദേശീയ തല്‍പ്പര്യമല്ല ഉള്ളത്. അമേരിക്കന്‍ പ്രസിഡന്റിന് ഒരു താല്‍പ്പര്യമുണ്ട്. അദ്ദേഹം യുദ്ധത്തിന് പറഞ്ഞയക്കുന്ന ചെറുപ്പക്കാരനും ഒരു താല്‍പ്പര്യമുണ്ട്. അവ വ്യത്യസ്ഥങ്ങളായ താല്‍പ്പര്യങ്ങളാണ്. Exxon നും Halliburton നും താല്‍പ്പര്യങ്ങളുണ്ട്. തൊഴിലാളികള്‍ക്ക് താല്‍പ്പര്യങ്ങളുണ്ട്. നഴ്സിന് താല്‍പ്പര്യമുണ്ട്. അദ്ധ്യാപകര്‍ക്ക് താല്‍പ്പര്യങ്ങളുണ്ട്. ഇതെല്ലാം വ്യത്യസ്ഥമായ താല്‍പ്പര്യങ്ങളാണ്.
നിങ്ങള്‍ക്കും സര്‍ക്കാരിനും വ്യത്യസ്ഥമായ താല്‍പ്പര്യങ്ങളുണ്ട് എന്ന് നിങ്ങള്‍ക്ക് മനസിലായിക്കഴിഞ്ഞാല്‍ അത് നിങ്ങളുടെ ചിന്തയുലെ വലിയ ഒരു കാല്‍വെപ്പാണ്. കാരണം നിങ്ങള്‍ക്കും സര്‍ക്കാരിനും ഒരു താല്‍പ്പര്യമാണെന്നാണ് നിങ്ങളുടെ ചിന്തയെങ്കില്‍ സര്‍ക്കാര്‍ പറയുന്ന എല്ലാ കാര്യങ്ങളും നിങ്ങള്‍ അംഗീകരിക്കുകയും ചെയ്യുകയും ചെയ്യും. യുദ്ധം ചെയ്യാന്‍ പോകുന്നത് നല്ല കാര്യമാകും അപ്പോള്‍. എന്നാല്‍ സര്‍ക്കാര്‍ നിങ്ങളുടെ താല്‍പ്പര്യമല്ല നോക്കുന്നത്. അതിന് അതിന്റേതായ താല്‍പ്പര്യമുണ്ട്. ജനത്തിന്റെ താല്‍പ്പര്യമല്ല അത്. പ്രത്യേകിച്ച് അമേരിക്കയില്‍. സര്‍ക്കാര്‍ ജനങ്ങളുടെ താല്‍പ്പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നില്ല. അതുകൊണ്ടാണ് സര്‍ക്കാരിനെ ജനം ഇടക്കിടക്ക് വലിച്ചെറിയുന്നത്.

സര്‍ക്കാരെന്തിനാണ് കള്ളം പറയുന്നത്? സാധാരണ ജനങ്ങളുടെ താല്‍പ്പര്യത്തിന് വിഭിന്നമായി പ്രവര്‍ത്തിക്കുന്നതിനാലാണ് അവര്‍ക്ക് കള്ളം പറയേണ്ടിവരുന്നത്. അവര്‍ സത്യം പറഞ്ഞാല്‍ അവരെ ഓഫീസില്‍ നിന്ന് ഇറക്കിവിടും. അതുകൊണ്ട് താല്‍പ്പര്യങ്ങളിലെ വ്യത്യാസം നിങ്ങള്‍ മനസിലാക്കണം.

യുദ്ധത്തെ renouncing ചെയ്യുന്ന ഒരു മനോഭാവം നാം വളര്‍ത്തിയെടുക്കണം. അത് വലിയ ഒരു കാല്‍വെപ്പാണ്.

ചരിത്രം പഠിക്കുന്ന എല്ലാവരും ഒരേ ഉപസംഹാരത്തിലെത്തില്ല. എന്നാല്‍ ചരിത്രം പഠിക്കുന്ന വിവധ ആളുകള്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കണം. അതില്‍ നിന്ന് ഏതാണ് കൂടുതല്‍ ശരി എന്ന് സ്വയം കണ്ടെത്തണം. ഞാന്‍ പല ചരിത്രങ്ങളും പരിശോധിച്ചിട്ടുണ്ട്. എന്റെ ചരിത്രമാണ് കൂടുതല്‍ ശരി എന്ന് എനിക്ക് തോന്നുന്നു. ഈ കാര്യങ്ങളില് ഞാന്‍ ഒരു വസ്തുനിഷ്ടക്കാരനായ വിദ്യാര്‍ത്ഥിയാണ്. യുദ്ധത്തെക്കുറിച്ചുള്ള എന്റെ ആശയങ്ങള്‍ രൂപപ്പെട്ടത് രണ്ട് സ്രോതസ്സുകളില്‍ നിന്നാണ്. ഒന്ന്, ചരിത്ര പഠനത്തില്‍ നിന്ന്. യുദ്ധ ചരിത്രം, സര്‍ക്കാരുകളുടെ ചരിത്രം, സാമ്രാജ്യങ്ങളുടെ ചരിത്രം. എന്റെ ചിന്തകളെ നേര്‍വഴിക്ക് കൊണ്ടുപോകാന്‍ ആ ചരിത്രം സഹായിക്കുന്നു.

യുദ്ധത്തില്‍ പങ്കെടുത്ത എന്റെ അനുഭവമാണ് വേറൊരു സ്രോതസ്സ്. ഞാന്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. വ്യോമസേനയിലായിരുന്നു. യുറോപ്പിലെ പല നഗരങ്ങളിലും ബോംബിട്ടിട്ടുണ്ട്. അത് എന്നെ ഒരു വിദഗ്ദ്ധനാക്കിയില്ല. യുദ്ധത്തില്‍ ധാരാളം ആളുകള്‍ പങ്കെടുത്തിട്ടുണ്ട്. അവര്‍ക്ക് വ്യത്യസ്ഥമായി അഭിപ്രായങ്ങളാണുള്ളത്. വ്യേമസേനയില്‍ ചേരുമ്പോള്‍ എനിക്ക് വലിയ ഉത്സാഹമയായിരുന്നു. ഫാസിസത്തിനെതിരെ യുദ്ധം ചെയ്യാന്‍ എനിക്ക് അതിയായ ആഗ്രഹമായിരുന്നു. “നല്ല യുദ്ധം”. ശരിയാണോ? യുദ്ധത്തിന്റെ അവസാനം ഞാന്‍ ചുറ്റും നോക്കി. ഹിരോഷിമയേയും നാഗസാക്കിയേയും Dresden, Hamburg ഒക്കെ ഞാന്‍ അറിഞ്ഞു. ബോംബ് ചെയ്യുമ്പോള്‍ അത് തിരിച്ചറിഞ്ഞില്ല. കാരണം ഞാന്‍ ഒരു സൈനിക ദൌത്യത്തിലായിരുന്നല്ലോ. നിങ്ങള്‍ ഒരു യന്ത്രം പോലെയാവും അപ്പോള്‍ പ്രവര്‍ത്തിക്കുക. എന്തുകൊണ്ട് എന്ന് ചോദിക്കില്ല.

യുദ്ധം കഴിഞ്ഞ് ഞാന്‍ നല്ല യുദ്ധത്തെക്കുറിച്ച് ചിന്തിച്ചു. ഈ നല്ല യുദ്ധം അത്രക്ക് നല്ലതല്ല എന്ന് അപ്പോള്‍ എനിക്ക് കാണാന്‍ കഴിഞ്ഞു. എല്ലാ യുദ്ധങ്ങളേക്കുറിച്ചും ഇത് സത്യമാണ്. നിങ്ങള്‍ക്കൊരിക്കലും “നല്ല” എന്ന വാക്ക് ഉപയോഗിക്കാനേയാവില്ല.

ചില കാര്യങ്ങള്‍ എനിക്ക് മനസിലായി. യുദ്ധം അതില്‍ ഇടപെടുന്ന എല്ലാ ആളുകളേയും അഴുമതിക്കാരാക്കും. അവര്‍ ചീത്ത ആളുകളാണ് എന്നു പറഞ്ഞാണ് അത് തുടങ്ങുന്നത്. അത് രസകരമായ psychological ചാട്ടമാണ്. അവര്‍ ചീത്തയായതുകൊണ്ട് നിങ്ങള്‍ തീര്‍ച്ചയായും നല്ലതായിരിക്കും. അവര്‍ ചീത്തയാളുകളാവാം. അവര്‍ ഫാസിസ്റ്റുകളും ഏകാധിപതികളുമാവാം. എന്ന് വെച്ച് നിങ്ങള്‍ നല്ലവരാവില്ല. ഞാന്‍ ആ രീതിയില്‍ നോക്കിയപ്പോള്‍ യുദ്ധം എന്നത് രണ്ട് വശത്തുമുള്ള തിന്‍മകള്‍ തമ്മിലാണ് എന്ന് മനസിലായി. ഒന്ന് മറ്റേതിനെക്കാള്‍ കൂടുതല്‍ തിന്‍മ. നല്ല ഉദ്ദേശത്തോടുകൂടി നിങ്ങള്‍ യുദ്ധം തുടങ്ങിയാലും, ഉദാഹരണത്തിന് ഫാസിസത്തെ ഇല്ലാതാക്കുക, നിങ്ങള്‍ അഴുമതിയില്‍ അകപ്പെടും. നിങ്ങള്‍ അക്രമത്തില്‍ അകപ്പെടും. നിരപരാധികളായ ധാരാളമാളുകളെ നിങ്ങള്‍ക്ക് കൊല്ലേണ്ടിവരും. കാരണം നിങ്ങള്‍ ശരിയാണെന്നാണ് നിങ്ങള്‍ തുടക്കത്തിലെ തീരുമാനിച്ചത്. അതുകൊണ്ട് നിങ്ങള്‍ കൂടുതല്‍ ചോദ്യങ്ങളൊന്നും ചോദിക്കില്ല. നിങ്ങള്‍ കളിക്കുന്ന രസകരമായ ഒരു psychological trick ആണ് അത്. നിങ്ങള്‍ തെറ്റ്, ഞാന്‍ ശരി എന്ന തീരുമാനം നിങ്ങളെടുത്താല്‍ പിന്നീട് നിങ്ങള്‍ അധികം ചിന്തിക്കുകയില്ല. നിങ്ങള്‍ അതിന് ശേഷം എന്തും ചെയ്യും. അതെല്ലാം ശരിയാണ്. കാരണം അവര്‍ തെറ്റാണെന്നും നിങ്ങള്‍ ശരിയാണെന്നും നിങ്ങള്‍ തീരുമാനിച്ചു. പിന്നീട് നിങ്ങള്‍ക്ക് ഹിരോഷിമയിലേയും നാഗസാക്കിയിലേയും ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കാം. Dresdenയിലെ ഒരു ലക്ഷം പേരെ കൊന്നൊടുക്കാം. അത് കാര്യമല്ല. നിങ്ങള്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. അതെ യുദ്ധം അതില്‍ ഇടപെടുന്ന എല്ലാവരേയും ചീത്തയാക്കും.

യുദ്ധത്തിന്റെ ഫലം മുന്‍കൂട്ടിപ്പറയാന്‍ കഴിയാത്തതാണ്. എന്നാല്‍ നിങ്ങള്‍ ഉടനെ ചെയ്യുന്ന കാര്യം പ്രവചിക്കാവുന്നതാണ്. നിങ്ങള്‍ ചെയ്യുന്ന കാര്യം ഭീകരമായിരിക്കും. കാരണം യുദ്ധം ഭീകരമാണ്. ശരിയാണ് നാം ആയിരക്കണക്കിന് നിരപരാധികളെ കൊന്നു, എന്നാല്‍ ഇത് നല്ലതിലേക്കാണ് പോകുന്നത് എന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞാല്‍ സത്യത്തില്‍ ഇത് എങ്ങോട്ടാണ് പോകുന്നതെന്ന് നിങ്ങള്‍ക്ക് അറിയില്ല. ഭാവി എന്താണ് എന്ന് അറിയില്ല. ഇപ്പോഴുള്ളത് തിന്‍മയാണ്. ഭാവിയില്‍ നല്ലത് വരാനായി നിങ്ങളോട് ഇപ്പോള്‍ തിന്മ ചെയ്യാന്‍ പറയുകയാണ്. അത് യുക്തിയല്ല. പ്രത്യേകിച്ച് യുദ്ധത്തിന്റെ ചരിത്രം നിങ്ങള്‍ക്കറിയാമെങ്കില്‍. ഭാവിയിലെ നല്ലകാലം ഒരിക്കലും പ്രാവര്‍ത്തികമാകാറില്ല. രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭാവിയിലെ നന്മകള്‍, ഫാസിസത്തെ ഇല്ലാതാക്കി, ഐക്യരാഷ്ട്രസഭ വന്നു, Universal Declaration of Human Rights പ്രഖ്യാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തില്‍ 5 കോടിയാളുകള്‍ മരിച്ചു. അത് ശരിയാണോ? യുദ്ധവും അക്രമവുമൊക്കെ പെട്ടെന്നുള്ള പരിഹാരമാണ്. നിങ്ങള്‍ എന്തൊക്കെയോ നേടി എന്ന തോന്നലുണ്ടാക്കാന്‍ അതിന് കഴിയും. എന്നാല്‍ അന്ത്യം പ്രവചനാതീതമാണ്. അത് അഴുമതിയായതിനാല്‍ സാധാരണ അന്ത്യം ചീത്തയായിരിക്കും.

യുദ്ധം മനുഷ്യനെ പാഴാക്കുന്നു . സമ്പത്തിനെ പാഴാക്കുന്നു. മൊത്തത്തില്‍ അത് ഭീമമായ ഒരു പാഴ് വേലയാണ്.

എന്ത് ചെയ്യും? നാം സ്വയം പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യണം. നാം ചരിത്രം പഠിക്കണം. ചരിത്രം വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടാണ് ഞാന്‍ ഇത്തിരി ചരിത്രം പഠിച്ചത്. ചരിത്രം അറിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ ഇന്നലെ ജനിച്ച കുട്ടിയേ പോലെയാണ്. ആര്‍ക്കും നിങ്ങളെ പറഞ്ഞ് വിശ്വസിപ്പിക്കാം. ചരിത്രം വളരെ പ്രധാനപ്പെട്ടതാണ്. ക്ലാസില്‍ പഠിപ്പിക്കുന്ന ചരിത്രത്തെയല്ല ഞാന്‍ ഉദ്ദേശിച്ചത്. വായനശാലയില്‍ പോകൂ, വായിക്കൂ, പഠിക്കൂ.

സര്‍ക്കാരുമായുള്ള നമ്മുടെ ബന്ധത്തെക്കുറിച്ചും നമുക്ക് പഠിക്കണം. ജനാധിപത്യത്തിന് അവശ്യം വേണ്ട ഒന്നാണ് ആജ്ഞാലംഘനം(disobedience). ജനാധിപത്യം എന്നാല്‍ സര്‍ക്കാരിന്റെ മൂന്ന് വിഭാഗങ്ങളല്ല. സ്കൂളില്‍ അതാണ് പഠിപ്പിക്കുന്നത്. ജനാധിപത്യം എന്നാല്‍ ജനം ആണ്. ജനാധിപത്യം എന്നാല്‍ ജനകീയ മുന്നേറ്റങ്ങളാണ്. അതാണ് ജനാധിപത്യം. അനീതിയുണ്ടാകുമ്പോള്‍ അതിന്റെ പരിഹാരം സര്‍ക്കാരിന്റെ മൂന്ന് വിഭാഗങ്ങളല്ല ചെയ്യുന്നത്. ചരിത്രം നോക്കിയാലറിയാം വലിയ ജനകീയ മുന്നേറ്റങ്ങളുണ്ടാകുകയും അത് സര്‍ക്കാരിന്റെ വിഭാഗങ്ങളെ നിര്‍ബന്ധിച്ച് പരിഹാരം ചെയ്യാന്‍ നിര്‍ബന്ധിക്കുകയുമാണ്. അതാണ് ജനാധിപത്യം.

നാം ദോഷൈകദൃക്കാവേണ്ട കാര്യമില്ല. നാം ലോകവിദ്വേഷി(cynical) ആകേണ്ട കാര്യവുമില്ല. നാം ദുര്‍ബലരല്ല. അവിടെയാണ് ചരിത്രത്തിന്റെ പ്രാധാന്യം. ആളുകള്‍ക്ക് ദുര്‍ബലരാണെന്ന തോന്നലുണ്ടാകുന്നു, അവസാനം അവര്‍ ഒത്തുചേരുന്നു, സംഘടിക്കുന്നു. ദൃഢാഗ്രഹം(Persistence) പാലിക്കുന്നു. പിന്‍വാങ്ങാന്‍ വിസമ്മതിക്കുന്നു. സാമൂഹ്യ പ്രസ്ഥാനങ്ങള്‍ സൃഷ്ടിക്കുന്നു. അടിമത്ത വിരുദ്ധ മുന്നേറ്റം, കറുത്തവരുടെ മുന്നേറ്റം, യുദ്ധവിരുദ്ധ മുന്നേറ്റം, സ്ത്രീകളുടെ മുന്നേറ്റം ഇവയെല്ലാം ചെറുതായാണ് തുടങ്ങിയത്. ദുര്‍വലമായി. അവ പിന്നീട് രാജ്യത്തെ സ്വാധീനിക്കത്തക്ക ശക്തിയുള്ളതായി മാറി. നാം ദുര്‍ബലരല്ല. നാം ക്ഷമയുള്ളവരും ദൃഢാഗ്രഹമുള്ളവരുമാകുകയുമാണ് വേണ്ടത്. നിഷ്‌ക്രിയമായ എന്ന അര്‍ത്ഥത്തിലല്ല ക്ഷമാശീലം വേണമെന്ന് പറഞ്ഞത്. നാം എല്ലാരും ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരുന്നാല്‍ ഒരു സമയത്ത് അത് ഒരു critical mass ആകും എന്ന വിശ്വാസമുള്ള പ്രവര്‍ത്തക്ഷമായ ബോധത്തോടുള്ള ക്ഷമ. ചെറിയ ചെറിയ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടും. അത് ചരിത്രത്തിലെവിടെയും കാണാം. സ്ഥിരമായി ആളുകള്‍ ആ ചെറിയ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരുന്നാല്‍ ഒരിക്കല്‍ പ്രധാനപ്പെട്ട കാര്യം സംഭവിക്കും.

ഒരു കാര്യം നിങ്ങളോട് ഞാന്‍ പറയാം. നിങ്ങള്‍ ഒരു സംഘത്തില്‍ ചേര്‍ന്നാല്‍, എത് സംഘവും ആയിക്കോട്ടെ ലിംഗനീതിയോ, വര്‍ഗ്ഗീയതയോ, കുടിയേറ്റക്കാരുടെ അവകാശമോ, പരിസ്ഥിയോ, യുദ്ധമോ എന്തും ആയിക്കോട്ടെ. അവിടെ നിങ്ങള്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ നിങ്ങളെ സന്തോഷിപ്പിക്കും. നന്നായി എന്ന തോന്നലുണ്ടാക്കും. ഏതെങ്കിലും വലിയ സാമൂഹ്യമാറ്റത്തിനായുള്ള പ്രവര്‍ത്തനം ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ രസകരമാക്കും. നിങ്ങള്‍ക്ക് സ്വയം അംഗീകാരമുള്ളതാക്കും. നന്ദി.

— സ്രോതസ്സ് Democracynow

– Legendary historian Howard Zinn, speaking at Binghamton University, Upstate New York, just after the election, on November 8th. Howard Zinn is author of, among many other books, A People’s History of the United States.

Howard Zinn is one of this country’s most celebrated historians. His classic work, A People’s History of the United States, changed the way we look at history in America. First published a quarter of a century ago, the book has sold over a million copies and is a phenomenon in the world of publishing, selling more copies each successive year.

After serving as a bombardier pilot in World War II, Howard Zinn went on to become a lifelong dissident and peace activist. He was active in the civil rights movement and many of the struggles for social justice over the past half-century. He taught at Spelman College, the historically black college for women in Atlanta, and was fired for insubordination for standing up for the women.

Howard Zinn has written numerous books. He’s Professor Emeritus at Boston University. He recently spoke at Binghamton University, Upstate New York, a few days after the 2008 presidential election. His speech was called “War and Social Justice.”

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )