സാള്‍ട്ട് ആന്‍ഡ് പേപ്പര്‍

രണ്ട് വിലകുറഞ്ഞ പദാര്‍ത്ഥങ്ങളുപയോഗിച്ച് സ്വീഡനിലെ Uppsala University യിലെ ഗവേഷകര്‍ flexible ബാറ്ററി നിര്‍മ്മിച്ചു. സെല്ലുലോസും ഉപ്പും ആണ് ഘടകങ്ങള്‍, ഭാരം കുറഞ്ഞ, വീണ്ടും ചാര്‍ജ്ജ് ചെയ്യാവുന്ന ബാറ്ററിയില്‍ പേപ്പറാണ് (pressed mats of tangled cellulose fibers) ഇലക്ട്രോഡായി ഉപയോഗിക്കുന്നത്. ഇലക്ട്രോലൈറ്റ് ഉപ്പ് വെള്ളവും. പുതിയ ബാറ്ററിക്ക് വില കുറവാണ്, എളുപ്പം നിര്‍മ്മിക്കാം, പരിസ്ഥിതി സൌഹൃദമാണ് എന്ന് ഗവേഷകയായ Maria Stromme പറയുന്നു.

Thin-film ബാറ്ററികള്‍ സാധാരണ ദ്രാവക, ജെല്‍ ഇലക്ട്രോലൈറ്റിന് പകരം ഖരമായ ഇലക്ട്രോലൈറ്റാണ് ഉപയോഗിക്കാറുള്ളത്. nickel, cobalt, manganese എന്നിവയിലൊന്ന് ചേര്‍ന്ന lithium ആയിരിക്കും ഇലക്ട്രോഡ്. ശക്തി കുറഞ്ഞ കൊണ്ടുനടക്കാവുന്ന ഉപകരണങ്ങളായ wireless sensors, smart cards, medical implants, RFID tags എന്നിവയിലൊക്കെ lithium ബാറ്ററിക്ക് പകരക്കാരനാണ് പുതിയ സാള്‍ട്ട്-പേപ്പര്‍ ബാറ്ററി.

വേറെയും ഗുണങ്ങള്‍ Thin-film ബാറ്ററികള്‍ക്കുണ്ട്. ദീര്‍ഘമായ shelf life ഇവക്കുണ്ട്. ധാരാളം വര്‍ഷങ്ങള്‍ കഴിഞ്ഞാലും ശേഷി കുറയില്ല. പതിനായിരക്കണക്കിന് പ്രാവശ്യം ചാര്‍ജ്ജ് – ഡിസ്ച്ചാര്‍ജ്ജ് ചെയ്യാം.

Lithium ബാറ്ററിക്ക് 4 വോള്‍ട്ടാണ് നല്‍കാന്‍ കഴിയുക. അവയുടെ ഊര്‍ജ്ജ സാന്ദ്രത 200 to 300 milliwatt-hours per gram ആണ്. എന്നാല്‍ ഒരു പേപ്പര്‍ ബാറ്ററി 1 വോള്‍ട്ടും ഒരു ഗ്രാമില്‍ 25 milliwatt-hours ഊര്‍ജ്ജം സംഭരിക്കുകയും ചെയ്യും. ഏറ്റവും കൂടിയ കറന്റില്‍ ഉപയോഗിച്ചാല്‍ അവയുടെ ശേഷി 100 ചാര്‍ജ്ജിങ് സൈക്കിള്‍ കഴിയുമ്പോള്‍ 6% മാത്രമേ കുറയൂ.

lithium ബാറ്ററിയെക്കാള്‍ വേഗത്തില്‍ പേപ്പര്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യാനാവും. കടിലിലും തടാകങ്ങളിലും മലിനീകരണമുണ്ടാക്കുന്ന ഒരു തരം ആല്‍ഗകളുപയോഗിച്ചാണ് ഗവേഷകര്‍ ബാറ്ററിക്ക് വേണ്ട സെല്ലുലോസ് നിര്‍മ്മിച്ചത്. സാധാരണ സെല്ലുലോസിനെ അപേക്ഷിച്ച് ഇതിന്റെ കോശ ഭിത്തിയില്‍ കാണുന്ന സെല്ലുലോസിന് വ്യത്യസ്ഥ nanostructure ആണ്. 100 മടങ്ങ് പ്രതലം ഇതിന് അങ്ങനെ കിട്ടുന്നു.

ഇലക്ട്രോണ്‍ പുറമേയുള്ള സര്‍ക്യൂട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ ക്ലോറിന്‍ അയോണ്‍ positive electrode ല്‍ നിന്ന് negative ലേക്ക് ഒഴുകുന്നു. ഇതാണ് കറന്റ് നല്‍കുന്നത്. സെക്കന്റുകള്‍ കൊണ്ട് ഇത് റീചാര്‍ജ്ജ് ചെയ്യാം. lithium ബാറ്ററിക്ക് 20 മിനിട്ട് വേണം ചാര്‍ജ്ജാകാന്‍.

ഇപ്പോഴും ഈ രംഗത്ത് ഗവേഷണം നടക്കുന്നതേയുള്ളു. കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് ഇത് വാണിജ്യപരമായി ഉത്പാദിപ്പിക്കപ്പെടും.

— സ്രോതസ്സ് technologyreview

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )