തെക്കെ നൈജീരിയയിലെ 8 ഒഗോണി(Ogoni) ആദിവാസി നേതാക്കളേയും എഴുത്തുകാരനായ കെന്‍ സാരോവിവയേയും കൊന്നതിന് എണ്ണ ഭീമന്‍ ഷെല്‍ (Shell) $1.55 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കി.
മനുഷ്യാവകാശ ലംഘനം നടത്തുന്ന വലിയ കോര്‍പ്പറേഷനുകള്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ തല്‍കുന്ന ഏറ്റവും കൂടിയ തുകയില്‍ ഒന്നാണ് ഇത്. ഷെല്ലോ അവരുടെ നൈജീരിയയിലുള്ള ശാഖയായ SPDC ഈ കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എല്ലാ കുറ്റാരോപണങ്ങളിലും തെറ്റ്കാരല്ല എന്നാണവര്‍ വാദിക്കുന്നത്.
പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ അന്തര്‍ദേശീയ വ്യവസായികളെ ഉത്തരവാദിത്തമുള്ളവരാക്കുകയാണ് നഷ്ടപരിഹാത്തുകയുടെ വലിപ്പം എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.
മുമ്പ് വലിയ കോര്‍പ്പറേറ്റുകള്‍ക്കെതിരെ നിയമ നടപടികളെടുക്കുക വളരെ വിഷമം പിടിച്ച കാര്യമായിരുന്നു.
സാരോ വിവയുടെ മകനായ കെന്‍സാരോവിവ ജൂനിയറിന്റെ 14-വര്‍ഷത്തെ ശ്രമത്തിന്റെ ഫലമാണിത്. നൈജീരിയന്‍ പട്ടാളക്കാര്‍ വെടിവെച്ചപ്പോള്‍ കൈ നഷ്ടപ്പെട്ട Karalolo Kogbara യും അദ്ദേഹത്തിനോടൊപ്പം കേസില്‍ കക്ഷിചേര്‍ന്നിരുന്നു. പൈപ്പ് ലൈനിനു വേണ്ടി 1993 ല്‍ അവരുടെ ഗ്രാമം ഇടിച്ചുനിരത്തിയത് പ്രതിരോധിക്കുന്ന സമയത്തായിരുന്നു അവര്‍ക്ക് വെടിയേറ്റത്.
— സ്രോതസ്സ് shellguilty