കൂടുതല്‍ പരിഷ്കരിച്ച ക്രിസ്റ്റലൈന്‍ സോളാര്‍ സെല്ലുകള്‍

multi-crystalline സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കാനുള്ള രണ്ട് സാങ്കേതിക വിദ്യകള്‍ സിലിക്കണ്‍ സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയായ 1366 Technologies പ്രസിദ്ധപ്പെടുത്തി. ഇപ്പോഴുള്ള manufacturing lines ല്‍ എളുപ്പത്തില്‍ കൂട്ടിച്ചേര്‍ക്കാവുന്ന ഈ സാങ്കേതികവിദ്യകള്‍ സെല്ലുകളുടെ വിലകുറക്കുകയും ദക്ഷത ഉയര്‍ത്തുകയും ചെയ്യും.

ഇവ ഉപയോഗിച്ച് അടുത്ത 5 വര്‍ഷത്തില്‍ സൌരോര്‍ജ്ജ വ്യവസായത്തിന് $5000 കോടി ഡോളര്‍ ചിലവ് ചുരുക്കാനാവും. കല്‍ക്കരിയുടെ വിലയില്‍ സൌരോര്‍ജ്ജം ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. cell texture ഉം front-side cell metallization ഉം സംബന്ധിച്ചാണ് പുതിയ സാങ്കേതിക വിദ്യകള്‍.

തിരിച്ചറിയാവുന്ന തേനീച്ചക്കൂട് ഘടനയോടുകീടിയ cross-textured പ്രതലം സെല്ലിന് നല്‍കുന്നതാണ് ആദ്യത്തെ സാങ്കേതികവിദ്യ. ഇത് കൂടുതല്‍ സൂര്യപ്രകാശം സ്വീകരിക്കുന്നതിന് സഹായിക്കും. മൊത്തം ദക്ഷത ഇതിനാല്‍ 1% വര്‍ദ്ധിക്കും. metallization lines നെക്കുറിച്ചുള്ളതാണ് രണ്ടാമത്തെ സാങ്കേതികവിദ്യ – 30 microns. സെല്ലിന്റെ പ്രതലത്തില്‍ 9% ന്റെ നിഴല്‍ വരുന്ന thick fingers ആണ് ഇപ്പോഴത്തെ standard. പുതിയ metallization line 2% നിഴല്‍ മാത്രമാണ് സൃഷ്ടിക്കുന്നത്. അതിനാല്‍ സെല്ലിന്റെ ദക്ഷത 75% വര്‍ദ്ധിക്കും.

Self-Aligned Cell (SAC) architecture ന്റെ വിശദ വിവരങ്ങള്‍ കമ്പനി ഉടന്‍ പുറത്തുവിടും. പോളിസിലിക്കണില്‍ നിന്ന് സൂര്യപ്രകാശത്തിന്റെ 18% വും വൈദ്യുതിയാക്കിമാറ്റാന്‍ ഇതിനാലാവും. ഇപ്പോഴുള്ള നിര്‍മ്മാണ ചിലവിന് മാറ്റം വരുത്താതെ തന്നെ അടുത്ത ഒരു വര്‍ഷം കൊണ്ട് ദക്ഷത 19% ല്‍ എത്തിക്കുമെന്ന് അവരുടെ വിദഗ്ദ്ധര്‍ പറയുന്നു.

— സ്രോതസ്സ് ecofriend

ഒരു അഭിപ്രായം ഇടൂ