ഇന്‍സ്റ്റലേഷന്‍
“Shutter” എന്ന് ഗ്നൂവിന്റെ സോഫ്റ്റ്‌വെയര്‍ മാനേജ്മന്റ് ടൂളില്‍ ടൈപ്പ് ചെയ്യുക. പുതിയ വെര്‍ഷന്‍ തെരഞ്ഞെടുത്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
ടെര്‍മില്‍ ഉപയോഗിച്ചാണെങ്കില്‍,
apt-get install shutter
എന്നോ
yum install shutter
എന്നോ ഉള്ള കമാന്‍ഡ് ടൈപ്പ് ചെയ്യുക. ആദ്യത്തെ കമാന്‍ഡ് ഡെബിയനിലും രണ്ടാമത്തേത് ഫെഡോറയിലും പ്രവര്‍ത്തിക്കും.
ശക്തിയുള്ള സ്ക്രീന്‍ഷോട്ട് പ്രോഗ്രാം അല്‍പ്പസമയത്തിനനുള്ളില്‍ ഉപയോഗയോഗ്യമാകും.
കൂടുതല്‍ വിവരങ്ങള്‍ http://shutter-project.org ല്‍ ലഭ്യമാണ്.
ഓര്‍ക്കുക. ഈ പ്രോഗ്രാം GPL ലൈസന്‍സ് ഉപയോഗിച്ച് പ്രസിദ്ധപ്പെടുത്തിയതിനാല്‍ ഇത് കോപ്പിചെയ്യുന്നതും, source code പഠന വിധേയമാക്കുന്നതിനും, source code മാറ്റം വരുത്തി വിതരണം ചെയ്യുന്നതിനും നിങ്ങള്‍ക്കവകാശം ഉണ്ട്. നിങ്ങള്‍ വിതരണം ചെയ്ത ആള്‍ക്കും ഇതേ അവകാശങ്ങള്‍ ഉണ്ടായിരിക്കണമെന്നുള്ള ഒരു നിബന്ധന മാത്രം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: gnu.org