ഉപഭോഗത്തിന്റെ സുവിശേഷം

ഒരു മെച്ചപ്പെട്ട ലോകം ഭാവിക്ക് സമ്മാനിക്കാനായിട്ട്.
by Jeffrey Kaplan

1919 ല്‍ സ്വകാര്യ കാര്‍ എന്നത് താരതമ്യേനെ അപൂര്‍വ്വമായ ഒന്നായിരുന്നു. കുതിരവണ്ടിയായിരുന്നു സാധാരണയായിട്ടുള്ളത്. നിരത്തില്‍ പഴയ വാതക വിളക്കുകള്‍ക്ക് പകരം വൈദ്യുതി വിളക്കുകള്‍ പൂര്‍ണ്ണമായും എത്തിയിട്ടില്ലായിരുന്നു. വൈദ്യുതി എന്നത് സമ്പന്നര്‍ക്ക് മാത്രമുള്ള ആര്‍ഭാടമായിരുന്നു.

പത്ത് വര്‍ഷത്തിന് ശേഷം വളരെ മാറ്റങ്ങള്‍ സംഭവിച്ചു. കാറുകള്‍ നിരത്തുകള്‍ കൈയ്യടക്കി. നഗരത്തിലെ മിക്ക വീടുകലിലും വൈദ്യുതിയെത്തി. വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കുന്ന ഇസ്തിരിപ്പെട്ടി, vacuum cleaners ഒക്കെ വന്നു. ഉയര്‍ന്ന മദ്ധ്യവര്‍ഗ്ഗ വീടുകളില്‍ washing machines, refrigerators, toasters, curling irons, percolators, heating pads, popcorn poppers തുടങ്ങിയവ സാധാരണ വസ്തുക്കളായി. 1920 ല്‍ ആദ്യത്തെ റേഡിയോ സ്റ്റേഷന്‍ പ്രവര്‍ത്തിച്ചുതുടങ്ങി. 12.2 കോടി ജനങ്ങളുണ്ടായിരുന്ന അമേരിക്കയില്‍ 1929 ല്‍ മാത്രം 4,438,000 പേര്‍ റേഡിയോ വാങ്ങി.

പുതിയ ഉത്പന്നങ്ങളുടെ വേലിയേറ്റത്തിന് പകരം ആരോഗ്യകരമായ ഉപഭോഗത്തിലേക്കുള്ള മാറ്റം വ്യവസായികളെ വിഷമിപ്പിക്കുന്നു. അമേരിക്കന്‍ കുടുംബങ്ങളുടെ മിതവ്യശീലം ഇല്ലാതാക്കാന്‍ ദുഷ്കരമാണെന്ന് അവര്‍ കരുതുന്നു. ആളുകളുടെ ആവശ്യകതയേക്കാള്‍ വേഗത്തില്‍ ഉത്പന്നങ്ങളുണ്ടാക്കാനുള്ള വ്യാവസായിക ശേഷി വര്‍ദ്ധിക്കുന്നത് ഒരു ഭീഷണിയാണ്.

അതിനാലാണ് 1929 ലെ ഒരു മാസികയിലെ ലേഖനത്തില്‍ General Motors Research ന്റെ തലവനായിരുന്ന Charles Kettering, “ഉപഭോക്താക്കളെ എപ്പോഴും അസംതൃപ്തരാക്കി നിര്‍ത്തണം” എന്നെഴുതിയത്. ഉത്പാദകര്ഡ മോശം ഉത്പന്നങ്ങള്‍ നിര്‍മ്മിക്കണം എന്നല്ല അദ്ദേഹം ഉദ്ദേശിച്ചത്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പകരം പുതിയവ സൃഷ്ടിക്കുക എന്ന തന്ത്രപരമായ മാറ്റം അമേരിക്കന്‍ വ്യവസായത്തിന് വേണ്ടി നിര്‍വ്വചിക്കുകയാണ് മറ്റ് കോര്‍പ്പറേറ്റുകള്‍ക്കൊപ്പം അദ്ദേഹവും ഇതുകൊണ്ട് ഉദ്ദേശിച്ചത്.

“need saturation” എന്ന് New York Times വിളിക്കുന്ന പ്രശ്നത്തെക്കുറിച്ച് ചില സംഖ്യകള്‍ Nation’s Business മാസികക്ക് നല്‍കിയ 1927 ലെ അഭിമുഖത്തില്‍ Secretary of Labor ആയ James J. Davis നല്‍കി. രാജ്യത്തെ തുണിമില്ലുകള്‍ക്കെല്ലാം കൂടി ഒരു വര്‍ഷത്തേക്ക് വേണ്ട തുണി ആറ് മാസം കൊണ്ട് നിര്‍മ്മിക്കാനാവും. അമേരിക്കക്ക് ഒരു വര്‍ഷം വേണ്ട ചെരുപ്പുകള്‍ 14% ഷൂഫാക്റ്ററികള്‍ക്ക് നിര്‍മ്മിക്കാനാവും. ഒരാഴ്ച്ചത്തേക്ക് ലോകത്തിന് മൊത്തം വേണ്ടത് വെറും മൂന്ന് ദിവസം കൊണ്ട് നിര്‍മ്മിക്കാനാവും.

ഉത്പന്നങ്ങളുടെ ഉത്പാദനത്തില്‍ കേന്ദ്രീകരിച്ചിട്ടില്ലാത്ത ഒരു സമൂഹം എന്ന ആശയത്തില്‍ ബിസിനസ് നേതാക്കള്‍ക്ക് അത്ര താല്‍പ്പര്യമില്ല. ഈ പുതിയ “labor-saving” സംവിധാനം അവരെ സംബന്ധിച്ചടത്തോളം സ്വതന്ത്രമാകാനുള്ള വീക്ഷണമല്ല. പകരം അധികാരത്തിന്റെ കേന്ദ്രം എന്ന അവരുടെ സ്ഥാനത്തിന്റെ ഭീഷണിയാണ്. “തൊഴില്‍ സന്തോഷകരമാക്കുന്ന എല്ലാ കാര്യത്തിനും ഞാന്‍ അനുകൂലിക്കുന്നു. എന്നാല്‍ അതിന്റെ പ്രാധാന്യം കുറക്കുന്നകാര്യങ്ങള്‍ക്ക് എതിരുമാണ്. തൊഴിലിലാണ് പ്രാധാന്യം കൊടുക്കേണ്ടത്. നല്ല തൊഴില്‍. ഇത് റാഡിക്കലിസവും അസംതൃപ്തിയും വളര്‍ത്തുകയേയുള്ളു” എന്ന് National Association of Manufacturers ന്റെ പ്രസിഡന്റായ John E. Edgerton പറഞ്ഞു.

1920കളുടെ അവസാനമായപ്പോള്‍ അമേരിക്കയിലെ ബിസിനസ്, രാഷ്ട്രീയ ഉന്നതര്‍ മന്ദമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക വളര്‍ച്ചയുടേയും radicalize ചെയ്തുകൊണ്ടിരിക്കുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റേയും ഇരട്ട ഭീഷണി മറികടക്കാന്‍ വഴി കണ്ടുപിടിച്ചു. ഒരു വ്യവസായ consultant അതിനെ പറഞ്ഞത് “ഉപഭോഗത്തിന്റെ സുവിശേഷം” എന്നാണ്. തങ്ങള്‍ക്ക് എന്തൊക്കെയുണ്ടായാലും അത് പോരാ എന്ന ആശയം ജനങ്ങളെ വിശ്വസിപ്പിക്കുക. പ്രസിഡന്റ് ഹെര്‍ബര്‍ട്ട് ഹൂവറിന്റെ (Herbert Hoover) 1929 ലെ Committee on Recent Economic Changes ഫലം നിരീക്ഷിച്ചു: “പരസ്യം ചെയ്തും മറ്റ് promotional ഉപകരണങ്ങളും . . . ഉത്പാദനത്തില്‍ അളക്കാനാവുന്ന സ്വാധീനം ചെലുത്തി കെട്ടിക്കെടന്നു പോയേക്കാവുന്ന മൂലധനത്തെ അഴിച്ച് വിട്ടു.” ഈ breakthrough വിനെ അവര്‍ ആഘോഷിച്ചു: “സാമ്പത്തികമായി നമുക്ക് പരിധിയില്ലാത്ത ലോകമാണ് തുറന്നുകിട്ടിയത്. പുതിയ ആവശ്യങ്ങള്‍, അവ നിറവേറ്റിക്കഴിയുമ്പോള്‍ അന്തമില്ലാത്ത പുതിയ ആവശ്യങ്ങള്‍ക്ക് വഴിതുറക്കും.”

ഇന്ന് “പണി, കൂടുതല്‍ പണി” എന്നത് എല്ലാവരും അംഗീകരിക്കുന്ന ഒരു കാര്യമാണ്. 1920കള്‍ക്ക് ശേഷം പണി ലാഭിക്കുന്ന യന്ത്രങ്ങളും പരിഷ്കാരങ്ങളും മറ്റും ഈ ഗതിയതെ കൂടുതല്‍ ശക്തമാക്കുന്നു. യന്ത്രങ്ങള്‍ക്ക് പണിലാഭിക്കാനാവും. എന്നാല്‍ ആവശ്യമുള്ളത്ര ഉത്പാദിപ്പിച്ച് കഴിഞ്ഞാല്‍ മാത്രമേ അവ വെറുതെയിരിക്കു. യന്ത്രങ്ങള്‍ നാം പണിയെടുക്കേണ്ട സമയത്തില്‍ കുറവ് നല്‍കി. എന്നാല്‍ ആ സാധ്യത നമ്മുടെ സമൂഹം ഉപയോഗിക്കാന്‍ തയ്യാറായില്ല. തൊഴില്‍ കുറക്കുന്നില്ല. യന്ത്രങ്ങളെ ഉപയോഗിച്ച് “higher productivity” ക്ക് ശ്രമിക്കുന്നു. അതുപയോഗിച്ച് യന്രത്തിനുല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നതെന്തും ഉപഭോഗം ചെയ്യുന്നു.

ഉപഭോഗസംസ്കാരത്തിന്റെ തുടക്കകാലത്ത് വിമര്‍ശകര്‍ ധാരാളമുണ്ടായിരുന്നു. Arthur Dahlberg ആയിരുന്നു അവരില്‍ ഏറ്റവും അധികം സ്വാധീനമുണ്ടായിരുന്ന ആള്‍. “Jobs, Machines, and Capitalism” എന്ന അദ്ദേഹത്തിന്റെ 1932 പുസ്തകത്തെക്കുറിച്ച് വാഷിങ്ടണിലെ നയതന്ത്രജ്ഞര്‍ക്കും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കും നന്നായി അറിയാമായിരുന്നു. “അവസരങ്ങളുടെ റേഷനിങ്, നമ്മുടെ അമിത വ്യവസായശാലകള്‍, മത്സരം കൊണ്ടുണ്ടാവുന്ന നമ്മുടെ അമിതമായ ചവറ്, പരസ്യം ചെയ്യണമെന്നതിന്റെ അമിതാവശ്യം, പിന്നെ നമ്മുടെ സാമ്പത്തിക സാമ്രാജ്യത്വത്തിനും പ്രധാന കാരണമാണ് തൊഴില്‍ ദിനത്തിന്റെ ദൈര്‍ഘ്യം കുറക്കുന്നതില്‍ പരാജയപ്പെടുന്നത് ആണ്,” എന്ന് Dahlberg പ്രഖ്യാപിച്ചു. വ്യവസായം നിര്‍മ്മിക്കുന്നതില്‍ വളരേറെ ഉത്പന്നങ്ങളും മനുഷ്യന്റെ ഭൌതികമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയുള്ളതല്ല. സമൂഹം അപകടകരമായി ഭൌതികതയില്‍ അടിമപ്പെടാതിരിക്കാന്‍ നാല് മണിക്കൂര്‍ പ്രവര്‍ത്തി ദിനം എന്നത് സഹായിക്കും എന്ന് അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തി ദിനം കുറക്കാതിരുന്നാല്‍ ലാഭേച്ഛ “ആത്മീയ ആവശ്യകതയുടെ സൃഷ്ടാവും സംതൃപ്തിയടയുന്നവനും” ആയി മാറും. അപ്പോള്‍ ലാഭേച്ഛ മറ്റുള്ള ഇടത്തേക്ക് പോകും. അത് നമ്മുടെ സോപ്പിനെ വളരെ ഭംഗിയുള്ള കൂടുകളില്‍ പൊതിഞ്ഞ് അതാണ് solace to our souls എന്ന് നമ്മേ വിശ്വസിപ്പിക്കും.”

അക്കാലത്ത് ഒരു ബദല്‍ വീക്ഷണമുണ്ടായിരുന്നു. 1930 ല്‍ ready-to-eat cereal ന്റെ ലോകത്തെ ഏറ്റവും വലിയ ഉത്പാദകനായ Kellogg Company അവരുടെ 1500 ജോലിക്കാരുടെ പ്രവര്‍ത്തി ദിനം 8 മണിക്കൂറില്‍ നിന്ന് 6 മണിക്കൂറിലേക്ക് കുറച്ചു. കമ്പനി മൂന്ന് 8 മണിക്കൂര്‍ ഷിഫ്റ്റിന് പകരം നാല് 6 മണിക്കൂര്‍ ഷിഫ്റ്റ് ചെയ്യുന്നത് Battle Creek ലെ പുതിയ 300 കുടുംബങ്ങളിലേക്ക് വരുമാനം എത്തിക്കാനാവും എന്ന് കമ്പനി പ്രസിഡന്റ് Lewis Brown ഉം ഉടമ W. K. Kellogg പറഞ്ഞു.

മഹാ സാമ്പത്തിക തകര്‍ച്ചയിലേക്ക് വീണുകൊണ്ടിരിക്കുന്ന അവസരത്തില്‍ തൊഴിലാളികളെ സംബന്ധിച്ചടത്തോളം നല്ല വാര്‍ത്തയായിരുന്നു ഇത്. എന്നാല്‍ തൊഴില്‍ സംരക്ഷിക്കണം എന്നതിനേക്കാള്‍ Brown നും Kellogg നും കൂടുതല്‍ ആവശ്യങ്ങളുണ്ടായിരുന്നു എന്ന് Kellogg’s Six-Hour Day എന്ന പുസ്തകത്തില്‍ Benjamin Hunnicutt വിശദീകരിക്കുന്നു. “ഉത്പന്നങ്ങളുടേയും, സേവനങ്ങളുടേയും തൊഴിലിന്റേയും സ്വതന്ത്ര കമ്പോളത്തിലെ സ്വതന്ത്രമായ കൈമാറ്റം എന്നത് ബോധമില്ലാത്ത ഉപഭോഗസംസ്കാരവും ആളുകളുടേയും പ്രകൃതിവിഭവങ്ങളുടേയും അമിത ചൂഷണമല്ല,” എന്ന് കാണിച്ച് കൊടുക്കാം എന്ന് അവര്‍ കരുതി. “ഉയര്‍ന്ന വേതനവും കുറഞ്ഞ തൊഴില്‍ സമയവും നല്‍കുക വഴി Declaration of Independence ല്‍ വാഗ്ദാനം ചെയ്തിട്ടുള്ള pursuit of happiness എന്ന അവസാന സ്വാതന്ത്ര്യം നേടി തൊഴിലാളികള്‍ സ്വതന്ത്രരാകും.”

Kellogg ലാഭമുണ്ടാക്കാനുള്ള പരിപാടി നിര്‍ത്തി എന്നല്ല ഇതിന്റെ അര്‍ത്ഥം. തൊഴിലാളികള്‍ കുറഞ്ഞ പ്രവര്‍ത്തി സമയത്തില്‍ കൂടുതല്‍ ദക്ഷതയോടെ പ്രവര്‍ത്തിക്കും. കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നത് വഴി അവരുടെ വാങ്ങല്‍ ശേഷിയും വര്‍ദ്ധിക്കും. അവര്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ വാങ്ങും.

പ്രവര്‍ത്തി ദിനം കുറയുന്നതുകൊണ്ട് തൊഴിലാളികള്‍ക്ക് കിട്ടുന്ന ശമ്പളം കുറവായിരിക്കും എന്നാല്‍ കുറവ് നികത്താന്‍ Kellogg മണിക്കൂറിലെ വേതന നിരക്ക് ഉയര്‍ത്തി. കൂടാതെ കട്ടിപ്പണിചെയ്യുന്നവര്‍ക്ക് production bonuses ഉം നല്‍കി. ഉച്ചഭക്ഷണ ഇടവേള എടുത്തുകളഞ്ഞു. കാരണം തൊഴിലാളികള്‍ ചെറിയ സമയം പണിയെടുത്ത് വേഗം തിരിച്ച് പൊയ്കൊള്ളും. “നിങ്ങളുടെ വീട്ട് ചുറ്റുപാടുകള്‍ നല്‍കുന്ന സന്തോഷം നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലം, നിങ്ങളുടെ അയല്‍ക്കാര്‍ മറ്റ് സന്തോഷങ്ങള്‍ തുടങ്ങിയവ ഡോളറിന്റെ കണക്കില്‍ കണക്കാക്കാനാവില്ല” എന്ന് ജീവനക്കാര്‍ക്കുള്ള ഒരു “വ്യക്തിപരമായ കത്തില്‍” “mental income” ത്തെക്കുറിച്ച് Brown സൂചിപ്പിക്കുന്നു. വിശ്രമ സമയം കൂടുന്നത് “higher standards in school and civic . . . life” ലേക്ക് നയിക്കുമെന്ന് അദ്ദേഹം കരുതി. നല്ല കുടുംബങ്ങളുള്ളയിടത്തുനിന്ന് കമ്പനിക്ക് ആളെയെടുക്കാം എന്നതുകൊണ്ട് കമ്പനിക്കും അത് ഗുണകരമാണ്.

ആകര്‍ഷകമായ ഒരു വീക്ഷണമാണത്. അത് പ്രാവര്‍ത്തികമാകുകയും ചെയ്തു. Kellogg മാത്രമല്ല. ധാരാളം കമ്പനികള്‍ പ്രവര്‍ത്തി ദിനം കുറച്ചുകൊണ്ടുവന്നു എന്ന് Forbes, BusinessWeek തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. “ധാരാളം പൂന്തോട്ട നിര്‍മ്മാണം, സമൂഹത്തെ ഭംഗിയാക്കല്‍, athletics, hobbies … വായനശാലകള്‍ തുടങ്ങിയവ ആ ഭാഗ്യമുള്ള തൊഴിലാളികളുടെ മാനസിക സന്തോഷത്തെ സമ്പന്നമാക്കി” എന്ന് ഒരു റിപ്പോര്‍ട്ടര്‍ എഴുതി.

U.S. Department of Labor സര്‍വ്വേ നടത്തി ഈ ചിത്രം ഉറപ്പാക്കി. “പ്രവര്‍ത്തി സമയം കുറഞ്ഞതിനാല്‍ വരുമാനം കുറഞ്ഞതില്‍ കുറച്ച് അസംതൃപ്തി ചില തൊഴിലാളികളിലുണ്ട്. എന്നാല്‍ മിക്കവരും സന്തുഷ്ടരാണ്. കുടുംബത്തോടൊത്ത് കൂടുതല്‍ സമയം ചിലവാക്കാന്‍കിട്ടുന്നതില്‍ എല്ലാവരും സന്തോഷം പ്രകടിപ്പിച്ചു.

പണിയിടത്തുനിന്നും കിട്ടുന്ന അധിക മണിക്കൂറുകള്‍ ആളുകളെ അതുവരെ ചെയ്യാന്‍ കഴിയാതിരുന്ന പല കാര്യങ്ങളും ചെയ്യാന്‍ അവസരം നല്‍കി. 80 വയസായ ഒരു സ്ത്രീ അഭിമുഖത്തില്‍ പറഞ്ഞ കാര്യം Hunnicutt വിവരിക്കുന്നു. “ഞങ്ങള്‍ക്കൊത്തുചേരാന്‍ കഴിഞ്ഞു. ping-pong കളിക്കാന്‍ പോയി. എന്റെ എല്ലാ ബന്ധുക്കളും അത്താഴത്തിന് വന്നു. എല്ലാവരും ചേര്‍ന്ന് ping-pong കളിച്ചു”. പിന്നീട് ആ സ്ത്രീ സംസ്ഥന വിജയിയായി.

ധാരാളം സ്ത്രീകള്‍ അധികം കിട്ടിയ സമയം വീട്ടുജോലിക്ക് ഉപയോഗിച്ചു. ആഹാരം canning ചെയ്യുന്ന പണി അവര്‍ വീട്ടില്‍ ചെയ്തു. canning എല്ലാവരും ഇഷ്ടപ്പെട്ട ഒരു കുടുംബ പ്രോജക്റ്റ് ആയിരുന്നു. കുടുംബാഗങ്ങള്‍ തുറന്ന് സംസാരിക്കുമായിരുന്നു. ആഹാരം കുപ്പിയില്‍ സൂക്ഷിക്കുന്നതിനേക്കാള്‍ പ്രധാനം കഥകളും തമാശകളും, കളിയാക്കലകളും, പാട്ടും, പ്രശ്നങ്ങള്‍ പരിഹരിക്കുന്നതും ഒക്കെയുണ്ടായിരുന്നു. അന്യവല്‍ക്കരിച്ച തൊഴില്‍ എന്ന ആധുനിക രീതി ഒത്തുചേര്‍ന്നുള്ള ജോലികള്‍ പ്രായമായവര്‍ക്കായി ഉപേക്ഷിച്ചു.

മനുഷ്യ പരിസ്ഥിതി ശാസ്ത്രത്തിന്റെ വസ്തുവാണിത് മേല്‍മണ്ണ് നമ്മുടെ നിലനില്‍പ്പിനെ എങ്ങനെ സഹായിക്കുന്നു എന്നത് പോലെ ആയിരക്കണക്കിന് ചെറു കുടുംബത്തിലെ അംഗങ്ങളും സുഹൃത്തുക്കളും അയല്‍ക്കാരും തമ്മിലുള്ള ഇടപെടലുകള്‍ സാമൂഹ്യജീവിതത്തെ സഹായിക്കുന്ന ഒരു ഘടന രൂപീകരിക്കുന്നു. അത്യാഗ്രഹമോ intemperance കാരണത്താല്‍ അതില്‍ ഏതെങ്കിലുമൊന്നിനെ നശിക്കാനനുവദിച്ചാല്‍ അത് നമ്മുടെ ദീര്‍ഘകാലത്തേക്കുള്ള നിലനില്‍പ്പിനെ തന്നെ അപകടത്തിലാക്കും.

2005 ആയപ്പോഴേക്കും ശരാശരി വീടിന്റെ ചിലവ് 1929 നേക്കാള്‍ 12 മടങ്ങ് അധികമായി. അതേ സമയം കാര്‍, ഉപകരണങ്ങള്‍ തുടങ്ങിയ durable goods ന് വേണ്ടി ചിലവാക്കുന്ന പണം 32 മടങ്ങ് അധികമായി. 2000 ആയപ്പോഴേക്കും കുട്ടുകളുള്ള ദമ്പതികള്‍ പ്രതിവര്‍ഷം 1979 നെക്കാള്‍ 500 മണിക്കൂര്‍ ജോലിചെയ്തു. Federal Reserve Bank ന്റെ 2004 ലേയും 2005 ലേയും റിപ്പോര്‍ട്ട് പ്രകാരം 40% അമേരിക്കന്‍ കുടുംബങ്ങള്‍ തങ്ങളുടെ വരുമാനത്തേക്കാള്‍ കൂടുതല്‍ ചിലവാക്കി. ശരാശരി കുടുംബം $18,654 ഡോളര്‍ കടത്തിലാണ്. വീടിന്റെ കടം ഇതില്‍ കണക്കാക്കിയിട്ടില്ല. വീട്ടുകടവും വരുമാനവും തമ്മിലുള്ള അനുപാതം കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ ഇരട്ടിയായി റിക്കോഡ് നിലയിലെത്തിയിരിക്കുകയാണ്. നമ്മുടെ യന്ത്രങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ വാങ്ങാനായി നാം കഠിനാദ്ധ്വാനം ചെയ്യുകയാണ്.

എന്നിരുന്നാലും നിങ്ങള്‍ക്ക് അധികം ചിലവാക്കാതെ നല്ല രീതിയില്‍ ജീവിക്കാനാവും. ഒരു മണിക്കൂര്‍ അദ്ധ്വാനത്താല്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും അളവ് 1948 ല്‍ നിന്ന് 1991 ആയപ്പോഴേക്കും ഇരട്ടിയായി. 2006 ആയപ്പോഴേക്കും 30% കൂടി വര്‍ദ്ധിച്ചു. 17 വര്‍ഷം മുമ്പത്തെ നിലയിലേക്ക് നാം പോകാന്‍ തയ്യാറാണെങ്കില്‍ ദൈനംദിന പ്രവര്‍ത്തി സമയം 5.3 മണിക്കൂര്‍ ആയി കുറക്കാന്‍ കഴിയും. 1948 ലെ നിലയിലേക്ക് നാം പോകാന്‍ തയ്യാറാണെങ്കില്‍ ദൈനംദിന പ്രവര്‍ത്തി സമയം 2.7 മണിക്കൂര്‍ ആയി കുറക്കാം. 1948 ല്‍ തന്നെ അമേരിക്ക ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായിരുന്നു. ഇന്നത്തെ മിക്ക രാജ്യങ്ങളും അന്ന് അമേരിക്ക എത്തിയ നിലയില്‍ ഇതുവരെ എത്തിയിട്ടില്ല.

Kellogg ന്റെ വീക്ഷണത്തിലുള്ള സമ്പുഷ്ടമായ സാമൂഹ്യജീവിതത്തിന് പകരം നമ്മേ കുടുംബത്തില്‍ നിന്നും, സുഹൃത്തുക്കളില്‍ നിന്നും, അയല്‍ക്കാരില്‍ നിന്നും ഒറ്റപ്പെടുത്തുന്ന ഭൌതികവാദത്തെ സ്വീകരിച്ചിരിക്കുകയാണ്. നമുക്ക് അവര്‍ക്കായി സമയമില്ല. ഒരു അന്യഗ്രഹ ജീവി നോക്കിയാല്‍ നാം എന്തോ വിചിത്ര ശാപത്തില്‍ അകപ്പെട്ടത് പോലെ എന്ന് തോന്നും.

ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ ദരിദ്ര ശമ്പളത്തില്‍ ദീര്‍ഘ സമയം ജോലിചെയ്യുന്നു. ധാരാളം ആളുകള്‍ക്ക് ജോലികിട്ടുന്നില്ല. എന്നാലും ഉപഭോഗത്തിന്റെ gospel നെ സംബന്ധിച്ചടത്തോളം ദാരിദ്ര്യം ഒരു പ്രശ്നമല്ലെന്ന് പരസ്യക്കാര്‍ക്ക് അറിയാം.

gospel ന്റെ സ്വാധീനം അതിന്റെ സ്രോതസ്സില്‍ നിന്ന് വളരെ അകലെയുള്ള പ്രദേശങ്ങളിലേക്കും വ്യാപിച്ചു. അമേരിക്കക്കാര്‍ ഇന്ന് വാങ്ങുന്ന മിക്ക വസ്ത്രങ്ങളും, വീഡിയോ കളികള്‍, ഫര്‍ണിച്ചര്‍, കളിപ്പാട്ടങ്ങള്‍, തുടങ്ങിയ സാധനങ്ങള്‍ വിദൂര രാജ്യങ്ങളില്‍ നിന്ന് വരുന്നതാണ്. മിക്കപ്പോഴും താഴ്ന്ന വേതനം വാങ്ങി sweatshop അവസ്ഥയിലാണ് ആളുകള്‍ ഇവ ഉത്പാദിപ്പിക്കുന്നത്. അവക്ക് വേണ്ട അസംസ്കൃത പദാര്‍ത്ഥങ്ങള്‍ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുകയും അവിടെത്തെ ജനത്തെ കുടിയിറക്കുയും ഖനനം ചെയ്തെടുക്കുന്നതാണ്. അമേരിക്കയില്‍ ഈ ഉത്പന്നങ്ങളുടെ രൂപകല്‍പ്പനയുണ്ടാക്കുക, നിര്‍മ്മാണത്തിന് ധനസഹായം നല്‍കുക, marketing ചെയ്യുക തുടങ്ങിയ പണി മാത്രമാണ് ചെയ്യുന്നത്. ഒപ്പം ലാഭത്തിന്റെ കണക്ക് കൂട്ടുക.

KELLOGG ന്റെ കാഴ്ച്പ്പാട് തൊഴിലാളികള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും കുറച്ച് സഹ വ്യവസായികള്‍ക്ക് സ്വീകാര്യമായി. എന്നാല്‍ Dahlberg ന്റെ പുസ്തകം സെനറ്റര്‍ ആയ Hugo Blackല്‍ (ഭാവിയിലെ സുപ്രീം കോടതി ജഡ്ജി) വലിയ സ്വാധീനം ചെലുത്തി. ആഴ്ച്യില്‍ 33 മണിക്കൂര്‍ ജോലി എന്ന നിയമം അദ്ദേഹം 1933 ല്‍ കൊണ്ടുവന്നു. എന്നാല്‍ റൂസവെല്‍റ്റ് ഒരു കൂട്ടം നയങ്ങള്‍ കൊണ്ടുവരികയും അത് നാം ഇന്ന് കാണുന്ന 40 മണിക്കൂര്‍ എന്ന മാനദണ്ഡം സ്ഥാപിതമാക്കുകയും ചെയ്തു.

Black ന്റെ നിയമം കോണ്‍ഗ്രസ്സില്‍ എത്തുന്നതിന് ഒരു ദശാബ്ദം മുമ്പ് ഉപഭോഗ സുവിശേഷത്തിന്റെ പ്രവാചകന്‍മാര്‍ അവരുടെ തന്ത്രങ്ങളും സാങ്കേതികത്വവും മെനയുകയായിരുന്നു. മഹാമാന്ദ്യം വര്‍ദ്ധിച്ചതോടെ ജനത്തിന്റെ മാനസികാവസ്ഥ അവ്യക്തമായിരുന്നു. പ്രത്യേകിച്ച് വലിയ കോര്‍പ്പറേഷനുകളുടെ കര്‍ത്തവ്യത്തെക്കുറിച്ച്. തൊഴിലാളി യൂണിയനുകള്‍ക്ക് കൂടുതല്‍ ജനങ്ങളുടെ പിന്താങ്ങലും നിയമപരമായ legitimacy യും ലഭിച്ചു. റൂസവെല്‍റ്റിന്റെ സര്‍ക്കാര്‍ New Deal പദ്ധതി പ്രകാരം വ്യവസായത്തിന് മേല്‍ unprecedented തോതില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയായിരുന്നു. New Deal പദ്ധതി ഒരു ഭീഷണിയായി മിക്ക വ്യവസായികളും കരുതി. “യുക്തിരഹിതമായ നിയന്ത്രണങ്ങളുടെ കൈവിലങ്ങും”, “നട്ടെല്ലൊടിക്കുന്ന നികുതിഭാരവും” പൊട്ടിച്ചെറിയാന്‍ National Association of Manufacturers (NAM) ന്റെ നേതാവായ James A. Emery ആഹ്വാനം ചെയ്തു. “ദേശീയ ചിന്തയില്‍ അന്യഗ്രഹ ജീവികളുടെ ആക്രമണം” ആയാണ് New Deal സിദ്ധാന്തങ്ങളെ അവര്‍ കണ്ടത്.

NAM പ്രതിനിധീകരിക്കുന്ന വ്യവസായികളായ General Motors, ഉരുക്ക് കമ്പനികള്‍, General Foods, DuPont തുടങ്ങി മറ്റുള്ളവരും അവരവരുടെ പ്രചാരവേലകളുമായി ഇറങ്ങി. “American Way” എന്ന പേരില്‍ NAM വലിയ public relations campaign തുടങ്ങി. “സ്വതന്ത്ര സംസാരം, സ്വതന്ത്ര മാധ്യമം, സ്വതന്ത്ര മതം എന്നിവ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകങ്ങളായത് പോലെ സ്വതന്ത്ര സ്ഥാപനങ്ങളെയും പൊതു ബോധത്തില്‍ പ്രതിഷ്ഠിക്കുക” എന്നതാണ് ഈ പരിപാടികള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അവരുടെ രേഖകളില്‍ എഴുതിയിരിക്കുന്നു.

ഉപഭോഗത്തെ മാത്രം കേന്ദ്രീകരിച്ചല്ലായിരുന്നു ഈ campaign. പകരം അത് രാഷ്ട്രീയ വാക്കുകളെ ഉടച്ച് വാര്‍ക്കുന്നതാണ്. “സ്വകാര്യ മുതലാളിത്തത്തില്‍ ഉപഭോക്താവ്, അതായത് പൌരന്‍ ആണ് മേധാവി. വോട്ടുചെയ്യാന്‍ തെരഞ്ഞെടുപ്പ് ദിനം വരെ നോക്കിയിരിക്കേണ്ട കാര്യം അയാള്‍ക്കില്ല. വിധി പറയാന്‍ കോടതിയുടേയും ആവശ്യമില്ല. ഉപഭോക്താവായ പൌരന്‍ ഓരോ പ്രാവശ്യവും എന്തെങ്കിലും വാങ്ങുകയോ വാങ്ങാതിരിക്കുകയോ ചെയ്യുമ്പോള്‍ അയാള്‍ വോട്ട് ചെയ്യുകയാണ്” എന്ന് J. Walter Thompson എന്ന പരസ്യ കമ്പനി വായനക്കാരെ ഇങ്ങനെ ധരിപ്പിച്ചു.

public relations ന്റെ സ്ഥാപകനും American Way യുടെ തച്ചുശാസ്ത്രി(architect) ഉം ആയ Edward Bernays ന്റെ അഭിപ്രായത്തില്‍ പോളിങ് ബൂത്തില്‍ ലഭ്യമായ തെരഞ്ഞെടുക്കല്‍ സാദ്ധതകള്‍ എല്ലാം department store ലേതുപോലുള്ളതാണ്. രണ്ടിലും കുറവ് offering മാത്രമേയുള്ളു. അതിനെ വളരെ ശ്രദ്ധയോടെ തീരുമാനിക്കുന്നത് public-relations വിദഗ്ദ്ധരുടെ “അദൃശ്യ സര്‍ക്കാര്‍” ഉം ബിസിനസ്സ് നേതാക്കളുടെ താല്‍പ്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പരസ്യക്കാരും ആണ്. ഒരു “ജനാധിപത്യ സമൂഹത്തില്‍ നമ്മേ ഭരിക്കുന്നതും നമ്മുടെ മനസ് വാര്‍ത്തെടുക്കുന്നതും, നമ്മുടെ ഇഷ്ടങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നതും, നാം പറയുന്ന ആശങ്ങള്‍ നിര്‍ദ്ദേശിക്കുന്നതും പ്രധാനമായും നാം ഒരിക്കലും കേട്ടിട്ടുപോലുമില്ലാത്ത ആളുകളാണ്,” എന്ന് Bernays പറയുന്നു.

J. Walter Thompson ന്റെ ചെറു പുസ്തകവും അതു പോലുള്ള എഴുത്തുകളും വായനശാലകളില്‍, രാജ്യം മുഴുവനുള്ള സ്കൂള്‍ പാഠ്യപുസ്തകങ്ങളില്‍ ഒക്കെ ഉണ്ടെന്ന് ഉറപ്പാക്കാന്‍ ദേശീയ തലത്തില്‍ സംഘങ്ങളുടെ ഒരു ശൃംഖല NAM രൂപീകരിച്ചു. അനുയോജ്യമായ ലേഖനങ്ങള്‍ പത്ര മാസികളില്‍ ഈ പരിപാടി പ്രസിദ്ധപ്പെടുത്തി. (മിക്കപ്പോഴും രഹസ്യമായി പണം കൈപ്പറ്റുന്ന “സ്വതന്ത്ര” പണ്ഡിതരായിരിക്കും ഇതെഴുതുക). പ്രചാരമേറിയ മാസികകള്‍ സിനികള്‍ ഒക്കെ അവര്‍ പുറത്തിറക്കി. “Building Better Americans,” “The Business of America’s People Is Selling,” “America Marching On” തുടങ്ങിവ അത്തിരത്തിലുള്ളതാണ്.

American Way പദ്ധതിയുടെ ഏറ്റവും വലിയ വിജയം 1939 ലെ New York World’s Fair ആണ്. [ഇടത് സര്‍ക്കാര്‍ ആദ്യമായി grand kerala shopping festival നടത്തിയത് പോലെ. മൂലധനത്തിന്റെ കാര്യത്തില്‍ ഇടതും വലതും ഒക്കെ ഒന്നാണ്.] “വ്യവസായത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ public relations പരിപാടി ആയിരുന്നു,” അതെന്ന് അതിന്റെ ഡയറക്റ്റര്‍ പറഞ്ഞു. “New Deal പ്രചാരവേലയെ” അത് എതിര്‍ക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “Building the World of Tomorrow” എന്നതായിരുന്നു പ്രദര്‍ശനത്തിന്റെ മുദ്രാവാക്യം.
അമേരിക്കന്‍ കോര്‍പ്പറേറ്റുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ച ഭാവിയെ വാര്‍ത്തെടുത്ത forum ആയിരുന്നു അത്. ഏറ്റവും വിഖ്യാതമായ പ്രദര്‍ശന വസ്തുക്കള്‍ General Motors ന്റെ 35,000 ചതുരശ്ര അടിയുള്ള Futurama ആയിരുന്നു. അവിടെ സന്ദര്‍ശകര്‍ പൌരന്‍മാരെ ഗ്രാമപ്രദേശത്തെ വീടുകളില്‍ നിന്ന് അംബരചുംബികളുള്ള നഗരങ്ങളിലെ തൊഴിലിടത്തേക്കെത്തിക്കുന്ന പല വരികളുള്ള ഹൈവകള്‍ നിറഞ്ഞ Democracity എന്ന രാജധാനിയില്‍ ചുറ്റിക്കറങ്ങി.

അതിന്റെ മൊത്തം തീവ്രതയും പ്രദര്‍ശനവും പ്രയോഗിച്ചിട്ടും American Way പദ്ധതി വഴി കോര്‍പ്പറേറ്റുകള്‍ക്കോ അവരുടെ ഭാവിയെക്കുറിച്ചുള്ള കോര്‍പ്പറേറ്റ് വീക്ഷണത്തിനോ പെട്ടെന്ന്, വിശാലമായ, ആവേശഭരിതമായ അംഗീകാരം കിട്ടിയില്ല. എന്നാല്‍ അത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള മാറ്റത്തിനായുള്ള ആശയപരമായ അടിത്തറയിട്ടു. യുദ്ധ ശേഷമുള്ള(post-war) സമൂഹം എന്ന് നാം വിളിക്കുന്നതിനെ സൃഷ്ടിച്ച ഇപ്പോഴും തുടരുന്ന മാറ്റം.

New Deal ന് കൊണ്ടുവരാന്‍ കഴിഞ്ഞതിനേക്കാള്‍ ആളുകളെ യുദ്ധം വീണ്ടും പണിയിടത്തേക്ക് എത്തിച്ചു. യുദ്ധം തീരുന്നതോടെ തൊഴിലില്ലായ്മ വീണ്ടും പ്രശ്നമാകും എന്ന് എല്ലാവരും ഭയപ്പെട്ടു. Kellogg തൊഴിലാളികള്‍ യുദ്ധകാലത്ത് ആഴ്ച്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്തു. അതില്‍ ധാരാളം ആളുകള്‍ക്ക് ദിവസം ആറ് മണിക്കൂറും ആഴ്ച്ചയില്‍ 30 മണിക്കൂറും എന്ന സമയത്തിലേക്ക് എത്തിച്ചേരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മിക്കവര്‍ക്കും കുറച്ച് കാലത്തേക്ക് അത് സാധിക്കുകയും ചെയ്തു. എന്നാല്‍ W. K. Kellogg ഉം Lewis Brown ഉം 1937 ല്‍ കമ്പനി പുതിയ മാനേജര്‍മാരെ ഏല്‍പ്പിച്ചു.

ആറ് മണിക്കൂര്‍ പ്രവര്‍ത്തി സമയം എന്നത് ഗുണത്തേക്കാളേറെ ചിലവായായാണ് പുതിയ മാനേജര്‍മാര്‍ കണ്ടത്. യുദ്ധം കഴിഞ്ഞ ഉടന്‍ തന്നെ അതിനെതിരെ അവര്‍ പ്രവര്‍ത്തിച്ച് തുടങ്ങി. 8 മണിക്കൂര്‍ പ്രവര്‍ത്തി സമയം എന്നതിനെ അംഗീകരിക്കുന്ന തൊഴിലാളികള്‍ക്ക് വലിയ സാമ്പത്തിക ആനുകൂല്യങ്ങള്‍ അവര്‍ നല്‍കിത്തുടങ്ങി. 1946 ല്‍ നടന്ന ഒരു വോട്ടെടുപ്പില്‍ 77% പുരുഷന്‍മാരും 87% സ്ത്രീകളും 40 മണിക്കൂറിന് പകരം 30 മണിക്കൂര്‍ ആഴ്ച്ചയിലെ പ്രവര്‍ത്തി സമയം മതി എന്ന് വോട്ട് ചെയ്തു. ആ തീരുമാനം എടുക്കുന്നത് വഴി യുദ്ധ സമയത്തെ അപേക്ഷിച്ച് കുറഞ്ഞ വരുമാനത്തെ തെരഞ്ഞെടുക്കുകയായരുന്നു അവര്‍ ചെയ്തത്.

8 മണിക്കൂര്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് കമ്പനി വലിയ സഹായങ്ങള്‍ ചെയ്തു തുടങ്ങി. യുദ്ധാനന്തര അമേരിക്കയില്‍ ഇത് വലിയ വിജയമായിരുന്നു. എന്നാല്‍ എല്ലാവരും അതിനോടൊത്ത് സഞ്ചരിച്ചില്ല. Kellogg ന് അകത്ത് തന്നെ “mavericks” എന്ന് വിളിച്ച ഒരു കൂട്ടം ആളുകള്‍ തൊഴില്‍ സമയം വര്‍ദ്ധിപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ചു. ചില ഡിപ്പാര്‍ട്ട്മെന്റുകള്‍ ആറ് മണിക്കൂര്‍ സമയം നിലനിര്‍ത്തുന്നതില്‍ എവര്‍ വിജയിച്ചു. അവസാനം 1985 ല്‍ കമ്പനി പൂര്‍ണ്ണമായും ആറ് മണിക്കൂര്‍ പ്രവര്‍ത്തി സമയം ഇല്ലാതാക്കി.

8 മണിക്കൂര്‍ പണിചെയ്യുന്നത് വഴി കിട്ടുന്ന പണം മുതലാണെന്ന കമ്പനി, യൂണിയനുകള്‍, സഹപ്രവര്‍ത്തകര്‍ എന്നിവര്‍ പറഞ്ഞ അവകാശവാദങ്ങള്‍ maverickകള്‍ തള്ളിക്കളഞ്ഞു. 1930കളേയും 1980കളിലേയും സമൂഹത്തിന്റെ സമ്പത്തിലെ വലിയ വ്യത്യാസം ഉണ്ടായിട്ടു കൂടി Kellogg തൊഴിലാളികള്‍ 50 വര്‍ഷം മുമ്പ് പറഞ്ഞ അതേ വിശദീകരണമായിരുന്നു ആറ് മണിക്കൂര്‍ പ്രവര്‍ത്തി സമയത്തെക്കുറിച്ച് maverickകളും പറഞ്ഞത്. മകന്‍ ചെയ്യുന്ന ദീര്‍ഘ സമയത്തെ തൊഴിലിനെക്കുറിച്ച് ഒരു സ്ത്രീ ഇങ്ങനെ പറഞ്ഞു, “അവന് ജീവിക്കാന്‍ സമയമില്ല. കുടുംബതോതടൊത്ത് സമയം ചിലവാക്കാന്‍ സമയമില്ല. അതുപോലെ അവന് ഇഷ്ടപ്പെട്ട മറ്റ് കാര്യങ്ങള്‍ ചെയ്യാനും സമയമില്ല.”

കൂടിയ തൊഴില്‍ സമയവും ഉപഭോഗ സംസ്കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ധാരാളം ആളുകള്‍ എഴുതിയിട്ടുണ്ട്. ഒരാള്‍ പറഞ്ഞു, “8 മണിക്കൂര്‍ പണികൊണ്ട് സമ്പന്നരാകാം എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ വലിയ വ്യത്യാസമുണ്ടായില്ല …. ചിലര്‍ പോയി വാഹനങ്ങള്‍ വാങ്ങി അവര്‍ വലുതായി മെച്ചമൊന്നും കിട്ടിയില്ല. കാരണം അവര്‍ക്കധികമുണ്ടായ പണം കാറ് കൊണ്ടുപോയി.”

കൂടുതല്‍ ദൈര്‍ഘ്യമുള്ള തൊഴില്‍ ദിനം എന്നാല്‍ കുറഞ്ഞ തൊഴിലവസരം എന്നാണെന്ന് maverickകള്‍ക്ക് അറിയാമായിരുന്നു. അവര്‍ 8 മണിക്കൂര്‍ പണിയും അതിന്റെ കൂടെ ഓവര്‍ടൈമും ചെയ്യുന്നവരെ “തൊഴില്‍ പന്നികള്‍ (work hogs)” എന്ന് വിളിച്ചു. “Kellogg തൊഴിലാളികളെ പിരിച്ചുവിടുന്നു. അതേസമയം ചിലയാളുകള്‍ വളരേറെ ഓവര്‍ടൈം പണിയും ചെയ്യുന്നു. അത് നീതിയല്ല” എന്ന് ഒരു സ്ത്രീ പറഞ്ഞു. മറ്റൊരാള്‍ ചരിത്രകാരന്‍ Arnold Toynbee ന്റെ വാക്യത്തെ പരാമര്‍ശിച്ചു, “നാം ഒന്നുകില്‍ പണി തുല്യമായി പങ്കുവെക്കണം, അല്ലെങ്കില്‍ പണി നഷ്ടപ്പെട്ടവരെ സംരക്ഷിക്കണം.”

1930 കളിലെ തകര്‍ച്ച WRACKED ജനങ്ങളും, അവരടെ കൊച്ചുമക്കളായ 1980 കളിലെ ജനങ്ങളും ചെയ്തതിന്റെ അതേ കാരണത്താല്‍, വളരെ കുറവ് ഭൌതിക വസ്തുക്കളേയുള്ളുവെങ്കില്‍ കുറച്ച് സമയം മാത്രം തൊഴില്‍ ചെയ്യാം എന്ന് ഇന്ന് നമുക്കു് തോന്നുന്നു. അതുവഴി തങ്ങള്‍ക്കും തങ്ങളുടെ കുടുംബങ്ങള്‍ക്കുമായും കൂടുതല്‍ സമയം കണ്ടെത്താം. നമുക്കും ഇന്ന് അതേ രീതി തെരഞ്ഞെടുക്കാം.

നമുക്കത് വ്യക്തിഗതമായി ചെയ്യാനാവില്ല. കമ്പനിയുടേയും സാമൂഹ്യ സമ്മര്‍ദ്ദത്തിനേയും എതിര്‍ത്തുകൊണ്ട് Kellogg ലെ maverickകള്‍ വര്‍ഷങ്ങളോളം നിലനിന്നു. പക്ഷേ അവസാനം കമ്പോളം അവര്‍ക്ക് കുറവ് തൊഴിലും കുറവ് ഉപഭോഗവും എന്ന choice നല്‍കാതെയായി. കാരണം ലളിതമാണ്: കമ്പോളത്തിന്റെ അടിത്തറക്ക് എതിരാണ് ആ തിരഞ്ഞെടുക്കല്‍. ഒരു രാഷ്ട്രീയ ഉദ്യമം ആണ് തങ്ങള്‍ ചെയ്യുന്നത് എന്ന് ഉപഭോഗ സംസ്കാരത്തിലടിസ്ഥാനമായ സമൂഹം സൃഷ്ടിച്ചവര്‍ക്ക് അറിയാമായിരുന്നു. ശക്തമായ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ കൊണ്ട് മാത്രമേ ഇന്ന് അതിന് മാറ്റം വരുത്താനാവൂ.

രാഷ്ട്രീയ തീരുമാനങ്ങള്‍ ഉപഭോക്താക്കളിലേക്ക് മാര്‍ക്കറ്റ് ചെയ്യുന്ന Bernays ന്റെ വക “democratic society” എന്ന ആശയത്തിന് ധാരാളം പ്രചാരകരെ കിട്ടി. George W. Bush ന്റെ chief of staff ആയിരുന്ന Andrew Card പറയുന്നത് കേള്‍ക്കൂ. ഇറാഖിനെ ആക്രമിക്കുന്നതിന് സര്‍ക്കാര്‍ മാസങ്ങളോളം വൈകിയതിന് കാരണമെന്താണ് എന്ന് ചോദിച്ചപ്പോള്‍ Card ന്റെ മറുപടി ഇങ്ങനെയായിരുന്നു, “ഒരു പുതിയ ഉത്പന്നം നിങ്ങള്‍ ഒരിക്കലും ഓഗസ്റ്റില്‍ പുറത്തിറക്കില്ല(roll out).” 2004 ല്‍ ഒരു പ്രമുഖ നിയമ സൈദ്ധാന്തികനായ ഫെഡറല്‍ ജഡ്ജി Richard Posner പ്രഖ്യാപിച്ചു, “പ്രതിനിധി ജനാധിപത്യത്തില്‍ (representative democracy) . . . ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മില്‍ ഒരു വിഭജനമുണ്ട്”. അതില്‍ ആദ്യത്തേത് ഭരണ വര്‍ഗ്ഗമാണ്. രാഷ്ട്രീയ മണ്ഡലത്തില്‍ “ഒരു പ്രത്യേക ഉത്പന്നം വാങ്ങാതിരിക്കാനോ, നിര്‍മ്മിക്കാനാവില്ലെങ്കിലും ഒരണ്ണത്തെ തെരഞ്ഞെടുക്കാനോ” മാത്രം കഴിയുന്ന ഒരു തരത്തിലുള്ള “ഉപഭോക്തൃ സ്വയംഭരണം” (consumer sovereignty) നടപ്പാക്കുന്നവരാണ് ബാക്കിയുള്ള സാധാരണ ജനങ്ങള്‍.

ഉന്നതാരയ ചിന്തകരുടെ ലജ്ജാരഹിതമായ ജനാധിപത്യവിരുദ്ധ പ്രബന്ധങ്ങള്‍ ചിലപ്പോള്‍ പ്രത്യക്ഷപ്പെടും. ഹാര്‍വാര്‍ഡ് രാഷ്ട്രീയ ശാസ്ത്രജ്ഞനായ സാമുവല്‍ ഹണ്ടിങ്ടണിന്റെ (Samuel Huntington) Trilateral Commission report വന്ന “ജനാധിപത്യത്തിലെ പ്രതിസന്ധി(The Crisis of Democracy)” എന്ന പ്രബന്ധം ഉദാഹരണം. “ജനാധിപത്യത്തിന്റെ അതിപ്രസരത്തെ”ക്കുറിച്ച് അദ്ദേഹം മുന്നറീപ്പ് നല്‍കുന്നു. “ചില ആളുകളില്‍ നിന്നും സംഘങ്ങളില്‍ നിന്നുമുള്ള ഭാവശൂന്യതയും സഹകരണമില്ലായ്മയും ഒരു ജനാധിപത്യ രാഷ്ട്രീയ സംവിധാനം ആവശ്യപ്പെടുന്നുണ്ട്. ഉദാഹരണത്തിന് കറുത്തവര്‍. രാഷ്ട്രീയ സംവിധാനത്തില്‍ അവര്‍ ഇപ്പോള്‍ പൂര്‍ണ്ണമായും പങ്കുകൊള്ളുകയാണ്. അത് രാഷ്ട്രീയ സംവിധാനത്തെ overloading അപകടമുണ്ടാക്കും”.

ജനം കൂടുതല്‍ അസ്ഥിരമായവരും സ്വയം-നിയന്ത്രണം അറിയാത്തവരുമാണ് എന്നാണ് ഈ ഉന്നത വീക്ഷണം കരുതുന്നത്. സാമൂഹ്യ സ്ഥിരത നിലനിര്‍ത്താന്‍ “സാധാരണക്കാര്‍” ജോലിസ്ഥലത്ത് ഉത്പാദനത്തിനുള്ള ഘടകങ്ങളായും വീട്ടില്‍ ഉപഭോക്താക്കളായും മാത്രം തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റണം. ഉദാഹരണത്തിന് “പ്രവര്‍ത്തി ദിനത്തില്‍ ചെറിയ കുറവ് വരുത്തുന്നതിനെക്കുറിച്ചുള്ള” ചര്‍ച്ചക്കായി ഒരു ദേശീയ ദിനം എന്ന ആശയം Posner മുന്നോട്ടുവെച്ചു. അതുകൊണ്ട് അദ്ദേഹം “കൂടുതല്‍ പണി, നല്ല ജോലി” “radicalism” ത്തിന് ജന്മം നല്‍കും എന്ന് വിശ്വസിച്ച ബിസിനസ് നേതാക്കളുടെ ആശയപരമായ പിന്‍ഗാമിയാണ്.

1835 ല്‍ ബോസ്റ്റണിലെ തൊഴിലാളികള്‍ തൊഴില്‍ സമയം കുറക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സമരം നടത്തി നല്ല പൌരനാകാനായി തങ്ങള്‍ക്ക് തൊഴിലില്‍ നിന്ന് കുറച്ച് സമയം മുക്തി വേണം എന്ന് അവര്‍ പ്രഖ്യാപിച്ചു: “അമേരിക്കന്‍ പൌരന്‍മാരെന്ന് നിലയിലും സമൂഹത്തിലെ അംഗങ്ങളെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്കവകാശമുണ്ട്, ഞങ്ങള്‍ക്ക് കടമയുണ്ട്.” “അദൃശ്യ” സര്‍ക്കാര്‍ തരുന്ന കാര്യങ്ങളെ തെരഞ്ഞെടുക്കാന്‍ മാത്രമായി വിധിക്കപ്പെട്ട പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ബഹുഭൂരിപക്ഷം പൌരന്‍മാര്‍ എന്നതിന് പകരം ഏത് അര്‍ത്ഥവത്തായ ജനാധിപത്യത്തിലും തങ്ങളുടെ സര്‍ക്കാരിനെ സൃഷ്ടിക്കാനും പുനസൃഷ്ടിക്കാനും പൌരന്‍മാരെ ആവശ്യമുണ്ട് എന്ന് ആ തൊഴിലാളികള്‍ മനസിലാക്കി. കാലത്തോടും ശ്രദ്ധയോടും പ്രതിജ്ഞാബന്ധതയുണ്ടാവണം എന്നതാണ് പൌരത്വം നമ്മോട് ആജ്ഞാപിക്കുന്നത്. തൊഴില്‍-ഉപഭോഗം എന്ന എപ്പോഴും വേഗതകൂടിക്കൊണ്ടിരിക്കുന്ന ചക്രത്തില്‍ ആളുകള്‍ പെട്ടുപോകുന്നത് കാരണം ആളുകള്‍ക്ക് ആ പ്രതിജ്ഞാബന്ധത നിറവേറ്റാനാവുന്നില്ല.

നമുക്ക് ആവശ്യമുള്ളത് നിര്‍മ്മിച്ച് കഴിഞ്ഞാല്‍ നമ്മുടെ യന്ത്രങ്ങള്‍ നിര്‍ത്തിവെക്കാന്‍ നമുക്ക് കഴിയും. അങ്ങനെ ചെയ്താല്‍ Kellogg ന്റെ ആറ് മണിക്കൂര്‍ പ്രവര്‍ത്തി ദിനം എന്നതില്‍ നിന്ന് തുടങ്ങിയ ആരോഗ്യകരമായ സമൂഹം നമുക്ക് പുനസൃഷ്ടിക്കാനുള്ള ഒരു അവസരം നമുക്ക് കിട്ടും. യന്ത്രങ്ങളോടും യന്ത്രങ്ങളുടെ ഉടമകളോടുമുള്ള subservience ന് പകരം മനുഷ്യ ക്ഷേമത്തില്‍ അടിസ്ഥാനമായിരുന്നു ആ സമൂഹം. വിനോദത്തിനും ഒപ്പം ഒന്നിച്ച് പ്രവര്‍ത്തിചെയ്യാനും പൊതു താല്‍പ്പര്യത്തിനായി രാഷ്ട്രീയമായി പ്രവര്‍ത്തിക്കാനും ഒക്കെ ധാരാളം സമയമുള്ള ഒരു സമൂഹം നമുക്ക് സൃഷ്ടിക്കാം. മനുഷ്യബന്ധങ്ങളുടെ ആ സമ്പുഷ്ട കൂടിച്ചേരല്‍ ആരോഗ്യകരമായ മനുഷ്യ സമൂഹത്തിന് അത്യാവശ്യമാണ്. അത് ആരോഗ്യകരമായ ഒരു ഭൂമിക്കും അനിവാര്യമായ ഒന്നാണ്.

ഭൂമിയെ നമുക്ക് സംരക്ഷിക്കണമെന്നുണ്ടെങ്കില്‍ നാം നമ്മില്‍ നിന്ന് നമ്മളെ രക്ഷിക്കണം. അദ്ധ്വാനവും സമ്പത്തും പങ്ക് വെച്ചുകൊണ്ട് നമുക്കത് തുടങ്ങാം. ഇവ രണ്ടും നമുക്ക് ചുറ്റും ധാരാളമുണ്ട്.

— സ്രോതസ്സ് orionmagazine

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )