മതി, ഇത്രേം മതി. വളര്‍ച്ചയില്ലാത്ത സമ്പദ്‌വ്യവസ്ഥ കണ്ടെത്തൂ

David Harvey സംസാരിക്കുന്നു:

അസമത്വത്തില്‍ വലിയ വര്‍ദ്ധനവ് 1970 കള്‍ക്ക് ശേഷം നാം കണ്ടു. അമേരിക്കയില്‍ മാത്രമല്ല. ലോകം മൊത്തം. ലോകത്തെ ആസ്തികള്‍ വളരെ കുറവ് ആളുകളിലേക്ക് കേന്ദ്രീകരിക്കുന്നതായിരുന്നു അതിന്റെ ഫലം. ആ ആസ്തികള്‍ക്ക് കോട്ടം തട്ടാതിരിക്കുകയും അതേസമയം നമ്മളെ കൊണ്ട് പണം അടപ്പിക്കുകയും ചെയ്യത്തക്ക രീതിയിലാണ് ധനസഹായ പദ്ധതികള്‍ , ഉത്തേജന പദ്ധതികള്‍ തുടങ്ങിയവ എന്ന് നിങ്ങള്‍ക്ക് നോക്കിയാല്‍ മനസിലാവും. ഇത് നിര്‍ത്താന്‍ സമയമായി. നമുക്കാണ് കൂടുതല്‍ ആസ്തികള്‍ കിട്ടേണ്ടത്. കൂടുതല്‍ സമത്വവും.

ഉദാഹരണത്തിന് ബാങ്കുകള്‍ക്ക് നല്‍കിയ ധനസഹായത്തിന്റെ സ്വഭാവും അതിന് ശേഷം നടന്ന പുനസംഘടനയും ബാങ്കുകളേയും ബാങ്ക് മുതലാളിമാരേയും രക്ഷിക്കാനും ജനത്തെ ദ്രോഹിക്കുന്ന തരത്തിലുമുള്ളതാണ്. ദീര്‍ഘകാലത്തില്‍ നാമായിരിക്കും അതിന് വേണ്ടി പണം ചിലവാക്കേണ്ടി വരുക. ഒരു രാഷ്ട്രീയ അവബോധം ഉണ്ടാകണം എന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ 30 വര്‍ഷങ്ങളായി ഒരു രാഷ്ട്രീയ ബോധവത്കരണം നടന്നുവരികയാണ്. പടിപടിയായി. വ്യക്തി സ്വാതന്ത്ര്യം, കമ്പോളത്തിന്റെ സ്വാതന്ത്ര്യം തുടങ്ങിയ വാചാടോപത്താല്‍ അതിനെ മറച്ച് വെക്കുകയായിരുന്നു. എന്നാല്‍ ഇത് നമ്മുടെ ആദ്യത്തെ സാമ്പത്തിക തകര്‍ച്ചയല്ല എന്ന് നിങ്ങള്‍ പിന്‍തിരിഞ്ഞ് നോക്കുകയാണെങ്കില്‍ കാണാന്‍ കഴിയും. കഴിഞ്ഞ 30 വര്‍ഷങ്ങളില്‍ ധാരാളം സാമ്പത്തിക തകര്‍ച്ചകളുണ്ടായിട്ടുണ്ട്. അവയെല്ലാം ഒരേ സ്വഭാവത്തിലുള്ളവയായിരുന്നു. 1980കളിലെ നമ്മുടെ സ്വന്തം savings and loan crisis. 1982ലെ Mexican debt crisis. മെക്സിക്കോ തകരാന്‍ പോകുകയായിരുന്നു. അവര്‍ തകര്‍ന്നാല്‍ ന്യൂയോര്‍ക്കിലെ investment bankകളും തകരും. അവര്‍ എന്തുചെയ്തു. മെക്സിക്കോയിക്ക് ധനസഹായം നല്‍കി ന്യൂയോര്‍ക്കിലെ നിക്ഷേപ ബാങ്കുകളെ രക്ഷിച്ചു. പക്ഷേ അതിന്റെ പണം അവര്‍ മെക്സിക്കോയിലെ ജനങ്ങളെക്കൊണ്ട് അടപ്പിച്ചു.

അവര്‍ ആദ്യം മെക്സിക്കോയിക്ക് പണം കടം കൊടുത്തു. അല്ലെങ്കില്‍ അവര്‍ക്ക് വലിയ നഷ്ടം സംഭവിച്ചേനെ.

വീട്ടുടമസ്ഥാവകാശം ഒരു നല്ല ആശയമല്ല. രണ്ട് കാരണങ്ങളുണ്ട്. ൧. നിങ്ങള്‍ വലിയ കടം തലയിലേറ്റിയ ഒരു വീട്ടുടമസ്ഥനാണെങ്കില്‍ അത് നിങ്ങളെ വളരെയേറെ ദുര്‍ബലനാക്കും. തുടക്കത്തിലെ നിയമനിര്‍മ്മാണം രസകരമാണ്. 1930കളില്‍ അത്തരം ചര്‍ച്ചകളുണ്ടായി. കടംകയറിയ വീട്ടുടമസ്ഥനാണ് നിങ്ങളെങ്കില്‍, നിങ്ങളൊരിക്കലും സമരം ചെയ്യാന്‍ പോകില്ല. കാരണം നിങ്ങള്‍ ഭവനവായ്പ തിരിച്ചടക്കണം. നിങ്ങളുടെ കഴുത്തിന് ചുറ്റുമുള്ള കയറാണത്. നാം ഇപ്പോള്‍ കാണുന്നതു പോലുള്ള കമ്പോളത്തിലെ ചാഞ്ചാട്ടങ്ങളും നിങ്ങളെ ദുര്‍ബലനാക്കും. നിങ്ങളുടെ ഭവന വായ്പ variable പലിശ നിരക്കിലുള്ളതാണെങ്കില്‍ പ്രത്യേകിച്ചും നിങ്ങള്‍ ദുര്‍ബലനാകും. അതുപോലുള്ള കാര്യങ്ങളില്‍ നിങ്ങള്‍ എളുപ്പത്തില്‍ കുടുങ്ങിയേക്കാം. രാജ്യത്തെ ഏറ്റവും ദുര്‍ബലരായ ആള്‍ക്കാരുടെ ആസ്തികളുടെ വില കുത്തനെ ഇടിഞ്ഞതായാണ് ഭവനകമ്പോളത്തില്‍ നിന്ന് നമുക്ക് മനസിലാവുക. ഇതാണ് ആഫ്രിക്കന്‍-അമേരിക്കന്‍ ജനങ്ങളുടെ ആസ്തി സമ്പത്ത് ഏറ്റവും അധികം ഇടിഞ്ഞ കാലം.

ആഫ്രിക്കന്‍-അമേരിക്കന്‍ ആള്‍ക്കാര്‍, കുടിയേറ്റക്കാര്‍, ഒറ്റപ്പെട്ട സ്ത്രീകള്‍ തുടങ്ങി പാപ്പരായ ജനങ്ങളുടെ വീടുകളാണ് ആദ്യം ജപ്തിചെയ്തത്. അവര്‍ വീട്ടുടമകള്‍ ആകാതിരിക്കുകയായരുന്നു വേണ്ടിയിരുന്നത്. അതിന് പകരം അവര്‍ വലിയ അപകടം(risks) ഏറ്റെടുത്തു. ബാങ്കുകാരാല്ലാതെ വേറെ ആരാണ് ഈ സമ്പദ്‌വ്യവസ്ഥയില്‍ ഏറ്റവും അധികം അപകടം ഏറ്റെടുത്തത്? ജനത്തെ അവരെടുത്ത അപകടത്തിന് വേണ്ടി പിഴ അടപ്പിക്കുകയും ബാങ്കുകാര്‍ ധാരാളം പണവുമായി രക്ഷപെടുകയും ചെയ്തു.

gentrification ഉം ഭവന വായ്പാ പ്രതിസന്ധിയും

[നഗരത്തിലെ മോശം സ്ഥലങ്ങളിലെ വീടുകള്‍ വാങ്ങുന്നതിനേയോ പുതുക്കുന്നതിനേയൊ ആണ് gentrification എന്ന് പറയുന്നത്.] ന്യൂയോര്‍ക്കിലേയും മറ്റ് സ്ഥലങ്ങളിലേയും gentrification ഭവന വായ്പാ രംഗത്ത് വലിയ നിക്ഷേപമാണ് നടത്തുന്നത്. പ്രത്യേകിച്ച് കോര്‍പ്പറേറ്റുകള്‍ നയിക്കുന്നവ. ആരാണ് ഈ വീടുകളൊക്കെ വാങ്ങാന്‍ പോകുന്നത് എന്നതാണ് ചോദ്യം. gentrification മാത്രമല്ല, [വീടുകളുടെ] പുതിയ വികസനവും നടക്കുന്നുണ്ട്.

വീടുകളുടെ നിര്‍മ്മാണവും അതിന്റെ ഉപഭോഗവും നിയന്ത്രിക്കുന്നത് Finance ആണെന്നുള്ളത് രസകരമായ കാര്യമാണ്. നിങ്ങള്‍ വീട് പണിക്കാര്‍ക്ക് കടം കൊടുക്കും. അവര്‍ വിലകുറഞ്ഞ ഏതെങ്കിലും സ്ഥലത്ത് പോയി വീട് പണിയും. ഈ വീടുകളില്‍ പോയി താമസിക്കാനായി പിന്നീട് നിങ്ങള്‍ ജനങ്ങള്‍ക്ക് കടം കൊടുക്കും. ഈ ചക്രം ആവര്‍ത്തിക്കുന്നു. financial operators ആണ് രണ്ട് വശത്തും പ്രവര്‍ത്തിക്കുന്നത്.

“നഗരത്തിന്റെ അവകാശം”

നഗരം എങ്ങനെ ആയിരിക്കണം എന്നതും അത് എന്ത് ചെയ്യണം എന്നതും ഒക്കെ ജനാധിപത്യപരമായി തീരുമാനിക്കാനുള്ള ഒരു ആവശ്യം ഇപ്പോഴുണ്ട്. നഗര ലോകത്തെ reshaping ചെയ്യാനുള്ള പരിപാടിയാണത്. ഈ നഗരത്തെ നോക്കിയാല്‍ നഗരത്തിന്റെ അവകാശം മേയര്‍ക്കും Development Office ക്കും developers നും financiers നും മാത്രമാണ്. മിക്ക ആളുകള്‍ക്കും അഭിപ്രായം പറയാനുള്ള അവകാശം പോലുമില്ല. നഗരത്തിന്റെ ജനാധിപത്യവല്‍ക്കരണം, നഗരത്തിലെ തീരുമാനമെടുക്കല്‍ എന്നിവ പ്രധാനപ്പെട്ടതാണ്. നഗരത്തിന്റെ അവകാശം നാം തിരിച്ചെടുക്കണം. അതു വഴി ഇപ്പോഴുള്ള സൌകര്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്നത് മാത്രമല്ല നഗരത്തെ നാം ആഗ്രഹിക്കുന്നത് മാതിരി reshape ചെയ്യാനും കഴിയും. അത് കൂടുതല്‍ സാമൂഹ്യവും, പരിസ്ഥിതി സൌഹൃദവും, സുസ്ഥിരവുമായിരിക്കും.

തകര്‍ച്ച എന്നത് മുതലാളിത്തത്തിന്റെ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. അവ സിസ്റ്റത്തിന്റെ യുക്തിഹീനമായ യുക്തിയാണ്. ഒരു പ്രത്യേക രീതിയിലാണ് മുതലാളിത്തം വളരുന്നത്. അതിന് ചില പ്രശ്നങ്ങളുണ്ട്. പിന്നീട് തകര്‍ച്ച അനുഭവിക്കുന്നു. പിന്നീട് ഉയര്‍ത്തെഴുനേല്‍ക്കുന്നു. 1970കളില്‍ ഒരു തകര്‍ച്ചയുണ്ടായിരുന്നു. അതിന് മുമ്പ് 1930കളില്‍ ഒരു തകര്‍ച്ചയുണ്ടായിരുന്നു. മുതലാളിത്തം ചെയ്യുന്ന കാര്യങ്ങളിലുള്ള ഒരു പുനസംഘടനയാണ് തകര്‍ച്ച സമയത്ത് നടക്കുന്നത്. ഇപ്പോഴും അത്തരത്തിലെ ഒരു സംഭവമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴുള്ള ശക്തികളെ രക്ഷിക്കാനോ അതിനെ പുനസംഘടന ചെയ്യാനോ ശ്രമിക്കുകയാണ് മുതലാളിത്തം.

1750 ന് ശേഷം മുതലാളിത്തം 2.5% compound rate വളര്‍ച്ചയാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. നല്ല വര്‍ഷങ്ങളില്‍ വളര്‍ച്ച 3% കാണിക്കുന്നു. ഒബാമ പറയുന്നു, “കുറച്ചു വര്‍ഷങ്ങളിലേക്ക് നാം 3% വളര്‍ച്ച എന്ന തോതിലേക്ക് തിരിച്ച് പോകേണ്ടിവരും.” ഗോര്‍ഡന്‍ ബ്രൌണ്‍ പറയുന്നു, “അടുത്ത വര്‍ഷങ്ങളില്‍ സമ്പത്തികരംഗം ഇരട്ടി വളര്‍ച്ച നേടും.” 1750 ല്‍, മുതലാളിത്തം തുടങ്ങിയ കാലത്ത്, മാന്‍ചെസ്റ്ററിലും മറ്റ് hot spots ലും 3% compound വളര്‍ച്ച എന്നതിന് പ്രശ്നമില്ലായിരുന്നു. East, Southeast Asia, Europe, North America തുടങ്ങി എല്ലായിടത്തും 3% compound വളര്‍ച്ച വേണം എന്ന് പറയുന്ന അവസ്ഥയാണ് നിങ്ങള്‍ ഇപ്പോള്‍ കാണുന്നത്. അത് വ്യത്യസ്ഥമായ തരത്തിലുള്ള ഒരു ലോകമാണ്.

1750 ലെ മൊത്തം സമ്പദ് വ്യവസ്ഥ $13500 കോടി ഡോളറിന്റേയായിരുന്നു. 1950 ആയപ്പോഴേക്കും അത് $4 trillion ഡോളറായി. 2000 ല്‍ $40 trillion ഉം ഇപ്പോള്‍ $56 trillion ഉം ആണ്. അടുത്ത വര്‍ഷം നാം $100 trillion നിലെത്തും. 2030 ആകുമ്പോള്‍ 3 trillion തൊഴിലവസങ്ങളും മൂലധനത്തിന് പ്രവര്‍ത്തിക്കാന്‍ വേണ്ട ലാഭ സാദ്ധ്യതകളും കണ്ടെത്തേണ്ടിയിരിക്കുന്നു.

ഇവിടെ പരിധിയുണ്ട്. നാം പാരിസ്ഥിതികമായ, സാമൂഹ്യമായ, രാഷ്ട്രീയമായ ആ പരിധിയില്‍ ഇടിച്ച് നില്‍ക്കുകയാണ്. ബദലിനെക്കുറിച്ച് ആലോചിക്കേണ്ട സമയമായി. അതായത് വളര്‍ച്ചയില്ലാത്ത സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ആലോചിക്കേണ്ട സമയമായി. എല്ലാ വര്‍ഷവും 3% എന്ന തോതില്‍ വളരുന്നതിന് പകരം അത് സ്ഥിരമായി നിലനിര്‍ത്തുക.

മുതലാളിത്തപരമാകരുത് അത്. അതായത് ആര്‍ക്കും ലാഭം ഉണ്ടാകാന്‍ പാടില്ല. നിങ്ങള്‍ ലാഭമില്ലാത്ത ഒരു സമ്പദ്‌വ്യവസ്ഥ നിര്‍മ്മിക്കാന്‍ പോകുകയാണ്. പക്ഷെ എങ്ങനെ അത് നേടിയെടുക്കും എന്നത് വലിയ ഒരു ചോദ്യമാണ്. നാം ഈ തകര്‍ച്ചയിലൂടെ കടന്ന് പോകുമ്പോഴും നാം ചോദിക്കേണ്ട ഈ ചോദ്യങ്ങള്‍ ചോദിക്കുന്നില്ല എന്നതാണ് ദുഖകരമായ സത്യം.

കഴിഞ്ഞ 2008 ജനുവരിയില്‍ വാള്‍സ്റ്റ്രീറ്റിന് കിട്ടിയ മൊത്തം ബോണസ് $3200 കോടി ഡോളറാണ്. അതേ സമയത്ത് 20 ലക്ഷം അമേരിക്കക്കാര്‍ക്ക് അവരുടെ സ്വന്തം വീട് നഷ്ടപ്പെട്ടു. ചിന്തിക്കുക, 20 ലക്ഷം ആളുകള്‍ക്ക് വീട് നഷ്ടപ്പെടുന്നു, വാള്‍സ്റ്റ്രീറ്റിന് $3200 കോടി ഡോളര്‍ ലഭിക്കുന്നു. ആര്‍ക്കും അതില്‍ ദേഷ്യം തോന്നിയില്ല. ഇത് വര്‍ഗ്ഗ കൊള്ളയാണ്. മുങ്ങുന്ന ഒരു കപ്പലില്‍ നിന്ന് ബാങ്കുകാര്‍ സ്വര്‍ണ്ണം മോഷ്ടിച്ച് ലൈഫ് ബോട്ടില്‍ കയറി രക്ഷപെടുന്നത് പോലെയാണിത്. മുങ്ങുന്ന കപ്പലിലെ ആരേയും അവര്‍ രക്ഷിച്ചില്ല.

നവഉദാരവല്‍ക്കരണം(Neoliberalism) ഒരു രാഷ്ട്രീയ പ്രൊജക്റ്റാണ്. അത് 1970കളില്‍ തുടങ്ങി. വര്‍ഗ്ഗ ശക്തിയെ ഏകീകരിക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യാനുള്ള ഒരു രാഷ്ട്രീയ പ്രൊജക്റ്റാണ് അത്. സ്വകാര്യവല്‍ക്കരണം, സ്വതന്ത്രകമ്പോളം, വ്യക്തികളുടെ ഉത്തരവാദിത്തം, സാമൂഹ്യ വ്യവസ്ഥയില്‍ നിന്ന് സ്റ്റേറ്റിനെ പിന്‍വലിക്കുക തുടങ്ങിയ പല പരിപാടികള്‍ വഴിയാണിത് നടപ്പാക്കുന്നത്. എന്നാല്‍ സ്റ്റേറ്റ് സാമ്പത്തിക രംഗത്തുനിന്ന് ഒരിക്കലും പിന്‍വാങ്ങുന്നില്ല. അതൊരു ഐതീഹ്യമാണ്. savings and loan തകര്‍ച്ചയില്‍ സ്റ്റേറ്റ് ചിലരെ രക്ഷപെടുത്തി (bail out).

വലിയ ആളുകള്‍ പ്രശ്നത്തിലകപ്പെടുന്ന ഉടനെ തന്നെ സ്റ്റേറ്റ് അവരെ രക്ഷപെടുത്തും. അതിനെ നാം ധാര്‍മ്മിക അപകടം(hazard) എന്ന് നാം പറയും. കാരണം വാള്‍സ്റ്റ്രീറ്റിനെ നിങ്ങള്‍ എപ്പോഴും രക്ഷപെടുത്തുകയാണ്. അതിനാല്‍ വാള്‍സ്റ്റ്രീറ്റ് വീണ്ടു കൂടിയ അപകടസാധ്യത ഏറ്റെടുക്കുന്നു. കഴിഞ്ഞ 30 വര്‍ഷക്കാലം അത്യധികമായി ഉയര്‍ന്ന അപകടസാധ്യത എടുത്തു. വീണ്ടും വീണ്ടും അവര്‍ തകരുകയും ചെയ്തു. ഓരോ പ്രാവശ്യവും അവര്‍ തകരുമ്പോഴും സ്റ്റേറ്റ് ഇടപെടുകയും അവരെ രക്ഷിക്കുകയും ചെയ്യുന്നു. സ്റ്റേറ്റും വാള്‍ സ്റ്റ്രീറ്റും തമ്മിലുള്ള ബന്ധം അതാണ്. ആ ബന്ധത്തെ തകര്‍ക്കണം.

ഈ പ്രതിസന്ധിയില്‍ നിന്ന് നാം വേറൊരു രീതിയിലാണ് പുറത്തുവരുന്നതെങ്കില്‍ ഇത്രയും മതി എന്ന് പറയുന്ന വളരെ ശക്തമായ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ രൂപീകൃതമായതിനാലാവും. നാം ലോകത്തെ വളരെ വളരെ വ്യത്യസ്ഥമായ ഒന്നായി മാറ്റും.

ഇത്തരത്തിലുള്ള സാമൂഹ്യ മുന്നേറ്റം ഒരു സുപ്രഭാതത്തില്‍ സംഭവിക്കുന്ന ഒന്നല്ല. അതിന് സമയമെടുക്കും. പിന്‍തിരിഞ്ഞ് നോക്കിയാല്‍ അത് രസകരമാണ്. 1929 ല്‍ ഓഹരിക്കമ്പോളം തകര്‍ന്നു. 1932, ’33 ആകുന്നത് വരെ ഒരു മുന്നേറ്റങ്ങളുമുണ്ടായില്ല. അതിന് മൂന്ന് വര്‍ഷമെടുത്തു. നാം ഇപ്പോള്‍ legitimation crisis ല്‍ ആണ്. സാധാരണ പോലെ അവര്‍ വ്യവസ്ഥയെ സംരക്ഷിക്കാന്‍ നോക്കുന്നു. ഇതൊരു അന്യായമായ വ്യവസ്ഥയാണെന്ന് കൂടുതല്‍ കൂടുതല്‍ ആളുകള്‍ പറയാന്‍ തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് നമുക്ക് വ്യത്യസ്ഥമായ ഒന്നിനെക്കുറിച്ച് ആലോചിക്കണം.

അതില്‍ നിന്ന് എല്ലാത്തരത്തിലുമുള്ള സാമൂഹ്യ പ്രസ്ഥാനങ്ങളും ഉണ്ടാവും. നമുക്ക് പുതിയതായി Right to the City movement എന്നൊരു പ്രസ്ഥാനമുണ്ട്. ന്യൂയോര്‍ക്ക് നഗരത്തിലും അമേരിക്കയിലെ മറ്റ് ധാരാളം നഗരങ്ങളിലും പ്രവര്‍ത്തിക്കുന്നതാണ് ഈ പ്രസ്ഥാനം. ദേശീയതലത്തില്‍ ഒരു കൂട്ടം ഉണ്ട്. ഇപ്പോള്‍ അത് ചെറുതാണ്. അത് ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഇത്തരം സംഘങ്ങള്‍ വേഗം വളരും. ധാരാളം ഇത്തരം പ്രസ്ഥാനങ്ങളുണ്ടാവുകയും ചെയ്യും.

മറ്റ് രാജ്യങ്ങളില്‍ വളരെ ശക്തമായ സാമൂഹ്യ പ്രസ്ഥാനങ്ങളുണ്ട്. അമേരിക്ക ഇക്കാര്യത്തില്‍ പിന്നോക്കമാണ്.

1945 ന് ശേഷം military-industrial complex എന്ന് വിളിക്കുന്ന ഒന്ന് അമേരിക്കന്‍ വികസനത്തിന്റെ വളരെ പ്രധാനമായ ശക്തിയായിരിക്കുകയാണ്. military Keynesianism എന്ന് വിളിക്കാവുന്ന ഒന്ന് അതിന്റെ കേന്ദ്രമാണ്. ശക്തമായി deficit financing അനുവദിച്ചിരിക്കുന്ന ഒരേയൊരു വിഭാഗം അതാണ്. ശീതയുദ്ധം കഴിഞ്ഞെങ്കിലും റീഗണിന്റെ ഭരണ കാലത്ത് വളരേധികം അത് വളര്‍ന്നു. അതുകൊണ്ട് സൈന്യം എന്നതിന് വറെ പ്രധാനപ്പെട്ട സാമ്പത്തിക ധര്‍മ്മം ഉണ്ട്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉത്പന്നങ്ങളുടെ വില(commodity prices) അസ്ഥിരമാണ്. ഉത്പന്നങ്ങളുടേയും വിഭവങ്ങളുടേയും നിയന്ത്രണം വളരെ പ്രധാനപ്പെട്ടതാണ്. മദ്ധ്യപൂര്‍വ്വേഷയയിലേയും മറ്റിടങ്ങളിലേയും അമേരിക്കന്‍ ഇടപെടല്‍ എണ്ണയുടെ നിയന്ത്രണത്തെ ചൊല്ലിയുള്ളതാണ്. അവിടെയുള്ള ഏകാധിപതിയെ നീക്കം ചെയ്യണം എന്ന് അമേരിക്ക പറയും. എന്നാല്‍ ലോകത്ത് മറ്റ് പലയിടത്തുമുള്ള ഏകാധിപതികളെ അമേരിക്ക ശ്രദ്ധിക്കുന്നുകൂടിയില്ല. കാരണം അവര്‍ എണ്ണ നിയന്ത്രിക്കുന്നവരല്ല എന്നതാണ്. അതുകൊണ്ട് ഇതുപോലുള്ള യുദ്ധ യന്ത്രം, പ്രച്ഛന്നമായ യന്ത്രം കോര്‍പ്പറേറ്റുകള്‍ക്ക് വിഭവങ്ങള്‍ നേടിയെടുക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട ഒന്നായി മാറിക്കൊണ്ടിരിക്കുന്നു. പ്രകൃതി വിഭവങ്ങള്‍ മാത്രമല്ല, തൊഴില്‍ വിഭവവം നേടിയെടുക്കാനും അത് ഉപയോഗിക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ National Intelligence Council report ല്‍ പറയുന്നത്, അമേരിക്ക ലോകത്തെ പ്രമുഖ ശക്തിയായി തുടരില്ല എന്നാണ്. ലോകത്തെ പ്രധാന കളിക്കാരനായി അത് തുടരും. എന്നാല്‍ അമേരിക്കക്ക് തുല്യം സാമ്പത്തിശക്തിയാവുന്ന കിഴക്കന്‍, തെക്ക് കിഴക്കന്‍, ഏഷ്യ ഉള്‍പ്പെടുന്ന multi-polar ലോകമായിരിക്കും ഇനി. അതുകൊണ്ട് അമേരിക്ക multi-polar ലോകത്തെ ആണ് പ്രതീക്ഷിക്കുന്നത്.

അത് അസ്ഥിരവും അപകടകരവുമായ ഒന്നാണ്. അമേരിക്ക അതിന്റെ ആധിപത്യം കൊണ്ട് ചെയ്യുന്നത് നാം ഇഷ്ടപ്പെട്ടാലും, അമേരിക്കയും സോവ്യേറ്റ് യൂണിയനും പരസ്പരം എതിരിടുന്നു എന്നൊരു ലോകമേയുണ്ടായിരുന്നുള്ളു. multi-polar ലോകത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുമ്പോള്‍ 1930കളില്‍ എന്ത് സംഭവിച്ചു എന്നതാണ് ഓര്‍ക്കേണ്ടത്. തനിയെ മുന്നോട്ട് നീങ്ങാന്‍ സംഘങ്ങള്‍ തീരുമാനിച്ചു. അത് അവര്‍ തമ്മില്‍ സാമ്പത്തിക സംഘട്ടനത്തിന് കാരണമായി.

ആ സമയത്ത്, ജാപ്പനീസ് Co-Prosperity രംഗം, സ്വന്തം താല്‍പ്പര്യങ്ങളുള്ള ജര്‍മനി, പിന്നെ ബ്രിട്ടീഷുകാര്‍. എല്ലാവരും തനിച്ചു മുന്നോട്ട് പോയി. ഒരു തരത്തില്‍ ആഗോളസമ്പദ്‌‌വ്യവസ്ഥയെ പിളര്‍ക്കുന്നതാണ് നാം കാണാന്‍ പോകുന്ന G20യുടെ ഭീഷണി. അതൊരു നല്ല കാര്യമായിരിക്കാം. പിളര്‍പ്പുണ്ടാകുകയും അതോടൊപ്പം ഒരു ഏകീകരണവും സംഭവിച്ചാല്‍ നല്ലതാണ്. പക്ഷേ പിളര്‍പ്പുണ്ടാകുകയും അതേത്തുടര്‍ന്ന് ശക്തമായ സംഘങ്ങളുടെ മത്സരവുമാണുണ്ടാകുന്നതെങ്കില്‍ അത് വളരെ അപകടകരമാണ്.

ഒബാമക്ക് ചുറ്റും ശക്തമായ ഒരു സാമൂഹ്യപ്രസ്ഥാനം ഉണ്ടാകേണ്ട ആവശ്യകതയുണ്ട്. അങ്ങനെയൊന്നുണ്ടെങ്കില്‍ മാത്രമേ അദ്ദേഹം ശരിക്കും ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിയൂ. ‘Wall Street ന്റെ പാര്‍ട്ടി’ എന്ന ഒരു സംഘം കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത് Democratic Party യിലും Republican Party യിലും ആഴത്തില്‍ വേരൂന്നിയ ഒന്നാണ്. അതുകൊണ്ട് അദ്ദേഹത്തിന് Wall Street ന് എതിരെ ഒന്നും ചെയ്യാനാവില്ല. ഉദാഹരണത്തിന് ന്യൂയോര്‍ക് സെനറ്റര്‍ Charles Schumer വളരേറെ പണം Wall Street ല്‍ നിന്നാണ് സമാഹരിച്ചത്. അദ്ദേഹം Wall Street ന്റെ വലിയ സുഹൃത്താണ്. Democrats ഉം Wall Street ന് എതിരെ പോവില്ല. Republicans കാരും അങ്ങനെയാണ്. അതുകൊണ്ട് ജനങ്ങള്‍ ശക്തമായി നിര്‍ബന്ധിക്കാതെ ഒബാമ Wall Street ന് എതിരെ ഒന്നും ചെയ്യില്ല. [അത് മാത്രമല്ല. ഒബാമ തന്നെ Wall Street ന്റെ വലിയ സുഹൃത്താണ്. അദ്ദേഹമാണ് ഏറ്റവും കൂടുതല്‍ പണം Wall Street ശേഖരിച്ചത്. Wall Street ആണ് സത്യത്തില്‍ ഒബാമയെ പ്രസിഡന്റാക്കിയത്.]

ഭവന പ്രതിസന്ധി നിങ്ങള്‍ പരിഹരിക്കുന്നുവെങ്കില്‍ ബാങ്കുകള്‍ക്ക് വിഷമയ ആസ്തികള്‍ (toxic assets) കൈവശം വെക്കേണ്ടിവരില്ല. നിങ്ങള്‍ എല്ലാ ജനങ്ങളേയും സാമ്പത്തികമായി രക്ഷിച്ചാല്‍ Wall Street ന് ഒരു പ്രശ്നവും ഉണ്ടാകാന്‍ പോകുന്നില്ല. അവര്‍ക്ക് വിഷമയ ആസ്തികളുമായി അവിടെയിരിക്കേണ്ടിവരില്ല.നിങ്ങള്‍ക്ക് ജപ്തി നടത്തേണ്ടിവരില്ല. നാം തുടക്കത്തില്‍ തന്നെ അങ്ങനെ ചെയ്യേണ്ടിയിരുന്നു.ജപ്തി പ്രശ്നം അങ്ങനെ നിയന്ത്രിക്കാമായിരുന്നു. അവര്‍ അത് ചെയ്തില്ല. കാരണം അങ്ങനെ ചെയ്താല്‍ അത് ദരിദ്രരായ ആഫ്രിക്കന്‍ അമേരിക്കന്‍ ജനത്തെ സാമ്പത്തികമായി സഹായിക്കുന്നതാണ്. അതില്‍ അവര്‍ക്ക് താല്‍പ്പര്യമില്ല. ജനത്തെ സംരക്ഷിക്കുന്നത് പകരം ബാങ്കുടമസ്ഥരെ സംരക്ഷിക്കുന്നതായിരുന്നു അവരുടെ താല്‍പ്പര്യം.

കഴിഞ്ഞ 30 വര്‍ഷം അതാണ് നടന്നത് എന്ന് ആളുകള്‍ക്ക് മനസിലാക്കാന്‍ കഴിയും. ഇപ്പോള്‍ അത് പ്രധാന പരിപാടിയായിരിക്കുകയാണ്. നേരെ നിങ്ങളുടെ മുഖത്ത് അടിച്ചിരിക്കുന്നു. വ്യത്യസ്ഥമായ ഒന്ന് ഇപ്പോള്‍ സംഭവിക്കേണ്ടിയിരിക്കുന്നു. എന്തെങ്കിലും ഒരു സാമൂഹ്യമുന്നേറ്റം ഉണ്ടായി “നോക്കൂ, ഇത് ഇത്രേം മതി. ഈ രീതിയില്‍ ഞങ്ങള്‍ ഇനി മുന്നോട്ട് പോകില്ല” എന്ന് പറയുകയും ചെയ്യേണം.

— from democracynow

David Harvey, Marxist geographer and distinguished professor of anthropology at the Graduate Center of the City University of New York. He has been teaching Karl Marx’s Capital for nearly forty years and is the author of several books, including The Limits to Capital and A Brief History of Neoliberalism. He has a lengthy discussion of the financial crisis in the latest issue of n+1 magazine.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )