നേറ്റോയെ(NATO) പിരിച്ചുവിടണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. 1990 ല്‍ Warsaw Pact ഇല്ലാതാക്കിയപ്പോള്‍ തന്നെ അതിനേയും ഇല്ലാതാക്കേണ്ടിയുരുന്നതാണ്. നേറ്റോയിക്ക് നിലനില്‍ക്കാന്‍ പോലും അവകാശമില്ല എന്നാണ് ഞങ്ങളുടെ വാദം. ലോകത്തിന് ഒരു ഗുണവും അത് ചെയ്യുന്നില്ല. അവര്‍ സ്വയം പ്രഖ്യാപിക്കുന്നത് പോലെ ജനാധിപത്യത്തിന് വേണ്ടിയുള്ള ഒരു ശക്തിയല്ല അത്. ലോകം മൊത്തം പടിഞ്ഞാറന്‍ മുതലാളിത്തത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള സാമ്രാജ്യത്വ ശക്തിയാണത്. ലോകം മൊത്തം, പ്രത്യേകിച്ച് 1990 ന് ശേഷം, നേറ്റോ കൂടുതല്‍ സൈനിക നടപടികള്‍ നടത്തുന്നതായി നമുക്ക് കാണാം.
പുതിയ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യാനുള്ളതാണ് നേറ്റോയുടെ ഈ സമ്മേളനം. ലോകത്തെ വലിയ സൈനിക സംഘമായി മാറുകയാണ് അവരുടെ ലക്ഷ്യം. അഫ്ഗാനിസ്ഥാനിലെ യുദ്ധവും അവിടെത്തെ വിജയവും അതില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടാണ് ആ യുദ്ധത്തിന് വേണ്ടി ഇത്ര അധികം വിഭവങ്ങള്‍ അവര്‍ നീക്കിവെക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഉടന്‍ പിന്‍വാങ്ങണമെന്നും നേറ്റോയെ ഇല്ലാതാക്കണമെന്നും ഞങ്ങള്‍ പറയുന്നത് അതിനാലാണ്.
ഇവിടെ ധാരാളം പോലീസുകാരുണ്ട്. ജര്‍മ്മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഫ്രാന്‍സിലേക്ക് പോകാനാവുന്നില്ല. ധാരാളം ആളുകളെ അറസ്റ്റ് ചെയ്തു. ജര്‍മ്മനിയിലെ ധാരാളം സാമൂഹ്യ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ ദിവസവും ചെന്ന് ഹാജര്‍ കൊടുക്കണമെന്ന് ഉത്തരവ് കൊടുത്തിരിക്കുകയാണ്. അതായത് അവരുടെ നഗരം വിട്ട് സമ്മേളനം നടക്കുന്ന Strasbourg ല്‍ എത്താന്‍ കഴിയില്ല.
Strasbourg ല്‍ ഇപ്പോള്‍ തന്നെ ധാരാളം പോലീസുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ ചെറിയ ഒരു സംഘര്‍ഷമുണ്ടായി. പോലീസ് പ്രകോപനം സൃഷ്ടിക്കുകയാണ്. ധാരാളം പേപ്പറുകള്‍ അവര്‍ പരിശോധിക്കുന്നു. അത് ചിലപ്പോള്‍ ധാരാളം സമയമെടുക്കും. ചിലപ്പോള്‍ വേഗത്തില്‍ കഴിയും. ഇത് ചെറുതായി tension ഉണ്ടാക്കുന്നു. അതേ സമയം ക്യാമ്പില്‍ ധാരാളം ആളുകളുണ്ട്. ആയിരക്കണക്കിന് ആളുകളാണ് Strasbourg ന്റെ തെക്കുള്ള ക്യാമ്പിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
യുദ്ധം വിപുലീകരിക്കുന്നതിനെതിരെ അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ വിമര്‍ശനമൊന്നും ഉണ്ടാകുന്നില്ല. ഒബാമ നല്‍കുന്ന 17,000 സൈനികര്‍ക്ക് പുറമെ 10,000 കൂടുതല്‍ സൈനികരെ വേണമെന്ന് പെന്റഗണ്‍ ആവശ്യപ്പെടുന്നു.
1839 ല്‍ ബ്രിട്ടണ്‍ അഫ്ഗാനിസ്ഥാന്‍ ആക്രമിച്ച് കാബൂള്‍ കീഴടക്കി. തൊട്ടടുത്ത വര്‍ഷം ബ്രിട്ടണെ അവര്‍ അവിടെ നിന്നും തൂത്തെറിഞ്ഞു. 15,000 ബ്രിട്ടീഷ് സൈനികര്‍ കൊല്ലപ്പെട്ടു. 1879 ല്‍ ബ്രിട്ടീഷുകാര്‍ വീണ്ടും അവിടം ആക്രമിച്ചു. വീണ്ടും അവരെ തൂത്തെറിഞ്ഞു.
പിന്നീട് റഷ്യക്കാര്‍ അവിടെ പോയി. റഷ്യന്‍ അംബാസിഡറോട് അഫ്ഗാന്‍ അധിനിവേശം നിര്‍ത്താന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു സംഘം Tony Benn ന്റെ നേതൃത്വത്തില്‍ പോയിരുന്നു. “സഖാക്കളെ ഞങ്ങള്‍ക്കത് ചെയ്യാതിരിക്കാന്‍ കഴിയില്ല. കാരണം അവിടെ ഭീകരവാദികളുണ്ട്” എന്നാണ് അവര്‍ക്ക് കിട്ടിയ മറുപടി. ആരെയെ ആണ് ഇവിടെ പറയുന്നത് എന്ന് മനസിലായോ? ഒസാമ ബിന്‍ ലാദന്‍. ആരാണ് ഒസാമ ബിന്‍ ലാദന് ധനസഹായം നല്‍കുന്നത് എന്ന് അറിയാമോ? ജോര്‍ജ്ജ് ബുഷ് ഒന്നാമന്‍. ഇത് ludicrous ആണ്.
വിജയിക്കാനാവാത്ത ഈ യുദ്ധത്തില്‍ സൈനികര്‍ മരിക്കുകയാണ്. അതോടൊപ്പം ഇത് അധാര്‍മ്മികവുമാണ്. അതുകൊണ്ട് യുദ്ധത്തിനെതിരെ വലിയ പ്രതിഷേധമാണുള്ളത്.
ഒബാമക്ക് തെറ്റുപറ്റിയിരിക്കുകയാണ്. തെറ്റ് പറ്റിയവര്‍ തന്നെ അതില്‍ നിന്ന് പഠിക്കണം. വിയറ്റ്നാം യുദ്ധം പോലെ ഇതും തെറ്റാണ്.
ഇറാനെ ബോംബ് ചെയ്യുമെന്ന ഇസ്രേയലിന്റെ ഭീഷണിയാണ് പെട്ടെന്നുള്ള ഭീതി. 1976 ല്‍ Energy Secretary ആയി Tony Benn ഇറാനില്‍ പോയപ്പോള്‍ ഷായെ കൊണ്ട് ആണവശേഷി നേടിപ്പിക്കുകയായിരുന്നു അമേരിക്കയുടെ നയം. അദ്ദേഹം ടെഹ്റാനില്‍ വെച്ച് ഷായുമായി മൂന്നു മണിക്കൂര്‍ സംഭാഷണം നടത്തി. ഇറാന്‍ ആണവ ശേഷി നേടണമെന്നാണ് അമേരിക്കന്‍ സര്‍ക്കാരിന്റെ ആഗ്രഹമെന്ന് അദ്ദേഹം ഷായോട് പറഞ്ഞു. ഇതെല്ലാം hypocritical ആണ്. വാദങ്ങള്‍ cynical ഉം.
ആളുകള്‍ക്ക് ഇത് കാണാം. ഇന്റര്‍നെറ്റും Al Jazeera പോലുള്ള ചാനലുകളും ഒക്കെ കാരണം വലിയ ബോധവല്‍ക്കരണം നടക്കുകയാണ്. എല്ലാം ശരിയാവും. തങ്ങള്‍ തെറ്റാണെന്ന് മനസിലാക്കുന്നതിന് ധാരാളം ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവരും എന്ന് തോന്നുന്നു.
— സ്രോതസ്സ് DemocracyNow
Andreas Speck, a member of War Resisters International. He is one of the lead organizers of the protests against the NATO summit.