Biological Impacts of Ocean ACIDification (BIOACID) എന്ന ഒരു പ്രോജക്റ്റ് ജര്‍മ്മനി തുടങ്ങി. $1.24 കോടി ഡോളറിന്റെ ധനസഹായം നല്‍കുന്നത് German Federal Ministry of Education and Research (BMBF) ആണ്. 14 സ്ഥാപനങ്ങളില്‍ നിന്നുള്ള 100 ല്‍ അധികം ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ദ്ധരും ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മനുഷ്യര്‍ കാരണമുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ വലിയ ഭാഗം ലയിച്ച് ചേരുന്നത് സമുദ്രത്തിലാണ്. അത് സമുദ്രത്തിന്റെ അമ്ലത വര്‍ദ്ധിപ്പിക്കും. പ്രകൃതിദത്തമാ രീതിയേക്കാള്‍ വളരെ വേഗമാണ് ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് വഴിയായ ഈ മാറ്റം സംഭവിക്കുന്നത്. ഈ മാറ്റത്തിന് അനുസൃതമായി സമുദ്ര ജീവികള്‍ക്ക് മാറാനുള്ള സമയം ഇല്ല എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. മൊത്തം ജീവികളും ഈ മാറ്റത്തിന്റെ തിക്ത ഫലം അനുഭവിക്കും.
പവിഴപ്പുറ്റുകളാണ് പ്രധാനപ്പെട്ട ഉദാഹരണം. അമ്ലത കൂടുന്നത് ജീവികള്‍ക്ക് calcareous അസ്ഥികള്‍ നിര്‍മ്മിക്കുന്നതില്‍ വിഷമമുണ്ടാക്കും. ഭാവിയില്‍ അത് ചില ഭാഗങ്ങളെ ലയിപ്പിച്ച് ഇല്ലാതാക്കും. മത്സ്യബന്ധനം മുതല്‍ ടൂറിസം വരെ അമ്ലവത്കരണം ബാധിക്കുന്നതിനാല്‍ അതിന്റെ ഫലം മനുഷ്യരും അനുഭവിക്കും. ലോകത്തിന്റെ ധാരാളം പ്രദേശങ്ങളുടെ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനം സമുദ്രമാണ്. പവിഴപ്പുറ്റുകള്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതും ധാരാളം മീനുകള്‍ക്ക് വളരാനുള്ള അവസ്ഥയും പ്രദാനം ചെയ്യുന്നതാണ്. പവിഴപ്പുറ്റുകള്‍ നശിക്കുന്നത് ടൂറിസവും മത്സ്യബന്ധനവും തകരുന്നതിന് കാരണമാകുന്നു.
സമുദ്ര അമ്ലവത്കരണത്തിന്റെ വിവധ വശങ്ങള്‍ പഠിക്കാന്‍ BIOACID ല്‍ marine biologists, chemists, physicists തുടങ്ങിയവര്‍ molecular biologists, paleontologists, medical researchers, ഗണിതശാസ്ത്രജ്ഞര്‍ തുടങ്ങിയവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. North and Baltic Seas ആണ് പഠനം നടത്തുന്നത്.
മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള ഗവേഷകരുമായി BIOACID ഗവേഷകര്‍ ആശയവിനിമയം നടത്തും.
— സ്രോതസ്സ് greencarcongress.com