നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തെക്കുറിച്ച് എത്രമാത്രം തീരുമാനമെടുക്കാന്‍ കഴിയും

ലോകത്തിലേക്ക് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും ഉള്ള സ്ഥലമാണെന്ന് ഗാസയുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. 4 മാസത്തെ ഇസ്രായേല്‍ ആക്രമണത്തിന് ശേഷം ഗാസ പുനര്‍നിര്‍മ്മിക്കാന്‍ $520 കോടി ഡോളര്‍ അന്തര്‍ ദേശീയ സഹായം വാഗ്ദാനം ചെയ്തിട്ടും ഒരു ട്രക്ക് സിമന്റും മറ്റ് നിര്‍മ്മാണ സാമഗ്രകളും മാത്രമാണ് ഗാസയിലെത്തിയത്. കൈയ്യേറപ്പെട്ട പാലസ്തീന്‍ പ്രദേശത്തെ Office for the Coordination of Humanitarian Affairs ന്റെ അഭിപ്രായത്തില്‍ ഇസ്രായേല്‍ നവംബറിന് ശേഷം അനുമതി നല്‍കിയ ഏക ട്രക്ക് ഇതാണ്.

അഞ്ജലി കമ്മത്ത് സംസാരിക്കുന്നു:

ഗാസ ഇന്ന് നശിച്ച ഒരു നഗരമാണ്. 2008 ഡിസംബര്‍ 27 ന് ഇസ്രായേല്‍ 22 മണിക്കൂര്‍ നേരം ഗാസയില്‍ ആക്രമണം നടത്തി. 1,400 ല്‍ അധികം ആളുകള്‍ മരിച്ചു. കൂടുതലും സാധാരണക്കാരാണ് മരിച്ചത്. സര്‍ക്കാരിന്റേയും ഐക്യരാഷ്ടസഭയുടേതും ഉള്‍പ്പടെ 21,000 വീടുകള്‍ നശിച്ചു. ഒരു ലക്ഷം ആളുകള്‍ വീടില്ലാത്തവരായി. 600 വ്യവസായങ്ങളും ചെറുകിട ബിസിനസുകളും ഇല്ലാതായി. $18 കോടി ഡോളറിന്റെ നഷ്ടമുണ്ടായി എന്ന് United Nations Development Program പറയുന്നു.

വടക്കെ ഗാസയിലെ Ezbat Abed Rabbo ല്‍ 60 വര്‍ക്‌ഷോപ്പും വ്യവസായങ്ങളും ഉണ്ടായിരുന്നു. ഇപ്പോള്‍ അവിടെ കല്ലിന്റേയും കട്ടയുടേയും പൊളിഞ്ഞ ലോഹങ്ങളുടേയും ഒരു കൂമ്പാരം മാത്രം അവശേഷിക്കുന്നു. 5 വര്‍ഷം മുമ്പാണ് Abu Omar തറയോട് ഫാക്റ്ററി അവിടെ സ്ഥാപിച്ചത്. ഗാസയില്‍ ഇസ്രേയേല്‍ നടത്തിയ പുതിയ ആക്രമണത്തില്‍ അയാള്‍ ഫാക്റ്ററി അടച്ച് കുടുംബത്തെ ഗാസ നഗരത്തിലെ സുരക്ഷിതമായ ഭാഗത്തേക്ക് പോയി.

അബു ഒമാര്‍ പറയുന്നു, “യുദ്ധം കഴിഞ്ഞ ഞങ്ങള്‍ തിരിച്ച് വന്നപ്പോള്‍ ഞങ്ങളുടെ സ്ഥലം ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഭൂമികുലുക്കം വന്നത് പോലെ. Wafa ആശുപത്രിയുടെ സമീപം മാത്രമായിരുന്നു എന്തെങ്കിലും പ്രതിരോധം ഉണ്ടായിരുന്നത്. ആശുപത്രി വരെയുള്ള ഒരു വീടും ഒരു ഫാക്റ്ററിയും അവര്‍ വെറുതെ വിട്ടില്ല. ആ പ്രദേശം മൊത്തം ഇല്ലാതാക്കണം എന്ന ഇസ്രായേലി സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഫലമാണത് എന്ന് ഞാന്‍ കരുതുന്നു. $2,200,000 ഡോളറിന്റെ നാശനഷ്ടമുണ്ടായിക്കാണും.”

ആ പ്രദേശത്തെ ഒരു സിമന്റ് ഫാക്റ്ററിയില്‍ ജോലി ചെയ്യുന്ന ആളായിരുന്നു Salem Darraj. ഇപ്പോള്‍ അയാള്‍ പാലസ്തീനിലെ വര്‍ദ്ധിക്കുന്ന തൊഴിലില്ലാപ്പടയില്‍ ചേര്‍ന്നിരിക്കുകയാണ്. ഗാസയിലെ തൊഴിലില്ലായ്മ വര്‍ദ്ധിച്ച് ഇപ്പോള്‍ 70% ആയിരിക്കുന്നു.

“ഇവിടെയൊന്നുമില്ല. എല്ലാം അടച്ചുപൂട്ടി. വണ്ടികളോടുന്നില്ല. തൊഴിലാളികള്‍ക്ക് തൊഴിലില്ല. എല്ലാം തകര്‍ന്നു. ഞങ്ങള്‍ ഇവിടെ ജനങ്ങളുടെ ബിസിനസ്സുകള്‍ക്ക് കാവല്‍ നില്‍ക്കുകയാണ്. ഞങ്ങള്‍ക്ക് ശമ്പളം ചോദിക്കാന്‍ പറ്റാത്ത കാലത്ത് എല്ലാം കളയാനാവില്ല,” എന്ന് SALEM DARRAJ പറഞ്ഞു.

ഗാസയിലെ നാലിലൊന്ന് പേരും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇപ്പോള്‍ കൃഷിയിടത്തിന്റെ പകുതിയും infrastructure ഉം, കന്നുകാലികളും, കോഴിവളര്‍ത്തുകേന്ദ്രങ്ങളും നശിപ്പിച്ചിരിക്കുന്നു. ഗാസയുടെ കാര്‍ഷിക രംഗത്ത് $26.8 കോടി ഡോളറിന്റെ നാശമാണ് ഉണ്ടായതെന്ന് Food and Agriculture Organization കണക്കാക്കുന്നു. കൃഷി, മീന്‍പിടുത്തം തുടങ്ങിയവയെ മാത്രം ആശ്രയിക്കുന്ന 13,000 കുടുംബങ്ങളെ ഇത് നേരിട്ട് ബാധിച്ചിരിക്കുന്നു.

Sammouni കുടുംബത്തിലെ 29 പേര്‍ കൊലചെയ്യപ്പെട്ട ഗാസ നഗരത്തിലെ Zaitoun എന്ന സ്ഥലത്തെ ഒരു കുടുംബത്തെ ഞങ്ങള്‍ സന്ദര്‍ശിച്ചു. 38 വയസുണ്ടായിരുന്ന Naheela Sammouni യും അവരുടെ ഭര്‍ത്താവും കൃഷിക്കാരായിരുന്നു. ഇസ്രായേലിന്റെ ആക്രമണത്തില്‍ അയാള്‍ക്ക് പരുക്കേല്‍ക്കുകയും മരിച്ചെന്ന് കരുതി അടക്കം ചെയ്യുകയും ചെയ്തു. നാല് ദിവസത്തിന് ശേഷം അയാളെ രക്ഷപെടുത്തി. ജോലി ചെയ്യാന്‍ പറ്റാത്ത വിധം ക്ഷീണിതനാണ് അയാള്‍. അയാളുടെ കൃഷിയിടം തകര്‍ന്ന സ്ഥലമാണിന്ന്.

“ഇതാണ് കൃഷിയിടം. ഇവിടെ ഞങ്ങള്‍ chard, lettuce, turnips, radish തുടങ്ങിയവയെല്ലാം കൃഷി ചെയ്തിരുന്നു. കമ്പോളത്തില്‍ അവ വില്‍ക്കുന്നു. കുട്ടികള്‍ക്ക് ആഹാരം വാങ്ങാന്‍ കുറച്ച് പണം അതില്‍ നിന്ന് കിട്ടും. ഇപ്പോള്‍ ഞങ്ങളുടെ ഭൂമി നശിച്ചു. എല്ലാം തകര്‍ന്നു. ഇനി എന്തു ചെയ്യും? sweet, tart pomegranates, plums, apricots ഒക്കെ വീട്ടിലുണ്ടായിരുന്നു. ഇപ്പോള്‍ olives, figs ഉം എല്ലാം പോയി. ഞങ്ങളുടെ മരങ്ങളെ ഞങ്ങള്‍ സ്വന്തം മക്കളെ പോലെയാണ് കരുതിയിരുന്നത്. മരങ്ങള്‍ വളരുകയും ഞങ്ങള്‍ക്ക് ആഹാരം തരുകയും ചെയ്യുമായിരുന്നു. ഇപ്പോള്‍ അവര്‍ ഞങ്ങളോട് ചെയ്തത് കണ്ടോ. ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തത്?” Naheela Sammouni ചോദിക്കുന്നു.

Zaitoun എന്ന സ്ഥലത്തെ ജനങ്ങള്‍ തിരികെ ജോലിക്ക് പോകാന്‍ പറ്റാത്ത വിധം പേടിച്ചിരിക്കുകയാണെന്ന് Hamed Sammouni പറയുന്നു.

“അവിടെ ജോലിയും ഇല്ല. എന്തെങ്കിലും ചെറിയ പണിയുണ്ടെങ്കില്‍ തന്നെ ആളുകള്‍ക്ക് അത് ചെയ്യാനാവില്ല. സംഭവിച്ച കാര്യങ്ങള്‍ അവരെ വേട്ടയാടുന്നത് കാരണം ജോലിചെയ്യാന്‍ പറ്റിയ മാനസികാവസ്ഥയിലലല്ല അവര്‍. ജോലിചെയ്യാന്‍ കഴിയുന്നില്ല. ഒരു കുടുംബത്തിലെ 29 പേര്‍ ഒറ്റയടിക്ക് ഇല്ലാതെയായി. എന്താണിനി അവശേഷിക്കുന്നത്? എന്താണിനി അവശേഷിക്കുന്നത്?

ഇതുപോലുള്ള കൊച്ചു കുട്ടികള്‍ എന്ത് തെറ്റ് ചെയ്തു? അവരുടെ കൈയ്യില്‍ റോക്കറ്റുണ്ടോ? പ്രതിരോധത്തെക്കുറിച്ച് അവര്‍ക്കെന്തറിയാം? മുലപ്പാല് കുടിക്കുന്ന കൊച്ചുകുട്ടി പ്രതിരോധത്തിന്റെ ഭാഗമാണോ? അവര്‍ കോഴിക്കൂടിനും ബോംബിട്ടു. എന്താ കോഴികളും പ്രതിരോധത്തിന്റെ ഭാഗമാണോ?” അയാള്‍ ചോദിക്കുന്നു.

ഇസ്രായേല്‍ ഇപ്പോള്‍ നടത്തിയ “Operation Cast Lead” എന്ന ആക്രമണത്തിന് ശേഷമല്ല ഗാസയുടെ സാമ്പത്തിക നശീകരണം തുടങ്ങിയത്. 1967 ന് ശേഷം ഗാസയുടെ അതിര്‍ത്തി ഇസ്രായേലിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. 2006 ജനുവരിയില്‍ ഹമാസ് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അവര്‍ നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ചു. എതിരാളികളായ Fatah യെ ഹമാസ് പരാജയപ്പെടുത്തിയ 2007 ജൂണ്‍ ആയപ്പോഴേക്കും നിയന്ത്രങ്ങള്‍ പൂര്‍ണ്ണമായ ഉപരോധമായി(siege) മാറി.

പാലസ്തീനിലെ സാമ്പത്തിക ശാസ്ത്രജ്ഞന്‍ Omar Shabaan വളഞ്ഞാക്രമണത്തിന്റെ (siege) സാമ്പത്തികവും രാഷ്ട്രീയവുമായ ഫലത്തെക്കുറിച്ച് സംസാരിക്കുന്നു, “2007 ലെ അടച്ചുപൂട്ടലിന് ശേഷം ഗാസയിലെ 95% പാലസ്തീന്‍ ഫാക്റ്ററികളും അടച്ചു. 4,000 ചെറുകിട വ്യവസായങ്ങള്‍ ഗാസയിലുണ്ടായിരുന്നു. 2 ലക്ഷം ആളുകള്‍ക്ക് തൊഴിലില്ലാതെയായി. വ്യക്തമായി പറഞ്ഞാല്‍ 2 ലക്ഷം ആളുകള്‍ക്ക് പൗരസേനയില്‍ ചേരുകയല്ലാതെ നിവൃത്തിയില്ലാതെയായി. അവര്‍ കൂടുതല്‍ റാഡിക്കലായി. ഇസ്രായേല്‍ അടിച്ചേല്‍പ്പിച്ച ഉപരോധം (siege) സമാധാനം കൊണ്ടുവരുന്നതിലും പാലസ്ഥീന്‍ സമൂഹത്തെ പുരോഗതിയിലേക്ക് കൊണ്ടുവരുന്നതിലും പരാജയപ്പെട്ടു. ഉപരോധം കാരണം ഹമാസിന് എതിരാളികളില്ലാതെയാക്കി. ഹമാസ് മാത്രമാണിന്ന് ഗാസയില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് അന്തര്‍ദേശീയ സമൂഹം ഞങ്ങളെ കുറ്റപ്പെടുത്തുന്നത് നിര്‍ത്തണം. അവര്‍ ഗാസയില്‍ അടിച്ചേല്‍പ്പിക്കുന്ന നയങ്ങളെയാണ് എതിര്‍ക്കേണ്ടത്.”

“ഉപരോധമാണ് എല്ലാറ്റിന്റേയും കേന്ദ്രം. മനുഷ്യ പീഡനത്തിന്റെ കേന്ദ്രം അതാണ്. അക്രമത്തിന്റെ കേന്ദ്രം അതാണ്. എല്ലാ പ്രതീക്ഷകളുടേയും അന്തകനാണത്. ഉപരോധത്താല്‍ സമ്പദ്‌ഘടന എല്ലാം നശിച്ചു. ഒരു വാണിജ്യ പ്രവര്‍ത്തനവും നടത്താനാവില്ല. മനുഷ്യസ്നേഹ പ്രവര്‍ത്തനങ്ങളാല്‍ മാത്രമാണ് ആളുകള്‍ക്ക് അത്യാവശ്യം ആഹാരവും മരുന്നുകളും ലഭ്യമാകുന്നത്. ഇതൊരു സമരമാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഞങ്ങള്‍ക്ക് ആഹാരം തീര്‍ന്നുപോയി. ആവശ്യത്തിനുള്ള ആഹാരം കണ്ടെത്താനായില്ല. UNRWA യുടെ 60 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ ആദ്യമായി ഞങ്ങള്‍ക്ക് ആഹാരം ഇല്ലാത്ത അവസ്ഥയുണ്ടായി. സാധാരണ​ രണ്ട് മാസത്തെക്കുള്ള ആഹാരം മാത്രമാണ് സംഭരണിയിലുണ്ടാവുക. എന്നാല്‍ അത് മുഴുവന്‍ തീര്‍ന്നു. ആ സമയത്ത് 750,000 അഭയാര്‍ത്ഥികളായിരുന്നു ആഹാര സഹായത്തെ ആശ്രയിച്ചിരുന്നത്. ഒരു സമ്പദ്‌വ്യവസ്ഥ ഇല്ലാതിരിക്കുന്നതിന്റെ കുഴപ്പമാണിത്”, എന്ന് JOHN GING പറയുന്നു.

ഇന്ന് ഗാസയില്‍ 11 ലക്ഷം ആളുകള്‍ UNRWA, UNICEF, World Food Program തുടങ്ങിയ അന്തര്‍ദേശീയ സംഭാവനകളെ ആശ്രയിച്ച് ജീവിക്കുന്നു. ഇസ്രായേലും ഈജിപ്റ്റും എല്ലാ കവാടങ്ങളും അടച്ചതിനാല്‍ 14 ലക്ഷം പാലസ്തീനികള്‍ ഗാസയുടെ 140 ചതു.മൈല്‍ പ്രദേശത്തേക്ക് ഞെരുക്കിയിരിക്കുകയാണ്. നിലനില്‍ക്കാനായി അവര്‍ക്ക് അധോലോകത്തേക്ക് പോകേണ്ടിവരുന്നു.

“ഇസ്രേലികള്‍ അതിര്‍ത്തി മുഴുവന്‍ അടച്ചു. അതുകൊണ്ട് ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാനും സേവനങ്ങള്‍ നല്‍കാനും പാലസ്തീനികള്‍ക്ക് ഈജിപ്റ്റിലേക്ക് തുരങ്കങ്ങളുണ്ടാക്കാതെ വേറെ വഴിയില്ലാതെയായി,” OMAR SHABAAN പറഞ്ഞു.

ഗാസയിലെ ഭൂഗര്‍ഭ സമ്പദ്‌വ്യവസ്ഥയെ പരിശോധിക്കണം എന്ന് തീരുമാനിച്ച ഞങ്ങള്‍ Rafah ക്ക് തെക്കോട്ട് പോയി. അവിടെ തലക്ക് മുകളില്‍ പറക്കുന്ന അമേരിക്കന്‍ നിര്‍മ്മിത F-16നുകളാല്‍ വായൂ കട്ടിപിടിച്ചിരുന്നു. ഈജിപ്റ്റ് അതിര്‍ത്തിക്കടുത്ത് വ്യക്തമായി കാണാന്‍ കഴിഞ്ഞിരുന്ന കൂടാരങ്ങള്‍ക്ക് അടിയിലാണ് തുരങ്കങ്ങള്‍. നൂറ് അടി താഴെയുള്ള തുരങ്കത്തിലേക്ക് ഞങ്ങള്‍ ഇറങ്ങി. അതിന്റെ പണി പൂര്‍ത്തിയായിരുന്നില്ല. മണല്‍ പുറത്തേക്ക് കൊണ്ടുവരുന്ന ജോലി ചെയ്തിരുന്ന മനുഷ്യനോട് ഞങ്ങള്‍ സംസാരിച്ചു. അയാള്‍ പേര് വെളിപ്പെടുത്തിയില്ല. പക്ഷെ ജീവന്‍ പണയപ്പെടുത്തി ഈ ജോലിയെന്തുകൊണ്ട് ചെയ്യുന്നു എന്ന് അയാള്‍ വിശദീകരിച്ചു.

“ഈ ജോലി വളരെ വിഷമകരമാണ്. എന്നാല്‍ ഞങ്ങള്‍ക്ക് വേറെ വഴിയില്ല. ആഹാരം കഴിക്കാന്‍ ഞങ്ങള്‍ക്ക് ഇത് ചെയ്യേണ്ടിവരുന്നു. അതിര്‍ത്തി തുറന്നിരുന്നുവെങ്കില്‍ എല്ലാ സാധനങ്ങളും ഇവിടെ എത്തിയേനേ. പണി ചെയ്താല്‍ ആഹാരം കഴിക്കാം, അല്ലെങ്കില്‍ പട്ടിണിയാവും. ഇത് മാത്രമാണ് ഒരു വഴി. അതിര്‍ത്തി അടച്ചിടുന്നടത്തോളം തുരങ്ങങ്കളുണ്ടാവും.”

ജനുവരിക്ക് മുമ്പ് ആയിരത്തിനടുത്ത് തുരങ്കങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ 400 എണ്ണമേ പ്രവര്‍ത്തിക്കുന്നുള്ളു. ഇസ്രായേലിന്റെ വ്യോമാക്രമണത്തിന്റെ ലക്ഷ്യമാണ് ഈ തുരങ്കങ്ങള്‍. തുരങ്കങ്ങളിലൂടെ ഹമാസ് ആയുധങ്ങള്‍ കടത്തുന്നു എന്നാണ് അവരുടെ ആരോപണം.

തുരങ്കങ്ങള്‍ ആയുധം കൊണ്ടുവരാനുള്ളതാണെന്ന വാദം തെറ്റാണെന്ന് ഞങ്ങളോട് സംസാരിച്ച മനുഷ്യന്‍ പറഞ്ഞു. ഗാസയിലേക്കുള്ള ഏക പ്രവേശന മാര്‍ഗ്ഗം തുരങ്കങ്ങളാണ്. ഇസ്രായേല്‍ കൊണ്ടുവരാന്‍ സമ്മതിക്കാത്ത എല്ലാ കാര്യങ്ങളും തുരങ്കങ്ങളിലൂടെയാണ് കൊണ്ടുവരുന്നത്.

മിക്ക പാസ്തീന്‍കാര്‍ക്കും വില താങ്ങാന്‍ പറ്റാത്തതായി എന്നതാണ് ഇതിന്റെ കുഴപ്പം. Rafah യില്‍ പലചരക്ക് കട നടത്തുന്നയാളാണ് Daoud Al-Banna.

“തുരങ്കത്തില്‍ നിന്നുള്ള സാധനങ്ങളാല്‍ നിറഞ്ഞായിരുന്നു ഈ കടകള്‍. എന്നാല്‍ വില കൂടുതലാണ്. തുരങ്കത്തില്‍ നിന്ന് വരുന്ന എല്ലാറ്റിനും വില കൂടുതലാണ്. തീര്‍ച്ചയായും ഉപരോധം കാരണമാണത്. ഉപരോധമില്ലായിരുന്ന കാലത്ത് സാധനങ്ങള്‍ക്ക് സാധാരണ വിലയേയുണ്ടാകൂ. യഥേഷ്ടം സാധനങ്ങളുണ്ടാവുമായിരുന്നു. ഇപ്പോള്‍ നേരെ വിപരീതമാണ്. 4 shekels 9 shekels വിലയായി” എന്ന് DAOUD AL-BANNA പറയുന്നു.

ഗാസയിലെ സിമന്റിന്റെ വില ഭാഗ്യം പോലെയാണ്. കാരണം അത് തുരങ്കത്തില്‍ കൂടിയാണ് വരുന്നത് എന്ന് Haddad ഓട് ഫാക്റ്ററിയില്‍ നിന്നുള്ള Abu Omar പറയുന്നു. “ഒരു ചാക്ക് സിമന്റിന് ലോകം മൊത്തം $4 ഡോളര്‍ വിലവരും. ഞങ്ങള്‍ അതിന് $50 ഡോളര്‍ കൊടുക്കണം. കാരണം അത് തുരങ്കത്തില്‍ കൂടിയാണ് വരുന്നത്. പ്രവേശിക്കാന്‍ തന്നെ ഞങ്ങള്‍ $30 ഡോളര്‍ കൊടുക്കുന്നു. ഇപ്പോള്‍ ലോകം മൊത്തം ഗാസക്ക് വേണ്ടി സംഭാവന പിരിക്കുന്നുണ്ട്. എന്നാല്‍ അതിര്‍ത്തികള്‍ തുറക്കാന്‍ ഇസ്രായേലിനോട് ലോകം പറഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ജനത്തിന് വേണ്ട സാധനങ്ങള്‍ ലഭിച്ചേനെ.”

തുരങ്കത്തില്‍ നിന്നുള്ള സാധനങ്ങള്‍ വില്‍ക്കുന്ന ഒരു കച്ചവടക്കാരന്‍ വില ഉയരുന്നതിനെ കുറ്റപ്പെടുത്തുന്നത് ഇസ്രായേലിന്റെ വ്യോമാക്രമണത്തെയാണ്.

“ഇപ്പോള്‍ വളരെ കുറവ് തുരങ്കങ്ങളേ പ്രവര്‍ത്തിക്കുന്നുള്ളു. എല്ലാ ദിവസവും ഇസ്രായേല്‍ തുരങ്കങ്ങളില്‍ ബോംബിടുന്നതാണ് അതിന് കാരണം. വളരെ കുറവ് പണിക്കാരെ അവിടെ ജോലി ചെയ്യാന്‍ ഇപ്പോള്‍ താല്‍പ്പര്യപ്പെടുന്നുള്ളു. അവര്‍ക്ക് പേടിയാണ്. കൂടാതെ ഈജിപ്റ്റുകാരും തുരങ്കങ്ങള്‍ ആക്രമിക്കുന്നു. വളരെ കുറവ് ആളുകളേ ഇവിടെ വന്ന് സാധനങ്ങള്‍ വാങ്ങുന്നുള്ളു. കാരണം എല്ലാത്തിനും വലിയ വിലയാണ്. അവര്‍ക്ക് ശമ്പളവുമില്ല, സാധനങ്ങള്‍ വാങ്ങാന്‍ കാശുമില്ല” എന്ന് ഒരു കച്ചവടക്കാരന്‍ പറഞ്ഞു.

ജീവന്‍ നിലനിര്‍ത്താന്‍ തുരങ്കം മാത്രം അവശേഷിക്കുമ്പോള്‍ അത് ഗാസക്കാരെ ഇസ്രായേലിന്റെ വിമാന ആക്രമണത്തിന് തുറന്നുകൊടുക്കുകയാണ്. ഈജിപ്റ്റ് അതിര്‍ത്തിയില്‍ ശേഷിക്കുന്ന കെട്ടിടങ്ങളില്‍ ഒന്നാണ് Umm Mohammad ന്റെ വീട്. ആയുധമേന്തിയ കാറ്റര്‍പില്ലാര്‍ ബുള്‍ഡോസറുകള്‍ 2000 – 2004 കാലത്തെ 5 വര്‍ഷത്തില്‍ മിക്ക വീടുകളും ഇടിച്ചു നിരത്തി. Umm Mohammad ന് ചുറ്റും തുരങ്കങ്ങളുണ്ട്. കഴിഞ്ഞ ജനുവരിയിലെ വ്യോമാക്രമണത്തില്‍ ഇവളുടെ വീടിന്റെ പകുതി തകര്‍ന്നു.

“എല്ലാ ദിവസവും ബോംബിങ് നടക്കുന്നു. ഈ തുരങ്കത്തിലാണ് ഇന്ന് രാവിലെ ആക്രമണം നടന്നത്. ഇന്നലയുമുണ്ടായിരുന്നു. ഇതൊരു പുതിയ സ്ഥലമാണ്. ഓരോപ്രാവവശ്യവും ആക്രമണമുണ്ടാകുമ്പോള്‍ ഞങ്ങള്‍ക്ക് തെരുവിലേക്ക് ഓടി രക്ഷപെടേണ്ടിവരുന്നു. എല്ലാ ദിവസവും ആക്രമണമാണ്,” UMM MOHAMMAD പറഞ്ഞു.

വീടിനടുത്തുള്ള വേറൊരു തുരങ്കവും അവള്‍ കാണിച്ചു തന്നു. അതാവും അവരുടെ അടുത്ത ലക്ഷ്യം.

“തുരങ്കം കൊണ്ട് ഗുണവും ദോഷവുമുണ്ട്. തുരങ്കം കാരണം ഞങ്ങളുടെ ജീവന് അപകടമാണെന്നതാണ് അതിന്റെ ദോഷം. അതിര്‍ത്തി അടച്ചതിനാല്‍ ആഹാരവുമില്ല, പുനനിര്‍മ്മാണമില്ല, ജോലിയുമില്ല. പിന്നെ എന്ത് ചെയ്യും? ചെറുപ്പക്കാര്‍ ഈ വഴിക്ക് നീങ്ങുന്നു. കാരണം അവര്‍ക്ക് കല്ല്യാണം കഴിക്കണം, ജീവിക്കണം, കുട്ടികള്‍ക്ക് ആഹാരം കൊടുക്കണം. അത് വളരേറെ ചിലവുള്ളതാണ്. കോഴിക്ക് 23 shekels, ടര്‍ക്കിക്ക് 25. ഇറച്ചിക്ക് 60. എന്ത് ചെയ്യും?” അവര്‍ ചോദിക്കുന്നു.

“എല്ലാറ്റിനും വില കൂടുതലാണ്. തുരങ്കത്തിന്റെ ഉടമക്ക് ഞങ്ങള്‍ വാടക കൊടുക്കണം. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ മറ്റ് ധാരാളം ചിലവും ഉണ്ട്. സാധാരണ വിലയല്‍ വില്‍ക്കുന്ന സാധനങ്ങള്‍ക്ക് നേരിട്ട് ഗാസയിലെത്താന്‍ ഒരു വഴിയുമില്ല,” എന്ന് ഒരു തുരങ്ക സംരക്ഷകന്‍ പറഞ്ഞു.

Omar Shabaan ന്റെ അഭിപ്രായത്തില്‍ “അതിര്‍ത്തി അടച്ച 2007 ജൂണ്‍ മുതല്‍ ഗാസയിലെ കമ്പോളത്തില്‍ എത്തുന്ന 90% ഉത്പന്നങ്ങളും തുരങ്കങ്ങളിലൂടെയാണ് വരുന്നത്. തുരങ്കങ്ങളുടെ വരുമാനം പ്രതിമാസ വരുമാനം $3 – $4 കോടി ഡോളര്‍ വരും.” എന്നാല്‍ തുരങ്കം ഉപയോഗിച്ച് ഈ രീതിയില്‍ സമ്പദ്‌വ്യവസ്ഥ നിര്‍മ്മിക്കുന്നതിനെ Omar Shabaan വിമര്‍ശിക്കുന്നു.

“അന്തര്‍ദേശീയ സമൂഹം ഞങ്ങളെ തുരങ്കം നിര്‍മ്മിക്കുന്നവരായി കാണുന്നതില്‍ ഞങ്ങള്‍ക്ക് ദേഷ്യമുണ്ട്. ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്. തുരങ്കം നിര്‍മ്മിക്കുന്നവരല്ല. ഞങ്ങളുടെ കുട്ടികള്‍ക്ക് ആഹാരം എത്തിക്കാനായി തുരങ്കം നിര്‍മ്മിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. മിക്ക പാലസ്തീന്‍കാരെ പോലെ ഞങ്ങളും അതിനെതിരാണ്. കാരണം തുരങ്കം ഞങ്ങളുടെ സാമ്പത്തിക വ്യവസ്ഥക്കും സാമൂഹ്യ fabric നും വലിയ പ്രശ്നങ്ങളുണ്ടാക്കുന്നു. ചിലയാളുകള്‍ രണ്ടാഴ്ച്ച കൊണ്ട് പണക്കാരാകുന്നു. ചില കുട്ടികള്‍ രണ്ടോ മൂന്നോ ആഴ്ച്ച കൊണ്ട് $10 ലക്ഷം, $20 ലക്ഷം ഡോളറുണ്ടാക്കുന്നു. അതുകൊണ്ട് മൊത്തം സമ്പദ്‌വ്യവസ്ഥ അനൗപചാരികമായതാകുന്നു. സാധാരണ കറുത്ത (black) സമ്പദ്‌വ്യവസ്ഥ 10% കാണും, ബാക്കി 90% വും നിയമപരമായ, നികുതി കൊടുക്കുന്ന (വെളുത്ത) ഒന്നാണ്. എന്നാല്‍ ഞങ്ങളുടെ ഇപ്പോഴത്തെ സമ്പദ്‌വ്യവസ്ഥ 90% കറുത്ത കമ്പോളമാണ്. ആര് എന്ത് എന്തടിസ്ഥാനത്തില്‍ കൊണ്ടുവരുന്നു എന്ന് ഞങ്ങള്‍ക്കറിയില്ല. സമാധാനത്തിനെതിരായ ഒരു കൂട്ടം ആളുകളെ തുരങ്കം സൃഷ്ടിക്കും എന്നതാണ് തുരങ്കത്തിന്റെ പ്രധാന കാര്യം. കാരണം സമാധാനം എന്നാല്‍ തുരങ്കത്തിന്റെ അന്ത്യം എന്നാണ്. അതുകൊണ്ട് ഇസ്രായേലിന്റെ നയം ഗാസയില്‍ സമാധാനത്തിനെതിരായ, യുദ്ധമില്ലാസന്ധിയെ എതിര്‍ക്കുന്ന ഒരു കൂട്ടം ആളുകളെ സൃഷ്ടിക്കുന്നു,” Omar Shabaan പറഞ്ഞു.

“ഒരു കരാറോ, ഒരു പരിഹാരമോ, ഒരു വാതില്‍ തുറക്കലോ ഉണ്ടായാല്‍ തീര്‍ച്ചയായും ഇതെല്ലാം ഇല്ലാതാകും. നിങ്ങളീ കാണുന്നതൊന്നും ഉണ്ടാവില്ല. എന്നാല്‍ കള്ളക്കടത്ത് ഈ ലോകത്ത് ഇല്ലാതാകാന്‍ പോകുന്നില്ല. എന്തൊക്കെ അവര്‍ ചെയ്താലും അത് നില്‍ക്കില്ല. കള്ളക്കടത്ത് നടത്താന്‍ എപ്പോഴും എന്തെങ്കിലുമുണ്ടാകും,” എന്നാണ് ഒരു തുരങ്ക നിരീക്ഷകന്റെ അഭിപ്രായം.

ഗാസയിലേക്ക് സാധനങ്ങള്‍ കള്ളക്കടത്ത് നടത്തുന്നത് അമേരിക്കയുടേയും മറ്റ് പടിഞ്ഞാറന്‍ രാജ്യങ്ങളുടേയും പ്രധാന വിഷയമായിക്കഴിഞ്ഞു. ഇസ്രായേല്‍ രാജ്യമായി നിലനില്‍ക്കുന്നത് അനുവദിക്കുകയും അക്രമം ഉപേക്ഷിക്കുകയും ചെയ്താല്‍ ഗാസ പുരന്‍നിര്‍മ്മിക്കാന്‍ ഒബാമ സര്‍ക്കാര്‍ കഴിഞ്ഞ മാസം $90 കോടി ഡോളര്‍ സഹായം നല്‍കാം എന്ന വാഗ്ദാനം നടത്തി. അതേസമയത്ത് ഇസ്രായേലിന് അടുത്ത 10 വര്‍ഷത്തേക്ക് $3000 കോടി ഡോളറിന്റെ സഹായം അമേരിക്ക വാഗ്ദാനം ചെയ്തു. അതില്‍ 75% വും ഇസ്രായേല്‍ അമേരിക്കയില്‍ നിന്ന് ആയുധവും മറ്റ് സൈനിക സേവനങ്ങളും വാങ്ങണമെന്ന വ്യവസ്ഥയുണ്ട്. പാലസ്തീന്‍കാര്‍ക്ക് നല്‍കാം എന്ന് പറഞ്ഞ വാഗ്ദാനത്തെക്കുറിച്ച് Omar Shabaan സംശയിക്കുന്നു.

“ഉപരോധം എടുത്ത് കളയാതെ ഗാസയും വെസ്റ്റ് ബാങ്കും വിപുലീകരിക്കാനുള്ള $90 കോടി ഡോളറിന്റെ സഹായം ഒരു ഗുണവും ചെയ്യില്ല എന്ന് ഹിലറി ക്ലിന്റണിന് അറിയാം. ഹമാസ് ഗാസ ഭരിക്കുന്നടത്തോളം കാലം ഉപരോധം എടുത്ത് കളയാനും പോകുന്നില്ല. പാലസ്തീന്‍ വിഭജനത്തിന് ഒരു അന്ത്യം കാണുന്നത് വരെ ഹമാസ് ഭരണം നിലനില്‍ക്കും. അന്തര്‍ ദേശീയ സമൂഹം നല്‍കാമെന്ന് സമ്മതിച്ച $500 കോടി ഡോളറിന്റെ സഹായം ഹമാസ് കാരണം പാലസ്തീന് ലഭിക്കില്ല. അന്തര്‍ ദേശീയ സമൂഹം ഹമാസുമായി നേരിട്ട് ഇടപെടില്ല എന്നതാണ് കാരണം. Ramallah യിലെ PA യുമായി അവര്‍ ബന്ധപ്പെടും. എന്നാല്‍ PA ക്ക് ഗാസയില്‍ സ്ഥാനമില്ല. അന്തര്‍ ദേശീയ സമൂഹത്തിന് ഈ പ്രശ്നം നന്നായി അറിയാം. അതുകൊണ്ട് പാലസ്തീനുകളെ ഒത്തു ചേര്‍ക്കാനായി ശക്തിയായി പ്രവര്‍ത്തിക്കണം. ഇസ്രായേലിനെ നിര്‍ബന്ധിപ്പിച്ച് പിന്‍വാങ്ങിപ്പിക്കണം. ഉപരോധം അവസാനിപ്പിക്കണം. പാലസ്തീന്‍ സമ്പദ്‌വ്യവസ്ഥ പ്രവര്‍ത്തിച്ച് തുടങ്ങട്ടേ” Omar Shabaan പറയുന്നു.

പാലസ്തീന്‍ സമ്പദ്‌വ്യവസ്ഥയെ പ്രവര്‍ത്തിക്കാനനുവദിക്കാതെയായിട്ട് വര്‍ഷങ്ങളായി എന്ന് ചിലര്‍ പറയുന്നു. ഓസ്ലോ സമാധാന കരാറിന്റെ കാലമായ 1990 കളിലേക്ക് നമുക്ക് പോകണം എന്ന് ഇസ്രായേലിലെ പത്രപ്രവര്‍ത്തകയായ അമീറ ഹാസ് (Amira Hass) പറയുന്നു.

“ഇസ്രായേല്‍ policy of closure തുടങ്ങിയത് ’91 ലാണ്. ’94 ല്‍ Palestinian Authority രൂപീകൃമായതോടെ അത് വര്‍ഷം തോറും കൂടുതല്‍ കൂടുതല്‍ നിര്‍ദ്ദയമായതായി മാറി. അവര്‍ അതിനോട് ചേര്‍ന്ന് പോയി. policy of closure കൊണ്ട് ഇസ്രായേല്‍ പ്രധാനമായും ഉദ്ദേശിക്കുന്നത് ഗാസയേയും West Bank നേയും വേര്‍പിരിക്കുക എന്നതാണ്.

അതായത് കുറവ് പാലസ്തീനികള്‍ക്കേ ഇസ്രേയേലില്‍ തൊഴില്‍ ചെയ്യാനാവൂ. അത് അവരുടെ ഗാസയിലെ തൊഴില്‍ സാദ്ധ്യതകളെ ബാധിക്കും. ഒരു ജനക്കൂട്ടത്തെ മൊത്തം പിച്ചക്കാരാക്കുന്ന പ്രവര്‍ത്തിയാണത്. കുറച്ച് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഒഴിച്ചുള്ള 15 ലക്ഷം ആളുകളുടെ കാര്യമാണ് നമ്മള്‍ പറയുന്നത്. മുമ്പത്തേക്കാളേറെ അവര്‍ക്ക് ഇപ്പോള്‍ വിദേശ സഹായത്തെ ആശ്രയിക്കേണ്ടി വരുന്നു. ഇതാണ് ഗാസയുടെ തകര്‍ച്ചയില്‍ ഞാന്‍ കാണുന്നത്. ആഹാരം അവിടെ എത്തുന്നില്ല എന്നതല്ല, അവരുടെ സ്വന്തം ജീവിതത്തെക്കുറിച്ച് അവര്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയുന്നില്ല എന്നതാണ് പ്രശ്നം. ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കുക, ജീവിതം മെച്ചപ്പെടുത്തുക തങ്ങളേക്കാള്‍ മെച്ചപ്പെട്ട ഒരു ജീവിതം തങ്ങളുടെ കുട്ടികള്‍ക്ക് ലഭ്യമാക്കുക എന്ന ആ ഏണിയുടെ ഏറ്റവും താഴെയുള്ള പടിയിലാണവര്‍ ഇപ്പോള്‍,” അമീറ ഹാസ് കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ തകര്‍ന്ന ജീവിതം ഗാസയിലെ ജനങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെങ്കിലും അവരുടെ പ്രാഥമികമായ ആവശ്യം അതിര്‍ത്തി തുറക്കുക, ഇസ്രായേല്‍ വീടുകളും, ഫാക്റ്ററികളും, കൃഷിയിടങ്ങളും ആക്രമിക്കാതിരിക്കുക എന്നതാണ്. ഓട് ഫാക്റ്ററിയുടമായ അബു ഒമാറിനെ പോലെ ധാരാളം ആളുകള്‍ അന്തര്‍ ദേശീയ സാമ്പത്തിക മാനുഷിക സഹായങ്ങള്‍ വേണ്ട എന്നുപറയുന്നു. എന്നാല്‍ നീതിക്കും ഉത്തരവാദിത്തത്തിനും വേണ്ടിയുള്ള സമരത്തില്‍ എല്ലാവരുടേയും ഐക്യം വേണം അവര്‍ ആവശ്യപ്പെടുകയാണ്.

“ലോകത്തോട് പണം ദാനം ചെയ്യൂ എന്ന് യാചിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ വീടുകള്‍ തകര്‍ത്തവരെ കോടതിയിലെത്തിക്കൂ എന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഞങ്ങള്‍ ശരിക്കും ഭീകരവാദികളാണെങ്കില്‍, ഞങ്ങളുടെ വീടുകള്‍ ഭീകരവാദിവീടുകളാണെങ്കില്‍ അങ്ങനെ വിട്ടേക്കൂ. അല്ല ഞങ്ങളുടെ വീടുകളും ഫാക്റ്ററികളുമൊക്കെ നിരപരാധികളാണെങ്കില്‍ ഇസ്രായേലികള്‍ തകര്‍ത്തതവക്ക് അവരെക്കൊണ്ട് ഉത്തരം പറയിപ്പിക്കണം. ആ ആളുകള്‍ തന്നെയാണ് ഞങ്ങള്‍ക്ക് നഷ്‌ടപരിഹാരം നല്‍കുന്നത്. ലോകത്തിന്റെ ദയയെ ഞങ്ങള്‍ ആശ്രയിക്കുന്നതെന്തിനാണ്? ഞങ്ങള്‍ക്കത് വേണ്ട. ഞങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ലോകം ഞങ്ങളുടെ ഒപ്പം നില്‍ക്കണം എന്നതാണ് ഞങ്ങളുടെ ആഗ്രഹം. ഒരുപിടി ആഹാരം, ഇത്തിരി പണം, ആരുടേയും ഔദാര്യം വേണ്ട. ഞങ്ങളുടെ അവകാശം മാത്രമേ ഞങ്ങള്‍ ആവശ്യപ്പെടുന്നുള്ളു. വേറൊന്നും വേണ്ട” അബു ഒമാര്‍ പറഞ്ഞു.

— സ്രോതസ്സ് democracynow.org

***

ഈ പ്രശ്നങ്ങള്‍ നടക്കുന്ന നാട്ടിലെ ജനങ്ങള്‍ ആ പ്രശ്നങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതികരിക്കുന്നുണ്ട്. അവര്‍ അത് ചെയ്തോളും. അക്രമി രാജ്യത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക, കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നതിനപ്പുറം നമുക്കതില്‍ ഒന്നും ചെയ്യാനില്ല. അതുപോലെ നാം പ്രവര്‍ത്തിക്കുന്ന മണ്ഡലത്തില്‍ ഈ അക്രമി രാജ്യത്തിന്റെ പോലുള്ള സ്വഭാവം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയും വേണം.

എന്നാല്‍ ഈ വിവരങ്ങള്‍ കാരണം താങ്കള്‍ക്ക് തീവൃദേഷ്യമോ അക്രമണ പ്രതികാര താല്‍പ്പര്യമോ തൊന്നുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഒരു കൌണ്‍സിലിങ്ങിന് പോകേണ്ടതാണ്. കാരണം, അല്ലെങ്കില്‍ താങ്കള്‍ ഏതോ തീവൃവാദിയുടെ ഉപകരണമായി മാറുകയും, മൊത്തം ജനങ്ങള്‍ക്കും ഒരു ഭാരമാകുകയും, യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധയെ മാറ്റുന്ന സാമ്രാജ്യത്വത്തിന്റെ കൂലിപ്പണിക്കാരനാകുകയും ചെയ്യും. വിവേകമാണ് നമുക്ക് വേണ്ടത്. സമാധാനപരമായ പ്രവര്‍ത്തികളേ വിജയിക്കൂ.

അതുപോലെ ഈ ജനങ്ങളുടെ കഷ്ടപ്പടിനെ പോസ്റ്ററായി ഉപയോഗിച്ച് മറ്റുള്ളവരുടെ അനുകമ്പ പിടിച്ചെടുക്കാന്‍ മതസംഘടനകള്‍ ശ്രമിക്കാറുണ്ട്. ആരോടും അനുകമ്പയോ സ്നേഹമോ കാണിക്കേണ്ട കാര്യമില്ല, പ്രത്യേകിച്ച് മതവിശ്വാസികളോട്. അവരെ വിശ്വാസത്തില്‍ നിന്നും മതത്തില്‍ നിന്നും മോചിപ്പിക്കുകയാണ് വേണ്ടത്. നിങ്ങളുടെ പ്രതികാരവാഞ്ഛ കൊണ്ടോ ദീനാനുകമ്പകൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇതൊന്നും. അവരുടെ പിടിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം സൂക്ഷിക്കുക.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s