നേറ്റോ എന്തിന് വേണ്ടി നിലനില്‍ക്കുന്നു?

നോം ചോംസ്കി സംസാരിക്കുന്നു:

ബര്‍ലിന്‍ ഭിത്തി വീണിട്ട് 20 വര്‍ഷം കഴിഞ്ഞു. എന്നിട്ടും നേറ്റോ എന്തിന് വേണ്ടി നിലനില്‍ക്കുന്നു? വിശ്വസിച്ചാലും ഇല്ലെങ്കിലും റഷ്യയുടെ ആക്രമണത്തില്‍ നിന്നും പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളെ രക്ഷിക്കാനാണ് നേറ്റോയെ സൃഷ്ടിച്ചത് എന്ന് പറയപ്പെടുന്നു. ബര്‍ലിന്‍ ഭിത്തി വീഴുകയും ചെയ്തു സോവ്യേറ്റ് യൂണിയന്‍ തകരുകയും ചെയ്തു. അതുകൊണ്ട് ആദ്യത്തെ ചോദ്യം ഇതാണ്: നേറ്റോ എന്തിന് വേണ്ടി നിലനില്‍ക്കുന്നു?

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നത് രസകരമാണ്. അമേരിക്കയോട് മിഖായേല്‍ ഗോര്‍ബച്ചേവ് ഒരു remarkable concession അന്ന് നടത്തി. അമേരിക്കയാണ് നേറ്റോയെ പ്രവര്‍ത്തിപ്പിക്കുന്നത്. ഒന്ന് ചേര്‍ന്ന ജര്‍മ്മനിയെ നേറ്റോയില്‍ ചേര്‍ക്കാന്‍ അദ്ദേഹം വാഗ്ദാനം നടത്തി. സോവ്യേറ്റ് യൂണിയന് അപകടകരമായ ഒരു സൈനിക കൂട്ട് കെട്ടാണത്. അതൊരു remarkable concession ആണ്. 20 ആം നൂറ്റാണ്ടിന്റെ ചരിത്രം നോക്കിയാല്‍ ജര്‍മ്മനി പല പ്രാവശ്യം റഷ്യയെ തകര്‍ത്ത് തരിപ്പണമാക്കിയിട്ടുണ്ട്. അന്നിട്ട് അപ്പോള്‍ അദ്ദേഹം ഒന്നായ സൈനിക ജര്‍മ്മനിയെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തിയോട് കൂട്ടിച്ചേര്‍ക്കാന്‍ വാഗ്ദാനം നടത്തുന്നു.

അവിടെ ഒരു quid pro quoയുണ്ട്. ബുഷ് ഒന്നാമന്‍ പ്രസിഡന്റും ജെയിംസ് ബേക്കര്‍ Secretary of State ഉം ആയിരുന്നു. കിഴക്കോട്ട് നേറ്റോ ഒരിഞ്ചും വികസിപ്പിക്കില്ല എന്ന് അവര്‍ വാക്ക് കൊടുത്തതാണ്. റഷ്യക്ക് അതൊരു സമാധാനപരമായ ചുറ്റുപാട് നല്‍കും. ആര്‍ക്ടിക് മുതല്‍ മെഡിറ്ററേനിയന്‍ വരെ ആണവായുധമില്ലാത്ത പ്രദേശമായി മാറ്റും എന്ന് ഗോര്‍ബച്ചേവ് വാഗ്ദാനം നടത്തിയതാണ്. അതും ഒരു സംരക്ഷണവും, സമാധാനവും നല്‍കും. എന്നാല്‍ അത് നിരസിക്കപ്പെട്ടു. അത് 1989, ’90 കാലമായിരുന്നു.

പിന്നിട് ബില്‍ ക്ലിന്റണെ തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ ആദ്യത്തെ പ്രവര്‍ത്തി ആ വാഗ്ദാനം ലംഘിക്കുക എന്നതായിരുന്നു. റഷ്യക്കൊരു ഭീഷണിയായി നേറ്റോയെ കിഴക്കോട്ട് വികസിപ്പിച്ചു. നോറ്റോയുടെ ഭാഗമല്ലാത്ത രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനിലുണ്ടായിരുന്നു. ഓസ്ട്രിയ, ഫിന്‍ലാന്റ്, സ്വീഡന്‍. എന്നാലും റഷ്യക്ക് അതൊരു ഭീഷണിയാണ്. പിരിമുറുക്കം വര്‍ദ്ധിച്ചു.

ഇന്നത്തെ അവസ്ഥ എന്താണ്. പ്രസിഡന്റ് ഒബാമയുടെ ദേശീയ സുരക്ഷാ ഉപദേശകനായ James Jones നേറ്റോയെ കിഴക്കോട്ടും തെക്കോട്ടും കൂടുതല്‍ വികസിപ്പിക്കണം എന്ന വിശ്വാസമുള്ള ആളാണ്. അതായത് കൂടുതല്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങളിലേക്ക്. പടിഞ്ഞാറുള്ള പൈപ്പ് ലൈനുകള്‍ക്കായി ഊര്‍ജ്ജം നല്‍കുന്ന ഉത്തരവാദിത്തവും നേറ്റോ ഏറ്റെടുക്കണം എന്ന് നേറ്റോയുടെ ഡച്ച് Secretary General ആയ de Hoop Scheffer പറയുന്നു.

ഇപ്പോള്‍ അത് അഫ്ഗാനിസ്ഥാനില്‍ എത്തിയിരിക്കുകയാണ്. അത് എല്ലായിപ്പോഴും വലിയ geostrategic പ്രാധാന്യമുള്ള സ്ഥലമാണ്. ഗള്‍ഫ് പ്രദേശത്തേയും മദ്ധ്യ ഏഷ്യയിലേയും ഊര്‍ജ്ജോത്പാദന രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയുള്ള അതിന്റെ സ്ഥാനം കാരണം ഇപ്പോള്‍ അതിന് ഏറ്റവും അധികം പ്രാധന്യമുണ്ട്. അതാണ് നാം കാണുന്നത്.

നേറ്റോയെക്കുറിച്ച് ധാരാളം പറയാനുണ്ട്. നമുക്ക് പിന്നോട്ട് നോക്കാം. 10 ആം വര്‍ഷം മുതല്‍ 15 ആം വാര്‍ഷികം വരെയുള്ള കാലം. നേറ്റോയുടെ 15 ആം വാര്‍ഷികം മ്ലാനമായ ഒന്നായിരുന്നു. ആ സമയത്ത് നേറ്റോ സെര്‍ബിയയില്‍ നിയമവിരുദ്ധമായി ബോംബുചെയ്തുകൊണ്ടിരിക്കുകയായിരുന്നു. മനുഷ്യസ്നേഹപരമായ കാരണത്താലാണത് എന്നായിരുന്നു എല്ലാവരും പറഞ്ഞത്. യൂറോപ്പില്‍ ഇത്ര അടുത്ത് എങ്ങനെ ഈ നിഷ്ഠുരതകള്‍ സഹിക്കും എന്നതായിരുന്നു NATO summit ലെ വലിയ ആവലാതി.

അമേരിക്കയില്‍ നിന്നുള്ള വലിയ സഹായത്തോടെ ടര്‍ക്കി ആ രാജ്യത്തെ കുര്‍ദ്ദുകള്‍ക്കെതിരെ വലിയ അതിക്രമങ്ങള്‍ ചെയ്തു. കൊസോവോയില്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ ഭീകരമായിരുന്നു അത്. അതേ സമയത്ത് കിഴക്കേ ടിമൂറിലെ (Timor) ഡിലി(Dili) കൂട്ടക്കുല നടക്കുകയായിരുന്നു. അലന്‍ നായ്റനും ഏമീ ഗുഡ്മനും അത് റിപ്പോര്‍ട്ട് ചെയ്തതാണ്. 1999 ന്റെ തുടക്കത്തിലും അമേരിക്കയുടെ സഹായം ശക്തമായി തുടര്‍ന്നു.

ഇപ്പോള്‍ ഒബാമാ സര്‍ക്കാരിന്റെ ദേശീയ സുരക്ഷാ വകുപ്പിലുള്ള Dennis Blair നെ ആ സമയത്ത് ഇന്‍ഡോനേഷ്യയിലേക്കയച്ചു. ഇന്‍ഡോനേഷ്യന്‍ സൈന്യം നടത്തുന്ന ക്രൂരതകള്‍ അവസാനിപ്പിക്കാന്‍ വേണ്ടിയാണ് താത്വികമായി അദ്ദേഹം അവിടെ പോയത്. അവിടെ അദ്ദേഹം ജനറല്‍ Wiranto യെ കണ്ടു. “മുന്നോട്ട് പൊയ്കൊള്ളു” എന്ന ഉപദേശം ഫലത്തില്‍ നല്‍കി. അവര്‍ അത് തന്നെ ചെയ്തു.

ആ അതിക്രമങ്ങള്‍ എപ്പോള്‍ വേണമെങ്കിലും നിര്‍ത്താവുന്നവയായിരുന്നു. 1999 സെപ്റ്റംബറില്‍ അത് വ്യക്തമായി. വളരെ വലിയ തദ്ദേശീയവും അന്തര്‍ദേശീയവുമായ സമ്മര്‍ദ്ദം കാരണം ബില്‍ ക്ലിന്റണ്‍ അത് വ്യക്തമാക്കി. എല്ലാം നിര്‍ത്തിക്കോള്ളാന്‍ അദ്ദേഹം ഓര്‍ഡറിട്ടു. അതിനായി അദ്ദേഹത്തിന് ജക്കാര്‍ത്തയില്‍ ബോംബിടേണ്ട കാര്യമില്ലായിരുന്നു. അതിനായി ഉപരോധം നടപ്പാക്കേണ്ട കാര്യമില്ലായിരുന്നു. അദ്ദേഹത്തിന് ഇന്‍ഡോനേഷ്യന്‍ ജനറല്‍മാരോട് കളി നിര്‍ത്താന്‍ പറഞ്ഞു, അവര്‍ ഉടന്‍ അനുസരിച്ചു. ഒരു ഗംഭീര മനുഷ്യസ്നേഹ ഇടപെടലായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടു. അതല്ല ശരിയായ കഥ. അന്ന് വരെ അമേരിക്ക അവിടെ അതിക്രമങ്ങള്‍ക്ക് കൂട്ട് നില്‍ക്കുകയായിരുന്നു. ആസ്ട്രേലിയയുടെ നേതൃത്വത്തിലുള്ള UN സമാധാന സേന അവിടെ പ്രവേശിക്കുന്നത് വരെ ബ്രിട്ടണും അമേരിക്കയെ പിന്‍താങ്ങി. അതാണ് നേറ്റോ പത്ത് വര്‍ഷം മുമ്പ്.

കൊസോവോയില്‍ എന്ത് സംഭവിച്ചു എന്നത് നമുക്കറിയാം. State Department, NATO, European Union observers തുടങ്ങിയവരില്‍ നിന്ന് ധാരാളം റിപ്പോര്‍ട്ടുകള്‍ അതിനെക്കുറിച്ച് ലഭ്യമാണ്. ഗറില്ലകളും സെര്‍ബുകളും നടത്തിയ അതിക്രമങ്ങള്‍ക്ക് ഒരു നിലയുണ്ട്. എന്നാല്‍ നേറ്റോയുടെ ബോംബിങ് അതിക്രമങ്ങള്‍ റാഡിക്കലായി വര്‍ദ്ധിപ്പുിക്കും എന്ന് പ്രതീക്ഷിക്കാം. അതാണ് സംഭവിച്ചത്. അവരും അതാണ് പ്രതീക്ഷിച്ചത്. കമാന്റിങ് ജനറല്‍ ആയ ജനറല്‍ ക്ലാര്‍ക് (Clark) ആഴ്ച്ചകള്‍ക്ക് മുമ്പ് അത് വാഷിങ്ടണിനെ അറിയിച്ചതാണത്. അതേ തീര്‍ച്ചയായും പരിണതഫലം അതാകും. ബോംബിങ് തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹം അത് മാധ്യമങ്ങളേയും അറിയിച്ചു. അത് മനുഷ്യസ്നേഹപരമായ ഇടപെടല്‍ ആയിരുന്നു. നേറ്റോ നേറ്റോക്ക് അകത്ത് തന്നെ വളരെ മോശമായ നിഷ്ഠുരതകള്‍ നടത്തുകയായിരുന്നു. കിഴക്കേ ടിമൂര്‍, അങ്ങനെ ഓരോന്നും. അത് പത്ത് വര്‍ഷം മുമ്പുള്ള നേറ്റോ ആണ്. ബോംബിങ്ങിന്റെ ഇടക്ക് മിലോസെവിച്ചിനെ(Milosevic) indictment ചെയ്തത്.

നേറ്റോ എന്തിന് വേണ്ടുയുള്ളതാണെന്ന് അത് വ്യക്തമാക്കുന്നു. യൂറോപ്പിനെ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കാനാണോ? അങ്ങനെ ഭാവിക്കുന്നുണ്ട്. അതുകൊണ്ട് കിഴക്കേ യൂറോപ്പില്‍ മിസൈല്‍ പ്രതിരോധ സംവിധാനം ബുഷ് സ്ഥാപിച്ചപ്പോള്‍, ഇറാന്റെ ആണവായുധം വഹിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനാണ് അത് എന്നായിരുന്നു അതിന് ന്യായമായി പറഞ്ഞത്. അവര്‍ക്ക് ഒന്നെങ്കിലും ഉണ്ടെങ്കില്‍ വേണ്ടിയില്ല. അഥവാ അവര്‍ക്കൊന്നുണ്ടാകുകയും അതവര്‍ പ്രയോഗിക്കുകയും ചെയ്താല്‍ അവരുടെ രാജ്യം 30 സെക്കന്റില്‍ ബാഷ്പമാകും. അതുകൊണ്ട് നേറ്റോയുടെ കിഴക്കോട്ടുള്ള വികാസം റഷ്യയുടെ ഭീഷണിക്ക് വേണ്ടിയുള്ളതാണ്.

ഫ്രാന്‍സ് നേറ്റോയില്‍ ചേര്‍ന്നു. അത് രസകരമാണ്. യൂറോപ്പിനെ “മൂന്നാം ശക്തി”യാക്കാന്‍ ജനറല്‍ de Gaulle തുടങ്ങിയ ഒരു നയം ഫ്രാന്‍സിനുണ്ടായിരുന്നു. രണ്ട് ലോക ശക്തികളില്‍ നിന്നും സ്വതന്ത്രമായ ഒരു ശക്തി. യൂറോപ്പിന് സ്വതന്ത്രമായ ഒരു വഴി അതിനാല്‍ തെരഞ്ഞെടുക്കാമായിരുന്നു. അറ്റ്‌ലാന്റിക് മുതല്‍ യുറാല്‍ വരെയാണ് യൂറോപ്പെന്ന് അദ്ദേഹം കണക്കാക്കിയത്. പുനര്‍നിര്‍മ്മിതിക്ക് ശേഷം യൂറോപ്പ് ആഞ്ഞടിക്കുമെന്നത്, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്കക്കുണ്ടായ ഒരു വലിയ പേടിയായിരുന്നു. അത് അവര്‍ക്ക് കഴിയുമായിരുന്നു. അമേരിക്കക്ക് തുല്യമായ നിലയിലായിരുന്നു സമ്പദ്‌ഘടന. സൈനിക ശക്തി ഒഴിച്ചാല്‍ അമേരിക്കക്ക് തുല്യമായിരുന്നു അവര്‍. വന്‍ശക്തികളില്‍ നിന്ന് സ്വതന്ത്രമായ സമാധാനപരമായ യൂറോപ്പ് എന്ന നിലയിലേക്ക് അത് വളരുമായിരുന്നു. അത് സംഭവിക്കാതെ സൂക്ഷിക്കുക എന്നതായിരുന്നു നേറ്റോയുടെ വലിയ ഒരു ലക്ഷ്യം. അതായത് അമേരിക്കയുടെ കുടക്കീഴില്‍, അമേരിക്കയുടെ നിയന്ത്രണത്തില്‍ യുറോപ്പിനെ നിലനിര്‍ത്തുക.

ഫ്രാന്‍സ് ആ നയം ഉപേക്ഷിച്ചു. പകരം James Jones ഉം de Hoop Scheffer ഉം മറ്റുള്ളവരും പറഞ്ഞത് പോലെ അന്തര്‍ദേശീയ ഇടപെടല്‍ സൈന്യത്തില്‍ പങ്കാളികളായി. അമേരിക്കയുടെ ആധിപത്യത്തിലുള്ള അന്തര്‍ദേശീയ ഇടപെടല്‍ സൈന്യം. അതെന്തിന് നിലനില്‍ക്കുന്നു?

1989, 1990 കാലത്തേക്ക് നിങ്ങള്‍ പോയാല്‍ സോവ്യേറ്റ് യൂണിയന്‍ തകര്‍ന്നതിനോട് അമേരിക്ക എങ്ങനെ പ്രതികരിച്ചു എന്ന രസകരമായ കാര്യം നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ബര്‍ലിന്‍ മതില്‍ വീഴ്ച്ച സോവ്യേറ്റ് യൂണിയന്റെ തകര്‍ച്ചയെ സൂചിപ്പിക്കുന്നതായിരുന്നു. അന്ന് ബുഷ് I ഉടന്‍ തന്നെ ഒരു ദേശീയ സുരക്ഷാ strategy, ഒരു സൈനിക ബഡ്ജറ്റ്, തുടങ്ങി പലതും പ്രസിദ്ധപ്പെടുത്തി. അത് വായിക്കുന്നത് രസകരമാണ്. എല്ലാം മുമ്പത്തേ പോലെ മുന്നോട്ട് പോകുന്നുണ്ടെങ്കിലും പുതിയ കുറേ മുന്‍ന്യായങ്ങളും കാണുന്നു എന്ന് അവര്‍ പറഞ്ഞു. അതുകൊണ്ട് നമുക്ക് ഇനി വലിയ സൈനിക സംവിധാനവും, സൈനിക ബഡ്ജറ്റും വേണം. റഷ്യയില്‍ നിന്നുള്ള സംരക്ഷണത്തിനല്ല. അവര്‍ തകരുകയാണാല്ലോ. മൂന്നാം ലോക രാജ്യങ്ങളിലെ സാങ്കേതികവിദ്യ വികാസമാണ് പുതിയ പ്രശ്നം. പരിഹാസമില്ലാതെ അത് വിളംബരം ചെയ്തു. ചൊവ്വയില്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ ഇത് കേട്ടാല്‍ ചിരിച്ച് ചിരിച്ച് മണ്ണ്കപ്പും. മൂന്നാം ലോക രാജ്യങ്ങളിലെ സാങ്കേതികവിദ്യ വികാസത്താല്‍ അമേരിക്കക്ക് ഇനിയും വലിയ സൈനിക ബഡ്ജറ്റ് വേണം എന്ന്. മദ്ധ്യപൂര്‍വ്വേഷ്യ ആക്രമിക്കാന്‍ വലിയ സൈന്യവും വേണമെന്ന്. മുമ്പ് അവകാശപ്പെട്ടത് പോലെ റഷ്യക്കാര് കാരണമല്ല. മദ്ധ്യപൂര്‍വ്വേഷ്യക്ക് വേണ്ടി അമേരിക്കക്ക് വലിയ സൈന്യം വേണം. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ കഴിഞ്ഞ 50 വര്‍ഷങ്ങളായി അധികാരികള്‍ അമേരിക്കയിലെ ജനങ്ങളോട് കള്ളം പറയുകയാണ്. എന്നാല്‍ ഇപ്പോള്‍ പുകമറ മാറി. ഇനി നമുക്ക് മദ്ധ്യപൂര്‍വ്വേഷ്യ ലക്ഷ്യം വെച്ച സൈന്യം വേണം കാരണം അവിടം അമേരിക്കക്ക് നിയന്ത്രിക്കണം. Defense Industrial Base നിലനിര്‍ത്താന്‍ അത് ആവശ്യമാണ്. high-technology industry എന്നതിന്റെ euphemism ആണത്. അത് കാരണമാണ് നിങ്ങള്‍ക്ക് കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഒക്കെ കിട്ടിയത്. അതാണ് ഭീമന്‍ സര്‍ക്കാര്‍ വിഭാഗത്തിന്റെ high-tech economy. മൂന്നാം ലോകത്തില്‍ നിന്നുള്ള ഭീഷണിയാലാണ് ഇപ്പോള്‍ അത് നിലനിര്‍ത്തേണ്ടത്. അതായത് എല്ലാം പഴയതുപോലെ നിലനില്‍ക്കുന്നു, പക്ഷേ മുന്‍ന്യായങ്ങള്‍(pretexts) മാത്രം മാറുന്നു. ഒരു പിറുപിറുക്കലുമില്ലാതെ അത് അംഗീകരിക്കപ്പെടുന്നു.

അഫ്ഗാനിസ്ഥാനിലെ യുദ്ധം വികസിപ്പിക്കണം എന്നതാണ് അമേരിക്കയിലെ അധികാരസ്ഥാപനങ്ങളിലെ ഇപ്പോഴുള്ള ചര്‍ച്ചാ വിഷയം. വ്യവസ്ഥയുടെ പ്രധാന ജേണലായ Foreign Affairs ല്‍ ആറ് മാസം മുമ്പ് താല്‍പ്പര്യകരമായ ഒരു ലേഖനം വന്നു. എല്ലാറ്റിനും ഉത്തരം സൈനിക വിജയമാണെന്ന് ആശയം അമേരിക്ക ഉപേക്ഷിക്കണം എന്ന് രണ്ട് അഫ്ഗാനിസ്ഥാന്‍ വിദഗ്ദ്ധര്‍ ആയ Barnett Rubin, Ahmed Rashid ഉം അതില്‍ പറയുന്നു.

അമേരിക്ക അവരുടെ നയം മാറ്റണം. ഇറാന്‍, ഇന്‍ഡ്യ, റഷ്യ, ചൈന തുടങ്ങിയ അയല്‍ രാജ്യങ്ങളുള്‍പ്പെട്ട ഒരു പ്രാദേശിക പരിഹാരം ഉണ്ടാകണം. അഫ്ഗാനികള്‍ അത് സ്വയം കണ്ടെത്തണം. ഇതാണ് അവര്‍ പറയുന്നത്. അഫ്ഗാനിസ്ഥാനില്‍ നേറ്റോയുടെ ഒരു സൈനിക ആസ്ഥാനം ഉണ്ടാകുന്നത് ചുറ്റുമുള്ള രാജ്യങ്ങള്‍ക്ക് സന്തോഷമില്ലാത്ത കാര്യമാണ്. അത് അവര്‍ക്കെതിരായുള്ള വ്യക്തമായ ഒരു ഭീഷണിയാണ്. അതാണ് സംഭവിക്കുന്നത്.

അതിനോടൊപ്പം മറ്റ് ചിലതും കൂടി സംഭവിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ വലിയൊരു സമാധാന പ്രസ്ഥാനമുണ്ട്. അതിന്റെ വലിപ്പം നമുക്കറിയില്ല. അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ എത്തിയപ്പോള്‍ അവര്‍ക്ക് രണ്ട് ശത്രുക്കളെയാണ് നേരിടേണ്ടിവന്നത് എന്ന് Washington Post ന്റെ Pamela Constable അടുത്ത കാലത്തെഴുതിയ ലേഖനത്തില്‍ പറയുന്നു. അത് താലിബാനും, പൊതുജനാഭിപ്രായവും അതായ് സമാധാന പ്രസ്ഥാനം ആണ്. “ആയുധം താഴെവെക്കുക. സഹായത്തിനും വികസനത്തിനുമാണ് നിങ്ങളെങ്കില്‍ കുഴപ്പമില്ല. ഞങ്ങള്‍ക്കിനി യുദ്ധം വേണ്.” അതാണ് അവുടെ മുദ്രാവാക്യം.

അഫ്ഗാനികളുമായി മദ്ധ്യസ്ഥതചര്‍ച്ചയാണ് വേണ്ടതെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങളിലെ അഭിപ്രായ സര്‍വ്വേകളില്‍ 75% പേരും പറയുന്നത്. അഫ്ഗാനികള്‍ എന്നതില്‍ താലിബാന്‍കാരും ഉള്‍പ്പെടും. പാകിസ്ഥാന്‍കാരും ഉള്‍പ്പെടും. ബ്രട്ടീഷുകാര്‍ വിഭജിച്ച പാഷ്തൂണ്‍ (Pashtun) പ്രദേശം വളരെ പ്രശ്നമുള്ള സ്ഥലമാണ്. ഡ്യുറാണ്ട് രേഖ (Durand Line) എന്ന പേരിലാണ് ബ്രിട്ടീഷുകാര്‍ കൃത്രിമമായി വരച്ച രേഖയെ വിളിക്കുന്നത്. ബ്രിട്ടീഷ് ഇന്‍ഡ്യയെ സംരക്ഷിക്കാനാണ് അവര്‍ അത് ചെയ്തത്. എന്നാല്‍ അവിടുത്തെ ജനം അത് അംഗീകരിക്കുന്നില്ല. അവരുടെ പ്രദേശത്തെ അത് രണ്ടായി വിഭജിക്കുന്നു. 1970 കളില്‍ അഫ്ഗാനിസ്ഥാന്‍ പ്രവര്‍ത്തിക്കുന്ന രാജ്യമായിരുന്നകാലത്ത് അത് ഈ വിഭജനത്തെ അംഗീകരിച്ചില്ല. തീര്‍ച്ചയായും അഫ്ഗാന്‍ താലിബാന്‍കാര്‍ അഫ്ഗാനികളാണ്. പണ്ടത്തെ നമ്മുടെ ആളായിരുന്ന പ്രസിഡന്റ് കര്‍സായിക്ക് ഇപ്പോള്‍ നിയന്ത്രണം കിട്ടാത്തതിനാല്‍ നമ്മുടെ ആളല്ല.

ഒബാമയെ തെരഞ്ഞെടുത്തപ്പോള്‍ അഫ്ഗാന്‍ പ്രസിഡന്റ് കര്‍സായി അദ്ദേഹത്തിനൊരു കത്ത് അയച്ചിരുന്നു. അതിന് ഇതുവരെ മറുപടി കൊടുത്തിട്ടില്ല. അഫ്ഗാനികളെ കൊല്ലുന്നത് അവസാനിപ്പിക്കണം എന്ന് അതില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഐക്യരാഷ്ട്രസംഘത്തിന്റെ ആള്‍ക്കാരോടും വിദേശ സൈന്യത്തെ പിന്‍വലിക്കുന്നതിന്റെ ടൈംടേബിള്‍ വേണം എന്ന് പറഞ്ഞിരുന്നു. പെട്ടെന്ന് അദ്ദേഹത്തിന്റെ ജനപ്രീതി വേഗം താഴ്ന്നു. അദ്ദേഹത്തെ സാധാനരണ മാധ്യങ്ങള്‍ എപ്പോഴും പുകഴ്ത്തുകയായിരുന്നു പതിവ്. ഇപ്പോള്‍ അദ്ദേഹം വളരെ താഴെയായി. പടിഞ്ഞാറന്‍ ലോകത്ത് അദ്ദേഹം പെട്ടെന്ന് അഴുമതിക്കാരനായി. അഭിപ്രായം പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് സംഭവിച്ചത്. മിക്ക അഫ്ഗാനികളുടേയും അഭിപ്രായം ഇത് തന്നെയാണ്.

സത്യത്തില്‍ അദ്ദേഹം പിന്നെയും മുന്നോട്ട് പോയി. ഒരു പരിഹാരം കണ്ടെത്താനായി താലിബാന്റെ തലവനായ Mullah Omar നെ പോലും അദ്ദേഹം ക്ഷണിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു, “അമേരിക്കക്കാര്‍ക്ക് രണ്ട് തിരഞ്ഞെടുക്കലാണ് സാദ്ധ്യമായത്. അവര്‍ക്ക് വേണമെങ്കില്‍ അത് അംഗീകരിക്കാം, അല്ലെങ്കില്‍ എന്നെ പുറത്താക്കാം”. അതാണ് അവര്‍ ചെയ്യുന്നത്. പ്രസിഡന്റ് കര്‍സായിയെ നീക്കാനുള്ള പദ്ധതിയാണവരിടുന്നത്. അദ്ദേഹത്തിന് പകരം ഒരു അമേരിക്കന്‍ പാവയെ രാജ്യം ഭരിക്കാന്‍ ഏല്‍പ്പിക്കുക. അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ദേഹം ജയിക്കും, അത് സഹിക്കാനാവില്ല എന്നാണ് അമേരിക്ക കരുതുന്നത്.

എന്ത് സംഭവിച്ചാലും ബദല്‍ പദ്ധതികളുണ്ട്. സമാധാനപരമായ പരിഹാരത്തിനും പ്രാദേശികമായ പരിഹാരത്തിനും ആയി വലിയ ചര്‍ച്ചകള്‍ അഫ്ഗാനികളില്‍ നടക്കുന്നു. അയല്‍ രാജ്യങ്ങളുടെ ഭീതിയേയും അതില്‍ പരിഗണിക്കപ്പെടുന്നുണ്ട്.

ഒബാമ എന്തുകൊണ്ടാണ് ഈ യുദ്ധം വികസിപ്പിച്ചത്?

ലോക കാര്യങ്ങളില്‍ അമേരിക്കക്ക് ചില താരതമ്യേനയുള്ള ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. സൈനിക വീര്യം. സാമ്പത്തിക ശക്തി അല്ല. അതൊരു വളരെ ശക്തമായ രാജ്യമാണ്. സാമ്പത്തിക കാര്യത്തില്‍ യൂറോപ്പിന് തുല്യമാണത്. വളരുന്ന ഏഷ്യക്ക് തുല്യമാണ്. എന്നാല്‍ സൈനിക കാര്യത്തില്‍ അത് പരമോന്നതമാണ്. ലോകത്തെ എല്ലാ രാജ്യങ്ങളും സൈനിക ആവശ്യത്തിനായി ചിലവാക്കുന്ന തുകക്ക് തുല്യമാണ് അമേരിക്കയുടെ സൈനിക ചിലവ്. സാങ്കേതികമായി അത് വളരെ മുന്നിലാണ്. നിങ്ങള്‍ക്ക് താരതമ്യേനയുള്ള ഗുണങ്ങള്‍ ലഭിക്കുകയാണെങ്കില്‍ നിങ്ങളത് ഉപയോഗിക്കും. നിങ്ങള്‍ ശക്തനാണെങ്കില്‍ നയങ്ങളെല്ലാം നിങ്ങള്‍ക്കനുകൂലമായി വരും. സൈനിക രംഗത്താണ് അവര്‍ ശക്തരായിട്ടുള്ളത്. ഒരു പഴയ തമാശയുണ്ട്, നിങ്ങള്‍ക്കൊരു ചുറ്റിക കിട്ടിയാല്‍ പിന്നെ എല്ലാം ആണി പോലെ തോന്നും. അതാണ് എല്ലാറ്റിനേയും നയിക്കുന്നത്.

അതുപോലെ ദീര്‍ഘകാലമായി നില്‍ക്കുന്ന ഞങ്ങള്‍ മുന്നില്‍ നില്‍ക്കണം എന്നും എല്ലാം നിയന്ത്രിക്കണം എന്നുമുള്ള സാമ്രാജ്യ മനോഭാവവും ഉണ്ട്. ഊര്‍ജ്ജ രംഗത്ത് അമേരിക്ക മുന്നില്‍ നില്‍ക്കുന്നു. രണ്ടാം ലോക മഹായുദ്ധ കാലം മുതല്‍ക്ക് തുടങ്ങിയതാണത്. ഈ ഊര്‍ജ്ജ സ്രോതസ്സ് പ്രധാനമായും ഗള്‍ഫിലാണ്. രണ്ടാമതായി മദ്ധ്യ ഏഷ്യ. അഫ്ഗാനിസ്ഥാന്‍ അതിന് രണ്ടിനും ഇടക്കാണ്. അവിടെ ഒരു പൈപ്പ് ലൈന്‍ പ്രശ്നമുണ്ട്. മദ്ധ്യ ഏഷ്യയിലെ Turkmenistan ല്‍ നിന്ന് ഇന്‍ഡ്യയിലേക്ക് പൈപ്പ് ലൈന്‍ വലിക്കാന്‍ പരിപാടിയുണ്ട്. TAPI എന്നാണ് പേര്. Turkmenistan, Afghanistan, Pakistan, India.

പല കാരണങ്ങള്‍ കൊണ്ടും അത് അമേരിക്കക്ക് പ്രധാനപ്പെട്ടതാണ്. ൧. അത് അഫ്ഗാനിസ്ഥാനിലെ വളരേറെ പ്രശ്നങ്ങള്‍ ബാധിച്ച സ്ഥലങ്ങളിലൊന്നായ കാണ്ഡഹാര്‍ ജില്ലയിലൂടെയാണ് കടന്ന് പോകുന്നത്. അത് സ്ഥാപിച്ചാല്‍ മദ്ധ്യ ഏഷ്യയിലെ രാജ്യങ്ങള്‍ക്ക് റഷ്യയുമായ കടപ്പാട് ഇല്ലാതാക്കാനാവും. അവരുടെ ശക്തി കുറയും. ഇറാനെ മറികടക്കാം എന്നതാണ് കൂടുതല്‍ പ്രധാനം. ഇന്‍ഡ്യക്ക് ഊര്‍ജ്ജം ആവശ്യമുണ്ട്. ഇറാനാണ് സാധാരണായുള്ള സ്രോതസ്സ്. ഇറാന്‍-ഇന്‍ഡ്യാ പൈപ്പ് ലൈനിനെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ ഇറാനെ കൂട്ടാതെ മദ്ധ്യ ഏഷ്യയില്‍ നിന്ന് ഇന്‍ഡ്യയിലേക്ക് പ്രകൃതിവാതകം ഒഴുകിയാല്‍ അത് അമേരിക്കന്‍ നയങ്ങളെ ശക്തമാക്കും. ഇറാനെ എതിര്‍ക്കുന്ന രാജ്യങ്ങളുടെ സംഘം രൂപീകരിക്കാനുമാവും എന്ന് ഒബാമ സര്‍ക്കാര്‍ കരുതുന്നു.

ഇസ്രായേലിനേയും പാലസ്ഥീനെയും കുറിച്ച് Senate Foreign Relations Committee തലവനായ ജോണ്‍ കെറി ഒരു പ്രധാനപ്പെട്ട പ്രസംഗം നടത്തി. പ്രശ്നത്തെ നാം ഒരു ഇസ്രായേല്‍-പാലസ്ഥീന്‍ പ്രശ്നമല്ല, ഇസ്രായേലും മിതവാദി(moderate) അറബ് ചങ്ങാതി രാജ്യങ്ങളുടേയും ഒരു സംഘമായി reconceptualize ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. “moderate” എന്നത് ഒരു സാങ്കേതിക വാക്കാണ്. അതായത് അമേരിക്ക പറയുന്ന കാര്യങ്ങള്‍ ചെയ്യുന്ന രാജ്യങ്ങള്‍ എന്നര്‍ത്ഥം. ആ കൂട്ടത്തില്‍ ഈജിപ്റ്റിലെ കൃൂരമായ ഏകാധിപത്യം, സൌദിയറേബ്യയിലെ മതമൌലികവാദി ഏകാധിപത്യം തുടങ്ങിയവ ഉള്‍പ്പെടും. അവരെല്ലാം മിതവാദികളാണ്. അവരെല്ലാം അമേരിക്കയോടും ഇസ്രായേലിനോട് കൂടിച്ചേര്‍ന്ന് ഒരു ഇറാന്‍ വിരുദ്ധ സംഘമാകണം. ഇറാനും ഇന്‍ഡ്യയുമായുള്ള ബന്ധം വളരുന്നത് തടയണം. അത് വഴി ഇസ്രായേല്‍ പാലസ്ഥീന്‍ പ്രശ്നം ഒരു വശത്തേക്ക് മാറ്റാം

ഇസ്രായേല്‍ പാലസ്തീന്‍ പ്രശ്നം

ഖത്തര്‍, അമേരിക്ക, യൂറോപ്പ്, UN എന്നിവരുടെ പ്രസിദ്ധമായ തീരുമാനമാണ് road map. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് അവ്യക്തമായ ഒരു പ്ലാന്‍ അത് വരക്കുന്നു. അത് വായിക്കുന്നത് നല്ലതാണ്. എന്നാല്‍ അത് മാറ്റിവെച്ചേക്കൂ. കാരണം അത് പ്രാധാന്യമര്‍ഹിക്കുന്നില്ല. road map വന്ന് ഉടന്‍ തന്നെ ഇസ്രായേല്‍ അത് അംഗീകരിച്ചു. ഒപ്പം 14 reservations കൂട്ടിച്ചേര്‍ത്തൂ. അവ അതിനെ eviscerate ചെയ്തു. ഇസ്രായേലി reservations നെ പൊതുജന ശ്രദ്ധയിലേക്ക് ആദ്യം കൊണ്ടുവന്നതാണ് ഇസ്രായേല്‍-പാലസ്തീനെക്കുറിച്ച് ജിമ്മി കാര്‍ട്ടറുടെ പുസ്തകത്തിന്റെ ഒരു സംഭാവന. അവ പുസ്തകത്തിന്റെ അനുബന്ധത്തില്‍ ചേര്‍ത്തിട്ടുണ്ടായിരുന്നു. bitterly condemned book. പക്ഷേ ആരും ഈ പ്രധാന സംഭാവനയെക്കുറിച്ച് പ്രതിപാതിച്ചില്ല.

ഇസ്രായേല്‍ ഇങ്ങനെ പറഞ്ഞു, “road map ഞങ്ങള്‍ ഒപ്പ് വെക്കുന്നു. പക്ഷേ ഞങ്ങള്‍ അതിനെ നിരീക്ഷിക്കും. കാരണം വ്യവസ്ഥകളിതാണ്.” ഉദാഹരണത്തിന് പാലസ്ഥീന്‍ എല്ലാ ആക്രമണവും നിര്‍ത്തുന്നത് വരെ ഒന്നും ചെയ്യില്ല. എന്നാല്‍ ഇസ്രായേല്‍ ചെയ്യുന്ന പ്രേരണകള്‍ നിര്‍ത്തുന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ നിര്‍ത്തുന്നില്ല. ആ വാക്കുകള്‍ വ്യക്തമാണ്. അത് തുടരും. അതാണ് റോഡ് മാപ്പ്. അമേരിക്ക അതിനെ പിന്‍താങ്ങുന്നു. അതായത് അമേരിക്കയും ഇസ്രായേലും റോഡ് മാപ്പിനെ നിരസിക്കുന്നു.

ഒബാമ നിയോഗിച്ച Middle East emissary ആയി George Mitchell ന് എന്തും ചെയ്യാനുള്ള അധികാരമുണ്ടായിരുന്നെങ്കില്‍ യുക്തിസഹമാണ്. എല്ലാവരും പറയുന്നത് കേള്‍‍ക്കാനുള്ള അനുവാദമേ അദ്ദേഹത്തിനിപ്പമുള്ളു. എല്ലാവരും അല്ല. ഉദാഹരണത്തിന് തെരഞ്ഞെടുക്കപ്പെട്ട പാലസ്ഥീന്‍ സര്‍ക്കാര്‍ പറയുന്നത് കേള്‍ക്കാന്‍ അദ്ദേഹത്തെ അനുവദിക്കുന്നില്ല. ഹമാസ് നയിക്കുന്ന സര്‍ക്കാര്‍. അവരില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ വിഷമമാണ്. കാരണം അവരില്‍ പകുതി ഇസ്രായിലെ ജയിലുകളിലാണ്. എന്നാലുപം അവര്‍ക്ക് ശബ്ദമുണ്ട്. രണ്ട് രാജ്യങ്ങള്‍ എന്ന ആശയത്തെ അവര്‍ അനുകൂലിക്കുന്നു. ലോകവുമായി അതില്‍ അവര്‍ ഒന്നുചേരുന്നു. അമേരിക്കയും ഇസ്രായേലും അത് എതിര്‍ക്കുകയാണ്.

ഹമാസിന്റെ അഭിപ്രായം നാം കേള്‍ക്കുന്നത് തടയുന്നതെന്തിനാണ്? അവര്‍ മൂന്ന് വ്യവസ്ഥകള്‍ അംഗീകരിക്കുന്നില്ല എന്നതാണ് കാരണം. ഒന്ന്, അവര്‍ റോഡ് മാപ്പ് അംഗീകരിക്കുന്നില്ല. വേറൊന്ന് അവര്‍ അക്രമത്തെ ഉപേക്ഷിക്കുന്നില്ല. മൂന്നാമതായി അവര്‍ ഇസ്രായേലിനെ അംഗീകരിക്കുന്നില്ല. അമേരിക്കയും ഇസ്രായേലും പാലസ്ഥീനെ അംഗീകരിക്കുന്നുമില്ലല്ലോ. അതായാത് അമേരിക്കയും ഇസ്രായേലും അംഗീകരിക്കാത്ത മൂന്ന് കാര്യങ്ങള്‍ അവര്‍ അംഗീകരിക്കണം. അതിന് ഒരു commentഉം ഇല്ല.

ഒബാമ ലോകത്തോട് ചേരുകയാണ് വേണ്ടത്. കഴിഞ്ഞ 30 വര്‍ഷങ്ങളായി അന്തര്‍ ദേശീയ തലത്തില്‍ അഭിപ്രായ സമന്വയം ഇക്കാര്യത്തിലുണ്ട്. 1976 ജനുവരിയില്‍ അറബ് രാജ്യങ്ങള്‍ ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ അത് വ്യക്തമാക്കിയതാണ്. അന്തര്‍ ദേശീയ അതിര്‍ത്തികളോടു കൂടിയ രണ്ട് രാജ്യങ്ങള്‍. ജൂണ്‍ ’67 ന് മുമ്പുള്ള അതിര്‍ത്തി. ലോകം മൊത്തം ഇക്കാര്യം അംഗീകരിക്കുന്നു. എന്നാല്‍ അമേരിക്ക ഇത് തടഞ്ഞിരിക്കുകയാണ്. രക്ഷാസമിതിയിലെ തീരുമാനത്തെ അമേരിക്ക വീറ്റോ ചെയ്തു. അതുപോലെയുള്ള വേറൊരു തീരുമാനവും അമേരിക്ക 1980 ല്‍ വീറ്റോ ചെയ്തു.

2000 ല്‍ ക്ലിന്റണ്‍ ഭരണത്തിന്റെ അവസാനകാലത്ത് Camp David ല്‍ ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ അത് പരാജയപ്പെടുകയാണുണ്ടായത്. അതിന് ക്ലിന്റണ്‍ അരാഫത്തിനെ കുറ്റം പറഞ്ഞു. എന്നാല്‍ ഒരു പാലസ്ഥീന്‍കാരനും അംഗീകരിക്കാന്‍ പറ്റാത്ത തരത്തിലുള്ളതായിരുന്നു ആ നിര്‍ദ്ദേശങ്ങള്‍ എന്ന് അദ്ദേഹം പിന്നീട് പറയുകയുണ്ടായി. അദ്ദേഹം ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചു. വളരെ പ്രധാനപ്പെട്ട ഒരു പ്രസംഗവും നടത്തി. രണ്ട് പക്ഷവും ക്ലിന്റണിന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു. അവര്‍ ഈജിപ്റ്റിലെ Taba യില്‍ ഒത്തുചേര്‍ന്നു. ഒരു സഖ്യത്തിന്റെ അടുത്ത് വരെയെത്തി. അത് അന്തര്‍ദേശിയ സമ്മതിക്ക് അടുത്ത് വരുന്ന ഒന്നായിരുന്നു.

ഒരു രാജ്യം എന്ന പരിഹാരമാവാം. രാജ്യമില്ലാത്ത അവസ്ഥയോ ആകാം. എന്നാല്‍ അത് സ്വപ്നമാണ്. ഒരു രാജ്യം എന്നതാണ് അംഗീകരിക്കുന്നതെങ്കില്‍ ഇരട്ട രാജ്യത്തെ സ്വീകരിക്കുക.

— സ്രോതസ്സ് democracynow

Noam Chomsky, prolific author and Institute Professor Emeritus at MIT, the Massachusetts Institute of Technology, where he taught for over half a century. Among his many dozens of books are Rogue States: The Rule of Force in World Affairs; The New Military Humanism: Lessons from Kosovo; Fateful Triangle: The United States, Israel, and the Palestinians; Manufacturing Consent; Necessary Illusions: Thought Control in Democratic Societies; and Failed States: The Abuse of Power and the Assault on Democracy. There’s a great collection of his work, just out now, edited by Anthony Arnove, called The Essential Chomsky.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s