ബര്‍മ്മയുടെ $500 കോടി രക്തം പുരണ്ട ഡോളര്‍

എണ്ണ ഭീമന്‍മാരായ Totalഉം Chevronഉം നിര്‍ബന്ധിത തൊഴില്‍, കൊലപാതകം, അഴുമതി എന്നിവ നടത്തിയതിന്റെ തെളിവുകള്‍ EarthRights International നടത്തിയ രണ്ട് വര്‍ഷം നീണ്ടുനിന്ന അന്വേഷണം കണ്ടെത്തി.

Total Impact എന്ന പേരിലുള്ള റിപ്പോര്‍ട്ട് എങ്ങനെയാണ് Totalന്റേയും Chevronന്റേയും വിവാദമായ Yadana gas project $500 കോടി ഡോളര്‍മാത്രമാണ് ബര്‍മയിലെ ദയയില്ലാത്ത സൈനിക junta ക്ക് നേടിക്കൊടുത്തത്. ആ പൈപ്പ് ലൈന്‍ പ്രകൃതി വാതകത്തെ ആന്റമാന്‍ കടലില്‍ നിന്ന് നിബഡ മഴക്കാടുകളിലൂടെ തായ് അതിര്‍ത്തിയിലെത്തിക്കുന്നു.

പൈപ്പ് ലൈന്‍ പോകുന്നിടത്തുകൂടി ബര്‍മ്മ സൈന്യം നിരന്തരം നിലനില്‍ക്കുന്ന പീഡനമാണ് പണി തുടങ്ങിയ 90 കള്‍ മുതല്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് Earth Rights രേഖപ്പെടുത്തുന്നു. സ്വത്തവകാശം, സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം എന്നിവ ലംഘിക്കുന്നതായും കൊലപാതകങ്ങള്‍ നടത്തുന്നതായും വ്യക്തമാക്കുന്നതാണ് പൈപ്പ് ലൈന്‍ പ്രദേശത്തെ നൂറുകണക്കിന് ഗ്രാമീണരുടെ ചിത്രങ്ങളും, അഭിമുഖങ്ങളും.

“ഞങ്ങളുടെ ഗ്രാമത്തില്‍ ഞങ്ങള്‍ക്ക് കൃഷിചെയ്യാനാവില്ല. കാരണം ഞങ്ങള്‍ക്ക് ഭൂമി നഷ്ടപ്പെട്ടു,” Totalന്റേയും Chevronന്റേയും സുരക്ഷാ സേന ഭൂമി കയ്യടക്കിയ ഒരു ഗ്രാമീണന്‍ പറയുന്നു.

ദേശീയ ബഡ്ജറ്റില്‍ കൃത്രിമമായി താഴ്ത്തിയ exchange rate ല്‍ ആണ് പ്രകൃതിവാതകത്തില്‍ നിന്നുള്ള വരുമാനം കണക്കാക്കിയിരിക്കുന്നത് എന്നാണ് പണ്ടത്തെ തരം investigative journalism ഉം “പണത്തെ പിന്‍തുടരുക” എന്ന ആശയവും ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് പറയുന്നത് . ഡോളറിന് 6 kyat എന്നാണ് ദേശീയ ബഡ്ജറ്റില്‍ പറയുന്നതെങ്കില്‍ യഥാര്‍ത്ഥ റേറ്റ് 1,000 ആണ്. വരുമാനം $2.9 കോടി ഡോളര്‍ ആയി രേഖപ്പെടുത്തുമ്പോള്‍ കണക്കിലാതാകുന്നത് $480 കോടി ഡോളറാണ്.

“ജനങ്ങളുടെ വരുമാനത്തില്‍ നിന്ന് സൈനിക നേതൃത്വം ശതകോടിക്കണക്കിന് ഡോളര്‍ മറച്ച് വെച്ച് സിംഗപ്പൂരില്‍ സൂക്ഷിക്കുന്നു. ഏഷ്യയിലെ ഏറ്റവും താഴ്ന്ന നിലയില്‍ സാമൂഹ്യമായി ദേശീയ വരുമാനം ചിലവാക്കുന്ന രാജ്യമാണ് ബര്‍മ്മ,” എന്ന് ERI Burma Project Coordinator ആയ Matthew Smith പറയുന്നു. അദ്ദേഹം ഈ റിപ്പോര്‍ട്ടിന്റെ സൃഷ്ടാക്കളില്‍ പ്രധാനിയാണ്.

ഇപ്പോഴും സൈനിക junta യും പൈപ്പ് ലൈനുമായി ഒരു ബന്ധവുമില്ല എന്നാണ് ഷെവ്രോണും ടോട്ടലും പറയുന്നത്.

ബര്‍മ്മ സൈന്യത്തിന് ഷെവ്രോണും ടോട്ടലും നല്‍കിയ പണം എത്രയെന്ന് പ്രസിദ്ധീകരിക്കണമെന്ന് ERI ആവ‍ശ്യപ്പെടുന്നു. അന്തര്‍ദേശീയ സമൂഹം ഈ കമ്പനികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവര്‍ ആഹ്വാനം ചെയ്യുന്നു.

— സ്രോതസ്സ് priceofoil.org

ഒരു അഭിപ്രായം ഇടൂ