സാധാരണ ബള്‍ബിനെ അപേക്ഷിച്ച് 80% ഊര്‍ജ്ജം ലാഭിക്കുമെങ്കിലും LED വിളക്കുകള്‍ക്ക് വില കൂടുതലാണ്. തണുപ്പിക്കാന്‍ വേണ്ടി ഘന ലോഹത്തിന്റെ heatsinks ആണ് അവ ഉപയോഗിക്കുന്നതുകൊണ്ട് അവയുടെ വില കുറക്കാനും ഇപ്പോഴത്തെ രൂപകല്‍പ്പനക്ക് കഴിയുന്നില്ല. 3-4 വര്‍ഷത്തെ ഉപയോഗം കഴിഞ്ഞാലേ ഇവ ലാഭകരമാകൂ. Eternaleds Inc ലോകത്തിലെ ആദ്യത്തെ LED flood വിളക്കുകള്‍ പുറത്തിറക്കിയിരക്കുകയാണ്. Quanta-9, Quanta-18 എന്ന രണ്ട് മോഡലുകള്‍. പുതിയ നിര്‍മ്മാണ രൂപകല്‍പ്പനയുപയോഗിച്ച് വില 40% കുറച്ചിട്ടുണ്ട് ഇവര്‍. 8 മണിക്കൂര്‍ വീതമുപയോഗിച്ചാല്‍ രണ്ട് വര്‍ഷം കൊണ്ട് മുതലാവും. Quanta-9 ന് 9W വൈദ്യുതി ഉപയോഗിച്ച് 50W സാധാരണ ബള്‍ബിന്റെ വെളിച്ചം നല്‍കാന്‍ കഴിയും. Quanta-18 ന് 18W കൊണ്ട് 100W സാധാരണ ബള്‍ബിന്റെ വെളിച്ചം നല്‍കാന്‍ കഴിയും. 35,000 മണിക്കൂറാണ് ഇവയുടെ ആയുസ്സ്.
— സ്രോതസ്സ് prweb.com