പവിഴപ്പുറ്റ് bleaching അവക്ക് രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു

വന്‍തോതിലുള്ള പവിഴപ്പുറ്റ് bleaching ലോകം മൊത്തമുള്ള പവിഴപ്പുറ്റ് സമൂഹങ്ങളെ കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. bleaching കാരണം അവക്ക് രോഗങ്ങളുണ്ടാകുന്നു എന്ന് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുകയാണ്. അങ്ങനെ സംഭവിക്കുന്നത് വലിയ ദോഷമാണ് പവിഴപ്പുറ്റുകള്‍ക്ക് ചെയ്യുന്നത് എന്ന് Ecology ജേണലില്‍ വന്ന ലേഖനം പറയുന്നു.

പവിഴപ്പുറ്റ് polyp ന് അകത്ത് ജീവിക്കുന്ന ആല്‍ഗകളാണ് പവിഴപ്പുറ്റിന് വേണ്ട പോഷകങ്ങളും ഓക്സിജനുമെല്ലാം നല്‍കുന്നത്. നിറമുള്ള ആ ആല്‍ഗകള്‍ ചാവുന്നതിനെയാണ് Bleaching എന്ന് പറയുന്നത്. അങ്ങനെ സംഭവിക്കുമ്പോള്‍ polyps മാത്രം അവശേഷിക്കും. ചൂടുകൂടുന്നതിന്റെ ഫലമായാണ് ഇത് മിക്കപ്പോഴും സംഭവിക്കുക. നിറമുള്ള ആല്‍ഗകളില്ലാതാകുന്നതോടെ പവിഴപ്പുറ്റിന്റെ വെളുത്ത നിറമുള്ള അസ്തികൂടം മാത്രം പുറത്ത് കാണുന്നു. ഈ കോശങ്ങള്‍ക്ക് കാലം കഴിയുന്നതോടെ വീണ്ടും വളരാമെങ്കിലും ദുഷ്കരമായ അവസ്ഥ ചിലപ്പോള്‍ അത് തടയും.

ജലത്തിന്റെ കൂടുന്ന താപനില പവിഴപ്പുറ്റുകള്‍ക്ക് രോഗങ്ങളുണ്ടാക്കും. bleaching ല്‍ നിന്ന് വ്യത്യസ്ഥമായി പവിഴപ്പുറ്റുകളുടെ കോശങ്ങളുടെ സ്ഥായിയായ നാശത്തിന് കാരണമാകും. മിക്കപ്പോഴും bleaching ഉം രോഗങ്ങളും ഒരേസമയത്താവും അതിനെ ആക്രമിക്കുക.

2005 ല്‍ കത്രീന കൊടുംകാറ്റിന് കാരണമായ സമുദ്ര താപനിലയിലെ അതേ മാറ്റം വടക്കെ കരീബിയനിലും ഫ്ലോറിഡയിലും വലിയ അളവില്‍ ചൂട് വെള്ളം തങ്ങിനില്‍ക്കുന്നതിന് കാരണമായി. സ്ഥിരമായ ഈ ചൂട് വെള്ളം പവിഴപ്പുറ്റുകളുടെ വലിയ bleaching ആണ് സമ്മാനിച്ചത്. 90% പവിഴപ്പുറ്റുകളേയും അത് ബാധിച്ചു. ശാസ്ത്രജ്ഞര്‍ ഈ സ്ഥലം സ്ഥിരമായി നിരീക്ഷിച്ചാണ് രോഗവും bleaching ഉം തമ്മിലുള്ള ബന്ധം സ്ഥാപിച്ചത്. താപനില കൂടുന്നത് പവിഴപ്പുറ്റുകളെ ആക്രമിക്കുന്ന രോഗാണുക്കളുടെ വളര്‍ച്ച വേഗത്തിലാക്കുന്നു.

dark spot രോഗം എന്ന വേറൊരു രോഗം ബാധിച്ച പവിഴപ്പുറ്റുകള്‍ കൂടുതല്‍ വേഗത്തില്‍ bleaching ന് വിധേയരാകുന്നതായും അവര്‍ കണ്ടെത്തി.

— സ്രോതസ്സ് eurekalert.org

ഒരു അഭിപ്രായം ഇടൂ