അഫ്ഗാനിസ്ഥാനിലെ യുദ്ധം ഒരു വീഡിയോ ഗെയിമാണ്

പാകിസ്ഥാനിലെ പത്രമായ The News പറയുന്നതനുസരിച്ച് അമേരിക്കയുടെ ഡ്രോണ്‍ ബോംബിടല്‍ കാരണം 2006 ന് ശേഷം 687 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ആ സമയത്ത് അമേരിക്കയുടെ ഇരപിടിയന്‍ ഡ്രോണുകള്‍ 60 ആക്രമണങ്ങള്‍ പാകിസ്ഥാനകത്ത് നടത്തുകയുണ്ടായി. എന്നാല്‍ 10 ആക്രമണങ്ങള്‍ മാത്രമേ ലക്ഷ്യത്തില്‍ കൊണ്ടൊള്ളു.

പൊതുജനത്തിനെതിരായ ഈ ക്രൂരത വര്‍ദ്ധിക്കുന്നതിനാല്‍ ഡ്രോണ്‍ ആക്രമണങ്ങളുടെ നിയന്ത്രണം വിട്ടുതരണമെന്ന് അമേരിക്കയോട് പാകിസ്ഥാനിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി പാകിസ്ഥാന്‍ പത്രം Dawn പറയുന്നു. ഡ്രോണുകള്‍ക്കായുള്ള സാമ്പത്തികം 100% ല്‍ അധികം വര്‍ദ്ധിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി Robert Gates പറഞ്ഞു.

അമേരിക്കയില്‍ സമാധാന പ്രവര്‍ത്തകര്‍ ഡ്രോണുകള്‍ക്കെതിരെ ആദ്യത്തെ പ്രധാന civil disobedience സമരം നടത്തി. നവാഡയിലെ Creech Air Force Base ന് മുമ്പില്‍ 14 പേരെ അറസ്റ്റ് ചെയ്തു. പാകിസ്ഥാനിലെ ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഇവിടെ നിന്നാണ്. “Ground the Drones” എന്ന പേരിലെ പ്രതിഷേധ സമരത്തിന് ശേഷമാണ് സമാധാനപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.

Father Louis Vitale സംസാരിക്കുന്നു:

Cesar Chavez, King മുതലായവരോടൊപ്പം വ്യത്യസ്ഥ സാമൂഹ്യസമരങ്ങളില്‍ പങ്കുകൊണ്ട ആളായതിനാല്‍ എനിക്ക് എവിടെയാണ് ആക്രമണ മുന്‍നിര എന്ന് അറിയാന്‍ എപ്പോഴും കഴിഞ്ഞിരുന്നു. ഈ മരുഭൂമിയില്‍ ആണവായുധ പരീക്ഷണങ്ങള്‍ക്കെതിരെ 30 വര്‍ഷങ്ങളായി പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

ഈ റോഡിന്റെ അറ്റത്താണ് testing range. അതെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. Nellis Air Force Base ല്‍ നിന്നാണ് വിമാനങ്ങള്‍ അഫ്ഗാനിസ്ഥാനിലേക്കും മദ്ധ്യ പൂര്‍വ്വേഷ്യയിലേക്കും പോകുന്നത്. മുമ്പ് അത് വിയറ്റ്നാമിലേക്കായിരുന്നു. ആറ് വര്‍ഷം മുമ്പ് ഇറാനിലേക്ക് അവയെല്ലാം പോയിരുന്ന സമയത്ത് Fort Benning ലെ പ്രതിഷേധ സമരത്തിന്റെ ഫലമായി ഞാന്‍ ജയിലായിരുന്നു.

പെട്ടെന്ന് തെരുവില്‍ താഴെ നിന്ന് ഡ്രോണുകള്‍ പറന്നു തുടങ്ങിയതായി ഞങ്ങളറിഞ്ഞു. അവര്‍ ഡ്രോണുകള്‍ പറത്തുകയാണ്. അവര്‍ അഫ്ഗാനിസ്ഥാന്‍ ബോംബുചെയ്യുകയാണെന്നും പിന്നീട് ഞങ്ങളറിഞ്ഞു. അതിന്റെ പ്രതിഫലനത്തെക്കുറിച്ച് ഞാന്‍ പാതിരിയോട് സംസാരിച്ചു. അഫ്ഗാനിസ്ഥാനിലെ പ്രതിഫലനമല്ല, അത് പറത്തുന്നവരിലുണ്ടാകുന്ന പ്രതിഫലനത്തെക്കുറിച്ചും.

അവിടെ എന്ത് നടക്കുന്നു എന്നതിനെക്കുറിച്ച് നിരീക്ഷിക്കുന്ന ആളാണ് Voices for Creative Nonviolence ലെ കാത്തി കെല്ലി (Kathy Kelly). അങ്ങനെ ഞങ്ങളെല്ലാം ഒത്തു ചേര്‍ന്നു. “The drones drown out the groans that come from the people; they don’t hear the cries, and neither do we” പോലെ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഓഫീസ് മുമ്പില്‍ ഞങ്ങള്‍ ഒത്തുകൂടി. പൈലറ്റുകള്‍, sensor operator തുടങ്ങിയ ജോലിക്കാരില്‍ നിന്ന് പ്രതികരണങ്ങളും ഞങ്ങള്‍ക്ക് കിട്ടി. അവര്‍ ചെറിയ ബൂത്തുകളിരുന്നായിരുന്നു അവ പ്രവര്‍ത്തിപ്പിച്ചിരുന്നത്.

ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്നത്

Nellis Air Force Base ലെ കമാന്‍ഡര്‍ ഇതാണ് എന്നോട് പറഞ്ഞത്. “നോക്കൂ അത വളരെ നല്ല രീതിയിയിലാണ് പ്രവര്‍ത്തിക്കുന്നത്. ലാസ് വെഗാസില്‍ കുടുംബത്തോടൊത്ത് അവരെല്ലാം താമസിക്കുന്നു. കുട്ടികളെ സ്കൂളിലൊക്കെ വിട്ടശേഷം അവര്‍ ഇവിടെ എത്തുന്നു, പറപ്പിക്കല്‍ ദൌത്യങ്ങള്‍ ചെയ്യുന്നു, അവര്‍ക്ക് കിട്ടിയ ബോംബുകളിടുന്നു. വൈകിട്ട് തിരികെ അവര്‍ വീടുകളിലെത്തി കുടുംബത്തോടൊപ്പം അത്താഴം കഴിക്കുന്നു.”

അതിനിടക്ക് അഫ്ഗാനിസ്ഥാനില്‍ സ്കൂള്‍ ബോംബിട്ട് തകര്‍ത്തതിനെക്കുറിച്ച് അയാള്‍ക്ക് മറച്ച് വെക്കാനായില്ല. ഡ്രോണ്‍ ബോംബിടുന്നതിന്റെ തനിക്ക് കിട്ടിയ ഒരു വീഡിയോയെക്കുറിച്ച് P.W. Singer ഒരിക്കല്‍ പറഞ്ഞു. collateral damage പറപ്പിച്ചവന്റെ മുഖത്ത് കാണാം എന്നാണ് Singer പറഞ്ഞത്. കാരണം ഡ്രോണ്‍ ബോംബിട്ടതിന് ശേഷവും അവിടെ പറന്ന് നടക്കും. നാശങ്ങള്‍ അവര്‍ക്ക് കാണാന്‍ കഴിയും. അവര്‍ ആ ബൂത്തുകളില്‍ 12 മണിക്കൂറുകളോളം ഇതാണ് ചെയ്യുന്നത്. ദിവസം മുഴുവന്‍ അവര്‍ ചെയ്യുന്നത് കാണുകയും നിരീക്ഷിക്കുകയും ചെയ്തതിന് ശേഷമാണ് അവര്‍ വീടുകളിലേക്ക് പോകുന്നത്.

അവരുടെ അഭിമുഖങ്ങളൊക്കെ വരാറുണ്ട്. പ്രത്യേകിച്ച് Las Vegas Review-Journal ല്‍. വീട്ടില്‍ നിന്ന് സൈനിക കേന്ദ്രത്തിലെത്താന്‍ 40 മിനിട്ടോളം വേണം. ഈ സമയത്തേക്ക് പോലും PTSD ഇല്ലാതാക്കാന്‍ അവര്‍ക്കാവുന്നില്ല. പൈലറ്റ്മാരൊക്കെ പഴയ ആള്‍ക്കാരാണ്. F-14s, F-16s ഒക്കെ പറപ്പിച്ചവര്‍. എന്നാല്‍ sensor operator പ്രാഥമികമായി ക്യാമറക്ക് വേണ്ടി മാത്രമുള്ളവരാണ്. അവര്‍ അടിസ്ഥാനപരമായി surveillance ആണ് ചെയ്യുന്നത്. intelligence പണി. എന്നാല്‍ അവരും നാല് Hellfires മിസൈലുകള്‍ തുടക്കത്തിലെ Predators ലും അതില്‍ കൂടുതല്‍ Reaper ലും ഉപയോഗിക്കുന്നു. 100 പൌണ്ട് ബോംബും അതിലുണ്ട്. ലേസര്‍ ഉപയോഗിച്ച് അവര്‍ ആയുധങ്ങളെ ലക്ഷ്യത്തിലെത്താന്‍ സഹായിക്കുന്നു. അവിടെ എന്ത് സംഭവിക്കുന്നു എന്നതും അവര്‍ കാണുന്നു. പിന്നീട് അവര്‍ക്ക് അതുമായി ജീവിക്കേണ്ടിവരുന്നു. അങ്ങനെ ജീവിക്കുന്നത് ഭീകരമായി കാര്യമാണ്.

ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ അവിടെ 270 പേരുണ്ട്. trailerഓ arcadeഓ പോലെയുള്ള ഒരു സ്ഥലമാണത്. പൈലറ്റ് സ്റ്റഷന്‍, സെന്‍സര്‍ സ്റ്റേഷന്‍, എന്നിവയും intelligence ജോലിക്കാരനും അവിടെയുണ്ട്. നവാഡയില്‍ അവരുണ്ട്. ലാസ് വെഗാസില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെ. ഇവിടെ നിന്നും അഫ്ഗാനിസ്ഥാനിലെ വിമാനം പറത്തുകയും തിരികെ ലാന്റ് ചെയ്യിക്കുകയും വേണം. എന്നാല്‍ അതില്‍ ഉഹഗ്രഹത്തിന്റെ 2 സെക്കന്റ് താമസം ഉണ്ട്. പെട്ടെന്ന് എന്തെങ്കിലും അവര്‍ ചെയ്താല്‍ ചിലപ്പോള്‍ വിമാനം തകര്‍ന്നെന്ന് വരും.

ഞങ്ങളെ അറസ്റ്റ് ചെയ്തപ്പോള്‍ പ്രാദേശിക സൈന്യം സൌഹൃദപരമായല്ല ഞങ്ങളോട് പെരുമാറിയത്. പിന്നീട് state troopers വന്നു. അവര്‍ക്ക് ഞങ്ങളെ വളരെ വര്‍ഷങ്ങളായി നെവാഡയിലെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അറിയാവുന്നവരായിരുന്നു. അവര്‍ വളരെ സൌഹൃദപരമായിരുന്നു. ഒടിഞ്ഞ തോളെല്ലുള്ള എന്നോട് “താങ്കളുടെ കൈവിലങ്ങ് മുറുകിയിരിക്കുകയാണോ? താങ്കള്‍ക്ക് നടക്കാനാവുമോ? സഹായിക്കണോ?” എന്നൊക്കെ അവര്‍ ചോദിച്ചു. അവര്‍ വളരെ positive ആയിരുന്നു. അത് വളരെ നല്ല പ്രതികരണമായിരുന്നു എന്ന് എനിക്കുതോന്നുന്നു.

അമേരിക്കയില്‍ ഒരു മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ ഒരു ചലനം സംഭവിക്കുന്നു. വളരേറെ ആളുകള്‍ക്ക് അത് അനുഭവപ്പെടുന്നു. ഈ ചെറുപ്പക്കാരെ നമുക്ക് സഹായിക്കണം.

ജെഫ് പീറ്റേഴ്സണ്‍ (Jeff Paterson) സംസാരിക്കുന്നു:

ഞങ്ങളുടെ സംഘടന മൂന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപീകൃതമായതാണ്. ഇറാഖില്‍ കണ്ട മോശമായ കാര്യങ്ങള്‍ക്കെതിരെ ശബ്ദമുണ്ടാക്കിയതിന് ജയിലിലടക്കപ്പെടുകയോ പിരിച്ചുവിടപ്പെടുകയോ ചെയ്ത പട്ടാളക്കാരെ സഹായിക്കാനാണ് അത് രൂപീകരിച്ചത്. അഫ്ഗാനിസ്ഥാനില്‍ നടക്കുന്നതിനെതിരേയും ഇപ്പോള്‍ ധാരാളം ആളുകള്‍ പ്രതികരിക്കുന്നുണ്ട്. ജയിലില്‍ പോകും എന്ന ഭീഷണിയിലാണവര്‍. ചിലര്‍ അതിനാല്‍ ക്യാനഡയിലേക്ക് സ്ഥിരമായി മാറി താമസിക്കുകയാണ്. ഇറാഖില്‍ ദീര്‍ഘകാലം സൈനിക സേവനമനുഷ്ടിച്ച ധാരാളം ആളുകള്‍ അഫ്ഗാനിസ്ഥാനില്‍ പോകാന്‍ വിസമ്മതിക്കുന്നു. ഒബാമ പ്രസിഡന്റായതിന് ശേഷം വലിയ വര്‍ദ്ധനവാണിതിലുണ്ടായിരിക്കുന്നത്. ആളുകള്‍ ഒബാമയില്‍ നിന്ന് അല്‍പ്പം മാറ്റം പ്രതീക്ഷിക്കുന്നതിനാലാവാം ഇത്. സൈന്യത്തെ വേഗം പിന്‍വലിക്കുമെന്ന് അവര്‍ കരുതുന്നു. എന്നാല്‍ അങ്ങനെയല്ല സംഭവിക്കുന്നത്.

ഈ ആള്‍ക്കാര്‍ 4 വര്‍ഷം സൈനിക സേവനമനുഷ്ടിച്ചവരും ധാരാളം പ്രാവശ്യം ഇറാഖില്‍ നിയോഗിക്കപ്പെട്ടവരുമാണ്. അവര്‍ അവിടെ അതിജീവിച്ചു. ചിലര്‍ക്ക് PTSD പിടിപെട്ടു. ചിലര്‍ക്ക് നിസാരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായി. എന്നാല്‍ അവ കഴിഞ്ഞു. ഇപ്പോള്‍ അവര്‍ക്ക് ജോലി വീണ്ടും കിട്ടി. അത് അത്ര എളുപ്പമല്ല ഇപ്പോള്‍. ധാരാളം പേര്‍ വിവാഹം കഴിച്ചു. അവര്‍ക്ക് കുട്ടികളുണ്ട്. x ദിവസങ്ങള്‍ക്കുള്ളില്‍ “You’re ordered to report” എന്ന കത്തുകള്‍ അവര്‍ക്ക് കിട്ടുന്നു. ഇവരില്‍ ധാരാളം പേര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വിസമ്മതിക്കുകയാണ്. അവരുടെ കൂടെ നിന്ന് അവര്‍ക്ക് വിസമ്മതം തുടരാന്‍ ശക്തി നല്‍കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. എന്തൊക്കെ അവര്‍ക്ക് ചെയ്യാനാവും എന്ന ഉപദേശവും ഞങ്ങള്‍ അവര്‍ക്ക് നല്‍കുന്നു.

ആദ്യത്തെ ഗള്‍ഫ് യുദ്ധം വരെ 4 വര്‍ഷം സേവനമനുഷ്ടിച്ച Marine Corps അംഗമാണ് ഞാന്‍. ഫിലിപീന്‍സ്, ഒകിനാവ, തെക്കന്‍ കൊറിയ എന്നിവിടങ്ങളിലെ യുദ്ധത്തിലെ എന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വിസമ്മതിക്കാനാണ് ഞാന്‍ അന്ന് തീരുമാനിച്ചത്. ഇറാഖിലെ നമ്മുടെ ഇടപെടല്‍ ഇറാഖിലെ ജനത്തിന് നല്ലതല്ല നല്‍കിയത് എന്ന് ഞാന്‍ തിരിച്ചറിയുന്നു. എന്റെ artillery unit ല്‍ ആര്‍ക്കും ഇറാഖില്‍ സൌഹൃദവും അക്രമണവും തിരിച്ചറിയാനാവില്ല എന്നത് തീര്‍ച്ചയാണ്. 20 വര്‍ഷത്തിലധികമായി അവിടെ. ഈ കാലത്ത് അവിടുത്തെ ജനത്തിന് ഒരു ഗുണവും നമ്മള്‍ കൊടുത്തില്ല. ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും യുദ്ധവിരുദ്ധരെ സേവിക്കാന്‍ ആ ചരിത്രം എന്നെ അനുവദിക്കുന്നു. അവിടെ നിങ്ങള്‍ വിശ്വസിക്കാത്ത ഒരു യുദ്ധത്തിനായി പോകുന്നതിനേക്കാളും നല്ലത് സൈനിക തടവില്‍ കഴിയുന്നതാണ് എന്ന് എനിക്ക് തോന്നുന്നു.

യുദ്ധത്തിനെതിരായ ജനകീയ പ്രസ്ഥാനം വേണം

ഡ്രോണ്‍ പൈലറ്റ്മാര്‍ ഇറാഖിലോ അഫ്ഗാനിസ്ഥാനിലോ പോകാത്ത ആള്‍ക്കാരാണ്. എന്നാല്‍ ഞാന്‍ സഹായിക്കുന്നവരില്‍ ഒരാള്‍ ഡ്രോണ്‍ പൈലറ്റാണ്. കാലിഫോര്‍ണിയയിലെ സാക്രെമെന്റോ(Sacramento)ക്കടുത്താണ് sensor operator ആയ അയാള്‍. മിസൈല്‍ ലക്ഷ്യത്തിലെത്തുന്നത് അയാള്‍ നിരീക്ഷിക്കുന്നു. അവസാന സെക്കന്റില്‍ അയാളൊരു തെറ്റ് ചെയ്തു. എന്നാല്‍ എന്തെങ്കിലും പരിഹാരം ചെയ്യാന്‍ പറ്റുന്ന സമയം ഇല്ലായിരുന്നു. ധാരാളം സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് അയാള്‍ കണ്ടു. നൂറ് അടി അകലെ നിന്ന് അവര്‍ സൈനിക ലക്ഷ്യത്തിലേക്ക് നോക്കുന്നു. അവര്‍ക്കുറപ്പുണ്ട്. എന്നാല്‍ അവസാന നിമിഷം അവര്‍ക്ക് തെറ്റ് പറ്റുന്നു. അതുകൊണ്ട് ഈ ചെറുപ്പക്കാരന്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിക്കുകയാണ്. conscientious objector അടിസ്ഥാനത്തില്‍ trauma കൊണ്ടും post-traumatic stress disorder നാലും പിരിഞ്ഞ് പോരാന്‍ അയാള്‍ ശ്രമിക്കുന്നു. ജീവിതകാലം മുഴുവന്‍ ആ അസുഖം അയാളെ പിന്‍തുടരും.

സൈന്യത്തിലുള്ള ധാരാളം ആളുകള്‍ക്ക് നിഷ്കളങ്കമായ വീക്ഷണമാണ്. അവര്‍ ജോര്‍ജ്ജ് ബുഷിനെ ഒന്നായിട്ടും ഒബാമയെ വ്യത്യസ്ഥമായ വേറൊന്നായിട്ടും കാണുന്നു. പക്ഷേ ഇവര്‍ തമ്മില്‍ ഒരു വ്യത്യാസവും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കുറഞ്ഞത് യുദ്ധവിരുദ്ധരോടുള്ള പ്രതികരണത്തില്‍ പോലും. ക്യാനഡയില്‍ നിന്ന് പുറത്താക്കിയ അമേരിക്കന്‍ സൈനികര്‍ക്കെതിരെ കേസെടുക്കുകയാണ് അവര്‍. വര്‍ഷങ്ങള്‍ അവര്‍ക്ക് തടവ് ശിക്ഷ ലഭിച്ചേക്കും.

അതിന് മാറ്റം വരുത്താനുള്ള ഒരു പ്രസ്ഥാനം രൂപീകരിക്കുന്നത് നമ്മുടെ കടമയാണ്. ബുഷിന്റെ കാലത്ത് അത്തരമൊരു പ്രസ്ഥാനം ശ്രമിച്ചിരുന്നെങ്കിലും കാതുപൊട്ടന്റെ ചെവിയിലാണ് അത് പതിച്ചത്. ഒരു ജനകീയ പ്രസ്ഥാനം രൂപീകരിച്ചാല്‍ തീര്‍ച്ചയായും വിജയിക്കും എന്ന് എനിക്ക തോന്നുന്നു. പക്ഷേ ജനം ഒത്തുചേരണം.

പ്രതിഷേധിക്കാനുള്ള ധൈര്യം

സൈനിക കണക്ക് അനുസരിച്ച് 25,000 – 30,000 പട്ടാളക്കാര്‍ മൂന്ന് വര്‍ഷം മുമ്പ് ഇറാഖിലേക്കും അഫ്ഗാനിസ്ഥാനിലേക്കും യുദ്ധത്തിന് പോകാന്‍ വിസമ്മതിച്ചു. ആ ആളുകളില്‍ കൂടുതല്‍ പേരും കൂടുതല്‍ കാലത്തേക്ക് AWOL ആയി. ധാരാളം ആളുകള്‍ സൈന്യത്തിലേക്ക് തന്നെ തിരിച്ചെത്തി. കുറേ ആളുകളെ court-martialed ചെയ്തു. ധാരാളം പേരെ പിരിഞ്ഞ് പോകാന്‍ അനുവദിച്ചു. എന്നാല്‍ എണ്ണമെടുക്കുന്നത് അവര്‍ നിര്‍ത്തി. സൈന്യത്തിലുള്ള ആളുകള്‍ ഞങ്ങളുടെ സംഘടന Courage to Resist നെ വിളിക്കുന്നുണ്ട് എന്ന് മാത്രം എനിക്ക് പറയാം. ദിവസം നാലഞ്ച് പേര്‍ വിളിക്കുന്നു. സ്വയം തെരഞ്ഞെടുക്കപ്പെടുന്നവരുടെ സംഘമാണ് ഞങ്ങളുടേത്.

ഞങ്ങളുടെ കൂടെ കൂടാന്‍ എല്ലാവരേയും ഞങ്ങള്‍ ക്ഷണിക്കുന്നു. നാം മറികടക്കുന്ന ഒരു പുതിയ പരിധിയാണിത്. വ്യക്തികളെ നശിപ്പിക്കുന്ന ഈ യുദ്ധം ഇനി നമുക്ക് തുടരാനാവില്ല. high-altitude ബോംബിങ് നാം ചെയ്തു. ഇപ്പോള്‍ അത് വളരെ ദൂരത്താണെന്ന് Dr. Lifton മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു. നാം ഭൂഖണ്ഡങ്ങള്‍ക്കകലെയായിരിക്കുമ്പോള്‍ അതൊരു കളി പോലെ തോന്നും. ഇത് ഇപ്പോള്‍ ധാരാളം ആളുകള്‍ക്ക് യാഥാര്‍ത്ഥ്യം ഇല്ലാത്ത വളരെ കൂടുതല്‍ കളിയായി മാറിയിരിക്കുകയാണ് എന്ന് Colonel Warren Langley കഴിഞ്ഞ ദിവസം എന്നോട് ഫോണില്‍ പറഞ്ഞു. അത് മറ്റുള്ളവരുടെ ജീവിതമാണ് തകര്‍ക്കുന്നത്, ഒപ്പം കളിക്കാരുടേയും.

— സ്രോതസ്സ് democracynow.org

Father Louis Vitale, legendary Bay Area social justice activist, active for more than four decades. Has racked up hundreds of arrests and more than a year in jail time for his involvement in a number of local and international causes. For twelve years he was pastor of the St. Boniface Catholic Church in San Francisco.

Jeff Paterson, program director of Courage to Resist, an organization that supports troops who refuse to fight.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )