ലോകത്തിലെ മൂന്നമത്തെ എണ്ണ കച്ചവട കമ്പനിയായ ബ്രിട്ടണിലെ എണ്ണ ഭീമന് Trafigura 31,000 ആഫ്രിക്കക്കാര്‍ക്ക് ദശലക്ഷക്കണക്കിന് പൌണ്ടിന്റെ നഷ്ടപരിഹാരം നല്കി കേസിന് ഒത്തുതീര്‍പ്പാക്കി. കമ്പനി നിയമവിരുദ്ധമായി വിഷമാലിന്യങ്ങള്‍ പുറന്തള്ളിയതിനാല്‍ രോഗികളായിത്തീര്ന്നവരാണ് അവര്‍. അടുത്ത ദശാബ്ദങ്ങളിലെ ഏറ്റവും വലിയ ഒരു പരിസരമലിനീകരണമായിരുന്നു അത്.
മൂന്ന് വര്‍ഷമായി ബ്രിട്ടണില്‍ ഈ കേസ് നടക്കുന്നു. ബ്രിട്ടണിലെ ഇതുവരെയുള്ളതിലേറ്റവും വലിയ class action lawsuit ആണ് ഇത്. Abidjan ന് അടുത്ത് രാത്രിയില്‍ Trafiguraയുടെ കപ്പല്‍ വിഷവസ്തുക്കള്‍ ഡമ്പ് ചെയ്തു. അതിനാല്‍ 100,000 പ്രദേശവാസികള്‍ രോഗികളായി. ധാരാളം പേര് മരിച്ചു.
തങ്ങളുടെ അംഗീകാരമില്ലാതെയാണ് വിഷവസ്തുക്കള്‍ അവിടെ തള്ളിയതെന്നായിരുന്നു കഴിഞ്ഞ മൂന്ന് വര്‍ഷവും Trafigura പറഞ്ഞുകൊണ്ടിരുന്നത്. “ലണ്ടനില്‍ നിന്നുള്ള കച്ചവട കമ്പനി ഓരോപ്രാവശ്യവും $70 ലക്ഷം ഡോളര്‍ ലാഭമുണ്ടാക്കിയാണ് സള്ഫല് വിഷം അടങ്ങിയ മെക്സിക്കന്‍ എണ്ണ പുറന്തള്ളിയത്. ഉള്‍ക്കടലില്‍ നങ്കൂരമിട്ട കപ്പല്‍ ശുദ്ധീകരണം നടത്തി ‘slops’ എന്ന് വിളിക്കുന്ന വിഷ മാലിന്യം കടലില്‍ തള്ളുകയാണുണ്ടായത്,” എന്ന് ഗാര്ഡിയന് അഭിപ്രായപ്പെട്ടു.
— സ്രോതസ്സ് priceofoil.org