ഞങ്ങള്‍ക്ക് വ്യവസായം വേണം, ഉല്‍പ്പന്നങ്ങളും തൊഴിലും വേണം

ഞങ്ങള്‍ക്ക് വ്യവസായം വേണം, ഉല്‍പ്പന്നങ്ങളും തൊഴിലും വേണം എന്നാല്‍ വ്യാവസായിക മാലിന്യങ്ങള്‍ക്ക് ആര് പണം കൊടുക്കും

അത് രാക്ഷസീയമായ, മനുഷ്യത്വമില്ലാത്ത ഒന്നാണ്. ആഫ്രിക്കയില്‍ ദിവസവും നടക്കുന്ന കാര്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമാണ്. Cote d’Ivoire യിലെ 31,000 പേര്‍ക്ക് എണ്ണക്കച്ചവട കമ്പനിയായ Trafigura നഷ്ടപരിഹാരം കൊടുക്കുന്നു. 2006 ല്‍ Trafigura അയച്ചുകൊടുത്ത എണ്ണ വിഷമാലിന്യമുള്ളതായിരുന്നു എന്ന് അവര്‍ക്കറിയാമായിരുന്നു. എന്നാല്‍ അവരുടെ Ivorian കരാറുകാരന്‍ രാജ്യത്തിന്റെ തലസ്ഥാനത്തേയും ഗ്രാമപ്രദേശത്തേയും ജനവാസ കേന്ദ്രങ്ങള്‍ക്കടുത്ത് ഈ എണ്ണ കുഴിച്ചുമൂടി. പതിനായിരക്കണക്കിന് ആളുകള്‍ രോഗികളായി മാറി. 15 പേര്‍ മരിക്കുകയും ചെയ്തു. ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്റ്ററിയില്‍ നിന്ന് വിഷവാതകം ചോര്‍ന്നതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ പരിസ്ഥിതി ദുരന്തത്തിലൊന്നായിരുന്നു ഇത്. എന്നാല്‍ മറ്റെല്ലാ കാര്യത്തിലും Trafigura unremarkable ആയിരുന്നു. സമ്പന്ന ലോകത്തിന്റെ ആഗോള fly-tipping ന്റെ വേറൊരു ഉദാഹരണം മാത്രം.

Guardian ഇമെയിലുകള്‍ പ്രസിദ്ധപ്പെടുത്തിയതിന് ഒരു ദിവസത്തിന് ശേഷം ഇറ്റലിയുടെ തീരത്ത് നടന്ന ഒരു കപ്പല്‍ചേതത്തെക്കുറിച്ചുള്ള വാര്‍ത്തയും അവര്‍ പ്രസിദ്ധീകരിച്ചു. ഒരു mafioso യില്‍ നിന്ന് കപ്പല്‍ tip-off ചെയ്തതാണെന്ന് കുറ്റാന്വേഷകര്‍ കണ്ടെത്തി. ആണവ മാലിന്യങ്ങള്‍ കടത്തുകയായിരുന്നു എന്ന് കരുതുന്നു. മാഫിയ ബോംബുകളുപയോഗിച്ച് കപ്പല്‍ മുക്കുകയായിരുന്നു. അത് നശിപ്പിക്കാന്‍ തന്റെ സംഘത്തിന് £100,000 പൌണ്ട് കിട്ടി എന്ന് Francesco Fonti എന്ന വിവരംനല്‍കുന്നയാള്‍ പറഞ്ഞു. മാലിന്യം നോര്‍വ്വേയില്‍ നിന്നുള്ളതായിരുന്നു എന്നതാണ് രസകരം. പരിസ്ഥിതി നിയമങ്ങള്‍ കര്‍ക്കശമായ രാജ്യമാണ് നോര്‍വ്വേ എന്നത് വളരെ പ്രസിദ്ധമായ കാര്യമാണ്. എന്നാല്‍ ഒരു കപ്പല്‍ ലോഡ് ആണവ മാലിന്യങ്ങള്‍ ആരുടേയും കണ്ണില്‍ പെടാതെ പോയില്ല.

വേറെ 41 കപ്പലുകള്‍ മുക്കിയതിനെക്കുറിച്ച് ഇറ്റലിയിലെ പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷണമാരംഭിച്ചു. എന്നാല്‍ Fontiയുടെ കപ്പല്‍ പോലെ മിക്കവയും ഇറ്റലിയുടെ തീരത്ത് മുങ്ങിയില്ല. പകരം സോമാലിയയുടെ തീരത്താണ് അവ മുങ്ങിയത്. 2004 ലെ ഭീമന്‍ സുനാമി സോമാലിയയുടെ തീരത്ത് അടിച്ചപ്പോള്‍ ആയിരക്കണക്കിന് വീപ്പകളാണ് കരയില്‍ 10km ഓളം അകത്തേക്ക് അടിഞ്ഞ് കൂടിയത്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ആശുപത്രി മാലിന്യങ്ങള്‍, ഘന ലോഹങ്ങള്‍, മറ്റ് രാസവസ്തുക്കള്‍, ആണവ മാലിന്യങ്ങള്‍ എന്നിവയായരുന്നു ആ വീപ്പകളിലെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞു. സോമാലിയക്കാര്‍ക്ക് അസാധാരണമായി ത്വക്ക് രോഗങ്ങള്‍, വായില്‍ നിന്ന് ചോര ഒലിക്കല്‍, ശാസകോശ രോഗങ്ങള്‍, haemorrhages എന്നിവ പ്രത്യക്ഷപ്പെട്ടു. വ്യക്തമായ കാരണങ്ങളാലാണ് വീപ്പകള്‍ കടലില്‍ തള്ളിയതെന്ന് ഐക്യരാഷ്ട്ര സഭ വക്താവ് പറഞ്ഞു. ഈ മാലിന്യങ്ങള്‍ ഈ രീതിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ യൂറോപ്യന്‍ കമ്പനികള്‍ക്ക് ഒരു ടണ്ണിന് വെറും $2.50 ഡോളര്‍ വീതം ചിലവേ ആകൂ. ശരിക്ക് നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഒരു ടണ്ണിന് ഏകദേശം $1000 ഡോളറില്‍ അധികം ചിലവാകും. സോമാലിയയുടെ കടലിന്റെ അടിത്തട്ടില്‍ യൂറോപ്പിന്റെ Dorian Grey ചിത്രം കിടക്കുന്നു – നാം നിര്‍മ്മിച്ച തളര്‍ന്ന പുതിയ ലോകത്തിന്റെ അസ്ഥിപഞ്ജരം കിടക്കുന്ന ഉള്ളറ.

മാലിന്യ നിക്ഷേപ പരിപാടി ഭൌതികമായി നിര്‍ത്തല്‍ ചെയ്ത ഏക ആള്‍ക്കാര്‍ സോമാലിയയിലെ കടല്‍ കൊള്ളക്കാര്‍ മാത്രമായിരുന്നു. അവരില്‍ മിക്കവരും കടല്‍കൊള്ളക്കാരായത് അക്രമത്തിന് വേണ്ടിയായിരുന്നു. എന്നാല്‍ ചിലര്‍ തീരദേശ നിരീക്ഷണ സേനയായി പ്രവര്‍ത്തിച്ച് അമിത മത്സ്യബന്ധനവും അന്യായമായ മാലിന്യ നിക്ഷേപവും തടയുന്നു. Aden ഉള്‍ക്കടലില്‍ സമ്പന്ന രാജ്യങ്ങളുടെ പോലീസായി പ്രവര്‍ത്തിക്കുന്ന Combined Task Force 151 നിയമവിരുദ്ധമായി മീന്‍പിടിക്കുകയും വിഷ മാലിന്യം നിക്ഷേപിക്കുകയും ചെയ്യുന്ന ചില കപ്പലുകളെ കടല്‍ കൊള്ളക്കാരില്‍ നിന്ന് സംരക്ഷിക്കാനായി നിയോഗിച്ചിരിക്കുകയാണ്. യുദ്ധക്കപ്പലുകള്‍ക്കും അവരുടെ ശ്രമങ്ങളെ തടയാനാവുന്നില്ല.

നിയമം ഇതിലും വ്യക്തതവരുത്താനാവില്ല: EU നേയും OECD നേയും ദരിദ്രരാജ്യങ്ങളില്‍ വിഷമാലിന്യം തള്ളുന്നതില്‍ നിന്ന് യൂറോപ്യന്‍മാരംഗീകരിക്കുന്ന Basel convention തടയുന്നു. forbids. എന്നാല്‍ ആ നിയമം നടപ്പാക്കുന്നില്ലെങ്കില്‍ അതുകൊണ്ട് ഒരു കാര്യവുമില്ല. ഉദാഹരണത്തിന് സ്വന്തം രാജ്യത്തിലെ ലൈസന്‍സുള്ള കമ്പനികളാവണം എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും പുനചംക്രമണം ചെയ്യേണ്ടത്. Consumers International ന്റെ കണക്കനുസരിച്ച് 66 ലക്ഷം ടണ്‍ ഇലക്ട്രോണിക് മാലിന്യങ്ങളാണ് പ്രതിവര്‍ഷം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് നിയമവിരുദ്ധമായി പുറത്തേക്ക് പോകുന്നത്.

അതില്‍ കൂടുതലും പടിഞ്ഞാറേ ആഫ്രിക്കയിലെ ഭൂമിയാണ്. National Health Service ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടര്‍ പോലും പൊളിച്ചടുക്കി കത്തിക്കുന്നത് ഘാനയിലെ കുട്ടികളാണെന്ന് Mail നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. പ്ലാസ്റ്റിക് കത്തിച്ച് അവര്‍ അതില്‍ നിന്ന് ചെമ്പും അലൂമനീയവും ശേഖരിക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ ഫലമായി കുട്ടികള്‍ ഈയം, കാഡ്മിയം, ഡയോക്സിനുകള്‍, furans, brominated flame retardants എന്നിവ ശ്വസിക്കുന്നു. ലോകത്തെ മറ്റൊരു വലിയ flytips ആയ ചൈനയിലെ ഗ്വിയൂ(Guiyu)യില്‍ നടത്തിയ പരീക്ഷണത്തില്‍ നഗരത്തിലെ കുട്ടികളുടെ രക്തത്തില്‍ അപകടകരമായ നിലയില്‍ ഈയം കണ്ടെത്തി.

Sky News ഉം Independent നോടും ചേര്‍ന്ന് ഗ്രീന്‍പീസ് ഒരു ഉപഗ്രഹം ഉപയോഗിച്ചുള്ള പിന്‍തുടരല്‍ ഉപകരണം(tracking device) Hampshire County Council നടത്തുന്ന Basingstoke ലെ പുനചംക്രമണ നിലയത്തിലെ ചത്ത ടെലിവിഷനുകളില്‍ ഘടിപ്പിച്ചു. ടെലിവിഷനുകള്‍ council ന്റെ പുനചംക്രമണ കമ്പനിയിലൂടെ കടന്ന് പോയി. പിന്നീട് അത് Tilbury docks ലേക്കും Lagos ലേക്കും എത്തി. അവിടെ തെരുവില്‍ നിന്ന് പത്രപ്രവര്‍ത്തകര്‍ തിരികെ വാങ്ങി. EU നിയമമനുസരിച്ച് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ അത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ മാത്രമേ കയറ്റിയയക്കാന്‍ പാടുള്ളു. ടെലിവിഷന്‍ ഉപയോഗിക്കാന്‍ പറ്റാത്തവയായിരുന്നു എന്ന് ഗ്രീന്‍പീസ് ഇപ്പോള്‍ തെളിയിച്ചിരിക്കുന്നു. മാഫിയ നടത്തുന്ന ഒരു അധോലോകം സമ്പന്ന രാജ്യങ്ങളിലെ ഇലക്ട്രോണിക് മാലിന്യങ്ങള്‍ ദരിദ്രരാജ്യങ്ങളില്‍ തട്ടുന്നു. ഈ പ്രവര്‍ത്തനത്തെ തടയുന്ന നിയമം 2007 ജനുവരിയില്‍ ബ്രിട്ടണ്‍ കൊണ്ടുവന്നിട്ടും Environment Agency ഇതവരെ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തില്ല. വേലിക്കരുകില്‍ നിങ്ങളുടെ ടെലിവിഷന്‍ നിക്ഷേപിച്ചാല്‍ നിങ്ങള്‍ക്ക് വലിയ പ്രശ്നങ്ങളെ നേരിടേണ്ടിവരും. എന്നാല്‍ 10,000 എണ്ണം നൈജീരിയയില്‍ തട്ടിയാല്‍ നിങ്ങള്‍ക്ക് ഒരു പ്രശ്നവുമുണ്ടാവില്ല.

ബ്രിട്ടണില്‍ മാഫിയ ഫലപ്രദമായ ശക്തിയായി മാറുന്നുവെങ്കില്‍ അത് മാലിന്യ നിര്‍മ്മാര്‍ജ്ജന വ്യവസയവുമായി ചേര്‍ന്നാണ് അങ്ങനെയാവുന്നത്. സമ്പന്ന രാജ്യങ്ങളുടെ അസ്വസ്ഥതയുണ്ടാക്കുന്ന സത്യം കുഴിച്ചുമൂടി ലോകം മൊത്തം cosa nostra, yakuza, triads, bratva തുടങ്ങിയവര്‍ വലിയ ലാഭം കൊയ്തു. നിങ്ങള്‍ക്കറിയാത്ത വിദൂര രാജ്യങ്ങളിലേക്ക് മാലിന്യങ്ങള്‍ പോകുന്നുവെങ്കില്‍ നിങ്ങള്‍ അധികം ചോദ്യം ചോദിച്ചിട്ട് കാര്യമില്ല. എല്ലാ സമ്പന്ന രാജ്യങ്ങള്‍ക്കും അത് ബാധകമാണ്. എന്തിന് നോര്‍വ്വേ സര്‍ക്കാരിന് പോലും. മാഫിയ അത് സ്വന്തം രാജ്യത്തിന്റെ തീരത്ത് അറിയാതെ കുഴിച്ചുമൂടുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ ബഹളംവെക്കാന്‍ തുടങ്ങുന്നത്.

കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെ ഭാവാര്‍ത്ഥം ആണ് Trafigura കഥ. എല്ലാ സ്ഥാപനങ്ങളുടേയും അദ്ധ്വാനം ലാഭം സ്വന്തമാക്കി നിലനിര്‍ത്തുകയും ചിലവ് മറ്റുള്ളവരുടെ തലയില്‍ വെക്കുകയുമാണ്. ചിലവിന്റെ അപകടസാദ്ധ്യത കൃഷിക്കാരില്‍ തട്ടുന്നു. ആരോഗ്യ, സുരക്ഷാ അപകടസാദ്ധ്യത കരാറുകാരുടെ തലയില്‍ വെക്കുന്നു. insolvency അപകടസാദ്ധ്യത കടം കൊടുത്തവരുടെ തലയില്‍ വെക്കുന്നു. സാമൂഹ്യ സാമ്പത്തിക അപകടസാദ്ധ്യത സ്റ്റേറ്റിന്റെ തലയില്‍ വെക്കുന്നു, വിഷമാലിന്യനിര്‍മ്മാര്‍ജ്ജനം ദരിദ്രരുടെ തലയില്‍ വെക്കുന്നു. ഹരിതഗ്രഹവാതക ഉദ്‌വമന അപകടം എല്ലാവരുടേയും തലയില്‍ വെക്കുന്നു.

ആ ദിവസത്തെ വേറൊരു വാര്‍ത്ത ബാര്‍ക്ലേയ്സിനെക്കുറിച്ചായിരുന്നു(Barclays). അവര്‍ £700 കോടി പൌണ്ടിന്റെ ഭവന വായ്പ ആസ്തികളും collateralised debt obligations ഉം Cayman Islands ലെ നിക്ഷേപത്തിലേക്ക് മാറ്റി. വിഷമലിനീകൃതമായ ആസ്തികള്‍ എന്നാണ് ഇവയെ ലോകം മുഴുവന്‍ വിളിക്കുന്നത്. ചിലര്‍ അതിനെ വിഷമാലിന്യം എന്നും വിളിക്കുന്നു. ഇതിന്റെ ഭാവാര്‍ത്ഥം എല്ലാവര്‍ക്കും മനസിലായിക്കാണും. Trafigura ഒരു hedge fund ഉം നടത്തുന്നുണ്ടെന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് അത്ഭുതം തോന്നേണ്ട കാര്യമില്ല. House of Lords ന്റെ Conservatives നേതാവായ Lord Strathclyde അതിന്റെ ഡയറക്റ്ററാണ്.

ബിസിനസ്സിന്റെ നിയമം ലഘൂകരിക്കുന്ന പരിപാടി തുടരാണ് New Labour പോലുള്ള പാര്‍ട്ടികളും ഉപദേശിക്കുന്നത്. സാമ്പത്തിക തകര്‍ച്ച പോലെ പണം കിട്ടും എന്നറിഞ്ഞാല്‍ ബിസിനസിലുള്ള ആളുകള്‍ ദയയില്ലാതെ എല്ലാറ്റിനോടും കണ്ണുകളടക്കുന്നു എന്നതാണ് Trafigura യുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. നിയന്ത്രണമില്ലാത്ത ബിസിനസ് ആസൂത്രണം ചെയ്ത കുറ്റകൃത്യവുമായി(മാഫിയ) വേര്‍തിരിച്ച് കാണാന്‍ പ്രയാസമാണ്. നടപ്പാക്കാന്‍ കഴിയാത്ത നിയന്ത്രണങ്ങളും ജനജീവിതത്തെ താറുമാക്കുന്ന ഒന്നാണ്. സ്റ്റേറ്റ് അധികാരം, നാം എല്ലാം എതിര്‍ക്കുന്ന ഉദ്യോഗസ്ഥ ഇടപെടല്‍ തുടങ്ങിയവയാണ് നാഗരികതയും കോര്‍പ്പറേറ്റ് നരകത്തിനും ഇടയിലുള്ളത്.

— സ്രോതസ്സ് monbiot.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )