ലോകത്തിലെ പകുതിയാളുകള്‍ക്ക് വെള്ളം എത്തിക്കുന്ന നദീ ശൃംഖലയുടെ സ്രോതസ്സായ ഹിമാലയത്തിലേയും ടിബറ്റിലേയും ഹിമാനികള്‍ കരിപ്പൊടി മേഖങ്ങളുടെ സ്വാധീനത്താല്‍ കൂടുതല്‍ വേഗത്തില്‍ ഉരുകുന്നു. ഡീസല്‍, തടി എന്നിവ കത്തിക്കുന്നതിനാലാണ് കരിപ്പൊടിയുണ്ടാകുന്നത്.
ആഗോളതപനത്തിന് കാര്‍ബണ്‍ഡൈഓക്സൈഡ് കാരണമാകുന്നു എന്നത് എല്ലാവരും അംഗീകരിച്ച കാര്യമാണെങ്കിലും കരിപ്പൊടി താപനില വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ഇതുവരെ വലിയ പഠനങ്ങള്‍ നടന്നിട്ടില്ല. കറുത്ത കാര്‍ബണ്‍ ഹിമാനികളില്‍ എത്തിയാല്‍ അതിന്റെ നിറം കാരണം സൌരതാപത്തെ ആഗിരണം ചെയ്യുകയും സൌരോര്‍ജ്ജം പ്രതിഫലിപ്പിക്കുന്ന മഞ്ഞ് ഉരുകുന്നതിനും കാരണമാകുന്നു. ഈ വലിയ പ്രശ്നത്തെ ഇതുവരെ നാം അവഗണിക്കുകയാണുണ്ടായതെന്ന് Energy and Resources Institute (Teri) യിലെ Syed Hasnain പറയുന്നു. കറുത്ത കാര്‍ബണിന്റെ വലിയ സാന്ദ്രത ഹിമാലയത്തില്‍ ഇപ്പോള്‍ കാണാം.
ഹിമാലയത്തില്‍ രണ്ടിടത്ത് sensors സ്ഥാപിച്ചിട്ടുണ്ട്. ഒന്ന് കാശ്മീരിലെ Kholai ഹിമാനിയിലും. രണ്ടാമത്തേത് സിക്കിമിലെ ഹിമാനിയിലും.ഏഷ്യയിലെ മിക്ക നദികള്‍ക്കും വെള്ളം നല്‍കുന്നത് ഈ ഹിമാനികളാണ്. വലിയ വെള്ളപ്പൊക്കമാണ് ഇവയുടെ ഉരുകലുകൊണ്ടുണ്ടാവുന്ന പെട്ടെന്നുള്ള ഫലം.
ലോകത്തെ മൊത്തം കരിപ്പൊടിയുടേയും മൂന്നിലൊന്ന് ഉത്പാദിപ്പിക്കുന്നത് ഇന്‍ഡ്യയും ചൈനയുമാണ്. ഇന്‍ഡ്യയാണ് ഇതില്‍ മോശം ചൈന ഈ പ്രശ്നത്തെ കണക്കിലെടുക്കുകയും പ്രതിവിധികള്‍ക്ക് ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇന്‍ഡ്യ ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ല.
കറുത്ത കാര്‍ബണിന്റെ കുഴപ്പം ഈയിടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 2007 ലെ UN ന്റെ കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ അത് പരാമര്‍ശിക്കപ്പെട്ടിട്ടുകൂടിയില്ല. എന്നാല്‍ പുതിയ റിപ്പോര്‍ട്ടില്‍ കറുത്ത കാര്‍ബണിന്റെ ഉദ്‌വമനം കുറക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. CO2 അല്ലാത്ത മലിനീകരണങ്ങളാണ് ആഗോള തപനത്തിന്റെ 50% വരുന്ന കാരണക്കാര്‍.
ഇന്‍ഡ്യയുടെ പരിസ്ഥിതി മന്ത്രി ജയറാം രമേഷ് കറുത്ത കാര്‍ബണിന്റെ ഈ കുഴപ്പത്തെ അംഗീകരിക്കുന്നില്ല.
— സ്രോതസ്സ് guardian.co.uk
നാം അനാവശ്യമാചി ചപ്പ് ചവറുകള്‍ തീയിടുന്ന രീതി നിര്‍ത്തലാക്കണം.
നമുക്ക് പ്രകൃതി നിയമങ്ങളുമായി തര്‍ക്കിക്കാനാവില്ല. അതാണ് അടിസ്ഥാന തത്വം എന്ന് അധികാരികള്‍ തിരിച്ചറിയുന്ന കാലം വരും.