സ്കാന്റിനേവിയയുടെ തലസ്ഥാനത്തെ കാര്‍ ഡ്രൈവര്‍മാരുടെ ജീവിതം എങ്ങനെ ദുഷ്കരമാക്കാം എന്നത് Andreas Rohl നെ എന്നും അലട്ടിയിലുന്ന ചോദ്യമാണ്. കോപ്പന്‍ഹേഗനിലെ സൈക്കിള്‍ പദ്ധതിയുടെ തലവനാണ് Mr. Rohl. 20 ലക്ഷം ആള്‍ക്കാരുള്ള നഗരത്തില്‍ കൂടുതല്‍ ആളുകളെക്കൊണ്ട് കാര്‍ ഉപേക്ഷിച്ച് സൈക്കിള്‍ തെരഞ്ഞെടുപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ജോലി. നാല് ചക്രത്തെക്കാള്‍ രണ്ട് ചക്രത്തിലെ യാത്ര കൂടുതല്‍ ആകര്‍ഷകമാക്കുകയും അതിനോടൊപ്പമുണ്ട്.
സൈക്കിളിന്റെ യൂറോപ്പിലെ തലസ്ഥാനമായ Greater കോപ്പന്‍ഹേഗന്‍ ലോകത്തിലെ ഏറ്റവും സൈക്കിള്‍ സൌഹൃദമായ നഗരമാണ്. നഗരത്തിലെ 37% ആളുകള്‍ ജോലിക്കുപോകാനും സ്കൂളില്‍ പോകാനുമൊക്കെ സൈക്കിള്‍ ദിവസവും ഉപയോഗിക്കുന്നു, നഗരത്തെ മൊത്തത്തിലെടുത്താല്‍ അത് 55% ആണ്.
ഇന്ന് കോപ്പന്‍ഹേഗന്‍ റോഡുകളെ ഭരിക്കുന്നത് സൈക്കിളുകളാണ്. കാറുകളെക്കാള്‍ കൂടുതല്‍ സൈക്കിളുകളവിടെയുണ്ട്. അമേരിക്കയിലെ നഗരങ്ങള്‍ കാര്‍ ജാം കുറക്കാന്‍ വഴികള്‍ തേടുമ്പോള്‍ കോപ്പന്‍ഹേഗനില്‍ സൈക്കിള്‍ ജാം എങ്ങനെ കുറക്കാം എന്നാണ് Mr. Rohl നെ പോലുള്ളവര്‍ ശ്രമിക്കുന്നത്. അതായത് കാറിന്റെ പാതയില്‍ നിന്ന് സ്ഥലം സൈക്കിള്‍ പാതയോട് ചേര്‍ക്കുക, സൈക്കിള്‍ യാത്രക്കാര്‍ക്ക് പാലങ്ങള്‍ നിര്‍മ്മിക്കുക പോലുള്ള പരിപാടി.
ഒന്നാലോചിക്കൂ: ഒരിക്കല്‍ കാറിന്റെ വേഗതയെ നിയന്ത്രിച്ചിരുന്ന സിഗ്നല്‍ വിളക്കുകള്‍ സൈക്കിള്‍ യാത്രയുടെ വേഗത നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നു. ദീര്‍ഘദൂരം ചുവന്ന സിഗ്നല്‍ കിട്ടാതെ യാത്ര ചെയ്യാന്‍ അത് അവരെ സഹായിക്കുന്നു. സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കാന്‍ കാറിന്റെ stop lines സൈക്കിളുകാരുടെ 5 മീറ്റര്‍ പിറകിലാണ്. സൈക്കിളുകാര്‍ക്ക് പച്ച സിഗ്നല്‍ കാര്‍യാത്രക്കാരെക്കാള്‍ 12 സെക്കന്റ് മുമ്പേ ലഭിക്കും.
തണുപ്പ് കാലത്ത് സൈക്കിള്‍ യാത്രക്കാരുടെ എണ്ണം 20% കുറയും. എന്നാലും സൈക്കിള്‍ പാതയിലെ മഞ്ഞ് നീക്കാന്‍ ധാരാളം ആളുകളുണ്ട്. കാര്‍ പാതയേക്കാള്‍ മുമ്പേ അവര്‍ സൈക്കിള്‍ പാത വൃത്തിയാക്കുന്നു.
ഇത്രയേറെ സൈക്കിളുകാര്‍ റോഡിലുണ്ടെങ്കില്‍ അപകട മരണവും അതുപോലെ വലുതായിരിക്കും എന്ന് നിങ്ങള്‍ കരുതുന്നുണ്ടാവും. അപകട മരണത്തിന്റെ വാര്‍ഷിക ശരാശരി രണ്ടോ മൂന്നോ ആണ്. 2008 ല്‍ 5 പേര്‍ മരിച്ചു. ഗൌരവപരമായ അപകടത്തിന്റെ വാര്‍ഷിക ശരാശരി 120 ആണ്. സൈക്കിളികാരുടെ എണ്ണം കൂടിയതിനെതുടര്‍ന്ന് ഈ സംഖ്യ കുറഞ്ഞിട്ടുണ്ട്.
കോപ്പന്‍ഹേഗനിലെ സൈക്കിള്‍ യാത്രക്കാരില്‍ കുറച്ച് പേര്‍ മാത്രമേ ഹെല്‍മറ്റ് ധരിക്കുന്നുള്ളു. പ്രദേശിക രാഷ്ട്രീയക്കാര്‍ ഇതിനെക്കുറിച്ച് സംവാദം നടത്തുകയാണ്. അത് നിര്‍ബന്ധിതമാക്കാന്‍ അത്ര താല്‍പ്പര്യമില്ല. അത് സൈക്കിള്‍ യാത്രയോടുള്ള ആളുകള്‍ക്കുള്ള താല്‍പ്പര്യം കുറഞ്ഞാലോ എന്ന പേടിയാണ് കാരണം. സൈക്കിള്‍ യാത്രയുടെ പരിസ്ഥിതി, ആരോഗ്യ ഗുണം ഹെല്‍മറ്റ് ധരിക്കാത്ത യാത്രയെക്കാള്‍ വളരെ അധികമായാണ് എന്ന് Mr. Rohl പറയുന്നു.
അത് പൂര്‍ണ്ണമായി സംതൃതമായ സംഗതിയല്ല. സൈക്കിള്‍കാര്‍ക്ക് കൂടുതല്‍ പാര്‍ക്കിങ് വേണം. റോഡിലെ കുഴികളും ബമ്പുകളും നന്നാക്കണം. കൂടുതല്‍ വീതിയുള്ള dedicated പാതകള്‍ വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ മൊത്തത്തില്‍ ആളുകള്‍ സംതൃപ്തരാണ്.
ഇതെല്ലാം കണ്ടിട്ട് അവിടുത്തെ ജനം (Danes) ഭൂമിയെ സംരക്ഷിക്കാന്‍ വേണ്ടിയാണ് സൈക്കിള്‍ യാത്ര ചെയ്യുന്നതെന്ന് നിങ്ങള്‍ കരുതിയാന്‍ നിങ്ങള്‍ക്ക് തെറ്റി. 1% ആളുകള്‍ മാത്രമാണ് സൈക്കിള്‍ യാത്ര പരിസ്ഥിതിയെ സഹായിക്കുന്നു എന്ന ബോധമുള്ളത് എന്ന് നഗരത്തില്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയത്.
എളുപ്പം യാത്രചെയ്യാനുള്ള വഴിയാണെന്നാണ് ബാക്കിയുള്ളവര്‍ പറഞ്ഞത്.
— സ്രോതസ്സ് theglobeandmail.com