ഡോളറിനെ താഴ്ത്തുക

എണ്ണക്കച്ചവടത്തിന് ഡോളര്‍ ഉപയോഗിക്കേണ്ട എന്ന അജണ്ടയോടെ അറബ് രാജ്യങ്ങള്‍ ചൈന, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുമായി രഹസ്യ ചര്‍ച്ച നടത്തുന്നു എന്ന ലേഖനം Independent പത്രത്തില്‍ വന്നപ്പോള്‍ തന്നെ കറന്‍സി കമ്പോളത്തില്‍ ഡോളറിന്റെ വിലയിടിഞ്ഞു.

അങ്ങനെ സംഭവിച്ചാല്‍ മദ്ധ്യ പൂര്‍വ്വേഷ്യയുടെ ചരിത്രത്തിലെ വലിയ ഒരു സംഭവമായിരിക്കും. അന്തര്‍ദേശീയ എണ്ണക്കമ്പോളത്തില്‍ ഒരു ആഘാത തരംഗം അതുണ്ടാക്കും. geo-political ഘടന മാറും. Robert Fisk ആണ് ആ ലേഖനം എഴുതിയത്. അങ്ങനെയൊന്ന് സംഭവിക്കില്ലെന്ന വിസമ്മതത്തിന്റെ പേമാരിയാണ് പിന്നീടുണ്ടായത്.

റഷ്യ, ചൈന, ജപ്പാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുടേയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടേയും രഹസ്യ സമ്മേളനം നടന്നിട്ടുണ്ട്. ഒരു രാജ്യം ഇതിനകം തന്നെ മാറ്റം വരുത്തിക്കഴിഞ്ഞു. ഇറാന്‍ ആണത്. അവര്‍ തങ്ങളുടെ വിദേശ നാണയ നിധി ഡോളറില്‍ നിന്ന് യൂറോയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു.

എന്നാല്‍ എണ്ണക്ക് ഡോളറില്‍ വിലയിടുകയും രാജ്യങ്ങള്‍ മാറാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ തങ്ങള്‍ ഡോളറില്‍ തന്നെ തുടരും എന്ന വാര്‍ത്ത United Arab Emirates യുടെ സെന്‍ട്രല്‍ ബാങ്ക് വിസമ്മതിച്ചു എന്ന് Reuters പറയുന്നത്.

ഡോളറിനെ തള്ളിക്കളയാനുള്ള ചര്‍ച്ചകള്‍ നടക്കുന്നു എന്നത് സത്യമാണ്. അതാണ് വില കുറഞ്ഞത്. അങ്ങനെയൊരു ആശയം തന്നെ ഡോളറിനെ തകര്‍ക്കുന്നതാണെന്ന് ഹോങ്കോങ്ങിലെ SJS Markets ന്റെ Dariusz Kowalczyk പറയുന്നു.

എണ്ണക്കച്ചവടത്തിനുള്ള കറന്‍സിയായി ഡോളര്‍ ഇനിയും ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുമെന്ന് കരുതാനാവില്ല എന്ന് ചില വിദഗ്ദ്ധര്‍ കരുതുന്നു. അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ മാറ്റങ്ങളുണ്ടാവാം.

ചൈന, റഷ്യ, മിക്ക മദ്ധ്യ പൂര്‍വ്വേഷ്യയിലെ രാജ്യങ്ങള്‍ എന്നിവര്‍ക്ക് വലിയ ഡോളര്‍ ശേഖരമുണ്ട്. അത് ഇനിയും വളര്‍ത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. മറ്റ് കറന്‍സികളിലേക്ക് അവര്‍ diversify ചെയ്യാന്‍ തുടങ്ങും എന്ന് Hanson Westhouse ന്റെ David Hart പറയുന്നു.

— സ്രോതസ്സ് priceofoil.org

Update:

എണ്ണ വ്യാപാരം ഡോളറില്‍ നടത്തുന്നത് അവസാനിപ്പിക്കണം എന്ന ലേഖനം Independent ല്‍ വന്നതിന്റെ ആഘാത തരംഗം കറന്‍സി കമ്പോളത്തില്‍ കാണാനായി. ഡോളര്‍ താഴുകയും സ്വര്‍ണ്ണം റിക്കോഡ് നിലയിലെത്തുകയും ചെയ്തു.

സൌദി അറേബ്യയുമായി ആരും ഒന്നും ചര്‍ച്ച ചെയ്തില്ലെന്ന് സൌദി അറേബ്യയുടെ സെന്‍ട്രല്‍ ബാങ്കിന്റെ ഡയറക്റ്ററായ Mohammed al-Jasser പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമാണ് സൌദി.

ഈ കിംവദന്തിയെ വിസമ്മതിക്കുന്ന ഏക ഗള്‍ഫ് രാജ്യമല്ല അവര്‍. എല്ലാവരും ഇത്തരം ഒരു കാര്യം സമ്മതിക്കുന്നില്ല. പരസ്യമായോ രഹസ്യമായോ ഇത്തരമൊരു ചര്‍ച്ച നടന്നിട്ടില്ല എന്ന് ഖത്തറിന്റെ എണ്ണ മന്ത്രിയും പറഞ്ഞു. റഷ്യയും, കുവെയ്റ്റും ഊഹങ്ങളെ തള്ളിക്കളഞ്ഞു.

എന്നാല്‍ അവര്‍ രണ്ട് വര്‍ഷമായി ചര്‍ച്ചയിലാണ്. 4 വട്ട രഹസ്യ ചര്‍ച്ചയും നടന്നു എന്ന് Aljazeera യോട് ഫിസ്ക് വ്യക്തമാക്കി. ഇത് ഒരു ദിവസം കൊണ്ട് മാറുന്ന കാര്യമല്ല. 2018 ഓട് നടപ്പാക്കാന്‍ പോകുന്ന കാര്യമാണ്.

രാജ്യങ്ങള്‍ ഇങ്ങനെ വിസമ്മതിക്കുന്നത് ആദ്യത്തെ സംഭവമല്ല. 1990 ല്‍ കുവെയ്റ്റിനെ ഇറാഖ് ആക്രമിച്ചപ്പോഴും സൌദി ആദ്യം വിസമ്മതിക്കുകയാണ് ചെയ്തത്. പിന്നീട് അമേരിക്ക അതിര്‍ത്തിയിലെ ടാങ്കുകളുടെ ചിത്രം പ്രസിദ്ധപ്പെടുത്തിയതിന് ശേഷമാണ് സൌദി അത് സമ്മതിച്ചത്.

സൌദി ഇതില്‍ പങ്കെടുത്തിട്ടുണ്ട്, Gulf Cooperative Council പങ്കെടുത്തിട്ടുണ്ട്. അവരെല്ലാം വേറൊരു കറന്‍സി പരിഗണിക്കുകയാണ്.

പുതിയ ലോക വ്യവസ്ഥക്കായുള്ള തുടക്കമാണത്. വലിയ അമേരിക്കന്‍ ഡോളര്‍ ശേഖരം കൈവശമുള്ള ചൈന ഇതില്‍ ശക്തനായ കളിക്കാരനാണ്. സൂപ്പര്‍ പവറുകളുടെ തമ്മിലടിയില്‍ മദ്ധ്യ പൂര്‍വ്വേഷ്യ വീണ്ടും ഒരു ഉപകരണമാകുന്ന കാഴ്ച്ചയാണ് നാം വീണ്ടും കാണുന്നത്. എന്ന് ഫിസ്ക് പറയുന്നു.

അത് മോശം വാര്‍ത്ത ആകാനേ സാദ്ധ്യതയുള്ളു.

— സ്രോതസ്സ് priceofoil.org

ഒരു അഭിപ്രായം ഇടൂ