ഇന്റര്‍നെറ്റിന്റെ ചരിത്രത്തെക്കുറിച്ച ബിബിസിയില്‍ Aleks Krotoski യുടെ Virtual Revolution എന്നൊരു ഡോക്കുമെന്ററി 4 ഭാഗങ്ങളായി പ്രക്ഷേപണം ചെയ്തുന്നു. അതില്‍ ആദ്യത്തേതാണ് “The Great Levelling?”. ഇന്റര്‍നെറ്റിന്റേയും വെബിന്റേയും തുടക്കവും വികാസവുമാണതില്‍ ചര്‍ച്ചചെയ്തത്. കൂടാതെ പല വെബ് ആപ്ലിക്കേഷനുകളേക്കുറിച്ചും അവര്‍ പറയുന്നുണ്ട്. നെറ്റിന്റെ തുറന്ന സ്വഭാവവും, സ്വാതന്ത്ര്യവും, ജനാധിപത്യവും, ആശയങ്ങള്‍ പങ്കുവെക്കാനുള്ള സൌകര്യവുമെല്ലാം പുകഴ്ത്തിപ്പറയുന്ന അവര്‍ ഫയല്‍ പങ്കുവെക്കുന്ന കാര്യം പറഞ്ഞപ്പോള്‍ തനി നിറം കാണിച്ചു. സ്വാതന്ത്ര്യ, ജനാധിപത്യ പ്രസംഗങ്ങളൊക്കെ അപ്രത്യക്ഷമായി.
അറിവും ഡിജിറ്റല്‍ ഫയലുകളും നിയമാനുസൃതമായി പങ്കുവെക്കുന്ന ഒരു സമൂഹത്തെ അവര്‍ മനപ്പൂര്‍വ്വം മറന്നുകളഞ്ഞു. ആദ്യകാല കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ പ്രോഗ്രാമുകള്‍ പങ്കുവെക്കുന്നതില്‍ തെറ്റ് കണ്ടിരുന്നില്ല. 1984 ല്‍ അതില്‍ അടിസ്ഥാനമായ ഒരു പുതിയ സമൂഹം പിറന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനമാണത്. ഇന്ന് മൂന്നു കോടിയോളമടുത്ത് ജനങ്ങള്‍ അവരുടെ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. പങ്കുവെക്കാന്‍ അനുവാദം നല്‍കുന്ന ഗ്നൂ-ലിനക്സ് എന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം അവര്‍ വികസിപ്പിച്ചെടുത്ത് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. സൌജന്യമായും, സ്വതന്ത്രമായും. പകര്‍പ്പവകാശം എന്നതിന് പകരം പകര്‍പ്പുപേക്ഷ എന്ന Copyleft ആശയത്തിലടിസ്ഥാനമായ Gnu General Public License ഉപയോഗിച്ച് അവര്‍ അത് ജനങ്ങള്‍ക്കായി സംരക്ഷിച്ചു.
ഈ സംരംഭം കലാ രംഗത്തുള്ള നല്ല മനുഷ്യരെ സ്വാധീനിച്ചിട്ടുണ്ട്. അവര്‍ കലക്ക് വേണ്ടി Free Art License, ചില Creative Common ലൈസന്‍സുകള്‍ തുടങ്ങിയവ വികസിപ്പിച്ചു. Jamendo, Magnatune പോലുള്ള സംഗീത പ്രസിദ്ധീകരണ സംവിധാനം നിര്‍മ്മിച്ച് ജനങ്ങള്‍ക്ക് സംഗീതം കോപ്പി ചെയ്യാനുള്ള അവസരം ഉണ്ടാക്കി. സാധാരണ സംഗീത കമ്പനികള്‍ 5% കലാകാര്‍ക്ക് നല്‍കുമ്പോള്‍ ഇവര്‍ അവര്‍ക്കിട്ടുന്ന മുഴുവന്‍ പണവും കലാകാര്‍ക്ക് നല്‍കുന്നു. സാധാരണ സംഗീത കമ്പനികള്‍ നേടുന്ന പണത്തന്റെ 95% വും കലാകാരല്ലാത്തവര്‍ അടിച്ചുമാറ്റുന്നു.
എന്നാല്‍ ബിബിസി ഇക്കാര്യമൊന്നും ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ല. കോര്‍പ്പറേറ്റ് എന്ന യഥാര്‍ത്ഥ കടല്‍കൊള്ളക്കാരെ പുറത്തുകാണിക്കുന്നതിന് പകരം അവര്‍ Metalica പോലുള്ള വിജയിച്ച സംഗീത സംഘത്തിന് സംസാരിക്കാന്‍ സമയം നല്‍കി. അവര്‍ Napster പോലുള്ള ഫയല്‍ പങ്കുവെക്കുന്ന പ്രോഗ്രാം മൂലമവര്‍ക്കുണ്ടായ നഷ്ടങ്ങള്‍, മഹാനായ അലക്സാണ്ടറുടേയും മീന്‍പിടുത്തക്കാരന്റേയും കഥയിലേതു പോലെ വിവരിച്ചു.
Metallica drummer Lars Ulrich കാര്‍ മെക്കാനിക്കിനോടും പ്ലംബറോടും അയാളുടെ വീട്ടില്‍ സൌജന്യമായി പണിക്ക് വരുമോ എന്നാണ് ചോദിക്കുന്നത്. അതിനൊക്കെ ഉത്തരങ്ങള്‍ ഉണ്ട്. എന്നാല്‍ പത്ര പ്രവര്‍ത്തക എന്ന് സ്വയം പറയുന്ന Aleks Krotoski അതിനുള്ള ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചില്ല. ചിലപ്പോള്‍ അവര്‍ക്കറിയാമായിരിക്കാം, പക്ഷേ മനപ്പൂര്‍വ്വം അവഗണിച്ചു.
സംഗീതം Metallica കണ്ടെത്തിയ ഒരു പുതിയ സംഗതി അല്ല. അത് മാനവ സംസ്കാരത്തിന്റെ തുടക്കം മുതലേ ഉണ്ടായിരുന്നു. ക്ലാസിക്കല്‍ വിഭാഗത്തേ രാജാവും/സ്റ്റേറ്റും നാടോടി വിഭാഗത്തെ ജനങ്ങളും പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തുകയും പ്രയോഗിക്കുകയും ചെയ്തിരുന്നു. ആരും ജനങ്ങളെ പാട്ടുപാടുന്നതില്‍ നിന്നുമോ അത് ആസ്വദിക്കുന്നതില്‍ നിന്നുമോ തടഞ്ഞിരുന്നില്ല.
എന്നാല്‍ തോമസ് അല്‍വാ എഡിസണ്‍ റിക്കോര്‍ഡിങ്ങ് സാങ്കേതികവിദ്യ കണ്ടുപിടിച്ചതോടെ സംഗീതം അന്യന്റെ മുതല്‍ തട്ടിപ്പറിക്കാനുള്ള ഒരു ആയുധമായി മാറി. അതിന് ഉടമസ്ഥരുണ്ടായി. അവര്‍ ഗുണ്ടര്‍ട്ടിന്റെ കാലം മുതലുള്ള കോപ്പീറൈറ്റ് നിയമങ്ങളുപയോഗിച്ച് അവര്‍ ജനങ്ങളെ പണത്തിന് വേണ്ടി ആക്രമിക്കാന്‍ തുടങ്ങി.
പുതിയ ഡിജിറ്റല്‍ മാധ്യമം എളുപ്പം കോപ്പിചെയ്യാന്‍ വേണ്ടി ഡിസൈന്‍ ചെയ്തിട്ടുള്ളതാണ്. നിങ്ങള്‍ക്ക് ആ സ്വഭാവം മാറ്റാന്‍ കഴിയില്ല. അതുകൊണ്ട് അവര്‍ പണമുപയോഗിച്ച് സര്‍ക്കാരിനെ വിലക്ക് വാങ്ങി ജനങ്ങള്‍ക്കെതിരെ സാമൂഹ്യ വിരുദ്ധ നിയമങ്ങള്‍ ഉണ്ടാക്കി.
ബിബിസി ഈ വശം മറന്നു പോയി എന്ന് പറയുന്നത് മോശമാണ്. തുറന്ന സ്വഭാവത്തേക്കുറിച്ചും, ജനാധിപത്യത്തേക്കുറിച്ചും ഇന്റര്‍നെറ്റിലെ ഗേറ്റ് കീപ്പര്‍മാരേക്കുറിച്ചും നിങ്ങള്‍ വാചാടോപം നടത്തുന്നതു കണ്ടു. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ തന്നെ പ്രോഗ്രാം ഇത്തരത്തില്‍ വിവരങ്ങളുടെ സെന്‍സറിങ്ങ് ആണ് നടത്തുന്നത്. അതാണാ യഥാര്‍ത്ഥ പ്രശ്നം. ഞങ്ങളുടെ വശം ചേരണമെന്ന് ഞാന്‍ പറയുന്നില്ല. നിയമപരമായി തന്നെ ഫയല്‍ പങ്കുവെക്കലിന്റെ വേറൊരു വശം ഉണ്ടെന്ന് ജനങ്ങളെ അറിയിക്കേണ്ട ബാദ്ധ്യത ഒരു നിഷ്പക്ഷ മാധ്യമത്തിനുണ്ട്.
ഇന്നുള്ള എല്ലാ അറിവുകളും ജനങ്ങള്‍ക്ക് ലഭ്യമായാല്‍ ഭൂമിയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകും. എന്നാല്‍ നിങ്ങളേപ്പോലെയുള്ള ആളുകള്‍ സത്യങ്ങള്‍ മറച്ച് വെച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ്. ബിബിസി, അയ്യേ നാണക്കേട്.
റോബർട്ട് ഫിസ്കിന്റെ ‘ബെയ്‌റൂട്ട് ടു ബോസ്നിയ’ യുടെ കഥ കേട്ടിട്ടില്ലേ ?
http://onebigtorrent.org/torrents/4725/Robert-Fisk–From-Beirut-to-Bosnia-BANNED-FROM-DISCOVERY
മാധ്യമ ഭീമൻ മാർക്ക് ഇതൊന്നും പുത്തരിയല്ല
കല ഇന്ന് വ്യവസായമാണ്……… അത് വ്യവസായികൾക്കുള്ളതാണ്….. ജഗ്ഗി ഭായി ആശംസകൾ ഈ തുറന്ന് കാട്ടലിന്
നന്ദി സുഹൃത്തുക്കളെ.