
ദശലക്ഷക്കണക്കിനാളുകളെ ബാധിച്ച സിഡ്നിയിലെ പൊടിക്കാറ്റ് 70 വര്‍ഷത്തെ ഏറ്റവും മോശം വായൂ മലിനീകരണമായിരുന്നു. 10- വര്‍ഷത്തെ വരള്‍ച്ചയുടെ ഫലമായി ആസ്ട്രേലിയയുടെ അന്തര്‍ഭാഗം ഭീമന്‍ dust bowl ആയി മാറി. ശക്തമായ കാറ്റിന്റെ സ്രോതസ്സായ ഇത് ഇളകിയ മേല്‍മണ്ണിനെ ഉയര്‍ത്തി ഭൂഖണ്ഡത്തില്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ വരെയെത്തിച്ചു.
അതിന് ശേഷം വടക്കന്‍ ചൈന, ഇറാഖ്, ഇറാന്‍, പാകിസ്ഥാന്‍, സൌദിഅറേബ്യ, അഫ്ഗാനിസ്ഥാന്‍, കിഴക്കേ ആഫ്രിക്ക, അരിസോണ, വരണ്ട മറ്റ് പ്രദേശങ്ങളിലും പൊടിക്കാറ്റ് ഈ വര്‍ഷം അടിച്ചു. മിക്ക സ്ഥലത്തും ഈ കൊടുംകാറ്റിന് വരള്‍ച്ചയുമായി ബന്ധമുണ്ട്. വനനശീകരണം, അമിത കന്നുകാലി മേയിക്കല്‍, കാലാവസ്ഥാ മാറ്റം എന്നിവയയായും ബന്ധപ്പെട്ടിരിക്കുന്നു.
സഹാറയിലെ കൊടുംകാറ്റ് അപകടകരമായ meningitis spores മദ്ധ്യ ആഫ്രിക്കയില്‍ പടരുന്നതിന് കാരണമാകുന്നു എന്ന് കരുതുന്നു. ഈ രോഗം പ്രതില്‍ഷം 250,000 ആളുകള്‍ക്ക് ബാധിക്കുകയും അതില്‍ 25,000 പേര്‍ മരിക്കുകയും ചെയ്യുന്നു. അതില്‍ കൂടുതലും കുട്ടികളാണ്.
കാലിഫോര്‍ണിയയില്‍ ഉയര്‍ന്ന താപനിലയും ശക്തമായ കൊടുംകാറ്റും മണ്ണിലെ ഫംഗസ്സുകളാലുണ്ടാവുന്ന “valley fever” എന്ന രോഗത്തിനും കാരണമാകുന്നു. പ്രതിവര്‍ഷം 200,000 അമേരിക്കക്കാരെയാണ് ഈ രോഗം ബാധിക്കുന്നത് എന്ന് American Academy of Microbiology കണക്കാക്കുന്നു. അതില്‍ 200 പേര്‍ മരിക്കുന്നു. അരിസോണയിലും കാലിഫോര്‍ണിയയിലും ഈ രോഗം മൂന്നിരട്ടിയായാണ് ഇപ്പോള്‍ കാണപ്പെടുന്നത്.
മനുഷ്യരും മൃഗങ്ങളും ആണ് രോഗങ്ങള്‍ പരത്തുന്നത് എന്ന് നാം കരുതിയിരുന്നതെങ്കില്‍ ഇപ്പോള്‍ influenza, Sars and foot-and-mouth, ശ്വാസകോശ രോഗങ്ങള്‍ എന്നിവ പരത്തുന്നതില്‍ പൊടിക്കാറ്റിന് പങ്കുണ്ടെന്ന് കരുതേണ്ട കാലമായി. കരീബിയയില്‍ ആസ്മ ബാധിച്ച കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണം ആഫ്രിക്കയില്‍ നിന്ന് അറ്റലാന്റിക് കുറുകെ കടന്ന് വരുന്ന പൊടിയാണ്. Barbados ല്‍ 1973 കണ്ടിരുന്നതിനേക്കാള്‍ 17 മടങ്ങ് അധികമാണ് ഇപ്പോള്‍ അവിടെ കാണപ്പെടുന്ന ആസ്മ രോഗികള്‍. പൊടിക്കാറ്റ് ഉണ്ടാകുമ്പോഴും ആഫ്രിക്കയില്‍ വരള്‍ച്ചയുണ്ടാകുമ്പോഴും ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചതായി കണക്കുണ്ട്.
ഇപ്പോഴത്തെ പൊടിക്കാറ്റിന്റെ വ്യാപ്തി വര്‍ദ്ധിച്ചത് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നു. 2007 ല്‍ ചൈനയിലെ Taklimakan മരുഭൂമിയിലുണ്ടായ ഭീമന്‍ പൊടിക്കാറ്റ് 800,000 ടണ്‍ പൊടിയാണ് അന്തരീക്ഷത്തിലെത്തിച്ചത്. വായൂ പ്രവാഹം അതിനെ രണ്ട് പ്രാവശ്യം ഭൂമിക്ക് ചുറ്റും കൊണ്ടുപോയി എന്ന് ജപ്പാനില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ പറയുന്നു.
Gobi യും Taklimakan ഉം മരുഭൂമിയില്‍ നിന്നുള്ള പൊടി പടിഞ്ഞാറെ അമേരിക്കയിലും പിന്നീട് അത് കൊറിയ, ജപ്പാന്‍, റഷ്യന്‍ നഗരങ്ങള്‍ എന്നിവിടങ്ങളിലും എത്തും. അത് ഇടക്കിടക്ക് ലോസാഞ്ജലസില്‍ പുകമഞ്ഞ് സൃഷ്ടിക്കുന്നു. യുറോപ്പും ബ്രിട്ടണും പൊടിക്കാറ്റില്‍ നിന്നും സുരക്ഷിതരല്ല. സഹാറയില്‍ നിന്നുള്ള പൊടി സ്പെയിന്‍ ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളിലെത്തുന്നു. മാസത്തിലൊരിക്കല്‍ എന്ന തോതില്‍ സഹാറയില്‍ നിന്നുള്ള പൊടി ആല്‍പ്സിന്റെ വടക്ക് അടിഞ്ഞുകൂടുന്നതായി WMO പറയുന്നു. കഴിഞ്ഞ വര്‍ഷം ബ്രിട്ടണിലെ Meteorological Office തെക്കെ വേയില്‍സില്‍ പൊടി കണ്ടു എന്ന് റിപ്പോര്‍ട്ട് ചെയ്തു.
2001 ലെ foot-and-mouth പകര്‍ച്ചവ്യാധി വടക്കെ ആഫ്രിക്കയിലെ ഭീമന്‍ കൊടുംകാറ്റിന്റെ ഫലമായി വടക്കെ ബ്രിട്ടണിലെത്തിയ പൊടിയാണെന്ന് ചില ശാസ്ത്രജ്ഞര്‍ കരുതുന്നു. ബ്രിട്ടണില്‍ ആദ്യമായായിരുന്നു അത്തരം ഒരു രോഗം റിപ്പോര്‍ട്ട് ചെയ്തത്.
ഉപഗ്രഹ ചിത്രങ്ങളില്‍ പോലും വ്യക്തമായി കാണാവുന്ന തരത്തില്‍ ആണ് മണ്ണ് ആഫ്രിക്കയില്‍ നിന്ന് അമേരിക്കയിലേക്ക് വായൂ മാര്‍ഗ്ഗം ഒഴുകുന്നത്. സിഡ്നിയിലെ പൊടിക്കാറ്റില്‍ 5,000 ടണ്‍ പൊടിയുണ്ടായിരുന്നു എന്ന് കണക്കാക്കുന്നു. 2006 ല്‍ ചൈനയിലുണ്ടായ കൊടുംകാറ്റില്‍ 300,000 ടണ്‍ പൊടിയുണ്ടായിരുന്നു.
200-300 കോടി ടണ്‍ നേര്‍ത്ത മണ്ണ് ആഫ്രിക്കയില്‍ നിന്ന് പ്രതിവര്‍ഷം കാറ്റില്‍ ഒലിച്ച് പോകുന്നു എന്ന് Earth Policy Institute ലെ Lester Brown പറയുന്നു. അത് തിരികെ സൃഷ്ടിക്കാന്‍ ശതാബ്ദങ്ങള്‍ വേണ്ടിവരും.
ചൈനയിലെ പൊടിക്കാറ്റിന് കാരണം വനനശീകരണവും വന്‍തോതിലുള്ള കാലിവളര്‍ത്തലുമാണ്. മരുഭൂമി വളരാതിരിക്കാന്‍ ദശലക്ഷക്കണക്കിന് മരങ്ങളാണ് ചൈനയില്‍ വെച്ചുപിടിപ്പിക്കുന്നത്. [ഒരു വശത്ത് നിന്ന് വെട്ടുക, മറുവശത്തുനിന്ന് വെച്ച് പിടിപ്പിക്കുക. അതാണ് മുതലാളിത്തത്തിന്റെ രീതി. വെട്ടാതിരുന്നാല്‍ പോരെ?]
കരിപ്പൊടി വേറൊരു അപകടകാരിയാണ്. ഡീസല്‍ എഞ്ജിനില്‍ നിന്നും സാധാരണ വിറകടുപ്പില്‍ നിന്നും കാട്ടുതീയാലും പുറത്തുവരുന്ന കരിപ്പൊടിയും ഇത്തരത്തില്‍ വലിയ ദൂരങ്ങള്‍ സഞ്ചരിക്കുന്നു. ഹിമാലയത്തിലെ ഹിമാനികള്‍ ഇല്ലാതാക്കുന്നതില്‍ കരിപ്പൊടിക്ക് പങ്കുണ്ട്. ഏഷ്യയില്‍ മണ്‍സൂണിനേയും അത് തെറ്റിക്കുന്നു.
— സ്രോതസ്സ് guardian.co.uk
പൊടി തിന്ന് ഭൂമി!