ഇറാഖില്‍ കൊല്ലപ്പെട്ട മകനെ അച്ഛന്‍ ഓര്‍ക്കുന്നു

സെപ്റ്റംബര്‍ 6, 2007 അന്‍ബാര്‍ പ്രവിശ്യയില്‍ നടന്ന ഒരു ആത്മഹത്യാ ബോംബിങ്ങില്‍ Bryan Scripsick കൊല്ലപ്പെട്ടു. നാട്ടിലേക്ക് പോകുന്നതിന് മൂന്നാഴ്ച്ചക്ക് മുമ്പായിരുന്നു ഇത്. അതിന് ശേഷം അദ്ദേഹത്തിന്റെ അച്ഛന്‍ John Scripsick ഇറാഖ് യുദ്ധത്തിന്റെ ശക്തനായ എതിരാളിയായി മാറി.

John Scripsick സംസാരിക്കുന്നു:

ബാഗ്ദാദിന് 20 മൈല്‍ വടക്ക് Albu Hyatt എന്ന നഗരത്തില്‍ വെച്ചാണ് എന്റെ മകന്‍ മരിച്ചത്.

അതൊരു checkpoint ആയിരുന്നു. രണ്ട് ഇറാഖി പട്ടാളക്കാര്‍ checkpoint ലുണ്ടായിരുന്നു. checkpoint ല്‍ നിന്ന് പകുതി ബ്ലോക്ക് അകലെയായിരുന്നു Bryan വരിയിലെ രണ്ടാമത്തെ വാഹനം വരി തെറ്റിച്ച് ഇറാഖി പട്ടാളക്കാരുടെ നേരെ പാഞ്ഞ് ചെന്നു. അവര്‍ വണ്ടിയിലേക്ക് വെടിവെച്ചു. പക്ഷേ ലക്ഷ്യത്തില്‍ കൊണ്ടില്ല. വണ്ടി പിന്നീട് എന്റെ മകന്‍ നിന്നിരുന്നതിന് പിറകില്‍ Marines ജോലിചെയ്തിരിന്നടത്തേക്ക് നീങ്ങി. എന്റെ മകനും മൂന്ന് Marines ഉം ആ ആത്മഹത്യാ ബോംബ് നിര്‍ത്തുന്ന ശ്രമത്തില്‍ കൊല്ലപ്പെട്ടു.

അവന്‍ അവിടെ എത്തിയത് മാര്‍ച്ചിലാണ്. ഇപ്പോള്‍ സെപ്റ്റംബറായി. സേവനത്തിന്റെ അവസാന കാലമായി. 2004 ല്‍ ഹൈസ്കൂളില്‍ നിന്ന് പുറത്തുവന്ന് നേരെ സൈന്യത്തില്‍ ചേരുകയാണുണ്ടായത്.

ഞാന്‍ അതിനെതിരായിരുന്നു.

ജോര്‍ജ്ജ് ബുഷിനെക്കുറിച്ചും യുദ്ധത്തെക്കുറിച്ചും എനിക്ക് മോശം തോന്നലായിരുന്നു. ബുഷും പോപ്പ് ജോണ്‍ പോളുമായുള്ള ഒരു അഭിമുഖം ഞാന്‍ കണ്ടിരുന്നു. ഇറാഖില്‍ പോകരുതെന്ന് അദ്ദേഹം യാചിച്ചു. ഇറാഖിലൊന്നുമില്ലെന്ന് UN inspector ആയ Hans Blix പറഞ്ഞു. weapons of mass destruction ഉണ്ടോ എന്ന് പരിശോധിക്കാന്‍ കുറച്ചുകൂടി സമയം വെണം എന്ന് അദ്ദേഹം കെഞ്ചിപ്പറഞ്ഞു. എന്നാല്‍ ബുഷ് അദ്ദേഹത്തേയും അദ്ദേഹത്തിന്റെ സംഖത്തേയും വേഗം ഇറാഖിന് പുറത്തു പോകണമെന്ന് ആവശ്യപ്പെട്ടു. കാരണം ബുഷ് യുദ്ധത്തിന് പോകുകയാണ്. 9/11 ആക്രമണത്തെ ഞാന്‍ പിന്‍തുടര്‍ന്നു. അക്രമണകാരികളില്‍ കൂടുതലും സൌദിക്കാരായിരുന്നു. കുറച്ചുപേര്‍ യമനില്‍ നിന്നുള്ളവരും. ഒറ്റരാളുപോലും ഇറാഖില്‍ നിന്നുള്ളവരല്ല. ഇറാഖില്‍ നിന്ന് ഒറ്റരാളുപോലും അമേരിക്കക്കാരെ ദ്രോഹിച്ചിട്ടില്ല. അതുകൊണ്ട് ഇറാഖിലേക്ക് എന്തിന് യുദ്ധത്തിന് പോകുന്നു എന്നത് എനിക്ക് മനസിലാവാത്ത കാര്യമാണ്.

എന്റെ മകന്‍ സൈന്യത്തില്‍ ചേര്‍ന്ന കാലത്ത് “mission accomplished” കാലമായിരുന്നു. രണ്ട് യുദ്ധത്തിനിടക്കായല്ലോ അവന്‍ എന്നായിരുന്നു എന്റെ ചിന്ത. സൈനിക recruiter അവന്റെ അടുത്ത സുഹൃത്തിനെപോലെയായിരുന്നു. അയാളുമായി അവന്‍ എന്നും ഫോണില്‍ സംസാരിക്കുമായിരുന്നു. ഞാന്‍ അവനെ അതില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവന്‍ പറഞ്ഞു അവന്‍ നേതൃത്വ സ്ഥാനത്താണ്, ധാരാളം ആളുകള്‍ അവനെ പിന്‍തുടരുന്നു എന്ന്. അവര്‍ അവന് നേതൃത്വ സ്ഥാനം നല്‍കില്ല എന്ന് ഞാന്‍ അവനോട് പറഞ്ഞു. എന്നാല്‍ അവന്‍ അത് അംഗീകരിച്ചില്ല. എനിക്ക് ആ recruiter നെക്കാള്‍ ഭംഗിയായി സംസാരിക്കാനായില്ല. അങ്ങനെ അവന്‍ ആ യുദ്ധത്തിലകപ്പെട്ടു.

Pauls Valley High School ലാണ് എന്റെ മകന്‍ പഠിച്ചത്. സ്കൂളിന്റെ ഹാളില്‍ recruiterക്ക് ഒരു മേശയുണ്ടായിരുന്നു. എന്റെ മകന്‍ അയാളുമായി പരിചയത്തിലായത് അവിടെവെച്ചാണ്. സൈന്യത്തിലെത്തുന്നത് വരെ അവര്‍ സുഹൃത്തുകളായിരുന്നു. അതിന് ശേഷം അയാള്‍ Bryan ന്റെ ഫോണ്‍ വിളി എടുക്കുക പോലുമുണ്ടായില്ല.

താന്‍ ചെയ്ത കാര്യത്തില്‍ Bryan ന് അഭിമാനമുണ്ടായിരുന്നു. സൈന്യത്തില്‍ ചേര്‍ന്നതിലും അവന് അഭിമാനമുണ്ടായിരുന്നു. ബിരുദ പഠനം സൈന്യത്തില്‍ വെച്ച് ചെയ്യണമെന്ന് അവന്‍ ആഗ്രഹിച്ചു. വീട്ടില്‍ വന്നപ്പോള്‍ recruiter നെ അവന്‍ വിളിച്ചു. അയാള്‍ ഫോണ്‍ എടുത്തില്ല. മെസ്സേജ് അയച്ചു. അയാള്‍ തിരികെ വിളിച്ചോ എന്ന എന്റെ ചോദ്യത്തിന് അവന്‍ ഇല്ല എന്ന ഒറ്റവാക്കില്‍ ഉത്തരം നല്‍കി. അവന്‍ എവിടെ അകപ്പെട്ടു എന്നത് അവന്‍ തിരിച്ചറിഞ്ഞു എന്ന് അന്ന് എനിക്ക് മനസിലായി.

ഞങ്ങളുടെ കുടുംബത്തില്‍ സൈന്യത്തില്‍ ചേര്‍ന്ന ആദ്യത്തെ ആളാണ് Bryan. എനിക്ക് വിയറ്റ്നാം നഷ്ടപ്പെട്ടു.

യുദ്ധത്തിനെതിരെ സംസാരിക്കുന്നതില്‍ എന്റെ മിക്ക അയല്‍ക്കാരും എന്നെ അംഗീകരിക്കുന്നു. യുദ്ധം പണത്തിന് വേണ്ടിയാണെന്നാണ് അവരുടെ അഭിപ്രായം. മുകളിലുള്ള കുറച്ചാളുകള്‍ ധാരാളം പണം സമ്പാദിച്ചു. ഇറാഖിലെ ദരിദ്രരായ മനുഷ്യരാണ് കഷ്ടപ്പാട് സഹിക്കുന്നത്. കുടുംബത്തില്‍ നിന്ന് ആളെ നഷ്ടപ്പെട്ടവരും വിഷമിക്കുന്നു.

— സ്രോതസ്സ് democracynow.org

ഒരു അഭിപ്രായം ഇടൂ