തായ്‌ലാന്റിലെ PTTEP ന്റെ എണ്ണക്കിണര്‍ ചോരാന്‍ തുടങ്ങിയിട്ട് രണ്ട് മാസമായി. പ്രതിദിനം 2,000 ബാരല്‍ എന്ന തോതിലാണ് എണ്ണ തിമൂര്‍ കടലിലേക്ക് ചോരുന്നത്. ചോര്‍ച്ച അടക്കാനുള്ള PTTEP ന്റെ നാലാമത്തെ ശ്രമം അവര്‍ വൈകിപ്പിച്ചിരിക്കുന്ന സമയത്ത് പതിനായിരക്കണക്കിന് ബാരല്‍ എണ്ണ, ഡോള്‍ഫിന്‍, ആമകള്‍, തിമിങ്ങലങ്ങള്‍ ഉള്‍പ്പടെ ധാരാളം സമുദ്ര ജീവികളെ ബാധിക്കത്തക്ക തരത്തില്‍ ഇതിനകം കടലില്‍ ഒഴുകിയിട്ടുണ്ടാവും.
ചോര്‍ച്ച ബാധിത പ്രദേശത്തിന്റെ വലിപ്പം കൂടിക്കൊണ്ടിരിക്കുന്നു. ആസ്ത്രേലിയയില്‍ നിന്ന് 500km അകലെയുള്ള ഇന്തോനേഷ്യന്‍ ദ്വീപായ Rote ലെ Seaweed കൃഷിക്കാരുടെ 1000ha ചോര്‍ച്ച കാരണം നശിച്ചു. പടിഞ്ഞാറേ തിമൂറിലെ മീന്‍പിടുത്തക്കാര്‍ക്ക് ചത്ത മത്സ്യങ്ങള്‍ ധാരാളം ലഭിക്കുന്നു. എണ്ണ-പ്രകൃതിവാതക കൈക്കൂലിക്കാരുടെ (lobby) സംഘം ആയ Australian Petroleum Production and Exploration Association (APPEA) ചോര്‍ച്ചയെക്കുറിച്ച് അന്വേഷിക്കുന്നതിന് സമ്മതം മൂളിയിട്ടുണ്ട്. എന്നാലും അവര്‍ തെറ്റിധാരണകള്‍ പരത്തുന്നുണ്ട്.
ജീവികളിലെ ചോര്‍ച്ചയുടെ ഫലത്തെക്കുറിച്ചുള്ള WWF ന്റെ കണ്ടെത്തല്‍ APPEA യുടേതിന്റെ നേരേ വിപരീതമാണ്. APPEA പറയുന്നത് കടല്‍ ജീവികളില്‍ ചോര്‍ച്ചക്കൊരു ഫലവുമില്ല എന്നാണ്. “ഇത് പൂര്‍ണ്ണമായും തെറ്റാണെന്ന് ഞങ്ങളുടെ പഠനങ്ങള്‍ കണ്ടെത്തി. പരിസ്ഥിതി ദുരന്തങ്ങളെ മൂടിവെക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്” എന്ന് WWF യുടെ Dr Llewellyn പറഞ്ഞു.
– സ്രോതസ്സ് priceofoil.org
എണ്ണയുടെ ഉപയോഗം കഴിയുന്നത്ര കുറക്കാന്‍ ശ്രമിക്കുക.