ചൂര കഷ്ടപ്പാടില്‍

ചൂരക്ക് (tuna) കഷ്ടകാലമാണ്. ശാസ്ത്രജ്ഞരുടെ ഉപദേശക സംഘം നല്‍കുന്ന മുന്നറീപ്പുകളൊക്കെ ബധിരരുടെ കാതുകളിലാണ് വീഴുന്നത്.

ചൂര പിടിക്കുന്നതിന്റെ പരിധി നിശ്ഛയിച്ചുകൊണ്ട് International Commission for the Conservation of Atlantic Tunas ന്റെ യോഗം ബ്രസീലില്‍ നടന്നു. ഭീമന്‍ നീലച്ചിറക് ചൂരയുടെ (giant bluefin tuna) എണ്ണം വളേരെ കുറഞ്ഞിരിക്കുന്നു എന്ന് ICCAT ശാസ്ത്രജ്ഞര്‍ പറഞ്ഞു. ICCAT പറഞ്ഞതിനേക്കാള്‍ മൂന്ന് മടങ്ങായിരുന്നു 2008 ലെ മീന്‍പിടുത്തം. northern cod ന്റെ തകര്‍ച്ചയുടെ ഒരു വര്‍ഷം മുമ്പായിരുന്നു ഇത്. 1992 ല്‍ Newfoundland cod fishery പൂര്‍ണ്ണമായി തകര്‍ന്നു. അത് ഒരിക്കലും വീണ്ടെടുക്കാനാവില്ല.

അറ്റലാന്റിക്കിലെ stocks തകര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ചൂര പിടിക്കുന്ന കപ്പലുകള്‍ ഇന്‍ഡ്യന്‍ സമുദ്രത്തെയാണ് ലക്ഷ്യം വെക്കുന്നത്. ഇതുവരെ അവിടെ മഞ്ഞച്ചിറക് ചൂര (yellowfin) ഒഴിച്ച് മറ്റ് പല ചൂര സ്പീഷിസുകളും നല്ല സ്ഥിതിയിലാണ്. IOTC യുടെ അംഗ രാജ്യങ്ങള്‍ ഈ പരിധി അംഗീകരിക്കാന്‍ തയ്യാറല്ല. സെപ്റ്റംബറില്‍ ഇന്‍ഡ്യ പുതിയ സമുദ്ര നിരീക്ഷണ ഉപഗ്രഹം അയക്കുന്നുണ്ട്. ചെറുമീനുകള്‍ ചൂര എന്നിവ ഇഷ്ടപ്പെടുന്ന plankton blooms കണ്ടെത്താന്‍ അത് സഹായിക്കും. ബോട്ടുകള്‍ക്ക് ഇനി നേരെ അങ്ങോട്ട് പോകാം.

– സ്രോതസ്സ് newscientist.com

മീനിന്റെ ഉപയോഗം കുറക്കുക, പ്രത്യേകിച്ച് വംശനാശ ഭീഷണി നേരിടുന്നവ.

One thought on “ചൂര കഷ്ടപ്പാടില്‍

  1. കരയിലെ വലിയ ജീവികളുടെ എണ്ണത്തെക്കുറിച്ച് ആലോചിക്കുന്നതുമായി തട്ടിച്ചുനോക്കിയാല്‍ മീനുകളുടെ സ്പീഷീസിനെപ്പറ്റിയുള്ള ആധി നമുക്ക് പൊതുവേ കുറവാണ്. ഒരു ഭക്ഷ്യവിഭവമെന്ന ധാരണയേ ഇപ്പോഴും പലപ്പോഴും ഉള്ളൂ.

Leave a reply to arun മറുപടി റദ്ദാക്കുക