ഐ.എഫ്. സ്റ്റോണിനെ ഓര്‍ക്കുന്നത്

20-ആം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട investigative reporter ആയിരുന്നു radical journalist എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഐ.എഫ്. സ്റ്റോണ്‍(I.F. Stone). ഫിലാഡെല്‍ഫിയയിലെ Isidor Feinstein ല്‍ 1907 ലാണ് അദ്ദേഹം ജനിച്ചത്. New Deal, രണ്ടാം ലോക മഹായുദ്ധം, McCarthyism, ശീത സമരം, പൌരാവകാശ സമരം(civil rights movement), വിയറ്റ്നാം യുദ്ധം, ഇസ്രായേല്‍-പാലസ്ഥീന്‍ തുടങ്ങിയ പല സംഭവങ്ങളെക്കുറിച്ചുള്ള ഐ.എഫ്. സ്റ്റോണിന്റെ പൈതൃകമാണ്. ഇടതും വലത്തുമുള്ള മാധ്യമപ്രവര്‍ത്തരെ തകര്‍ത്തിട്ടുണ്ട്. FBI അദ്ദേഹത്തെ രഹസ്യമായി നിരീക്ഷിച്ചിരുന്നു. അദ്ദേഹം അതും വാര്‍ത്തയാക്കി.

60 വര്‍ഷത്തിലധികം സ്റ്റോണ്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച മാധ്യമപ്രവര്‍ത്തനം നടത്തി. a unique combination of muckraking and scholarship. മറ്റുള്ളവര്‍ക്ക് വിട്ടുപോയ സത്യമോ പൊരുത്തക്കേടുകളോ കണ്ടെത്താന്‍ സര്‍ക്കാരിന്റെ ധാരാളം രേഖകള്‍ പുറത്തുകണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

അദ്ദേഹം തനിയെ പ്രസിദ്ധീകരിച്ച I.F. Stone’s Weekly യാലാണ് എപ്പോഴും ഓര്‍മ്മിക്കപ്പെടുക. ഈ ഒറ്റയാള്‍ പത്രത്തിന് ’60 കളില്‍ 70,000 സര്‍ക്കുലേഷനുണ്ടായിരുന്നു. 20 ആം നൂറ്റാണ്ടിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ ഏറ്റവും ഉയര്‍ന്ന റാങ്കില്‍ അത് കണക്കാക്കപ്പെടുന്നു.

Meet the Press തുടക്കത്തില്‍ ഒരു റേഡിയോ പരിപാടിയായിരുന്നു. പിന്നീടാണത് TV പരിപാടിയായത്. ’40 കളുടെ പകുതിയിലാണ് Meet the Press പരിപാടി തുടങ്ങിയത്. I.F. Stone അതിലെ ഒരു സ്ഥിരം panelist ആയിരുന്നു.

അക്കാലത്ത് അദ്ദേഹം കോളമെഴുത്തുകാരനായും ജോലി ചെയ്തു. PM എന്ന ഇടതുപക്ഷ ന്യൂയോര്‍ക്ക് പത്രത്തിലും അദ്ദേഹം എഴുതി. ആ പത്രം പരസ്യങ്ങള്‍ സ്വീകരിച്ചിരുന്നില്ല. അതുകൊണ്ട് പത്രത്തിന്റെ കെട്ടും മട്ടും വളരെ വ്യത്യസ്ഥമായിരുന്നു. The Nation ന്റെ വാഷിങ്ടണ്‍ ലേഖകനായിരുന്നു. വളരെ പ്രശസ്ഥനായ പത്രപ്രവര്‍ത്തകനായിരുന്നു അദ്ദേഹം.

Meet the Press ല്‍ അദ്ദേഹം ഉണ്ടാകണമെന്ന് അവര്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നു എന്ന് അതിന്റെ നിര്‍മ്മാതക്കള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. കാരണം അദ്ദേഹം ഒരു നല്ല needler ആയിരുന്നു. ആഡംബരക്കാരായ അതിഥികളിലുടെ തൊലി പൊളിച്ച് കാര്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ അദ്ദേഹം മിടുക്കനായിരുന്നു.

’40കളില്‍ Dr. Morris Fishbein അമേരിക്കയിലെ അറിയപ്പെടുന്ന ഡോക്റ്ററായിരുന്നു. The Journal of the American Medical Association ന്റെ എഡിറ്റര്‍ ആയിരുന്ന Fishbein നെയായിരുന്നു മരുന്ന് കമ്പനികളും വ്യവസായികളും സാമൂഹ്യ മരുന്നിനേയും, ദേശീയ ആരോഗ്യപരിരക്ഷാ, ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് നയത്തേയും എതിര്‍ക്കാനായി ഉപയോഗിച്ചത്. ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സിനെ താഴ്ത്തിക്കെട്ടാനായി “socialized medicine” എന്ന വാക്യം സൃഷ്ടിച്ചതും Fishbein ആയിരുന്നു.

ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് എന്നത് കമ്യൂണിസത്തിലേക്കുള്ള വഴിയായി Fishbein വിവരിച്ചു. സ്റ്റോണ്‍ Fishbein നോട് ചോദിച്ചു, “Dr. Fishbein, പ്രസിഡന്റ് ട്രൂമന്‍ ഇതിനകം തന്നെ ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സിനെ അനുകൂലിച്ച് പറഞ്ഞുവല്ലോ. അതിനാല്‍ അദ്ദേഹം അപകടകാരിയായ കമ്യൂണിസ്റ്റാവുമോ അതോ വിഭ്രാന്തി പിടിച്ച ഒരു സഹയാത്രികനാകുമോ?” (ചിലകാര്യങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങളെ ഏല്‍പ്പിക്കാന്‍ പറ്റാത്ത വിധം പ്രധാനപ്പെട്ടതായിരുന്നു എന്ന് ട്രൂമന് അറിയാമായിരുന്നു.)

സ്റ്റോണ്‍ Fishbein ന് കൊടുത്ത വാദത്തിന് രണ്ട് കാര്യങ്ങളുണ്ട്: 1. സ്റ്റോണിന്റെ Meet the Press ലെ അവസാനത്തെ പ്രത്യക്ഷപ്പെടലായിരുന്നു അത്. 2. പിന്നീട് 18 വര്‍ഷത്തേക്ക് അദ്ദേഹത്തെ ദേശീയ ടെലിവിഷനില്‍ പ്രവേശനാനുമതി കൊടുത്തില്ല. മക്കാര്‍ത്തി യുഗത്തിലെ അപ്രത്യക്ഷനായ വ്യക്തിയായി അദ്ദേഹം.

അദ്ദേഹത്തെ അവര്‍ വലിയ രീതിയില്‍ നിരോധിച്ചു. മൊത്തം രാഷ്ട്രീയ ഗതി വലത്തേക്ക് തിരിയുന്ന കാലത്ത് അദ്ദേഹത്തെ unabashed public radical ആയി കണക്കാക്കി. PM വളരെ പ്രധാനപ്പെട്ട പത്രമായിരുന്നുവെങ്കിലും അത് ലാഭകരമായിരുന്നില്ല. എന്നിട്ടും അത് 8 വര്‍ഷം നിലനിന്നു. ഈ പരിപാടിയില്‍ അദ്ദേഹമുണ്ടായിരുന്നകാലത്ത് അദ്ദേഹമായിരുന്നു അതിന്റെ ഒരു പിന്‍ഗാമി. അത് നിന്നതോടെ അദ്ദേഹത്തിന് തൊഴില്‍ ഇല്ലാതെയായി.

PM സ്ഥാപിച്ചത് Ralph Ingersoll ആണ്. “നമുക്ക് എന്തെങ്കിലും ഗുണമുണ്ടായിരുന്നെങ്കില്‍ നാമെല്ലാം സമ്പന്നരായേനെ,” എന്ന് അദ്ദേഹം പറഞ്ഞു. കാരണം അദ്ദേഹം The New Yorker ല്‍ ജോലി ചെയ്തിരുന്നു. LIFE മാസികയില്‍ ജോലി ചെയ്തിരുന്നു. Time ല്‍ ജോലി ചെയ്തിരുന്നു. Ralph Ingersoll ഒരു റാഡിക്കല്‍ ആയിരുന്നില്ല. എന്നാല്‍ പരസ്യങ്ങള്‍ പത്രപ്രവര്‍ത്തെ നശിപ്പിക്കും എന്ന് അദ്ദേഹം കരുതി. തങ്ങള്‍ കാണുന്ന സത്യം അതുപോലെ പറയാനും റിപ്പോര്‍ട്ട് ചെയ്യാനും മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ജനം അതിന് വേണ്ടി പണം മുടക്കുമെന്നും അദ്ദേഹം കരുതി.

അദ്ദേഹം പറഞ്ഞത് ശരിയാണ്. ന്യൂയോര്‍ക്ക് നഗരത്തില്‍ മറ്റ് പത്രക്കാര്‍ അദ്ദേഹത്തിന് Associated Press ലഭ്യമാകാതിരിക്കാനും വേണ്ടി പ്രവര്‍ത്തിച്ചു. അത് കഷ്ടപ്പാട് നിറഞ്ഞ അന്തരീക്ഷമായിരുന്നു. PM ന് സ്ഥിരവായനക്കാരായി 1.8 ലക്ഷം ആളുകളുണ്ടായുരുന്നെങ്കിലും നിലനിന്ന് പോകാന്‍ അത് പോരായിരുന്നു. കാലക്രമത്തില്‍ അത് അപ്രത്യക്ഷമായി.

സ്റ്റോണ്‍ Meet the Press ല്‍ നിന്ന് അപ്രത്യക്ഷമായതിലെ ഒരു പ്രധാന കാര്യം ഒരു വ്യക്തിയെക്കുറിച്ചുള്ളതല്ല. ദേശീയ ആരോഗ്യപരിരക്ഷ അന്നത്തെ ചര്‍ച്ചക്ക് ശേഷം കഴിഞ്ഞ 60 വര്‍ഷങ്ങളായി ഒരടിപോലും മുന്നോട്ട് നീങ്ങിയിട്ടില്ല. റാഡിക്കല്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്നതു കൊണ്ട് നമ്മുടെ രാഷ്ട്രീയത്തിലും ദേശീയ ചര്‍ച്ചയിലും എന്ത് സംഭവിക്കുന്നു എന്ന് ഒരു രീതിയില്‍ അത് കാണിച്ചുതരുകയാണ്. കാരണം ദേശീയ ആരോഗ്യപരിരക്ഷയെക്കുറിച്ചുള്ള ഈ ശബ്ദങ്ങളെ ഇല്ലാതാക്കുന്നത് വഴി ഒബാമയുടെ നിര്‍ദ്ദേശങ്ങള്‍ 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്രൂമന്‍ കൊണ്ടുവന്ന നിര്‍ദ്ദേശങ്ങളെക്കാള്‍ കുറവ് radical ആകാന്‍ കഴിയുന്നു.

ആര് സംസാരിക്കണം ആര് സംസാരിക്കേണ്ട എന്ന മാധ്യമങ്ങളുടെ മേലുള്ള കോര്‍പ്പറേറ്റ് നിയന്ത്രണം ആണ് ഐ.ഫ്.സ്റ്റോണിനേക്കൊണ്ട് സ്വന്തമായ ആഴ്ചപ്പതിപ്പിറക്കാന്‍ നിര്‍ബന്ധിച്ചത്.

റഷ്യയില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ മകനായി 1907 ല്‍ ഫിലാഡെല്‍ഫിയയിലാണ് ഐ.ഫ്.സ്റ്റോണ്‍ ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛന്‍ യൂറോപ്പ് കുറുകെ കാല്‍നടയായാണ് ഇംഗ്ലണ്ടില്‍ എത്തിച്ചേര്‍ന്ന്, അവിടെ നിന്ന് ഒരു ബോട്ടില്‍ സാറിന്റെ പട്ടാളക്കാരിന്‍ നിന്ന് രക്ഷപെട്ടു. അദ്ദേഹം വളര്‍ന്നത് Haddonfield, New Jersey ല്‍ ആണ്. കുട്ടിക്കാലം ഇന്‍ഡ്യാനയില്‍ കഴിച്ചുകൂട്ടി. സ്റ്റോണ്‍ ഇങ്ങനെ പറഞ്ഞു, “ചെറിയ ഒരു പട്ടണത്തിലാണ് ഞാന്‍ വളര്‍ന്നത്. ചെറിയ പട്ടണത്തില്‍ ഇടത് പക്ഷത്തുള്ളവരെല്ലാം ഒത്തൊരുമിച്ചാണ് മുന്നോട്ട് പോയത്. നിങ്ങള്‍ക്ക് എല്ലാവരേയും അറിയാം. ഒന്നിച്ച് നില്‍ക്കണം. കാരണം നിങ്ങള്‍ എണ്ണത്തില്‍ വളരെ കുറവാണ്.” അങ്ങനെ അദ്ദേഹത്തിന്റെ രാഷ്ട്രീയം രൂപപ്പെട്ടു.

അദ്ദേഹം University of Pennsylvania ല്‍ ചേര്‍ന്നു. junior വര്‍ഷത്തില്‍ തന്നെ പഠനം ഉപേക്ഷിച്ചു. കാരണം faculty club ന്റെ മണത്തേക്കാള്‍ newsroom ന്റെ മണം ഇഷ്ടപ്പെട്ടതിനാലാണെന്ന് അതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. Philadelphia Record ല്‍ ജോലി ചെയ്യാനാരംഭിച്ചു. അതിന്റെ ഉടമ J. David Stern എന്ന muckraking, crusading ഉടമയായിരുന്നു. Stern പിന്നീട് New York Post വിലക്ക് വാങ്ങി. 1927 ഓടെ Philadelphia Record ല്‍ നിന്ന് സ്റ്റോണ്‍ രാജിവെച്ചു. കാരണം Sacco യുടേയും Vanzetti യുടേയും വധശിക്ഷയെക്കുറിച്ച് എഴുതാന്‍ അദ്ദേഹത്തിന് താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍ മേലധികാരി അതിന് സമ്മതിച്ചില്ല. അദ്ദേഹം ഇറങ്ങി പോന്നു. പിന്നീട് ബോസ്റ്റണിലെത്തി.

Sacco യും Vanzetti യും രണ്ട് അരാജകവാദികളായിരുന്നു(anarchists). 1924 ല്‍ അവരെ Massachusetts ലെ payroll robbery കുറ്റമാരോപിക്കുകയും വിചാരണ ചെയ്ത് കുറ്റവാളികളായി വിധിക്കുകയും ചെയ്തു. അവസാനം അവരെ തൂക്കിക്കൊന്നു. അക്കാലത്ത് Harvard ലെ നിയമ പ്രഫസറായിരുന്ന Felix Frankfurter വധശിക്ഷ ഒഴുവാക്കാനായി വാദിച്ചു. അന്ന് Harvard ന്റെ പ്രസിഡന്റ് ആയിരുന്ന A. Lawrence Lowell ആയിരുന്നു കമ്മിഷന്റെ തലവന്‍. ആ കമ്മീഷനായിരുന്നു വിചാരണയെ നോക്കിക്കണ്ടതും ശിക്ഷ വിധിച്ചതും, അവസാനം അവരെ മരിക്കാന്‍ വിട്ടുകൊടുത്തതും.

റഷ്യയിലെ വിപ്ലവത്താല്‍ റാഡിക്കലുകളായിത്തീര്‍ന്ന ധാരാളം അമേരിക്കക്കാരുണ്ട്. മഹാ മാന്ദ്യത്താല്‍(Great Depression) റാഡിക്കലുകളായിത്തീര്‍ന്ന ധാരാളം അമേരിക്കക്കാരുണ്ട്. സ്റ്റോണ്‍ ഇതിന് രണ്ടിനും ഇടയിലാണ്. അദ്ദേഹത്തിനും അദ്ദേഹത്തെ പോലെയുള്ള ധാരാളം പേര്‍ക്കും അവരുടെ ചെറുപ്പത്തില്‍ Sacco യും Vanzetti യും ഒരു seminal സംഭവമായിരുന്നു. അധികാരത്തില്‍ തുടരാന്‍ അധികാരികള്‍ കൊലപാതകം നടത്തും എന്നതായിരുന്നു അവര്‍ക്ക് ഈ സംഭവത്തില്‍ നിന്ന് മനസിലായത്.

അങ്ങനെ അദ്ദേഹം ജോലി ഉപേക്ഷിച്ചു. വേറൊരു ജോലിക്ക് പോയി പിന്നീട് Stern ന്റെ അടുത്ത് തിരിച്ചുവന്നു. കാരണം Stern നല്ലവനായിരുന്നു. Philadelphia Record ന്റെ എഡിറ്റോറിയല്‍ എഴുത്തുകാരനായി അദ്ദേഹം.

ഡമോക്രാറ്റ് ബന്ധമുള്ള Stern ഒരു രാഷ്ട്രീയ നീക്കത്തിന്റെ ഫലമായാണ് New York Post നെ വാങ്ങിയത്. അന്ന് അത് ന്യൂ ഡീലിനെ(New Deal) അനുകൂലിക്കുന്ന ഒരു പത്രം ആയിരുന്നില്ല. ഫ്രാങ്ക്ലിന്‍ റൂസവെല്‍റ്റ് അപ്പോള്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചതേയുള്ളു. ന്യൂ ഡീലിന് ഒരു ശബ്ദമുണ്ടാക്കിക്കൊടുക്കാനാണ് Stern അതിനെ വാങ്ങിയത്. ആ വാങ്ങല്‍ നടന്ന ദിവസം സ്റ്റോണ്‍ ന്യൂയോര്‍ക്കിലെത്തുകയും “ഞാനാണ് നിങ്ങളുടെ പ്രധാന എഡിറ്റോറിയലെഴുത്തുകാരന്‍” എന്ന് Stern നോട് പറയുകയും ചെയ്തു. അദ്ദേഹം അതായിത്തീരുകയും ചെയ്തു. അന്ന് അദ്ദേഹത്തിന് 25 വയസ് പ്രായമേയുണ്ടായിരുന്നുള്ള. New York Post ന്റെ chief editorial writer ആയി. അദ്ദേഹമാഗ്രഹിക്കുന്നതെന്തും എഴുതാന്‍ കഴിയുന്ന സ്ഥാനം.

’30കളില്‍ സ്റ്റോണ്‍ വളരെ ഇടത് പക്ഷക്കാരനായിരുന്നു. എന്നാല്‍ അദ്ദേഹം വളരേറെ conventional, ambitious, successful, enterprising, favor-trading പത്രപ്രവര്‍ത്തകനായിരുന്നു. മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന മറ്റുളവരേ പോലെയായിരുന്നില്ല. ഇന്നത്തെ ബദല്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മറ്റുചിലരേയും പോലെയായിരുന്നില്ല.

പ്രസിഡന്റ് റൂസവല്‍റ്റിന് വേണ്ടി അദ്ദേഹം പ്രസംഗങ്ങളെഴുതിയിട്ടുണ്ട്. എന്നാല്‍ അത് acknowledge ചെയ്തിട്ടില്ല. റൂസവെല്‍റ്റിന്റെ രാഷ്ട്രീയ ഉപദേശകനായ Tommy Corcoran സുപ്രീം കോടതിയെ ആക്രമിക്കാനുള്ള ഒരു പുസ്തകമെഴുതാനായി സ്റ്റോണിനെ ചുമതലപ്പെടുത്തി. ’30കളുടെ മദ്ധ്യത്തില്‍ ന്യൂഡീല്‍ നിയമങ്ങളെ തള്ളിക്കളയാനുള്ള സുപ്രീം കോടതിയുടെ നടപടിയാലായിരുന്നു ഇത്. Felix Frankfurter പുസ്തകത്തിന്റെ ചിലവിനായുള്ള പണവും നല്‍കി. സ്റ്റോണ്‍ അത് അംഗീകരിച്ചു. അദ്ദേഹം ജോലിയില്‍ നിന്ന് അവധിയെടുത്ത് പുസ്തകമെഴുതാന്‍ തുടങ്ങി. The Court Disposes എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്. സുപ്രീം കോടതിയെ ആക്രമിക്കുന്ന പുസ്തകമായിരുന്നു അത്.

packing the Court ന് അദ്ദേഹത്തിന് വലിയ താല്‍ര്യമില്ലായിരുന്നു. പുരോഗമനകരമായ ഒരു നിയമത്തിനെതിരായ കോടതിയുടെ എതിര്‍പ്പിനെക്കുറിച്ച് നാല് കാര്യങ്ങളാണ് അദ്ദേഹം നിരത്തിയത്. അതില്‍ അവസാനത്തേതും അദ്ദേഹത്തിന് താല്‍പ്പര്യം കുറഞ്ഞതുമായ കാര്യം packing the Court ആയിരുന്നു. എന്നാല്‍ ഒരു രീതിയില്‍ പറഞ്ഞാല്‍ അദ്ദേഹം അതാണ് ചെയ്തത്.സാമ്പത്തിക തകര്‍ച്ചയെ നേരിടാന്‍ നാം ഒരു നിയമം നിര്‍മ്മിച്ചു. കോണ്‍ഗ്രസ് അത് പാസാക്കി. അത് നടപ്പാക്കാന്‍ പ്രസിഡന്റിനെ തെരഞ്ഞെടുത്തു. എന്നാല്‍ കോടതി പ്രസിഡന്റിനെ അത് നടപ്പാക്കാന്‍ അനുവദിക്കുന്നില്ല. കാരണം കോടതി മൂലധനത്തെ സംരക്ഷിക്കുകയായിരുന്നു.

സ്റ്റോണിന്റെ അച്ഛന് ന്യൂ ജഴ്സിയില്‍ dry goods കടയുണ്ടായിരുന്നു. അദ്ദേഹം അവിടെയാണ് വളര്‍ന്നത്. സാമ്പത്തിക തകര്‍ച്ച കാലത്ത് കട നഷ്ടത്തിലായി. അദ്ദേഹത്തിന് പണമെല്ലാം നഷ്ടപ്പെട്ടു. അദ്ദേഹത്തിന് ഒരു ജോലി വേണമായിരുന്നു. വൈറ്റ് ഹൌസിലെ തന്റെ ബന്ധങ്ങളുപയോഗിച്ച് സ്റ്റോണ്‍ അച്ഛന് US Mint ല്‍ ഒരു ജോലി തരപ്പെടുത്തി.

വിശുദ്ധനായ ഒരാളെക്കുറിച്ചല്ല നാം ഇവിടെ സംസാരിക്കുന്നത്. കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഒരു മനുഷ്യനെക്കുറിച്ചാണ് നാം ഇവിടെ സംസാരിക്കുന്നത്. മറ്റെല്ലാ മനുഷ്യരേയും പോലെയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ചെയ്യാന്‍ കഴിഞ്ഞ എല്ലാ കാര്യങ്ങളും അദ്ദേഹം ചെയ്തു.

സ്പെയിനിലയെ ആഭ്യന്തര യുദ്ധത്തിന്റെ കാര്യത്തില്‍ അവസാനം അദ്ദേഹം Stern മായുള്ള ബന്ധം വിച്ഛേദിച്ചു. കാരണം ഫ്രാങ്കോയെ എതിര്‍ക്കുന്ന റിപ്പബ്ലിക്കന്‍ സര്‍ക്കാരിന് പിന്‍തുണ നല്‍കുന്ന ന്യൂയോര്‍ക്കിലെ ഏക പത്രം. New York Post ആയിരുന്നു. നാസികളില്‍ നിന്ന് വിഭിന്നമായി ന്യൂയോര്‍ക്ക് നഗരത്തില്‍ ശക്തമായ അനുയായിരകളവര്‍ക്കുണ്ടായിരുന്നു. മുസോളിനിക്ക് കുറച്ച് പ്രത്യേക ഇറ്റാലിയന്‍-അമേരിക്കന്‍ സമൂഹ പിന്‍തുണ കിട്ടിയത് പോലെ. എന്നാലും പൊതുവേ അമേരിക്കന്‍ സമൂഹത്തില്‍ ഫാസിസത്തിന് വലിയ പ്രചാരമില്ല. എന്നാല്‍ സ്പെയിനില്‍ കത്തോലിക്ക പള്ളി ഫ്രാങ്കോയുടെ പക്ഷത്തായിരുന്നു. അതുകൊണ്ട് റിപ്പബ്ലിക്കന്‍ പക്ഷം പിടിച്ച സ്റ്റെര്‍ണിന്റെ പത്രത്തിനെതിരെ ബഹിഷ്കരണ ആഹ്വാനം വന്നു. New York Post നെ ബഹിഷ്കരിക്കാന്‍ കത്തോലിക്ക പള്ളിയുടെ പത്രമായ The Tablet ഉത്തരവിട്ടി. അത് വലിയ ആഘാതമാണ് New York Post ന് കൊടുത്തത്. അതേ നയം അവര്‍ പിന്‍തുടര്‍ന്നെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം സ്റ്റെര്‍ണിന് മതിയായി. അദ്ദേഹം മനസ് മാറ്റി. പള്ളിയോട് മാപ്പ് പറഞ്ഞു. സ്പെയിനിന് വേണ്ടി സംസാരിക്കുന്നത് നിര്‍ത്തി. അതിനാലും മറ്റ് പല കാരണങ്ങളാലും സ്റ്റോണും സ്റ്റേര്‍ണും തമ്മിലുള്ള ബന്ധം വഷളായി. സ്റ്റേര്‍ണ്‍ സ്റ്റോണിനെ പിരിച്ചുവിട്ടു. സ്റ്റോണ്‍ The Nation ലേക്കും പിന്നീട് PM ലും എത്തിച്ചേര്‍ന്നു.

’30കളിലും ’40കളിലും സ്റ്റോണിന്റെ രാഷ്ട്രീയം മുഖ്യധാരയിലായിരുന്നു. മുഖ്യധാരയില്‍ സ്വാധീന ശേഷിയുള്ള ഇടത് പക്ഷം. ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ്, Social Security, തുടങ്ങിയവയെല്ലാം ഇടത് നിര്‍ദ്ദേശങ്ങളായിരുന്നു, radical നിര്‍ദ്ദേശങ്ങളായിരുന്നു. ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് ഒഴികെ എല്ലാം നിയമങ്ങളാകുകയും ചെയ്തു. വലിയ ഒരു സംഘം ചേരല്‍ അക്കാലത്തുണ്ടായിരുന്നു. ചരിത്രകാരന്‍മാര്‍ അതിനെ Popular Front എന്നാണ് വിളിക്കുന്നത്. അതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി, സോഷ്യലിസ്റ്റ് പാര്‍ട്ടി, anarchists, libertarians, liberals, ലിബറല്‍ പക്ഷമുള്ള റിപ്പബ്ലിക്കന്‍മാര്‍ തുടങ്ങിയ വലിയ ഒരു സംഘമായിരുന്നു അത്. വളരെ വിപുലമായ സംഘം. അതായിരുന്നു മുഖ്യധാര. അന്നത്തെ conventional wisdom അതായിരുന്നു.

എന്നാല്‍ പിന്നീട് റൂസവെല്‍റ്റ് മരിച്ചു. അത് എല്ലാം മാറ്റി. ഡമോക്രാറ്റ് രാഷ്ട്രീയത്തിന്റെ രക്ഷാധികാരിയായി ട്രൂമന്‍ മാറി. റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ട്രൂമന്‍ സ്റ്റോണിന്റെ നല്ല സ്രോതസ്സായിരുന്നു. ട്രൂമന്റെ മാറ്റം സ്റ്റോണിനെ നടുക്കി. കാരണം അദ്ദേഹം റൂസവെല്‍റ്റിനേയും ന്യൂഡീലിനേയും വിശ്വസിച്ചിരുന്നു. ട്രൂമന്‍ ന്യൂഡീല്‍ നടപ്പാക്കുന്നില്ല എന്ന് അദ്ദേഹത്തിന് തോന്നു.

രണ്ടാമതായി കാര്യങ്ങള്‍ നടപ്പാക്കാന്‍ വേണ്ടി റാഡിക്കലുകളെ നിങ്ങളെ സംഘത്തിന്റെ ഭാഗമാക്കുക എന്ന സഹകരണത്തിന്റെ ഈ നയം പ്രധാനപ്പെട്ടതാണ്. റാഡിക്കലുകള്‍ക്കും ലിബറലുകള്‍ക്കും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാനാവും. ദേശീയതലത്തിലുള്ള ഈ സഹകരണത്തിന്റെ ഒരു പ്രതിബിംബമായിരുന്നു അമേരിക്കയും സോവ്യേറ്റ് യൂണിയനും ഒത്ത് ചേര്‍ന്ന് രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിറ്റ്‌ലറെ തോല്‍പ്പിച്ചത്. ട്രൂമനും സ്റ്റാലിനും സഹകരണം നിര്‍ത്തലാക്കിയപ്പോള്‍, രണ്ട് ഭാഗത്തും വലിയ തെറ്റുകളുണ്ടായിരുന്നു എന്ന് സ്റ്റോണ്‍ മനസിലാക്കി. എന്നാല്‍ സ്റ്റോണിന്റെ അഭിപ്രായത്തില്‍ സ്റ്റാലിന് ഭയക്കാനുള്ള എല്ലാ കാരണങ്ങളും ഉണ്ടായിരുന്നു. കാരണം സോവ്യേറ്റ് യൂണിയന് യുദ്ധത്തില്‍ രണ്ട് കോടി ജനത്തെയാണ് നഷ്ടപ്പെട്ടത്. വളയപ്പെടുന്നു എന്ന തോന്നലുമുണ്ട്. അതുകൊണ്ട് സ്റ്റോണ്‍ സഹകരണത്തിനായി കൂടുതലും അമേരിക്കയെയാണ് കൂടുതല്‍ നിര്‍ബന്ധിച്ചത്.

സ്റ്റോണിന് ജോലിയില്ലാതായ സമയത്ത് അദ്ദേഹം സ്വന്തം പത്രം തുടങ്ങി, I.F. Stone’s Weekly. 1953 ല്‍ ആണ് അത് തുടങ്ങിയത്. തുടക്കത്തില്‍ 4,000 വരിക്കാരുണ്ടായിരുന്നു. 1971 ആയപ്പോഴേക്കും അത് 70,000 ആയി വളര്‍ന്നു.

ആണവായുധ പരീക്ഷണങ്ങള്‍ നിരോധിക്കാനുള്ള ഒരു സമാധാന പ്രസ്ഥാനം ’50കളിലുണ്ടായിരുന്നു. ഐസന്‍ഹവര്‍ അതിനെതിരുന്നുമായിരുന്നില്ല. എന്നാല്‍ ഹൈഡ്രജന്‍ ബോംബിന്റെ ഉപജ്ഞാതാവായ Edward Telle അതിനെതിരായിരുന്നു.

സോവ്യേറ്റുകള്‍ ഒരു പദ്ധതിയുമായി വന്നു. അവര്‍ പറഞ്ഞു, “സോവ്യേറ്റ് യൂണിയനകത്ത് ഓരോ ആയിരം കിലോമീറ്ററിനിടയിലും നിങ്ങള്‍ക്ക് നിരീക്ഷണ നിലയം തരാം. ഞങ്ങള്‍ പരീക്ഷണം നടത്തുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കത് കണ്ടെത്താം. അത് ഞങ്ങള്‍ കരാര്‍ പാലിക്കുന്നു എന്ന സുരക്ഷിതത്വം നിങ്ങള്‍ക്കത് നല്‍കും”. “നമുക്ക് അവരെ നിരീക്ഷിക്കാനാവുമെങ്കില്‍ നാം അവരെ വിശ്വസിക്കേണ്ട കാര്യമില്ല”, എന്നായിരുന്നു ഐസന്‍ഹവറിന്റെ മറുപടി. Harold Stassen ആയിരുന്നു ഐസന്‍ഹവറിന്റെ ഇടനിലക്കാരന്‍. Stassen ഈ പദ്ധതിയിമായി വന്നു.

ഒരു മാസത്തിനകം ടെല്ലര്‍ അമേരിക്കയില്‍ ഭൂഗര്‍ഭ അണുബോംബ് പരീക്ഷണം നടത്തി. “റഷ്യക്കാരോട് കരാറുണ്ടാക്കിയോ ഇല്ലയോ എന്നത് പ്രശ്നമല്ല. അവര്‍ ചതിക്കും. അവര്‍ ഭൂഗര്‍ഭ അണുബോംബ് പരീക്ഷണം നടത്തും നമുക്കത് കണ്ടെത്താനാവില്ല” അതായിരുന്നു ഈ പരീക്ഷണത്തിന്റെ രാഷ്ട്രീയ നയം. പരീക്ഷണം 321 കിലോമീറ്ററിനകത്താണെങ്കിലേ കണ്ടെത്താനാവൂ എന്ന ഒരു കഥ Atomic Energy Commission ഇറക്കി.

സ്റ്റോണ്‍ ആ കഥ New York Times ല്‍ നിന്ന് വായിച്ചു. എന്നാല്‍ അതിന്റെ അവസാനം ഇറ്റലിയില്‍ ഈ പരീക്ഷണത്തെ തിരിച്ചറിഞ്ഞു എന്ന കാര്യവും അദ്ദേഹം മനസിലാക്കി. അവിടെ മാത്രമല്ല ടോക്യോയും ഈ പരീക്ഷണത്തെ തിരിച്ചറിഞ്ഞു. തനിക്ക് പണമുണ്ടായിരുന്നെങ്കില്‍ ഇത് തകര്‍ക്കാമായിരുന്നു എന്ന് അദ്ദേഹം ഓര്‍ത്തു. എന്നാല്‍ അദ്ദേഹം തന്റെ നാല് താള് ആഴ്ചപ്പതിപ്പില്‍ ഇതെല്ലാം എഴുതുന്നുണ്ടായിരുന്നു.

കുറച്ച് മാസങ്ങള്‍ക്ക് ശേഷം നിരീക്ഷണ കേനദ്രങ്ങള്‍ക്കായി Stassen ഒരു പദ്ധതിയുമായി വന്നു. Teller പറഞ്ഞും, “അത് ശരിയാവില്ല റഷ്യക്കാര്‍ ചതിക്കും”. Atomic Energy Commission റിപ്പോര്‍ട്ട് പറയുന്നത് പരീക്ഷണം 321 കിലോമീറ്ററിനകത്താണെങ്കിലേ കണ്ടെത്താനാവൂ. embargo ഉണ്ടായിട്ടും ഉദ്യോഗസ്ഥര്‍ ആ റിപ്പോര്‍ട്ട് പുറത്തുവിട്ടു.

സ്റ്റോണ്‍ തന്റെ ഫയല്‍ തപ്പിയെടുത്തു. പിന്നീട് ഒരു seismologist നെ കണ്ടെത്താനുള്ള ശ്രമം നടത്തി. ഇറ്റലിയിലേയും ജപ്പാനിലേയും നിരീക്ഷണ നിലയങ്ങള്‍ ഇത് കണ്ടെത്തിയല്ലോ എന്ന് Coastal and Geodetic Survey വകുപ്പിലെ ആള്‍ക്കാരോട് സ്റ്റോണ്‍ ചോദിച്ചു. “ഞങ്ങള്‍ക്കതറിയില്ല. അവരുടെ ഉപകരണങ്ങള്‍ തെറ്റാവും. നാം അവരുടെ ഉപകരണങ്ങളെ വിശ്വസിക്കുന്നില്ല” എന്നാല്‍ നമുക്ക് അലാസ്കയിലെ Fairbanks ല്‍ നമ്മുടെ ഉപകരണങ്ങള്‍ പരീക്ഷണ തരംഗങ്ങളെ പൊക്കി. Nova Scotia ലെ 2735 കിലോമീറ്ററോ, 4023 കിലോമീറ്ററോ അകലെയുള്ള ഉപകരണങ്ങളും അത് കണ്ടെത്തി എന്നവര്‍ പറഞ്ഞു. എനിക്ക് ഈ സര്‍ക്കാര്‍ സ്റ്റേഷനുകളുടെ പട്ടിക തരാമോ എന്ന് സ്റ്റോണ്‍ അവരോട് ചോദിച്ചു. അവര്‍ സമ്മതിച്ചു. അദ്ദേഹം Coastal Geodetic Survey ന്റെ ഓഫീസിലേക്ക് പോയി. അവര്‍ക്ക് അദ്ദേഹത്തെ കണ്ട് വളരേറെ ഉല്‍സാഹമുണ്ടായിരുന്നു. വളരെ കാലത്തിന് ശേഷമാണ് ഒരു റിപ്പോര്‍ട്ടര്‍ അവിടെ എത്തുന്നത്. അവര്‍ എല്ലാ വിവരങ്ങളും അദ്ദേഹത്തിന് നല്‍കി.

തങ്ങള്‍ക്ക് തെറ്റുപറ്റി എന്ന് അദ്ദേഹം സര്‍ക്കാരിനെക്കൊണ്ട് സമ്മതിപ്പിച്ചു. പക്ഷേ അവര്‍ കള്ളം പറഞ്ഞു എന്ന് ഒരിക്കലും പറഞ്ഞില്ല. 321 കിലോമീറ്റര്‍ എന്നത് അവര്‍ തെറ്റിദ്ധരിച്ചു. എന്നാല്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ തന്നെ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള നിരീക്ഷണ ഉപകരണങ്ങള്‍ ഈ പരീക്ഷണം രേഖപ്പെടുത്തി.

ചര്‍ച്ചകള്‍ തുടര്‍ന്നു. കെന്നഡി സര്‍ക്കാരിന്റെ കാലത്ത് ആണവ പരീക്ഷണത്തിന് കുറവ് കൊണ്ടുവന്നു. ഭൂഗര്‍ഭ പരീക്ഷണമൊഴിച്ച് മറ്റുള്ള പരീക്ഷണം നിരോധിച്ചു.

FBI ദൈനംദിന രഹസ്യനിരീക്ഷണം നടത്തുന്ന ഏക റാഡിക്കല്‍ പത്രം അതായിരുന്നു എന്നതാണ് ആഴ്ചപ്പതിപ്പിനെക്കുറിച്ചുള്ള രസകരമായ കാര്യം. 1940 കളിലെ റഷ്യയുടെ കേബിളുകള്‍ ഡീകോഡ് ചെയ്തതില്‍ നിന്ന് സ്റ്റോണിന്റെ പേര് അതില്‍ കണ്ടെത്തി. 50കളില്‍ ആണ് പൂര്‍ണ്ണമായും ആ കേബിളുകള്‍ ഡീകോഡ് ചെയ്ത് കഴിഞ്ഞത്. സ്റ്റോണിനെ എന്തിന് രഹസ്യനിരീക്ഷണം നടത്തി എന്നത് അറിയില്ല. Freedom of Information പ്രകാരം നടത്തിയ ഒരു അന്വേഷണത്തില്‍ FBI യുടെ പക്കല്‍ സ്റ്റോണിനെക്കുറിച്ച് 6,000 പേജിന്റെ രേഖകളുണ്ടെന്ന് മനസിലായി. അല്‍ക്കപൂണിനെ(Al Capone) ക്കുറിച്ചുള്ളതിന്റെ മൂന്നിരട്ടിയാണിത്. FBI എന്തോ ലക്ഷ്യം വെച്ചിരുന്നു. 1996 വരെ അവര്‍ ഈ Venona decrypts ന്റെ വിവരങ്ങള്‍ പുറത്തുവിട്ടില്ല. 2000 വരെ എന്തായിരുന്നു ഈ രഹസ്യനിരീക്ഷണത്തിന്റെ കാരണം എന്ന് ആര്‍ക്കും അറിയില്ലായിരുന്നു.

സ്റ്റോണ്‍ ഒരു റഷ്യന്‍ ചാരന്‍ ആയിരുന്നു എന്ന് അവര്‍ കരുതി. അതുകൊണ്ട് ദൈനംദിനമുള്ള രഹസ്യനിരീക്ഷണത്തിന് ഹൂവര്‍ ഉത്തരവിട്ടു. സ്റ്റോണിനെ പിന്‍തുടര്‍ന്നു. Grand Central Station ലും, പുസ്തകക്കടകളിലും, ഹോട്ടലുകളും ഒക്കെ അവര്‍ പിന്‍തുടര്‍ന്നു. മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതും ഒക്കെ അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്റ്റോണിന്റെ കുടുംബത്തിന് ഈ രഹസ്യനിരീക്ഷണത്തെക്കുറിച്ച് അറിയില്ലായിരുന്നു. വാട്ടര്‍ഗേറ്റ് റിപ്പോര്‍ട്ടര്‍ ആയിരുന്ന Carl Bernstein നില്‍ നിന്ന് വിഭിന്നമായിരുന്നു ഇത്. അവിടെ അവര്‍ ആ കുടുംബത്തെ ഭയപ്പെടുത്താനായി കുറച്ചുകൂടി വ്യക്തമാകുന്ന തരത്തിലായിരുന്നു രഹസ്യനിരീക്ഷണം നടത്തിയത്.

ഹൂവറിന് സ്റ്റോണിനെ പേടിയായിരുന്നു. സ്റ്റോണ്‍ ഫയിലില്‍ FBI പറയുന്നു, “നമ്മള്‍ മറ്റൊരു അന്വേഷണത്തിലാണ്. അതിനെക്കുറിച്ച് നമുക്ക് അതിന്റെ വിവരങ്ങള്‍ കിട്ടാനുള്ള ഏക വ്യക്തി I.F. Stone ആണ്. ഞങ്ങള്‍ അദ്ദേഹത്തെ ബന്ധപ്പെടട്ടേ?” ഹൂവര്‍ അതിന് മറുപടിയായി സ്വന്തം കൈപ്പടയില്‍ എഴുതി, “ഒരു കാരണവശാലും അങ്ങനെ ചെയ്യരുത്. അയാളെ ബന്ധപ്പെടരുത്.” അവര്‍ രഹസ്യാന്വേഷണ നിര്‍ദ്ദേശങ്ങള്‍ നല്‍കുമ്പോള്‍ സ്റ്റോണ്‍ New York പത്രത്തിലായിരുന്നു. അവര്‍ എഴുതി “പത്രമാപ്പീസില്‍ നിരീക്ഷണം നടത്താന്‍ പറ്റില്ല. കാരണം ഗ്ലാസ് ജനാലകളാണ് അവിടെ. അയാള്‍ ഞങ്ങളെ കാണും. അയാള്‍ ഞങ്ങളെ കണ്ടാല്‍ പത്രത്തിലൂടെ അത് പുറത്താക്കുകയും ചെയ്യും.”

അവര്‍ക്ക് വലിയ ശ്രദ്ധകൊടുക്കേണ്ടതായിരുന്നു ഇത്. എന്നാലും അവര്‍ അദ്ദേഹത്തെ എല്ലാ ദിവസവും പിന്‍തുടര്‍ന്നു. അദ്ദേഹത്തിന്റെ കത്തുകള്‍ വായിച്ചു. അദ്ദേഹത്തിന്റെ ചവറുകള്‍ അരിച്ചുപെറുക്കി. ഫോണ്‍ ചോര്‍ത്തി. രണ്ട് വര്‍ഷം ഇത് തുടര്‍ന്നു. അപ്പോഴേക്കും അദ്ദേഹം തന്റെ ആഴ്ചപ്പതിപ്പ് തുടങ്ങിയിരുന്നു. അതിന്റെ കത്തുകളൊക്കെ അവര്‍ വായിച്ചു. അതില്‍ നിന്നും ആരൊക്കെയാണ് ആഴ്ചപ്പതിപ്പിന്റെ വരിക്കാരെന്ന് അവര്‍ കണ്ടെത്തി. അവസാനം ഹൂവര്‍ പറഞ്ഞു, “നമ്മള്‍ ഇതുവരെ ഒരു തെളിവും കണ്ടെത്തിയില്ല. ഈ മനുഷ്യന്‍ കാണുന്നത് പോലെ തന്നെയാണ്. നാം ഈ അന്വേഷണം അവസാനിപ്പിക്കുന്നു.”

ഇടതുപക്ഷത്തുള്ള ആരെങ്കിലും വിദേശ ശക്തിയാല്‍ സ്വാധീനിക്കപ്പെടുകയും, ചില തത്വചിന്തകളില്‍ അടിമപ്പെടുകയോ ചെയ്താല്‍ അവരെ അതുപറഞ്ഞ് ഇകഴ്തിക്കാട്ടാന്‍ വലത്പക്ഷത്തിന് എളുപ്പമാണ്. സ്റ്റോണിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് തത്വചിന്തയില്ല എന്നല്ല. അദ്ദേഹത്തിന് തീര്‍ച്ചയായും തത്വചിന്തയുണ്ടായിരുന്നു. തന്റെ ജീവിതകാലം മുഴുവന്‍ അദ്ദേഹം സോഷ്യലിസ്റ്റായിരുന്നു. അത് വ്യക്തമാണ്. എന്നാല്‍ അദ്ദേഹം സ്വതന്ത്രനായിരുന്നു. സ്വതന്ത്രനായ റാഡിക്കല്‍. താന്‍ Jeffersonian Marxist ആണെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു. അദ്ദേഹം ജഫേഴ്സണിനേയും, പത്ര സ്വാതന്ത്ര്യത്തേയും വിശ്വസിച്ചു. അത് മാര്‍ക്സിനോളം പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം കരുതി.

ജഫേഴ്സണ്‍ പറഞ്ഞു, “പത്രമില്ലാത്ത സര്‍ക്കാരിനേയോ സര്‍ക്കാരില്ലാതെ പത്രങ്ങളേയോ ഒന്ന് തെരഞ്ഞെടുക്കണമെങ്കില്‍ ഞാന്‍ സര്‍ക്കാരില്ലാത്ത പത്രങ്ങളുള്ള രാഷ്ട്രത്തെ തെരഞ്ഞെടുക്കും.” അധികാരത്തന്റെ സ്വതന്ത്ര വിമര്‍ശനം വേണം എന്നതിനെ അന്ന് അദ്ദേഹം വിശ്വസിച്ചു. അന്ന് മാധ്യമങ്ങളില്ലായിരുന്നു. പത്രങ്ങള്‍ മാത്രമായിരുന്നു. പത്രത്തിന് മാത്രമേ അന്ന് അത് നല്‍കാനായുള്ളു.

കിഴക്കന്‍ യൂറോപ്പിലെ രാജ്യങ്ങളിലേക്ക് പോകാന്‍ അവസരം കിട്ടുമ്പോഴൊക്കെ സ്വതന്ത്ര മാധ്യമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അതില്ലാതായാലുള്ള കുഴപ്പങ്ങളെക്കുറിച്ചും സംസാരിക്കുമായിരുന്നു. സ്വതന്ത്ര മാധ്യമങ്ങളില്ലെങ്കില്‍ ആ രാജ്യം സ്വതന്ത്രമല്ല എന്ന് സ്റ്റോണ്‍ തന്റെ ജീവിതകാലം മുഴുവന്‍ വിശ്വസിച്ചു. കിഴക്കന്‍ യൂറോപ്പിലെ രാജ്യങ്ങള്‍ സ്വതന്ത്രമല്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

സാമ്പത്തിക ബന്ധങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം ആയിരുന്നു ഉണ്ടായിരുന്നത്. അധികാരം എങ്ങനെ പ്രവര്‍ത്തിക്കുന്നു, സാമ്പത്തിക ശക്തി എങ്ങനെ രാഷ്ട്രീയത്തെ സ്വാധീനിക്കുന്നു എന്ന് തുടങ്ങിയ കാര്യങ്ങളില്‍

I.F. Stone’s Weekly യിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം അതായിരുന്നു വിയറ്റ്നാം യുദ്ധം. 1965 ല്‍ State Department വിയറ്റ്നാം യുദ്ധം വിപുലീകരിക്കുന്നതിനെ ന്യായീകരിച്ചുകൊണ്ട് ഒരു ധവളപത്രം പുറത്തുവിട്ടു. അതില്‍ Viet Cong നെ വടക്കന്‍ വിയറ്റ്നാമിന്റെ ഉപകരണമായും, വടക്കന്‍ വിയറ്റ്നാമിനെ മോസ്കോയുടേയും ചൈനയുടേയും ഉപകരണമായി ചിത്രീകരിച്ചു. അതുകൊണ്ട് മോസ്കോയേയും ചൈനയേയും ബലം പ്രയോഗിച്ചാല്‍ യുദ്ധം ഇല്ലാതാക്കാം എന്നതായിരുന്നു ജോണ്‍സണ്‍ സര്‍ക്കാരിന്റെ വീക്ഷണം. അത് തന്നെയായിരുന്നു പിന്നീട് വന്ന നിക്സണ്‍ സര്‍ക്കാരിന്റേയും വീക്ഷണം.

സ്റ്റോണ്‍ നേരെ അതിന്റെ appendix ല്‍ പോയി എന്താണെന്ന് കാണിച്ച് തന്നു. സര്‍ക്കാരിന്റെ രേഖകള്‍ താഴെ നിന്ന് മുകളിലേക്കാണ് വായിക്കേണ്ടത് എന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു. കാരണം അവിയെയാവും നിങ്ങള്‍ ശ്രദ്ധിക്കരുതെന്ന് അവര്‍ ആഗ്രഹിക്കുന്ന വിവരങ്ങള്‍ എഴുതിയിട്ടുണ്ടാവുക. State Department ന്റെ ധവളപത്രത്തിന്റെ പിറകില്‍ അമേരിക്കന്‍ സൈന്യം വിയറ്റ്നാമില്‍ ശ്ത്രുക്കളില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളെക്കുറിച്ചൊരു റിപ്പോര്‍ട്ടുണ്ടായിരുന്നു. ആ ആയുധങ്ങളില്‍ 95% വും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിര്‍മ്മിച്ചവയായിരുന്നു. അതായാത് അവ അമേരിക്കയുടേയോ ബ്രിട്ടണിന്റേതോ ആയിരുന്നു. അതായത് മോസ്കോയെക്കാളേറെ ഈ പടിഞ്ഞാറന്‍ രാജ്യങ്ങളാണ് വിയറ്റ്നാമിനെ ആയുധമണിച്ചത്. Viet Cong പ്രാദേശികമായ ആദിവാസികളുടെ പ്രതിരോധനിരയായിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നല്‍കിയ ആയുധങ്ങളുമേന്തിയ തെക്കന്‍ വിയറ്റ്നാംകാരെ യുദ്ധത്തില്‍ തോല്‍പ്പിച്ച് അവരില്‍ നിന്നാണ് ഇവര്‍ക്ക് ആയുധങ്ങള്‍ കിട്ടുന്നത്.

വിയറ്റ്നാമിനെക്കുറിച്ച് സര്‍ക്കാര്‍ പറയുന്ന വലിയ കള്ളം പുറത്തുവന്നു എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാനമായ കാര്യം. രണ്ടാമതായി, ഇത് പ്രതിഷേധത്തെ ന്യായാനുസൃതവും വിശ്വസിക്കത്തക്കതുമാക്കി മാറ്റി. കാരണം അമേരിക്കയില്‍ എന്തിനെ സംബന്ധിച്ച് സംഘം ചേരണം എന്ന് Students for a Democratic Society ആലോചിക്കുന്ന സമയത്താണ് അത് പുറത്തുവന്നത്. സ്റ്റോണിനോട് അവര്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടു. അവരെക്കാള്‍ വളരേറെ പ്രായം കൂടിയ ആളായിരുന്നു സ്റ്റോണ്‍. ആ തലമുറയില്‍ പെട്ട മാധ്യമപ്രവര്‍ത്തര്‍ക്ക് അധികം സമയം അവര്‍ കൊടുത്തില്ല. സ്റ്റോണ്‍ മാത്രമായിരുന്നു ആദ്യത്തെ Vietnam War Moratorium ല്‍ പ്രസംഗിച്ച മാധ്യമപ്രവര്‍ത്തകന്‍. അദ്ദേഹം അവിടെ ഇങ്ങനെ പറഞ്ഞു, “നോക്കൂ, സര്‍ക്കാരാണ് ഈ യുദ്ധം മുന്നോട്ട് കൊണ്ടുപോകുന്നത്. ഇവിടെ ഒരു സമാധാന പ്രസ്ഥാനവും ഇല്ല.” സമാധാന പ്രസ്ഥാനത്തിന്റെ stirrings ഉണ്ടായിരുന്നു. എന്നാല്‍ മക്‌കാര്‍ത്തിയിസത്തിന്റെ ഭീതിയിലായിരുന്ന അത് വളരെ ദുര്‍ബലമായതിനാല്‍. അതുകൊണ്ട് എല്ലാവരും ശക്തിയോടെ യോജിച്ച് പ്രവര്‍ത്തിക്കേണ്ട പ്രസ്ഥാനം സമാധാനപ്രസ്ഥനമാണെന്ന് സ്റ്റോണ്‍ പറഞ്ഞു.

1954 ല്‍ റോസാ പാര്‍ക്സിന് മുമ്പ്, സ്റ്റോണ്‍ വീക്കിലിയില്‍ എഴുതി, “അമേരിക്കയിലെ നീഗ്രോയ്ക്ക് അവനെ നയിക്കാന്‍ ഒരു ഗാന്ധിയെ വേണം.. അതുപോലെ നമ്മേ നയിക്കാന്‍ അമേരിക്കന്‍ നീഗ്രോകളും വേണം.” ആഫ്രിക്കന്‍ അമേരിക്കാരുടെ ക്ഷമ കിട്ടാന്‍ അമേരിക്കക്ക് അര്‍ഹതയില്ല. അമേരിക്കയുടെ അര്‍ഹതയേക്കാള്‍ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ അവര്‍ വളരേറെ ക്ഷമാശീലമുള്ളവരാണ് എന്ന് സ്റ്റോണ്‍ ശക്തമായി വിശ്വസിച്ചിരുന്നു.

പൌരാവകാശ സമരം കറുത്തവര്‍ തന്നെ നയിക്കണമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. വെള്ളക്കാരായ ലിബറല്‍ ആള്‍ക്കാര്‍ കറുത്തവര്‍ക്ക് വേണ്ടി ചെയ്യുന്ന ഒന്നാവാന്‍ പാടില്ല. തദ്ദേശീയമായ ആഫ്രിക്കന്‍ അമേരിക്കന്‍ പ്രസ്ഥാനം അതിനായി ഉണ്ടാവണമെന്നും അദ്ദേഹം കരുതി. പിന്നീട് അത് സംഭവിച്ചപ്പോള്‍ അദ്ദേഹം അതിനെ ഉടന്‍ തന്നെ സ്വീകരിച്ചു, പിന്‍താങ്ങി, പ്രചരണം നടത്തി.

അദ്ദേഹം രണ്ട് പ്രധാനപ്പെട്ട കാര്യങ്ങള്‍ പറഞ്ഞു. വസ്തുനിഷ്ടമായ മാധ്യമപ്രവര്‍ത്തനത്തില്‍ അദ്ദേഹം വിശ്വസിച്ചില്ല. മറ്റുള്ളവര്‍ പറയുന്നത് തന്നെ നിങ്ങളെക്കൊണ്ടും പറയിക്കുന്ന സമ്മതി നിര്‍ബന്ധമാക്കുകയാണ് വസ്തുനിഷ്ടമായ മാധ്യമപ്രവര്‍ത്തനത്തിന്റെ വക്താക്കളായ ആളുകള്‍ ചെയ്യുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

സ്ഥിരമായിരിക്കണോ അതോ സത്യസന്ധനായിരിക്കണോ എന്ന തിരഞ്ഞെടുക്കല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. കഴിഞ്ഞാഴ്ച നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെക്കുറിച്ച് നിങ്ങള്‍ ദുഖിതനാകണോ അതോ അതുമായി സ്ഥിരതയുള്ള കാര്യം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യണോ? സ്ഥിരത നിലനിര്‍ത്താനായി നിങ്ങള്‍ കാര്യങ്ങള്‍ വളച്ചൊടിക്കുന്ന അവസ്ഥയില്‍ എത്തുന്നു. നിങ്ങള്‍ അതിനായി തയ്യാറായിരിക്കണം. കാര്യങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നത് നേരിടാന്‍ എന്ന് സ്റ്റോണ്‍ പറഞ്ഞു. കാര്യങ്ങള്‍ സ്റ്റോണിനെ അതുഭുതപ്പെടുത്തുന്നത് നേരിടാന്‍ അദ്ദേഹം തയ്യാറായിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ വായിക്കാനും നല്ലതാണ്.

നിങ്ങള്‍ സത്യം ജനങ്ങളോട് പറഞ്ഞാല്‍ ശരിയായ കാര്യം അവര്‍ ചെയ്തോളും എന്നത് വളരെ പഴയ ഒരു പാരന്പര്യമാണ്. അദ്ദേഹം ആ വസ്തുനിഷ്ഠ മാധ്യമപ്രവര്‍ത്തില്‍ വിശ്വസിച്ചിരുന്നു.

1945 ല്‍ ആണ് സ്റ്റോണ്‍ ആദ്യമായി പാലസ്തീനിലേക്ക് പോയത്. രണ്ടാം ലോക മഹായുദ്ധ സമയത്ത് അദ്ദേഹം അമേരിക്കയിലായിരുന്നു. യുദ്ധം കഴിഞ്ഞ ഉടന്‍ തന്നെ അദ്ദേഹം യൂറോപ്പിലെ DP camps(displaced persons) ലേക്ക് പോയി. അവിടെയായിരുന്നു Holocaust അതിജീവിച്ചവര്‍ താമസിച്ചിരുന്നത്. നാസികള്‍ക്ക് കീഴില്‍ അനുഭവിച്ചത് പോലുള്ള ജീവിതമായിരുന്നു മിക്കവര്‍ക്കും അവിടെ അനുഭവിക്കേണ്ടിവന്നത്. സ്റ്റോണ്‍ എഴുതി, “നാം അവരെ നാസികള്‍ പരിഗണിച്ചത് പോലെയാണ് പരിഗണിക്കുന്നത്, പക്ഷേ നാം അവര്‍ക്ക് കാപ്പി കൊടുക്കുന്നു എന്നൊരു വ്യത്യാസം മാത്രം.” 1946 ല്‍ അദ്ദേഹം തിരികെ അവിടെ പോയി. ബ്രിട്ടീഷുകാരുടെ പാലസ്തീനെതിരായ ഉപരോധത്തില്‍ പങ്കുകൊണ്ട ആദ്യത്തെ മാധ്യമ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം.

ഈ യാത്രകളില്‍ സ്റ്റോണ്‍ ഒരിക്കലും Zionist ഓ anti-Zionist ഓ ആയിരുന്നില്ല. അമേരിക്കയിലെ മിക്ക ജൂതന്‍മാരെപോലെയായിരുന്നു അദ്ദേഹം, രണ്ട് പക്ഷത്തിലും ഇല്ലാത്തവര്‍. യൂറോപ്പിലെ ജൂതന്‍മാര്‍ തിരികെ തങ്ങളുടെ അയല്‍ക്കാര്‍ ഉപേക്ഷിച്ച പോളണ്ടിലേക്കോ ജര്‍മ്മനിയിലേക്കോ തിരിച്ച് പോകാന്‍ തയ്യാറല്ല എന്ന് അദ്ദേഹം യൂറോപ്പിലെ യാത്രകളില്‍ നിന്ന് മനസിലാക്കി. അവര്‍ക്ക് പാലസ്തീനിലേക്ക് പോകാനായിരുന്നു ആഗ്രഹം. അദ്ദേഹം അവരുടെ ആ ആവശ്യത്തിനെ അംഗീകരിച്ചു.

മിക്ക അമേരിക്കന്‍ പത്രപ്രവര്‍ത്തകരും രക്ഷപെടാന്‍ ശ്രമിച്ച ചിലകാര്യങ്ങള്‍ അദ്ദേഹം പാലസ്തീനില്‍ എത്തിയപ്പോള്‍ കണ്ടു. പാലസ്തീനില്‍ അദ്ദേഹം മനുഷ്യരെ കണ്ടു. അദ്ദേഹം ’46 ല്‍ ഇങ്ങനെ എഴുതി “ജൂതന്‍മാരുടെ ഒരു രാജ്യത്തെ അംഗീകരിക്കുന്ന ഒരു അറബിയേയും ഞാന്‍ പാലസ്തീനില്‍ കണ്ടില്ല. ജൂത രാഷ്ട്രത്തെ അംഗീകരിക്കുന്ന അറബിയെ കണ്ടിട്ടുള്ള ഒരു ജൂതനേയും ഞാന്‍ കണ്ടില്ല.” 1948 വരെ അദ്ദേഹത്തിന്റെ നയം അതായിരുന്നു. bi-national state. ജൂതന്‍മാരും പാലസ്തീന്‍കാരും ഒരു രാഷ്ട്രത്തിനകത്തെ ഓരോ രാഷ്ട്രീയ വ്യക്തിത്വമെന്നോ വംശീയ വ്യക്തിത്തമോ എന്ന നയം.

ഇസ്രായേല്‍ ജനിച്ച സമയത്ത് സ്റ്റോണ്‍ ആ മുറിയിലുണ്ടായിരുന്നു. 1948 മെയില്‍ Declaration of the State of Israel കരാര്‍ David Ben-Gurion ഒപ്പുവെച്ചപ്പോള്‍ അദ്ദേഹം അവിടെയുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനായുള്ള ഇസ്രായേലിന്റെ യുദ്ധത്തെ റിപ്പോര്‍ട്ട് ചെയ്യാന്‍ അദ്ദേഹമുണ്ടായിരുന്നു. അങ്ങനെ ഒരേയൊരു പ്രാവശ്യം യുദ്ധകാല ലേഖകനായ അദ്ദേഹത്തിന് വെടിയേല്‍ക്കുകയും ബോംബാക്രമണം അനുഭവിക്കുകയും ചെയ്തു. ഇസ്രായേലിന്റെ നിലനില്‍പ്പില്‍ അദ്ദേഹത്തിന് അതിയായ താല്‍പര്യമുണ്ടായിരുന്നു.

’48 ല്‍ പോലും അദ്ദേഹം Underground to Palestine എന്നൊരു പുസ്തകമെഴുതി. അഭയാര്‍ത്ഥികളുമായുള്ള അദ്ദേഹത്തിന്റെ യാത്രകളുടെ കഥയാണത്. അമേരിക്കയില്‍ തിരിച്ചെത്തിയ ശേഷം ’48 ല്‍ ആണ് അത് പ്രസിദ്ധീകരിച്ചത്. Haganah ന്റെ, ആയുധം വാങ്ങാനായുള്ള സംഭാവനപിരിവിന്റെ വലിയ പ്രചാരവേലക്കായി ആ പുസ്തകം ഉപയോഗിച്ചു. എന്നാല്‍ “ഒരു വാചകം നിങ്ങള്‍ നീക്കം ചെയ്യാമെങ്കില്‍” തങ്ങള്‍ പുസ്തകത്തിനായുള്ള വലിയ പരസ്യ പരിപാടി നടത്താമെന്ന് അമേരിക്കയിലെ സയണിസ്റ്റുകള്‍ പറഞ്ഞത്. ജൂതന്‍മാര്‍ക്ക് സ്വന്തം രാജ്യം വേണമെന്ന് അവകാശം പോലെ, പാലസ്തീന്‍കാര്‍ക്കും അതേ അവകാശമുണ്ട്. അതുകൊണ്ട് ഒരു bi-national state ആണ് വേണത്. അതായിരുന്നു ആ വാചകം. എന്നാല്‍ ആ വാചകം എടുത്തുമാറ്റാന്‍ അദ്ദേഹം വിസമ്മതിച്ചു. അതിനാല്‍ പരസ്യത്തിനായി അവര്‍ പണവും ചിലവാക്കിയില്ല.

1950 ല്‍ അദ്ദേഹം ഇസ്രായേലിലേക്ക് പോകുന്നത് നിര്‍ത്തി. കാരണം State Department അദ്ദേഹത്തിന് പാസ്പോര്‍ട്ട് കൊടുത്തില്ല. എന്നാല്‍ വേഗം തന്നെ അത് തിരിച്ച് കിട്ടി. അദ്ദേഹത്തില്‍ ബന്ധുവായ Leonard Boudin കേസ് വാദിച്ച് State Department നെ കൊണ്ട് അത് തിരികെ നല്‍കാന്‍ വിധി നേടി. പാസ്പോര്‍ട്ട് തിരികെ കിട്ടിയ സ്റ്റോണ്‍ സൂയസ് യുദ്ധത്തിന് മുമ്പ് ’56 ല്‍ ഇസ്രായേലിലേക്ക് വീണ്ടും പോയി. അദ്ദേഹം രണ്ട് കാര്യങ്ങളാണ് അതിനെക്കുറിച്ചെഴുതിയത്. “ഇസ്രായേല്‍ മാറ്റം വന്ന ഒരു രാജ്യമാണ്. കഷ്ടപ്പെടുന്ന ഒരു രാജ്യത്തില്‍ നിന്ന് അത് വളര്‍ന്ന രാജ്യമായി. അത് വികസിക്കുകയാണ്. അത് വിജയിക്കും. യുദ്ധത്തിനായി അത് തയ്യാറെടുത്തു. വിജയിക്കുകയും ചെയ്യും. അടുത്ത യുദ്ധവും അതിനടുത്ത യുദ്ധവും സൈനികമായി. പാലസ്തീന്‍കാരുമായി അവര്‍ ഒത്ത് ചേരുന്നത് വരെ യുദ്ധത്തിന് പിറകേ യുദ്ധം നടക്കും. സമാധാനത്തിലേക്കുള്ള വഴി പാലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലൂടെയാവും,” അദ്ദേഹം എഴുതി.

MacNeil/Lehrer NewsHour ല്‍ Robin MacNeil ഐ.എഫ്.സ്റ്റോണുമായി നടത്തിയ അഭിമുഖം:

മദ്ധ്യവര്‍ഗ്ഗത്തെ പോലെ ദരിദ്രര്‍ക്ക് വോട്ടുചെയ്യാന്‍ അവകാശം നല്‍കിക്കൊണ്ട് സോക്രട്ടീസിന് രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സൊലോണ്‍(Solon) ജനാധിപത്യം സ്ഥാപിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനും യോഗം ചേരാനുമുള്ള(assembly) സ്വാതന്ത്ര്യത്തിനും പുറമേ സംഘടന(association) രൂപീകരിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കി. അതില്‍ ചിലത് oligarchic ഉം രാജ്യസ്നേഹമുളളതുമായിരുന്നു. ചിലത് രാജ്യദ്രോഹപരവും. വളരെ ചെറിയ pro-Spartan കാരായിരുന്നു ഈ ക്ലബ്ബുകള്‍ സംഘടിപ്പിച്ചത്. ആ രഹസ്യ ഗൂഢാലോചനകളെക്കുറിച്ച് പ്ലേറ്റോ പറയുന്നുണ്ട്, സോക്രട്ടീസ് പറയുന്നുണ്ട്. അവരെ ഒരിക്കലും കുറ്റാരോപണം ചെയ്തില്ല. കാരണം അവര്‍ക്ക് സംഘടന രൂപീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.

വലിയ തമാശയായേ അവരുടെ വീക്ഷണത്തെ കാണാന്‍ പറ്റു. ആദ്യത്തെ ഏകാധിപത്യത്തിന് ശേഷമുള്ള കുറച്ച് വര്‍ഷങ്ങളില്‍, 400, അരിസ്റ്റോഫെയിന്‍സ് (Aristophanes) പക്ഷികള്‍ എന്നൊരു നാടകമെഴുതി. രാജ്യസ്നേഹമില്ലാത്ത ചെറുപ്പക്കാര്‍ എന്ന അര്‍ത്ഥമുള്ള വാക്ക് കണ്ടുപിടിച്ചത് അദ്ദേഹമാണ്. അദ്ദേഹം അവരെ വിളിച്ചത് “Socratified” എന്നാണ്. “esokritaun” എന്ന ഗ്രീക്ക് വാക്കിന്റെ നല്ല ഇംഗ്ലീഷ് പരിഭാഷ അതാണ്. Socratified എന്നാണ് അതിന്റെ അര്‍ത്ഥം. നീഷമുള്ള മുടി, വൃത്തികെട്ട വേഷം, തുണി അലക്കില്ല, ആ രൂപം മനസില്‍ കണ്ടുനോക്കൂ. അഥീനിയക്കാര്‍ നിസാര കാര്യങ്ങളിലും വളരെ ശ്രദ്ധയുള്ളവരായിരുന്നു.

മക്കാര്‍ത്തിയിസത്തെ(McCarthyism) അത്ഭുതകരമായ രീതിയിലാണ് ഒഴുവാക്കിയത്. ആദ്യമായി യാഥാസ്ഥികരും കുറച്ച് പിന്‍തിരുപ്പന്‍മാരും(reactionaries) ചേര്‍ന്ന് നേതൃത്വത്തെ പൊക്കി. അയാള്‍ സത്യത്തില്‍ ഒരു crypto-fascist ആയിരുന്നു. സെനറ്റായിരുന്നു അത് ചെയ്തത്. സെനറ്റ് ഒരു ക്ലബ് പോലെയാണ്, നല്ല അര്‍ത്ഥത്തില്‍. ആളുകളുടെ വാക്കുകള്‍ ആദരവിനുള്ള കാര്യമാണ്. ധാരാളം കാര്യങ്ങള്‍ ചെയ്തുതീര്‍ത്തത് cloak room ല്‍ വെച്ചായിരുന്നു. ഉദ്യോഗസ്ഥഭരണത്തിനോട് ചെയ്തപോല രാഷ്ട്രീയ ലൈംഗിക അപവാദങ്ങള്‍ ശേഖരിക്കുന്ന അതേ വൃത്തികെട്ട വേലകള്‍ മക്‌കാര്‍ത്തി സെനറ്റിലെ സഹ അംഗങ്ങള്‍ക്കെതിരെ കളിക്കാന്‍ തുടങ്ങിയിരുന്നു. അതുകൊണ്ട് അവര്‍ താക്കീത് നല്‍കി. അയാളെ ഒരു bounder ആയി മുദ്രകുത്തി. അത് അയാളുടെ ഹൃദയം തകര്‍ത്തു. അയാളെ ജയിലില്‍ അടച്ചില്ല. സ്വന്തം കസേര ഇല്ലാതാക്കിയില്ല. no-good SOB എന്ന് മുദ്ര കുത്തുകമാത്രമാണ് അവര്‍ ചെയ്തത്. അത് സുന്ദരമായിരുന്നു. ക്രൂരമായിരുന്നില്ല. അത് ഏകാധിപത്യപരമായിരുന്നില്ല. അയാള്‍ നല്ലതല്ല എന്ന് അവര്‍ തീരുമാനിച്ചു.

എല്ലാ സമൂഹത്തിലും, എല്ലാ കാലത്തും, എല്ലാ കൂട്ടങ്ങളിലും എപ്പോഴും സമരം ചെയ്ത് നേടിയെടുക്കേണ്ടതാണ് അഭിപ്രായ സ്വാതന്ത്ര്യം എന്ന കാര്യം. റാഡിക്കലുകളുടെ ചെറിയ കൂട്ടത്തിന് പോലും അവരുടെ ഒരു പാര്‍ട്ടി ലൈന്‍ ഉണ്ടാവും. നിങ്ങള്‍ അതിനെതിരെ നീങ്ങിയാല്‍ അഭിപ്രായ സ്വാതന്ത്ര്യം ഒരു ചോദ്യമാകും എന്ന് നിങ്ങള്‍ക്ക് മനസിലാവും.

എന്നാല്‍ നിങ്ങള്‍ അതിനെ വസ്തുനിഷ്ടമായും വിപുലമായും നോക്കിയാല്‍ മറ്റ് പടിഞ്ഞാറന്‍ സമൂഹത്തേക്കാള്‍ വളരെ ശക്തമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒരു പാരമ്പര്യമുണ്ട് എന്ന് കാണാന്‍ കഴിയും. പതിനേഴാം നൂറ്റാണ്ടിന്റെ British Whigs ന് പകരം നമ്മുടെ Whigs ഫ്രഞ്ച് നവോദ്ധാനത്തിന്റെ കുട്ടികളാണ്. മനുഷ്യന്റെ സമത്വവും സ്വാതന്ത്ര്യത്തേയും സംബന്ധിച്ചുള്ള വളരെ വിശാലമായതും വിപ്ലവകരവുമായ കാര്യങ്ങളെ പേടിക്കുന്നവരല്ല. ഭരണ ഘടന മൊത്തത്തിലും Bill of Rights ഉം നവോദ്ധാനത്തെ ഉള്‍ക്കൊള്ളുന്നു. ഇംഗ്ലീഷ്, അമേരിക്കന്‍, ഫ്രഞ്ച് വിപ്ലവങ്ങളുടെ ഏറ്റവും നല്ല ഫലങ്ങള്‍ അതിലുണ്ട്. എന്നാല്‍ യൂറോപ്പില്‍ അങ്ങനെയല്ല. വെയ്മര്‍ (Weimar) ഭരണഘടനയില്‍ അടിയന്തിരാവസ്ഥക്കുള്ള വകുപ്പുകളുണ്ടായിരുന്നു. എത് ഹിറ്റ്‌ലര്‍ക്കെതിരെ ഒന്നും ചെയ്തില്ല. ഓസ്ട്രിയയിലെ ഭരണഘടനക്കും മോശം കാര്യങ്ങളുണ്ടായിരുന്നു. ഫ്രഞ്ച് വിപ്ലവത്തിലെ അഭിപ്രായ സ്വാതന്ത്ര്യവും, പത്ര സ്വാതന്ത്ര്യവും, സംഘം ചേരാനുള്ള സ്വാതന്ത്ര്യവും കണ്ട് പിന്നോക്കം പോയി.

പ്രാചീന ഏഥന്‍സിനെ ഓര്‍ക്കുക. 200 വര്‍ഷത്തെ സ്വാതന്ത്ര്യം. മനുഷ്യ ചരിത്രത്തിലെ ഒരു നല്ല കാലം. അമേരിക്കന്‍ റിപ്പബ്ലിക്കിന്റെ 200 വര്‍ഷം അതുപോലെ നല്ലതായിരുന്നു. അതിനിടക്കുള്ള കാലം മതഭ്രാന്തിന്റെ വന്യത, പീഡനം, കൊലപാതം എന്നിവയായിരുന്നു. സാധാരണ മനുഷ്യന്റെ അറിവില്ലായ്മ നോക്കൂ, സാധാരണക്കാരനല്ലാത്ത മനുഷ്യന്റെ അറിവില്ലായ്മ നോക്കൂ. മുന്നോട്ട് പോകാനായി എത്രമാത്രം വിലകുറഞ്ഞ ആശയങ്ങളെയാണ് നശിപ്പിച്ചത്. അത് അസ്ഥിരമായതാണ്. എപ്പോഴും അങ്ങനെയാണ്. അതിനായി സമരം ചെയ്യണം. വിശുദ്ധമായ അമേരിക്കന്‍ ആദര്‍ശമാണ്. Jeffersonian ആണ്. നമ്മള്‍ Jeffersonian ആശയത്തിന്റെ പ്രതിനിധികളാണ്. മറ്റേ വശത്തുള്ളവര്‍ അതില്‍ ഇത്തിരി നാണിക്കുന്നു. കുറച്ച് പ്രതിരോധിക്കുകയും ചെയ്യുന്നു.

വിയറ്റ്നാം teach-ins, University of California, Berkeley ല്‍ Izzy Stone സംസാരിക്കുന്നു:

teach-ins ന് എതിരായി മാധ്യമങ്ങളുടേയും ബഹുമാന്യരുടേയും ദേഷ്യം എനിക്ക് മനസിലാക്കാന്‍ കഴിയുന്നില്ല. State Department പൂര്‍ണ്ണമായും തന്നിഷ്ടം കാണിക്കുന്നു. സര്‍ക്കാരിന്റെ നയമാണ് പത്രങ്ങളിലും, റേഡിയോയിലും, ടിവിയിലും മുഖ്യമായും കാണുന്നത്. എന്തുകൊണ്ടാണ് അവര്‍ ഇത്ര അക്രമാസക്തമാകുന്നത്? വളരെ ചെറിയ സമയത്ത്, കുറച്ച് കാമ്പസുകളില്‍, എതിര്‍പ്പിന്റെ ശബ്ദമുയര്‍ന്നു. വളരെ ചെറിയ ഒരു ചര്‍ച്ചയുടെ തുടക്കമുണ്ടായി. അവര്‍ക്ക് അവരേക്കുറിച്ച് അറിയുന്നില്ലേ? തങ്ങളുടെ വീക്ഷണം പൊതുജനങ്ങളുടെ മുമ്പില്‍ വ്യക്തമാകുകയും പൊതു ചര്‍ച്ചയുണ്ടാകുമെന്ന് എന്ന് ഓര്‍ത്ത് അവര്‍ ദുര്‍ലരാണോ? State Department കോണ്‍ഫെറന്‍സ് നടത്തുമ്പോള്‍ അവര്‍ പ്രതിപക്ഷത്തെ ക്ഷണിക്കുന്നില്ല. ഒരു വിമര്‍ശകനെ പോലും അവര്‍ ക്ഷണിക്കുന്നില്ല. ചോദ്യം ചോദിക്കുമെന്ന പേടിയില്‍ വിമര്‍ശനാത്മ മാധ്യമങ്ങള private briefings ന് ക്ഷണിക്കുന്നില്ല. മോസ്കോയിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ പോലെയുള്ള അന്തരീക്ഷണമാണ് State Departmentനിപ്പോള്‍ ഉള്ളത്. നമ്മുടെ സ്വന്തം രാജ്യത്തെ ഈ അവസ്ഥയെയാണ് നാം നേരിടേണ്ടത്.

യുദ്ധത്തെക്കുറിച്ചുള്ള വളരേറെ കാര്യങ്ങള്‍ നമുക്കറിയില്ല. യുദ്ധത്തിന് എന്തിന് പോകുന്നു എന്നതിനെക്കുറിച്ച് ആളുകള്‍ പറഞ്ഞ കാര്യങ്ങളൊക്കെ നമുക്കറിയാം. എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് ആളുകള്‍ നല്‍കുന്ന കാരണങ്ങള്‍ ശരിയായിരക്കണമെന്നില്ല എന്നാണ് ആധുനിക മനശാസ്ത്രം പറയുന്നത്. ഇക്കാര്യത്തിലും അത് കാണാം.

ഈ രാജ്യത്തേയും, ലോകത്തേയും എല്ലാ പ്രശ്നങ്ങളുടേയും ഒരു കാരണം നാം വളരെ വലിയ ഒരു സൈനിക സ്ഥാപനം നാം കൈവശം വെച്ചിരിക്കുന്നു എന്നതാണ്. ഒരു രാജ്യത്തിന് സൈനികരില്ലെങ്കില്‍ ചെറിയ ഒരു പ്രതിഷേധമുണ്ടായാലും രാജ്യം ഇല്ലാതാകും. എന്നാല്‍ അതിന് നമ്മുടേത് പോലുള്ള ഒരു ഭീമന്‍ സൈനിക സംഘമുണ്ടെങ്കില്‍ രാഷ്ട്രീയം, സാമ്പത്തികം തുടങ്ങി എല്ലാ പ്രശ്നങ്ങളും സൈനികമായി പരിഹരിക്കാന്‍ ശ്രമിക്കും. ഒര വാച്ച് കൂടം(sledgehammer) കൊണ്ട് റിപ്പയര്‍ ചെയ്യുന്നത് പോലെയാണ്. നമുക്കൊരു വലിയ സൈനിക സംവിധനം ഉള്ളടത്തോളം കാലം അത് അതിന്റെ നിലനില്‍പ്പ് സുസ്ഥിരമാക്കാനുള്ള, സ്ഥാനക്കയറ്റത്തിനുള്ള, സ്വന്തം ഗുണത്തിനുള്ള, സാങ്കേതിക തൊഴിലില്ലായ്മ ഇല്ലാതാക്കാനുള്ള പണി അന്വേഷിച്ചുകൊണ്ടിരിക്കും. സ്വാതന്ത്ര്യത്തിനായുള്ള യുദ്ധത്തെക്കുറിച്ചുള്ള ഈ miasma ആണ് വിയറ്റ്നാം, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് എന്നിവിടങ്ങളില്‍ സംഭവിക്കുന്നതിന്റെ കേന്ദ്രം. അത് പണി കണ്ടെത്താനുള്ള സൈന്യത്തിന്റെ ആഗ്രഹത്തിന്റെ പ്രതിഫലനമാണ്. “സ്വാതന്ത്ര്യത്തിനായുള്ള യുദ്ധം” എന്നത് സൈന്യത്തിനുള്ള ഒരു ഓര്‍ഡര്‍ ആണ്.

D.D. Guttenplan talking about I.F. Stone.

D.D. Guttenplan, London correspondent for The Nation magazine and the author of a new biography of Stone called American Radical: The Life and Times of I.F. Stone.

— സ്രോതസ്സ് democracynow.org

One thought on “ഐ.എഫ്. സ്റ്റോണിനെ ഓര്‍ക്കുന്നത്

Leave a reply to Pradeep Kumar മറുപടി റദ്ദാക്കുക