3 വയസില്‍ താഴെയുള്ള കുട്ടികള്‍ ടെലിവിഷന്‍ കാണരുത്

http://balupuduppadi.blogspot.com/2010/04/blog-post_20.html

പുലര്‍ച്ചെ ഒരു മണി മുതല്‍ കാലത്ത് ആറുമണി വരെ സിനിമാ ഗാനങ്ങള്‍ അല്ലെങ്കില്‍ സിനിമ. പ്രഭാത പരിപാടിയില്‍ ഒരു സിനിമാതാരമോ അല്ലെങ്കില്‍ അത്തരത്തില്‍ പ്രസിദ്ധി നേടിയ ഒറാളുമായി ഇന്റര്‍വ്യൂ. പിന്നീട് സിനിമാ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഫോണ്‍ ഇന്‍ പരിപാടി. ഉച്ച വരെ സിനിമ. ഉച്ച്ക്കു ശേഷം സീരിയല്‍ വൈകുന്നേരം സിനിമ. പിന്നീട് സിനിമാ ഗാനങ്ങള്‍ കൊണ്ടുള്ള റിയാലിറ്റി ഷോ. പിന്നെ സിനിമാ താരങ്ങളെ അനുകരിച്ചുള്ള കോമഡി ഷോ. രാത്രി സിനിമ. പിന്നെ സിനിമയിലെ ഹാസ്യ സീനുകള്‍ കോര്‍ത്തിണക്കിയ ഹാസ്യ പരിപാടി. സിനിമ….സിനിമ….

വാര്‍ത്തകള്‍ ഒരു ദിവസം ആകെ രണ്ടു മണിക്കൂറോളം. വാര്‍ത്തകള്‍ അറിയിക്കുക എന്ന കേവല ധര്‍മ്മമല്ല ഇവിടെ നിര്‍വ്വഹിക്കപ്പെടുന്നത്. വാര്‍ത്തകള്‍ കൊണ്ട് കോളിളക്കം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. വാര്‍ത്തകളിലൂടെ വാര്‍ത്ത സ്ര്ഷ്ടിക്കാന്‍ ശ്രമിക്കുന്ന ‘പാപ്പരാസികളുടെ’ പണി. ഇവിടെ പത്ര ധര്‍മ്മം പോയിട്ട് ഒരു ‘മണ്ണാങ്കട്ടയുമില്ല, സുഹൃത്തുക്കളേ. ഒരു ‘ഫുള്‍’ കിട്ടിയാല്‍ വേണ്ടതുപോലെ എഴുതിക്കൊടുക്കുന്ന പത്രധര്‍മ്മം ഉണ്ടെന്നും നിങ്ങള്‍ക്ക് അറിയാമല്ലോ?.

നല്ല ലേഖനം.
നമ്മുടെ നാട്ടില്‍ മാത്രമല്ല, ലോകം മുഴുവനും ഈ സാമൂഹ്യ ദ്രോഹികളുടെ സ്വഭാവം ഇതു തന്നെയാണ്. അതുകൊണ്ടാണ് tv free week ആചരിക്കുന്നത്.

3 വയസില്‍ താഴെയുള്ള കുട്ടികള്‍ ഒരു കാരണവശാലും ടെലിവിഷന്‍ കാണരുത്. അത് അവരുടെ മാനസിക വളര്‍ച്ചയെ തടസപ്പെടുത്തും. പല വീടുകളിലും അമ്മമാര്‍ കുട്ടികളുടെ ‘ശല്യം’ ഒഴുവാക്കാന്‍ ടെലിവിഷന്‍ വെച്ച് കുട്ടികളെ അതിന് മുമ്പില്‍ ഇരുത്തുക പതിവാണ്. കുട്ടികളുടെ നല്ല ഭാവി ആഗ്രഹിക്കുന്നവര്‍ ഒരിക്കലും ഇത് ചെയ്യരുത്.

4 thoughts on “3 വയസില്‍ താഴെയുള്ള കുട്ടികള്‍ ടെലിവിഷന്‍ കാണരുത്

  1. എന്തും പെട്ടെന്ന് “പിടിച്ചെടുക്കുന്ന” പ്രായമായതിനാല്‍ അവര്‍ക്ക് നല്ല പ്രോഗ്രാമുകള്‍ ഉള്ള കുട്ടികളുടെ ചാനല്‍ കാണിച്ച് കൊടുക്കുന്നത് നല്ലതാണ്.

    1. ഏതാണ് നല്ലത് ചീത്തയെന്നത് തിരിച്ചറിയുന്നത് എങ്ങനെയാണ്. ആരാണ് നമ്മളില്‍ ഈ വേര്‍തിരിവിന് വേണ്ട വിവരങ്ങള്‍ കുത്തിവെക്കുന്നത്? അവര് ശരിയാണ് എന്നതിന് എന്താണ് ഉറപ്പ്? സമൂഹത്തിലെ മുഴുവന്‍പേര്‍ക്കും ആ വിവേകം ഉണ്ടോ?

Leave a reply to നന്ദന മറുപടി റദ്ദാക്കുക