1. ഞങ്ങള്‍ വെടിവെക്കും. ഇത് സൈന്യത്തിന്റെ ഉത്തരവാണ്
Dr. Juan Almendares സംസാരിക്കുന്നു:
ഹൊണ്ടോറസിന്റെ പുറത്താക്കപ്പെട്ട പ്രസിഡന്റ് മാന്വല്‍ സലയാ(Manuel Zelaya) സ്വരാജ്യത്തേക്ക് തിരിച്ച് പോകുന്നതിനെക്കുറിച്ച് സംസാരിക്കാനായി അമേരിക്കന്‍ നയതന്ത്രജ്ഞരെ കാണും. 5 ദിവസം മുമ്പ് പുറത്താക്കപ്പെട്ട അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ പൊതു സമ്മേളനത്തില്‍ സംസാരിച്ചു. തനിക്ക് പൌരനായും പ്രസിഡന്റായും രാജ്യത്തേക്ക് തിരിച്ച് തിരിച്ച് പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. Organization of American States ന്റെ തലവന്‍, പൊതു സഭയുടെ പ്രസിഡന്റ്, Argentina, Ecuador എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍ എന്നിവര്‍ അദ്ദേഹത്തെ Tegucigalpa യിലേക്കുള്ള യാത്രയില്‍ അനുഗമിക്കും.
“8 ല്‍ അധികം തോക്കുളാണ് എന്റെ നേരെ ചൂണ്ടിയത്. വലിയ തോക്കുകള്‍. അവയുടെ ബയണറ്റുകള്‍ എന്റെ നെഞ്ചിന് നേരേയായിരുന്നു. “മൊബൈല്‍ ഫോണ്‍ താഴെയിടു, അല്ലെങ്കില്‍ ഞങ്ങള്‍ വെടിവെക്കും. ഇത് സൈന്യത്തിന്റെ ഉത്തരവാണ്” എന്ന് അവര്‍ പറഞ്ഞു”, പ്രസിഡന്റ് മാന്വല്‍ സലയാ വിവരിച്ചു.
പൊതു സഭ ഏകകണ്ഠേന അട്ടിമറിയെ അപലപിച്ചു. നിരുപാധികമായി സലയായെ തിരികെ പ്രസിഡന്റായി വാഴിക്കണം എന്ന് തീരുമാനിക്കുകയും ചെയ്തു. അട്ടിമറിക്ക് ശേഷം രൂപീകൃതമായ സര്‍ക്കാരിനോട് മൂന്ന് ദിവസത്തിനകം സലേയയെ തിരികെ പ്രസിഡന്റാക്കിയില്ലെങ്കില്‍ അംഗത്വം ഇല്ലാതാക്കും എന്ന് OAS പ്രഖ്യാപിച്ചു.
പുറത്താക്കപ്പെട്ട പ്രസിഡന്റ് വീണ്ടും തിരികെയെത്തിയാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്ന മുന്നറീപ്പ് അന്തര്‍ദേശീയ ഒറ്റപ്പെടുത്തലിന്റെ ഭീഷണിയെ വകവെക്കാത്ത ഇടക്കാല സര്‍ക്കാര്‍ നല്‍കി. കോടതി സലയയുടെ അറസ്റ്റിനായുള്ള ഒരു വാറന്റ് കോടതി ഇറക്കി എന്ന് Attorney General ആയ Luis Rubi പത്ര സമ്മേളനത്തില്‍ പറഞ്ഞു.
ഹൊണ്ടൂറസിലെ തെരുവുകളില്‍ അശാന്തി നിറയുകയാണ്. മാധ്യമങ്ങള്‍ക്കുള്ള നിരോധനവും അടിച്ചമര്‍ത്തലും നീക്കിയിട്ടില്ല. പട്ടാള അട്ടിമറിയെ അനുകൂലിക്കുന്ന നൂറുകണക്കിന് പേര്‍ ഒത്തു ചേര്‍ന്നെങ്കിലും അട്ടിമറിക്കെതിരായ പ്രതിഷേധം തുടര്‍ന്നു. റോഡുകള്‍ ഉപരോധിക്കപ്പെട്ടു. അദ്ധ്യാപകരുടെ സംഘടന അനിശ്ഛിതകാല പണിമുടക്കാരംഭിച്ചു.
2. പിനോഷേയുടെ യുഗത്തിലാണവര്‍
പുതിയ അധികാരികള്‍ രണ്ട് തരത്തിലുള്ള പ്രകടനങ്ങളാണ് നടത്തുന്നത്. മിക്കവരും വെള്ള യൂണീഫോം ധരിച്ചിരിക്കുന്നു. വളരെ വൃത്തിയുള്ളവരാണ് അവര്‍. സംഭാഷണം നടത്തണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ പട്ടാളത്തിന്റെ പിന്‍തുണയുള്ളവരാണ് ഈ പ്രകടനക്കാര്‍. ജനത്തെ അടിച്ചമര്‍ത്തിക്കൊണ്ട് തോക്കുകളേന്തിയ സൈന്യവുമായാണ് സംഭാഷണം നടത്താന്‍ ഇവര്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്തെന്ന് കാണാന്‍ അവര്‍ തയ്യാറാവുന്നില്ല. ധാരാളം ആളുകള്‍ ഉപദ്രവിക്കുപ്പെട്ടു. ധാരാളം പേരെ സൈന്യം മൃഗീയമായി ആക്രമിച്ചു. എന്നാല്‍ ജനം ശക്തമാണ്. രാജ്യത്ത് പല സ്ഥലത്തും പണിമുക്കാണ്.
ഇനി എന്ത് നടക്കുമെന്നതില്‍ ജനങ്ങള്‍ക്ക് വ്യാകുലതയുണ്ട്. കാരണം പ്രസിഡന്റ് സലേയയെ പിടികൂടും എന്ന് അധികാരികള്‍ പത്രപ്രസ്ഥാവനയിറക്കി. ഭരണഘടനയോടോ മനുഷ്യാവകാശത്തോടോ അവര്‍ക്ക് ബഹുമാനമില്ല. എന്നാരു ജനത്തിന് പേടിയില്ല. ആയുധങ്ങളില്ലെങ്കിലും സംഘടിതരായ ജനങ്ങളാണ് ഏത് സൈന്യത്തേക്കാളും ശക്തരെന്ന് അവര്‍ വിശ്വസിക്കുന്നു. ഹൊണ്ടോറസിലെ ജനങ്ങള്‍ക്ക് വേദനയും, കഷ്ടപ്പാടും, പട്ടിണിയും സമ്മാനിച്ച ആയുധങ്ങള്‍ അവര്‍ക്ക് വേണ്ട.
പിനോഷേയുടെ യുഗത്തിലാണ് പുതിയ അധികാരികള്‍ കഴിയുന്നത്. അവര്‍ ആര്‍ക്കും ചെവികൊടുക്കുന്നില്ല. അന്തര്‍ദേശീയ സമൂഹത്തെയും അവര്‍ വകവെക്കുന്നില്ല.
അമേരിക്കയില്‍ മിക്ക മുഖ്യധാരാ മാധ്യമങ്ങളും ഹൊണ്ടോറസിലെ സൈനിക അട്ടിമറി നിയമപ്രകാരമാണെന്ന് പറയുന്നു. പ്രസിഡന്റ് സലേയയാണ് ഭരണഘടന ലംഘിച്ചത് എന്നാണ് അവരുടെ പക്ഷം. അതുകൊണ്ടാണ് അറസ്റ്റ് ചെയ്യാന്‍ വാറന്റ് ഇറക്കിയെന്നും അവര്‍ പറയുന്നു.
ജനം ഈ അട്ടിമറിയ പിന്‍തുണക്കുന്നു പറയുന്നത് കള്ളമാണ്. സൈനിക ബന്ധമുള്ളവര്‍, ഭരണവര്‍ഗ്ഗത്തില്‍ പെടുന്നവര്‍, ജനവിരുദ്ധര്‍ തുടങ്ങിയവര്‍ മാത്രമാണ് അട്ടിമറിയെ അനുകൂലിക്കുന്നത്. അവര്‍ക്ക് ജനങ്ങളുടെ പിന്‍തുണയില്ല. അടിച്ചമര്‍ത്തല്‍കാരുടെ പിന്‍തുണമാത്രമേയുള്ളു. അവരെ നയിക്കുന്നത് School of America യില്‍ പഠിച്ച് വന്ന ചിലരാണ്. കുഴപ്പം പിടിച്ചതും, ഭീകരവും, പിന്‍തിരിപ്പനുമായ തത്വചിന്തകളാണ് അവര്‍ക്കുള്ളത്. ഈ രാജ്യത്തെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് അവരാണ് ഉത്തരവാദികള്‍.
അന്തര്‍ദേശീയ സമൂഹത്തെ തെറ്റിധരിപ്പാക്കാനുള്ള ഒരു നയം അവര്‍ നടപ്പാക്കുകയാണ്. എന്നാല്‍ ഇവിടെ എല്ലാം വ്യക്തമാണ്. അവര്‍ക്ക് ജനങ്ങളോട് താല്‍പര്യമുണ്ടെങ്കില്‍ എന്തിന് പട്ടാള അട്ടിമറി നടത്തി? പുതിയ ഭരണഘടന വേണോ വേണ്ടയോ എന്നതിന് നിയമപരാമയ ഒരു ഹിതപരിശോധന എന്തുകൊണ്ട് നടത്തുന്നില്ല? ഒരു കാരണവും ഇല്ല. അവര്‍ക്ക് ഗതികെട്ടു. ജനത്തിന് ഒന്നും കൊടുക്കാന്‍ അവര്‍ക്ക് താല്‍പ്ര്യമില്ല. ഞങ്ങളുടെ സമൂഹത്തില്‍ ഒരു വലിയ അനീതിയില്‍ അകപ്പെട്ടിരിക്കുകയാണ്. നിങ്ങള്‍ യാധാര്‍ത്ഥ്യം കാണുകയാണെങ്കില്‍ ആ ആരോപണങ്ങളെല്ലാം ദുര്‍ബലമാണെന്ന് വ്യക്തമാകും.
____
Dr. Juan Almendares, Honduran medical doctor and award-winning human rights activist. He is the president of the Honduran Peace Committee, as well as the past secretary of the Coordinating Committee of Popular Organizations. He was an opposition candidate with the Democratic Unification Party during the last presidential elections.
— സ്രോതസ്സ് democracynow.org