ബെറ്റാലിയന്‍ 3-16

Greg Grandin സംസാരിക്കുന്നു:

എക്യരാഷ്ടസഭയിലേക്കുള്ള അമേരിക്കന്‍ അംബാസിഡറായിരുന്ന ജോണ്‍ നെഗ്രപോണ്ടി(John Negroponte)യുടേയും റീഗണിന്റേയും കാലത്തേക്ക് പോകണം ബെറ്റാലിയന്‍ 3-16 എന്തെന്നറിയാന്‍. ആ സമയത്ത് നെഗ്രപോണ്ടി ഹൊണ്ടൂറസ്സിന്റേയും അംബാസിഡറായിരുന്നു.

Iran-Contra യുദ്ധത്തിന്റെ ഹൊണ്ടൂറസ് ശാഖ സംഘടിപ്പിച്ചത് അയാളായിരുന്നു. മരണ സംഘത്തിന്റെ(death squad) കൊലപാതകങ്ങള്‍ മറച്ച് വെക്കാന്‍ അയാള്‍ ശ്രമിച്ചതിനെക്കുറിച്ച് Baltimore Sun ല്‍ ഒരു കൂട്ടം ലേഖനങ്ങള്‍ വന്നിട്ടുണ്ട്. നൂറ്കണക്കിനാളുകള്‍ ബെറ്റാലിയന്‍ 3-16 കാരണം അപ്രത്യക്ഷമായി.

1980കളുടെ പകുതിയില്‍ ഹൊണ്ടുറസിലെ തെരിവുകളില്‍ അസാധാരണമാം വിധം സൈനിക സാന്നിദ്ധ്യം കാണപ്പെട്ടു. അവര്‍ San Pedro Sula, Puerto Cortes, തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം യന്ത്രത്തോക്കുകളുമായി റോന്തുചുറ്റിത്തുടങ്ങി. ഹൊണ്ടുറസിന് ജനാധിപത്യം സ്ഥാപിച്ചതില്‍ വളരെ കഠിനമായ ഒരു ചരിത്രമാണുള്ളത്.

കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ ലാറ്റിനമേരിക്കയില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഒന്നിന് പിറകെ ഒന്നായി രാജ്യങ്ങളില്‍ ഇടതുപക്ഷമോ മദ്ധ്യപക്ഷമോ അധികാരത്തിലേക്ക് എത്തുന്നു. നയങ്ങളും രീതികളുമെല്ലാം മാറുന്നു. sovereignty യിലും ബഹുസ്വരതയിലും (multilateralism) അവര്‍ അടിയുറച്ച് പ്രവര്‍ത്തിക്കുന്നു.

ഇവോ മൊറാലസ്സിന്റെ സര്‍ക്കാരനെ അസ്ഥിരപ്പെടുത്താന്‍ വിഘടവാദികള്‍ ശ്രമിച്ചപ്പോള്‍ അമേരിക്ക നിശബ്ദമായി നിന്നു. തെക്കെ അമേരിക്ക മൊത്തത്തില്‍ അതിനെ അപലപിച്ചു. ബ്രിസീല്‍ മുന്നോട്ട് വന്ന് അവിടെ അഭ്യന്തരകലാപം ഇല്ല എന്ന് പ്രസ്ഥാവന ഇറക്കി. അവര്‍ അഭ്യന്തരകലാപം എന്ന് പറയുന്നത് coup ആണ്.

Honduran Peace Committee യുടെ തലവനായ Dr. Almendares പറയുന്നത് ഹൊണ്ടൂറസ് ഒരു കൈയ്യേറപ്പെട്ട രാജ്യമാണെന്നാണ്. അമേരിക്ക അവിടം കൈയ്യേറിയിരിക്കുന്നു, അമേരിക്കയെ അത് ആശ്രയിച്ചിരിക്കുന്നു.

trade remittances ലും വിദേശ സഹായത്തിലും ഹൊണ്ടൂറസ് പൂര്‍ണ്ണമായിം അമേരിക്കയെയാണ് ആശ്രയിച്ചിരിക്കുന്നത്. അമേരിക്കയുടെ പ്രതികരണം schizophrenic ആണ്. അക്രമം നടത്താതെ അമേരിക്കക്ക് കരാറുകളില്‍ വിലപേശാനാവും.

അമേരിക്കയുടെ State Department അട്ടിമറിയെ അങ്ങനെ വിളിക്കുന്നില്ല. ആ വാക്ക് ഹിലറി ക്ലിന്റണ്‍ ഉപയോഗിച്ചിട്ടില്ല. അട്ടിമറി എന്നതിന് ഒരു നിയമ നിര്‍വ്വചനമുണ്ട്. സലേയയുടെ പുറത്ത് ഒരു കൂടിയ ശക്തി പ്രയോഗിച്ച് നയങ്ങളില്‍ മാറ്റം വരുത്തുകയാണ് അവര്‍ ശ്രമിക്കുന്നത്. “Haiti Option” എന്ന് വേണമെങ്കില്‍ ഇതിനെ പറയാം. ബില്‍ ക്ലിന്റണ്‍ പ്രസിഡന്റായിരിക്കെ അട്ടിമറിയാല്‍ പുറത്താക്കപ്പെട്ട് അരിസ്റ്റീഡിനെ (Jean-Bertrand Aristide) തിരികെയെത്തിച്ചു. IMF ന്റേയും World Bank ന്റേയും നയങ്ങള്‍(structural adjustment policies) മാറ്റില്ല എന്ന ഉറപ്പിലായിരുന്നു ഇത്.

2002 ല്‍ വെനസ്വലയിലെ ഷാവേസിനെ അട്ടിമറിക്കാന്‍ ശ്രമിച്ച Otto Reich നേയും Roger Noriega നേയും ബു‍ഷിന്റെ രണ്ടാം ഭരണം അംഗീകരിച്ചില്ല. അതിന് പകരം വിദേശകാര്യ നയതന്ത്രജ്ഞനായ Thomas Shannon നെ ഏല്‍പ്പിച്ചു. പക്ഷേ എന്തൊക്കെയായാലും അത് Otto Reich ന്റേയും Roger Noriega ന്റേയും വിദൂരത്തുനിന്നുള്ള കരച്ചിലാണ് എന്നാണ് ലാറ്റിമേരിക്കയിലെ ജനങ്ങള്‍ കരുതുന്നത്.

Greg Grandin, professor of Latin American history at NYU and author of Empire’s Workshop: Latin America, the United States, and the Rise of the New Imperialism.

— സ്രോതസ്സ് democracynow.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )