കേരളത്തിന് സംസ്ഥാന പദവി നഷ്ടപ്പെടുമോ?

ചിലപ്പം നഷ്ടപ്പെട്ടേക്കാം. കാരണം, മറ്റ ചില സംസ്ഥാനങ്ങളേ അപേക്ഷിച്ച് കേരളത്തിന് വലിപ്പം കുറവാണ്. സംസ്ഥാനങ്ങള്‍ക്ക് വേണ്ട കുറഞ്ഞ വലിപ്പം എന്നൊരു പരിധി കേന്ദ്രം നിശ്ചയിക്കുകയും നമുക്ക് അതിനകത്ത് ഉള്‍പ്പെടാനും കഴിഞ്ഞില്ലെങ്കില്‍ കേരളത്തിന് സംസ്ഥാന പദവി നഷ്ടപ്പെടും. ഇത് ഒരു വെറും വാക്കാണ്.

എന്നാല്‍ കഴിഞ്ഞ ആഴ്ച്ച നമ്മുടെ ദേശീയ പാതാ വിദഗ്ധര്‍ പറഞ്ഞത്, 45 മീറ്ററില്‍ കുറഞ്ഞ പാതകളൊന്നും ദേശീയ പാത അല്ലെന്നാണ്. റോഡ് പണിയുന്നത് കേരളത്തിലാണ്. അതുകൊണ്ട് കേരളത്തിലെ ജനങ്ങളാവണം അത് ഏത് രീതിയില്‍ പണിയണമെന്ന് തീരുമാനിക്കേണ്ടത്. ഡല്‍ഹിയല്ല. അതു പോലെയാണ് കാസര്‍കോട്ട് ഒരു പഞ്ചായത്തില്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളാണ്. അല്ലാതെ തിരുവനന്തപുരത്തേ ഉദ്യോഗസ്ഥനല്ല.

എന്നാല്‍ നൂറ്റാണ്ടുകളായി ഭരണം കൈയ്യാളുന്ന നഗരത്തിലെ (അ)വിദഗ്ദ്ധര്‍ ആണ് ഇപ്പോഴും എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. അത് ഏകാധിപത്യത്തിന് തുല്ല്യമാണ്. നമ്മുടെ രാജ്യത്തിന്റെ തലസ്ഥാനം അങ്ങനെ നൂറ്റാണ്ടുകളായി ഭരണം കൈയ്യാളുന്ന നഗരമാണ്. Delhi imperial zone എന്നാണ് അതിനെ വിളിക്കുന്നത്. ഒരു ഉദാഹരണം പറയാം. പ്രധാനമന്ത്രിക്ക് കാലാവസ്ഥാ വ്യതിയാനത്തേക്കുറിച്ച് ഉപദേശം നല്‍കാനൊരു കൗണ്‍സില്‍ ഉണ്ട്. അതില്‍ 26 അംഗങ്ങളാണ് ഉള്ളത്. ഇന്‍ഡ്യ വൈവിദ്ധ്യമുള്ള വലിയ രാജ്യമാണല്ലോ. രാജ്യത്തേ പല സ്ഥലത്തേയും വിദഗ്ദ്ധരാവും ഈ കമ്മറ്റിയില്‍ എന്ന് നിങ്ങള്‍ കരുതുന്നുണ്ടാവും. എന്നാല്‍ അതിലെ 25 പേരും ഡല്‍ഹിയില്‍ നിന്നുള്ളവാരാണ്. ഒരാള്‍ മാത്രമാണ് ഡല്‍ഹിക്ക് പുറമേയുള്ളത്. അതോ ബോംബേയില്‍ നിന്നുള്ള രത്തന്‍ ടാറ്റ!

  • കേരളത്തില്‍ 30 മീറ്ററില്‍ നാലു വരി പാത പണിയാനുള്ള സ്ഥലം ഇപ്പോള്‍ തന്നെയുണ്ട്. പാതയെ നിങ്ങള്‍ എന്ത് പേരിലും വിളിച്ചോളൂ. എന്നാല്‍ അത് പണിയാനുള്ള പണം കേന്ദ്രം തരണം. 45 മീറ്ററില്‍ കുറഞ്ഞ പാതയായതു കൊണ്ട് പണം പാതപണം ഒഴുകില്ലെന്ന് കേന്ദ്രത്തിന് പറയാനാവില്ല. 30 മീറ്റര്‍ പാതക്ക് വേണ്ട പണം തരിക.
  • അഥവാ അത് ചെയ്യാന്‍ കഴിയില്ലെങ്കില്‍ കേരളത്തില്‍ നിന്ന് കേന്ദ്രം പിരിക്കുന്ന നികുതി പണത്തില്‍ ഇളവ് നല്‍കുക, കേരളം തനിയേ പാത നിര്‍മ്മിച്ചേളാം.
  • കേന്ദ്ര റോഡ് നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവരിക.

അധികാരം ജനങ്ങളില്‍ എത്തിയാലേ ജനാധിപത്യം വിജയിക്കൂ. അത് സുസഥിരമായി നിലനിര്‍ത്താന്‍ ജനങ്ങള്‍ക്ക് അറിവും ഉണ്ടാകണം. ഇത് നടപ്പാക്കലാണ് അധികാരികളുടേയും മാധ്യമങ്ങളുടേയും ധര്‍മ്മം.

പാത 30 മീറ്ററില്‍ തന്നെ പണിയൂ.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

3 thoughts on “കേരളത്തിന് സംസ്ഥാന പദവി നഷ്ടപ്പെടുമോ?

  1. സാമാന്യ വേഗത ഉള്ള വണ്ടികള്‍ ഓടണമെങ്കില്‍ റോഡ്‌ സുരക്ഷ തുടങിയ കാര്യങ്ങള്‍ കൂടി കണക്കിലെടുക്കണം. കോഴിക്കോട് രാമനാട്ടുകര ബൈപാസ്സില്‍ എത്ര അപകടങ്ങള്‍ ആണ് ഉണ്ടായത്. എഴുപതു കിലോമീറ്റര്‍ വേഗത കാറുകള്‍ക്ക് അനുവദിച്ചിട്ടുള്ള ഈ പാതയില്‍ മീടിയന്‍ ഇല്ല. രണ്ടു വശത്തും നടപ്പാതകള്‍ ഇല്ല. സര്‍വീസ് duct ഇല്ല. ഇത്തരം പാതകള്‍ നിയമം മൂലം നിരോധിക്കുകയാണ് വേണ്ടത്. മനുഷ്യ ജീവന് പുല്ലു വിലയെ കല്പ്പിക്കുകയുള്ളൂ എന്നാ മാതിരി റോഡ്‌ പണിയാന്‍ ഇറങ്ങുന്നത് കഷ്ടമാണ്.

  2. NH47, NH17 ഇവ ഇതുവരെ കേന്ദ്ര സര്‍ക്കാരാണ് പരിപാലനവും വികസനവും നടത്തിയിരുന്നത്. അമേരിക്കന്‍ പാവ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം അമേരിക്കയിലേ പോലുള്ള റോഡുകളാക്കിയില്ലെങ്കില്‍ ഇവക്ക് പണം ചിലവാക്കില്ലെന്ന ദുര്‍വാശി പിടിച്ചിരിക്കുയാണ് ഈ സര്‍ക്കാര്‍. 30 മീറ്ററിലെ നാലുവരിപാതയാക്കാനും അതിന്റെ പരിപാലനത്തിനുമുള്ള പണം അവര്‍ അനുവദിക്കണം. അല്ലാതെ മുടിപ്പിക്കാനുള്ള വികല വികസനമല്ല വളര്‍ത്തേണ്ടത്.

  3. ആദ്യം ചെയ്യേണ്ടത് സാധാരണക്കാരന്റെ യാത്രാപ്രശ്നം പരിഹരിക്കുകയാണ്. ഏറ്റവും പരിസ്ഥിതിക്കനുയോജ്യമായ പദ്ധതി കേരളത്തില്‍ എല്ലായിടത്തും റെയില്‍ / ട്രാം കൊണ്ടുവരികയാണ്. ചുരുങ്ങിയ ചിലവില്‍ എവിടെ വേണമെങ്കിലും എത്താന്‍ കഴിയുന്ന അതിവേഗ ഇലക്ട്രിക്‌ ട്രാമുകള്‍. ഒരുപാട് പേര് കാര്‍ ഉപയോഗം കുറയ്ക്കും അങ്ങിനെ എത്താന്‍ കഴിഞ്ഞാല്‍.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )