1. ഹെന്റി ഫോര്‍ഡ് ചരിത്ര പുരുഷനാണ്
Greg Grandin സംസാരിക്കുന്നു:
25 ലക്ഷം ഏക്കര്‍ സ്ഥലത്തെ ഒരു നഗരമാണ് ഫോര്‍ഡ്ലാന്റിയ(Fordlandia). ലാടെക്സിന്റെ മേലുള്ള നിയന്ത്രണത്തിന് വേണ്ടി ഫോര്‍ഡ് നടത്തിയ ശ്രമമായിരുന്നു. 1920 കളില്‍ അത് കത്തി നിന്നു. കാറിന്റെ നിര്‍മ്മാണത്തിലെ ഓരോ അസംസ്കൃതവസ്തുക്കളേയും അദ്ദേഹം നിയന്ത്രിച്ചു. ഓരോ അസംസ്കൃതവസ്തുക്കളേയും അയാള്‍ സ്വന്തമാക്കി. റബ്ബര്‍ ഒഴിച്ച്. അതുകൊണ്ട് അദ്ദേഹം ആമസോണിലേക്ക് നീങ്ങി. അയാള്‍ ബ്രസീലിലേക്ക് നീങ്ങി.
എന്നാല്‍ അത് പെട്ടെന്ന് വേറെന്തോ ഒന്നായി മാറി. ഹെന്റി ഫോര്‍ഡ് ചരിത്ര പുരുഷനാണ്. അമേരിക്കയെ കയറ്റിയയക്കാനുള്ള ശ്രമമായി അത്. Americana. ആമസോണില്‍ ഒരു Americana. Midwestern അമേരിക്കന്‍ നഗരത്തെ ആമസോണിന്റെ ഹൃദയത്തില്‍ പ്രതിഷ്ടിക്കാനുള്ള ശ്രമം.
ഫോര്‍ഡിസം എന്നതിന്റെ പേരില്‍ ഫോര്‍ഡ് പ്രസിദ്ധനാണ്. ജോലിക്കാരന് $5 ഡോളര്‍ കൂലി കൊടുക്കുക, സാധനങ്ങള്‍ വാങ്ങാന്‍ അവരെ അനുവദിക്കുക, അത് കമ്പോളത്തെ വികസിപ്പിക്കും, അതുകൊണ്ട് ലാഭം എന്നത് ഉയര്‍ന്ന ശമ്പളത്തെ ആശ്രയിച്ചിരിക്കുന്നു. ഇതാണ് ഫോര്‍ഡിസം. വളരേറെ കാലം അമേരിക്കന്‍ മുതലാളിത്തത്തിന്റെ കേന്ദ്രം ഈ ആശയമായിരുന്നു. ഉത്പാദന പ്രവര്‍ത്തനത്തെ ചെറിയ ഘടകങ്ങളായി വിഘടിപ്പിച്ച അദ്ദേഹത്തിന്റെ വിപ്ലവകരമായ assembly line process. ഇതെല്ലാം സംഭവിച്ചത് 1910 ന്റെ തുടക്കത്തിലായിരുന്നു.
1920കളില്‍ Fordlandia സ്ഥാപിച്ച ശേഷം പോലും ഫോര്‍ഡിനെ മുതലാളിത്തത്തെ ജനാധിപത്യവല്‍ക്കരിച്ച വ്യക്തി എന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഫോര്‍ഡ് കടുത്ത യൂണിയന് വിരുദ്ധനായ അടിച്ചമര്ത്തലുകാരനായിരുന്നു. അച്ചടക്കം സ്ഥാപിക്കാനായി സ്വന്തം ഗുണ്ടയായ Harry Bennett നെ ഉപയോഗിച്ചു. ഏകാധിപത്യരാഷ്ട്രം എന്നാണ് ചരിത്രകാരന്മാര് അതിനെക്കുറിച്ച് എഴുതിയത്. പല രീതിയില്‍ ഫോര്‍ഡ്ലാന്റിയ നഷ്ടപ്പെട്ടുപോയ നിഷ്കളങ്കത തിരിച്ച് കൊണ്ടുവരാനോ ചരിത്രത്തിന്റെ വിമോചകന് എന്ന മേലങ്കി അണിയാനോ ആയിരുന്നു. മുതലാളിത്തെ ഫോര്‍ഡ് വിപ്ലവകരമാക്കി. പിന്നീട് ഫോര്‍ഡ് തന്റെ ജീവിതത്തിന്റെ ശേഷിച്ച കാലം ജിന്നിനെ വീണ്ടും കുപ്പിയിലേക്ക് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. ചില രീതിയില്‍ ഫോര്‍ഡ് sorcerer ടെ ശിഷ്യനേ പോലെയായിരുന്നു. അമേരിക്കയില്‍ സാമൂഹ്യ പരിഷ്കരണത്തിന് ധാരാളം ശ്രമം ഫോര്‍ഡ് നടത്തി. വടക്കേ മിഷിഗണില്‍ ഗ്രാമ വ്യവസായം എന്ന് വിളിച്ച ചെറിയ സംരംഭം തുടങ്ങി. കൃഷിയും വ്യവസായവും ഒരു പോലെ തുല്യ പ്രാധാന്യത്തില്‍ ചെയ്യുന്നതിനെക്കുറിച്ചായിരുന്നു അത്. വ്യാവസായിക മുതലാളിത്തത്തിന്റെ ശക്തിക്ക് തുല്യമായ ഒന്നും ഇപ്പോഴില്ല. സാമൂഹ്യ കാഴ്ചപ്പാടില്‍ ഫോര്‍ഡ് കൂടുതല്‍ കൂടുതല്‍ idiosyncratic ഉം quirkyയും ആയി. സമൂഹത്തെ എങ്ങനെ രൂപപ്പെടുത്തണമെന്നതിനെക്കുറിച്ചുള്ള idiosyncratic ആശയങ്ങളുടെ കേന്ദ്രമാണ് Fordlandia.
ഫാക്റ്ററിയിലെ പണിക്കാരെ എങ്ങനെ നിയന്ത്രിക്കണം എന്നത് മാത്രമല്ല, അവരുടെ ജീവിതം എങ്ങനെ നിയന്ത്രിക്കണം എന്നതിനേക്കുറിച്ചും ഫോര്‍ഡിന് കാഴ്ചപ്പാടുണ്ടായിരുന്നു. തെഴിലാളികളെ രഹസ്യ നിരീക്ഷണം നടത്തി അവര്‍ എന്ത് ചെയ്യുന്നു, എങ്ങനെ അവര്‍ ജീവിതം ആസ്വദിക്കുന്നു എന്നതൊക്കെ മനസിലാക്കി.
തീവൃമായ രക്ഷകര്വ്യവും തീവ്ര നിരീക്ഷണവും ചേര്‍ന്ന ഒന്നായിരുന്നു അത്. പിന്നീട് നിരീക്ഷണവും വളരുകയും രക്ഷകര്വ്യവും കുറയുകയും ചെയ്തു.
ബ്രസീലില്‍ അത് സാമൂഹ്യ പരിഷ്കരണത്തിന്റെ ഒരു പദ്ധതിയായിരുന്നു. Prohibition നെ ഫോര്‍ഡ് കയറ്റിയയച്ചു. മദ്യപിക്കുന്നത് ഫോര്‍ഡിന് ഇഷ്ടമല്ലായിരുന്നു. ബ്രസീലിലെ നിയമം അല്ലായിരുന്നിട്ടുകൂടി. ബ്രസീലിലെ തൊഴിലാളികളുടെ ആഹരത്തേയും ഫോര്‍ഡ് നിയന്ത്രിച്ചു. അവരെക്കൊണ്ട് അരി, ഗോതമ്പ് ബ്രഡ്, മിഷിഗണില്‍ നിന്നുള്ള പീച്ച്, oatmeal ഒക്കെ കഴിപ്പിച്ചു. ആരോഗ്യ ആഹാരത്തിന്റെ വക്താവായിരുന്നു ഫോര്‍ഡ്.
3. ക്ലോക്കുകള്‍ വ്യാവസായവല്ക്കരണത്തിന്റെ പ്രതീകം
പഴയ കാല അമേരിക്കന്‍ നൃത്തത്തിന്റെ ആളായിരുന്നു ഫോര്‍ഡ്. ആധുനിക ഡാന്‍സ് ഫോര്‍ഡിന് ഇഷ്ടമല്ലായിരുന്നു. ജാസും ഇഷ്ടമല്ലായിരുന്നു. ജാസ് കൂടുതല്‍ sensual ഉം corrupting ആണെന്നും ഫോര്‍ഡ് കരുതി. അമേരിക്കയില്‍ ഫോര്‍ഡ് polkas, waltzes, square dances ഒക്കെ രക്ഷപെടുത്താന്‍ ശ്രമിക്കുകയായിരുന്നു. അത് തന്നെ ബ്രസീലിലും ചെയ്തു.
100 കോടി ഡോളര്‍ (inflation-adjusted) ഫോര്‍ഡ് ഈ പ്രോജക്റ്റിനായി ചിലവാക്കി. ഒരു തുള്ളി ലാക്ടെക്സ് പോലും ഫോര്‍ഡ് കാറില്‍ എത്തിയില്ല. അത് വലിയ പരാജയമായിരുന്നു. അത് കൂടുതല്‍ പരാജയപ്പെടും തോറും അതിനെ കൂടുതല്‍ ആദര്‍ശപരമായ കാണങ്ങള്‍ പറഞ്ഞ് ന്യായീകരിച്ചു. ഇക്കാലത്തും അങ്ങനെയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് ഇറാഖ് യുദ്ധം. ഭീകര ആയുധങ്ങള്‍ (weapons of mass destruction) കണ്ടെത്തുന്നതില്‍ കൂടുതല്‍ പരാജയപ്പെടും തോറും മദ്ധ്യപൂര്‍വ്വേഷ്യയില്‍ ജനാധിപത്യം കൊണ്ടുവരാനായുള്ള നാഗരികതാ യജ്ഞം ആയി മാറി. Fordlandia ക്കും അതായിരുന്നു സംഭവിച്ചത്.
അവിടെ കലാപങ്ങളുണ്ടായിരുന്നു. ഫോര്‍ഡിന്റെ രീതിയുലുള്ള regimentation നെ തൊഴിലാളികള്‍ എതിര്‍ത്തു. മനുഷ്യനെ 365 ദിവസത്തെ യന്ത്രമായി മാറ്റാനുള്ള ശ്രമമാണെന്ന് ഒരു തൊഴിലാളി അഭിപ്രായപ്പെട്ടു.
കൂടാതെ അതിന് പരിസ്ഥിതി പ്രശ്നവും ഉണ്ടായിരുന്നു. ഫോര്‍ഡ് റബ്ബര്‍ മരങ്ങള്‍ അടുത്തടുത്ത് ആമസോണില്‍ നടുകയായിരുന്നു. വലിയ ഒരു ഇന്‍ക്യുബേറ്റര്‍ സ്ഥാപിക്കുകയായിരുന്നു അത്. Caterpillars, കൂടങ്ങള്‍, blight എല്ലാം പ്ലാന്റേഷന് നശിപ്പിച്ചു. കൂടുതല്‍ തകരും തോറും കൂടുതല്‍ പണം ഒഴുക്കി.
തങ്ങളുടെ ജീവിതത്തിന്റെ എല്ലാ വശത്തേയും നിയന്ത്രിക്കുന്ന വലിയ ശ്രമത്തെ ആമസോണിലെ ആദിവാസികള്‍ എതിര്‍ത്തു. വ്യാവസായികമായതു മാത്രമല്ല, ആഹാരം, ശുചിത്വം, മരുന്ന് തുടങ്ങി എല്ലാ രംഗത്തേയും നിയന്ത്രണങ്ങള്‍. കലാപങ്ങളില്‍ അവര്‍ ക്ലോക്കുകള്‍ നശിപ്പിച്ചു. മദ്ധ്യപശ്ഛിമ വ്യാവസായവല്ക്കരണത്തിനെതിരായ പ്രതീകാത്മക പ്രവര്‍ത്തിയായിരുന്നു അത്.
4. ഫോര്‍ഡിസം ലോകം മൊത്തം കയറ്റിയയക്കപ്പെട്ടു
ഇന്നും മുഴങ്ങുന്ന കഥയാണ് അത്. Fordlandia ധിക്കാരത്തിന്റെ കഥയാണെന്നുള്ളതല്ല. ആമസോണിനെ സൌമ്യമായി പെരുമാറാം എന്ന ഫോര്‍ഡിന്റെ ധിക്കാരവുമല്ല. മുതലാളിത്തത്തെ സൌമ്യമായി നടപ്പാക്കാം എന്ന ഫോര്‍ഡിന്റെ ചിന്തയാണത്.
ഫോര്‍ഡിസം വളരെ ശക്തമായ സംഘടനാ ഘടനയാണെന്ന് ഫോര്‍ഡ് കരുതി. ഉയര്‍ന്ന ശമ്പളം വലിയ കമ്പോളത്തേയും സന്തുഷ്ടരായ തൊഴിലാളികളേയും സൃഷ്ടിക്കും, എല്ലാവരും സന്തുഷ്ടരാകും. ഫോര്ഡിസത്തിന് അകത്ത് തന്നെ അതിനെ തിരുത്തുന്നതിന്റെ വിത്തുകളുമുണ്ട്. വ്യാവസായിക പ്രവര്‍ത്തനത്തെ ചെറിയ ഘടകങ്ങളാക്കുക. തുടക്കത്തിലത് ഫാക്റ്ററിക്കകത്തും, പിന്നീട് സമ്പദ്വ്യവസ്ഥ മൊത്തത്തിലും. വലിയ കമ്പോളവും ഉയര്‍ന്ന ശമ്പളവും തമ്മിലുള്ള ബന്ധവും നിങ്ങള്‍ക്ക് വേണമെങ്കില്‍ തകര്‍ക്കാം. ഒരു സ്ഥലത്ത് ഉല്‍പ്പന്നങ്ങളുണ്ടാക്കി വേറൊരു സ്ഥലത്ത് അത് വില്‍ക്കാനും കഴിയും. നിങ്ങളുടെ കമ്പോള പങ്ക് സന്തുഷ്ടരായ തൊഴിലാളികളെ സൃഷ്ടിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നില്ല.
Fordlandia മിക്കപ്പോഴും ഇക്കാര്യമാണ് മുഴങ്ങുന്നത്. Fordlandiaയില്‍ ഇതുപോലുള്ള ഒരു വിശുദ്ധ മുതലാളിത്തത്തിന് വേണ്ടി ആശിക്കുന്നുണ്ട്. രക്ഷകതൃ മുതലാളിത്തം. അവിടെ വ്യവസായങ്ങള്‍ തൊഴിലാളികള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് ശ്രദ്ധിക്കുന്നു. ഉദാഹരണത്തിന് അവരുടെ വിദ്യാഭ്യാസം, അവരുടെ ആരോഗ്യ സംരക്ഷണം തുടങ്ങിയ കാര്യങ്ങള്‍. Fordlandiaയില്‍ നിന്ന് 400 കിലോമീറ്റര്‍ കിഴക്കോട്ട് മാറിയാല്‍ Manaus എന്നൊരു നഗരമുണ്ട്. ബ്രസീലിലെ ഏറ്റവും വേഗം വളരുന്ന നഗരമാണത്. ആമസോണിന്റെ നടുക്കുള്ള സ്വതന്ത്രവ്യാപാര തുറമുഖമാണത്. Nokia, Sony, Sanyo, Harley-Davidson, Honda തുടങ്ങി മിക്ക കമ്പനികളും അവിടെ ഫാക്റ്ററികള്‍ സ്ഥാപിച്ചിട്ടുണ്ട്. ലാറ്റിനമേരിക്കയിലേക്കുള്ള ബ്രാന്റ് പേരുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് അവിടെയാണ്. ഫോര്‍ഡിസം എങ്ങനെ ലോകം മൊത്തം കയറ്റിയയക്കപ്പെട്ടു എന്നതിന്റെ നല്ല ഉദാഹരണം അവിടെ കാണാം. Fordlandia യും Manaus ഉം അടുത്തടുത്ത്. നല്ല രണ്ട് contrasts.
______
Greg Grandin, professor of Latin American history at NYU. His latest book is Fordlandia: The Rise and Fall of Henry Ford’s Forgotten Jungle City.
— സ്രോതസ്സ് democracynow.org