സിഗററ്റ് പുകയിലെ പ്രധാനപ്പെട്ട 40 ക്യാന്‍സര്‍ രാസവസ്തുക്കളെ (carcinogens) നിങ്ങള്‍ക്ക് ഒഴുവാക്കാന്‍ കഴിഞ്ഞാല്‍ പോലും ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാദ്ധ്യത ഒന്നോ രണ്ടോ ശതമാനമേ കുറയുന്നുള്ളു. പ്രശ്നം കത്തലിന്റെ (combustion) ഫലമായുണ്ടാകുന്ന പദാര്‍ത്ഥങ്ങളാണെന്ന് അടുത്ത കുറേ വര്‍ഷങ്ങളായി വ്യക്തമായ കാര്യമാണ്. മുട്ടക്കോസ്യോ, broccoli, മുള്ളങ്കി(carrots)യോ ഉണക്കി പൊടിച്ച് കത്തിച്ച് കിട്ടുന്ന പുക ഉയര്‍ന്ന താപനിലയില്‍ ശ്വാസകോശത്തിലേക്ക് വലിച്ചെടുത്താല്‍ സിഗററ്റ് വലിക്കുമ്പോഴുണ്ടാകുന്ന അതേ സാദ്ധ്യതയാണ് ഹൃദയ രോഗങ്ങളും, ക്യാന്‍സറും മറ്റ് രോഗങ്ങളും ഉണ്ടാകുന്നതിന്. അതുകൊണ്ട് സിഗററ്റ് പുകയിലെ ചില ഘടകങ്ങള്‍ ഇല്ലാതാക്കി സുരക്ഷിതമായ സിഗററ്റ് നിര്‍മ്മിക്കുന്നു എന്ന സിഗററ്റ് കമ്പനികളുടെ പ്രചാരണത്തിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ല. കമ്പനിയുടെ വേറൊരു തട്ടിപ്പ് മാത്രമാണ്.
– Dr. Joel Nitzkin, Chair of the Tobacco Control Task Force of the American Association of Public Health Physicians.