വിഷമഘട്ടവും പ്രതീക്ഷയും: നമ്മുടേയും അവരുടേയും

ഫിലാഡല്‍ഫിയയില്‍ 1928 ഡിസംബര്‍ 7 ന് ജനിച്ച നോം ചോംസ്കി പത്ത് വയസ് ആയപ്പോഴേക്കും ഫാസിസത്തിനെതിരായും സ്പെയിനിലെ ആഭ്യന്തരയുദ്ധത്തേയും കുറിച്ച് ധാരാളം എഴുതി. പതിനാല് വയസ് ആയപ്പോള്‍ പഠനത്തിനയി ന്യൂയോര്‍ക്കിലെത്തി. 72nd Street ലെ സ്റ്റേഷന് മുമ്പില്‍ അദ്ദേഹത്തിന്റെ അമ്മാവന്‍ ഒരു പത്രക്കട നടത്തിയിരുന്നു. പത്രം വാങ്ങാനായി അവിടെ ആളുകള്‍ വേഗത്തില്‍ വന്നും പോയിരുന്നു. എന്നാല്‍ അതിന്റെ പിറക് വശത്ത് അധികം തിരക്കുണ്ടായിരുന്നില്ല. തങ്ങള്‍ വാങ്ങിയതോ അല്ലാത്തതുമായ പത്രളില്‍ വന്ന വാര്‍ത്തകളെ കുറിച്ച് അവിടെ ആളുകള്‍ നിന്ന് ഗൌരവകരമായ രാഷ്ട്രീയ ചര്‍ച്ചകളിലേര്‍പ്പെടുമായിരുന്നു.

പതിനാറ് വയസ് ആയപ്പോള്‍ അദ്ദേഹം University of Pennsylvania ല്‍ എത്തി. അവിടെ നിന്ന് ഡോക്റ്ററേറ്റ് നേടി. 26 ആം വയസില്‍ Massachusetts Institute of Technology ല്‍ linguistics വിഭാഗത്തിന്റെ പ്രഫസറായി. അര നൂറ്റാണ്ട് കാലം അദ്ദേഹം അവിടെ നിന്നു, ഇന്നും അവിടെ പഠിപ്പിക്കുന്നു.

മുമ്പുള്ള വിശ്വാസങ്ങളെ തിരുത്തിക്കൊണ്ട് ലോക പ്രശസ്തനായ linguist എന്ന ഖ്യാതി നേടുമ്പോഴും അദ്ദേഹം വിയറ്റ്നാം യുദ്ധത്തിനെതിരെ സംസാരിച്ചു. ജീവിതം മുഴുവനും അദ്ദേഹം വിയറ്റ്നാം, ഇന്‍ഡോനേഷ്യയുടെ കിഴക്കെ തിമൂര്‍ അധിനിവേശം, ലാറ്റിനമേരിക്കയിലെ അവരുടെ മരണസംഘങ്ങള്‍, ഇസ്രായേലിന്റെ പാലസ്തീന്‍ കൈയ്യേറ്റം, ഇപ്പോള്‍ ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും അധിനിവേശം വരെയുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി.

കഴിഞ്ഞ ഡിസംബറില്‍ ചോംസ്കിക്ക് 80 വയസായി. അദ്ദേഹം നൂറുകണക്കിന് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. “the most important intellectual alive today” എന്ന് New York Times എഴുതിയെങ്കിലും മുഖ്യധാരാ മാധ്യമങ്ങള്‍ അദ്ദേഹത്തെ വളരെ അപൂര്‍വ്വമായേ ഉദ്ധരിക്കാറുള്ളു.

Brecht Forum സംഘടിപ്പിച്ച് ഒരു പരിപാടിയില്‍ അദ്ദേഹം സംസാരിക്കുകയുണ്ടായി. ഹാര്‍ലമിലെ (Harlem) റിവര്‍സൈഡ് ചര്‍ച്ചിലാണ് (Riverside Church) പരിപാടി നടന്നത്. “Crisis and Hope: Theirs and Ours.” എന്ന വിഷയത്തില്‍ അദ്ദേഹം സംസാരിച്ചു.

നോം ചോംസ്കി സംസാരിക്കുന്നു:

തലക്കെട്ടിനെക്കുറിച്ച് ആമുഖമായി ഞാന്‍ ചില കാര്യങ്ങള്‍ പറഞ്ഞുകൊള്ളട്ടെ. അതൊരു ചുരുക്കമാണ്. അവരേയും നമ്മളേയും വേര്‍തിരിക്കുന്ന വ്യക്തമായ ധാരാളം കാര്യങ്ങളുണ്ട്. നമുക്ക് വേണ്ടി സംസാരിക്കാന്‍ എനിക്കോ മറ്റാര്‍ക്കെങ്കിലുമോ കഴിയുകയില്ല. എന്നാല്‍ അങ്ങനെ കഴിയുമെന്ന് ഞാന്‍ ഭാവിക്കാന്‍ ശ്രമിക്കാം.

“വിഷമഘട്ടം” എന്ന വാക്കിന് ഒരു പ്രശ്നമുണ്ട്. ഏതാണ് നമ്മുടെ മനസിലെത്തുന്നത്? ധാരാളം തീവൃമായ വിഷമഘട്ടങ്ങളുണ്ട്. സാമ്പത്തിക വിഷമഘട്ടത്തെക്കുറിച്ച് United Nations ല്‍ അതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കും. ഈ വിഷമഘട്ടങ്ങള്‍ പരസ്പരം വളരെ സങ്കീര്‍ണ്ണമായി ബന്ധപ്പെട്ടിരിക്കുന്നു. അവയെ വേര്‍തിരിക്കാന്‍ പോലും പറ്റില്ല. എന്നാല്‍ ലളിതവല്‍ക്കരിക്കാന്‍ അങ്ങനെയല്ലെന്ന് ഞാന്‍ ഭാവിക്കും.

ഈ സങ്കീര്‍ണ്ണ സാഹചര്യത്തില്‍ എത്തപെടാനുള്ള ഒരു വഴി ഈ ആഴ്ചയിലെ New York Review യില്‍ എഴുതിയിട്ടുണ്ട്. അതിന്റെ മുഖചിത്രത്തിന്റെ തലക്കെട്ട് “How to Deal with the Crisis” എന്നാണ്. വിദഗ്ദ്ധരുടെ ഒരു symposium അതിലുണ്ട്. അതാ വായിച്ചിരിക്കുന്നത് ഗുണമാണ്. “the” crisis എന്നത് ശ്രദ്ധിച്ചോ. പടിഞ്ഞാറുകാര്‍ക്ക് “the” crisis എന്ന വാക്യത്തിന് ഒരു വ്യക്തമായ അര്‍ത്ഥമുണ്ട്. സമ്പന്ന രാജ്യങ്ങളെ ബാധിച്ച സാമ്പത്തിക തകര്‍ച്ചയാണ് അത്. അതുകൊണ്ട് അതിന് വളരെ പ്രാധാന്യമുണ്ട്.

സമ്പന്നര്‍ക്കും വിശിഷ്ടസ്ഥാനമുള്ളവര്‍ക്ക് പോലും ഒരേയൊരു വിഷമഘട്ടം എന്നോ അവര്‍ നേരിടുന്ന ഏറ്റവും വലിയ വിഷമഘട്ടമോ അല്ല. മറ്റുള്ളവര്‍ ലോകത്തെ വ്യത്യസ്ഥമായാണ് കാണുന്നത്. ഉദാഹരണത്തിന് ബംഗ്ലാദേശിലെ New Nation എന്ന പത്രം. “ലോകത്തെ മുന്‍നിര സാമ്പത്തിക സ്ഥാപനങ്ങളില്‍ പാച്ച് പണിചെയ്യാന്‍ ട്രില്യണ്‍ കണക്കിന് ഡോളര്‍ ചിലവാക്കി. എന്നാല്‍ റോമിലെ ഭക്ഷ്യപ്രശ്നത്തിന് വേണ്ടി $1200 കോടി ഡോളറേ പ്രഖ്യാപിച്ചുള്ളു. അതില്‍ 100 കോടി ഡോളര്‍ മാത്രമാണ് കൊടുത്തത്. തീവൃമായ പട്ടിണി 2015 ഓടെ ഇല്ലാതാക്കാം എന്ന് പ്രതീക്ഷിക്കാം. ഐക്യരാഷ്ട്രസഭയുടെ Millennium Development Goals ല്‍ ഉള്‍പ്പെട്ട നിബന്ധനയാണത്. ഒരിക്കലും സാദ്ധ്യമാകാത്തത് പോലെ എന്ന് തോന്നുന്നു. വിഭവങ്ങളില്ലാത്തതുകൊണ്ടല്ല. ലോകത്തെ ദരിദ്രരെക്കുറിച്ചുള്ള ശരിക്കുള്ള വ്യാകുലത ഇല്ലാത്തതിനാലാണ്”, എന്ന് അതില്‍ എഴുതിയിരിക്കുന്നു. പട്ടിണി നേരിടുന്ന നൂറുകോടി ആളുകളെക്കുറിച്ചാണ് അവര്‍ പറയുന്നത്. തീവൃ പോഷകാഹാരക്കുറവ്. അതില്‍ 3 – 4 കോടി ആളുകള്‍ സമ്പന്ന രാജ്യങ്ങളിലാണുള്ളത്. അത് യഥാര്‍ത്ഥമായ ഒരു വിഷമഘട്ടമാണ്. അത് കൂടുതല്‍ മോശമാകുന്നു.

ഭക്ഷണ സഹായവും റേഷനും വെട്ടിക്കുറക്കുന്നതായും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താനും പോകുന്നതായി World Food Program പ്രഖ്യാപിച്ചെന്ന് ഇന്നത്തെ Financial Times ല്‍ റിപ്പോര്‍ട്ടുണ്ട്. സാമ്പത്തിക തകര്‍ച്ച കാരണം സംഭാവന നല്‍കുന്ന രാജ്യങ്ങള്‍ അത് വെട്ടിക്കുറച്ചതിനാലാണ് ഇത്. ആഹാര പ്രശ്നവും ദാരിദ്ര്യ പ്രശ്നവും തമ്മില്‍ വളരെ അടുത്ത് ബന്ധമുണ്ട്. എന്നാല്‍ അത്ര അടുത്ത ബന്ധമല്ല സാമ്പത്തിക തകര്‍ച്ചക്ക്. റ്വാണ്ട, എത്യോപ്യ തുടങ്ങി പല രാജ്യങ്ങളിലും അവര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നു. ബഡ്ജറ്റില്‍ 20 – 25% കുറവാണ് വന്നിരിക്കുന്നത്. അതേ സമയം ആഹാരത്തിന്റെ വില വര്‍ദ്ധിക്കുന്നു. സാമ്പത്തിക തകര്‍ച്ച കാരണം തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു. ഇതൊരു വലിയ പ്രശ്നമാണ്.

ബ്രിട്ടീഷുകാര്‍ ഇപ്പോള്‍ ബംഗ്ലാദേശ് എന്ന് വിളിക്കുന്ന പ്രദേശത്ത് കാലുകുത്തിയപ്പോള്‍ ആ പ്രദേശത്തിന്റെ സമ്പത്ത് കണ്ട് അത്ഭുതപ്പെട്ടു. എന്നാല്‍ ആ പ്രദേശം ദുരിതത്തിന്റെ പ്രതിരൂപമായി മാറാന്‍ അധിക സമയം വേണ്ടിവന്നില്ല. ദൈവത്തിന്റെ പ്രവര്‍ത്തിയല്ല അതിന് കാരണം.

പടിഞ്ഞാറുകാരുടെ സ്നേഹം നിറഞ്ഞ ശ്രദ്ധക്കുറവിനാലല്ല ഭീകരമായ ആഹാര പ്രശ്നം രൂപപ്പെട്ടത് എന്ന് ബംഗ്ലാദേശിന്റെ വിധി നമ്മേ ഓര്‍മ്മപ്പെടുത്തുന്നു. ആഗോള മാനേജര്‍മാരുടെ സ്വന്തം അഭിവൃദ്ധിയെക്കുറിച്ചുള്ള വളരെ കൃത്യവും വ്യക്തവുമായ ശ്രദ്ധയുടെ ഫലമാണിത്. ഇംഗ്ലണ്ടിലെ നയ രൂപീകരണത്തെക്കുറിച്ച് ആഡം സ്മിത്ത് നടത്തിയ നിരീക്ഷണം ഓര്‍ക്കുന്നത് നല്ലതായിരിക്കും. നയങ്ങളുടെ “പ്രധാന ശില്‍പ്പികള്‍” അവരുടെ സ്വന്തം താല്‍പ്പര്യങ്ങള്‍ വളരെ പ്രധാനമായി നടപ്പാക്കിയിരിക്കണമെന്ന് അദ്ദേഹം മനസിലാക്കി. അദ്ദേഹത്തിന്റെ കാലത്ത് കച്ചവടക്കാരും നിര്‍മ്മാതാക്കളുമായിരുന്നു ആയിരുന്നു ആ വിഭാഗം. മറ്റുള്ളവരില്‍ അതുണ്ടാക്കുന്ന വേദനിപ്പിക്കുന്ന ഫലം തന്റെ പ്രധാന വിഷമമായും കണക്കാക്കി. ഇംഗ്ലണ്ടിലേയും കീഴടക്കിയ ഇന്‍ഡ്യയിലേയും “യൂറോപ്യന്‍മാരുടെ വന്യമായ അനീതി” അനുഭവിക്കുന്ന ജനങ്ങളായിരുന്നു അവര്‍. അത് ഇന്നും നടക്കുന്നതുമായി സാദൃശ്യപ്പെടുത്താവുന്നതാണ്. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ അന്തര്‍ദേശീയ, തദ്ദേശീയ കാര്യങ്ങളിലെ അടിസ്ഥാന പ്രമാണങ്ങളാണ് എന്ന് മനസിലാക്കുക.

ആഹാര പ്രതിസന്ധി ഒരു പ്രധാന പ്രശ്നമാണ്. ഹെയ്തിയില്‍ 2008ലാണ് അത് ആദ്യം നാടകീയമായി പൊട്ടിത്തെറിച്ചത്. ബംഗ്ലാദേശ് പോലെ ഹെയ്തിയും അതീവ കഷ്ടപ്പാടിന്റെ ഒരു ബിംബമാണ്. ബംഗ്ലാദേശ് പോലെ യൂറോപ്യന്‍മാര്‍ ആദ്യം അവിടെ എത്തിയപ്പോള്‍ ആ പ്രദേശത്തിന്റേയും സമ്പത്ത് കണ്ട് അത്ഭുതപ്പെട്ടു. പിന്നീട് അത് ഫ്രാന്‍സിന്റെ സമ്പത്തിന്റെ വലിയൊരു ഭാഗമായി മാറി. നീചമായ ആ ചരിത്രം ഇവിടെ വിവരിക്കുന്നില്ല. അത് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ ഇപ്പോഴത്തെ ആഹാര പ്രശ്നം വുഡ്റോ വില്‍സണിന്റെ (Woodrow Wilson) ഹെയ്തി ആക്രമണവുമായി നേരിട്ട് ബന്ധിപ്പിക്കാവുന്നതാണ്. നിഷ്ടൂരവും, കൊലപാതകരവും, വിനാശകരവുമായിരുന്നു അത്. ഹെയ്തിയിലെ പാര്‍ളമെന്റിനെ തോക്കിന്‍ മുനയില്‍ ഇല്ലാതാക്കിയത് വില്‍സണിന്റെ ധാരാളം കുറ്റകൃത്യത്തില്‍ ഒന്നായിരുന്നു. കാരണം ഹെയ്തിയിലെ ഭൂമി അമേരിക്കന്‍ ബിസിനസുകാര്‍ക്ക് കൈയ്യടക്കാനുള്ള പുരോഗമന നിയമം എന്ന് വിളിക്കുന്ന നിയമം പാസാക്കാന്‍ അവര്‍ വിസമ്മതിച്ചു. പിന്നീട് വില്‍സണിന്റെ പട്ടാളക്കാര്‍ ഒരു സ്വതന്ത്ര തെരഞ്ഞെടുപ്പ് നടത്തി. അതില്‍ ആ നിയമം 99.9% വോട്ടോടെ പാസായി. ജനസംഖ്യയിലെ 5% ആളുകള്‍ക്കേ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അനുമതി കൊടുത്തുള്ളു. Wilsonian idealism എന്നാണതിനെ നാം വിളിക്കുന്നത്.

പിന്നീട് USAID ഹെയ്തിയെ കരീബിയനിലെ തായ്‌വാനാക്കി മാറ്റാനുള്ള വിശുദ്ധ സിദ്ധാന്തമായ comparative advantage പരിപാടികള്‍ നടപ്പാക്കി. അതായത് അമേരിക്കയില്‍ നിന്ന് അവര്‍ എല്ലാം ഇറക്കുമതി ചെയ്യണം. അതോടൊപ്പം അവരുടെ തൊഴിലാളികള്‍, പ്രത്യേകിച്ചും മോശം അവസ്ഥയില്‍ അമേരിക്കന്‍ കമ്പനികളില്‍ ജോലി ചെയ്യുകയും വേണം.

ഈ പദ്ധതികളെ ഭീഷണിപ്പെടുത്തിക്കൊണ്ട് 1990 ല്‍ ഹേയ്തിയിലെ ആദ്യത്തെ സ്വതന്ത്ര തെരഞ്ഞെടുപ്പ് നടന്നു. രാഷ്ട്രീയ രംഗത്തേക്ക് കടക്കുക എന്ന തെറ്റ് ദരിദ്ര ഭൂരിപക്ഷം ചെയ്തു. അങ്ങനെ അവര്‍ അവരുടെ സ്വന്തം പ്രതിനിധിയെ തെരഞ്ഞെടുത്തു. അരിസ്റ്റീഡ്(Jean-Bertrand Aristide) എന്ന ജനപ്രിയ പുരോഹിതന്‍. വാഷിങ്ടന്‍ ഉടന്‍ തന്നെ standard operating procedures തുടങ്ങി: ഭരണകൂടത്തിന്റെ അടിത്തറയിളക്കുന്ന പണി. കുറച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സൈനിക അട്ടിമറിയുണ്ടായി. ബുഷ് ഒന്നാമന്റെ പിന്‍തുണയോടെ ഒരു ഭീകര ഭരണകൂടത്തെ സ്ഥാപിച്ചു. പിന്നീട് വന്ന ക്ലിന്റണും അത് തന്നെ ചെയ്തു. ജനം വേണ്ടത്ര ഭീതിയിലാണ്ടു എന്ന് ക്ലിന്റണിന് ഉറപ്പായപ്പോള്‍, തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ തിരികെ കൊണ്ടുവരാനായി 1994 ല്‍ സൈന്യത്തെ അയച്ചു. അതിനെ മനുഷ്യത്വപരമായ ഇടപെടലുകള്‍(humanitarian intervention) എന്നാണ് വിളിക്കുന്നത്. വളരെ കര്‍ക്കശമായ നിബന്ധനകള്‍, പ്രസിഡന്റിന് വളരെ കടുത്ത നവഉദാരവല്‍ക്കരണ നയം സ്വീകരണം. പ്രത്യേകിച്ച് സമ്പദ്‌വ്യവസ്ഥക്ക് സംരക്ഷണം പാടില്ല.

ഹെയ്തിയിലെ നെല്‍കൃഷിക്കാര്‍ മെച്ചപ്പെട്ട കൃഷിചെയ്യുന്നവരാണ്. എന്നാല്‍ ഭീമമായ സര്‍ക്കാര്‍ സബ്സിഡി വാങ്ങുന്ന അമേരിക്കയിലെ കൃഷിവ്യവസായത്തോട് അവര്‍ക്ക് മല്‍സരിക്കാനാവില്ല. റോണാള്‍ഡ് റെയ്ഗണിന്റെ സ്വതന്ത്ര കമ്പോള ശ്രമത്തിന് നന്ദി. അതിന് ശേഷം നടന്നതിനെക്കുറിച്ച് അത്ഭുതമൊന്നും തോന്നില്ല. 1995 ല്‍ USAID ഒരു റിപ്പോര്‍ട്ട് എഴുതി, “വാഷിങ്ടണ്‍ നടപ്പാക്കിയ കയറ്റുമതി കേന്ദ്രീകരിച്ചുള്ള വാണിജ്യ നിക്ഷേപ നയം തദ്ദേശീയ നെല്‍കൃഷിക്കാരെ കഷ്ടത്തിലാക്കി.” സത്യത്തില്‍ നവഉദാരവല്‍ക്കരണ നയങ്ങള്‍ ഹെയ്തിയെ തകര്‍ത്തു. സാമ്പത്തിക ഭദ്രത തകര്‍ന്നു. രാജ്യം താറുമാറായി. അന്തര്‍ദേശീയ സഹായം നിരോധിക്കുന്നത് വഴി ബുഷ് രണ്ടാമന്‍ അതിനെ കൂടുതല്‍ വഷളാക്കി.

2004 ഫെബ്രുവരിയില്‍ ഹെയ്തിയുടെ പരമ്പരാഗത പീഡകരായ ഫ്രാന്‍സും അമേരിക്കയും പിന്‍തുണച്ച ഒരു സൈനിക അട്ടിമറി നടത്തുകയും പ്രസിഡന്റ് അരിസ്റ്റീഡിനെ ആഫ്രിക്കയിലേക്ക് നാടുകടത്തുകയും ചെയ്തു. ആ മൊത്തം പ്രദേശത്തേക്ക് തിരിച്ച് വരാനുള്ള അനുമതി അമേരിക്ക അദ്ദേഹത്തിന് നിഷേധിച്ചു. ഹെയ്തിക്ക് സ്വയം ആഹാരം കണ്ടെത്താനുള്ള കഴിവ് നഷ്ടപ്പെട്ടു. അത് ആഹരത്തിന്റെ വിലക്കയറ്റത്തിന് കാരണമായി. അത് 2008 ലെ ഭക്ഷ്യ പ്രതിസന്ധിയിലെത്തിച്ചു. കലാപങ്ങളും, വലിയ പ്രതിഷേധങ്ങളുമുണ്ടായി. ഭക്ഷണം അപ്പോഴും കിട്ടിയില്ല.

ലോകം മൊത്തം ഈ കഥ സുപരിചിതമാണ്. ബംഗ്ലാദേശിലെ പത്രത്തെക്കുറിച്ച് വീണ്ടും നോക്കാം. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സ്നേഹക്കുറവാണ് ഭക്ഷ്യ പ്രതിസന്ധിയുടെ കാരണം എന്നത് സത്യമാണ്. എന്നാല്‍ ആഡം സ്മിത്തിന്റെ സിദ്ധാന്തമായ വ്യാപാരത്താല്‍ നിയന്ത്രിതമായ രാഷ്ടം എന്ന നയം ആണ് കൂടുതല്‍ അടിസ്ഥാനപരമായ കാരണം. ഇതെല്ലാം നാം തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറുന്ന കാര്യങ്ങളാണ്. അവ എല്ലാ ദിവസവും സംഭവിക്കുന്നു.

കുറഞ്ഞ പക്ഷം പട്ടിണി നേരിടുന്ന ശതകോടി ജനത്തിന്റെ മനസില്‍ ബാങ്കുകളെ രക്ഷിക്കുക എന്ന ഒരു കാര്യം ഇല്ല. സമ്പന്ന രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് പട്ടിണിക്കാരെ വിസ്മരിക്കുന്നില്ല. അവരും സാമ്പത്തിക ഭക്ഷ്യ പ്രതിസന്ധിയാല്‍ പ്രഹരം ഏറ്റവാങ്ങിയവരാണ്. സൈനിക ചിലവിനെക്കുറിച്ച് SIPRI(Swedish peace research institute) ന്റെ ഒരു റിപ്പോര്‍ട്ട് വന്നിരുന്നു. സൈന്യത്തിനായി ചിലവാക്കുന്ന പണം അതിഭീമമാണ്. സ്ഥിരമായി അത് വര്‍ദ്ധിക്കുകയാണ്. ലോകത്തുള്ള എല്ലാ രാജ്യങ്ങളും സൈന്യത്തിനായി ചിലവാക്കുന്നതിന്റെ അത്ര പണം അമേരിക്ക സൈന്യത്തിനായി ചിലവാക്കുന്നു. നേരെയുള്ള എതിരാളിയായ ചൈനയുടെ 7 മടങ്ങ്. അതിനെക്കുറിച്ച് പറഞ്ഞ് സമയം കളയുന്നില്ല.

ഈ പ്രശ്നങ്ങളുടെ വിതരണം മറ്റൊരു പ്രശ്നത്തെ വ്യക്തമാക്കുന്നു. ഒരുതരത്തിലുള്ള സാംസ്കാരിക പ്രശ്നം. കുറച്ച് കാലത്തേക്കുള്ള സങ്കുചിതമായ കളികളിലേക്ക് ശ്രദ്ധതിരിക്കുക എന്നതാണ്. നമ്മുടെ സാമൂഹ്യ, സാമ്പത്തിക സ്ഥാപനങ്ങളുടെ കാമ്പ് അതാണ്. ആ ആശയ സംവിധാനത്തിലാണ് അവ നില്‍ക്കുന്നത്. ഉദാഹരണത്തിന് കോര്‍പ്പറേറ്റ് മാനേജര്‍മാര്‍ക്ക് സ്വയം സമ്പന്നരാകാനുള്ള നയങ്ങള്‍ എന്നത് ഇപ്പോള്‍ നിലനിക്കുന്ന ഒരുകൂട്ടം തലതിരിഞ്ഞ incentives ആണ്. ഉദാഹരണത്തിന് “തകരാന്‍ പറ്റാത്ത വിധം വലുത് (too big too fail)” ഇന്‍ഷുറന്‍സ് പോളിസികള്‍ അറിയാത്ത ജനത്തിന് നല്‍കുക എന്നത്. കൂടുതല്‍ ആഴത്തിലുള്ളവ. അവ കമ്പോളത്തിന്റെ ദക്ഷതയില്ലായ്മയില്‍ നിന്ന് ജനിച്ചതാണ്.

അതിലൊരു ദക്ഷതയില്ലായ്മയാണ് സാമ്പത്തിക തകര്‍ച്ചയുടെ അടിസ്ഥാനകാരണമെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. വ്യവസ്ഥയുടെ അപകടത്തെ വിലകുറച്ച് കാണിക്കു എന്നതാണത്. മൊത്തം വ്യവസ്ഥയെ ബാധിക്കുന്ന അപകടമാണിത്. നിങ്ങള്‍ ഒരു ഇടപാട് നടത്തി എന്നിരിക്കട്ടെ. എനിക്ക് നിങ്ങള്‍ ഒരു കാര്‍ വിറ്റു. നാം നമുക്ക് രണ്ട് കൂട്ടര്‍ക്കും ഗുണകരമായ ഒരു കരാറാവുമുണ്ടാക്കുക. എന്നാല്‍ അതിന് വിലയിടുമ്പോള്‍ മറ്റുള്ളവര്‍ക്ക് അതൊരു ചിലവായി വരുന്നരീതിയില്‍ വിലയിടില്ല. അവിടെ ചിലവുണ്ട്: മലിനീകരണം, വാഹന തിരക്ക്, ഇന്ധനത്തിന്റെ വില വര്‍ദ്ധിക്കുന്നത്, അത്തരത്തിലുള്ള അനേകം കാര്യങ്ങള്‍. നൈജീരിയയിലെ ആളുകളെ കൊല്ലുന്നത്, കാരണം ഇന്ധനം അവിടെ നിന്നാണ് വരുന്നത്. അവ പരിഗണിക്കപ്പെടില്ല. അതാണ് കമ്പോളത്തിന്റെ ജന്‍മസിദ്ധമായ ദക്ഷതയില്ലായ്മ. കമ്പോളം പ്രവര്‍ത്തിക്കില്ല എന്ന് പറയുന്നതിന്റെ ഒരു കാരണം അതാണ്.

സാമ്പത്തിക സ്ഥാപനങ്ങളെ നോക്കിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ ഗൌരവകരമാകും. ഗോള്‍ഡ്മന്‍ സാച്ചെസ് നല്ല രീതിയില്‍ മാനേജ് ചെയ്യപ്പെടുന്ന സ്ഥാപനമാണെന്ന് കരുതുക. അവര്‍ അപകടം പിടിച്ച ഒരു കടം കൊടുക്കുകയാണെങ്കില്‍, കടം തിരിച്ചടക്കാതിരുന്നാല്‍ അവര്‍ക്കുണ്ടാകുന്ന സംഭാവ്യമായ എല്ലാ ചിലവും കണക്കാക്കും. എന്നാല്‍ അവര്‍ മൊത്തം സമ്പദ്‌വ്യവസ്ഥക്കുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് കണക്കെടുക്കാറില്ല. അത് എത്രമാത്രം തീവൃമാകുന്നു എന്നതാണ് നാം ഇപ്പോള്‍ കാണുന്നത്. ഇത് പുതിയ കാര്യമൊന്നുമല്ല.

യഥാര്‍ത്ഥത്തില്‍ ഇത് കമ്പോളത്തിന്റെ പോരായ്മയാണ്. 10 വര്‍ഷം മുമ്പ് ദക്ഷതയുള്ള(efficient) കമ്പോളം എന്ന അമിതാത്മസുഖത്തിന്റെ(euphoria) യുടെ ഉച്ചസ്ഥായിയില്‍ എത്തിയപ്പോഴേ ഈ ദക്ഷതയില്ലായ്മ അറിയാവുന്നതാണ്. രണ്ട് പ്രധാന സാമ്പത്തിക ശാസ്ത്രജ്ഞര്‍ John Eatwell ഉം Lance Taylor ഉം Global Finance at Risk എന്ന ഒരു പ്രധാനപ്പെട്ട പുസ്തകം എഴുതി. അതില്‍ കമ്പോളത്തിന്റെ ഈ ദക്ഷതയില്ലായ്മയുണ്ടാക്കുന്ന പ്രശ്നങ്ങള്‍ വ്യക്തമാക്കിയതാണ്. അതാണ് നാം ഇപ്പോള്‍ കാണുന്നത്. ഇതിനെ എങ്ങനെ അഭിമുഖീകരിക്കണം എന്നും അവര്‍ പറയുന്നുണ്ട്. ആ നയങ്ങളുടെ നേരെ വിപരീതമായ നയങ്ങളാണ് അന്ന് ക്ലിന്റണ്‍ സര്‍ക്കാര്‍ നടപ്പാക്കിയത്. അന്ന് അതിന് നേതൃത്വം നല്‍കിയ ആളുകളേത്തന്നെയാണ് ഒബാമ ഇപ്പോള്‍, അവര്‍ തന്നെ സൃഷ്ടിച്ച ദുരന്തത്തിന് band-aids ഒട്ടിക്കാനായി വിളിച്ചിരിക്കുന്നത്.

തെക്കന്‍ രാജ്യങ്ങളിലെ ഭക്ഷ്യ പ്രശ്നത്തിനും വടക്കന്‍ രാജ്യങ്ങളിലെ സാമ്പത്തിക പ്രശ്നത്തിനും പൊതുവായ ഒരു അടിത്തറയുണ്ട്. 1970കള്‍ക്ക് ശേഷം നവഉദാരവല്‍ക്കരണ (neoliberalism) നയങ്ങള്‍ നടപ്പാക്കി എന്നതാണ് അത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടണും അമേരിക്കയും ചേര്‍ന്ന് സ്ഥാപിച്ച ബ്രട്ടണ്‍ വുഡ് (Bretton Woods) സംവിധാനത്തിന് അന്ത്യം കുറിച്ചു. അതിന് രണ്ട് ശില്‍പ്പികളായിരുന്നു ഉണ്ടായിരുന്നത്. ബ്രിട്ടണില്‍ നിന്നുള്ള ജോണ്‍ കെയ്ന്‍സ്(John Maynard Keynes) ഉം അമേരിക്കയില്‍ നിന്നുള്ള Harry Dexter ഉം. മൂലധന നിയന്ത്രണവും കറന്‍സി നിയന്ത്രണവും ആയിരുന്നു അതിന്റെ അടിസ്ഥാന തത്വങ്ങള്‍. ഈ തത്വങ്ങള്‍ സാമ്പത്തിക വളര്‍ച്ചക്ക് സന്തുലിതാവസ്ഥയുണ്ടാക്കുമെന്നും, സാമൂഹ്യ-ജനാധിപത്യ പരിപാടികള്‍, ക്ഷേമം രാഷ്ട്ര പരിപാടികള്‍, തുടങ്ങിയവയില്‍ നിന്ന് സര്‍ക്കാരുകളെ സ്വതന്ത്രമാക്കും എന്നും അവര്‍ കരുതി. ലോകം മൊത്തം ജനങ്ങളുടെ വലിയ പിന്‍തുണയായിരുന്നു ഈ പരിപാടികള്‍ക്കുണ്ടായിരുന്നത്.

ഒരു വലിയ പരിധിവരെ അവരെ രണ്ടുകാര്യത്തിലും സമ്മതിക്കാം. സത്യത്തില്‍, സാമ്പത്തിക ശാസ്ത്രജ്ഞര്‍ അതിന് ശേഷം 1970കള്‍ വരെയുള്ള വര്‍ഷങ്ങള്‍ “മുതലാളിത്തത്തിന്റെ സുവര്‍ണകാലം” എന്ന് വരെ വിശേഷിപ്പിക്കുന്നു. സുവര്‍ണകാലം അഭൂതപൂര്‍വ്വമായതും താരതമ്യേന സമത്വവാദി വളര്‍ച്ച നല്‍കുക മാത്രമല്ല, ക്ഷേമ രാഷ്ട്ര നയങ്ങളിലേക്കും നയിച്ചു. മൂലധനത്തിന്റെ നിയന്ത്രണമില്ലാത്ത നീക്കവും ഊഹക്കചവടവും ഇത് നടപ്പാക്കില്ല എന്ന് കെയ്ന്‍സിനും വൈറ്റിനും നന്നായി അറിയാമായിരുന്നു. മൂലധനത്തിന്റെ നിയന്ത്രണമില്ലാത്ത ഒഴുക്ക് കടം കൊടുക്കുന്നവരുടേയും നിക്ഷേപകരുടേയും ഒരു “അയഥാര്‍ത്ഥ സെനറ്റ് (virtual senate)” നെ നിര്‍മ്മിക്കുമെന്നും അവര്‍ സര്‍ക്കാര്‍ നയങ്ങളില്‍ ദിനം പ്രതി തെരഞ്ഞെടുപ്പ് നടത്തിപ്പിക്കുമെന്നും തങ്ങളുടെ ലാഭത്തിന് പകരം ജനങ്ങളേയാണ് സര്‍ക്കാര്‍ നയം സഹായിക്കുന്നുവെന്ന് അവര്‍ക്ക് തോന്നുകയാണെങ്കില്‍ അവര്‍ എതിര്‍ത്ത് വോട്ട് ചെയ്തോ, പണം പിന്‍വലിക്കുയോ രാജ്യത്തിന് നികുതി ഏര്‍പ്പെടുക്കുകയോ ചെയ്യുമെന്നുമൊക്കെ Professional സാമ്പത്തിക എഴുത്തുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് രണ്ട് നിയോജകമണ്ഡലങ്ങളുണ്ട്. അവരുടെ സ്വന്തം ജനങ്ങളും, അയഥാര്‍ത്ഥ സെനറ്റും. രണ്ടാമത്തേതാവും മിക്കപ്പോഴും ജയിക്കുക. ദരിദ്രരെ സംബന്ധിച്ചടത്തോളം അത് ഒരു ദുരന്തമാണ്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയില്‍ ലാറ്റിനമേരിക്കയും കിഴക്കനേഷ്യയും തമ്മിലുള്ള ഒരു വ്യത്യാസം ലാറ്റിനമേരിക്കക്ക് മൂലധനത്തിന്റെ ഒഴുക്കിനെ നിയന്ത്രിക്കാനായില്ല എന്നതാണ്. സത്യത്തില്‍ ലാറ്റിനമേരിക്കയിലെ സമ്പന്നര്‍ക്ക് ഉത്തരവാദിത്തങ്ങളൊന്നുമില്ലായിരുന്നു. മൂലധനത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് കടം കൊണ്ടുള്ള തകര്‍ച്ചയിലെത്തിച്ചു. ഇതിന് വിപരീതമായി, തെക്കന്‍ കൊറിയയുടെ ശ്രദ്ധേയമായ വളര്‍ച്ചാ കാലത്ത് മൂലധനത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് അവര്‍ നിരോധിച്ചു എന്ന് മാത്രമല്ല അതിന് വധശിക്ഷ വരെ വിധിച്ചു. അത്ഭുതമുണ്ടാക്കിയ divergence ന്റെ ഒരു കാരണം അതാണ്. ലാറ്റിനമേരിക്കക്ക് സമ്പന്നമായ വിഭവങ്ങളുണ്ട്. കിഴക്കനേഷ്യയേക്കാള്‍ അവര്‍ കൂടുതല്‍ മുന്നേറണ്ടതാണെന്ന് നിങ്ങള്‍ക്ക് തോന്നാം. സാമ്രാജ്യത്വത്തിന്റെ ചിറകിന്‍ കീഴിലായിരുന്നു എന്ന ദോഷം അവര്‍ക്കുണ്ടായി.

ബാഗ്ദാദില്‍ നഗരത്തിനകത്ത് നഗരം നിര്‍മ്മിച്ചത് പോലെ AfPak എന്ന് ഇപ്പോള്‍ വിളിക്കുന്ന അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ പ്രദേശത്ത് ഒബാമ ഇപ്പോള്‍ വളരെ വലിയ എംബസികളും മറ്റ് സംവിധാനങ്ങളും പണിയുകയാണ്. ഇവ ലോകത്തുള്ള മിക്ക എംബസികളില്‍ നിന്നും വളരെ വ്യത്യസ്ഥമാണിവ. ദീര്‍ഘകാലം അത് നിലനില്‍ക്കും എന്ന സൂചന നല്‍കുന്നവയാണ് ഇവ.

ഇറാഖില്‍ ഇപ്പോള്‍ രസകരമായ ഒന്ന് സംഭവിക്കുകയാണ്. Status of Forces Agreement പ്രകാരമുള്ള ജനഹിത പരിശോധന(referendum) നടത്താതിരിക്കാന്‍ ഇറാഖി സര്‍ക്കാരിനെ ഒബാമ നിര്‍ബന്ധിക്കുന്നു. ഇറാഖിലെ ജനകീയ പ്രതിരോധത്തിന് മുമ്പില്‍ യുദ്ധത്തിന്റെ പ്രാധമിക ലക്ഷ്യത്തെ നിരാകരിച്ചുകൊണ്ട് ബുഷ് സര്‍ക്കാരിനെ നിര്‍ബന്ധിച്ച് ഒപ്പ് വെപ്പിച്ചതാണ് ആ കരാര്‍. ജനഹിത പരിശോധനയോട് വാഷിങ്ടണിന്റെ എതിര്‍പ്പ് New York Times ലെ Alissa Rubin വ്യക്തമാക്കി: 2012 വരെ സൈന്യത്തെ പിന്‍വലിക്കുന്നത് വൈകിപ്പിക്കുന്ന എന്ന പദ്ധതിയെ ഇറാഖിലെ ജനം തള്ളിക്കളയും എന്ന് ഒബാമ പേടിക്കുന്നു. സൈന്യം ഉടനടി പിന്‍മാറണമെന്ന് അവര്‍ ആവശ്യപ്പെടും എന്നാണ് ഒബാമ സര്‍ക്കാര്‍ കരുതുന്നത്. ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന പടിഞ്ഞാറിനോട് ചായ്‌വുള്ള Iraqi Foundation for Democracy and Development ലെ വിദഗ്ദ്ധന്‍ പറയുന്നു, “ഇത് ഇറാഖിലെ തെരഞ്ഞടുപ്പ് വര്‍ഷമാണ്. അമേരിക്കക്കാര്‍ അവരെ സമാധാനപ്പെടുത്തുന്നു എന്ന് കാണാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല. അമേരിക്കന്‍ വിരുദ്ധത ഇന്ന് ഇറാഖില്‍ വളരെ പ്രചാരമുള്ള ഒന്നാണ്”. പടിഞ്ഞാറുകാരുടെ അഭിപ്രായവോട്ടെടുപ്പായാലും പെന്റഗണ്‍ നടത്തുന്ന അഭിപ്രായവോട്ടെടുപ്പായാലും അത് വ്യക്തമാണ്. നിയമപരമായ ജനഹിത പരിശോധന തടസപ്പെടുത്തുന്നത് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നു. ചിലപ്പോള്‍ അവയെ “ജനാധിപത്യം പ്രചരിപ്പിക്കുക” എന്നും പറയും.

ആ പ്രദേശത്ത് ശക്തവും വലുതുമായ ഒരു സാന്നിദ്ധ്യം നിലനിര്‍ത്തും എന്നതിന്റെ സൂചനയാണ് ഒബാമ നല്‍കുന്നത്. AfPak യുദ്ധത്തെ ഒബാമ വളരേറെ വിപുലീകരിച്ചിട്ടുണ്ട്. താലിബാനെ പാകിസ്ഥാനിലേക്ക് ഓടിക്കുക എന്ന Petraeus ന്റെ യുദ്ധതന്ത്രണ് പിന്‍തുടരുന്നത്. ഇതിന്റെ മോശം ഫലം വളരേറെ അപകടകരമാണ്. അത് ആ പ്രദേശമാകെ പ്രക്ഷോഭങ്ങള്‍ക്ക് കാരണമാകുന്നു. AfPak മുറിച്ചുകിടക്കുന്ന തീവൃമായ ആദിവാസി പ്രദേശങ്ങളാണ് അത്. Durand Line എന്ന് വിളിക്കുന്ന ബ്രിട്ടീഷുകാര്‍ നടപ്പാക്കി കൃത്രിമ രേഖയാണ് അത്. ഒരേ ആള്‍ക്കാരാണ് രേഖയുടെ ഇരുവശവും പാഷ്തൂണ്‍ വംശം (Pashtun tribes) എന്ന ഒരേ ആള്‍ക്കാരാണ് ജീവിക്കുന്നത്. അവര്‍ ആ രേഖയെ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. സത്യത്തില്‍ സ്വതന്ത്രമായിരുന്ന കാലത്ത് അഫ്ഗാന്‍ സര്‍ക്കാരും അത് അംഗീകരിച്ചില്ല. അവിടെയാണ് യുദ്ധം കൂടുതലും നടക്കുന്നത്. Selig Harrison ആ പ്രദേശത്തെ അറിയാവുന്ന ഒരു വിദഗ്ദ്ധനാണ്. ഒബാമയുടെ, വാഷിങ്ടണിന്റെ നയങ്ങളുടെ ഫലം “Islamic Pashtunistan” ആയിരിക്കും എന്ന് അദ്ദേഹം പറയുന്നു. പാഷ്തൂണ്‍ ആസ്ഥാനമായുള്ള ഒരു quasi-state. താലിബാന്‍-പാഷ്തൂണ്‍ ദേശീയവാദം യോജിച്ചാല്‍ അതായിരിക്കും ഫലം എന്ന് പാകിസ്ഥാന്‍ അംബാസിഡര്‍ മുന്നറീപ്പ് നല്‍കി. നാം അതിന്റെ പാതയിലാണ്.

ഡ്രോണുകളുപയോഗിച്ചുള്ള ആക്രമണം സാധാരണ പൌരന്‍മാരുടെ വലിയ കൂട്ടത്തെ കൊന്നൊടുക്കുന്നു. അടുത്തിയടെ General Stanley McChrystal ന് പരിധിയില്ലാത്ത അധികാരമാണ് നല്‍കിയിരിക്കുന്നത്. വന്യമായ കണ്ണുകളുള്ള Special Forces കൊലയാളിയാണ്(assassin) അയാള്‍. അയാളെയാണ് സൈനികനടപടിയുടെ അധിപനായി നിയോഗിച്ചിരിക്കുന്നത്. Obama-Petraeus-McChrystal നയങ്ങള്‍ അടിസ്ഥാനപരമായി “strategic error” ആണെന്നും അത് പാകിസ്ഥാനിന്റെ തകര്‍ച്ചക്ക് കാരണമാകുമെന്നും Petraeus ന്റെ ഇറാഖിലെ ഉപദേശിയായ Colonel David Kilcullen പറഞ്ഞിരുന്നു. ഇപ്പോഴത്തെ എല്ലാ പ്രശ്നങ്ങളെ ചെറുതാക്കുന്നത്ര വലുതായാരിക്കും ആ പ്രശ്നം എന്നാണ് Kilcullen ന്റെ അഭിപ്രായം. രാജ്യത്തിന്റെ വലിപ്പം, തന്ത്രപരമായ സ്ഥാനം ആണവായുധങ്ങള്‍ എന്നിവ പരിഗണിച്ചാണ് അത് പറഞ്ഞത്.

പാകിസ്ഥാനും ഇന്‍ഡ്യയും ഇപ്പോള്‍ അവരുടെ ആണവായുധ ശേഖരം വര്‍ദ്ധിപ്പിക്കുകയാണ്. പാകിസ്ഥാനിന്റെ ആണവായുധ നിര്‍മ്മാണത്തിന് സഹായിച്ചത് റീഗണ്‍ ആണ്. അമേരിക്കയും ഇന്‍ഡ്യയും തമ്മിലുള്ള ആണവകരാറോടെ ഇന്‍ഡ്യയുടെ ആണവായുധ പരിപാടിക്ക് വലിയ ഒരു അടിയാണ്(got a major shot in the arm) ഏറ്റിരിക്കുന്നത്. Non-Proliferation Treaty ക്കും വലിയ ഒരു പരാജയം. കാശ്മീരിനെ ചൊല്ലി രണ്ടു രാജ്യങ്ങളും തമ്മിലുള്ള അടിപിടി രണ്ട് പ്രാവശ്യം ആണവയുദ്ധത്തിന്റെ വക്ക് വരെ എത്തിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ ഇവര്‍ രണ്ടുപേരും ഒരു തരത്തില്‍ proxy war നടത്തുന്നു. ഈ വികാസങ്ങള്‍ ലോക സമാധാനത്തിന് വലിയ ഒരു ഭീഷണിയാണ്. മനുഷ്യന്റെ നിലനില്‍പ്പിന് പോലും. ഇതിനെക്കുറിച്ച് ഒരുപാട് പറയാനുണ്ട്. എന്നാല്‍ ഇപ്പോള്‍ സമയം അതിന് അനുവദിക്കുന്നില്ല.

50 വര്‍ഷം മുമ്പ് അമേരിക്കക്ക് മുമ്പില്‍ ഒരു തെരെഞ്ഞെടുക്കലുണ്ടായിരുന്നു. അവരുടെ നികുതി പണം വിവര സാങ്കേതിക വിദ്യയുടെ വികസനത്തിനായി നിക്ഷേപിച്ച് അവരുടെ കൊച്ചുമക്കള്‍ക്ക് ഐപോഡും ഇന്റര്‍നെറ്റും മറ്റും സൃഷ്ടിക്കണോ അതോ ആ പണം ജീവിതയോഗ്യമായ സുസ്ഥിരമായ സാമൂഹ്യസാമ്പത്തിക സംവിധാനം സ്ഥാപിക്കണോ എന്നതായിരുന്നു അത്. അവര്‍ക്ക് രണ്ടാമത്തെ കാര്യം തെരഞ്ഞെടുക്കാമായിരുന്നു. എന്നാല്‍ അവര്‍ക്ക് ആ തെരഞ്ഞെടുക്കല്‍ ലഭ്യമായില്ല. അതാണ് സ്ഥിതി. തദ്ദേശീയവും വിദേശ കാര്യവുമായ ധാരാളം പ്രശ്നങ്ങളില്‍ പൊതുജനാഭിപ്രായവും പൊതു നയവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പൊതുജനാഭിപ്രായം വളരേറെ വിവേകമുള്ളതായാണ് എനിക്ക് തോന്നുന്നത്. കാലത്തില്‍ അത് സുസ്ഥിരമായ ഒന്നാണ്. പൊതുജനാഭിപ്രായത്തെ പാര്‍ശ്വവര്‍ക്കരിക്കുകയും കളിയാക്കുകയുമൊക്കെ ചെയ്തിട്ടും അത് സുസ്ഥിരമായിരിക്കുന്നതില്‍ അത്ഭുതം തോന്നുന്നു. മറ്റ് രാജ്യങ്ങളില്‍ ഇല്ലെന്ന് നാം പറയുന്ന ജനാധിപത്യത്തിന്റെ കുറവിന്റെ സ്വഭാവമാണ്. ജനാധിപത്യ സ്ഥാപനങ്ങള്‍ ശരിക്ക് പ്രവര്‍ത്തിക്കാതിരിക്കുന്നതിനാലാണത്. അത് ചെറിയ കാര്യമല്ല.

ജനാധിപത്യത്തിന്റെ കുറവുണ്ടാകണം എന്ന ആശയത്തില്‍ അടിസ്ഥാനമായാണ് അമേരിക്കന്‍ റിപ്പബ്ലിക്ക് സ്ഥാപിതമായിരിക്കുന്നത്. ഭരണഘടനയുടെ പ്രധാന ശില്‍പ്പിയായ ജെയിംസ് മാഡിസണിന്റെ വീക്ഷണത്തില്‍ അധികാരം രാജ്യത്തിന്റെ സമ്പത്തിലാണ് സ്ഥിതിചെയ്യുന്നത്. വസ്തു ഉടമകളോടും അവരുടെ അവകാശങ്ങളോടും കൂടുതല്‍ സഹതാപമുള്ള പുരുഷന്‍മാരാണ് അത്. അദ്ദേഹത്തിന്റെ ഭാഷയില്‍ “പണക്കാരായ ഒരു ന്യൂന പക്ഷത്തെ ഭൂരിപക്ഷത്തില്‍ നിന്ന് സംരക്ഷിക്കുക” എന്ന ധര്‍മ്മം ചെയ്യുന്ന ഒരു സര്‍ക്കാര്‍ സംവിധാനം നിര്‍മ്മിക്കാന്‍ മാഡിസണ്‍ ശ്രമിച്ചു. അതുകൊണ്ടാണ് അദ്ദേഹം നിര്‍മ്മിച്ച ഭരണഘടനയില്‍ co-equal branches ഇല്ലാത്തത് അതുകൊണ്ടാണ്. കാര്യനിര്‍വ്വഹണം(executive) ഒരു administrator ആകേണ്ടതാണ്. നിയമ നിര്‍മ്മാണം പ്രബലമായതാവണം. എന്നാല്‍ Senate ഓ House of Representatives ഓ അല്ല പ്രബലമാകേണ്ടത്. അവിടെ അധികാരം കേന്ദ്രീകരിച്ചിരക്കുകയും ജനങ്ങളില്‍ നിന്ന് പല രീതിയില്‍ സംരക്ഷിക്കപ്പെട്ടിരിക്കുകയുമാണ്. അവിടെയാവണം രാജ്യത്തിന്റെ സമ്പത്ത് കേന്ദ്രീകരിക്കേണ്ടത്. ചരിത്രകാരന്‍മാര്‍ അത് പരിശോധിച്ചിട്ടില്ല. ഉദാഹരണത്തിന് Gordon Wood രാഷ്ട്ര ശില്‍പ്പികളുടെ ചിന്തയെ ഇങ്ങനെ സംഗ്രഹിച്ചിരിക്കുന്നു, “അടിസ്ഥാനപരമായി ആ കാലത്തിന്റെ ജനാധിപത്യ ഗതിയെ പരിശോധിക്കാനുള്ള പ്രഭുക്കളുടെ ഒരു രേഖയാണ് ഭരണഘടന. അധികാരം നല്ല ഒരു കൂട്ടം ആളുകളില്‍ എത്തിക്കാനും, സമ്പന്നരല്ലാത്ത, മോശക്കാരായ ജനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനും ആണത്”

ജനാധിപത്യത്തിന്റെ ഈ നിയന്ത്രിത വകഭേദത്തിനെതിരെ അമേരിക്കയുടെ ചരിത്രത്തില്‍ ഒരു സ്ഥിരമായ സമരം എപ്പോഴുമുണ്ടായിരുന്നു. ബഹുജന സമരങ്ങള്‍ ധാരാളം വലിയ അവകാശങ്ങളും നേടിയെടുത്തിട്ടുണ്ട്. എന്നിരുന്നാലും പരിതസ്ഥിതികള്‍ മാറുന്നതിനനുസരിച്ച് കേന്ദ്രീകൃത അധികരവും വൈശിഷ്ട്യവും മാഡസണ്‍ ആശയത്തെ ആശ്ലേഷിച്ചുകൊണ്ടിരുന്നു.

രണാം ലോക മഹായുദ്ധത്തോടെ വലിയ മാറ്റങ്ങളുണ്ടായി. പൊതുജനം അടിസ്ഥാന അവകാശങ്ങള്‍ നേടി എന്നും ഇനി അവരെ ശക്തി ഉപയോഗിച്ച് നിയന്ത്രിക്കാനാവില്ല എന്നും ബിസിനസ്‍ നേതാക്കളും ഉന്നതരായ ബുദ്ധിജീവികളും തിരിച്ചറിഞ്ഞു. വേറെ എന്തെങ്കിലും ചെയ്യേണ്ട കാലമായി. അങ്ങനെ മനോഭാവത്തേയും അഭിപ്രായത്തേയും നിയന്ത്രിക്കാന്‍ തുടങ്ങി. ഈ കാലത്താണ് ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യമുള്ള രാജ്യങ്ങളില്‍ (ബ്രിട്ടണ്‍, അമേരിക്ക) വലിയ public relations വ്യവസായം തുടങ്ങിയത്. അവിടെയായിരുന്നു പ്രശ്നം ഏറ്റവും രൂക്ഷം. public relations വ്യവസായം എന്നാല്‍ ജനാധിപത്യത്തിന്റെ പ്രയോഗത്തിലെ “പുതിയ കല” Walter Lippmann പറഞ്ഞത്. “സമ്മതിയുടെ നിര്‍മ്മിതി (manufacture of consent)”. PR വ്യവസായത്തിന്റെ സ്ഥാപകരിലൊരാളായ Edward Bernays ന്റെ അഭിപ്രായത്തില്‍ “engineering of consent”.

വുഡ്രോ വില്‍സണിന്റെ(Woodrow Wilson) Committee on Public Information എന്ന രാഷ്ട്ര പ്രചാരവേല വകുപ്പില്‍ Lippmann ഉം Bernays ഉം ചേര്‍ന്നിരുന്നു. സമാധാനവാദി സമൂഹത്തെ അത് jingoist മൂഢഭക്തിക്കാരും ജര്‍മ്മനിയുമായി ബന്ധമുള്ള എല്ലാറ്റിനേയും വെറുക്കുന്നവരുമാക്കിത്തീര്‍ക്കാന്‍ ശ്രമിച്ചു. സത്യത്തില്‍ അവര്‍ വളരെ ഫലപ്രദമായി വിജയിച്ചു.

അതേ തന്ത്രം, “ബുദ്ധിമാന്‍മാരായ ന്യൂനപക്ഷം” ഭരിക്കും എന്നത് ഉറപ്പാക്കും എന്നും കരുതുന്നു. “വിഢികളും ബഹളക്കാരുമായ പുറത്തുള്ളവര്‍” എന്ന് Lippmann വിളിച്ച പൊതു ജനം കാണികള്‍ എന്ന അവരുടെ ധര്‍മ്മം നിറവേറ്റും.. അവര്‍ പങ്കാളികള്‍ ആവില്ല. ഇത് ജനാധിപത്യത്തെക്കുറിച്ച് വളരെ ബഹുമാന്യരായ പോലുള്ള പുരോഗമനക്കാരനായ Bernays പോലുള്ളവരുടെ പ്രബന്ധങ്ങളാണ്. അവര്‍ പുരോഗമന അഭിപ്രായത്തെ പിടിച്ചെടുത്തു. പ്രസിഡന്റ് വില്‍സണ്‍ അടിസ്ഥാനപരമായി, “ഉയര്‍ന്ന ആദര്‍ശ”മുള്ള മാന്യവ്യക്തികള്‍ “സ്ഥിരതയും ധര്‍മ്മവും” പരിപാലിക്കണം എന്ന രാഷ്ട്ര ശില്‍പ്പികളുടെ വീക്ഷണം ആണ് സ്വീകരിച്ചത്. സമീപ കാലത്ത് മാന്യവ്യക്തികള്‍ എന്നതിന് പരിവര്‍ത്തനം വന്ന് “technocratic elite” ഉം Camelot ലെ “action intellectuals”, “Straussian” neocons തുടങ്ങി പല ആകൃതിയില്‍ ആയി. എന്നാലും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ആ സിദ്ധാന്തം വിജയിച്ചുകൊണ്ടിരുന്നു. സാമുവല്‍ ഹണ്ടിങ്ടണില്‍ (Samuel Huntington) നിന്ന് നിങ്ങള്‍ കേട്ട ആ ഉദ്ധരണി അതിന് ഉദാഹരണമാണ്.

1960കളിലെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷ നല്‍കുന്ന പൊതുജന സമരം ചിറക് വിടര്‍ത്തുന്നതിന് കാരണമായി. അത് സമൂഹത്തെ സംസ്കാരമുള്ളവരും ഉയര്‍ന്ന തലത്തിലേക്ക് തുടര്‍ന്നുള്ള പുരോഗതിക്കും ഉയര്‍ത്തി. അതിനാലാണ് ആ കാലത്തെ “പ്രശ്നങ്ങളുടെ കാലം” എന്ന് വിളിച്ച് ഇകഴ്ത്തിക്കാട്ടുന്നത്, അധികമായ സംസ്കാരവല്‍ക്കണം.

ഇപ്പോഴത്തെ സാമ്പത്തിക തകര്‍ച്ചയെ എന്തെങ്കിലും പാച്ച് പണി ചെയ്ത് പരിഹരിക്കാം എന്നാണ് പടിഞ്ഞാറുള്ളവര്‍ കരുതുന്നത്. പക്ഷേ ഈ പ്രശ്നത്തിന് കാരണമായ സ്ഥാപനങ്ങളെ അതേ പോലെ നിലനിര്‍ത്തുകയും ചെയ്യുന്നു. ട്രഷറി വകുപ്പ് ആദ്യത്തെ TARP repayments കഴിഞ്ഞ ദിവസങ്ങളില്‍ നടത്തി. ജനത്തിന് പണം കൊടുക്കുന്നു എന്ന ഭാവത്തിലാണ് അത് ചെയ്തത്. പണയം കൊടുക്കാനുള്ള ബാങ്കുകളുടെ ശേഷിയാണ് അത് കുറച്ചത്. കുറച്ചാളുകളുടെ പോക്കറ്റില്‍ അവര്‍ പണം കോരിയൊഴിച്ചിട്ടുണ്ട്. വാള്‍സ്റ്റ്രീറ്റിന്റെ ഭാവം രണ്ട് ന്യൂയോര്‍ക് ബാങ്കിന്റെ ഉദ്യോഗസ്ഥരില്‍ നിന്ന് മനസിലാക്കാം. അവരുടെ ജീവിതവും ശമ്പളവും ഉയരുമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ മൊത്തം സമ്പദ്‌വ്യവസ്ഥക്ക് ഗുണമില്ലതാനും. ആദം സ്മിത്തിന്റെ നിരീക്ഷണങ്ങളെ കടം എടുത്താല്‍, അത് നയങ്ങള്‍ രൂപീകരിച്ചവര്‍ മറ്റുള്ളവര്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് നോക്കാതെ അവരുടെ സ്വന്തം താല്‍പ്പര്യം സംരക്ഷിക്കുന്നു.

അവരാണ് നയങ്ങളുടെ സൃഷ്ടാക്കള്‍. ആ വിഭാഗത്തില്‍ നിന്ന് വേണം തന്റെ സാമ്പത്തിക ഉപദേശകരെ തെരഞ്ഞെടുക്കണമെന്ന് ഒബാക്ക് നിര്‍ബന്ധമുണ്ടായിരുന്നു. വാള്‍സ്ട്രീറ്റിന്റെ പോക്കറ്റിലാണ് ഒബാമ സര്‍ക്കാര്‍ എന്ന് IMF ന്റെ മുമ്പത്തെ പ്രധാന സാമ്പത്തികശാസ്ത്രജ്ഞനായ Simon Johnson പറഞ്ഞു. അദ്ദേഹം പറയുന്നു, “ഈ പ്രശ്നത്തിന്റെ മുഴുവന്‍ സമയവും സാമ്പത്തിക സ്ഥാപനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഒരു കുറവും വരാതിരിക്കാന്‍ സര്‍ക്കാര്‍ വളരേറെ ശ്രദ്ധിച്ചു. ഈ പ്രശ്നം സൃഷ്ടിക്കുന്നതില്‍ കേന്ദ്ര പങ്ക് വഹിച്ചതില്‍ ഉന്നതരായ ബിസിനസ് താല്‍പ്പര്യം ആണ്. അതിന് സര്‍ക്കാരിന്റെ നേരിട്ടല്ലാത്ത പിന്‍തുണയുമുണ്ടായിരുന്നു. അവര്‍ ഇപ്പോഴുമുണ്ട്. സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാന്‍ അവശ്യമായ പരിഷ്കാരങ്ങള്‍ നടത്താതിരിക്കാനായി തങ്ങളുടെ സ്വാധീനം ഉപയോഗിക്കുകയാണ് അവര്‍ ഇപ്പോള്‍. സര്‍ക്കാര്‍ അവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതില്‍ നിസഹായരോ, താല്‍പ്പര്യമില്ലാത്തവരോ ആണ്.” അതില്‍ അല്‍ഭുതം തോന്നേണ്ടതില്ല. കാരണം ആരാണ് സര്‍ക്കാരിനെ രൂപീകരിക്കുന്നത്, അതിനെ പിന്‍തുണക്കുന്നത് എന്നത് നോക്കിയാല്‍ മതി.

സമ്പന്നരേയും അധികാരികളേയും പോലും ബാധിക്കുന്ന കൂടുതല്‍ വലിയ വേറൊരു പ്രശ്നവുമുണ്ട്. New York Review ല്‍ അതിനെക്കുറിച്ച് Bill McKibben എഴുതിയിരുന്നു. ആഗോളതപനത്തിന്റെ അപകടത്തെക്കുറിച്ച് അദ്ദേഹം വര്‍ങ്ങളായി മുന്നറീപ്പ് നല്‍കുന്ന ആളാണ്. British Stern report ല്‍ അടിസ്ഥാനമായി ആ ലേഖനം വായിച്ചിരിക്കേണ്ടതാണ്. “മനുഷ്യനും ഭൂമിയും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ച് തീരുമാനമെടുക്കേണ്ട പ്രധാന സമയമാണ് 2009” എന്ന് അദ്ദേഹം പറയുന്നു. കോപ്പന്‍ഹേഗനില്‍ ഡിസംബറില്‍ ഒരു സമ്മേളനം നടക്കുകയാണ്. [അങ്ങനെ എത്ര സമ്മേളനങ്ങള്‍ നടന്നു!]. ആഗോള തപനത്തിന്റെ കാര്യത്തില്‍ ഒരു അന്താരാഷ്ട്ര ഐക്യം ഉണ്ടാകേണ്ട സമ്മേളനമാണത്. “അതിഭീകരമായ കാലാവസ്ഥാ മാറ്റം എന്ന പ്രശ്നം നേരിടാന്‍ നമ്മുടെ രാഷ്ട്രീയ സംവിധാനം തയ്യാറായിട്ടുണ്ടോ എന്നത് അവിടെ തെളിയും..” അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സൂചനകള്‍ “കൂടിക്കലര്‍ന്നതാണ്”. രാഷ്ട്ര-കോര്‍പ്പറേറ്റ് മാനേജര്‍മാരുടെ, കുറച്ചുപേര്‍ക്ക് ഇടക്കാലത്തേക്കുള്ള താല്‍ക്കാലികമായ ലാഭം എന്ന ആശയത്തെ ചെറുമക്കള്‍ക്ക് ഭാവിയില്‍ സുഖമായി ജീവിക്കാനുള്ള പ്രതീക്ഷ എന്നത് കൊണ്ട് അതിജീവിക്കാനുള്ള വലിയ ജനകീയ മുന്നേറ്റം ഇല്ലെങ്കില്‍ പ്രതീക്ഷക്ക് വകയില്ല എന്നാണ് എന്റെ പക്ഷം.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കൂട്ടം MIT ശാസ്ത്രജ്ഞര്‍ ചൂടുകൂടിയ ഭൂമിയിലെ ജീവിതം എങ്ങനെയിരിക്കുമെന്ന് ഒരു മാതൃകവഴി പരീക്ഷിച്ച് അതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. അതി വിപുലമായി, പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ മുമ്പ് കണക്കാക്കിയതിനേക്കാള്‍ ഇരട്ടിയാവും ഭാവിയിലെ ദുരന്തങ്ങള്‍ എന്ന് അവര്‍ പറയുന്നു. അവര്‍ പറഞ്ഞതിനേക്കാള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായിട്ടുണ്ടാവും ഇപ്പോള്‍. കാരണം മാതൃകകള്‍ക്ക് എല്ലാ positive feedbacksനെ കുറിച്ച് പരിഗണിക്കാനാവില്ലല്ലോ. ഉദാഹരണത്തിന് താപനില കൂടുന്നത് ആര്‍ക്ടിക് പ്രദേശത്തെ permafrost ഉരുകുന്നതിന് കാരണമാകും. അത് ഭീമമായ അളവില്‍ മീഥേന്‍ പുറത്തുവിടും. മീഥേന്‍ CO2 നെക്കാള്‍ മോശമായ വാതകമാണ്. ലോകത്തിന് ഒരിക്കലും ആ അപകടം നേരിടാനാവില്ല എന്നാണ് ആ സംഘത്തിന്റെ നേതാവായ ശാസ്ത്രജ്ഞന്‍ പറഞ്ഞത്. ഇപ്പോഴേ പ്രവര്‍ത്തിച്ച് തുടങ്ങുക എന്നതാണ് ചിലവ് കുറഞ്ഞ പരിഹാരം. കുറഞ്ഞ ഹരിതഗൃഹവാതക ഉദ്‌വമനുള്ളതോ പൂര്‍ണ്ണായും ഉദ്‌വമനം ഇല്ലാത്തതുമോ ആയ സാങ്കേതിക വിദ്യകളിലേക്ക് ഇപ്പോഴേ മാറിക. എന്നാല്‍ അങ്ങനെയൊരു മാറ്റത്തിന്റെ സൂചന പോലുമില്ല.

പുതിയ സാങ്കേതികവിദ്യകള്‍ അവശ്യമാണെങ്കിലും പ്രശ്നം അതിനെക്കാളൊക്കെ വലുതാണ്. സത്യത്തില്‍ അത് ഇപ്പോള്‍ കോണ്‍ഗ്രസില്‍ cap-and-trade devices നെക്കുറിച്ച് നടക്കുന്ന സാങ്കേതികവിദ്യാ ചര്‍ച്ചകളേക്കാള്‍ വലുതാണ്. ആ വ്യാപ്തിയിലെത്തുന്ന എന്തെങ്കിലും ഒന്ന് നാം കണ്ടെത്തണം. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നടത്തിയ രാഷ്ട്ര-കോര്‍പ്പറേറ്റ സാമൂഹ്യ engineering പ്രോജക്റ്റുകള്‍ക്ക് എതിരെ തിരികെ വരാനുള്ള തരം പദ്ധതിയാവണം. കാരണം അന്ന് ഊര്‍ജ്ജം നഷ്ടമാക്കുന്ന, പരിസ്ഥിതിയെ നശിപ്പിക്കുന്ന ഫോസില്‍ ഇന്ധന സമ്പദ്‌വ്യവസ്ഥയെയായിരുന്നു പ്രോല്‍സാഹിപ്പിച്ചത്. അത് യാദൃശ്ഛികമല്ല. ബോധപൂര്‍വ്വമായിരുന്നു. suburbanization ന്റെ ഭീമന്‍ പ്രോജക്റ്റുകളായിരുന്നു അവ. അതിന് ശേഷം നശീകരണം, പിന്നീട് നഗര കേന്ദ്രങ്ങളിലെ gentrification ഉം.

രാഷ്ട്ര-കോര്‍പ്പറേറ്റ് പദ്ധതികള്‍ General Motors, Firestone Rubber, Standard Oil of California എന്നിവരുടെ ലോസാഞ്ജലസിലേയും മറ്റ് പല നഗരങ്ങളിലേയും ദക്ഷതയുള്ള വൈദ്യുത ഗതാഗത സംവിധാനത്തെ വിലക്ക് വാങ്ങാനുള്ള ഗൂഢതന്ത്രമായിരുന്നു. അവരെ സത്യത്തില്‍ criminal conspiracy യുടെ പേരില്‍ ശിക്ഷിക്കുകയും ചെയ്തു. പിഴ $5,000 ഡോളറിന്റേതായിരുന്നു. പിന്നീട് ഫെഡറല്‍ സര്‍ക്കാര്‍ അത് ഏറ്റെടുത്തു. infrastructure നെ അത് സ്ഥലം മാറ്റി. സൈനിക പ്രതിരോധത്തിന്റെ പേരില്‍ വലിയ അന്തര്‍ സംസ്ഥാന ഹൈവേ ശൃംഘലകള്‍ നിര്‍മ്മിച്ചു. തീവണ്ടിക്ക് പകരം സര്‍ക്കാര്‍ സബ്സിഡിയോടെ റോഡ്, വായൂ ഗതാഗതം വന്നു.

പൊതുജനത്തിന് ഇതില്‍ ഒരു പങ്കുമില്ലായിരുന്നു. രാഷ്ട്ര-കോര്‍പ്പറേറ്റ് മാനേജര്‍മാര്‍ നിര്‍മ്മിക്കുന്ന വളരെ ചെറിയ options മാത്രമേ അവര്‍ക്കുള്ളു. അവരെ അതിന് സഹായിക്കാനായി, Veblen പറഞ്ഞതു പോലെ “created wants” ഉം ഉപഭോക്താക്കളെ “fabricate” ചെയ്യാനുമായി വലിയ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. അതിന്റെ ഒരു ഫലം സമൂഹത്തിന്റെ അണുവല്‍ക്കരണവും ഭീമമായ കടമുള്ള ഒറ്റപ്പെട്ട വ്യക്തികളെ കുരുക്കുന്നതുമായിരുന്നു. fashionable ഉപഭോഗം പോലെ ജീവിതത്തിന്റെ ഉപരിപ്ലവമായ കാര്യങ്ങളിലേക്ക് ജന ശ്രദ്ധയെ ഗതിമാറ്റിയാല്‍ ജനാധിപത്യ നേട്ടങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഒരു നൂറ്റാണ്ടു മുമ്പേ കിട്ടിയ അറിവിന്റെ അടിസ്ഥാനത്തല്‍ ഈ ശ്രമം വളര്‍ന്നു. ഇതെല്ലാം സമ്പന്നരായ ന്യൂനപക്ഷത്തെ വിവരമില്ലാത്ത meddlesome അന്യരെന്ന പൊതുജനത്തില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കാനായിരുന്നു.

ഞാന്‍ ഒരു വ്യക്തിപരമായ കാര്യം പറഞ്ഞോട്ടെ. ഞാന്‍ ഇന്ന് ഇവിടെ എത്തിയിരിക്കുന്നത് Acela വഴിയാണ്, പുതിയ high-speed railroad technologyയുടെ മുത്ത്. ആദ്യം ഞാന്‍ ആദ്യം ബോസ്റ്റണില്‍ നിന്ന് ന്യൂയോര്‍ക്കിലെത്തിയത് 60 വര്‍ഷം മുമ്പായിരുന്നു. അതിന് ശേഷം വലിയ പുരോഗതിയുണ്ടായി. 60 വര്‍ഷത്തിന് മുമ്പത്തെ യാത്രയെ അപേക്ഷിച്ച്‍ 5 മിനിട്ട് നേരത്തെയെത്തി.

ജീവിതത്തിന്റെ സ്വകാര്യവല്‍ക്കരണത്തിനായും ഊര്‍ജ്ജം നഷ്ടപ്പെടുത്താനും രാഷ്ട്ര-കോര്‍പ്പറേറ്റ് ശക്തികള്‍ അതിയായി പ്രോല്‍സാഹിപ്പിക്കുന്നു. അത് കമ്പോളത്തിന് തരാന്‍ കഴിയാത്ത ദക്ഷതയേറിയ choiceകളെ ഇല്ലാതാക്കുന്നു. അത് വലിയ തകര്‍ച്ചയുണ്ടാക്കുന്ന കമ്പോളത്തിന്റെ മറ്റൊരു ദക്ഷതിയില്ലായ്മയാണ്. ലളിതമായി പറഞ്ഞാല്‍ എനിക്ക് ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്ക് പോകാന്‍ കമ്പോളം ഒരു choice മാത്രമേ തരൂ, അതായത് ഫോര്‍ഡ് വേണോ അതോ ടയോട്ട വേണോ എന്നത്. എന്നാല്‍ കാറുവേണോ അതോ തീവണ്ടി വേണോ എന്ന choice കമ്പോളം നല്‍കില്ല. എല്ലാവരും അത് വേണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ കമ്പോളം ആ choice അനുവദിക്കില്ല. അത് ഒരു സാമൂഹ്യ തീരുമാനമാണ്. ജനാധിപത്യ സമൂഹത്തില്‍ സംഘടിതരായ പൊതുജനത്തിന്റെ തീരുമാനമാകണം അത്. എന്നാല്‍ ജനാധിപത്യത്തെ ആക്രമിക്കുന്ന ഉന്നതര്‍ അത് ഇല്ലാതാക്കുന്നു.

ഇതിന്റെ ഫലം ചിലപ്പോള്‍ നമുക്ക് നേരിട്ട് കാണാം, മറ്റ് ചിലപ്പോള്‍ അവ അയഥാര്‍ത്ഥമായതായിരിക്കും. US Transportation chief സ്പെയിനിലാണെന്നതിനെക്കുറിച്ച് ഒരു ലേഖനം കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് Wall Street Journal ല്‍ വന്നിരുന്നു. അദ്ദേഹം അതിവേഗ തീവണ്ടി നിര്‍മ്മാതാക്കളുമായി ചര്‍ച്ചകള്‍ നടത്തി. അത് ഇപ്പോഴുള്ള തീവണ്ടിപ്പാതകള്‍ പുതുക്കാനും യൂറോപ്പിലേത് പോലുള്ള പുതിയ പാതകള്‍ പണിയാനും ഒബാമ സര്‍ക്കാന്‍ $1300 കോടി ഡോളറിന്റെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചതിനാലുമാണ്.

എന്താണ് സംഭവിക്കുന്നത് എന്ന് ആലോചിക്കൂ. അമേരിക്കന്‍ നികുതിദായകരുടെ പണത്താല്‍ അതിവേഗ തീവണ്ടി പാതയും മറ്റ് infrastructure ഉം വികസിപ്പിക്കണമെന്നാണ് സ്പെയിനും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും പ്രതീക്ഷിക്കുന്നത്. അതേ സമയം അമേരിക്ക തൊഴിലാളികളുടെ ജീവിതവും സമൂഹത്തേയും തകര്‍ത്തുകൊണ്ട് അതിന്റെ പ്രധാന വ്യവസായ വിഭാഗങ്ങളെ പൊളിച്ചടുക്കിക്കൊണ്ടുമിരിക്കുന്നു. ആ തൊഴിലാളികള്‍ക്ക് ഇത് സുഖമായി നിര്‍മ്മിക്കാനാവുന്നതേയുള്ളു. വാഹന വ്യവസായത്തിന് അതിന്റെ വിദഗ്ദ്ധ തൊഴിലാളികളെയുപയോഗിച്ച് അനായാസേന ഇതിനായുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനായി മാറ്റംവരുത്താവുന്നതാണ്. എന്നാല്‍ അത് അജണ്ടയിലില്ല. അത് ചര്‍ച്ചചെയ്യുന്നുപോലുമില്ല. അതിന് പകരം അവര്‍ സ്പെയിനിലേക്ക് പോകുകയാണ്. അവര്‍ക്ക് നികുതിദായകരുടെ പണം കൊടുക്കുന്നു. അതേസമയം അമേരിക്കയിലെ തൊഴിലാളികളെ നശിപ്പിക്കുകയും ചെയ്യുന്നു.

ഇത് മുമ്പും ചെയ്തിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഒരു semi-command economy ആയിരുന്നു. സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന സമ്പദ്‌വ്യവസ്ഥ. യുദ്ധത്തിന്റെ ആവശ്യത്തിനായി സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ചു. സാമ്പത്തിക തകര്‍ച്ച ഇല്ലാതാക്കി എന്ന് മാത്രമല്ല അത് ചരിത്രത്തിലെ ഏറ്റവും വമ്പന്‍ സാമ്പത്തിക വളര്‍ച്ചയുടെ കാലവുമായി മാറി. നാല് വര്‍ഷത്തില്‍ അമേരിക്കയുടെ ഉത്പാദനം നാലിരട്ടിയായി. അതിന് ശേഷം വന്ന സുവര്‍ണകാലത്തിന്റെ അടിസ്ഥാനം അതായിരുന്നു.

അമേരിക്കയുടെ ഉത്പാദന ശേഷിയുടെ ബോധപൂര്‍വ്വമായ തകര്‍ച്ചയെക്കുറിച്ചുള്ള മുന്നറീപ്പുകള്‍ ദശാബ്ദങ്ങളായി കേള്‍ക്കുന്നതാണ്. അതില്‍ പ്രധാനം Seymour Melman നല്‍കിയതായിരുന്നു. ആ പ്രവര്‍ത്തിന്റെ ഗതി തിരിക്കാനുള്ള വഴിയും Melman വിശദീകരിച്ചിരുന്നു. രാഷ്ട്ര-കോര്‍പ്പറേറ്റ് നേതൃത്വത്തിന് മറ്റ് ബാധ്യതകളുണ്ടായിരുന്നു. എന്നാല്‍ പൊതുജനം നിഷ്ക്രിയമായി അതിന് നിന്നുകൊടുക്കുന്നതിന് ഒരു കാരണവും ഇല്ല. പ്രത്യേകിച്ച തൊഴിലാളികളും സമൂഹവും. ജനങ്ങളുടെ പിന്‍തുണയോടെ അവര്‍ക്ക് ഫാക്റ്ററികള്‍ കൈയ്യേറി പുനര്‍നിര്‍മ്മാണത്തിന്റെ ജോലികള്‍ സ്വയം ചെയ്യാമായിരുന്നു. സാമ്പത്തിക എഴുത്തിലെ കോര്‍പ്പറേറ്റുകളെക്കുറിച്ചുള്ള standard textകളിലൊന്നില്‍ പറയുന്നത്, “അമേരിക്കയിലെ കോര്‍പ്പറേറ്റ് ഓഹരിയുടമകളുടെ ഹൃസ്വകാല താല്‍പ്പര്യങ്ങള്‍ക്ക് മറ്റുള്ളവരുടെ താല്‍പ്പര്യങ്ങളേക്കാള്‍ കൂടുതല്‍ പ്രാധാന്യമുള്ളതായി ഒരിടത്തും… കല്ലില്‍ കൊത്തിവെച്ചിട്ടില്ല” എന്നാണ്. രാഷ്ട്ര-കോര്‍പ്പറേറ്റ് തീരുമാനങ്ങള്‍ക്ക് സാമ്പത്തിക സിദ്ധാന്തവുമായി ഒരു ബന്ധവുമില്ല.

ഓര്‍ക്കുന്നത് വളരെ പ്രധാനപ്പെട്ടതാണ്. അമേരിക്കക്കാരെ സംബന്ധിച്ചടത്തോളം തൊഴിലാളികളുടെ നിയന്ത്രണം എന്നത് ഒരു കിട്ടാക്കനിയാണ്. ഒരു തരത്തില്‍ അത് അടിച്ചമര്‍ത്തിയ ഒന്നാണെങ്കിലും അത് അവിടെയുണ്ട്. ന്യൂ ഇംഗ്ലണ്ടിലെ വ്യവസായ വിപ്ലവത്തിന്റെ ആദ്യ കാലത്ത് മില്ലുകളില്‍ പണിയെടുക്കുന്നവര്‍ മില്ലിന്റെ ഉടമകളാകണമെന്നത് തൊഴിലാളികളെ സംബന്ധിച്ചടത്തോളം സ്വാഭാവികമായ ഒന്നായിരുന്നു. അടിമത്തത്തെക്കാള്‍ വ്യത്യസ്ഥമായതാണ് കൂലി പണി എന്നും അവര്‍ കരുതി. അത് കുറച്ചു കാലമേ നിലനിന്നുള്ളു. എബ്രഹാം ലിങ്കണിന്റെ കാഴ്ചപ്പാടും അതായിരുന്നു. ആളുകളുടെ മനസില്‍ നിന്ന് ഈ ചിന്തകളെ തുടച്ചുനീക്കാന്‍ “the everlasting battle for the minds of men” എന്നാണ് വ്യവസായ സമൂഹം അതിനെ വിളിച്ച അതി തീവൃമായ ശ്രമമാണ് പിന്നീടുണ്ടായത്. അവര്‍ വിജയിച്ചെന്ന് ഉപരിപ്ലവമായി തോന്നു. ആഴത്തില്‍ നോക്കിയാല്‍ അത് തിരികെ കൊണ്ടുവരാം എന്ന് കാണാം.

അതിനായി ചില പ്രാധാനപ്പെട്ട വ്യക്തമായ ശ്രമങ്ങളുണ്ടായിട്ടുണ്ട്. ഒഹായോയിലെ യംസ്‌ടൌണില്‍ 30 വര്‍ഷം മുമ്പ് സംഭവിച്ചത് അത്തരത്തിലൊന്നാണ്. അവിടെ US Steel ഒരു പ്രധാന ഫാക്റ്ററി അടച്ചുപൂട്ടാന്‍ പോയി. ആ ഉരുക്ക് നഗരത്തിന്റെ ഹൃദയമായിരുന്നു അത്. തൊഴിലാളികളുടെ വലിയ സമരമുണ്ടായി. സമൂഹവും അതിന്റെ കൂടെ ചേര്‍ന്നു. പിന്നിട് ഓഹരിയുടമകള്‍ക്ക് കൂടുതല്‍ പ്രാധാന്യമുണ്ടെന്ന ആശയം കോടതിയിലേക്ക് Staughton Lynd ന്റെ നേതൃത്വത്തില്‍ കൊണ്ടുവന്നു. ആ ശ്രമം അന്ന് പരാജയപ്പെട്ടു. എന്നാല്‍ കൂടുതല്‍ ജനങ്ങളുടെ പിന്‍തുണയുണ്ടായിരുന്നെങ്കില്‍ അത് വിജയിച്ചേനെ. നമ്മുടെ സ്വന്തം ചരിത്രത്തേയും സംസ്കാരത്തേയും നമ്മുടെ മനസില്‍ നിന്ന് നീക്കം ചെയ്യാന്‍ ഇപ്പോള്‍ നടക്കുന്ന കേന്ദ്രീകരിച്ചുള്ള ശ്രമത്തെ മറികടക്കാനുള്ള ശേഷി നേടുക അത്യാവശ്യമായ കാര്യമാണ്.

ഈ ശ്രമത്തിന്റെ വളരെ നാടകീയമായ വിജയം കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സംഭവിച്ചു. ഫെബ്രുവരിയില്‍ പ്രസിഡന്റ് ഒബാമ തൊളിലാളികളോട് സാഹോദര്യം പ്രകടിപ്പിക്കാന്‍ തീരുമാനിച്ചു. ഇല്ലനോയിലെ ഒരു ഫാക്റ്ററിയില്‍ പോയി ഒരു പ്രസംഗം നടത്തി. അദ്ദേഹം തെരഞ്ഞെടുത്ത ഫാക്റ്ററി Caterpillar corporation ന്റേതായിരുന്നു. ഇസ്രായേല്‍ കൈയ്യേറിയ ഭൂമിയില്‍ ഫാക്റ്ററി നിര്‍മ്മിച്ച് ഭീകര നാശ ആയുധത്തിന് തുല്യമാ സ്ഥാനമുള്ള Caterpillar ന് എതിരെ പള്ളി സംഘങ്ങളും, സമാധാന പ്രവര്‍ത്തകരും, മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിഷേധ സമരം നടത്തി.

മറന്ന് പോയത് മറ്റ് ചിലതാണ്. air traffic controllers’ യൂണിയന്‍ റെയ്ഗണ്‍ 1980കളില്‍ തകര്‍ത്തു. അതിന് ശേഷം, United Auto Workers മായുള്ള തൊഴില്‍ കരാറുകള്‍ പിന്‍വലിക്കാന്‍ Caterpillar ന്റെ മാനേജര്‍മാര്‍ തീരുമാനിച്ചു. യൂണിയനെ തകര്‍ക്കാന്‍ വേണ്ടിയായിരുന്നു അത്. ഒരു സമരം പൊളിക്കാന്‍ അവര്‍ കരിങ്കാലികളെ കൊണ്ടുവന്നു. പല തലമുറകള്‍ക്ക് ശേശം അത് ആദ്യമായായിരുന്നു അങ്ങനെ വീണ്ടും ചെയ്തത്. അക്കാലത്ത് തെക്കെ ആഫ്രിക്ക ഒഴിച്ച് മറ്റ് വ്യാവസായിക രാജ്യങ്ങളില്‍ എല്ലാം അത് നിയമവിരുദ്ധമാണ്. ഇപ്പോഴല്ല. ഇപ്പോള്‍ അമേരിക്ക ഗംഭീരമായി ഒറ്റപ്പെട്ടിരിക്കുന്നു.

ആ സമയത്ത് ഒബാമ ഷിക്കാഗോയിലെ ഒരു പൌരാവകാശ വക്കീലായിരുന്നു. Chicago Tribune തീര്‍ച്ചയായും വായിച്ചിട്ടുണ്ടാവും. അവര്‍ നല്ല പഠനങ്ങള്‍ നടത്തി അതിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. Caterpillar ന്റെ തൊഴിലാളികള്‍ക്ക് സമൂഹത്തില്‍ നിന്ന് ഒരു ധാര്‍മ്മിക പിന്‍തുണയും ലഭിച്ചില്ല എന്ന കാര്യം തിരിച്ചറിഞ്ഞ യൂണിയനെ അത് ഞെട്ടിച്ചു എന്ന് Chicago Tribune റിപ്പോര്‍ട്ട് ചെയ്തു. യൂണിയന്‍ മൊത്തം സമൂഹത്തിന്റെ ജീവത നിലവാരം ഉയര്‍ത്തിയ ധാരാളം സമൂഹങ്ങളിലൊന്നായിരുന്നു ഇത്. ആ ഓര്‍മ്മകളെ തുടച്ചു നീക്കിയത്, ജനാധിപത്യവും തൊഴിലാളികളുടെ അവകാശവും നശിപ്പിക്കാന്‍ അത്യധികം വര്‍ഗ്ഗബോധമുള്ള ബിസിനസ് വര്‍ഗ്ഗം നടത്തുന്ന സ്ഥിരമായ ആക്രമണ പരിപാടിയുടെ മറ്റൊരു വിജയമാണ്.

യൂണിയന്‍ നേതൃത്വം അത് മനസിലാക്കാന്‍ വിസമ്മതിച്ചു. 1978 ല്‍ ആണ് UAW പ്രസിഡന്റായ Doug Fraser എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിഞ്ഞു. അദ്ദേഹം ബിസിനസ് സമൂഹത്തിന്റെ നേതാക്കളെ വിമര്‍ശിച്ചു. തന്റെ രാജ്യത്ത് “ഒരു വശത്തെ വര്‍ഗ്ഗ സമരം, തൊഴിലാളികള്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, ദരിദ്രര്‍, ന്യൂനപക്ഷം, കുട്ടികള്‍, വൃദ്ധര്‍ എന്തിന് മദ്ധ്യവര്‍ഗ്ഗത്തേയേയും ആക്രമിക്കുന്ന ഒരു വര്‍ഗ്ഗ സമരം സമൂഹത്തെ തകര്‍ക്കുകയും ദുര്‍ബലരെ ഉപേക്ഷിക്കുകയും ചെയ്യുന്നു” എന്നാണ് അദ്ദേഹം പറഞ്ഞത്. അത് 1979 ല്‍ ആയിരുന്നു.

ഒരാളുടെ വിശ്വാസത്തെ ഉടമയുടേയും മാനേജര്‍മാരുടേയുമായി ചേര്‍ക്കുന്നത് ആത്മഹത്യാപരമായ കാര്യമാണ്. രാഷ്ട്ര-കോര്‍പ്പറേറ്റ് നേതൃത്വം, പണിയെടുത്ത് ജീവിക്കുന്ന ജനങ്ങള്‍ വളരെ കഷ്ടപ്പെട്ട് നേടിയെടുത്ത നേട്ടങ്ങളെല്ലാം ഇല്ലാതാക്കുന്നതും സമ്പദ്‌വ്യവസ്ഥയുടെ നിര്‍മ്മാണ കേന്ദ്രം തകര്‍ക്കുന്നതും, അമേരിക്കയിലെ തൊഴിലാളികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യത്തിനായി നികുതിദായകരുടെ ചിലവില്‍ Transportation Secretary യെ സ്പെയിനിലേക്ക് അയക്കുന്നതും ഒക്കെ UAW ഇപ്പോള്‍ കാണുന്നു.

അതൊക്കെ സംഭവിക്കുന്നകാര്യങ്ങളിലെ ഒരു ചെറു ഭാഗമാണ്. പ്രവര്‍ത്തിക്കുന്ന ഒരു ജനാധിപത്യ സമൂഹത്തെ പടിപടിയായി നിര്‍മ്മിക്കാനും അടിത്തറ പാകാനും ഹൃസ്വകാല-ദീര്‍ഘകാല സമരതന്ത്രം രൂപീകരിക്കേണ്ടതിന്റെ പ്രാധാന്യമാണ് അതൊക്കെ വ്യക്തമാക്കുന്നത്. ശക്തമായ സ്വതന്ത്രമായ തൊഴിലാളി പ്രസ്ഥാനങ്ങളെ പുനര്‍ജീവിപ്പിക്കുകയാണ് ഹൃസ്വകാല ലക്ഷ്യം. അതിന്റെ പ്രതാപകാലത്ത് ജനാധിപത്യം വളര്‍ത്താനും, മനുഷ്യാവകാശങ്ങളും സാമൂഹ്യാവകാശങ്ങളും സ്ഥാപിക്കാനും അത് സുപ്രധാനമായ അടിത്തറയാണ് നല്‍കിയത്. നയങ്ങളിലും പ്രചാരവേലകളിലും തകര്‍ക്കാനുള്ള തരം ആക്രമണം തൊഴിലാളി പ്രസ്ഥാനങ്ങള്‍ അനുഭവിക്കേണ്ടിവരുന്നതിന്റെ ഒരു പ്രാധമിക കാരണം അതാണ്. സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുക എന്ന അവകാശം സര്‍ക്കാരില്‍ നിന്ന് നേടിയെടുക്കുകയാണ് ആദ്യം വേണ്ടത്. വിദ്യാഭ്യാസ സാംസ്കാരിക യുദ്ധം വിജയിക്കുക എന്നതാണ് ദീര്‍ഘകാലത്തെ ലക്ഷ്യം. ഒറ്റ വശത്തുനിന്നുള്ള വര്‍ഗ്ഗ സമരത്താല്‍ അത് വളരെ മോശമായ അവസ്ഥയിലാണ്. അത് UAW പ്രസിഡന്റ് വൈകിയെങ്കിലും മനസിലാക്കുന്നു. അതായത് കമ്പോളം, സ്വതന്ത്ര വ്യാപാരം, ജനാധിപത്യം എന്നിവയെക്കുറിച്ചുള്ള മിഥ്യാബോധത്തിന്റെ വലിയ ഒരു സൗധം തകര്‍ത്ത്, വര്‍ഷങ്ങളായുള്ള പൊതുജനത്തിന്റെ പാര്‍ശ്വവല്‍ക്കരിക്കലും ഒറ്റപ്പെടുത്തലും മറികടക്കണം.

നമ്മേ പീഡിപ്പിക്കുന്ന എല്ലാ കരച്ചിലുകളില്‍ ജനാധിപത്യത്തിന്റെ അപര്യാപ്തതയാണ് ഏറ്റവും ഗൌരവമായത്. അതിന് മാറ്റം വരുത്തിയില്ലെങ്കില്‍ മനുഷ്യവംശം വരെ ഇല്ലാതാകും.

നന്ദി,
നോം ചോംസ്കി
Noam Chomsky, speaking at Riverside Church in Harlem on June 12, 2009.

— സ്രോതസ്സ് chomsky.info

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )