സെന്‍ട്രാലിയ: 1962 ന് ശേഷം നഗരം തീയില്‍

അമേരിക്കയിലെ സ്ഥിതിചെയ്യുന്ന സെന്‍ട്രാലിയ(Centralia) യിലെ ജനസംഖ്യ 1981 ലെ 1,000 ല്‍ നിന്ന് 2005 ല്‍ 12 ഉം 2007 ല്‍ 9 ആയും കുറഞ്ഞു. 45 വര്‍ഷം പഴക്കമാര്‍ന്ന ഒരു ഖനിയില്‍ നിന്നുള്ള തീയാണ് ഇതിന് കാരണം. 1962 മെയില്‍ നഗരസഭ 5 പേരുള്ള ഒരു fire company യെ നഗരത്തിലെ മാലിന്യങ്ങള്‍ കത്തിച്ച് കളയുന്നതിന് നിയോഗിച്ചു. Odd Fellows Cemetery ക്കടുത്തുള്ള ഉപേക്ഷിക്കപ്പെട്ട ഒരു ഖനിക്കടുത്തായിരുന്നു അത്. സാധാരണ ചെയ്യുന്നതു പോലെ അവര്‍ തീ കൊടുത്തു. കുറേ നേരം തീ കത്തി തീര്‍ന്ന ശേഷം അത് കെടുത്താമെന്നായിരുന്നു അവര്‍ കരുതിയിരുന്നത്.

ചവറ് കത്തി കത്തി ആഴത്തിലേക്ക് പോയി. അടിയിലുള്ള ഒരു ദ്വാരത്തിലൂടെ ഉപേക്ഷിക്കപ്പെട്ട കല്‍ക്കരി ഖനിയിലേക്കെത്തി. തീ കെടുത്താനുള്ള ശ്രമം എല്ലാം പരാജയപ്പെട്ടു. 1981 ല്‍ 12 വയസ് പ്രായമായ ഒരു കുട്ടി, അവന്‍ നിന്നിടം പൊട്ടി പ്പിളര്‍ന്നുണ്ടായ 45 മീറ്റര്‍ താഴ്ച്ചയുള്ള കുഴിയിലേക്ക് വീണു. രാജ്യം മുഴുവന്‍ ശ്രദ്ധിച്ച സംഭവമായിരുന്നു ഇത്. കുട്ടിയുടെ ബന്ധു അവനെ കുഴിയില്‍ നിന്ന് രക്ഷപെടുത്തി. 1984 അമേരിക്കന്‍ കോണ്‍ഗ്രസ്സ് $4.2 കോടി ഡോളര്‍ പുനരധിവാസത്തിന് നല്‍കി. മിക്കവരും അങ്ങനെ മറ്റിടങ്ങളിലേക്ക് മാറിത്താമസിച്ചു. വളരെക്കുറച്ച് പേര്‍മാത്രമാണ് ഇപ്പോള്‍ അവിടെയുള്ളത്.

– സ്രോതസ്സ് thethinkingblog.com]]>

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )